പ്രിയമാനസം, Part 10 To 12

Valappottukal


അവൻ സ്വയം ഇൻട്രൊഡ്യൂസ് ചെയ്തു...

ചിരിച്ചോണ്ട് തുടർന്നു..
ഹായ്, ആം മാനുവൽ... ഷോർട് ആയിട്ട്  മനു എന്നു വിളിക്കും... കൂടുതൽ അടുപ്പമുള്ളവർ മനുവേട്ടാന്നു വിളിക്കും...

അവൻ തിരിഞ്ഞു വാർഡ് ഇൻചാർജ് നിത്യയോട് ചോദിച്ചു..

" വേറെ ആരെയെങ്കിലും ഏല്പിച്ച പോരായിരുന്നോ "...

ഓ,, അതു ശരിയാവില്ല.. നീ തന്നെ ഇവരെ സൂപ്പർവൈസ് ചെയ്താലേ ശരിയാവൂ...
നല്ല സ്മാർട്ട്‌ കുട്ടികളാ... വേഗം പഠിച്ചെടുത്തോളും.... അവർ മറുപടി പറഞ്ഞു..

നിഷയും പ്രിയയും കണ്ണിൽ കണ്ണിൽ നോക്കി.. നോട്ടത്തിന്റ അർഥം ഒന്നു തന്നെയായിരുന്നു...
ഇവൻ ഏത് ടൈപ് ആണോ,,, വല്ലതുമൊക്കെ പഠിച്ചെടുക്കൻ സാധിക്കുമോ എന്നു...

മാനുവൽ സ്വതസിദ്ധമായ ചിരിയോടു കൂടി അവരോടു പേര് ചോദിച്ചു,,, അവരും അവരെ തന്നെ ഇൻട്രൊഡ്യൂസ് ചെയ്തു...

. നിഷയും പ്രിയയും.... വിളിക്കാൻ എളുപ്പമുള്ള പേരുകൾ....
കൊള്ളാം നിങ്ങൾ ഒന്നാം ക്ലാസ്സ്‌ മുതൽ ഒന്നിച്ചാണല്ലേ...
ഒരാളൂടെ ഇല്ലേ??  എന്തിയെ??

പ്രിയ : ആതിര മെഡിക്കൽ വാർഡ് ഇൽ ആണ്... അവൾക്കു ഐ സി യു താങ്ങാൻ പറ്റില്ലെന്ന്....

മനു :  ഹ ഹ ഹ..... അതു കൊള്ളാമല്ലോ...

നിങ്ങളെ കുറിച്ചു ഞാൻ കേട്ടിട്ടുണ്ട്, ബട്ട്‌ നേരിൽ കാണുന്നതിപ്പോഴാ....

എനിവേസ്,, മൂന്നു മാസം ടൈം ഉണ്ടല്ലോ...
ആദ്യം  എല്ലാം ഞാൻ പറഞ്ഞു തരാം.. പിന്നെ തന്നെ ചെയ്തു തുടങ്ങണം കേട്ടോ...

ഹ്മ്മ്‌,,,, അവർ തലയാട്ടി...

മനു അവർക്കു ഷിഫ്റ്റ്‌ സ്റ്റാർട്ടിങ് മുതൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വിശദീകരിച്ചു...

പിന്നെ ഓരോ ദിവസവും പുതിയതായി അവിടെയുള്ള പ്രോസിജേർസ് പഠിപ്പിച്ചു...

അവരെ സൂപ്പർവൈസ് ചെയ്തു കൊണ്ടു
അവരെ തന്നെ ചെയ്യിക്കാനും തുടങ്ങി...

ഒരു മാസം കഴിഞ്ഞാണ് ആൽഫി നാട്ടിൽ നിന്നും മടങ്ങിയെത്തിയത്... അവനും ജോലിക്ക് ഒരു ഹോസ്പിറ്റലിൽ കയറി...
ഇതിനിടയിൽ മുറക്ക് മൂവർ സംഘത്തെ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കാറുണ്ട്...

എപ്പോഴും അവൻ ഇങ്ങോട്ടു വിളിച്ചിരുന്നത്, ഇവർ തിരിച്ചങ്ങോട്ടു വിളി കുറവായിരുന്നു...

നോബിൾ സപ്ലി എഴുതിയെടുത്തു... കൂട്ടത്തിൽ അനുവുമായുള്ള പ്രേമവും ദൃഢമാക്കി കൊണ്ടിരിന്നു....

പ്രൊബേഷൻ പീരിയഡ് ആയതു കൊണ്ടു മോർണിംഗ് ആൻഡ് ഈവെനിംഗ് ഷിഫ്റ്റ്‌ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

ഡ്യൂട്ടി കഴിഞ്ഞു വന്നു മൂന്നും കൂടി അന്നത്തെ കാര്യങ്ങൾ ഡിസ്‌കസ് ചെയ്തു..

ഇതിനിടയിൽ സെൽഫ് കുക്കിങ്ങും തുടങ്ങി..
അങ്ങനെ, മാസം മൂന്നു കഴിഞ്ഞു...

നാളെ നിഷക്കും പ്രിയക്കും നൈറ്റ്‌ ഷിഫ്റ്റ്‌ ആണ്... മനുവിന് പകരം വേറെ സീനിയർസ് ആണ്...

അന്നാദ്യമായി അവർ തന്നെ താനെ എല്ലാം ചെയ്തു, സംശയമുള്ളതു സീനിയർസ് നോട് ചോദിച്ചു മനസിലാക്കി ചെയ്തു....

ഒരാഴ്ച അടുപ്പിച്ചു നൈറ്റ്‌ ആയിരുന്നു...
ആതിക്കു വേറെ ഷിഫ്റ്റ്‌ ആയിരുന്നു...

ഇവർ പോകുമ്പോൾ അവൾക്കു തന്നെ കിടക്കാൻ പേടിയായതു കൊണ്ടു ലൈറ്റ് എല്ലാം ഇട്ടേ കിടക്കാറുള്ളൂ...

ഇങ്ങനെ പല പല ഷിഫ്റ്റുകൾ മാറി മാറി ചെയ്തു,, ഇപ്പോൾ അവർക്കെല്ലാം ശീലമായി...

