വിശ്വഗാഥ💕
ഭാഗം- 13
"അത്... അത് അമ്മേ ഗാഥേച്ചി പഴയ ഒരു ഫ്രണ്ടിനെ കണ്ടു. സാഹിറ. ആ ചേച്ചിക്ക് നമ്പർ കൊടുത്തെന്നാ പറഞ്ഞത്. ഇന്നലെ കൂടി പറഞ്ഞെ ഉള്ളു പഴയ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്. അമ്മക്ക് ഓർമ ഇല്ലേ ഒരു ദിവസം ഗാഥേച്ചി കയ്യിൽ അടിപൊളി മൈലാഞ്ചി ഡിസൈൻ ഇട്ടുകൊണ്ട് വന്നത്. അത് ആ ചേച്ചി ഇട്ടുകൊടുത്തതാ..."
"അത് ഓർക്കുന്നില്ല. പക്ഷേ, സാഹിറ എന്ന പേര് കേട്ടത് പോലെ തോന്നുന്നു. ഗാഥേ... നിന്റെ കയ്യിൽ ചുവന്ന നൂല് ഉണ്ടെങ്കിൽ തന്നേ... എന്റെ കയ്യിൽ ഉള്ളത് തീർന്നു"
"ഹാ... തരാം അമ്മേ..."
ഗാഥ മേശയുടെ ഡ്രോയർ തുറന്ന് നൂലുകളൊക്കെ വെച്ചിരിക്കുന്ന ഒരു ചെറിയ ബോക്സ് എടുത്ത് രാധികക്ക് കൊടുത്തു.
"ഇതാ അമ്മേ..."
"ആഹ്... നിങ്ങൾ രണ്ടുപേരും താഴെ വാ... ചായയും പലഹാരവും എടുത്തു വെച്ചിട്ടുണ്ട്"
"ഞങ്ങൾ വരാം അമ്മേ..."
"മ്മ്... ശെരി"
രാധിക ആ ബോക്സുമായി താഴെ പോയി. രാധിക പോയോ എന്ന് ഉറപ്പ് വരുത്താനായി ഗംഗ താഴേക്ക് കുറച്ചു പടികൾ ഇറങ്ങി നോക്കിയിട്ട് തിരികെ മുറിയിലേക്ക് കയറി.
"നമ്മൾ പറഞ്ഞുതീർന്നപ്പോൾ അമ്മ വന്നതുകൊണ്ട് രക്ഷപ്പെട്ടു. ഇല്ലായിരുന്നുവെങ്കിലോ? ആഹ് അത് പോട്ടെ... സാഹിറ ചേച്ചിക്ക് നമ്പർ കൊടുത്തോ?"
"അത്... മറന്നു..."
"ആഹ് ബെസ്റ്റ്... ഇങ്ങോട്ടും വാങ്ങി കാണില്ലല്ലേ... ആദ്യം കണ്ടപ്പോൾ തന്നെ നമ്പർ അല്ലേ ചോദിച്ചു വാങ്ങിക്കേണ്ടത്?"
"അവൾ പെട്ടന്ന് ഓട്ടോയിൽ കയറി പോയി. അതാ..."
"ഓഹോ... ഹ്മ്മ്... കൊടുക്കേണ്ട ആൾക്ക് നമ്പർ കൊടുത്തല്ലോ..."
ഗംഗ ഗാഥയെ കളിയാക്കി.
"ഗാഥേച്ചിയുടെ ഉള്ളിൽ അളിയനോടുള്ള ഇഷ്ടം അത്രക്കങ്ങ് തറച്ചു പോയോ? അല്ലാ... രണ്ടു മൂന്നു ദിവസം കാണാതായപ്പോൾ പുള്ളിയോട് പരിഭവം കാണിച്ച് നടന്നതു കൊണ്ട് ചോദിച്ചതാ..."
ഗംഗയുടെ ചോദ്യത്തിന് ഗാഥ ആദ്യമൊന്ന് ചിരിച്ചു.
