പ്രിയമാനസം, Part 11

Valappottukal


ടക് ടക്....
വാതിലിൽ മുട്ടുന്നത് കേട്ടുകൊണ്ടാണ് പ്രിയ ഉണർന്നത്...
വാതിൽ തുറന്നു നോക്കിയപ്പോൾ മുന്നിൽ കട്ടൻ കാപ്പിയുമായി ഒരു പുഞ്ചിരിയോടെ ആൽഫി....

താൻ സ്വപ്നം കാണുകയാണോ....
അവൾ അവനെ സൂക്ഷിച്ചു നോക്കി.. വർഷങ്ങൾക്കു ശേഷം....

( പ്രിയ ആൽഫിയെ വർഷങ്ങൾക്കു ശേഷം കഴിഞ്ഞ വർഷം ആൽഫിയുടെ അപ്പൻ മരിച്ചപ്പോൾ ഒന്നു മിന്നായം പോലെ കണ്ടതേയുള്ളൂ... പിന്നെ കല്യാണം ഉറപ്പിച്ച ശേഷം രണ്ടു മാസമായി കാണുന്നുണ്ടെങ്കിലും അകലെ നിന്നു നോക്കിയിരുന്നതേയുളൂ )

പണ്ടത്തെ ക്ലീൻ ഷേവില്ല,,, കട്ടി മീശയുണ്ട്..
താൻ തിരസ്കരിച്ച ആ സ്നേഹം വീണ്ടും നൂറിരട്ടിയായ്യ് തന്നു കൊണ്ടു തന്റെ മുമ്പിൽ നിൽക്കുന്നു...

ആ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നത് തന്നോടുള്ള സ്നേഹം, വാത്സല്യം, പ്രേമം,  കരുണ,,,, അങ്ങനെ സ്നേഹത്തെ വിശേഷിപ്പിക്കുന്ന എല്ലാ ഭാവങ്ങളുമുണ്ട്...
ദേഷ്യമോ,, ഈർച്ചയോ ഒരു തരി പോലുമില്ല...

" ഹലോ... ആൽഫി വിളിച്ചു...
" ഇതെന്താ കണ്ണു തുറന്നു വച്ചോണ്ട് സ്വപ്നം കാണുവാനോ???

അപ്പോഴാണ് പ്രിയക്കു താൻ കാണുന്നത് യഥാർത്ഥമാണെന്ന്  മനസിലായത്...

" ഇതൊന്നു വാങ്ങിച്ചാൽ എനിക്ക് പോകാമായിരുന്നു....

അവൾ അപ്പോഴാണ് ആൽഫിയുടെ കയ്യിൽ കാപ്പിക്കപ്പ്  ശ്രദ്ധിച്ചത് ... അവളതു വാങ്ങിച്ചു..

" താങ്ക്സ്...

" ഞാൻ അകത്തോട്ടു വന്നോട്ടെ?? 

ഹ്മ്... വന്നോളു...

ആഹ്,,, ഇതാണല്ലേ നിങ്ങടെ സ്റ്റഡി റൂം,,, കൊള്ളാമല്ലോ...

മെല്ലെ കട്ടിലിൽ പോയിരുന്നു,, ചുറ്റും വീക്ഷിച്ചു...

പ്രിയയുടെ മുഖത്തേക്ക് സാകൂതം നോക്കിയിരുന്നവൻ ചോദിച്ചു...

ഇയാളിവിടെ ഇരുന്നു കരയുവായിരുന്നോ??
അനുകമ്പയോടെ അവൻ ചോദിച്ചു,,,

അവളൊന്നും പറയാതെ നിന്നു...

നോക്ക്,, എന്റെ പ്രിയേ...  നിന്റെ കണ്ണു നിറയുന്നതോ  നീ കരയുന്നതോ കാണാൻ എനിക്കാവില്ല... എല്ലാം മറക്കണം,,, സാവകാശം എല്ലാം മറന്നേ പറ്റൂ...
നീയിങ്ങനെ നീറുന്നത് കാണാൻ എനിക്ക് ശക്തിയില്ല... കേട്ടോ...

അവൾ പതിയെ തലയാട്ടി...

ആ, പിന്നെ പള്ളിയിൽ പോകുന്നുണ്ടോ ഇന്നു??

ഹ്മ്മ്‌,,, ഒന്നു പോയാൽ കൊള്ളായിരുന്നു...
തിരിച്ചു വരുമ്പോൾ നിഷയുടെ അടുത്തും ഒന്നു കയറണം....

ആയികോട്ടെ...

അപ്പോഴേക്കും അമ്മയുടെ എളിയിലിരുന്നു ദിയ മോളും, കയ്യിൽ തൂങ്ങി ദേവുട്ടനും വന്നു....

"അമ്മേ, അമ്മേ,, വാ, അമ്മേ നമുക്ക് പുറത്തു പോയി വരാം....

ഹമ്,,, പോകാം മോനെ...

അവർ നാലു പേരും കൂടെ റെഡിയായി പള്ളിയിലേക്ക് പുറപ്പെട്ടു...
അപ്പച്ചനും അമ്മച്ചിയും വരുന്നില്ല എന്നു പറഞ്ഞു....

പള്ളിയിൽ പലരെയും കണ്ടു,, പരിചയക്കാരോടെല്ലാം ആൽഫി മിണ്ടിയും പറഞ്ഞു നടന്നു... പ്രിയയാകട്ടെ രണ്ടു വർഷത്തിന് ശേഷം ആല്ഫിയുമായുള്ള വിവാഹത്തിനായാണ് പള്ളിയിൽ പോയത്,,, പിന്നെ ഇന്നും...

