പ്രിയമാനസം, Part 13 To 19

Valappottukal


ഭാഗം 12 വായിക്കാത്തവർ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

ഭാഗം 13
പ്രിയ നൈറ്റ് കഴിഞ്ഞു തിരിച്ചെത്തിയത് സന്തോഷവതിയായിട്ടാണ്... കാരണം തലേന്നത്തെ ഡ്യൂട്ടി പോലെ ബിസി അല്ലായിരുന്നു,,,

കുളിച്ചു, വന്നപ്പോൾ ആതിയും, നിഷയും ബ്രേക്ഫാസ്റ് എല്ലാം എടുത്തു വച്ചു...
ഓരോന്ന് പറഞ്ഞവർ ചായയും, അപ്പവും മുട്ടക്കറിയും കഴിച്ചു....

ആതിക്കും, നിഷക്കും ഇന്നു ഓഫാണ്,,, പ്രിയക്കും... അവൾ നൈറ്റ് കഴിഞ്ഞതിന്റെ ക്ഷീണത്തിലായിരുന്നു... നന്നായിട്ട് ഒന്നുറങ്ങണം... ആദ്യം മൊബൈൽ സൈലന്റ് ആക്കി... പിന്നെ കിടന്നു...

വെള്ളിയാഴ്ച ആയിട്ടും  രാവിലെ പള്ളിയിൽ പോയില്ല, കാരണം പ്രിയക്കു മൂന്നു നൈറ്റ് കഴിഞ്ഞ ക്ഷീണമാണ്, വൈകിട്ടു പോകാമെന്നു  തീരുമാനിച്ചിരുന്നു..

പ്രിയ കിടക്കാൻ പോയപ്പോൾ നിഷയും ആതിയും വെറുതെ ഓരോന്ന് പറഞൊണ്ടിരുന്നു...

🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃🎃

ഇതേ സമയം ദുബൈയുടെ വേറൊരു കോണിൽ,,, അരുണും, വിവേകും ഫ്രഡ്‌ഡിയും കൂടി നിഷയുടെ നമ്പരെങ്ങനെ ഒപ്പിക്കും എന്നാലോചിച്ചു....

അരുൺ : " എന്തു പറഞ്ഞാടാ അവളുടെ നമ്പർ മേടിക്കുന്നെ,,, അല്ലേൽ തന്നെ എനിക്ക് നല്ല പേരാണല്ലോ നാട്ടിൽ...
ഇതും കൂടെ കേട്ടാൽ കസിൻസ് എല്ലാം നാട്ടിൽ പാട്ടാക്കും,,, അവനു ഗൾഫിലും വായിനോട്ടമാ പണിയെന്നു പറയുമെടാ..

വിവേക് : " എന്റെയും അവസ്ഥ അതു തന്നെയായിരിക്കും,,, കൂട്ടത്തിൽ പിന്നെയും ബെറ്റർ നീയാടാ ഫ്രഡ്‌ഡി,,, നീ ഒന്നു ഡാനിയേൽ അങ്കിളിനെ വിളിച്ചു ചോദിക്കു...

ഫ്രഡ്‌ഡി : "അയ്യേ എനിക്കെങ്ങും വയ്യ,,, ആ പെണ്ണിനെ ആണെങ്കിൽ എനിക്കറിയാനും മേല...
" അല്ല,, എന്തിനാണ് എന്നു ചോദിച്ചാലോ??

അരുൺ  : "ഹൂം.... അതിപ്പോ....
അതിപ്പോ,,, ആ...
 ദുബായിൽ ഉള്ള പരിചയക്കാരെയൊക്കെ ഒന്നിച്ചു ഒരു ഗെറ്റ് ടുഗെതറിനു ആണെന്ന് പറഞ്ഞാലോ...

വിവേക് : "അവന്റെയൊരു പൊട്ട ഐഡിയ....
വേറെ എന്തേലും പറയെടെ...
പെട്ടന്നൊരു ഐഡിയ ആരുടെ തലേലും വന്നില്ല....

ഫ്രഡ്‌ഡി : "എന്തിനാടാ ഇത്ര ബുദ്ധിമുട്ടുന്നേ...
ഓഹ്, ഇനിയിപ്പോ സോറി പറയാനൊന്നും മിനക്കെടണ്ട,,, ആ പെൺകൊച്ചു അതൊക്ക അന്നേരെ മറന്നിട്ടുണ്ടാവും....

അരുണിന്റേയും, വിവേകിന്റെയും തിളച്ചു നിന്ന ആവേശം അണച്ചു കൊണ്ടു ഫ്രഡ്‌ഡിയുടെ വാക്കുകൾ....

അവരോടു അങ്ങനെ പറഞ്ഞെങ്കിലും തനിക്കും ആ സ്വരത്തിനുടമയെ കാണണമെന്നുണ്ടാകിരുന്നു... പക്ഷെ പുറത്തു പ്രകടിപ്പിച്ചില്ല...

അരുൺ : " വാടാ, വിവേകേ,, നമ്മൾ വെറുതെ വെള്ളം കോരുന്നതെന്തിനാ,,,, നമുക്ക് പോയി കഴിക്കാൻ വല്ലോം ഉണ്ടാക്കാം...

(വൺ ബെഡ്‌റൂം ഫ്ലാറ്റ് ആയിരുന്നു അവരുടേത്... അവർ കിച്ചണിലേക്കു പോയി )

വിവേകും അരുണും പോയ പുറകെ ഫ്രഡ്‌ഡി ഫ്രാങ്കോയെ വിളിച്ചു,,,

( ഫ്രാങ്കോ അഥവാ ഫ്രാങ്ക്‌ളിൻ ഫെർണാണ്ടസ്,, ഫ്രഡ്‌ഡിയുടെ രണ്ടാമത്തെ സഹോദരൻ..എഞ്ചിനീയറിംഗ് മൂനാം വർഷം..
ചെന്നൈയിൽ ആണ് പഠിത്തം,,  ഇപ്പോൾ കുറച്ചു ദിവസത്തെ ലീവുണ്ട്‌,,, അത് കൊണ്ടു വീട്ടിലുണ്ട് )

ഫ്രഡി : " ഡാ, ഫ്രാങ്കോ,, നീ എവിടാടാ ഇപ്പോൾ,,?

ഫ്രാങ്കോ : "ഞാൻ ഇപ്പോൾ നമ്മുടെ അടുത്തുള്ള ജംഗ്ഷനിൽ ഉണ്ട്‌,,, എന്താടാ ഇച്ചേ കാര്യം??

ഫ്രഡ്‌ഡി :"  നിനക്കു ജംഗ്ഷനിൽ ഉള്ള ഡാനിയേൽ അങ്കിളിനേ നല്ല പരിചയമുണ്ടോ??

ഫ്രാങ്കോ : " ഉണ്ട്‌,, അങ്കിളിന്റെ മോൻ എന്റെകൂടെ  സ്കൂളിൽ ഒന്നിച്ചുണ്ടായിരുന്നു...

ഫ്രഡ്‌ഡി : " ഹോ, രക്ഷപെട്ടു... ഡാ പിന്നെ ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യാമോ??

ഫ്രാങ്കോ : " എന്നതാ ഇച്ചേ,,, ഒരു പരുങ്ങൽ??
ഫ്രഡ്‌ഡി : " ഒന്നുമില്ലടാ...
ഫ്രങ്കോ : "അല്ല, എന്തോ ഉണ്ട്‌,,, ഒന്നു വേഗം പറ ഇച്ചേ,,

ഫ്രഡ്‌ഡി : " ഒരത്ത്യാവശമായിട്ട,, നീ വേറെ ആരോടും പറഞ്ഞെന്നെ നാറ്റിക്കരുത്...
ഫ്രഡ്‌ഡി പിന്നെ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ അവനോടു പറഞ്ഞു...
" അവളോട്‌ നേരിട്ട് ഒരു സോറി പറയണം, അതിനു ഈ നിഷ വഴിയേ മാർഗമുള്ളൂ.. അതു കൊണ്ടാടാ "....
പക്ഷേ ഇക്കാര്യം പറഞ്ഞു നമ്പർ വാങ്ങിക്കാൻ നിക്കരുത്,, നാറ്റക്കേസാ..
നീ അതൊരു തഞ്ചത്തിൽ മേടിച്ചേരു..

ഫ്രാങ്കോ : " അയ്യേ, ഇത്രേം ഉള്ളോ,,, ഞാൻ  വിചാരിച്ചു, ഏതോ വലിയ സംഭവമാണെന്ന്..
ഇതു വെറും ചീളുകേസ്...
ആ വച്ചോ,,, നമ്പർ ഞാൻ പിന്നെ മെസേജ് ചെയ്യാം...