"അങ്ങനെ ചോദിച്ചാൽ അതെയെന്നേ എനിക്ക് ഉത്തരമുള്ളു. അച്ഛൻ പറഞ്ഞില്ലേ... എന്റെ ഈ കോഴ്സ് കഴിഞ്ഞാൽ എനിക്കുടനെ തന്നെ കല്യാണം നോക്കുമെന്ന്. പിറ്റേന്ന് ക്ഷേത്രത്തിൽ പോയപ്പോൾ മഹാദേവനോട് ഞാൻ ഈ കാര്യം പറഞ്ഞ് പ്രാർത്ഥിച്ചു കഴിഞ്ഞ ശേഷം നോക്കിയത് വിശ്വയുടെ മുഖത്തേക്കാ. അന്ന് ആദ്യമായി എന്റെ നേരെ വിശ്വ നോക്കിയപ്പോൾ തന്നെ എന്തോ... അറിയില്ല... എനിക്ക് ആ കണ്ണുകളെ നേരിടാനായില്ല.
അന്ന് തന്നെ വീണ്ടും കാണുമെന്ന് കരുതിയില്ല. കടയിൽ വെച്ച് വിശ്വ അടുത്തേക്ക് വന്നപ്പോൾ എന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നത് പോലെ തോന്നി എനിക്ക്. അത് എന്താന്ന് ഞാനും ആലോചിച്ചു നോക്കി. വൈകുന്നേരം ആ സംഭവം ഉണ്ടായതിനു ശേഷമാ വിശ്വ ഞാൻ പോലും അറിയാതെ എന്റെ മനസ്സിലേക്ക് കടന്നുവന്നത്. പിന്നെ, അവന്മാർ വീണ്ടും പ്രശ്നമുണ്ടാക്കിയപ്പോൾ എന്നെ രക്ഷിക്കാൻ വിശ്വ എത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അവിടെ വെച്ച് കണ്ടപ്പോൾ മഹാദേവൻ എന്നെ രക്ഷിക്കാൻ വിശ്വയെ എത്തിച്ചത് പോലെ തോന്നി. അന്നേരം ഞാൻ കണ്ടായിരുന്നു ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം. പിന്നെ പിന്നെ എന്നെ നല്ലതുപോലെ കെയർ ചെയ്യുന്നത് കണ്ടപ്പോൾ വിശ്വയോടുള്ള സ്നേഹം ഇരട്ടിക്കുകയാണ് ചെയ്തത്.
ആ കൈകളിൽ ഞാൻ സുരക്ഷിത ആയിരിക്കുമെന്ന് എന്റെ മനസ്സ് തറപ്പിച്ച് എന്നോട് പറഞ്ഞു. വിശ്വയുടെ അടുത്ത് നിൽക്കുമ്പോൾ ഞാൻ അത് ഫീൽ ചെയ്തിട്ടുംമുണ്ട്. വേറെ എന്താ വേണ്ടേ ഒരു പെണ്ണിന് ഒരു ആണിനോട് പ്രണയം തോന്നാൻ?! മഹാദേവനെ പോലെ തന്റെ നല്ല പാതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളെയാണ് ഞാൻ ആഗ്രഹിച്ചത്. വിശ്വ അതുപോലൊരു ആളാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നെ വേറെ ആർക്കും വിട്ടുകൊടുക്കാതെ എന്നും ആ നെഞ്ചോട് ചേർത്ത് പിടിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഞാൻ മനസ്സിലാക്കിയത് ഇതാണ്. അതൊരു പക്ഷേ, തെറ്റായിരുന്നുവെങ്കിൽ ഇതിനകം മഹാദേവൻ എനിക്ക് കാണിച്ചു തരുമായിരുന്നു"
ഗാഥ പറയുന്നതൊക്കെ കേട്ട് ഗംഗ വാ പൊളിച്ചു നിന്നു.