അവൾക്കാകെ ഒരു മന്ദത തോന്നി,,, വേഗം തിരിച്ചിറങ്ങാൻ വെമ്പൽ കൊണ്ടു...

തിരിച്ചിറങ്ങിയ സമയത്തു അച്ചനെ കണ്ടു സംസാരിച്ചു...

കുഞ്ഞുങ്ങൾ ആൽഫിയുടെ കൂടെ കളിച്ചും ചിരിച്ചും നടന്നു..

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

ആൽഫി നിഷയുടെ വീടിന്റെ പടിക്കൽ കാർ നിർത്തി,,, ഒരിത്തിരി നടക്കാം എന്നു പറഞ്ഞു...
വണ്ടി അകത്തോട്ടു കയറുന്ന വഴി കുറച്ചൂടെ മുമ്പോട്ട് പോയി, വളച്ചെടുക്കണം...

ഉമ്മറത്തിരുന്ന നിഷ കണ്ടു...
ദൂരെ നിന്നും ആൽഫിയും പ്രിയയും നടന്നു വരുന്നത്,, രണ്ടു പേരുടെയും കൈകളിൽ തൂങ്ങി ദാവുട്ടനും ദിമോളും...

അവൾക്കു സന്തോഷം തോന്നി...

അവളോടി ചെന്നു...
" ടീ പ്രിയേ,,  നിഷ വിളിച്ചു,,,

പ്രിയ അവളെ  നോക്കി പുഞ്ചിരിച്ചു...

 നിഷയുടെ മോനും ഡെവ്‌ട്ടനും ഒരേ പ്രായമാണ്... അവർ കളി തുടങ്ങി,,,, കളിക്കാൻ ഒരാളെ കിട്ടിയ സന്തോഷം രണ്ടു പേർക്കുമുണ്ട്,,,
അക്കൂട്ടത്തിൽ ദിയ മോളും ആൽഫിയുടെ കയ്യിൽ നിന്നു ഊർന്നിറങ്ങി പോയി...

" ആഹാ, ഇതാരൊക്കെയാ,,, എന്താ മുറ്റത്തു നിന്നും കേറാതെ നിൽക്കുന്നെ,,,
എടിയേ, നീയെന്നാടി  അവരെ വഴിക്കു നിർത്തിയേക്കുന്നെ..
നിഷയുടെ മമ്മി അവളെ വഴക്ക് പറഞ്ഞു...

നിങ്ങളിങ്‌ കേറി വായോ,.....

അവർ അകത്തേക്ക് കയറി...

നിഷ : ആൽഫി എന്തുണ്ട്??  സുഖം തന്നെയല്ലേ... നോബിൾ വിളിക്കാറില്ലേ??

ആൽഫി : സുഖം... ആ അവൻ വിളിക്കാറുണ്ട്...

പപ്പാ അകത്തായിരുന്നു,, ഒച്ച കേട്ടപ്പോൾ പുറത്തേക്കു വന്നു,,,

" ഞനെ ഒന്നു കിടക്കുവായിരുന്നു,,,, ചെറിയ ഒരു തലവേദന "....നിങ്ങളിരിക്കു..

" ആരാടി നിഷേ, അവിടെ??
നിഷയുടെ വല്ലുമ്മച്ചി ( അപ്പന്റെ അമ്മ )

"അമ്മച്ചി, അതു നമ്മുടെ പ്രിയേം ആല്ഫിയും ആണേ...

അമ്മച്ചിക്കു ഒത്തിരി ഇഷ്ടമാണ് പ്രിയയെ...
അവർക്കിപ്പോൾ കണ്ണു ശരിക്കു കാണില്ല...
പതിയെ അവളുടെ അടുത്തെത്തി, ശുഷ്കിച്ച കൈകൾ അവളുടെ തലയെ തഴുകി...

അവൾ അമ്മച്ചിയുടെ തോളിൽ പതിയെ ചാഞ്ഞു...

പ്രിയ നിഷയെ നോക്കി,,,
" നീ തിരിച്ചു പോന്നുണ്ടോ?? 

പിന്നെ പോകാതെ,,, ജോലിക്ക് പോകണ്ടേ,,, ഡെലിവറി ടൈം ആകുമ്പോൾ മമ്മിയെ അങ്ങോട്ട്‌ കൊണ്ടു പോകാന്നു വിചാരിക്കുന്നു...

പ്രിയ അവളുടെ നിറവയറിൽ ഒന്നു തലോടി...

ആൽഫി നിഷയുടെ പപ്പയോടും മമ്മിയോടും സംസാരിച്ചിരുന്നു...
കുഞ്ഞുങ്ങൾ കളികളിൽ മുഴുകി...

നിഷ പതിയെ പ്രിയയെ അവളുടെ റൂമിലേക്ക്‌ കൊണ്ടു പോയി...

" മോളേ, നിനക്ക് സുഖമാണോ എന്നു ഞാൻ ചോദിക്കുന്നില്ല..
എനിക്കറിയാം ആൽഫിക്കു നിന്നോടും കുഞ്ഞുങ്ങളോടും ഉള്ള സ്ലനേഹം...
നീയും അവനെ മനസോടെ സ്നേഹിക്കണം... ഒരിക്കൽ അവനെ വേദനിപ്പിച്ചു, അവന്റെ സ്നേഹം നിരസിച്ചതല്ലേ...
ഇത്രയും നാളുകളായിട്ടും ആ ഇഷ്ടത്തിനൊരു കുറവ് വന്നിട്ടില്ല...