ഓക്കേ ഡാ... ബൈ...

ഹോ ആശ്വാസമായി,,, എന്തോ ഇന്നലെ കുറെ വേണ്ടാതീനം പറഞ്ഞപ്പോ തൊട്ടു വല്ലാത്ത ഒരു അസ്വസ്ഥത... നേരിട്ട് കണ്ട് പറയാം...
ഹൂം വരട്ടെ...

അവനും കൂടി അവരുടെപ്പം  പാചകത്തിന്...

 ❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️❄️

മൂന്ന് മണിയായപ്പോൾ പ്രിയ കണ്ണു തുറന്നു...
നന്നായി ഉറങ്ങിയത് കൊണ്ടു ക്ഷീണം. മാറിക്കിട്ടി...
അവളെഴുന്നേറ്റു മുഖമൊക്കെ കഴുകി.. റൂമിനു പുറത്തേക്കു നടന്നു...

പ്രിയ എണീൽക്കാൻ കാത്തു നിക്കുന്നു നമ്മുടെ നിഷയും ആതിയും,, അവർ ഊണ് കഴിക്കാതെ വെയ്റ് ചെയ്യുവാ,
ഒന്നിച്ചു ഓഫ് കിട്ടുന്ന ദിവസം ഒരുമിച്ചിരുന്നെ കഴിക്കാറുള്ളു...

പ്രിയ : " വിശന്നിട്ടു വയ്യ എനിക്ക്,, വാ വല്ലോം കഴിക്കാം...
നിഷയും ആതിയും ചിരിച്ചു...
എന്നിട്ടൊരുമിച്ചിരുന്നു ഫുഡ്‌ കഴിഞ്ഞു,, ടീവി കാണുന്ന നേരത്ത്.. നിഷയുടെ മൊബൈൽ റിങ് ചെയ്തു...

നിഷ : "ഇതാരപ്പാ എന്നെ ഇങ്ങോട്ട് വിളിക്കുന്നെ,, വല്ല ഡ്യൂട്ടിക്കും വരാൻ പറയാനാണോ "...
ആത്മഗതം പോലെ പറഞ്ഞു, അവൾ ഫോണെടുത്തു...

" ഹലോ....

"ഹലോ, നിഷയാണോ,,,
ഒരാൺ സ്വരം കേട്ടു അവളൊന്നന്തിച്ചു...
ആലോചിച്ചു.. ഇതാരാണോ,, പരിചയമില്ലാത്ത സൗണ്ട് ആണെല്ലോ...

നിഷ : " ആരാ, മനസിലായില്ലല്ലോ.....

.....നിഷ തോമസ് തന്നെയല്ലേ,,, കോഴിക്കോട് ഉള്ള....

നിഷ : " അതെന്നേ,,,, നിങ്ങൾ ആരാ???

....നിഷ തന്നേ ആണോന്നു ഒന്നു കൺഫേം ചെയ്തിട്ട് ഇൻട്രോഡ്യൂസ് ചെയ്യാമെന്ന് വച്ചു...
നമ്പറും ആളും  കറക്റ്റ് ആണോന്നു ഉറപ്പിച്ചിട്ടേ
വിളിക്കാൻ പറ്റൂ... അല്ലേൽ വല്ല അറബിപെണ്ണുങ്ങളെങ്ങാനും ആണെങ്കിൽ പണിയാകമേ... അതു കൊണ്ട...

നിഷയ്ക്ക് ക്ഷമ നശിച്ചു..
നിഷ : " നിങ്ങൾ ആരാന്നു ഒന്നു പറയുന്നുണ്ടോ??

....ഞാൻ അരുൺ...

നിഷ : "ഏതരുൺ???

അരുൺ : "" ആലുവയിലെ ഇയാടെ അങ്കിൾ ഡാനിയേലിന്റെ നെയ്ബർ ആണ്.... ".. എന്റെ വീടിന്റെ അടുത്തുള്ള ജംഗ്ഷനിൽ ആണ് അങ്കിളിന്റെ വീട്,,, താൻ അവിടെ വന്നപ്പോഴെക്കെ കണ്ടിട്ടുണ്ട്....

നിഷ ആലോചിച്ചു,,, ഏതാണോ ഈ വേട്ടാവളിയൻ???
ഇതെന്തിനാ ഇപ്പൊ എന്നെ വിളിക്കുന്നെ...
ഏതേലും വായിനോക്കിയായിരിക്കും..

അരുൺ : " പിടി കിട്ടിയോ??
നിഷ : " പിടിയൊന്നും കിട്ടിയില്ല,, പക്ഷേ എന്തിനാ ഇപ്പൊ എന്നെ വിളിച്ചേ??

അരുൺ അപ്പോഴാണ് ആലോചിച്ചേ,,, ഇതുവരെ എന്തിനാ വിളിക്കുന്നതെന്ന് ഡിസൈഡ് ചെയ്യാൻ മറന്നു...

അരുൺ :" ആ,, അതു പിന്നെ,,, ഞങ്ങൾ ഇവിടെ ദുബായിൽ പരിചയമുള്ളവരെയും ബന്ധുക്കളെയും ഒക്കെ കോൺടാക്ട് ചെയ്യുന്നുണ്ട്,, എല്ലാരേയും കൂട്ടി ഒരു ഗെറ്റ് ടുഗെതർ വെക്കാനാണ്,,,

അതു മാത്രമല്ല,, പള്ളിയിലെ പരിപാടിക്കൊക്കെ പങ്കെടുക്കാൻ ടാലന്റഡ് ആൻഡ് ഇന്റെരെസ്റ്റെഡ് ആയവരെ ഒത്തിണക്കുക,, അതാണുദ്ദേശം...

അരുൺ എന്തൊക്കെയോ കോതക്കു വായിൽ തോന്നിയത് പോലെ,,, പറഞ്ഞു...
ആ വിശ്വസിക്കുമൊന്നെ ആർക്കറിയാം എന്നും മനസ്സിലോർത്തു..

എന്തോന്നെടെ,,, എന്ന രീതിയിൽ അവനെ നോക്കികൊണ്ട്‌ വിവേകും ഫ്രഡിയും...

നിഷ : " ഓഹ്,, ഓക്കേ,,, എന്റെ നമ്പർ എങ്ങനെ കിട്ടി??
അരുൺ : " അതു ഇയാളുടെ അങ്കിളിന്റെ കയ്യിൽ നിന്നു..
ഇന്ന് ഈവെനിംഗ് ഫ്രീ ആണോ,,, ഒന്നു മീറ്റ് ചെയ്യാൻ സാധിക്കുമോ...

നിഷ ഒന്നാലോചിച്ചു.. പിന്നെ പറഞ്ഞു..
"  ഇന്നു വേണ്ട,,, നാളെ സാറ്റർഡേ അല്ലേ,, നിങ്ങള്ക്ക് ഓഫ്‌ ആണെങ്കിൽ നാളെ ഈവെനിംഗ് കാണാം,,,, ഇന്നു കുറച്ചു തിരക്കുണ്ട്... നാളെ ഞങ്ങൾ എവിടെ വരണമെന്ന് പറഞ്ഞ മതി...

അരുൺ : " നിങ്ങളെന്നു വച്ചാൽ??  കുറെ പേരുണ്ടോ??

നിഷ :" കുറെ പേരൊന്നും ഇല്ല, ഞാനും എന്റെ രണ്ടു ഫ്രണ്ട്സും...

അവളതു പറഞ്ഞപ്പോൾ അവൻ ഫ്രഡിയെയും വിവേകിനേയും നോക്കി കണ്ണിറുക്കി..

അരുൺ : " ഓക്കേ,,, നാളെ മീറ്റിങ് പ്ലേസ് ഞാൻ മെസ്സേജ് ചെയ്യാം...
എന്നാ ശരി ബൈ...

അരുൺ കാൾ കട്ട്‌ ചെയ്തിട്ട്,,, സക്സസ് എന്നു കൈ പൊക്കികാണിച്ചു...

 പിന്നെ  മൂന്നും കൂടെ അവരുടെ പുതിയ പ്രൊജക്റ്റ്‌ ഡിസ്‌കസ് ചെയ്തികൊണ്ടിരുന്നു..
അതിനിടയിൽ മൂവരും ആ പെണ്കൊടികളെക്കുറിച്ചും ചിന്തിച്ചു കൊണ്ടിരിന്നു...

