കാക്കി, ചെറുകഥ വായിക്കൂ....

Valappottukal
കാക്കി, ചെറുകഥ വായിക്കൂ....

രചന: ജോസ്ബിൻ.
പെണ്ണിന് എന്താണ് ഒരു സന്തോഷം നിനക്കു ലോട്ടറി അടിച്ചോ പെണ്ണേ

അമ്മയുടെ ചോദ്യത്തിന് മറുപടി പറയുംമുമ്പ് വീടിന്റെ മുറ്റത്തേയ്ക്കു യദുവേട്ടന്റെ കാർ പാഞ്ഞുകയറി

അമ്മേ എന്റെ ലോട്ടറി വരുന്നുണ്ട്
 ഞാൻ പറഞ്ഞു..

കാറിൽ നിന്ന് ഇറങ്ങി വരുന്ന യദുവേട്ടനേയും അച്ഛനേയും അമ്മയേയും നോക്കി..

അച്ഛൻ ചോദിച്ചു ആരാ മനസ്സിലായില്ലല്ലോ?

വാ... കയറി ഇരിയ്ക്കു എന്നു പറഞ്ഞു അവരെ വിളിച്ച് അകത്തിരുത്തി..

യദുവേട്ടന്റെ അച്ഛൻ

അച്ഛന്റെ മുഖത്തു നോക്കി പറഞ്ഞു ഇവിടത്തെ മീനുവിനെ ഇവന് ഇഷ്ട്ടമാണ്..

അവനെ അവൾക്കും ഇഷ്ട്ടമാണ്

ഞങ്ങൾക്ക് ഈ ബന്ധത്തിന് എതിർപ്പില്ല..

നിങ്ങൾക്കും സമ്മതമാണങ്കിൽ നമ്മുക്ക് ഇത് അങ്ങ് നടത്താം..

എന്താണ് ഇവന്റെ ജോലിയെന്ന് അച്ഛൻ ചോദിച്ചു

കുറച്ചു നാൾ മുമ്പുവരെ
ബസ്സിലെ ഡ്രൈവറായിരുന്നു അവർ  പറഞ്ഞു തീരുംമുമ്പ്

അച്ഛൻ ദേഷ്യത്തോടെ അവരോട് സംസാരിക്കാൻ തുടങ്ങി..

പറയാൻ അന്തസ്സുള്ള നല്ല ജോലിയുണ്ടോ തന്റെ മോന് .?എങ്ങനെ ഉളുപ്പില്ലാതെ ഇവിടെ കയറി വരാൻ തോന്നി..

അതും രണ്ട് MA കഴിഞ്ഞു നില്ക്കുന്ന എന്റെ മോളെ പെണ്ണു ചോദിക്കാൻ

നിങ്ങൾക്ക് പോകാം.. എന്റെ മകളെ ഒരു കൂലി തൊഴിലാളിയ്ക്കു കെട്ടിയ്ക്കാൻ എനിയ്ക്കു മനസ്സില്ല..

അച്ഛന്റെ മുഖത്തു നോക്കി യദുവേട്ടൻ പറഞ്ഞു തന്റെ മോളെ താൻ കെട്ടിപിടിച്ചിരുന്നോ..

ബസ്സിൽ വളയം പിടിയ്ക്കുന്നതിൽ എനിയ്ക്കു അഭിമാനം മാത്രമേയുള്ളു...

ഒരുത്തന്റെയും സ്വത്ത് തട്ടിപ്പറിച്ച് പുത്തൻപ്പണക്കാരനാകുന്നതിലും

വിയർത്തുണ്ടാക്കുന്ന പണത്തിന് അന്തസ്സുണ്ട്...

നിങ്ങളുടെ മകൾക്ക് രണ്ട് MAയുണ്ടങ്കിൽ എനിയ്ക്കുമുണ്ട് ഒരു MA

MA-യ്ക്കു പഠിക്കുമ്പോഴാണ് തന്റെ മോള് എന്നോട് ഇഷ്ട്ടമാണെന്നു പറഞ്ഞതും..

എന്റെ അച്ഛന് മുഴുവൻ പറയാൻ നിങ്ങൾ അവസരം നല്കിയില്ല...

വന്ന വഴി മറക്കരുതെന്ന് അച്ഛൻ ചെറുപ്പത്തിൽ പഠിപ്പിച്ചാണ് എന്നെ

വണ്ടി കഴുകിയും വണ്ടി ഓടിച്ചുമാണ് ഞാൻ പഠിച്ചത്..

പക്ഷേ ഇന്ന് ഒരു ബസ്സ് ഡ്രൈവറിന് അപ്പുറം അതെ കാക്കി നിറത്തിൽ തോളിൽ രണ്ടു സ്റ്റാറുള്ള പോലിസ് ഓഫീസറാണ്..

ഒമ്പതുമാസത്തേ പരിശീലനത്തിന് ശേഷം ഇന്നലെയാണ് സബ് ഇൻസ്പെക്ടറായി ഞാൻ പോലിസിൽ ജോയിൻ ചെയ്യ്തതത് അത് കാണാൻ തന്റെ പുന്നാരമോളും ഉണ്ടായിരുന്നു..

വാ അച്ഛാ ഇവരുടെ മകളെ എനിക്കിനി വേണ്ട.. നമുക്ക് പോകാം..

മോനെ യദു ഓടിപിടിച്ച് ഒന്നും തീരുമാനിയ്ക്കണ്ട എന്ന്

ആ അമ്മ പറഞ്ഞിട്ടും അവരെ കൂട്ടി
അയാൾ വീടിന്റെ പടിയിറങ്ങി...