അതു കൊണ്ടു നിനക്കും കുഞ്ഞുങ്ങൾക്ക് വേണ്ടിയും ഈ പുതിയ ജീവിതം നീa
സന്തോഷത്തോടെ ജീവിച്ചു തുടങ്ങണം..
കഴിഞ്ഞതൊക്കെ മറക്കണം...

പ്രിയയുടെയും നിഷയുടെയും കണ്ണുകൾ നിറഞ്ഞു തൂകി... പരസ്പരം അവർ കണ്ണീരൊപ്പി...

പ്രിയ : ഡാ,,, ആൽഫിക്കു എന്നെ സ്നേഹിക്കുന്ന പോലെ എന്നും  എന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കാൻ സാധിക്കുമോ,,, കുറെ നാളുകൾ കഴിഞ്ഞു,, അവർ സ്വന്തം കുഞ്ഞുങ്ങളല്ല എന്നു തോന്നൽ വന്നാൽ എല്ലാം തീർന്നില്ലേ... സ്വന്തം ചോരയിലുള്ള ഒരു കുഞ്ഞു വേണമെന്ന് തോന്നുമ്പോൾ,, അന്ന് അവനു ഇവർ ബാധ്യത ആണെന്ന് പറഞ്ഞാൽ....... ഞാൻ എന്തു ചെയ്യും...
എന്റെ കുഞ്ഞുങ്ങളെ എനിക്കുപേക്ഷിക്കാൻ പറ്റുമോ...

നിഷ : നീ വെറുതെ എഴുതാപ്പുറം വായിക്കേണ്ട... നീ പേടിക്കുന്ന പോലെ ഒന്നും ഉണ്ടാവില്ല,,, ചുമ്മാ മനസ്സിൽ വേണ്ടാത്ത ചിന്തകളും പേറി നടക്കേണ്ട....

( ആൽഫി പ്രിയയോട് എന്തോ പറയാനായി ഡോറിന്റെ അടുത്തു ചെന്നപ്പോൾ അകത്തു നിന്നുള്ള ഈ സംഭാഷണം കേട്ടു,,, ഒന്നും പറയാതെ തിരിച്ചു പോയി )

പ്രിയ : "അരുൺ എന്തിയെ??  കണ്ടില്ലല്ലോ..

നിഷ : പുള്ളി,, അങ്കമാലിയിലെ വീട്ടിലാ...
അടുത്താഴ്ച ഞങ്ങൾ പോകുന്നതിനു മുമ്പ് വരും...  കോഴിക്കോട് നിന്നുമാണ് തിരിച്ചു പോകുന്നത്...
അന്നേരത്തേക്കു ആതിയും, വിവേകും കുട്ടികളും കൂടെ വരും....
അവർ വന്നിട്ട് നിങ്ങടടുത്തു വരണമെന്ന് പറഞ്ഞിരുന്നു... 
അന്ന് വന്നതല്ലെയുള്ളു...

( നിഷയുടെ ഭർത്താവാണ് അരുൺ,, ആതിയുടെ ഭർത്താവ് വിവേക്,,,.
നിഷയും ആതിയും കുടുംബമായി ദുബായിൽ ആണ്... ആതിക്ക് രണ്ടാൺകുട്ടികളാണ്.. പ്രിയയുടെ മക്കളുടെ അതേ പ്രായം..
നിഷക്കിതു രണ്ടാമത്തെ പ്രെഗ്നൻസി ആണ്... ആറാം മാസമാണ്... എല്ലാവരും ആൽഫിയുടെയും പ്രിയയുടെയും വിവാഹത്തിന് വന്നതാണ്..   )

അവർ രണ്ടും പല കാര്യങ്ങളെക്കുറിച്ചു സംസാരിച്ചിരുന്നു...
കുഞ്ഞുങ്ങൾക്ക് അമ്മച്ചിയും മമ്മിയും കൂടെ ജുസ്ഒക്കെ ഉണ്ടാക്കിക്കൊടുത്തു..

" നിഷേ, ഇങ്ങു വന്നേ,,, പ്രിയമോളെ കുഞ്ഞുങ്ങളെയും കൂട്ടി വായോ,,, നമുക്ക് വല്ലതും കഴിക്കണ്ടേ.. നേരം കുറെയായില്ലേ..

ഉച്ച ഭക്ഷണം കഴിഞ്ഞു,, അമ്മച്ചി കുറച്ചു നേരം കിടക്കട്ടെ എന്നു പറഞ്ഞേച്ചു എണീറ്റു പോയി...

ദിയമോളാകട്ടെ സോഫയിൽ തന്നെ കിടന്നുറങ്ങി...

ദാവുട്ടനും നിഷയുടെ മോൻ അബ്രാമും കൂടെ കളിച്ചു കളിച്ചു,, അവരുടെ പപ്പയുടെയും മമ്മിയുടെയും റൂമിലേക്ക്‌ കേറി പോയി..

അവരെ അന്വേഷിച്ചു ചെന്ന,,, പ്രിയ ടേബിളിൽ ഇരുന്ന ഫ്രെയിം ചെയ്തു വച്ച ഫോട്ടോയിലേക്കു ഉറ്റു നോക്കി....

അവളാകെ അസ്വസ്ഥതയായി...
താനും ഫ്രഡ്‌ഡിയും, ആതിയും വിവേകും, നിഷയും അരുണും കൂടെ നിൽക്കുന്ന ഒരു ഗ്രൂപ്പ് ഫോട്ടോ....

എന്താണോ താൻ മറക്കാൻ ശ്രമിക്കുന്നത്, അതു തന്നെ താൻ വീണ്ടും വീണ്ടും കാണുന്നു...
കണ്ണുനീർ ധാരയായൊഴുകി...