നിഷ കാൾ കട്ട്‌ ചെയ്ത ശേഷം പ്രിയയുടേം ആതിടേം അടുത്തു പോയിരുന്നു..
അവരിരുവരും ആരെന്നും എന്തെന്നും ആരാഞ്ഞു...
അവൾ വിശദമായി കാര്യങ്ങൾ പറഞ്ഞു..
നാളെ വൈകുന്നേരം പോകാമെന്നു ഡിസൈഡ് ചെയ്തു..
പിന്നെ റെഡിയായി പള്ളിയിലേക്കും ഷോപ്പിങ്ങിനുമൊക്കെ പോയി...

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

സാറ്റർഡേ മോർണിംഗ്, നിഷയ്ക്ക് അരുണിന്റെ മെസ്സേജ് വന്നു..
ദുബായ് മാളിൽ വച്ചു മീറ്റ്  ചെയ്യാം..

നിഷ, ഈവെനിംഗ് നാലു മണിക്ക് കാണാമെന്നു പറഞ്ഞു മെസ്സേജ് റിപ്ലൈ ചെയ്തു...

വൈകിട്ട് പ്രിയയും, നിഷയും, ആതിയും കൂടി ദുബായ് മാളിലേക്കു ചെന്നു,,, ഫുഡ്‌ കോർട്ട് ഇൽ വെയിറ്റ് ചെയ്യാൻ അരുൺ പറഞ്ഞതനുസരിച്ചു അങ്ങോട്ടേക്ക് നടന്നു... എല്ലാരും സിമ്പിൾ വേഷവിധാനങ്ങളാണ്...

നേരത്തെ ഈ മാളിൽ വന്നിട്ടുള്ളതും, അക്വാറിയം, തുടങ്ങി എല്ലാ ഭാഗങ്ങളും കാണുകയും, ബുർജ് ഖലീഫ, ഫൗണ്ടൈൻ എല്ലാം കണ്ടിട്ടുള്ളതിനാൽ ഒന്നും പുതുമ തോന്നിയില്ല...

അവർ അതുവഴി പാസ്‌ ചെയ്യുന്നത് അരുണും, ഫ്രഡിയും, വിവേകും കണ്ട്...

ഫ്രഡിക്കു ഒരു കുസൃതി തോന്നി...
ഒന്നുടെ ആ കിളിനാദം കേൾക്കാൻ തോന്നി...
ഒന്നുടെ വിളിക്കാം എന്നിട്ടവളുടെ മൂഡ് എങ്ങനെയുണ്ടന്നറിയാല്ലോ...

അരുണും വിവേകും പറഞ്ഞു,,, " നീ ഇവിടെ നിന്നു വിളിച്ചോ, ഞങ്ങൾ  അങ്ങോട്ട്‌ ചെല്ലട്ടെ.. അവിടെച്ചെന്നു അവളുടെ റിയാക്ഷന് കാണട്ടെ,,, അഥവാ ദേഷ്യത്തിലാണെങ്കിൽ നീ നേരിട്ട് സോറി പറയാനൊന്നും ഇന്നു നിക്കണ്ട,, ചിലപ്പോൾ മാളാണെന്നു നോക്കാതെ ഒച്ച വച്ചാലോ... അങ്ങനെയാണേൽ  നീ  പതുക്കെ വന്നാൽ മതി,,,

അരുണും വിവേകും ഫുഡ്‌ കോർട്ടിലേക്ക് നടന്നു...

ഫുഡ്‌ കോർട്ടിനകത്തു കയറാൻ ആയപ്പോൾ ഫ്രഡിയുടെ കാൾ പ്രിയക്ക് വന്നു...

ഞാൻ  വന്നോളാം,,, നിങ്ങൾ നടന്നോളൂ എന്നക്ഷൻ കാണിച്ചവൾ കാൾ അറ്റൻഡ് ചെയ്തു..

ഫ്രഡ്‌ഡി : "ഹലോ,,,

മുഴക്കമുള്ള ആ സ്വരം വീണ്ടും കേട്ടപ്പോൾ പ്രിയ ഒന്നമ്പരന്നു ആലോചിച്ചു, എവിടെയോ?
അവൾക്കു പെട്ടെന്ന് കത്തി...

പ്രിയ :  " താൻ വീണ്ടും "....ഇയാൾക്കു ഇതു തന്നെയാണോ പണി??
പുറകെ നടന്നു വിളിച്ചു ശല്യം ചെയ്യലും വേണ്ടാതീനങ്ങൾ പറയുകയും ചെയ്യുന്നത് വായിനോക്കികളും വട്ടന്മാരും  തന്നാ... ഇയാൾക്ക് വേറൊരു ജോലിയുമില്ലേ...

ഫ്രഡ്‌ഡി മറുപടി പറയാനായി വാ തുറന്നപോഴേക്കും പ്രിയ അടുത്ത ഗോളടിച്ചു..

" ഇനി മേലാൽ ഇങ്ങോട്ട് വിളിച്ചു പോയേക്കരുത്,,, കേട്ടല്ലോ.. വട്ടൻ... വായിനോക്കി..

അവൾ കാൾ കട്ട്‌ ചെയ്തു,,, വല്ലാത്ത ദേഷ്യം തോന്നുന്നു,, ആരായിരിക്കും,, ഇതു തന്നേ അറിയാവുന്ന ആരോ ആണോ???

ഫ്രഡിക്കും ആകെ നിരാശയോ, ദേഷ്യമോ ഒക്കെ തോന്നി,,

രണ്ടു പേരുടെയും മുഖം വല്ലാതിരുന്നു.. അവർ മൂഡോഫ് ആയി കൂട്ടുകാരുടെ അടുത്തേക്ക് നടന്നു,,, പ്രിയ മുന്നേ നടന്നു..

ഈ സമയം വിവേകും അരുണും നിഷയുടേം ആതിയുടേം അടുത്തെത്തി,,
അവരെ കണ്ടതും.. ആതി നിഷയെ തോണ്ടി വിളിച്ചു..

" ദേടി,, ഞാൻ ഫ്ലൈറ്റിൽ വച്ചു പരിചയപ്പെട്ട ആൾ,,,.

വിവേക് : " ഹായ്,, ആതിര,,, ഹൗ ർ യു?? എന്താ ഇവിടെ??
ആതി : "ആം ഫൈൻ "..ഇതു എന്റ ഫ്രണ്ട് നിഷ..
വിവേക് :" ആ,, ഓക്കേ... ഹായ് നിഷ..
നിഷ ഒന്നു പുഞ്ചിരിച്ചു തലയാട്ടി..

അരുൺ നിഷയെയും വിഷ് ചെയ്തു...
" നിഷാ, എന്നെ കണ്ടതായി ഓർമ്മയുണ്ടോ??

നിഷ : " കണ്ടിട്ടുണ്ടാവും,, പക്ഷെ ഓർമയില്ല....

അരുണും വിവേകും ആതിയോടും നിഷയോടും നാട്ടിലെയും ഇവിടുത്തെയും കാര്യങ്ങൾ ചോദിക്കുകയും പറയുകകും ചെയ്തോണ്ടിരുന്ന സമയത്തു പ്രിയ അവർക്കടുക്കലേക്കെത്തി...

നിഷ : " ഇതാണ് ഞങ്ങടെ പ്രിയ "....

അവർ ഇരുവരും പ്രിയയെ നോക്കി,
 സുന്ദരിയാണ്,,, ഫ്രഡിക്കു ചേരും  എന്നു മനസ്സിലോർത്തു...

പ്രിയ അടുത്തുള്ള ചെയറിൽ ഇരുന്ന്,, ഒരു മങ്ങിയ ചിരി ചിരിച്ചു,,, അവളാണെങ്കിൽ ഗഹനമായ ചിന്തയിലാണ്,,, ആ സ്വരം... ആരായിരിക്കും അതു...

നിഷ : '" എന്താ പ്രിയേ,, നിന്റെ മുഖം വല്ലതിരിക്കുന്നെ,,, എന്തേലും പ്രശ്നമുണ്ടോ??
പ്രിയ :" ഒന്നുമില്ലടെ,, ആം ഓക്കേ...

അരുണും വിവേകും കണ്ണിൽകണ്ണിൽ നോക്കി,,,

അരുൺ :" നമുക്ക് കഴിക്കാനെന്തെങ്കിലും വാങ്ങിക്കാം...
കെ ഫ് സി,, പറയട്ടെ.
.. നിഷ തലയാട്ടി...