എങ്കിലും ഒന്നിച്ചു ഇടയ്ക്കിടെ ഓഫ്‌ ചോദിക്കാറുണ്ട്... ആ ദിവസം കറങ്ങാൻ പോകാനും,, പള്ളിയിൽ പോകാനുമൊക്കെ ശ്രമിക്കാറുമുണ്ട്...

ആൽഫിയും നോബിളും ഒന്നിച്ചു തന്നെയാണ് താമസം... പ്രിയയെ കണ്ടിട്ടു കുറെ നാളുകളായി... പക്ഷേ ഇടയ്ക്കിടെ വിളിക്കുന്നത് കൊണ്ടു അവനതു വലിയ ബുദ്ധിമുട്ടായി തോന്നിച്ചില്ല....

ഒരു ദിവസം ആൽഫി വിളിച്ചപ്പോൾ പ്രിയ നൈറ്റ്‌ കഴിഞ്ഞു ഉറങ്ങുകയായിരുന്നു...
മൊബൈൽ അടിക്കുന്നത് കേട്ടു അവളതെടുത്തു...

" ഹലോ,, ആരാ???  ഉറക്കപിച്ചിലായത്‌ കൊണ്ടു അവൾ സ്ക്രീൻ ശരിക്ക് ശ്രദ്ധിച്ചില്ല..

" ഞാനാ ആൽഫിയാ... എന്തുണ്ട് വിശേഷം??

" ഒന്നുമില്ല ആൽഫി... ഞാൻ നൈറ്റ്‌ കഴിഞ്ഞു ഉറങ്ങുവാ...
വിശേഷം ഒന്നുമില്ല... നിനക്കോ???

സുഖം.....

പിന്നെ ആൽഫി...
"ഞാൻ ഒരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്...
ഒന്നു നിർതിയിട്ട് അവൾ തുടർന്നു...

"അതേ, നമ്മൾ എല്ലാരും ഇപ്പോൾ ജോലി ചെയ്യുന്നവരാണ്... പല പല ഷിഫ്റ്റും ഉണ്ടല്ലോ...
ഈ നൈറ്റ്‌ കഴിഞ്ഞു കിടക്കുബോൾ അനാവശ്യമായ ഫോൺ കാൾ വരുന്നത് ഒരു ഡിസ്റ്റർബൻസ് ആണ്...

എനിക്കാണേൽ ഒന്നു എണീറ്റു കഴിഞ്ഞു കഴിഞ്ഞേച്ചു വീണ്ടും ഉറങ്ങാൻ വലിയ ബുദ്ധിമുട്ടാണ് ആൽഫി..

ഇനി മുതൽ ഞാൻ അങ്ങോട്ട് വിളിച്ചോളാം...
പിന്നെ എന്തെങ്കിലും പറയണമെങ്കിൽ ഒരു വോയിസ്‌ മെസ്സേജ് ഇട്ടാൽ പോരെ...

ഓക്കേ,, ഞാൻ വെക്കുവാണേ...
പ്രിയ കാൾ കട്ട്‌ ചെയ്തു..

ആൽഫിക്കു അവളുടെ വാക്കുകൾ കേട്ട്  എന്തോ ഒരു വല്ലായ്മ തോന്നി....

അവൾക്കു തന്നെ ഇഷ്ടമല്ലേ... ഇനി തന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണോ???
അവന്റെ മനസും തലയും പുകഞ്ഞു...

പിന്നെയും ഇരുന്ന് ആലോചിച്ചു കൊണ്ടിരുന്ന സമയത്തു നോബിൾ വന്നു,,,

" ടാ,, ആൽഫി... എനിക്ക് ജോലി ശരിയായടാ..
അനുവിന്റെ ഓഫീസിനു അടുത്തു തന്നാ...
ഞാനൊരു കലക്ക് കലക്കും...

ആൽഫി ഒന്നും ശ്രദ്ധിക്കാതിരിക്കുന്ന കൊണ്ടു,, നോബിൾ ചോദിച്ചു...

" ടാ ആൾഫി നിന്റെ എന്തേലും കളഞ്ഞു പോയോ.... നീ എന്താ ഈ ആലോചിച്ചു കൂട്ടുന്നെ ""...ഏഹ്??????

ആൽഫി വിഷമഭാവത്തോടെ നോബിളിനെ നോക്കി,,, പിന്നെ സംഭവിച്ച കാര്യങ്ങൾ അവനോടു പറഞ്ഞു... അപ്പോൾ നോബിക്കു നല്ല ദേഷ്യം വന്നു ....

" നിനക്ക് അങ്ങനെ തന്നെ വേണം,,, ഞനെത്ര വട്ടം പറഞ്ഞതാ നിന്നോട്,,, അവളോട്‌ നിന്റെ ഇഷ്ടം അറിയിക്കാൻ... നീ കേട്ടോ...

നിനക്കവളോട് തോന്നുന്ന ഇഷ്ടം അവൾക്കു നിന്നോടില്ല എന്നെന്റെ മനസു പറയുന്നു... ഉണ്ടായിരുന്നേൽ നിന്റെ വിളിക്കായി അവൾ കാത്തിരിക്കില്ലേ....
ഇനി ഇപോൾ പറഞ്ഞിട്ടെന്താ???

ആൽഫി : ഏയ്‌,,, അങ്ങനൊന്നും ഉണ്ടാവില്ലട...
തെറ്റ് എന്റെ ഭാഗത്താ,,, ഞാൻ അവളുടെ ഡ്യൂട്ടി ഏതാണ് എന്നറിയാതെ, അവളെ ശല്യപ്പെടുത്താൻ പാടില്ലായിരുന്നു... അല്ലേ...

അവൾക്കു ഒരിക്കൽ ഉണർന്നാൽ പിന്നെ ഉറങ്ങാൻ സാധിക്കില്ലെട..

നോബിൾ : ഇങ്ങോനൊരു മണ്ടു കുണാപ്പൻ...
നീ ഇങ്ങനെ വായും പൊളിച്ചിരുന്നോ...