പുറകെ വന്ന നിഷയും പ്രിയ കരയുന്ന കണ്ടു വല്ലാതായി...

പ്രിയ പെട്ടന്ന് മോനെയും കൂട്ടി പുറത്തേക്കിറങ്ങി...
" വാ ആൽഫി,,, നമുക്കിറങ്ങാം...
മോളെ എടുത്തോ...

ആല്ഫിക്കൊന്നും മനസിലായില്ല... അവൻ നിഷയെ നോക്കി...

നിഷ പ്രിയയോട്,,  " ഡാ, സോറിടി.... മനപൂര്വ്വം അല്ല,,, അതെങ്ങനെ അവിടെ വന്നുന്നു എനിക്കറിയില്ല... സോറി മോളേ,,,

നിഷ അമ്മയോട് ചൂടായി....
" ഞാൻ പ്രേത്യേകം പറഞ്ഞതല്ലേ അമ്മയോട്.... പ്രിയയെ വിഷമിപ്പിക്കുന്ന ഒരു കാര്യവും ഉണ്ടാവരുതെന്നു... എന്നിട്ട് ഇപ്പൊ കണ്ടില്ലേ കാണിച്ചു വച്ചേക്കുന്നേ....

അമ്മക്കാകെ വിഷമമായി...

" മോളേ ഞാനതു മറന്നു പോയി,, എടുത്തു മാറ്റി വക്കാൻ....

സാരമില്ല മമ്മി,,, എനിക്ക് വിഷമമില്ല... മമ്മി അതോർത്തു ടെൻഷൻ അടിക്കേണ്ട...
സമയം ഒരുപാടായില്ലേ ഞങ്ങളിറങ്ങുവാ...

ടീ, നിഷേ,,, ഇറങ്ങുവാടി...

പ്രിയയും ആൽഫിയും കുഞ്ഞുങ്ങളും അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി...

തിരിച്ചു പോകുന്ന വഴി പ്രിയ ഒന്നും സംസാരിച്ചില്ല,,, അടക്കി പിടിച്ചു കരഞ്ഞു.... ദാവുട്ടാൻ അവളെ തന്നെ നോക്കി.. അവളവനെ കെട്ടിപിടിച്ചു...

വീട്ടിൽ ചെന്നു കയറിയതും നേരെ പോയി ബാത്‌റൂമിൽ കയറി കതകടച്ചു... കുറെയേറെ നേരം കരഞ്ഞു...
പിന്നെ കട്ടിലിൽ വന്നു വീണു..

അപ്പച്ചനോടും അമ്മച്ചിയോടും ആൽഫി നടന്ന കാര്യം പറഞ്ഞു...

ആൽഫി അവരോടു പറഞ്ഞു,,,
" അവളെ വിളിക്കണ്ട,,,, കരയട്ടെ,,, മനസിലെ വിഷമം അടക്കി വക്കുന്നത് നന്നല്ല...
കുറച്ചു കഴിഞ്ഞു സങ്കടം ഒക്കെ മാറിക്കോളും...

പിന്നെയാരും അവളെ വിളിച്ചില്ല.....

കുഞ്ഞുങ്ങളെയും കൊണ്ടു ആൽഫി ഹാളിലേക്ക് പോയി..

പ്രിയയാകട്ടെ, തേങ്ങലടിച്ചു കരഞ്ഞുകൊണ്ടിരുന്നു ,, മനസ്സിൽ അടക്കി വച്ചതെല്ലാം പുറത്തു വന്നു....

കണ്ണുകൾ താനെ അടഞ്ഞു പോയി....
കൂമ്പിയ മിഴികൾക്കിടയിലൂടെ  തന്റെ ജീവിതം മാറ്റിമറിച്ച ആ സംഭവങ്ങൾ മിന്നി മാഞ്ഞു....

******

ദുബായ് പോകുന്നതിനു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയായി... പേപ്പേഴ്സ് ഒക്കെ ശരിയായി... അടുത്ത വ്യാഴാഴ്ച ആണ് ദുബായിലേക്കു പോകുന്നത്,,, കോഴിക്കോട്  നിന്നും....

മൂന്നു പേരും എക്‌സൈറ്റഡ് ആണ്, ഒപ്പം വീട്ടുകാരും,, ആദ്യമായാണ് ഒരു വിദേശ യാത്ര..
എല്ലാം കൊണ്ടും ത്രില്ലിൽ ആണ്.

അപ്പനമ്മമാരും, ആങ്ങളമാരും, കസിൻസ് എല്ലാരും ഉണ്ട്‌ വീടുകളിൽ, അവരെ യാത്രയാക്കാൻ,,
കൊണ്ടു പോകാനുള്ള ഡ്രെസ്സുകളും, സർട്ടിഫിക്കറ്റുകളും മറ്റും പ്രിയയും കൂട്ടരും എടുത്തു വച്ചു...
വീട്ടുകാരാകട്ടെ,,, അച്ചാറും ചമ്മന്തി പൊടിയും തുടങ്ങി  അങ്ങനെ അവിടെ ചെന്നു സെറ്റിൽ ആകുന്ന വരെ ഉപയോഗിക്കേണ്ട സാധങ്ങൾ എല്ലാം പാക്ക് ചെയ്തു...