അരുണും വിവേകും കൂടെ പോയപ്പോക്കിൽ ഫ്രഡിയെ വിളിച്ചു,, പ്രിയയെ കുറിച്ചു പറഞ്ഞു,,, പതുക്കെ വന്നോളാനും പറഞ്ഞു...

പ്രിയ അലക്ഷ്യമായി ഫോൺ തോണ്ടികൊണ്ടിരിക്കുന്നതിനിടെ  തല പൊക്കി നോക്കിയപ്പോൾ തന്റെ നേരെ നടന്നടുക്കുന്ന ആളെ കണ്ടപ്പോൾ മുഖം വിടർന്നു..

തന്റെ നെഞ്ചിടിപ്പ് കൂടുന്നതവൾ അറിഞ്ഞു...
ഒരുവേള ഹൃദയം നിന്നു പോകുന്ന പോലെ തോന്നിയപ്പോൾ അവൾ നെഞ്ചത്ത് കൈവച്ചു,,
താൻ സ്വപ്നത്തിൽ കാണാറുള്ള മുഖം..

വെള്ളാരംകണ്ണുള്ള  നുണകുഴിയുള്ള കട്ടിമീശക്കാരൻ...  ഒരു സുന്ദരകുട്ടപ്പൻ..

അവളുടെ ഭാവ മാറ്റം കണ്ടോണ്ടിരുന്ന നിഷയും ആതിയും രണ്ടു സൈഡിൽ നിന്നും അവളെ നോക്കി,, പ്രിയയാണെങ്കിൽ വായും പൊളിച്ചിരിക്കുവാ,,,
അവർക്കു കാര്യം പിടികിട്ടി..
പ്രിയയുടെ സങ്കല്പത്തിലെ രാജകുമാരൻ...

അവരൊന്നിച്ചു
" വായടക്ടി,,,, എന്നു പറഞ്ഞപ്പോഴാണ് അവൾക്കു സ്ഥലകാലബോധം വന്നിതു..

ഫ്രഡ്‌ഡി അവരുട അടുത്തെത്തിയപ്പോഴേക്കും അരുണും വിവേകും ഫുഡുമായെത്തി..

ഫ്രഡിയാകട്ടെ,, അല്പം മൗനം അവലംബിക്കാമെന്നും ജാഡ ഇട്ടിരിക്കാമെന്നും
ഓർത്തു,, തന്റെ സൗണ്ട് കേട്ടാൽ ചിലപ്പോൾ അവളിനിയും ശണ്ഠക്ക് വന്നാലോ...

ഫ്രഡ്‌ഡിയെ ചൂണ്ടി വിവേക് പറഞ്ഞു..
" ഇതാണ്  ഞങ്ങളിൽ മൂന്നാമൻ.. ഫ്രെഡറിക് ഫെർണാണ്ടസ്...

പ്രിയ ഒന്നു ഞെട്ടി,, പിന്നെ പതിയ നിഷയോടു പറഞ്ഞു,,,
" കയ്യിന്നു പോയി... ആംഗ്ലോ ഇന്ത്യനോ,,, ഗോവക്കാരനോ ആണെന്ന് തോന്നുന്നു.. "..

പറഞ്ഞതൽപ്പം ഉറക്കെയായിപ്പോയി...
വിവേകും അരുണും പൊട്ടിച്ചിരിച്ചു..

അരുൺ : " അല്ലെന്നേ,, നല്ല പച്ച മലയാളി തന്നെ "...
പ്രിയ ഒന്നു ചമ്മിച്ചിരിച്ചു..

അവൾ  ഫ്രഡിയെ ഒന്നു പാളി നോക്കി...
ഫ്രഡിയാകട്ടെ അവളെയൊന്നു  നോക്കി പോലും ഇല്ല..

ഇവർക്ക് രണ്ടു പേർക്കും നേരത്തെയുണ്ടായിരുന്ന ദേഷ്യവും അരിശയവുമെല്ലാം പരസ്പരം കണ്ട ശേഷം ഇല്ലാതായി...

അരുൺ നിഷയെയും, ആതിയെയും പ്രിയയെയും പരിചയപ്പെടുത്തി...
പ്രിയയെ ഒഴികെ മറ്റു രണ്ടു പേരോടും പുഞ്ചിരിച്ചു..
പ്രിയക്ക് ഒരു ചെറിയ വിഷമം തോന്നി..
" എന്നാലും ഈ വെള്ളാരംകണ്ണുകാരന് എന്താ ഒരു ജാഡ. "....പക്ഷേ അവന്റെ ചിരി അവളുടെ മനസിനെ നിറച്ചു..

പ്രിയ   : " ഈ ഫ്രെഡറിക് എന്ന പേര് ആരിട്ടതാ,,, എങ്ങനെയാ ഈ നീളൻ പേര് വിളിക്കുന്നെ??
അറിയാനൊരു കൗതുകം,, അതുകൊണ്ടാണ്...

വിവേക് : " ഞങ്ങൾ അവനെ ഫ്രഡ്‌ഡി എന്നു ചുരിക്കിവിളിക്കും..
അവന്റെ വീട്ടിൽ എല്ലാർക്കും ഇങ്ങനത്തെ പേരുകളാ..
അവൻറെ പപ്പാ ഫെർണാണ്ടസ്, മക്കളിൽ രണ്ടാമൻ ഫ്രാങ്ക്‌ളിൻ എന്ന ഫ്രാങ്കോ,, പിന്നെ മൂന്നാമൻ ഫ്രൻസ്റ്റൈൻ എന്ന ഫ്രനി..

പ്രിയ : " ഇതുപോലെ വിളിക്കുമ്പോൾ  നാവുളുക്കാത്ത പേരുള്ള ആരും ആ വീട്ടിലില്ലേ???

അവൾ തന്നെ ഒന്നു കുത്തിയതാണെന്ന് ഫ്രഡ്‌ഡിക് മനസിലായി... അവനവളെ തറപ്പിച്ചൊന്നു നോക്കി.. അവളവനെ തിരിച്ചു ഒരു പുച്ഛഭാവം കാട്ടി...

അരുൺ : "ഉണ്ടല്ലോ,, അവന്റെ അമ്മ മോളി "...

പ്രിയ : " ഹോ ആശ്വാസം....
അവളുടെ പറച്ചിൽ കേട്ടു എല്ലാരും ചിരിച്ചു..

എല്ലാരും ഫുഡ്‌ കഴിക്കാൻ തുടങ്ങി,,, നിഷ മാക്സിമം വസൂലാക്കാൻ നോക്കി... വിവേക് ആതിയെ ഒളികണ്ണിട്ടു നോക്കി, അരുണും ഒട്ടും കുറച്ചില്ല വായിനോട്ടം... നിഷയെ മാക്സിമം കഴിപ്പിച്ചു...

ഫ്രഡിയും  പല വട്ടം പ്രിയ അറിയാതെ അവളെ നോക്കിയിരുന്നു.. നോക്കുമ്പോൾ തന്റെ നെഞ്ചിടിപ്പ് കൂടുന്ന പോലെയവന് തോന്നി..
ഇവളായിരിക്കുമോ എന്റെ പാതി... ആയിരിക്കുമോ അല്ല,, എന്റെ പെണ്ണ്,,, എന്റെ മാത്രം പെണ്ണ്.. അവനുറപ്പിച്ചു..

വളരെ ചെറിയ സ്വരത്തിലാണ് ഫ്രഡ്‌ഡി സംസാരിച്ചത്, പ്രിയ മനസിലാക്കാതിരിക്കാൻ..

വന്ന കാര്യം ഡിസ്‌കസ് ചെയ്യാതെ പലതും പറഞ്ഞു,,, ഒടുവിൽ പോകാനായി എഴുന്നേറ്റു,,,

നിഷ : " സമയം ഒരുപാടായി, ഞങ്ങളിറങ്ങട്ടെ..

പോകാൻ നേരം വിവേക് ആതിയുടെ നമ്പർ ചോദിച്ചു മേടിച്ചു...

രണ്ടു കൂട്ടരും അവരുടെ താമസസ്ഥലത്തേക്ക് പോകുന്നതിനിടയിൽ പലതും ആലോചിച്ചു കൂട്ടി...

പ്രിയയാകട്ടെ ആ വെള്ളാരം കണ്ണുകളെ ഓർത്തു നടന്നു...
ഫ്രഡിയോ,  പ്രിയയോട് എങ്ങനെ തന്റെ മനസു വെളിപ്പെടുത്തും എന്നറിയാതെ അലക്ഷ്യമായി കൂട്ടുകാരോടൊപ്പം നടന്നു....

