പ്രിയമാനസം, Part 12

Valappottukal


രാവിലെ കണ്ണു തുറക്കാൻ നന്നെ പാടുപെട്ടു.. 
നല്ല തണുപ്പിൽ നിന്നും എണീൽക്കാൻ തോന്നുന്നില്ല... 
പക്ഷേ പോയല്ലേ പറ്റൂ... 
ഓരോരുത്തരായി റെഡിയായി... 
തൊട്ടടുത്ത റൂമുകാരെ വിശദമായി പരിചയപെട്ടു... 
ജീൻസും കുർത്തിയുമായിരുന്നു വേഷം... 

അവരെ ഗൈഡ് ചെയ്യാൻ ഹോസ്പിറ്റലിൽ നിന്നുമൊരാൾ വന്നിരുന്നു.... 
ആദ്യം HR ഇൽ റിപ്പോർട്ട്‌ ചെയ്തു.. 
പിന്നെ നഴ്സിംഗ് സെക്ഷനിലേക്കു പോയി.. 
കുറച്ചു  നേരം കഴിഞ്ഞാണ് അവരവരുടെ ഡിപ്പാർട്മെന്റ്യിലേക്ക് കൊണ്ടുപോയത്... 

ആതിക്കു മെഡിക്കൽ വാർഡ് തന്നെ,, നാട്ടിലെതെ എക്സ്പീരിയൻസ് അനുസരിച്ചു... 
പ്രിയയെയും നിഷയെയും മെഡിക്കൽആൻഡ് സർജിക്കൽ icu വിലേക്ക് കൊണ്ടു പോയി... 

ആതിക്കു പിന്നെയും പേടിടെ അസുഖം പിടിച്ചു.. 
'"എന്തു ചെയ്യുമെടി.. ഞാൻ ഒറ്റയ്ക്ക്.. 
ഒരു പരിചയവും ഇല്ലാത്തിടത്തു?? 

നിഷ : നിന്നു ചിണുങ്ങാണ്ട് ഒന്നു പോയേടി... 

പ്രിയ : എന്താ, ആതിയിത്,,, കൊച്ചു കുട്ടികളെപ്പോലെ, ഇതൊക്ക കാണുമ്പോൾ അവർ നിന്നെ പറഞ്ഞു വിടും,,, കേട്ടല്ലോ.. 

അവർ രണ്ടാളും വഴക്ക് പറഞ്ഞപ്പോൾ അവൾ പോയി... 
അവളുടെ വാർഡിൽ ചെന്നപ്പോൾ ഒന്നു രണ്ടു മലയാളികളെ കണ്ടു,,, പിന്നെ അവരുടെ കൂടെയങ്ങു കൂടി.. 
അവർ അവിടെ എല്ലാം കാണിച്ചും പറഞ്ഞും കൊടുത്തു... 

പ്രിയയും നിഷയും ചെന്ന icu വിശാലമായ ഒരു ഷോറൂം കണക്കെ തോന്നിച്ചു... 
രണ്ടു സെക്ഷൻ ആയിട്ടാണവിടെ... 
മെഡിക്കൽ കേസിനു സെപറേറ് വിങ്ങും സർജിക്കൽ കേസിനു വേറെ വിങ്ങും... 

അവിടുത്തെ ഇൻചാർജ് പ്രിയയെ സർജിക്കൽ സൈഡിലും നിഷയെ മെഡിക്കൽ സൈഡിലും അസൈൻ ചെയ്തു... 

പ്രിയക്ക് മെൻറ്റർ ആയിട്ട് മൊഹമ്മദിനെ ഇട്ടു,, ജോര്ദാനിയനാണ്... 
നിഷക്കാകട്ടെ മഞ്ജുവിനെയും,,,മലയാളിയെകിട്ടിയതിൽ അവൾക്കു സന്തോഷമായി... 
തമ്മിൽ തമ്മിൽ കാണാൻ പറ്റില്ലെങ്കിലും, ഇടയ്ക്കു ഒക്കെ കൌണ്ടറിലും, പാന്ററിയിലുമൊക്കെ  കൂട്ടുകാർക്കു മിന്നൽ സന്ദർശനം ലഭിച്ചു... 

ആദ്യത്തെ ദിവസം എല്ലാം ഒബ്സർവ് ചെയ്യുകയാണ്... 
ഇതിനിടയിൽ ഡോക്ടർസ് റൗണ്ട് വന്നു.. 
Dr.ഇബ്രാഹിമിന്റെ നോട്ടം പ്രിയയിൽ പതിഞ്ഞു.. 

പതുക്കെ മൊഹമ്മദിനോട് ചോദിച്ചു.. 
" മീൻ ഹാത??  ജതിത് മുമറീത??? ( ആരാ ഇതു, പുതിയ നേഴ്സ് ആണോ )

ഐവ... അവൻ പറഞ്ഞു... 

പിന്നെ പ്രിയക്കും അങ്ങേർക്കും പരസ്പരം ഇൻട്രൊഡ്യൂസ് ചെയ്തു കൊടുത്തു.. 
അദ്ദേഹം icu സ്പെഷ്യലിസ്റ് ആണ്.. 

ഫസ്റ്റ് ഡേ തന്നെ, പ്രിയ കൂടുതൽ പഠിച്ചെടുക്കാൻ ശ്രമിച്ചു.. 
കൂടുതലും നാട്ടിൽ ഉപയോഗിക്കാത്ത ഉപകരണങ്ങൾ... എല്ലാം വിശദമായി ചോദിച്ചറിഞ്ഞു... 
മെന്ററും ഡോക്ടറും അവളെ സഹായിച്ചു... 

Dr.ഇബ്രാഹിമിന് അവളെ ഇഷ്ടമായി.. 
മൊഹമ്മദിനോട് പറഞ്ഞു.. 