"മനസ്സിൽ പ്രണയം തോന്നിയാൽ ഇങ്ങനെയൊക്കെ സംസാരിക്കും. അല്ലേ ഗാഥേച്ചി? ചേച്ചിക്ക് ഇത്രയും സ്നേഹം തോന്നി തുടങ്ങിയെങ്കിൽ പിന്നെ എന്താ ഇന്നലെ അളിയനെ കണ്ടിട്ട് ഒന്നു ചിരിക്കുക പോലും ചെയ്യാത്തെ?"
"അത് പിന്നെ, അന്ന് അങ്ങനെ ചിരിക്കാൻ തോന്നിയില്ല. എന്നോടൊന്നു പറഞ്ഞിട്ട് പോകാമായിരുന്നു എന്നൊരു ഇത്. എനിക്ക് ഉള്ളിൽ ചെറിയ ടെൻഷൻ ഉണ്ടായിരുന്നു. അവന്മാർ വല്ലതും ഇനി വിശ്വക്ക് അപകടം വരുത്തിയോ എന്ന്. പിന്നെ, വിശ്വ പറഞ്ഞപ്പോഴാ അവർ ജയിലിൽ ആണെന്ന് അറിഞ്ഞത്. ഞാൻ എന്തിനാ വിശ്വയോട് പരിഭവം കാണിച്ചതെന്നാ ഇപ്പോൾ ആലോചിക്കുന്നെ. ഞാൻ അറിയാതെ തന്നെ എന്നിലെ പ്രണയം പുറത്ത് വന്നതാ"
"ഗാഥേച്ചി എപ്പോഴാ അളിയനോട് നേരിട്ട് പറയാൻ പോണേ ഇഷ്ടമാണെന്ന്??"
"അത്... അതറിയില്ല... പക്ഷേ, ഞങ്ങളുടെ പ്രണയം പരസ്പരം അറിയാൻ പറ്റുന്നുണ്ട്"
"ആവോ... എനിക്ക് ഇങ്ങനെ ആരോടും പ്രേമമൊന്നും തോന്നാത്തത് കൊണ്ട് ഇതിനെ പറ്റി വല്യ പിടുത്തമില്ല. എന്റെ കെട്ടിയോനെ പ്രേമിക്കുന്നതായിരിക്കും എനിക്ക് നല്ലത്"
"അതെന്താ?"
"അതിന് മുൻപ് പ്രേമിച്ചു നടന്നാൽ എപ്പോൾ അടിവെച്ച് പിരിഞ്ഞെന്നു ചോദിച്ചാൽ പോരേ? കെട്ടിയോൻ ആകുമ്പോൾ പെട്ടന്ന് അങ്ങനെ എന്നെ വിട്ട് പോകില്ലല്ലോ. പുള്ളിയെ ധൈര്യമായി പ്രേമിക്കാം"
"ഓഹോ... അങ്ങനെ..."
"യാ... പിന്നെ, ഗാഥേച്ചി... ഈ വിശ്വ എന്ന പേര് ഒരു ചിന്ഹം കളഞ്ഞും ആഡ് ചെയ്തും ഒന്നു തിരിച്ചു മറിച്ചാൽ ശിവ എന്നാകും. അച്ഛൻ ചേച്ചിയെ പാറു എന്നല്ലേ വിളിക്കുന്നെ. പാറു എന്നാൽ പാർവതി. അപ്പോൾ ശിവനും പാർവതിയും. ശിവപാർവതി... മെയ്ഡ് ഫോർ ഈച്ച് അതർ. എങ്ങനെയുണ്ട്?"
"മ്മ്.. കൊള്ളാം..."
ഗാഥ ചിരിച്ചുകൊണ്ട് ഗംഗയുടെ കവിളിൽ പിടിച്ചു.
"അയ്യോ... ചേച്ചി... സംസാരിച്ച് സമയം പോയത് അറിഞ്ഞില്ല. അമ്മ ചായ കുടിക്കാൻ താഴേക്ക് ചെല്ലാൻ പറഞ്ഞിട്ടല്ലേ പോയേ. വാ... പോകാം..."