നോബിൾ ആൽഫിയോടു ദേഷ്യപ്പെട്ടു അവിടുന്ന് ഇറങ്ങിപ്പോയി..

പിറ്റേ ആഴ്ച പള്ളിയിൽ വച്ചു തമ്മിൽ കണ്ടപ്പോൾ,, എന്നത്തേയും പോലെ പ്രിയ ആൽഫിയോടും നോബിളിനോടും സംസാരിച്ചു..

ആൽഫി : " നോബി,, ഞാൻ പറഞ്ഞില്ലെടാ അവൾക്കു ഉറക്കം മുറിഞ്ഞതിന്റ ദേഷ്യമായിരിന്നിരിക്കും...

അതിനു മറുപടി നോബിളിന്റെ തുറിച്ചു നോട്ടം ആയിരുന്നു...

☢️☢️☢️☢️☢️☢️☢️☢️☢️☢️☢️☢️☢️☢️☢️☢️

മാസങ്ങൾ,, കടന്നു പോയി,, നിഷയും പ്രിയയും കുറച്ചു സീനിയർസ് ആയി,,, ആ ഐ സി യു യിൽ ഉള്ള എല്ലാ കാര്യങ്ങളും അവർക്കറിയം..

സീനിയർ ഡ്യൂട്ടി ആണിപ്പോൾ അവർക്കു,,, സൊ രണ്ടാൾക്കും വേറെ വേറെ ഡ്യൂട്ടി ആണ്..

പ്രിയയുടെ അർപ്പണ മനോഭാവവും,, ജോലിയോടുള്ള ആത്മാർത്ഥതയും അവളെ എല്ലാരുടെയും പ്രിയങ്കരിയാക്കി..

ഡോക്ടർമാർ പോലും അവളോട്‌ അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞ ശേഷമേ തീരുമാനം എടുക്കു...

രോഗികളെ അവരുടെ രോഗാവസ്ഥ അനുസരിച്ചു പരിചരിക്കും,,,
എല്ലാം കൃത്യമായി ചെയ്തു കൊടുക്കും...

അവളോട്‌ ഒരു പ്രേത്യേക ഇഷ്ടം ആണ് മനുവേലിന്,,, ഒരിക്കൽ നിഷ ഇതേക്കുറിച്ചു അവനോടു ചോദിച്ചു...

നിഷ :  "മനു ഏട്ടാ... എന്താ പ്രിയയോട് ഒരു പ്രേത്യേക താല്പര്യ0..??
ഞങ്ങള് കുറച്ചു പേരും കൂടെ ഇവിടുണ്ട് കേടോ...

മനു :   "എന്റെ നിഷകുട്ടി,,, നിനക്കിതെന്തിന്റെ കുഴപ്പാ.... അവൾ എനിക്ക് എന്റെ പ്രിയമോളാണ്,,, എന്റെ സ്വന്തം അനിയത്തി കുട്ടി....

മനു ഫോൺ എടുത്ത് അതിലൊരു ഫോട്ടോ കാണിച്ചിട്ട് പറഞ്ഞു..
" നീ ഇതു കണ്ടോ??.... എന്റെ വാമഭാഗം... എന്റെ മാത്രം രേഷ്മ.... മൂന്നു വര്ഷമായുള്ള ബന്ധമാ....
അവളുടെ വീട്ടുകാർക്ക് ഒരു നസ്രാണി ചെക്കനെ മരുമകനാക്കാൻ വയ്യെന്ന്... എന്റെ വീട്ടിൽ സമ്മതമാ...

ഹൂം... എല്ലാവരുടെയും ആശിർവാതത്തോടു കൂടി ഞങ്ങളുടെ വിവാഹം നടക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം... അതിനായാണ് വെയിറ്റ് ചെയ്യുന്നേ....

എന്റെ വീട്ടിൽ ഞാനും ഒരു അനിയനുമെയുള്ളൂ... പെങ്ങന്മാരില്ല... അതുകൊണ്ട് നിങ്ങളോടൊക്കെ ഒരു പ്രേത്യേക വാത്സല്യം,,,,, അത്രേയുള്ളൂ...

നിഷയെ നോക്കി പുഞ്ചിരിച്ചിട്ട് അവൻ നടന്നകന്നു...

പ്രിയയും നിഷയും ഡ്യൂട്ടി ഹാൻഡ് ഓവർ ചെയ്യുന്നത് മനുവിനെങ്കിൽ വലിയ ടെൻഷൻ ഇല്ല.. പുള്ളി അതെല്ലാം മാനേജ് ചെയ്തോളും,,,ബാക്കി വർക്സ് തുടർന്നോളും...  പക്ഷെ വേറെ ആരേലും ആണേൽ, അതു ചെയ്തില്ല ഇതു ചെയ്തില്ല എന്നു പറഞ്ഞു ബഹളം വച്ചു,,, അതെല്ലാം ചെയ്തു തീർത്തിട്ടേ വിടൂ...

 പ്രിയ ഒന്നും പറയാതെ എല്ലാം ചെയ്യും... നിഷയാണെങ്കിൽ വഴക്കുണ്ടാക്കുന്ന ആളോട് ദേഷ്യപെടുകേം ചെയ്യും...

🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲🌲

ആഴ്ചകളും മാസങ്ങളും കഴിഞ്ഞു,, അവരവിടെ ജോലിക്ക് കയറിയിട്ട് രണ്ടു വർഷം കഴിഞ്ഞു...
ഇതിനിടയിൽ പലതും നടന്നു...

മനുവേട്ടന്റെയും രേഷ്മയുടെയും വിവാഹം വീട്ടുകാരുടെ അനുഗ്രഹത്തോടെ നടന്നു....
ഹോസ്പിറ്റലിന്റെ അടുത്തു തന്നെ അവർ  താമസിക്കുന്നു..
രേഷ്മ ബാങ്കിലാണ് വർക്ക്‌ ചെയ്യുന്നത്...

നോബിളിന്റെയും അനുവിന്റെയും വീട്ടുകാർ വിവാഹം വാക്കാൽ ഉറപ്പിച്ചു... അവർ ഓസ്ട്രേലിയയിലേക്ക് പോകാൻ നോക്കുന്നു..