" ഷി ഈസ്‌ സ്മാർട്ട്‌... ക്യൂറിസ് to നോ തിങ്സ്... 
മറുപടിയായി അവനൊന്നു പുഞ്ചിരിച്ചു.. 

വൈകിട്ട് വന്നു മൂന്നു പേരും തങ്ങളുടെ ആദ്യ ദിവസത്തെ അനുഭവങ്ങൾ പരസ്പരം പങ്കു വച്ചു... 

നേരത്തേ  കൂടെ വർക്ക്‌ ചെയ്യുന്നവരോട് ചോദിച്ചു മനസിലാക്കിയതനുസരിച്ചു തൊട്ടടുത്തുള്ള സൂപ്പർ മാർക്കറ്റിൽ പോയി കുറച്ചു സാധനങ്ങൾ വാങ്ങിച്ചു..
 അക്കൂട്ടത്തിൽ സിം കാർഡും വാങ്ങിച്ചു... 
ഹോസ്പിറ്റലിന്റെ അറൈവൽ വിസ കാണിച്ചാണ് സിം എടുത്തത്... 

ആദ്യത്തെ മൂന്നു മാസം അണ്ടർ സൂപ്പർ വിഷനിലെ എന്തും ചെയ്യാൻ സാധിക്കൂ.. 
പ്രിയക്ക് മുഹമ്മദും നിഷയ്ക്ക് മഞ്ജുവും ആതിക്കു മരിയയും( ഫിലിപ്പിനോ ) നന്നായി ഹെല്പ് ചെയ്തു... 
മെന്ററുടെ സെയിം ഡ്യൂട്ടി തന്നെയാണ് പുതിയതായി വന്നവർക്കും... 

ഇവിടെ അവർക്കു പന്ത്രണ്ടു മണിക്കൂർ ആണ് ഒരു ഷിഫ്റ്റ്‌, രാത്രി ഡ്യൂട്ടിയാണേലും പകൽ ഡ്യൂട്ടിയാണേലും, ഈരണ്ടെണ്ണമോ  മൂന്നെണ്ണമോ അടുപ്പിച്ചു ഉണ്ടാവും, അതു കൊണ്ടു വല്ലാത്ത ക്ഷീണമാണ്.. 
   പക്ഷെ ഡ്യൂട്ടിക്ക്  അനുസരിച്ചു ഓഫും കിട്ടും... 
   ആ ഓഫിന് ഉറങ്ങി ക്ഷീണം തീർക്കും... 
 
നാട്ടിലായിരുന്നേൽ എട്ടു മണിക്കൂർ മാത്രമായിരുന്നു ഓരോ ഷിഫ്റ്റും... 

🕓🕣🕕🕡🕖🕥🕙🕤🕘🕗🕣🕢🕚🕦🕙

ദിവസങ്ങൾ, ആഴ്ചകളും, മാസങ്ങളുമായ് കടന്നു പോയി.... 
പ്രിയയും നിഷയും ആതിയും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു... 
അവരിപ്പോൾ ജോലിക്ക് കയറിയിട്ട് ആറു മാസമായി.... 
എല്ലാ കാര്യങ്ങളും അറിയാം.... 
അറബിക് ഭാഷയും അൽപസ്വെൽപം പഠിച്ചെടുത്തു... 
കൂടെ വർക്ക്‌ ചെയ്യുന്ന മറ്റു രാജ്യക്കാരുമായും കൂടുതൽ അടുത്തു... 

പ്രിയയുടെ സ്മാർട്നെസ്സും, ജോലിയോടുള്ള അർപ്പണമനോഭാവവും എല്ലാം ഡോക്ടർസ്നും, ഇൻചാർജിനുമൊക്കെ അവളെ കൂടുതൽ ഇഷ്ടമുള്ളവളാക്കി... 

ഇപ്പോൾ അവർക്കു റെഗുലർ ഷിഫ്റ്റ്‌ തുടങ്ങി... നെറ്റും ഡേയും ഓഫും എല്ലാം റെഗുലർ ആയിരുന്നു,,, എല്ലാ സ്റ്റാഫിനും ഒരേ പോലെ രണ്ടു ഷിഫ്റ്റും ഇടുമായിരുന്നു ഇൻചാർജ്... ആരോടും പക്ഷപാതമില്ലാതെ ഡ്യൂട്ടി ഇട്ടു,,, ജോര്ദാനിയനായ ഇൻചാർജ്... 

🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞🌞

അങ്ങനെയിരിക്കെ ഒരു നാൾ, പ്രിയക്ക് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു,,,, രണ്ടാമത്തെ  നൈറ്റ്‌ ഡ്യൂട്ടി ആണ്.. ആദ്യത്തെ ദിവസം വലിയ കുഴപ്പമില്ലാതെ പോയി... 

നിഷയ്ക്ക് നൈറ്റ്‌ കഴിഞ്ഞു നാലു ദിവസത്തെ ഓഫ്‌ ആണ്,,, ആതിക്കാകട്ടെ മൂന്ന് ഡേ ഡ്യൂട്ടി ആണ്.. 

പ്രിയ  ഡ്യൂട്ടിക്ക് ചെന്നപ്പോൾ തിരക്ക് കുറവായിരുന്നു... പിന്നെ രണ്ടു പുതിയ അഡ്മിഷൻ വന്നു... 

ആദ്യത്തേത് ഒരു  ലോക്കൽ സ്ത്രീയായിരുന്നു,, കുറച്ചു ദിവസമായി എന്തോ വയ്യായ്കയായിരുന്നു,,അവർ ചെറിയ ഏതോ ക്ലിനികിൽ കാണിച്ചിരുന്നു,,, പക്ഷേ കുറഞ്ഞില്ലാ,,, രാത്രി പനിയും ശ്വാസം മുട്ടും,, പിന്നെ നെഞ്ച് വേദനയും... 
എമർജൻസി ഡിപ്പാർട്മെന്റ്ഇൽ നിന്നുമാണ് icu യിലേക്ക് എത്തിച്ചത്... 