"മ്മ്.. ശെരിയാ"
അവർ രണ്ടുപേരും ഉടനെ താഴേക്ക് ചെന്നു.
"എന്താ കുട്ടികളെ... താഴേക്ക് വരാൻ ഇത്ര താമസം? ചായ തണുത്തുപോകും മുൻപ് എടുത്ത് കുടിക്ക്"
"ഹാ... നാനി..."
"ഏത് ഡ്രസ്സാ അമ്മേ തയ്ക്കുന്നേ? എന്റെ ദാവണിക്കുള്ള ബ്ലൗസ് ആണോ?"
"നിന്റെ ബ്ലൗസ് ഒന്നുമല്ല. ഗാഥയുടെ ചുരിദാറാ. ഇവൾ ഇത് നേരത്തെ തന്നതാ"
"ഓഹ്... അതാണോ... മ്മ്. പിന്നെ, ഗാഥേച്ചി... വാട്ട്‌സ..."
"ഏഹ്?"
"ആഹ് ഒന്നുല്ല. എന്തോ ചോദിക്കാൻ വന്നതാ. മറന്നു പോയി"
"ഹ്മ്മ്..."
"എനിക്ക് മതി. ഈ പരിപ്പുവട നാനി കഴിച്ചോ... ഗാഥേച്ചി ഞാൻ പോവാണേ..."
എന്നും പറഞ്ഞ് ഗംഗ മുറിയിലേക്ക് പോയി. തൊട്ടുപിന്നാലെ ഗാഥയും ചെന്നു.
"നീ എന്താ താഴെ വെച്ച് ചോദിക്കാൻ വന്നേ? അല്ലാ... നിനക്ക് പരിപ്പുവട ഇഷ്ടമുള്ളത് അല്ലേ? പിന്നെന്താ നാനിക്ക് കൊടുത്തത്?"
"അളിയന്റെ നമ്പർ ചേച്ചി സേവ് ചെയ്തില്ലേ? അപ്പോൾ വാട്സാപ്പിൽ നോക്കിയോ എന്ന് ചോദിക്കാൻ വന്നതാ. ഇനി അവിടെ ഇരുന്ന് ഞാൻ വീണ്ടും അറിയാതെ എന്തേലും പറഞ്ഞു പോയാലോ എന്ന് കരുതി എണീറ്റതാ"
"ഹ്മ്മ്... ഞാൻ അപ്പോൾ നോക്കിയില്ല. നോക്കട്ടെ..."
ഗാഥ മൊബൈൽ എടുത്ത് വാട്ട്‌സാപ്പിൽ നോക്കി.
"ഇല്ലാ... വിശ്വയുടെ നമ്പർ കാണിക്കുന്നില്ല"
"ആഹ്... അളിയന് വാട്ട്‌സാപ്പിലൊക്കെ നോക്കാൻ എവിടെയാ നേരം... പുള്ളി ബിസി അല്ലേ... പിന്നെ, ഇന്ന് മുതൽ വിളിച്ചു തുടങ്ങോ? ഞാൻ ഇനി വേറെ റൂമിൽ പോയി കിടക്കണോ?"
ഗാഥ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
"ദേ... വിളിക്കുന്നതൊക്കെ കൊള്ളാം. ഇന്ന് ഒരു അസൈൻമെന്റ് ചെയ്ത് തീർക്കണം. അത് ചെയ്തിട്ട് വരുമ്പോൾ സംസാരിച്ച് നിർത്തണം.എനിക്ക് ഉറങ്ങാൻ ഉള്ളതാ. കേട്ടല്ലോ?"
ഗംഗയുടെ തലക്കിട്ടു ഒന്നു തട്ടിയിട്ട് ഗാഥ കുളിക്കാനായി പോയി.
************---------------**********
അന്ന് രാത്രി വൈകിയാണ് വിശ്വ വീട്ടിൽ എത്തിയത്. ഭക്ഷണം കഴിച്ച് കിടന്നുറങ്ങാൻ നേരത്താണ് അവന് ഗാഥ മൊബൈൽ നമ്പർ തന്ന കാര്യം ഓർമ വന്നത്. അവൻ ആ നമ്പറിലേക്ക് നോക്കി കിടന്നു.