പ്രീതിയും നിഷയുടെ ബ്രതർ നിതിനും പഠിത്തം കഴിഞ്ഞു,,,, ജോലി അന്വേഷിക്കുന്നു...

പ്രിയയും നിഷയും ആതിരയും പുറത്തേക്കു എവിടെങ്കിലും പോകണമെന്ന് പറഞ്ഞു അതിനായ് ട്രൈ ചെയ്യുന്നു...

ആൽഫി ഇതുവരെ തന്റെ ആഗ്രഹം പ്രിയയോട് വെളിപ്പെടുത്താതെ ഇരിക്കുന്നു....

മൂവർ സംഘത്തിന്റെ വീടുകളിൽ വിവാഹാലോചന നടക്കുന്നു... പക്ഷേ ഇപ്പോൾ ഒന്നും വേണ്ട,, ഒന്നു സെറ്റിൽ ആയിട്ട്, കടങ്ങൾ ഒക്കെ വീട്ടിയിട്ടു മതിയെന്നാണ് ഇവരുടെ അഭിപ്രായം... ( പഠിച്ചതിന്റെ വക കുറച്ചു കടങ്ങൾ മൂന്നു പേർക്കുമുണ്ട്, അപ്പന്മാരെ ബുദ്ധിമുട്ടിക്കാതെ സ്വയം തീർക്കാനാഗ്രഹം )

അങ്ങനെയാകട്ടെ എന്നു വീട്ടുകാർ സമ്മതിച്ചു...

🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑🚑

ഒരു ദിവസം അവർ ഹോസ്റ്റൽ റൂമിലുരുന്നു അബ്രോഡ് വാക്കാൻസി നോക്കുവായിരുന്നു..
അന്നേരം കണ്ടു...

ദുബായ് MOH ന്റെ ഡയറക്റ്റ് ഇന്റർവ്യൂ,,, രണ്ടു ദിവസം കഴിഞ്ഞു പാർക്ക്‌ ബാംഗ്ലൂർ ഹോട്ടലിൽ വച്ചാണ് ഇന്റെർവ്യൂ... വാക് ഇൻ ആണ്..
ഓൺലൈൻ രെജിസ്ട്രേഷൻ ഉണ്ട്‌... വേണമെങ്കിൽ ചെയ്യാം...

പ്രിയയും, നിഷയും ആതിയും ഓൺലൈൻ രെജിസ്ട്രേഷൻ ചെയ്തുവച്ചു....

പ്രിയക്കും ആതിക്കും  അന്ന് നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു..
നൈറ്റ്‌ കഴിഞ്ഞു വന്നാൽ ഉറക്കം കഴിഞ്ഞെഴുനേറ്റൽ പിന്നെ ഒന്നിനും സമയം കിട്ടില്ല,,,
അതു കൊണ്ടു സർട്ടിഫിക്കറ്റ്, അന്ന് പോകാനുള്ള ഡ്രസ്സ്‌ എല്ലാം എടുത്തു വച്ചു...

നിഷ കുക്കിങ്ങിനായി അടുക്കളയിൽ കയറി...
ഉള്ള കുറച്ചു സമയം കിടക്കാമെന്നു പറഞ്ഞു ആതിയും പ്രിയയും റൂമിലേക്കും പോയി..

പ്രിയക്ക് അന്ന് തിരക്കുള്ള ഒരു നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു...
രണ്ടു ന്യൂ അഡ്മിഷൻ വന്നു,,, തീരെ സിക്ക് രോഗികൾ,,,
അവരെ ഒന്നു സെറ്റിൽ ചെയ്യാൻ, Dr.ശരത്തിനൊപ്പം പ്രിയയും കൂടി...
രാവിലെയായപ്പോൾ വല്ലാത്ത ക്ഷീണം, എവിടേലും പോയി കിടന്നാൽ മതിയെന്ന് തോന്നി...

മനുവാണു രാവിലെ പ്രിയയിൽ നിന്നും ഹാൻഡ്‌വർ മേടിച്ചേ...

" നീ പൊക്കോ കൊച്ചേ... ഞാൻ എല്ലാം റിപ്പോർട്ട്‌ ചെയ്തേക്കാം... നല്ല ക്ഷീണം തോന്നുന്നല്ലോ...

"ഓക്കേ, താങ്ക്സ് മനുവേട്ടാ... പിന്നെ ഇന്നൊരു ഇന്റർവ്യൂ നു പോകുവാ... പ്രാർത്ഥിച്ചേക്കണേ.... കേട്ടോ...

ആതിയും നല്ല ടയർഡ് ആയിരുന്നു... നിഷ ഉണ്ടാക്കി വച്ച ബ്രേക്ഫാസ്റ്റും കഴിച്ചു അവർ കിടന്നുറങ്ങി..
വൈകുന്നേരം ഉറങ്ങി എണീറ്റപ്പോളെക്കും നിഷയും മോർണിംഗ് ഡ്യൂട്ടി കഴിഞ്ഞെത്തിയിരുന്നു...

വൈകുന്നേരത്തെ സ്ഥിര പരിപാടികളെല്ലാം കഴിഞ്ഞു, നാളെത്തേക്കു ആവശ്യമായ കുറച്ചു കാര്യങ്ങൾ ഒക്കെ ഡിസ്‌കസ് ചെയ്തു, പ്രാര്ഥിച്ചിച്ചു അവർ നാളെത്തെ ഇന്റർവ്യൂ നെ ഓർത്തു കിടന്നു...

**********

രാവിലെ എണീറ്റ്, കുളിച്ചു ഒരുങ്ങി, പ്രാർത്ഥനയും, ബ്രേക്ഫാസ്റ്റും ഒക്കെ കഴിഞ്ഞു.. വീടുകളിൽ വിളിച്ചു ഇന്റർവ്യൂനു പോകുന്ന കാര്യം പറഞ്ഞു.. അവരെല്ലാം പ്രാർത്ഥിച്ചേക്കാം എന്നു പറഞ്ഞു....

ഹോട്ടൽ പാർക്കിൽ ചെന്നപ്പോൾ കണ്ടു വലിയ ഒരു ഹാളിന്റെ സൈഡിൽ ഒരു വലിയ ബോർഡ് കണ്ടു.. അതു ലക്ഷ്യമാക്കി നടന്നു..