അവർ വന്ന സമയത്തു തീരെ വയ്യായിരുന്നു... ബി പി യും പൾസുമൊക്കെ തീരെ കുറവായിരുന്നു... 
അവൾക്കു പെട്ടന്ന് തന്റെ അമ്മയെ ഓർമ്മ വന്നു... 

കുറെ നേരത്തെ പരിശ്രമത്തിനൊടുവിൽ അവരെ പ്രിയയും Dr  ഇബ്രാഹിമും, മറ്റു ടീമുകൾ ഒന്നു സ്റ്റെബിലൈസ് ചെയ്തു കഴിഞ്ഞു സമയം നോക്കുമ്പോൾ 1.30, വെളുപ്പിന്,,, വന്നിട്ട് ഇത്രയും നേരമായി ഒരു തുള്ളി വെള്ളം പോലും കുടിച്ചില്ല, ഒന്നിരുന്നിട്ടില്ല  എന്നു പ്രിയയോർത്തു... വൈകിട്ട് ഏഴു മണിക്ക് വന്നതാ... 

അവൾ വേഗം പോയി ഇച്ചിരി വെള്ളം കുടിച്ചുവന്നു,, ഒന്നും കഴിക്കാൻ തോന്നിയില്ല,,, 

തിരിച്ചു വന്നു ആ അമ്മക്ക് വേണ്ട മരുന്നും കാര്യങ്ങളുമൊക്കെ ചെയ്തിട്ട് ഒന്നു നടു  നിവർത്തനായ് നോക്കുമ്പോൾ മൊഹമ്മതും ഡോക്ടറും കൂടെ എമെർജൻസിയിൽ നിന്നുള്ള കാൾ റിസിവ് ചെയ്തു,,, 
അടുത്ത അഡ്മിഷൻ... 

അടിപൊളി...... പ്രിയ മനസ്സിലോർത്തു, അതും തനിക്കു തന്നെയായിരിക്കും.. 
കാരണം ബാക്കിയുള്ളവർക്കെല്ലാം രണ്ടു  രോഗികൾ വീതമുണ്ട്...
പ്രിയ വന്നപ്പോൾ ഉണ്ടായിരുന്ന ഒരു രോഗിയെ വാർഡിലേക്ക് മാറ്റിയിരുന്നു... 

മൊഹമ്മദ്‌ അവളെ വിളിച്ചു... 

" ആം സൊ സോറി,,, നെക്സ്റ്റ് അഡ്മിഷൻ വിൽ ആൾസോ ബി യുവർസ് "...
ഐ തിങ്ക് ഹി ഈസ്‌ ബെറ്റർ താൻ ദി ഫസ്റ്റ് പേഷ്യന്റ്.... 
വി വിൽ ഹെല്പ് യു..... 

അൽപ സമയത്തിനുള്ളിൽ അടുത്ത രോഗിയും എത്തി,,, ഒരു പാകിസ്താനിയാണ്,,, ജോലി സ്ഥലത്തെ ടെൻഷൻ കൂടുതലാണെന്നും പറഞ്ഞു വിഷം കുടിച്ചതാ... 
സൂയിസൈഡൽ അറ്റംപ്റ്റ്... 
മെഡിക്കോ ലീഗൽ ആയതു കൊണ്ടു കൂടൊരു പോലീസ്‌കാരനുമുണ്ട്... 

ഭാഗ്യത്തിന് എമർജൻസിയിൽ നിന്നും എല്ലാ ട്രീട്മെന്റും സ്റ്റാർട്ട്‌ ചെയ്തിരുന്നു... ഇവിടെ ഇനി ഇടയ്ക്കിടെ ഉള്ള ബ്ലഡ്‌ ടെസ്റ്റും,,ഡ്രിപ്പുകളും  മോണിറ്ററങ്ങും ഉള്ളൂ... 

അവൾ രണ്ടാളെയും ഒരു വിധം സെറ്റിൽ ആക്കി,,,, ഇനി ചാർട്ടിങ് തുടങ്ങണം... 
പതുക്കെ ഒന്നിരുന്നു, സമയം നോക്കിയപ്പോൾ വെളുപ്പിന്  നാലു മണി... 

അഞ്ചര മണിയായപ്പോൾ, ആ അമ്മക്കു നെഞ്ചു വേദന കൂടി.. അവരാകെ വിയര്ക്കാനും പിടക്കാനും തുടങ്ങി... 

പ്രിയ പെട്ടന്ന് പോയി അറ്റൻഡ് ചെയ്തു,,, അവർ കോലാപ്‌സ് ആകുന്നു, 
ബിപി, പൾസ് കിട്ടുന്നില്ല,,ഹൃദയസ്തംഭനമാണ്..
പ്രിയ അമാന്തിച്ചില്ല,, cpr സ്റ്റാർട്ട്‌ ചെയ്തു... 
ഉടൻ തന്നെ ബാക്കി സ്റ്റാഫും ഡോക്ടറും വന്നു,,, എല്ലാരും കൂടെ ഒരു ടീമായി പ്രവർത്തിച്ചു... 
എങ്ങനെയെങ്കിലും അവരെ രക്ഷിക്കണം... 
അശാന്ത ശ്രമത്തിനൊടുവിൽ അവരെ റെവെർട് ചെയ്തു.. 
എല്ലാവരും ആശ്വസിച്ചു.... 

അര മണിക്കൂർ തികച്ചില്ല, ആ അമ്മക്ക് പിന്നയും അതേ അവസ്ഥ... 
ഒടുവിൽ എല്ലാ ശ്രമങ്ങളും വെറുതെയാക്കി ആ  അമ്മയുടെ കണ്ണടഞ്ഞു... 
പ്രിയക്ക് അതിയായ സങ്കടം തോന്നി.. 
തന്റെ കൺമുമ്പിൽ അരുതാത്തതും താൻ ഒരിക്കലും ഇഷ്ടപെടാത്തതുമായ കാര്യം... 