( പ്രിയയുടെ കസിൻസ് ഒക്കെ അടുത്ത് തന്നെയാണ്, അവർക്കെല്ലാം സങ്കടമാണ് പ്രിയേച്ചി പോകുന്നതിൽ,,,, അവരുടെ കൂടെ കളിക്കാനും കഥകൾ പറയാനും,, സംശയങ്ങൾ തീർത്തു കൊടുക്കാനും പ്രിയേച്ചി അടുത്തില്ലല്ലോ എന്ന വിഷമം )

കാത്തു കാത്തിരുന്ന ആ വ്യഴാഴ്ച്ച ഇങ്ങെത്തി....
വീട്ടുകാരോടൊപ്പം പ്രിയയും , നിഷയും, ആതിയും കൂടെ യാത്ര തിരിച്ചു.. എയർപോർട്ടിലേക്ക് പോകുന്ന വഴിയേ ആരും ഒന്നും സംസാരിച്ചില്ല,,, മൗനമായിരുന്നു..
അല്ലെങ്കിൽ മൂന്നും കൂടി ചേർന്നാൽ കലപിലയാണ്...

അവരെ പോലെ തന്നെ അവരുടെ വീട്ടുകാരും വലിയ വിഷമത്തിലാണ്... ഇത്രയും നാൾ തൊട്ടടുത്ത ബാംഗ്ലൂർ വരെ വന്നും പോയിയും ഇരുന്നവർ ഇനി കടൽ കടന്നക്കരെ പോകുവാണ്...
അങ്ങോട്ടോ ഇങ്ങോട്ടോ പെട്ടന്ന് പോയി വരാനും കാണാനും  സാധിക്കില്ലല്ലോ ,,,,

കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ എയർപോർട്ടിലെത്തി..

പണ്ട് നഴ്സിങ്ന് ചേരാൻ പോയതിനേക്കാൾ ഇരട്ടി അധികം ദുഃഖവുമായി,,, അവർ അകത്തേക്ക് കയറുന്നതിനു മുമ്പ് എല്ലാവരെയും കെട്ടിപിടിച്ചു കരച്ചിലോടു കരച്ചിൽ...

" അയ്യേ,, ഒന്നു നിർത്തെന്റെ പെങ്ങന്മാരെ,,, മനുഷ്യന്മാരെ നാണം കെടുത്താനായിട്ടു... ഇതിനു മാത്രം കണ്ണീരു എവിടെ ഒളിപ്പിച്ചു വച്ചേക്കുന്നു... ആതിയുടെ ഏട്ടൻ അവിനാഷ്... 

" ഊം... ശരിയാ ഏട്ടാ... ഒരുമാതിരി സീരിയൽ നായികമാരെപോലെ...
വേഗം കേറിപ്പോയ്ക്കെ,,, ഞങ്ങക്ക് പോയേച്ചു വേറെ പണിയുള്ളതാ......
നിഷയുടെ അനിയന്റെ വക....

( ഇത്രയും നാൾ അടിപിടി കൂടി നടന്നിട്ട് പെട്ടെന്ന് ദൂരേക്ക്‌ പോകുമ്പോൾ വല്ലാത്ത വിഷമം ഉണ്ടെങ്കിലും പുറത്തു കാണിക്കാതെ ഏട്ടനും അനിയനും,,,,,  എല്ലാരും ഒരമ്മ പെറ്റ മക്കളെ പോലല്ലേ കഴിഞ്ഞിരുന്നേ... )

(പ്രീതിക്കു പരീക്ഷയായതിനാൽ വന്നിരുന്നില്ല,,, പക്ഷെ ഫോണിൽ കൂടി അപ്പടി കരച്ചിലായിരുന്നു... )

" ഒന്നു പോയെന്റെ പൊന്നാങ്ങളമാരെ.... ഞങ്ങക്ക് ശരിക്കും വിഷമമായിട്ടല്ലേ... പ്രിയ പറഞ്ഞു..

അപ്പോൾ വീണ്ടും നിതിന്റെ കമന്റ്‌..

" കുറച്ചു കണ്ണീരു ബാക്കി വച്ചേക്കു,,, കല്യാണം കഴിഞ്ഞു കെട്ടിയോന്മാരുടെ വീട്ടിലേക്കു പോകുമ്പോഴും ഇതുപോലെ കരയുന്ന ഒരു ചടങ്ങില്ലെ,,,,, അതുകൊണ്ട് ഒരിത്തിരി വച്ചേരെ..

,, " ഒന്നുപോടാ,,, പിള്ളേരേ കളിയാക്കാതെ... നിഷയുടെ പപ്പയാണ്...

അമ്മമാർക്ക് പെണ്കുഞ്ഞുങ്ങളെക്കുറിച്ചു വല്ലാത്ത ആവലാതിയാണ്...

" അവിടെച്ചെന്നു നമ്പർ ഒക്കെ എടുത്തശേഷം എന്നും വിളിക്കണേ മക്കളെ,,, നിങ്ങളിൽ ആരെടെലും സൗണ്ട് ഒന്നു കേട്ടാ മതി ഞങ്ങക്ക്...

കെട്ടിപിടുത്തവും ഉമ്മവെക്കലുമെല്ലാം കഴിഞ്ഞു,, അവർ ലഗ്ഗജ് ബാഗുകളുമായ് അകത്തേക്ക് നടന്നു... നടക്കുന്നതിനിടയിൽ പലവട്ടം തിരിഞ്ഞു നോക്കി...
എല്ലാരും കണ്ണും മുഖവും തുടക്കുന്നു..

ലഗേജ് ചെക്ക് ഇൻ ചെയ്തു, ബോർഡിങ് പാസും വാങ്ങിച്ചു,  ഇമിഗ്രേഷനും, സെക്യൂരിറ്റി ചെക്കിങ്ങും ക്ലീറൻസ് എല്ലാം കഴിഞ്ഞു,,
അവർക്കു ഫ്ലൈറ്റ് കയറേണ്ട ഗേറ്റ് ന്റെ അടുത്തുള്ള വെയ്റ്റിംഗ് റൂമിൽ ചെന്നിരുന്നു,,,

ആദ്യമായ് ഫ്ലൈറ്റിൽ കേറാൻ പോകുന്നതിന്റെ എല്ലാ ടെൻഷനും ആ മൂന്നു മുഖങ്ങളിൽ ഉണ്ടായിരുന്നു...