അവിടെ M O H ന്റെ റെപ്രെസെന്ററ്റീവ് ഉണ്ടായിരുന്നു...

അവിടെ പിന്നെയും പേരെഴുതി വച്ചു...
ഓൺലൈൻ രജിസ്റ്റർ ചെയ്തവരെ ആദ്യമായി ഹാളിലേക്ക് കയറ്റി..

Two ഹൗർ എടുത്തു, റിട്ടേൺ എക്സാം കഴിയാൻ...
റിസൾട്ട്‌ അന്നൗൻസ് ചെയ്യുന്നതും കാത്തു  അവർ നിന്നു...

ആദ്യം പ്രിയയുടെ പേര് വിളിച്ചു... പിന്നെ കുറെ കഴിഞ്ഞു ആതിയുടെയും നിഷയുടെയും പേരുകൾ വിളിച്ചു... മൂന്നുപേരുടെയും കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു..
പരസ്പരം കെട്ടിപിടിച്ചു...

ഓറൽ ഇന്റർവ്യൂവും മൂന്നുപേർക്കും കിട്ടി...
നേരത്തേ ദുബായ് ഗവണ്മെന്റ് എക്സാം പാസ്സായിരുന്നത് കൊണ്ടു,, വലിയ കടമ്പകളൊന്നും ഇല്ല...
പേപ്പേഴ്സ് ഒക്കെ റെഡി ആകാൻ അറ്റ്ലീസ്റ്റ് രണ്ടു മാസം സമയം എടുക്കും..

തിരിച്ചു വരുന്ന വഴിക്കു,, അവരവരുടെ വീടുകളിൽ വിളിച്ചു,,, എല്ലാവർക്കും സന്തോഷമായി....

Iപ്രിയ : നമുക്ക് ഹോസ്പിറ്റലിൽ ഒൺ മന്ത് നൊട്ടിഫിക്കേഷൻ കൊടുക്കണ്ടേ.....

നിഷ :  മ്മ്,, ശരിയാ... നമ്മുടെ കയ്യിൽ ഓഫർ ലെറ്റർ ഉണ്ടല്ലോ,,, ഇനി തിങ്കളാഴ്ച ഡ്യൂട്ടിക്കു പോകുമ്പോൾ പറയാം... റിസൈൻ കൊടുക്കേം ചെയ്യാം...

അടുത്ത ദിവസം ഞയറാഴ്ച ആയിരുന്നു,,, മൂന്ന് പേർക്കും ഓഫ്‌ ആയിരുന്നു...
അവർ സ്ഥിരം പോകുന്ന പള്ളിയിൽ പോകാതെ,,,, വിവേക് നഗറിലുള്ള ഇൻഫന്റ് ജീസസ് ചർച്ചിലാണ് അന്ന് പോയത്...

അന്ന് ഫുൾ കറക്കമായിരുന്നു... പള്ളി കഴിഞ്ഞു,, ശിവാജി നഗറിലും പോയി കുറച്ചു ഷോപ്പിംഗ് ഒക്കെ ചെയ്തു,, പുറത്തുന്നു ഫുഡും കഴിച്ചു വൈകിട്ട് നാല് മണി കഴിഞ്ഞാണ്  തിരിച്ചെത്തിയത്.....

വന്ന പാടെ കേറി അങ്ങ് കിടന്നു...

ആൽഫി ഇന്നു പള്ളിയിൽ വന്നപ്പോൾ പ്രിയയെ കാണാത്തപ്പോൾ വിളിക്കാനായി മൊബൈൽ കയ്യിലെടുത്തു,, പക്ഷെ അവളെങ്ങാനും നൈറ്റ്‌ കഴിഞ്ഞു ഉറങ്ങുവാനെലോ,,,, അതോ ഇപ്പോൾ ഡ്യൂട്ടി ആണെകിലോ,,, അവനെന്തോ വിഷമം തോന്നി...

പ്രിയ തന്നെ വരാറില്ല,,, നിഷയും കൂടെ ഉണ്ടെങ്കിലേ വരാറുള്ളൂ,,, ആതി പിന്നെ ഓപ്ഷണൽ ആണ്,,, ചിലപ്പോഴൊക്കെ അവരോടൊപ്പം  ചെല്ലാറില്ല ...

ആൽഫി നോക്കുമ്പോൾ നോബിളിന്റെ കുറുകൽ കഴിഞ്ഞിട്ടില്ല...

ആൽഫി :  "ടാ നോബി...കഴിഞ്ഞില്ലെടാ നിന്റെ സൊള്ളൽ... മിക്കവാറും ദിവസം കാണുന്നതല്ലേ,,,, പിന്നെ ഇതിനും മാത്രം എന്നതാടാ ഉള്ളേ....

"എന്റെ പൊന്നു പെങ്ങളെ,,, അവനെ ഇങ്ങു വിട്ടേ,,, കെട്ടു കഴിഞ്ഞു മുഴുവനായി തന്നേക്കാം... പോരെ"....

അവന്റെ പറച്ചിൽ കേട്ടു അനുവിന് ചിരി പൊട്ടി...

" ഇന്നാ ചേട്ടായി കൊണ്ടൊക്കോ... ഇവിടെ ഇനിയും നിന്നാൽ ശരിയാവില്ല...

നോബിൾ : " ഇന്നു പ്രിയ വരാഞ്ഞിട്ടാണോ നിന്റെ മുഖം വാടിയിരിക്കുന്നെ "???

ആൽഫി അതിനുത്തരം പറഞ്ഞില്ല...

റൂമിൽ ചെന്ന ശേഷം വാട്സ്അപ്പ് മെസ്സേജ് അയച്ചു,, മറുപടിക്കായി കാത്തിരുന്നു...

പക്ഷേ വൈകിട്ട് ആറു മണിയായപ്പോൾ ഒന്നുടെ മെസ്സേജ് അയച്ചു... ഒന്നിനും റിപ്ലൈ കിട്ടിയില്ല,,,

പ്രിയ മെസ്സേജ് കണ്ടെങ്കിലും പിന്നെ റിപ്ലൈ ചെയ്യാമെന്ന് വിചാരിച്ചു പിന്നെയും കിടന്നു,, ബട്ട്‌ അക്കാര്യം അവളങ്ങു മറന്നു പോയി...