അവൾക്കു പെട്ടന്ന് തന്റെ അമ്മയെ വിളിക്കണമെന്ന് തോന്നി... പെർമിഷൻ ചോദിച്ചു അകത്തു പോയി ട്രൈ ചെയ്തു, പക്ഷേ കിട്ടിയില്ല... 

അവൾ തിരിച്ചു വന്നു,,, ആ മരിച്ച രോഗിക്ക് വേണ്ട അന്ത്യാ ശുശ്രുഷകൾ ചെയ്തു,, ബോഡി പാക്ക് ചെയ്തപ്പോൾ നെഞ്ചിലൊരു വിങ്ങൽ അനുഭവപെട്ടു.... 

ഒരു കണക്കിന് ഹാൻഡ്‌വർ എല്ലാം കഴിഞ്ഞു,, റൂമിൽ ചെന്നപ്പോൾ സമയം ഒൻപതു കഴിഞ്ഞു... 

നിഷ അവൾക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു... ഒന്നിച്ചു ബ്രേക്ഫാസ്റ് കഴിക്കാൻ... 
പ്രിയ ചെന്നതേ നേരെ ബാത്‌റൂമിലേക്ക് കയറി,,, കുളിച്ചു ഫ്രഷ് ആയി.. 

പ്രിയ : " ഡാ നിഷേ, എനിക്കൊന്നും വേണ്ട, ഒന്നു കിടന്നാൽ മതി... വല്ലാത്ത ക്ഷീണം.... 

നിഷ : " നീ ഇന്നലെ രാത്രി മുതൽ വിശന്നിരിക്കുവല്ലേ "....ഇത്തിരി എന്തെങ്കിലും കഴിക്കടി "....

പ്രിയ : " വേണ്ടടാ... 
നിഷ : " അങ്ങനെ പറഞ്ഞാൽ പറ്റില്ല... 

നിഷ നിർബന്ധിച്ചു അവൾക്കു ഊട്ടിക്കൊടുത്തു... അവൾക്കു. മനസിലായി പ്രിയക്ക് തന്റെ രോഗി മരിച്ചതിന്റെ വിഷമമാണെന്നു.. ആദ്യമായിട്ടാണ് പ്രിയ ഇത്രയ്ക്കു അപ്സെറ്റ് ആകുന്നെ.. 

പ്രിയയെ സമാധാനമായി കിടക്കാൻ അനുവദിച്ചിട്ട് നിഷ എണീറ്റ് പോയി... 
പ്രിയ കിടക്കുന്നതിനു മുമ്പ് അമ്മയെ വിളിച്ചു സംസാരിച്ചു,, 

വളരെ പെട്ടെന്ന് തന്നെ അവൾ ഗാഢനിദ്രയിലേക്ക് വീണു.... 
കഷ്ടിച്ചു ഒരു മണിക്കൂർ കഴിഞ്ഞു അവളുടെ മൊബൈൽ അടിച്ചു... 
ഉറക്കച്ചടവോടെ അവളതെടുത്തു കാതോരം ചേർത്ത് വച്ചു...... 

പ്രിയ കണ്ണടച്ച് തന്നെ ഫോൺ അറ്റൻഡ് ചെയ്തത്,,, കിടന്നോണ്ടു തന്നെ.. ഒട്ടും ശക്തിയില്ല എണീൽക്കാൻ, നല്ല ഉറക്കപിച്ചിലുമാണവൾ.. 

" ഹലോ,, എടാ, സന്തോഷേ,,,, എവിടെയടാ നീ"...
 മുഴക്കമുള്ള സ്വരം കേട്ടു പ്രിയ കണ്ണു വലിച്ചു തുറക്കാൻ ശ്രമിച്ചു,,, 
വീണ്ടും കേട്ടു ആ സ്വരം.. 

" എന്താടാ, നിനക്ക് ഒരു ഉത്തരവാദിത്തം ഇല്ലാത്തത്... ആരെങ്കിലും ഒരു സാധനം തന്നു വിട്ടാൽ നേരെ കൊണ്ടു കൊടുക്കാൻ അറിയാത്തവർ  അതു വാങ്ങിക്കാമെന്നും കൊടുക്കാമെന്നും ഏൽക്കരുത്.... 

" എവിടെയാട എന്റെ ചക്കഅലുവ?? 
മമ്മി വിളിച്ചു പറഞ്ഞപ്പോൾ തൊട്ടു ഞാൻ കാത്തു കാത്തിരിക്കുവ അറിയാമോ നിനക്ക്?? 

പ്രിയ ചാടി എണീറ്റു, ഇതാരോ തനിക്കിട്ടു പണിയുവാണല്ലോ.. തന്റെ ചക്കപ്രേമം ഇവിടെ ഇവളുമാര്ക്കല്ലാതെ ആർക്കറിയാനാ..... 
അവൾക്കു തല പൊട്ടുന്ന പോലെ തോന്നി... 
ചാടിയെഴുന്നേറ്റതു കാരണം... 
മൊബൈൽ സൈലന്റ് മോഡിലാക്കാനും മറന്നു... ശേ... 

തന്റെ ഉറക്കം മുറിഞ്ഞതിൽ അവൾക്കു വല്ലാത്ത ദേഷ്യവും അരിശയവുമെല്ലാം തോന്നി... 
ഇനി ഇന്നു ഒരു നൈറ്റും കൂടെയുണ്ട്,, ഉറങ്ങാതെ പോകുന്നതിനെക്കുറിച്ചു ആലോചിച്ചപ്പോൾ തന്നെ ഭ്രാന്തു പിടിക്കുന്നപോലെ തോന്നി അവൾക്കു.. 

വിളിച്ച ആൾ നിർത്താതെ വീണ്ടും തുടർന്ന്.. 