റൂമിൽ തിരിച്ചെത്തിയപ്പോൾ മണി എട്ടര കഴിഞ്ഞു... ആതിയും നിഷയും ഫ്രഷ് ആയി വന്നപ്പോളും, പ്രിയ ആലോചനയിൽ തന്നെ...
അവരിരുവരും അവളുടെ അടുത്തു പോയിരുന്നു.. ഓരോന്നും പറഞ്ഞു പ്രിയയെ കളിയാക്കിക്കൊണ്ടിരുന്നു, പക്ഷെ അവളതൊന്നും ശ്രദ്ധിക്കാതെ ആലോചനയിൽ മുഴുകിയിരുന്ന്...

നിഷ : " ആതി,,, ഇവളുടെ ആലോചന കണ്ടാൽ തോന്നും ഐ സ് ർ ഒ യിലെ ശാസ്ത്രഞന്മാർ ഏതാണ്ട് കണ്ട് പിടിക്കാനിരിക്കുന്ന പോലെയില്ലേ....
പാവം,, ആ വെള്ളാരംകണ്ണുകളെ എങ്ങനെ സ്വന്തമാക്കാം എന്ന ആലോചന അല്ലേ,,, വല്ലോം നടന്നു കണ്ടാൽ മതിയായിരുന്നു..

ആതി : " അവളിരുന്നു ആലോചിക്കട്ടെ,  നമുക്ക് കിടക്കാം...

നിഷ : " എന്തെ,, നിനക്കും കിടന്നോണ്ടു ആലോചിക്കാനാ??
ഹൂം,, ഞാനും കണ്ടതാ വേറെ ചിലരെയും..
അവൾ ആതിയെ ഒന്നാക്കി പറഞ്ഞു..

ആതി : " ഓ,,, ഒരു പാവം,,, കണ്ണുമടച്ചു പാല് കുടിക്കുന്ന പൂച്ചയെ ഞാനും കണ്ടായിരുന്നു....

ആതിയും നിഷയും അങ്ങോട്ടുമിങ്ങോട്ടും ഓരോന്ന് പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരുന്നു...
ഇനി രണ്ടു ദിവസം കൂടി ലീവ് ഉണ്ട്‌,,, അതു കൊണ്ട രാവിലെ താമസിച്ചു എണീക്കാം എന്നു പറഞ്ഞു അവർ രണ്ടും റൂമിലേക്ക്‌ പോയി...

" പ്രിയ,,,, വാട്ട് ർ യു തിങ്കിങ് എബൌട്ട്‌??  നോട് സ്ലീപ്പിങ്,,,
പുറത്തു പോയി തിരിച്ചു വന്ന ഫിലിപ്പിനോ ഫ്ലാറ്റ് മേറ്റ്സ് പ്രിയയോട് ചോദിച്ചു..

അപ്പോഴാണ് അവളിവിടെ തന്നെയിരിക്കുന്ന ബോധം ഉണ്ടായത്... അവൾ
" നതിങ് ഡിയർ...

എന്നു പറഞ്ഞിട്ട്
അവൾ കിച്ച്നിൽ പോയി വെള്ളമെടുത്തു കുടിച്ചിട്ട് റൂമിലേക്ക്‌ നടന്നു..
ചെന്നപ്പോൾ നിഷയും ആതിയും കിടക്കുന്നതു കണ്ടിട്ടു..

ഇവരെന്താ,, നേരത്തേ... എന്നെ ഒന്നു വിളിച്ചും കൂടിയില്ലല്ലോ.... എന്നാത്മഗതം പറഞ്ഞോണ്ട് പോയി ഫ്രഷ് ആയി വന്നു അവരുടെ കൂടെ പോയി കിടന്നു...

ഇതേ സമയം ഫ്രഡിയും ആലോചനയുമായി ഇരിക്കുന്നത് കണ്ട് അരുണും വിവേകും കൂടെ അവന്റെ  അപ്പുറത്തും ഇപ്പുറത്തും പോയിരുന്നു...എന്നിട്ട് തുടങ്ങി

.....അനുരാഗ വിലോചിതനായി
അതിലേറെ മോഹിതനായി
പടിമേലെ നിൽക്കും ചന്ദനോ തിളക്കം....

എന്നു പാടി അവനെ കുലുക്കിവിളിച്ചു..
എന്നിട്ട് വീണ്ടും പാടി..

ഫ്രഡ്‌ഡി ചാടിയെഴുന്നേറ്റു...
" നിങ്ങക്ക് ഇതെന്തിന്റെ കേടാ.. വട്ടാണോ രണ്ടിനും,,,,, ഞാനവളോട് എങ്ങനെ ഒരു സോറി പറയുമെന്നാലോചിക്കുവാ,,,, അപ്പോഴാ ഒരു അനുരാഗം....

വിവേക് : " ഒന്നു പോടാ,,,, നിന്നെ ഞങ്ങൾക്ക് അറിഞ്ഞുടെ,,, നിന്റെ മനസില് അവളു കൂടു കൂട്ടിയതൊക്കെ മനസിലായി.... നീ ഒത്തിരി കിടന്നു ഉരുളുകയോന്നും വേണ്ട.. ട്ടോ...

അരുൺ : " സത്യം പറയെടാ,,, അവളെ കണ്ടപ്പോൾ നിന്റെ കണ്ണുകൾക്കു നല്ല തിളക്കമായിരുന്നല്ലോ.... " നിനക്കവളെ ഇഷ്ടമായോ....

ഫ്രഡ്‌ഡി : " ഇഷ്ടമായൊന്നു ചോദിച്ചാൽ.... ആയി... പക്ഷേ... ഞാനാണ് മറ്റേ കാളിന്റെ ഉടമയെന്നറിഞ്ഞാൽ, അവളെന്നെ ഒരിക്കലും ഇഷ്ടപെടുല....

വിവേക് : " അതൊക്ക നമുക്ക് ശരിയാക്കാം,,, നീ വിഷമിക്കണ്ട...
എന്നും പറഞ്ഞു,,, സോഫയിൽ  പോയിരുന്നു ടീവി ഓണാക്കി... ന്യൂസും കണ്ടിരുന്നു,,, പിന്നെ അവിടെത്തന്നെ കിടന്നുറങ്ങി..

☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️☎️

പിറ്റേന്ന് രാവിലെ, സൺ‌ഡേയാണ്, വർക്കിംഗ്‌ ഡേ ആണ്... അതിനാൽ വിവേകും, ഫ്രഡിയും, അരുണും എണീറ്റ് റെഡിയായി ഓഫീസിലേക്ക് പുറപ്പെട്ടു...

പോകുന്ന വഴിക്കു,, ഫ്രഡിക്കു ഒരാഗ്രഹം.... പ്രിയയെ ഒന്നുടെ വിളിച്ചു നോക്കാം..
എന്നിട്ടു സോറി പറഞ്ഞു,,, ഫ്രണ്ട്ഷിപ് ആകാം..

വിവേക് : " നിനക്ക് വേറെ പണിയൊന്നുമില്ലെടാ "...ഒന്നു നിർത്തിട്ടു തുടർന്ന്..
ആ നീ എന്താണെന്നു വച്ചാൽ ചെയ്...
നിന്റെ മനസ്സിനൊരു ചാഞ്ചാട്ടം സംഭവിച്ചോ???
എന്തു പറ്റി??

ഫ്രഡി : "അതിനിപ്പോൾ എന്തു സംഭവിച്ചുന്ന നീ പറയുന്നേ??
ഒന്നുടെ വിളിച്ചു ഒരു സോറി പറഞ്ഞങ്ങു നിർത്തണം,, അത്രേ ഉദ്ദേശമുള്ളൂ..

ഫ്രഡി പ്രിയയെ വേറെ നമ്പറിൽ നിന്നും വിളിച്ചു..
അവളപ്പോൾ എണീറ്റില്ലയിരുന്നു..
കാൾ അറ്റൻഡ് ചെയ്യപ്പെട്ടതും...

" ഹലോ....
മുഴക്കമുള്ള ആ സ്വരം..
അവൾ ചാടി എഴുനേറ്റു...

" എന്താടോ ഇതു,, വെളുപ്പാന്കാലത്തെ തുടങ്ങിയോ ശല്യം ചെയ്യാൻ,,,
ഇതു വല്ലാത്ത കഷ്ടമാണല്ലോ...
തനിക്കിതേന്റിന്റെ കേടാ...
ഓരോരോ നമ്പറുമായങ്ങു ഇറങ്ങിക്കോളും...
തന്നെയൊക്കെ ഊളൻപാറയിൽ കൊണ്ടു പോണം...