പിറ്റേന്ന് ഡ്യൂട്ടിക്ക് ചെന്നപ്പോൾ മൂവരും റിസൈൻ ലെറ്റർ കൊടുത്തു... സഹപ്രവർത്തകർക്കെല്ലാം വിഷമമായി അവർ പോകുന്നത്.. പ്രേത്യേകിച്ചു പ്രിയ പോകുന്നത്...

📊📊📊📊📊📊📊📊📊📊📊📊📊📊📊📊

ഒരാഴ്ച്ച പെട്ടന്ന് കടന്നു പോയി....

ഒരു ദിവസം,, ത്രേസിയാമ്മ ടീച്ചർ ആൽഫിയെ ഇങ്ങോട്ട്  വിളിച്ചു..

" മോനെ,, ആൽഫി.. നിനക്ക് സുഖമാണോ??

ആൽഫി : " സുഖം,, അപ്പക്കും അമ്മകുമോ??

അമ്മ : "സുഖം തന്നെ മോനെ,,, നീ പ്രിയയോട് കാര്യം പറഞ്ഞോ??

ആൽഫി : " ഇല്ലമ്മേ,,

അമ്മ : ഇനി എപ്പോഴാ മോനെ??
അവൾ പോയാൽ പിന്നെ എന്നു തിരിച്ചു വരാനാ... ഒന്നു വാക്കാൽ ഉറപ്പിച്ചോ അല്ലേൽ ചെറിയ രീതിയിൽ ഒരു എൻഗേജ്മെന്റോ നടത്തിയാൽ നന്നായിരുന്നു...

ആൽഫി അമ്മ പറഞ്ഞത് കേട്ടു കുളിരു കൊണ്ടു,,, പക്ഷെ അവളെവിടെ പോകുന്ന കാര്യമാ അമ്മയീ പറയുന്നേ...

ആൽഫി : "അമ്മേ, അതിനു അവളെങ്ങോട്ടു പോകുന്ന കാര്യാ പറഞ്ഞേ??

അവർ ഒരു നിമിഷം മൗനം അവലംബിച്ചു..
പിന്നെ പതിയെ ചോദിച്ചു..

 അവൾ നിന്നോടൊന്നും പറഞ്ഞില്ലേ.....
അവൾക്കു ദുബായിൽ ജോലി ശരിയായി എന്നു അവളുടെ അപ്പച്ചൻ ഇന്നു പള്ളിയിൽ വച്ചു കണ്ടപ്പോൾ പറഞ്ഞു...

ഇല്ലമ്മാ... കഴിഞ്ഞയാഴ്ച്ച പള്ളിയിൽ കണ്ടുമില്ല... ഞാൻ അവളെ വിളിച്ചോളാം...
എന്തായാലും അമ്മയും അപ്പയും കൂടി അവളുടെ വീട്ടിൽ പോയി ഞങ്ങളുടെ കാര്യം പറഞ് ഒന്നു ഉറപ്പിക്കു....

അതും പറഞ്ഞു അവൻ കാൾ കട്ട്‌ ചെയ്തു..
പ്രിയക്ക് ട്രൈ ചെയ്തു..

 "ഞാൻ ഡ്യൂട്ടിയിലാ,, പിന്നെ തിരിച്ചു വിളിക്കാം"...

അവൻ അവളുടെ വിളിക്കായി കാത്തിരുന്നു..

വൈകുന്നേരം പ്രിയയുടെ അപ്പച്ചൻ പ്രിയയെ വിളിച്ചു, ആൽഫിയുടെ ആലോചനയുമായി ടീച്ചറമ്മയൊക്കെ വന്ന കാര്യം പറഞ്ഞു,

" ഞാനെന്താ മോളേ വേണ്ടേ "???

അതിനു മറുപടിയായി പ്രിയ ഒന്നു പൊട്ടിച്ചിരിച്ചു..

എന്റെ അപ്പച്ചാ,, നമ്മുടെ ആൽഫിയോ?? അപ്പച്ചനിതു എന്തിന്റെ കേടാ...
അവനിന്നു വരെ അങ്ങൊനൊരു താല്പര്യം ഉള്ള കാര്യം എന്നോട് പറഞ്ഞിട്ടില്ല, ഉണ്ടായിരുന്നേൽ ഞാൻ നേരിട്ടു അവനോടു പറഞ്ഞേനെ...

എന്താ മോളേ,, നിനക്കവനെ ഇഷ്ടമല്ലേ...

പ്രിയ : " അപ്പച്ചാ,,, എനിക്കവനോട് ഒരു ഇഷ്ടക്കുറവുമില്ല,,, പക്ഷേ എല്ലാ ഇഷ്ടങ്ങളും വിവാഹത്തിലെ അവസാനിക്കാവു എന്നുണ്ടോ??

" എനിക്ക് അവനെ അങ്ങനൊരു രീതിയിൽ കാണാൻ സാധിക്കില്ല,,,, എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ മാത്രമാണ് ആൽഫി..
ഞാനങ്ങനെയെ അവനെ കണ്ടിട്ടുള്ളൂ...

പ്രിയ തുടർന്നു......

മാത്രവുമല്ല,, അവനും നേഴ്സ്, ഞാനും നേഴ്സ്... രണ്ടു പേരും ഒരു ഫീൽഡിൽ തന്നെയാകുന്നത് കുടുംബജീവിതം ശരിയാകില്ല...
ചിലപ്പോൾ പരസ്പരം കാണാനേ ചാൻസ് ഉണ്ടാവില്ല...
പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകാനിടയുമുണ്ട്....

പിന്നെ കുറച്ചു ദൂരത്തു വീടുള്ള ഒരാളെ കെട്ടിയാൽ മതിയപ്പാ,,, യാത്ര ചെയ്യാനൊക്കെ എനിക്കും ആഗ്രഹമുണ്ടപ്പാ....