" നിനക്കറിയാമോടാ,,, എന്റെ മമ്മി ചക്ക സീസൺ ആകുമ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ട ചക്ക വിഭവങ്ങൾ എല്ലാം ഉണ്ടാക്കും, ആ നേരത്തു ഞാൻ നാട്ടിലില്ലെങ്കിൽ ഇതു പോലെ ഉത്തരവാദിത്തമില്ലാത്ത ഊളകളുടെ കയ്യിൽ കൊടുത്തു വിടുമ്പോളൊന്നും അതെന്റെ കയ്യിൽ കിട്ടാറില്ല... 

പ്രിയക്ക് ദേഷ്യം വന്നു, കാൾ കട്ട്‌ ചെയ്തതും വീണ്ടും കാൾ,,, അവൾ ദേഷ്യത്തോടെ ഹലോ പറയാൻ തുനിഞ്ഞതും വീണ്ടും ആ സ്വരം... 

" ഇതെന്തടാ ഉവ്വേ,,, ഒരു മര്യാദയൊക്കെ വേണ്ടേ,,, വർത്തമാനം പറഞ്ഞോണ്ടിരിക്കുമ്പോൾ കാൾ കട്ട്‌ ചെയ്യുന്നേ "....

പ്രിയ : " തനിക്കാഡോ മര്യാദയില്ലാത്തത്... 
നൈറ്റ്‌ കഴിഞ്ഞു കിടന്നുറങ്ങുന്ന എന്നെ വിളിച്ചു ചക്കപുരാണം പറഞ്ഞതിനെ തന്നെ പോലീസ്നേ കൊണ്ടു പിടിപ്പിക്കുവാ വേണ്ടത്... 
പക്ഷേ മലയാളി ആയിപോയി ഇല്ലേൽ ഇപ്പൊ കിട്ടിയേനെ എന്റെ കയ്യിൽ നിന്നും... 
താൻ കാരണം ഞാൻ ഇപ്പോൾ ചക്കയെ തന്നെ  വെറുത്തു... 

അപ്പുറത്ത് ആൾക്കു ഒരമ്പരപ്പു... തനിക്കു നമ്പർ മാറിയോ,,, അവൻ അവന്റെ അമ്മ പറഞ്ഞു കൊടുത്ത സന്തോഷിന്റെ നമ്പർ ഒന്നുടെ നോക്കി,,, ഇല്ല തനിക്കു തെറ്റിയിട്ടില്ല,,, 
ഇതവന്റെ ഭാര്യയോ മറ്റോ ആണോ.. 
ഏയ്‌ ഇല്ല,,, അവന്റെ കല്യാണം കഴിഞ്ഞിട്ടില്ലല്ലോ,,, അതോ ഇനി കാമുകിയോ മറ്റോ... 

 അപ്പോഴേക്കും പ്രിയ വീണ്ടും തുടർന്ന്... 

" തന്നെ പോലെ കുറെ ഞരമ്പ് രോഗികളുണ്ട്,, പെണ്പിള്ളേരുടെ നമ്പർ തന്നെ നോക്കി തപ്പിയെടുക്കും,, എന്നിട്ട് ഓരോ കാരണം പറഞ്ഞു സൊള്ളാൻ വരും.... 

അപ്പുറത്തെ ആൾ തുടങ്ങി..... 
" ആരാടി, സൊള്ളാൻ വന്നേ,,, എനിക്കൊരു അബദ്ധം പറ്റി,,, എന്നാ നിന്റെ വായിലെന്തായിരുന്നു,,, റോങ്ങ്‌ നമ്പർ ആണെന്ന് പറഞ്ഞൂടായിരുന്നോ "...

പ്രിയ : അതിനു താൻ എന്നെ വാ തുറക്കാൻ സമ്മതിച്ചോ?? 
ഡാം തുറന്നു വിട്ട പോലെ നിർത്താതെ പ്രവഹിക്കുവല്ലായിരുന്നോ.... 
ഒന്നു വച്ചിട്ട് പോടാ ശല്യം ചെയ്യാതെ.... 
തനിക്കൊന്നും നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്നതിന്റെ ബുദ്ധിമുട്ടൊന്നും അറിയില്ല... അല്ലേലും വിവരമില്ലാത്തവന്മാരോട് എന്തു പറഞ്ഞിട്ട് എന്താ കാര്യം.... 

അപ്പുറത്ത് നിന്നും. 

വിവരമില്ലാത്തതു നിന്റെ...... 

എന്നു പറഞ്ഞപ്പോഴേക്കും പ്രിയ കട്ടാക്കി... 
ദേഷ്യത്തോടു തിരിഞ്ഞു കിടന്നു... പക്ഷെ വീണ്ടും മൊബൈൽ സൈലന്റ് ആക്കാൻ മറന്നു... 

അവൾ തിരിഞ്ഞും മറിഞ്ഞും കിടന്നു.... ഉറക്കം വന്നില്ല,, കുറച്ചു നേരം എണീറ്റിരുന്നു...പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ ക്ഷീണം കാരണം ചെറിയ മയക്കം പിടിച്ചു... 

ഈ സമയം അപ്പുറത്തു..... 

എന്നാലും എങ്ങനെ സംഭവിച്ചു ഇങ്ങനൊരബദ്ധം,,, ശ്ശെ,,, എന്തായാലും മോശമായിപ്പോയി.... 
ഒന്നു  വിളിച്ചു ക്ഷമ പറഞ്ഞേക്കാം... 
നഴ്‌സോ മറ്റോ ആയിരിക്കും, നൈറ്റ്‌ കഴിഞ്ഞു ഉറങ്ങുവായിരുന്നു എന്നല്ലേ പറഞ്ഞേ... 

പ്രിയ പതുക്കെ മയക്കത്തിലേക്ക് വഴുതി വീണ അവസരത്തിൽ വീണ്ടും മൊബൈൽ അടിച്ചു,,, 
അവൾ ചാടിയെഴുന്നേറ്റു... 
ഹ,,ഹലോ പറയാൻ വന്നപ്പോഴേക്കും വീണ്ടും ആ സ്വരം... 