പ്രിയ : " നമ്മുടെ ഭാഗ്യത്തിനാണ് ഇവിടെ നിന്നും പറക്കാൻ പറ്റുന്നെ,,, അവർ ബാക്കിയുള്ള കുറെ പേർക്ക് മുംബൈയിൽ നിന്നും ബാംഗ്ലൂർ നിന്നുമാണ് ടിക്കറ്റ് ബുക്ക്‌ ചെയ്തെന്നു അറിഞ്ഞത് "...

നിഷ :   " ഓഹ്,  എനിക്കോർക്കാൻ കൂടി പറ്റുന്നില്ല.. കണ്ട ബംഗാളിടേം ഹിന്ദിക്കാരെന്റെയും കൂടെ ഇരിക്കേണ്ടി വന്നില്ലല്ലോ.... ദൈവമേ നന്ദിയുണ്ട്...

ആതി   : " തന്നെ എങ്ങാനുമായിരുന്നേൽ ഞാൻ ബോധം കെട്ടേനെ...

പ്രിയ:  " ബോധക്കേട് നിന്റെ കൂടെപ്പിറപ്പാണല്ലോ "....ല്ലേ..

ആതി ഒരു വളിച്ച ചിരി ചിരിച്ചു..

ഒടുവിൽ ഫ്ലൈറ്റിൽ കയറാനുള്ള അനൗൺസ്‌മെന്റ് വന്നു,,,,,

മൂന്നു പേർക്കും പലയിടങ്ങളിലായി സീറ്റ്‌ കിട്ടിയേ... അവർ ഇരിക്കാതെ പ്രിയേടെ അടുത്തൂ വന്നു നിന്നു...

പ്രിയ  പറഞ്ഞു
" അതേതായാലും നന്നായെടി... ഒന്നാമത് ആർക്കും ഇതിനു മുമ്പ് ശീലമില്ല...
അതു കൊണ്ടു അറിയുന്ന ആരെടെങ്കിലും കൂടെ ഇരിക്കുന്നതാ ബുദ്ധി....

നിഷയ്ക്ക് പ്രിയ പറഞ്ഞത് ശരിയെന്നു തോന്നി... പക്ഷേ ആതി ഒട്ടും സമ്മതിക്കുന്നില്ല...

നിഷയും പ്രിയയും കൂടെ ഒരുപാട് നിർബന്ധിച്ചു അവളെ അവളുടെ സീറ്റിൽ കൊണ്ടിരുത്തി..
പേടികൊണ്ടു കരയുന്ന ഭാവമായിരുന്നു ആതിക്കു...

" ദേ,, എല്ലാരും നോക്കുന്നു,,, നാണക്കേടാണേ..
ഒന്നുമില്ലെടി അടുത്തുള്ളവരോട് ചോദിച്ചു ചോദിച്ചു ചെയ്യണം, അല്ലേൽ എയർ ഹോസ്റ്റസിനോട് ചോദിക്കണം... അങ്ങനെയല്ലേ പഠിക്കുന്നെ...

ആതിയെ സമാധാനിപ്പിച്ചു അവരിരുവരും പോയി...
പതിയെ എല്ലാരും ചെയ്യുന്നത് കണ്ടും ഹോസ്റ്റസ്സ്മാരോട് ചോദിച്ചും അവർ ഓരോന്നും ചെയ്തു...

പ്രിയയുടേം നിഷയുടെയും അടുത്തു കപ്പിൾസ് ആയിരുന്നു,, അതു കൊണ്ടു വലിയ ബുദ്ധിമുട്ടു തോന്നിയില്ല...

പക്ഷെ..ആതിയാകെ പെട്ട അവസ്ഥയായിരുന്നു... അവൾക്കു വിന്ഡോ സീറ്റാണ് കിട്ടിയേ... മിഡ്‌ഡിൽ ആൻഡ് സൈഡ് സീറ്റ്‌ ആണുങ്ങളായിരുന്നു...

" എന്റെ ഗുരുവായൂരപ്പാ,,, എന്നെ കാത്തോളണേ "....അവൾ മനസ്സിൽ വിളിച്ചു...

ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ, തൊട്ടടുത്തിരുന്നവൻ ആതിയെ നോക്കി..

" ആദ്യമായിട്ടാണോ ഫ്ലൈറ്റിൽ "??

മ്മ്... അവൾ തലയാട്ടി..

" എനിക്ക് തോന്നി,,, ഇങ്ങനെയല്ല ബെൽറ്റ്‌ ഇടേണ്ടതു "....

അവൻ പറഞ്ഞത് കേട്ട് അവള്ക്കു ചമ്മലായി..
തെല്ലൊരു സങ്കോചത്തോട് അവനോടു..

" എന്നെയൊന്നു ഹെല്പ് ചെയ്യാമോ ".....

അങ്ങനെയൊന്നു പറഞ്ഞത് മാത്രമേ അവളോർക്കുന്നുള്ളൂ...
പിന്നെ ചറപറ ഹെല്പിങ്ങും സംസാരവുമായിരുന്നു...

തന്റെ വീടു ആലുവയിൽ ആണെന്നും കോഴിക്കോട് ഒരു കസിന്റെ കല്യാണത്തിന് പോയിട്ട് വരുവാണന്നൊക്കെ അവൻ പറഞ്ഞു...