ഫ്രഡിക്കു ഇത്തവണയും സംസാരിക്കാൻ ഒരവസരം പ്രിയ നൽകിയില്ല...
" ഇയാളുടെ ചക്ക അലുവ എന്റെ കയ്യിൽ എത്തിയിട്ടില്ല,,, അഥവാ കിട്ടുവാണേൽ തന്നേക്കാം,,, ഇനി അതിന്റെ പേരിൽ എന്നെ ഡിസ്റ്റർബ് ചെയ്യരുത്...
ഇനി എങ്ങാനം എന്നെ താൻ വിളിച്ചാൽ താൻ വിവരം അറിയും... കേട്ടല്ലോ... ഒരു താകീത് പോലെ അവൾ പറഞ്ഞു..

പ്രിയ ദേഷ്യത്തോടെ ഫോൺ ഓഫ്‌ ചെയ്തു...

ഫ്രഡിക്കു ആകെ നിരാശയായി... മതി... ഇനി വെറുതെ അവളുടെ വായിലിരിക്കുന്ന കേൾക്കണ്ട... നിർത്തി... ആ സന്തോഷിനെ കയ്യിൽ കിട്ടിയാൽ അവന്റെ കഥ കഴിക്കും...
അവൻ തന്നെ താനെ പറയുന്നത് കേട്ടപ്പോഴേ കൂട്ടുകാർക്കു കാര്യം പിടികിട്ടി...
അവരവനെ സമാധാനിപ്പിച്ചു..

രാവിലെ പ്രിയയുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടുകൊണ്ടാണ് നിഷയും ആതിയും കണ്ണു തുറന്നത്..
അവരവളെ നോക്കി, എന്താണെന്ന് പുരികം പൊക്കി ചോദിച്ചു...

" ഓ ഒന്നും പറയേണ്ട,,, ആ റോങ്ങ്‌ നമ്പറുകാരൻ,,, രാവിലെ വീണ്ടും വിളിച്ചേക്കുന്നു.... കുറച്ചു ലേറ്റ് ആയിട്ട് എണീക്കാമെന്നു വച്ചതാ... അതും പോയിക്കിട്ടി..
എന്തൊരു മെനക്കേടാണെന്നു നോക്കിയേ...

ആതിയും നിഷയും വീണ്ടും തിരിഞ്ഞു കിടന്നു... പ്രിയക്കു പിന്നെ ഉറക്കം വന്നില്ല,, അവളെഴുന്നേറ്റു,,, ഒരു കാര്യം മറക്കാതെ ചെയ്തു,,, ആ കാൾ വന്ന നമ്പർ റോങ്ങ്‌ നമ്പർ എന്ന പേരിൽ സേവ് ചെയ്തു...

കൂട്ടുകാർ എണീൽക്കുമ്പോഴേക്കും അവൾ മോർണിംഗ് ബ്രേക്ഫാസ്റ്റ് റെഡിയാക്കി...

ഓഫീസിൽ ചെന്നിട്ടും ഫ്രഡി ആകെ മൂഡ്ഓഫ് ആയിരുന്നു.... ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല.... അവൻ ഫ്രണ്ട്‌സ്നെ വിളിച്ചു സംസാരിച്ചു...
അവൻ അവളുടെ ഫോൺ നമ്പർ സേവ് ചെയ്‌ത്‌ വച്ചു...

അന്ന് വൈകുന്നേരം പ്രിയക്ക് വാട്സപ്പിൽ ഫ്രഡിയുടെ മെസ്സേജ് വന്നു...

" ആം സോറി "....

അവളതു എടുത്തു നോക്കി... എന്നിട്ട് സ്വയം പറഞ്ഞു...
" ഇവനൊന്നും വേറെ പണിയൊന്നുമില്ലേ "...
ഇതിനൊക്കെ ആരു മറുപടി കൊടുക്കും..

അവളതു കാര്യമാക്കിയില്ല...

🎺🎺🎺🎺🎺🎺🎺🎺🎺🎺🎺🎺🎺🎺🎺

വീണ്ടും ഡ്യൂട്ടിക്ക് പോയിത്തുടങ്ങി,,, അവൾ ജോലിയിൽ മുഴുകി, വെള്ളാരംകണ്ണുകളും, റോങ്ങ്‌ നമ്പർ ഒക്കെ മറന്നു പോയി...

ഇതിനിടയിൽ നിഷക്കും ആതിക്കും ഇടക്കിടക്ക് അരുണും വിവേകും ഹായ് എന്നും, ഗുഡ് മോർണിംഗ്, ഗുഡ് ഈവെനിംഗ് അങ്ങനെയങ്ങനെ ചെറിയ ചെറിയ മെസ്സേജുകളും അയക്കാറുണ്ട്..

ഒരു മാസത്തിനു ശേഷം,, അവരെല്ലാം വീണ്ടും ഒരു മാളിൽ വച്ചു കണ്ടുമുട്ടി... അന്നും പ്രിയയോട് സംസാരിക്കാൻ ഫ്രഡിക്കു സാധിച്ചില്ല,,, അവനന്നും ജാഡയിട്ടുരിന്നു....

പ്രിയക്ക് ആ ജാഡ കണ്ടിട്ടു ആകെ അരിശം വന്നു... ഇടക്കിടക്ക് കണ്ണുകൾ തമ്മിൽ ഇടഞ്ഞെങ്കിലും പോര് തുടർന്ന്...
പരസ്പരം ഒന്നും സംസാരിച്ചില്ല..
എങ്കിലും ഹൃദയമിടുപ്പു വല്ലാതെയുണ്ടായിരുന്നു...

നിഷ അങ്കിളിന്റെ മക്കളെ വിളിച്ചു അരുണിനെയും, വിവേകിനേയും, ഫ്രഡിയെയും കുറിച്ചു അന്വഷിച്ചിരുന്നു... നല്ല അഭിപ്രായമാണ് ലഭിച്ചത്...

ഇടക്കൊക്കെ നിഷയും അരുണും, ആതിയും വിവേകും തമ്മിൽ വിളിക്കാറുണ്ട്,,, പ്രിയ അറിയാതെയാണ് ഈ വിളികൾ നടന്നിട്ടുള്ളത്...

പ്രിയയെകുറിച്ച് അവളുടെ കൂട്ടുകാരിൽ നിന്നും അരുണും വിവേകും ഫ്രഡിക്കു വിവരം കിട്ടും..
അവനവളെ ഒരിക്കൽ കൂടി കാണണമെന്ന് തോന്നി...

വിവേക് : "ഞാൻ ആതിയെ ഒന്നു വിളിച്ചു നോക്കാം, എവിടെങ്കിലും വച്ചൊന്നു മീറ്റ് ചെയ്യാം "...
ആ അമ്പലത്തിൽ പോകണമെന്ന് ആതി ഇന്നാള് പറഞ്ഞിരുന്നു... അവരെയും കൊണ്ടു നമുക്ക് പോയി വരാം...

വിവേക് ആതിയെ വിളിച്ചു... അമ്പലത്തിൽ പോകുന്ന കാര്യം പറഞ്ഞു...
ആതിക്കു വിവേകിനോട് ചെറിയ ഇഷ്ടമൊക്കെ തുടങ്ങി...
വിവേക് വിളിച്ചു പറഞ്ഞപ്പോൾ ആതി കൂട്ടുകാരെയും കൂട്ടി വന്നേക്കാമെന്നു  സമ്മതിച്ചു...

ആതി : " എടി നിഷേ, പ്രിയേ, നെക്സ്റ്റ് സാറ്റർഡേ നമുക്ക് ദുബായിലുള്ള ശിവ ടെംപിളിൽ പോകാം.. "
നിഷ, ഓക്കേ പറഞ്ഞു...

പ്രിയ : "  ആ നോക്കട്ടെ... ഓഫാണെങ്കിൽ വരാം...
( ഓഫ്‌ ആണെങ്കിലും വരുന്നില്ല,,, ആ ജാഡക്കാരന്റെ കൂടയല്ലേ,,,, എന്നവൾ മനസിൽ പറഞ്ഞു,,, )

ആ വെള്ളാരംകണ്ണുകൾ കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ട് പോലും അവൾക്കെന്തോ പോകാൻ തോന്നിയില്ല..

പോകുന്ന അന്ന് രാവിലെ ഇവരെ അരുൺ പിക്ക് ചെയ്തോളാമെന്നു പറഞ്ഞിരുന്നു...
നിഷയും ആതിയും റെഡിയായി വന്നപ്പോഴും പ്രിയ എണീറ്റിരുന്നില്ല...