" ഒരു സോറി പറയാൻ വിളിച്ചതാ "....

അതു കേട്ടപ്പോൾ പ്രിയക്ക് പെരുത്തു കേറി... 

" കൊണ്ടു പോയി അച്ചാറിട്ടു വക്കു തന്റെ ഒരു സോറി ",,, 
" താൻ ശരിക്കും ഒരു ഞരമ്പ് രോഗി തന്നെയാ... വീണ്ടും വീണ്ടും വിളിച്ചു ശല്യം ചെയ്യുന്നേ,,, 

" "ഞരമ്പ് രോഗി നിന്റെ മറ്റവൻ "...

,,,, ദേ, വിളിച്ചുണർത്തിയതും പോരാ,, അനാവശ്യം പറയുന്നോ "...തന്റെ നമ്പർ എന്റെ കയ്യിലുണ്ട്,, ഞാനെ സൈബർ സെല്ലിൽ കംപ്ലയിന്റ് ചെയ്യും,,,, നോക്കിക്കോ.. 

...നീ കൊണ്ടു കേസ് അങ്ങ് കൊടുക്ക്‌... 
നമുക്ക് കാണാം,,, പോട്ടെ പോട്ടെന്നു വെക്കുമ്പോൾ തലയിൽ കേറുന്നോ??.... 

" വച്ചിട്ട് പോടാ പ്രാന്താ..... ശല്യം.... 

ടീ,,, നിന്നെയിന്നു ഞാൻ..... 

പ്രിയ അവനെ മുഴുമിക്കാതെ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു.... 

അവൻ വീണ്ടും ട്രൈ ചെയ്തു,,, ഒരു പെണ്ണിന് ഇത്രയ്ക്കു അഹങ്കാരമോ.... ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്,,, വീണ്ടും വീണ്ടും ട്രൈ ചെയ്‌തെങ്കിലും നിരാശയായിരുന്നു ഫലം... 

പ്രിയയാകട്ടെ,,, ശരിക്കും ക്ഷീണം കാരണം അവൾക്കു തീരെ വയ്യ,,, ഒരിക്കൽ ഉണർന്നാൽ പിന്നെ ഉറങ്ങാൻ സാധിക്കില്ലാത്തതു വല്ലാത്തൊരു ബുദ്ധിമുട്ട് തന്നെയാണ്... 
അവൾക്കു തലയ്ക്കു ഭാരവും വേദനയും തുടങ്ങി... 
അലവലാതി... ഏതവനാണോ ഇതു... 

കുറച്ചൂടെ നേരം കിടക്കാനും ഉറങ്ങാനും ട്രൈ ചെയ്തു,, പക്ഷേ സാധിച്ചില്ല... അവൾ തന്നെത്താൻ പുലമ്പികൊണ്ടു എണീറ്റു നിഷയെ തപ്പി ചെന്നു... 

നിഷ : നീയെന്താ ഉറങ്ങിയില്ലേ??  വല്ലാത്ത ക്ഷീണമാണെന്നു പറഞ്ഞിട്ടു.. 

പ്രിയ :  എന്റെ കഷ്ടകാലത്തിനു മൊബൈൽ സൈലന്റ് ആക്കിയില്ല,, ഏതോ ഒരു വട്ടൻ രണ്ടു മൂന്നു തവണ വിളിച്ചു,, ഒരു മലയാളിയാ,, അവനോടു അവസാനം ഉടക്കേണ്ടി വന്നു.. 
അറിയാതെ ചെയ്ത റോങ്ങ്‌ നമ്പർ ആണെന്ന് തോന്നുന്നു... 

നിഷ: എന്നാ നീ ഒരിത്തിരി നേരം പോയി ടീവി കാണു, ഞാൻ ഫുഡ്‌ ഇപ്പോൾ തരാം... ഈ കറി കൂടി ആയാൽ മതി,, കഴിച്ചിട്ട് ഒന്നുടെ കിടന്നു നോക്ക്.. 

എന്തൊക്ക ചെയ്തിട്ടും പ്രിയക്ക് പിന്നെ ഉറക്കം വന്നില്ല,, നല്ല തലവേദനയും... അവൾ ഡേ ഷിഫ്റ്റ്‌ ഇൻചാർജിനെ വിളിച്ചു തനിക്കു വയ്യാന്നും സ്റ്റേബിൾ പേഷ്യന്റ്നേ തരാനും റിക്വസ്റ്റ് ചെയ്തു... 
വീണ്ടും  നൈറ്റ്‌ ഡ്യൂട്ടിക്ക് പോയി... 
തന്റെ ഉറക്കം കളഞ്ഞവനോട് വല്ലാത്ത ഈർച്ചയുമായ്.... 

🤫🤫🤫✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️ 

ഓഫീസിൽ നിന്നും വന്ന അരുണും വിവേകും 
റൂമിൽ ചടഞ്ഞിരിക്കുന്നവനെ കണ്ട്.. 

അരുൺ : " ടാ, ഫ്രഡ്‌ഡി,,, എന്താടാ നിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങന്റെ പോലിരിക്കുന്നെ??? 

വിവേക് : "അതോ നിന്റെ വല്ലോ കളഞ്ഞു പോയോ "....

ഒന്നിനും മറുപടി പറയാതിരുന്ന ഫ്രഡ്‌ഡിയുടെ രണ്ടു സൈഡിലും പോയി അവന്മാർ അവനെ കുലുക്കി വിളിച്ചു.. 
 " ഡാാാാ... 
 
 അവൻ ഞെട്ടി എണീറ്റു... 

നിനക്കെന്താടാ പറ്റിയെ... നീയെന്താ വല്ലാണ്ടിരിക്കുന്നെ... 