അവളോട്‌ കുറെ കാര്യങ്ങൾ ചോദിച്ചു, ചിലതിനൊക്ക അവൾ നേരായിട്ടു പറഞ്ഞു, ചിലതൊക്കെ കള്ളവും പറഞ്ഞു..
അവളും ഏതാണ്ടൊക്കെ ചോദിച്ചു...
കുറേയായപ്പോൾ അവൾക്ക് തലവേദനയായി..

" എനിക്ക്  ചെറിയ ഒരു തലവേദന,,, ഞാനൊന്നു മയങ്ങിക്കോട്ടെ "....

ഓഫ് കോഴ്സ്... യു ക്യാരി ഓൺ...
ബൈ ദി ബൈ എന്റെ പേര് വിവേക് ഉണ്ണികൃഷ്ണൻ...

അവൾ തിരിച്ചും പേര് പറഞ്ഞു...

 " നൈസ് നെയിം,,, ആതിര"...

അവൻ കുറെ നേരം ആ പേര് ഉരുവിട്ട് കൊണ്ടിരുന്നു,,,,, അവളപ്പോൾ കണ്ണടച്ചു സീറ്റിൽ ചാരിയിരുന്നു...

അസ്സലൊരു പൂങ്കോഴിയാണല്ലോ ഇവൻ... അവൾ മനസ്സിലോർത്തു....

അവൻ പിന്നെ തൊട്ടടുത്തിരുന്നവനോട് സംസാരിക്കാൻ തുടങ്ങി..
ഇടയ്ക്കു ആതി ഒന്നു കണ്ണു തുറന്നു നോക്കി...

ഓ ഓഹ്,, സോറി,, ഞാൻ... ഇനി മിണ്ടുന്നില്ല... കിടന്നോളു...

അവൻ പറഞ്ഞത് കേട്ടു അവൾക്കു ചിരി പൊട്ടി,,, പക്ഷെ ചിരിച്ചില്ല... അവനെങ്ങാനും തെറ്റിദ്ധരിച്ചാലോ...

ഇടയ്ക്കു ഫുഡ്‌ വന്നപ്പോൾ അവളെ തട്ടി വിളിച്ചു,,, എമിരേറ്റ്സ് ആയതു കൊണ്ടു നല്ല ഫുഡ്‌ ഒക്കെയായിരുന്നു...

നാലു മണിക്കൂർ കൊണ്ടു ദുബായ് എയർപോർട്ടിൽ ലാൻഡ് ചെയ്യാൻപോകുന്നു എന്ന അനൗൺസ്‌മെന്റ് ൻ വന്നപ്പോൾ ആതി വിൻഡോയിൽ കൂടി താഴേക്കു നോക്കി,,,

അംബരചുംബികളായ കെട്ടിടങ്ങളും ലൈറ്റുകളും ഒക്കെ നയനമനോഹര കാഴ്ചകളായിരുന്നു... അവർക്ക്  അതിയായ സന്തോഷം തോന്നി...
വൈകുന്നേരം ഏഴു മണിയായി അവർ ലാൻഡ് ചെയ്തപ്പോൾ...

ഇമിഗ്രേഗ്ഷനും ഐ ടെസ്റ്റുമൊക്കെ കഴിഞ്ഞവർ പുറത്തേക്കിറങ്ങി...
ചുറ്റുമൊന്നു കണ്ണോടിച്ചു...
അവർ ജോയിൻ ചെയ്യാൻ പോകുന്ന ഹോസ്പിറ്റലിന്റെ പേരിൽ പ്ലെക്കാർഡ് പിടിച്ചോണ്ട് ഒരുത്തൻ നിൽക്കുന്നു...

അവർ അയാളുടെ അടുത്തേക്ക് നടന്നു...
അവരെ കണ്ടതും,,
" വെൽക്കം to ദുബായ് ".... എന്നു പറഞ്ഞു...
എന്നിട്ട് കയ്യിലിരുന്ന പേപ്പർ എടുത്തു വായിച്ചു..

പിരിയാ,,,
ആത്തി
നീഷാ...

അവർ മൂവരും തലയാട്ടി... കണ്ണിൽകണ്ണിൽ നോക്കി.... ഏതോ അറബിയാണെന്ന് ഉച്ചാരണത്തിൽ നിന്നും മനസിലായി..

" യെല്ല,,, താൽ... ( വാ , വന്നോളൂ )

അവരനങ്ങിയില്ല,,, അയാളിപ്പോ എന്താ നമ്മളെ ചീത്ത വിളിച്ചതാ... ആതിക്കു സംശയം..

" കം ഓൺ, ലെറ്റസ്‌ ഗോ, "...അയാൾ വീണ്ടും പറഞ്ഞു...

അയാളും അവരും കൂടെ ലഗേജ്‌സ് എല്ലാം എടുത്ത് വച്ചു,,, അവരുടെ ഹോസ്പിറ്റലിന്റെ തന്നെ ഹോസ്റ്റലിലേക്ക് വണ്ടി വിട്ടു...

പോകുന്ന വഴിയേ അംബരചുംബികളായ കെട്ടിടങ്ങളേയും, ചീറി പായുന്ന വാഹനങ്ങളെയും, കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തെ ഒക്കെയും കിടന്നും മറിഞ്ഞും ഒക്കെ നോക്കുന്ന കണ്ടയാൾ ചോദിച്ചു...

"അവ്വൽ മറ ഹിനി "....( ഫസ്റ്റ് ടൈം ആണോ ദുബായിൽ )
പിന്നെയും അയാൾ ചോദിച്ചു.. " ഫസ്റ്റ് ടൈം "...??