എനിക്കിപ്പോഴേ ഒരു കല്യാണമേ വേണ്ട... അതു കൊണ്ടു ടീച്ചറമ്മയോട് ഇക്കാര്യം അപ്പച്ചൻ പറഞ്ഞേര്..
ഞാനും ആൽഫിയെ കണ്ടു സംസാരിച്ചോളാം..

പ്രിയ ആൽഫിയെ വിളിച്ചു... കുറെ ദിവസം വിളിക്കാൻ പറ്റിയില്ല, ബിസി ആയിരുന്നു,,, ഇന്റർവ്യൂ സെലക്ട്‌ ആയ കാര്യമൊക്കെ പറഞ്ഞു...

ഇത്രയൊക്കെ നടന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ... അവൻ കെറുവ് ഭാവം കാണിച്ചു...

പ്രിയക്കു ഈർച്ച തോന്നി... അവൾ പറഞ്ഞു..

" ആൽഫി,, നാളെ ഈവെനിംഗ് ഫ്രീ ആണെങ്കിൽ ഒന്നു കബ്ബൺ പാർക്ക്‌ വരെ വരാമോ,,, എനിക്കല്പം സംസാരിക്കാനുണ്ട്....

ആൽഫിയുടെ മനം തുടികൊട്ടി... പോകുന്നെനു മുമ്പ് അവൾക്കെന്നോടുള്ള ഇഷ്ടം അറിയിക്കാനാണെങ്കിലോ.... അവനു
വല്ലാത്ത സന്തോഷം തോന്നി.....

അവനപ്പോൾ തന്നെ നോബിളിനെ വിളിച്ചു കാര്യം പറഞ്ഞു,,, അവനും സന്തോഷമായി..

പക്ഷെ ആൽഫിയുടെ സന്തോഷത്തിനു അല്പായുസേ ഉണ്ടായിരുന്നുള്ളു...

വീട്ടിൽ നിന്നും വിളിച്ച ടീച്ചറമ്മയുടെ വാക്കുകൾ കേട്ടു അവൻ വിറങ്ങലിച്ചു നിന്നു...

അവന്റെ ഹൃദയവും മനസും അഗ്നിപർവതം പോലെ  പൊട്ടിതെറിച്ചു.... . കണ്ണിൽ കൂടെ രക്തപ്രവാഹം കണക്കെ കണ്ണുനീർ ചിതറി....
ഒരാശ്രയത്തിനെന്നവണ്ണം അടുത്തു കിടന്ന ടേബിളിൽ മുറുകെ പിടിച്ചു.... താഴെ വീഴാതിരിക്കാൻ.... പതിയെ കട്ടിലിലേക്ക് ചാഞ്ഞു...

" മോനെ,,, ടീച്ചറമ്മ വിളിച്ചു...
അവൻ വിളി കേട്ടില്ല...
അവർ വീണ്ടും വിളിച്ചു...
" മോനെ "...
ഇക്കുറിയും അവൻ ശബ്ദിച്ചില്ല...

അവർക്കു വെപ്രാളമായി.... ആൽഫിക്കു മനക്കട്ടി തീരെ കുറവാ... അവനെന്തെങ്കിലും കടുംകൈ ചെയ്താലോ...

അവർ ഉടനെ നോബിയെ വിളിച്ചു കാര്യം പറഞ്ഞു... എന്നിട്ട് മനമുരുകി കർത്താവിനോടു പ്രാർത്ഥിച്ചു....

പത്തു മിനിറ്റ് കൊണ്ടു നോബിൾ ആൽഫിയുടെ അടുത്തെത്തി....

വന്നു നോക്കുമ്പോൾ അവൻ കമിഴ്ന്നു കിടക്കുവാ....
" ടാ, ആൽഫി... ടാ...
അവൻ ആൽഫിയെ ബലമായി പിടിച്ചു തിരിച്ചു കിടത്തി...
കണ്ണീരിൽ കുതിർന്ന മുഖവും തലയിണയും....
നോബിയെ കണ്ടതും ആൽഫി അവനെ കെട്ടിപിടിച്ചു കരഞ്ഞു..
അതു കണ്ടു നോബിളും കൂടെ കരഞ്ഞു...

കുറച്ചു കഴിഞ്ഞു,, നോബിയുടെ മുഖം വലിഞ്ഞു മുറുകി...
അവളെ അങ്ങനെ വെറുതെ വിടാൻ പാടില്ല...
എന്റെ ആൽഫിയെ വേദനിപ്പിച്ചവളോട് ഞാൻ പകരം ചോദിക്കും...

ആൽഫി അവനെ തടഞ്ഞു,,,, നമ്മൾ ഒരിക്കലും സ്നേഹം പിടിച്ചു വാങ്ങിക്കാൻ ശ്രമിക്കരുത്....
എന്നെങ്കിലും എന്നെയും എന്റെ സ്നേഹത്തെയും അവൾ തിരിച്ചറിയും...

നോബിക്കു അവന്റെ പറച്ചിൽ കേട്ടു അടിമുടി ചൊറിഞ്ഞു കേറി....

" നിന്നെ പോലെ ഒരു കഴുത,,, ഇങ്ങനെയിരുന്നോ..... ഇനി മേലാൽ എന്റെ മുമ്പിൽ വന്നു ഇത്തരം ഊള തത്വങ്ങൾ പറഞ്ഞേക്കല്ലു... കേട്ടല്ലോ....

പിന്നെ കുറെ നേരത്തേക്ക് ഇരുവരും ഒന്നും മിണ്ടിയില്ല....
കുറച്ചു കഴിഞ്ഞു ആൽഫി പതിയെ നോബിയുടെ അടുത്തു ചെന്നു.....

" എടാ,,, നോബി... അവൾ കുറച്ചു മുന്നെ അമ്മ വിളിക്കുന്നതിന്‌ മുമ്പ് വിളിച്ചിരുന്നു,,, എന്നെ നാളെ ഈവെനിംഗ് ഒന്നു കാണണം എന്നു പറഞ്ഞു,,, ഇനി ചിലപ്പോൾ എന്നെ പറ്റിക്കുവാണേലോ... നേരിട്ട് കണ്ടു ഇഷ്ടം പറയാണെങ്കിലോ.....