ഒന്നും പറയണ്ടടാ,,, ആകെ അക്കിടി പറ്റി,,, ഒരു പെണ്ണ് എന്റെ പപ്പും പൂടയും പറിച്ചു... ന്നെ ഞരമ്പ് രോഗിന്നും വിളിച്ചെടാ....... 

" പെണ്ണോ.... ഞരമ്പ് രോഗിന്നോ??? 
രണ്ടും ഒരേ ശബ്ദത്തിൽ ചോദിച്ചു.... 

എങ്ങനെ,,, എങ്ങനെ, രണ്ടിനും ആകാംഷയായി... 

അവൻ പറഞ്ഞു തുടങ്ങി... 
" ടാ നമ്മുടെ തെക്കേലെ സന്തോഷില്ലേ, ഇവിടെ റിഗിലു വർക്ക്‌ ചെയ്യുന്നേ,,, കാടാറു മാസം, നാടാറു മാസം എന്നല്ലേ അവന്റെ കാര്യം... 
എപ്പോഴും നമ്പറും മാറ്റികൊണ്ടിരിക്കും... എന്റെ കയ്യിൽ അവന്റെ നമ്പറും ഇല്ലായിരുന്നു.. 

ഇന്നു മമ്മി വിളിച്ചപ്പോൾ അവന്റെ കയ്യിൽ കുറച്ചു ചക്ക അലുവയും വേറെ എന്തെല്ലാമോ കൊടുത്തു വിട്ടിട്ടുണ്ട് എന്നു പറഞ്ഞു,, അവൻ വന്നിട്ട് രണ്ടു ദിവസമായി,, കൊണ്ടു തന്നോ എന്നു ചോദിച്ചു... 
ചക്ക അലുവ എന്റെ ഫേവറൈറ് ആണെന്ന് അറിയാമല്ലോ... 

ഞാൻ മമ്മിയോട് അവന്റെ നമ്പറും മേടിച്ചു... 
വിളിച്ചു... അവനോടു സംസാരിക്കുന്ന തരത്തിൽ കുറെ നേരം സംസാരിച്ചു... ആള് മാറിയ വിളിക്കുന്നെന്നു അറിയാതെ, ആദ്യം അവൾ കട്ട്‌ ചെയ്തു, ഞാൻ വിചാരിച്ചു ഇവനെന്തിനാ കട്ട്‌ ചെയ്തേ ന്നും വച്ചു വീണ്ടും വിളിച്ചു,,, അപ്പോഴാ അവൾ ഇങ്ങോട്ട് സംസാരിച്ചത്,,, സത്യത്തിൽ ആദ്യത്തെ വട്ടം ഞാനവൾക്കു അവസരം കൊടുത്തില്ല,,, 

രണ്ടാമതും അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു ചൊറിഞ്ഞു,, അവളെന്നെ വീണ്ടും വിളിച്ച കൊണ്ടു ഞരമ്പ് രോഗിന്ന് വിളിച്ചു,, ഞാൻ സത്യത്തിൽ രണ്ടാം വട്ടം വിളിച്ചത് ഒരു സോറി പറയാനായിരുന്നു... പക്ഷേ അങ്ങോട്ടും ഇങ്ങോട്ടും ഓരോന്ന് പറഞ്ഞു അലമ്പാക്കി 

അവളാണെങ്കിൽ എന്നെ പോലീസിനെ കൊണ്ടു പിടിപ്പിക്കും എന്നു വരെ പറഞ്ഞു.... 

ഹഹഹ,,, ഹഹഹ,,, അവന്മാർ അവന്റെ ആക്ഷനും പറച്ചിലും കേട്ടു തല കുത്തി മറിഞ്ഞു ചിരിക്കുവാ.... 

അതു കണ്ടപ്പോൾ അവനു ദേഷ്യം വന്നു... 

" എന്തോന്നാടാ ഇത്ര കിണിക്കാൻ "....

പിന്നെയും കുറെ കഴിഞ്ഞാണ് അവര് ചിരി നിർത്തിയെ,,, ചിരിച്ചു ചിരിച്ചു വയറു വേദന വന്നപ്പോൾ... 

( ഇവരെ പരിചയപ്പെടുത്താം.... 
അരുൺ ജോർജ്, ഫ്രഡ്‌ഡി എന്നു വിളിക്കുന്ന ഫ്രെഡറിക് ഫെർണാണ്ടസ്, വിവേക് ഉണ്ണികൃഷ്ണൻ..... എന്നിവർ ആലുവ സ്വദേശികളാണ്... ഒന്നിച്ചു ഒന്നാം ക്ലാസ്സ്‌ മുതൽ,, എഞ്ചിനീയറിംഗ് വരെ പഠിച്ചു,, ഒന്നിച്ചു ഉണ്ടുമുറങ്ങിയും, വീടുകളും അടുത്തടുത്ത് തന്നെ... 

പഠിത്തം കഴിഞ്ഞു,, കുറച്ചു നാൾ ഇന്ത്യയിൽ വർക്ക്‌ ചെയ്തു, ഇവിടെ ദുബായിൽ രണ്ടു വര്ഷമായി,, പല കമ്പനികളിലായിരുന്നു.. ഇപ്പോൾ മൂന്നു പേരും സ്വന്തമായി ഒരു എസ്റ്റാബ്ലിഷ്‌മെന്റ് തുടങ്ങാൻ ഉള്ള തയാറെടുപ്പിലാണ്,,, അതിന്റെ ബേസിക് വർക്കിലാണ്... ഫ്രഡ്‌ഡി ജോലിക്കിടയിൽ ഈ പ്രൊജക്റ്റും ചെയ്യുന്നുണ്ട്... )

അരുൺ : " എന്നാലും, നിന്നെ അങ്ങനെ വിളിച്ചവൾ ആരായാലും കൊള്ളാം... 

വിവേക് : " എന്നിട്ട് പിന്നെ എങ്ങനെയാണ് നമ്പർ മാറിയതാണെന്നു അറിഞ്ഞേ?? 