" yes,,, അവർ പറഞ്ഞു.

പ്രിയ :  എടൊ, ആതി, വായടച്ചു പിടിച്ചു നോക്കടി,, വെറുതെയല്ല ങ്ങേര്‌ അങ്ങനെ ചോദിച്ചേ...

ആതി പെട്ടന്ന് നല്ല കുട്ടിയായിരുന്നു...
നിഷയെ നോക്കുമ്പോൾ അവളി ലോകത്തൊന്നും അല്ലാത്ത പോലിരിപ്പുണ്ട്..

പ്രിയ അവളെ തട്ടി വിളിച്ചു..
" നിഷേ,, ഡാ,, സ്ഥലമെത്തിയെന്നു തോന്നുന്നു...
അയാൾ  വണ്ടി  നിർത്തി...

മൂവരും വണ്ടിയിൽ നിന്നും ലഗേജ് വലിചോണ്ടു ഇറങ്ങി, അയാളവരെ ഹോസ്പിറ്റലിന്റെ അടുത്തു തന്നെയുള്ള ഒരു ബിൽഡിങ്ങിലേക്കു കൊണ്ടു പോയി...
അവരെ പോലെ വേറെ കുറെ ആൾക്കാരും വേറെ രാജ്യക്കാരും നിൽപ്പുണ്ട്... പുതിയതായി വന്നവർ...

രണ്ടു സ്വദെശി വനിതകളും ഒരു പുരുഷനും ഉണ്ടായിരുന്നു...
അവർ HR ഡിപ്പാർട്മെന്റ് ഇൽ നിന്നുള്ളവരാണെന്നു പരിചയപ്പെടുത്തി...

എല്ലാർക്കും വേണ്ട നിർദ്ദേശങ്ങളും നൽകി...
നാളെ വന്നു എചാറിൽ റിപ്പോർട്ട്‌ ചെയ്യണം എന്നും നിർദ്ദേശിച്ചു...

ആദ്യമായ് വന്നവരായതു കൊണ്ടു നാട്ടിലേക്കു വിളിക്കാൻ അവസരം നൽകി..

നാട്ടിൽ ഇവരുടെ വിളി പ്രേതീക്ഷിച്ചിരുന്നവർക്കു സമാധാനവും സന്തോഷവുമായി...

സിം എടുത്തിട്ട് നാളെ വിളിക്കാം എന്നുപറഞ്ഞു
നാട്ടിലുള്ളവരെ ആശ്വസിപ്പിച്ചു...

പിന്നെ അവരെ തൊട്ടടുത്തുള്ള താമസസ്ഥലത്താക്കി,,, എന്താവശ്യത്തിനും കോൺടാക്ട് ചെയ്യാൻ അവിടെ തന്നെ ഇന്റർകോമും ഉണ്ടായിരുന്നു...

പ്രിയ : " തലയാകെ പെരുക്കുന്നു.... ഒന്നു കുളിക്കണം... പിന്നെ നന്നായിട്ടൊന്നുറങ്ങണം....

നിഷ : എനിക്കും,,, ടീ ആതി,, ചോദിക്കാൻ മറന്നു.. എങ്ങനെയുണ്ടായിരുന്നു നിന്റെ പ്ലെയിൻ യാത്ര...

ആതി : ഒന്നും പറയണ്ട... ഒരുത്തനെ കൊണ്ടു വലിയ ശല്യമായിരുന്നു...
പിന്നെയവൾ ഫ്ലൈറ്റിൽ വച്ചുണ്ടായ കാര്യമൊക്കെ പറഞ്ഞു...

നിഷ : അങ്ങേരു നിന്റെ ജാതകം കൊണ്ട പോയെന്നു തോന്നുന്നു,, എന്നിട്ട് ഞങ്ങളെ കാണിച്ചില്ലല്ലോ...

ആതി : ഞാൻ നിങ്ങടെ അടുത്തെത്താനായി ശ്രമിക്കുയല്ലായിരുന്നോ,,, അയാള് ഇറങ്ങിയതും പോയതുമൊന്നും ഞാൻ കണ്ടില്ല...

എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു അവരുടെ താമസസ്ഥലത്തു...
സെൽഫ് കുക്കിംഗ്‌ എല്ലാം സാധിക്കും,, ത്രീ ബെഡ്‌റൂം ഫ്ലാറ്റ് ആണ്....
ഇന്നാദ്യ ദിവസമയത് കൊണ്ടു,,, അവിടെ ഫുഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്..

അവരുടെ ഫ്ലാറ്റിൽ വേറെ രണ്ടു ഫിലിപ്പിനോസും,, രണ്ടു ജോര്ദാനികളുമായിരുന്നു...
ഇവർ മൂന്നു പേരായതു കൊണ്ടു മാസ്റ്റർ ബെഡ്‌റൂം ഇങ്ങെടുത്തു..

കുളിയും ഭക്ഷണവും ജപവും എല്ലാം കഴിഞ്ഞു
അവർ കിടന്നു... AC യുടെ തണുപ്പിൽ ആദ്യം കുറച്ചു ബുദ്ധിമുട്ടിയെങ്കിലും തല വഴി പുതപ്പെടുത്തു മൂടി പുതച്ചങ്ങു കിടന്നു....

നാളത്തെ നല്ല ദിനം സ്വപ്നം കണ്ട്...

രചന : ആശ...

READ NEXT PART       HERE
( അഭിപ്രായങ്ങൾ അറിയിക്കുക... പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും...
ലൈക്സ് ആൻഡ് കമന്റ്സ് പ്ലീസ് )
To Top