ഈ സമയം ഗാഥ അവിടെ മുറിയിൽ ഇരുന്ന് പഠിക്കുകയായിരുന്നു. അപ്പോഴേക്കും താഴെ നിന്ന് ഗംഗയും വന്നു.
"ആഹ്... ഗാഥേച്ചി ഇരുന്ന് പഠിക്കുവാണോ? ഞാൻ കരുതി നിങ്ങൾ സംസാരിക്കുകയായിരിക്കുമെന്ന്"
"ഏയ്... വിശ്വ വിളിച്ചില്ല. ഞാനും വിളിക്കാൻ പോയില്ല. ഇപ്പോഴേ പഠിച്ചു തുടങ്ങാമെന്ന് വെച്ചു. നീ വാ കിടക്കാം..."
"ങേ? അപ്പോൾ വിളിക്കുന്നില്ലേ?"
"നിനക്ക് ഉറങ്ങണമെന്നല്ലേ പറഞ്ഞെ. ഇപ്പോൾ സമയം പത്ത് കഴിഞ്ഞില്ലേ... വിശ്വ ഉറങ്ങിക്കാണും"
"ചിലപ്പോൾ ചേച്ചി വിളിക്കുമെന്ന് കരുതി ഉറങ്ങാതെ കാത്തിരിക്കുകയാണെങ്കിലോ?"
ഗംഗ അങ്ങനെ പറഞ്ഞപ്പോൾ ഗാഥയുടെ ചിന്ത ആ വഴിക്ക് പോയി.
"ഏയ്... ആയിരിക്കില്ല. വിളിക്കുമെങ്കിൽ നേരത്തെ വിളിച്ചേനെ. നീ വന്ന് കിടക്ക്"
ലൈറ്റ് ഓഫ് ചെയ്ത് അവർ രണ്ടുപേരും കിടന്നു. ഗാഥക്ക് ഉറക്കം വന്നതേ ഇല്ലാ. അവൾ ഓരോന്നും ആലോചിച്ചു കിടന്നു.
"ഹലോ... ഉറങ്ങുന്നില്ലേ... സംസാരിക്കണമെങ്കിൽ പോയി വിളിക്ക്. ടെറസ്സിൽ ഇപ്പോൾ വെട്ടമുണ്ടല്ലോ. അച്ഛൻ ഇപ്പോഴൊന്നും അവിടെത്തെ ലൈറ്റ് ഓഫ് ചെയ്യില്ല. ചേച്ചി വന്നിട്ടേ ഞാൻ ഉറങ്ങുന്നുള്ളു"
ഗംഗ പറഞ്ഞതും ഗാഥ ഉടനെ എണീറ്റ് മൊബൈൽ എടുത്തു.
"എടി കള്ളി... ഞാൻ പറയാത്തോണ്ടാണല്ലേ... മ്മ്..മ്മ്... ചെല്ല്"
അവളെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ മുറിയിൽ നിന്നും ടെറസ്സിലേക്കുള്ള വാതിൽ തുറന്ന് അവിടേക്ക് ചെന്നു. വിശ്വയുടെ നമ്പറിലേക്ക് വിളിക്കണോ വേണ്ടയോ എന്ന് ഒരു നിമിഷം ആലോചിച്ചു. പിന്നെ, അങ്ങ് കാൾ ചെയ്തു. അതേ സമയം തന്നെ വിശ്വയും ഗാഥക്ക് കാൾ ചെയ്തു. അതുകൊണ്ട് അത് പാഴായി പോയി. അവൾ ഉടനെ കട്ട് ചെയ്തു. ഇനി വിളിക്കണ്ട എന്ന് കരുതി അവൾ മുറിയിലേക്ക് പോകാൻ നിൽക്കവേ വിശ്വയുടെ കാൾ വന്നു. ഗാഥ ഉടനെ കാൾ അറ്റൻഡ് ചെയ്തു. പക്ഷേ, അങ്ങേ തലക്കൽ അനക്കമൊന്നും ഉണ്ടായില്ല. അവളും ഒന്നും മിണ്ടിയില്ല. പക്ഷേ, അവളുടെ ഹൃദയം അതിവേഗത്തിൽ മിടിച്ചു തുടങ്ങിയിരുന്നു. ഒന്നും പറയാൻ പറ്റാത്ത അവസ്ഥയിലേക്ക് ഗാഥ ചെന്നു. ഒരു രണ്ടു നിമിഷത്തോളം അവർ അങ്ങനെ പരസ്പരം ഒന്നും മിണ്ടിയില്ല.