നിഷ :" എടി, പ്രിയേ,, നീയെന്താ എഴുനേൽക്കത്തെ??  നീ വരുന്നില്ലേ..??

പ്രിയ : " ഇല്ലെടി,, എനിക്ക് തലവേദനയാ,, നിങ്ങള് അമ്പലത്തിലും ഷോപ്പിങ്ങിനുമൊക്കെ പോയി എൻജോയ് ചെയ്തിട്ട് വാ...

ആതി : " നിന്റെ തലവേദനയുടെ കാരണം ഞങ്ങക്കറിയാം,, ആ ജാഡക്കാരനോട് നമുക്കു മിണ്ടാതെ നിക്കാം.
വേറെയും ഒരുപാടു വെള്ളാരം കണ്ണുകൾ ഈ ലോകത്തുണ്ട്,,, നമുക്ക് വേറെ തപ്പാമെടി...
നീ ഇല്ലാതെ ഞങ്ങക്ക് ഒരു രസവുമില്ലെടാ..
നീ വേഗം റെഡിയാക്...

പ്രിയ:  " ഞാനില്ലെടി.. നിങ്ങള് പോയേച്ചും വാ ".

നിഷ :"അല്ലേലും,,,, വേണ്ടാത്ത കരണങ്ങൾക്കാണ് ഇവളുടെ തലവേദനയൊക്കെ...
നീ വാ ആതി,,, നമുക്ക് പോയി വരാം...

അവരു പോയതും പ്രിയ എഴുനേറ്റ് ഫ്രഷ് ആയി,, നാട്ടിലെക്ക് കാൾ ചെയ്തു വിശേഷങ്ങളൊക്ക പറഞ്ഞു.. പ്രീതിയോട് എല്ലാ കാര്യങ്ങളും പറയാറുണ്ട്... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ മനസിന്‌ ഒരാശ്വാസം....

ആതിയും നിഷയും തങ്ങളുടെ നേർക്ക് നടന്നടുക്കുന്ന കണ്ട ഫ്രഡിയുടെ മുഖം മങ്ങി...
പ്രിയ അക്കൂടയില്ല....

അരുൺ : " പ്രിയ വന്നില്ലേ??
നിഷ : " ഇല്ല, അവൾക്കു തലവേദനയാണെന്ന്..

അരുണും വിവേകും ഫ്രഡിയുടെ മുഖത്തേക്ക് നോക്കി,, അവനാകെ ഡൽ ആയിരിക്കുന്ന കണ്ടതും അവർക്കും സങ്കടമായി...

ഫ്രഡ്‌ഡി ആലോചിച്ചു..
ഇതിനു മുമ്പ് കണ്ടപ്പോളെക്കെ താൻ അവളോട്‌ മിണ്ടാതെ ജാടയിട്ടിരുന്ന കൊണ്ടാവും.... അതോ ശരിക്കും വയ്യാഞ്ഞിട്ടാണോ... അവനു വിഷമമായി...
സാരമില്ല,,, താൻ കാരണം കൂട്ടുകാരുടെ നല്ല ദിവസം കളയണ്ട...
അവൻ മുഖം പ്രസന്നമാക്കി.

നിഷ :" എന്ന വാ നമുക്കു പോയി വരാം... "

ഫ്രഡ്‌ഡി : " പോകാമല്ലോ.. , നിഷയും ആതിയും അരുണിന്റെ വണ്ടിയിൽ പൊയ്ക്കോ,, ഞാനങ്ങു വന്നേക്കാം... എനിക്ക് ഒരു സാധനം മേടിക്കാൻ ഉണ്ടേ...

(കപിൾ ആയി പോകാൻ വേണ്ടി രണ്ടു വണ്ടിയിലായിരുന്നു അവർ വന്നത്.. പ്രിയ ഇല്ലാത്തത് കൊണ്ടു,, അവർ നാലും ഒന്നിച്ചു പൊയ്ക്കോട്ടേന് ഫ്രഡി വിചാരിച്ചു )

ഫ്രഡ്‌ഡി പോയി കഴിഞ്ഞപ്പോൾ,, ആതിയും നിഷയും അരുണിന്റെ വണ്ടിയുടെ പുറകിലെ സീറ്റിൽ ഇടം പിടിച്ചു...
അരുൺ കാറോടിച്ചു,,, പുറത്തെ കാഴ്ചകൾ കാണുകയും,,, അരുണിനോടും വിവേകിനോടും സംസാരിക്കുകയും ചെയ്തു തരുണീ മണികൾ...

സ്ഥലത്തെത്തി വണ്ടി പാർക്ക്‌ ചെയ്തപ്പോഴേക്കും ഫ്രഡിയും എത്തിച്ചേർന്നു... എന്നിട്ട് ആതിയോടും വിവേകിനോടുമായി പറഞ്ഞു

: " നിങ്ങൾ പോയി പ്രാർത്ഥിച്ചിട്ട് വാ,,,

ആതി : " അതെന്ത നിങ്ങളാരും വരുന്നില്ലേ??
അവൾക്കു പേടിയായി,,, അവൾ നിഷയെ പിടിച്ചു വലിച്ചു,,, നീയും കൂടെ വാ...

അതു കണ്ട് ഫ്രഡ്‌ഡി  ചിരിച്ചോണ്ട് പറഞ്ഞു,,, എന്നാ അരുണും നിഷയും കൂടെ പൊയ്ക്കോ... അവർക്കൊരു കൂട്ടാകും..
ഞാനിവിടെ നിന്നോളാം...

വിവേക് : " എന്തിനാ ആതി പേടിക്കുന്നെ,,, അമ്പലത്തിലേക്കല്ലേ,,, ഞാനില്ലേ കൂടെ,, ധൈര്യമായിരിക്കു...
എന്നു ആതിയുടെ കാതോരം ചേർന്ന് പറഞ്ഞു...
ആതിക്കു പെട്ടെന്ന് നാണം വന്നു..
വിവേക് ആതിയുടെ കൈ പിടിച്ചു മുമ്പോട്ട് നടന്നു...
അനുസരണയോടെ അവൾ അവനെ അനുഗമിച്ചു...

ഇതു കണ്ട് പുഞ്ചിരി തൂകി കൊണ്ടു ഫ്രഡിയും നിന്നു,,, അവൻ മൊബൈൽ എടുത്തു പ്രിയയുടെ ഫോട്ടോയിൽ നോക്കി നിന്നു,,,,
എന്നാലും എന്റെ കാന്താരി....

അരുൺ നിഷയോടു അവളുടെ കൈ പിടിച്ചു കൊണ്ടു പറഞ്ഞു...
" വാ നിഷേ,,, നമുക്കും അമ്പലത്തിനകത്തൊക്കെ പോയെന്നു കണ്ടേച്ചു വരാം...

നിഷ : " എനിക്ക് പേടിയൊന്നുമില്ല,,, പിന്നെന്തിനാ എന്റെ കയ്യേൽ പിടിച്ചേക്കുന്നേ "..

അരുൺ : " ഓ ഒന്നു ചുമ്മായിരി എന്റെ നിഷേ "
നിഷ : " ഞാനപ്പോഴാ ഇയാളുടെ ആയതു "..
അരുൺ : ""ആയില്ല,,, പക്ഷേ ഉടനെ ആകുമല്ലോ "...

എന്താ നടക്കുന്നതെന്ന് മനസിലാകും മുമ്പേ
അരുൺ അവളുടെ മുമ്പിൽ മുട്ടുകുത്തിയിരുന്നു... എന്നിട്ട് ഒരു ചെറിയ ജുവൽ ബോക്സ്‌ എടുത്തു തുറന്നു...  സ്റ്റോൺ വർക്കുള്ള  ചെറിയൊരു റിങ്...

" വിൽ യു ബി മൈൻ "....

അവന്റെ ആ പ്രൊപോസൽ കേട്ടു അവളൊന്നന്തിച്ചു... പിന്നെ  പുഞ്ചിരിച്ചു കൊണ്ടു അവളുടെ വിരലുകൾ അവന്റെ നേർക്കു നീട്ടി.. അരുൺ ആ മോതിരം അവൾക്കിട്ടു എന്നിട്ട് അവളുടെ നെറുകയിൽ ചുംബിച്ചു...

ഫ്രഡി : " മതിമതി, ബാക്കിയൊക്ക കല്യാണത്തിന് ശേഷം,,, ഇതു നാട് വേറെയാ...
അതുകേട്ടു അരുണും നിഷയും ചമ്മി ചിരിച്ചു..