എന്താണ് പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അച്ഛൻ..

അച്ഛനെ കണ്ടവന്മാരുടെ ചീത്ത കേൾപ്പിച്ചപ്പോൾ നിനക്കു സമാധാനമായല്ലോ എന്ന് അമ്മ ചോദിച്ചു.

എന്നാലും ആ മനുഷ്യന് എങ്ങനെ പറയാൻ കഴിഞ്ഞു എന്നെ വേണ്ടെന്ന്.. വലിയ പോലിസായപ്പോൾ എന്നെ മടുത്തിട്ടുണ്ടാകും..

ആദ്യമെല്ലാം എന്ത് ഒലിപീര് ആയിരുന്നു..

 ആണെന്ന വർഗ്ഗത്തേ വിശ്വസിക്കാൻ കൊള്ളില്ല..

പോലിസിന് മന:സാക്ഷിയില്ലന്ന് പറയുന്നത് വെറുതെയല്ല..

ഫോണിൽ ബെല്ലടിക്കുന്ന സൗണ്ടു കേട്ടപ്പോൾ ശരിയ്ക്കും ദേഷ്യം തോന്നി മനുഷ്യൻ കിളി പോയി നില്ക്കുന്ന അവസ്ഥയിലാണ് ഇത് ആരാണ് പണ്ഡാരമടങ്ങാൻ വിളിയ്ക്കുന്നത്..

ഇത് അയാളാണ് കുറച്ചു മുമ്പ് എന്നെ വേണ്ടന്നു പറഞ്ഞുപോയ മാന്യൻ..

ഫോൺ കട്ടാക്കി ഓഫാക്കി വച്ചു..

ഭക്ഷണം കഴിക്കാൻ കഴിയുന്നില്ല ഉറങ്ങാൻ കഴിയുന്നില്ല...

വൈകുന്നേരം വീണ്ടും യദുവേട്ടന്റെ കാർ എന്റെ മുറ്റത്തേയ്ക്കു പാഞ്ഞുകയറി

എന്റെ ദൈവമേ അയാൾ അച്ഛനെ കള്ള കേസിൽ കുടുക്കാനുള്ള പ്ലാനാണോ?

ഈ പ്രാവിശ്വം
അച്ഛനും അമ്മയും ഒപ്പമില്ല ഒറ്റയ്ക്കാണ് വരവ്

അയാൾ
കാറിൽ നിന്ന് ഇറങ്ങി വന്ന്...

അച്ഛനോട് മാപ്പുപറഞ്ഞു.

സോറി ഞാൻ അറിയാതെ എന്തോക്കെയോ പറഞ്ഞുപോയി.. എനിയ്ക്കു അച്ഛന്റെ മോളെ ഒത്തിരി ഇഷ്ട്ടമാണ്..

അവളെ എനിയ്ക്കു തരണം.. എന്റെ ജോലിയേ അപമാനിച്ചതുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞുപോയത്...

ഒരു വാശിയ്ക്കു പറഞ്ഞങ്കിലും

 മീനുവിനെ വേണ്ടന്നു വയ്ക്കണമെങ്കിൽ ഞാൻ മരിയ്ക്കണം..

പിന്നെ കണ്ടത് സോറി പറയാൻ വന്നവനും അച്ഛനും പരസ്പരം സോറി പറയുന്നതാണ്..

മോനെ എല്ലാ ജോലിയ്ക്കും അതിന്റെതായ അന്തസ്സുണ്ടെന്നു മോൻ പറഞ്ഞതു ശരിയാണ്..

അച്ഛൻ കുറച്ച് പഴഞ്ചനാണ് അതിന്റെ ഒരു കുറവുണ്ട്.. മോൻ വിട്ടുകള..

സാധാരണ ആർക്കു മുന്നിലും ഞാൻ തോറ്റുകൊടുക്കാത്തതാണ്..

അത് തന്റെ കാക്കി കണ്ടല്ല എന്റെ മോൾക്ക് തന്നെ അത്രയ്ക്കു ഇഷ്ട്ടമാണ്..

താൻ അവളെ വേണ്ടന്നു പറഞ്ഞുപോയ നിമിഷം മുതൽ അവൾ ഒരു ഭ്രാന്തിയേപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ്...

ആ തെമ്മാടി പോലിസും അച്ഛനും കെട്ടിപിടിച്ചപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്..

മീശപിരിച്ച പോലിസുക്കാരന്റെ ഭാര്യയായി എന്നെ അയാളുടെ കൈകളിൽ ഏല്പിച്ചപ്പോൾ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു പോയി ഞാൻ..

എന്റെ കണ്ണീലെ കണ്ണുനീർ തുടയ്ക്കുമ്പോൾ ഞങ്ങൾ അച്ഛൻ മകൾ ബന്ധംകണ്ട് യദുവേട്ടന്റെ കണ്ണും നിറഞ്ഞു..

എന്റെ നെറ്റിയിൽ ചുംമ്പിച്ച് അയാൾ പറഞ്ഞു ജീവനാണ്..
എന്റെ പാതിയാണ് നീ..

ഒരു വാശിയ്ക്കു ഒഴുവാക്കി പോകാനുള്ള ബന്ധമല്ല നമ്മൾ തമ്മിലുള്ളത്..

എന്റെ എല്ലാ വാശികൾക്കും അപ്പുറമാണ് നിന്നോടുള്ള സ്നേഹം...!

രചന: ജോസ്ബിൻ.
To Top