"ഹെലോ..."
വിശ്വ അടുത്ത് നിന്ന് തന്റെ കാതിൽ പറയുമ്പോലെ അവൾക്ക് തോന്നി. അവളുടെ കൈ ചെറുതായി വിറക്കാൻ തുടങ്ങി. ഗാഥ മൊബൈൽ തന്റെ ചെവിയോട് ചേർത്ത് പിടിച്ചു.
"എന്താ താൻ ഒന്നും മിണ്ടാത്തെ?"
ഗാഥ ഒന്നു കണ്ണടച്ച് ശ്വാസം ചെറുതായൊന്നു പുറത്തേക്ക് വിട്ടു.
"ഹെലോ..."
"മ്മ്... ഞാൻ കരുതി അച്ഛന്റെ പാറു മോള് നേരത്തെ കിടന്നുറങ്ങി കാണുമെന്ന്"
എന്നും പറഞ്ഞ് വിശ്വ ചിരിച്ചു.
"ഏഹ്?! അച്ഛൻ എന്നെ പാറു എന്നാ വിളിക്കുന്നതെന്ന് എങ്ങനെ അറിയാം"
"ആഹ് അതൊക്കെ അറിയാം"
"അതെങ്ങനെ?"
"ഇനി അതാലോചിച്ച് ടെൻഷൻ ആകണ്ട. ഞാൻ വെറുതെ വിളിച്ചതാ. കൂടുതൽ നേരം ടെറസ്സിൽ അങ്ങനെ നിൽക്കാതെ വേഗം മുറിയിൽ ചെന്ന് കിടന്നുറങ്ങാൻ നോക്ക്. ഗുഡ് നൈറ്റ്"
വിശ്വ പറഞ്ഞത് കേട്ട് ഗാഥക്ക് അതിശയം തോന്നി.
"ങേ? ഞാൻ ടെറസ്സിലാണ് നിൽക്കുന്നതെന്ന് എങ്ങനെ....?!"
"അറിയാടോ... താൻ പോയി കിടന്നുറങ്ങ്. ഇനി വൈകിക്കണ്ട"
"സത്യം പറയ്. ഇപ്പോൾ ഇവിടെ അടുത്തെങ്ങാനും നിൽക്കുന്നുണ്ടോ?"
"നാളെ കാണാട്ടോ..."
ഗാഥ എന്തേലും പറയും മുന്നേ വിശ്വ കാൾ കട്ട് ചെയ്തു. അവൻ പെട്ടന്ന് തന്റെ മുമ്പിലായി വന്നു നിൽക്കുന്നത് പോലെ ഗാഥക്ക് തോന്നി. അവൾ അങ്ങനെ അവനെ നോക്കിക്കൊണ്ട് നിന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
[ഇന്ന് കുഞ്ഞിന് പെട്ടന്ന് വയ്യാതെ ആയി. അതുകൊണ്ടാട്ടോ ലേറ്റ് ആയത്. 😢 പിന്നെ, ഇത് വളരെ ഷോർട്ട് ആണെന്ന് അറിയാം. കൂടുതൽ ഡയലോഗ്സ് ആഡ് ചെയ്യാൻ പറ്റിയില്ല🙏. നാളെ നല്ല ലെങ്ത് കൂട്ടി തരാട്ടോ😬]