ഇതേ സമയം വിവേകും ആതിയും തൊഴുതു ഇറങ്ങി,,,
വിവേക് : " എന്റെ വീട്ടിൽ തകർത്തു ആലോചനകളാ... ഞാനെന്താ പറയേണ്ട ആതി..
അതിനു ഞാനെന്തു വേണമെന്ന ഭാവത്തിൽ ആതി  അവനെ നോക്കി...

" ഇങ്ങനൊരു പൊട്ടി പെണ്ണ് "...
അവൻ മനസ്സിലോർത്തു...
പെട്ടെന്ന് അവൻ അവൾക്കു അഭിമുഖമായി നിന്നു,,, കയ്യിലുള്ള ചെറിയ ബോക്സ്‌ തുറന്നു...
ചെറിയ ഒരു ചെയിൻ, അതിൽ വി എന്നു  എഴുതിയിരുന്നു...
"  ഞാൻ കെട്ടി കൊണ്ടു പൊയ്ക്കോട്ടേ നിന്നെ"

ആതിക്ക് പെട്ടെന്ന് വെപ്രാളമായി, അവൾ ചുറ്റും നോക്കി.. തങ്ങളെ തന്നേ നോക്കി നിൽക്കുന്നു കുറച്ചാളുകൾ, അക്കൂട്ടത്തിൽ നിഷയും അരുണും ഫ്രഡിയും...
അവളിപ്പോ ബോധം കേട്ടു വീഴും എന്നു തോന്നിപോയി നിഷയ്ക്ക്..

നിഷ ഓടി അവളുടെ അടുത്തു ചെന്നിട്ടു പറഞ്ഞു,,,...
...വേഗം വാങ്ങിച്ചോ,,, താഴേക്കു വീഴുന്നേന് മുമ്പ്...
വീണാൽ വിവേക് പിടിച്ചോളും..
ആതിക്കു ചമ്മലായി... വാങ്ങിക്കണോ വേണ്ടയോ... അവൾക്കു ഒരെത്തും പിടിയും കിട്ടുന്നില്ല... പ്രിയ അടുത്തുണ്ടായിരുന്നെങ്കിൽ..

നിഷ വാങ്ങിച്ചോ എന്നു കണ്ണു കൊണ്ടു കാണിച്ചു..
അവൾ പെട്ടന്ന് വാങ്ങിച്ചു,,, എന്നിട്ട് വേഗം നിഷയുടെ അടുത്തേക്കോടി...

അവർ നാലു പേരുടെയും സന്തോഷം കണ്ടപ്പോൾ ഫ്രഡിക്കും സന്തോഷമായി... ചെറിയൊരു വിഷമം ഉണ്ടായിരുന്നെങ്കിലും...

തിരിച്ചു പോകുന്ന വഴി അവർ റെസ്റ്റാറന്റിൽ കയറി ഫുഡും കഴിച്ചു,  ഷോപ്പിംഗ് മാളിൽ കയറി,, വിവേകും ആതിയും, അരുണും നിഷയും ഒന്നിച്ചു നടന്നു,,, ഫ്രഡി തന്നെ നടന്നു..

അവൻ തന്നെ നടക്കുന്നത് കണ്ട കൂട്ടുകാർ,, ഓടി അവനടുത്തു ചെന്നു, അവനൊപ്പം നടന്നു...
ആരൊക്ക വന്നാലും നമ്മള് തമ്മിലുള്ള ബന്ധം മുറിയരുത്... ഞങ്ങളുണ്ട് നിന്റെ കൂടെ, ഫ്രഡി കുട്ടാ...
അവനതു കേട്ടു പുഞ്ചിരിച്ചു..

ഫ്രഡിയുടെ മുഖത്തിന്റെ വാട്ടം എന്താണെന്നു നിഷ ചോദിച്ചപ്പോൾ,, അരുൺ എല്ലാം വിശദമായി അവരോടു പറഞ്ഞു...

നിഷ : " ങേ,,, അപ്പോൾ ആ റോങ്ങ്‌ നമ്പർ????
 ഫ്രഡി അതേയെന്ന രീതിയിൽ തലയാട്ടി...
ആതി : " എന്നാലേ,,, ഈ വെള്ളാരംകണ്ണുകാരനെ ഞങ്ങടെ പ്രിയക്കും ഇഷ്ടമാ,,, പക്ഷേ ഇദ്ദേഹമാണ് ആ റോങ്ങ്‌ നമ്പറുകാരൻ എന്നറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്നറിയില്ല...

ആതിയും, നിഷയും പ്രിയയുടെ സങ്കൽപരാജകുമാരനെകുറിച്ചു പറഞ്ഞത് കേട്ടു ഫ്രഡിയുടെ മുഖം വിടർന്നു... മനസു തുടി കൊട്ടി..

അരുൺ : " ഈ ഒളിച്ചു കളി നമുക്കവസാനിപ്പിക്കണം,, അതിനു ആതിയും നിഷയും വിചാരിച്ചാൽ സാധിക്കാവുന്നതേയുള്ളു....

എല്ലാം ഉടനെ ശരിയാക്കാം... നിഷ പറഞ്ഞു...
അവർ മടങ്ങിയത് സന്തോഷവതികളായാണ്...
അവരുടെ ഗിഫ്ട്സ് അവരെടുത്തു മാറ്റി വച്ചു,,, പ്രിയയോട് പതിയെ പറയാം... അവളുടെ റിയാക്ഷന് അറിഞ്ഞിട്ടു സമ്മാനങ്ങൾ കാണിക്കാം...

അവർ തിരിച്ചു ചെന്നപ്പോൾ, പ്രിയ ചായ ഉണ്ടാക്കുവായിരുന്നു..
...നിങ്ങള് ചായകുടിച്ചോ??

ആതി : "ഇല്ലടാ,, ഞങ്ങക്കും കൂടി ഇട്ടോ..

പ്രിയ : " രണ്ടു പേരും നന്നായി എൻജോയ് ചെയ്ത ലക്ഷണമുണ്ടല്ലോ,,, പോയി ഫ്രഷ് ആയി വാ,, ചായയെടുത്തു വെക്കാം..

അവൾ ഫ്രഡിയെക്കുറിച്ചു ചോദിക്കുമെന്ന് അവർ പ്രതീക്ഷിച്ചെങ്കിലും അവളൊന്നും മിണ്ടിയില്ല..

💿💿💿💿💿💿💿💿💿💿💿💿💿💿💿

പിറ്റേന്ന്    രാവിലെ പ്രിയക്കു  ഒരു കാൾ വന്നു....
പരിചയമില്ലാത്ത നമ്പർ...

" ഹലോ...

" കാൾ കട്ട്‌ ചെയ്യരുത്,,, ഫ്രഡി പറഞ്ഞു തുടങ്ങി..

വീണ്ടും  ആ സ്വരം... അവൾക് ദേഷ്യം വന്നു..

" എന്തിനാ ഇങ്ങനെ എന്നെ വിളിച്ചു ടോർച്ചർ ചെയ്യുന്നേ,,, നമ്പർ മാറി വിളിച്ചാൽ മനസിലാകില്ലെന്നു വിചാരിച്ചോ??

ഫ്രഡി : " എന്നെയൊന്നു സംസാരിക്കാൻ അനുവദിക്കാമോ??

പ്രിയ ഒന്നും മിണ്ടാതെ നിന്നു,,, എന്തൊരു ശല്യമെന്നു മനസ്സിൽ വിചാരിച്ചു കൊണ്ടു..

" സന്തോഷിനെ കണ്ടുകിട്ടി,,, എനിക്ക് കിട്ടേണ്ട സാധനവും കിട്ടി "...
ഇനി ഞാൻ ഇയാളെ വിളിച്ചു ശല്യം ചെയ്യില്ല,,, പക്ഷെ ഒരു കോംപ്രമൈസ് ടോക്ക് ആയാലോ.

പ്രിയ : " വെറും ഒരു കാളിന്റെ പേരിൽ,, അതിന്റെ ഒന്നും ആവശ്യമില്ല...
എനിക്ക് പരാതിയൊന്നുമില്ല,,, ഇനി വിളിക്കാതിരുന്നാൽ മതി...

പ്രിയ കാൾ കട്ട്‌ ചെയ്തു....

ഫ്രഡി ആ പ്ലാനും പ്ലിങ്ങിയതു കൊണ്ടു അടുത്ത പ്ലാനിനായി നിഷയുടെ നമ്പർ ഡയൽ ചെയ്തു....

അടുത്ത ഭാഗം ക്ലിക്ക് here

രചന : ആശ...
To Top