ഫ്രഡ്‌ഡി : "ഞാൻ വീണ്ടും മമ്മിയെ വിളിച്ചു,, മമ്മി പറഞ്ഞു തന്നതിലെ മിസ്റ്റേക്ക് ആയിരുന്നു.. ഒരു നമ്പർ മാറിപ്പോയി.. 
ഞാൻ എനിക്ക് പറ്റിയ അമളി മമ്മിയോട് പറഞ്ഞപ്പോൾ മമ്മിയും ഭയങ്കര ചിരി... 
ആകെ നാണക്കേടായി... ശ്ശെ.. 

അരുൺ : " നമുക്ക് ഒന്നുടെ വിളിച്ചു നോക്കിയാലോ,,, എനിട്ട്‌ സോറി പറയാം.. 

ഫ്രഡ്‌ഡി : "ന്നിട്ട് വേണം അവളെനിക്കെതിരെ കംപ്ലയിന്റ് ചെയ്യാൻ, വെറുതെയിരിക്കുന്ന അവളുടെ വായിൽ കോലു കുത്തി കടിപ്പിക്കണോ.. 

വിവേക് : "നമുക്ക് നേരിട്ട് പോയി പറഞ്ഞാലോ "..
അരുൺ : "ആഹ്, കിട്ടിപ്പോയി, ഐഡിയ.. ആ നമ്പറിങ്ങു തന്നേ,, വാട്സ്ആപ്പ് ഉണ്ടോന്നു നോക്കാം,,, 

മൂന്നും കൂടെ പ്രിയേടെ വാട്സ്ആപ്പ് നോക്കി,..
ഡിസ്പ്ലേ പിക്ചർ തുറന്നു.. മൂന്ന് പെൺകുട്ടികൾ... ഇതിലിപ്പോ ആരാണോ??. 

വിവേക് അടുപ്പിച്ചു വച്ചു നോക്കി,,, 
" ഡാ, ഇതു, ഇതു ഞാൻ ഫ്ലൈറ്റിൽ വച്ചു ഒരു കൊച്ചിനെ പരിചയപെട്ടെന്നു പറഞ്ഞില്ലേ, ഇതേ ഫേസ് ആണവൾക്കു ".... ഇതവള് തന്നാ... 

ആണോ.... ഇങ്ങു തന്നേ ഞാനൊന്നു നോക്കട്ടെ.. അരുൺ പിടിച്ചു വാങ്ങിച്ചു, അല്പം സൂം ചെയ്തു... 
" യ്യോ... ഇതു നമ്മടെ നിഷയല്ലേ,,, 

വിവേകും ഫ്രഡ്‌ഡിയും ഒരുപോലെ ചോദിച്ചു.. 
" നിഷയോ???.... അതാരാ??? 

ഡാ, നമ്മുടെ ജംഗ്ഷന്റെ അടുത്തുള്ള ഡാനിയേൽ അങ്കിളില്ലേ, പുള്ളിടെ സിസ്റ്ററിന്റെ മോളാ,,, ഞാൻ പണ്ടേ നോട്ടമിട്ടിരുന്നതാ... 

ഫ്രഡ്‌ഡി മൊബൈൽ തിരിച്ചു വാങ്ങിച്ചു,,,,

രണ്ടു പേരെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് 
 ഈ ബാക്കിയുള്ള പെണ്ണായിരിക്കും എന്നെ ഞരമ്പ് ന്ന് വിളിച്ചത് അല്ലേ... 
ഇതായിരിക്കും ആ കാന്താരി.... 

അവൻ ഒന്നുടെ, സൂം ചെയ്തു പിടിച്ചു..പ്രിയയെ തന്നെ നോക്കിയിരുന്നു... എന്തോ ഒരു അട്ട്രാക്ഷൻ തോന്നുന്നു... നോക്കുമ്പോൾ എന്തോ ഒരു നെഞ്ചിടിപ്പ് പോലെ തോന്നിക്കുന്നു.... അവൻ നെഞ്ചത്ത് കയ്യും വച്ചു, ആ ഫോട്ടോയും പിടിച്ചങ്ങു നിന്നു കുറെ നേരം... 

അരുൺ : ഞാൻ എങ്ങനെയെങ്കിലും നിഷയുടെ നമ്പർ കിട്ടുമോന്നു നോക്കാം... എന്നിട്ട് പതുക്കെ കൂട്ടുകാരിയെ കണ്ട് നേരിട്ട് സോറി പറയാൻ വഴി ഒരുക്കാം... എന്തെ??? 

പിന്നെയും വേറെ പല കാര്യങ്ങളും പറഞ്ഞവർ സമയം കൊന്നു... 

പിറ്റേന്ന് നിഷയുടെ നമ്പർ എങ്ങനെ ഒപ്പിക്കുമെന്നാലോചിച്ചു,, അതിനുള്ള  തയാറെടുപ്പുമായി അവർ ഉറങ്ങാൻ കിടന്നു... 

( തുടരും )

( ഈ പാർട്ടിൽ കുറച്ചു മെഡിക്കൽ ടെംസ് വന്നിട്ടുണ്ട്,, മനസിലായവർക്കു നന്ദിയുണ്ട്,,, ഇല്ലാത്തവർ ക്ഷമിക്കുക... 
ഹോസ്പിറ്റലും അതിലെ നഴ്സമാർ ഉൾപ്പെടുന്ന ടീമിന്റെ കഷ്ടപ്പാടുകളും ഒന്നു വിവരിക്കാനായാണ് ഇതുൾപ്പെടുത്തിയത്,,, രോഗി രക്ഷപെടുമ്പോൾ ഉള്ള സന്തോഷം അതു പറഞ്ഞറിയിക്കാൻ സാധിക്കില്ല... )

ലൈക്സ് ആൻഡ് കമന്റ്‌സ് പ്ലീസ്‌...

രചന: ആശ
To Top