നോബി അവനെ രൂക്ഷമായൊന്നു നോക്കി...

" കഷ്ടം..... .

-----------------------------✏️✏️✏️✏️-------------------------

ഈവെനിംഗ് കബ്ബൺ പാർക്കിൽ  പ്രിയ ചെല്ലുമ്പോൾ പുറം തിരിഞ്ഞു ബെഞ്ചിൽ ചാരിയിരിക്കുന്ന ആൽഫിയെയും നോബിളിനെയും കണ്ടു,,, അവളും ഫ്രണ്ട്‌സും അടുത്തേക്ക് ചെന്നു...
പ്രിയ വിളിച്ചു..

" ആൽഫി...

അവൻ ഞെട്ടി എഴുന്നേറ്റ് അവളെ നോക്കി... കണ്ണുകൾ കലങ്ങിയിരുന്നു...

നോബിയാകട്ടെ അവളെയും കൂട്ടുകാരെയും ദേഷ്യത്തോടെയും, പുച്ഛത്തോടെയും നോക്കികൊണ്ടിരുന്നു...

പ്രിയ ആൽഫിയെ നോക്കി പുഞ്ചിരിച്ചു,,,
 "ആൽഫി വന്നേ,, ഒരു കാര്യം പറയാനുണ്ട് "....

പ്രിയയോടൊപ്പം ആൽഫിയും അല്പം മാറി നിന്നു.. ആരും കുറച്ചു നേരം ഒന്നും മിണ്ടിയില്ല..

പ്രിയ ആൽഫിയോടു പറഞ്ഞു തുടങ്ങി....

" ആൽഫിയുടെ അമ്മ എല്ലാ കാര്യങ്ങളും പറഞ്ഞു കാണുമല്ലോ... ഞാൻ പറയുന്നത് അതിന്റെതായ രീതിയിൽ തന്നെ എടുക്കണം... പ്ലീസ്..

ഞാൻ ആൽഫിയോടു വേറൊരു രീതിയിൽ പെരുമാറിയിട്ടുണ്ടോ..??  ഇല്ലല്ലോ....

പിന്നെന്തിനാ ഇയാൾ എന്നേം മനസ്സിൽ ചുമന്നോണ്ടു നടന്നെ.... എനിക്കും എന്റേതായ ആഗ്രഹങ്ങളും മോഹങ്ങളുമില്ലേ...

എന്റെ നല്ല സുഹൃത്തായിരിക്കും ആൽഫി എന്നും....

കുറച്ചു നാളു കൂടെ എനിക്ക് ഫ്രീയായി നടക്കണം....
പിന്നെ എന്റെ സങ്കൽപ്പങ്ങൾകൊത്തു ഒരാളെ കല്യാണം കഴിക്കണം...
ആൽഫി എന്നെ മറക്കണം... വേറൊരു ജീവിതം തുടങ്ങണം...

പ്രിയയുടെ വാക്കുകൾ അവന്റെ കാതുകളിൽ വെള്ളിടി വെട്ടി... ആർത്തലച്ചു പെയ്യാൻ വെമ്പി നിന്ന പോലെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
പ്രിയ കാണാതിരിക്കാൻ അവൻ തിരിഞ്ഞു നിന്നു...


ഇതെല്ലാം കണ്ടു കൊണ്ടു നിന്ന  നോബിക്കു സഹിക്കാൻ പറ്റിയില്ല... അവൻ പ്രിയയുടെ അടുത്തേക്ക് പാഞ്ഞു വന്നു....

അവന്റെ വരവ് കണ്ട്,, അവളൊന്നു വിരണ്ടു...

" അങ്ങനെയങ്ങു പറഞ്ഞിട്ട് പോയാലെങ്ങനാ.....
നിനക്കറിയുമോ,,, ഇന്നും ഇന്നലെയും തുടങ്ങിയ ഇഷ്ടം അല്ല അവനു നിന്നോട്...
നിനക്കിഷ്ടമാകുമെന്നു വിചാരിച്ചിട്ടാണ് നഴ്സിംഗ് തിരഞ്ഞെടുത്തത്....
നിനക്കിഷ്ടമില്ലാത്ത ഒന്നും ചെയ്യാൻ അവനും താല്പര്യമില്ല...
എത്രയോ തവണ ഞാനിവനോട് പറഞ്ഞതാ... നിന്നെ വന്നോന്നു കാണാനും ഇഷ്ടം തുറന്നു പറയാനും.. പക്ഷെ അപ്പോഴൊക്കെ അതൊന്നും നിനക്കിഷ്ടമില്ലാത്ത കാര്യമാണെങ്കിലോ എന്നു പറഞ്ഞിരുന്നു...

പ്രിയേ, ഇന്നു നീ അവനെ വേദനിപ്പിക്കുകയും കരയിപ്പിക്കുകയും അവന്റെ സ്നേഹം കണ്ടില്ലെന്നു നടിക്കുകയും ചെയ്താൽ.... നോക്കിക്കോ ദൈവം എന്നൊരാളുണ്ടെങ്കിൽ ഇതിനെല്ലാം നിനക്ക് തിരിച്ചു കിട്ടും...
നീ ഒരിക്കലും വേറൊരാളുടെ കൂടെ  സമാധാനമായി ജീവിക്കില്ല....

കാറ്റു പോലെ നോബിൾ അവിടെ തറഞ്ഞു നിന്ന ആൽഫിയെയും വിളിച്ചോണ്ട് ഒറ്റ പോക്ക്...

പ്രിയക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല,,, അവൾ മുഖം പൊത്തി പിടിച്ചു കരഞ്ഞു...
നിഷയും പ്രിയയും അവളെ ആശ്വസിപ്പിച്ചു....

പതിയെ അവർ ആ സംഭവങ്ങൾ മറന്നു തുടങ്ങി....
ദുബായിലേക്ക് പോകാനായി ഒരാഴ്ച മാത്രം...
ആ ഒരാഴ്ച്ച നാട്ടിൽ നിൽക്കാനായി അവർ പുറപ്പെട്ടു...

Read Next Part       HERE
To Top