രചന: സുധീ മുട്ടം
"കൂടെ പഠിച്ചവളെ താലികെട്ടി വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ വീട്ടുകാർക്കു മുഴുവൻ എതിർപ്പായിരുന്നു....
" വീട്ടിൽ അച്ഛനും അമ്മയും പെങ്ങളും പല ചേരിയിൽ നിന്നവർ പെട്ടന്ന് ഒന്നായി കൂട്ട ആക്രമണം തുടങ്ങി...
"പഠിക്കാനായി കേളേജിൽ അയച്ചവൻ " ദാ ഇപ്പോൾ പെണ്ണുമായി വന്നെന്നും പറഞ്ഞു ഇവിടെ കയറാൻ പറ്റില്ലെന്നും വെളിച്ചപ്പാട് കണക്കെ ഉറഞ്ഞു തുള്ളി...
"കറുത്തിരുണ്ടിരിക്കുന്ന ഈ മൂധേവിയെ നിനക്കു കിട്ടിയുള്ളോടാന്നും പറഞ്ഞു അമ്മ പ്രാകിതുടങ്ങി...
" ചുണ്ടിലൊരു പരിഹാസച്ചിരി വിടർത്തി പുച്ഛഭാവത്തിൽ അനിയത്തിയും പറഞ്ഞു...
"ഏട്ടനു കണ്ണുകണ്ടൂടാരുന്നൊ..ഈ കറുമ്പിയെ കിട്ടിയുള്ളോ..എന്നെ വിവാഹം കഴിപ്പിച്ച് അയക്കുന്നത് ചിന്തിച്ചിട്ട് മതിയാരുന്നില്ലെ ഏട്ടന്റെ വിവാഹം"
"അച്ഛനു സ്ത്രീധനം നഷ്ടമായതും അമ്മക്കു മരുമകളെ കുറിച്ചുള്ള സങ്കൽപ്പങ്ങളും അനിയത്തിക്ക് അവളെ കെട്ടിച്ചു അയക്കാഞ്ഞതിന്റെയും സങ്കടമായിരുന്നു...
" അച്ഛനെയും അമ്മയെയും മനസിലാക്കാം..എട്ടും പൊട്ടും തിരിയാത്ത പത്താം ക്ലാസുകാരിയെ എനിക്കൊട്ടും മനസിലാവുന്നില്ല...
"ഇനിയുമൊരുപാട് വർഷങ്ങൾ പിന്നിടാൻ ഉണ്ടവൾക്ക്...
" ഇപ്പോൾ പെയ്യുമെന്ന് പറഞ്ഞു എന്റെ കുറുമ്പിപെണ്ണിന്റെ മിഴികൾ നിറഞ്ഞു...
"സാരമില്ലടോ ഇതൊക്കെ പ്രതീക്ഷിച്ചു തന്നെയാണ് തന്നെയിവിടെ കൂട്ടിക്കൊണ്ടു വന്നത്...എന്നെങ്കിലും നമ്മളെ മനസിലാക്കുമ്പോൾ അവർ തിരിച്ച് വിളിക്കും"
"അവളെ ആശ്വസിപ്പിച്ചു കൊണ്ട് നിറകണ്ണുകളോടെ ഞങ്ങൾ ആ വീടിന്റെ പടിയിറങ്ങി...
" വളരെ അപ്രതീക്ഷിതമായിട്ടാണു ഞാനെന്റെ കുറുമ്പിയെ പരിചയപ്പെട്ടത്..എല്ലാവരിൽ നിന്നും ഒഴിഞ്ഞുമാറി നടക്കുന്ന അവളിൽ വലിയിരു സങ്കടം ഒളിച്ചിരുപ്പുണ്ടെന്ന് എനിക്കു മനസിലായി...
"ആദ്യമൊക്കെ അവളുടെ കൂട്ടു നേടുവാൻ ശ്രമിച്ചപ്പൊഴെക്കെ അവൾ ഒഴിഞ്ഞുമാറി നടന്നു..എന്റെ മനസിന്റെ ചില്ലയിൽ ഈ വിഷാദ സുന്ദരി പതിയെ കൂടു കൂട്ടുകയായിരുന്നു...
" ഒടുവിലവളുടെ സൗഹൃദം നേടിയെടുക്കുമ്പോൾ ഞാൻ അവളെ കുറിച്ചെല്ലാം തിരക്കിയറിഞ്ഞിരുന്നു...
"രണ്ടാനച്ഛന്റെ പീഡനങ്ങൾ തുടർക്കഥകളായപ്പോൾ പലരാത്രികളിലും വീടിനു വെളിയിൽ ഇരുട്ടിന്റെ മറവിൽ ഒളിച്ചു കഴിയണ്ടി വന്നു....
" അച്ഛൻ മരിച്ചു പോയപ്പോൾ പതിയെ വീട്ടിൽ കടന്നു കൂടിയവനാണു രണ്ടാനച്ഛൻ..അമ്മ കിടപ്പിലായതോടെ ഏകമളായാ കുറുമ്പിയിലേക്കായി അയാളുടെ വീരസാഹസങ്ങളെല്ലാം..
"ചോദിക്കാനും പറയാനും ആരുമില്ലാതിരുന്നതിനാൽ ആയൾക്കു കൂടുതൽ ഊർജ്ജം നൽകി...
" മദ്യത്തിനു അടിമയായിരുന്ന അയാൾ തന്റെ സന്തത സഹചാരിയുമായി കുറുമ്പിയിടെ വിവാഹമുറപ്പിച്ചു..അതും മറ്റൊരു ലക്ഷ്യമായിരുന്നു...
"എന്നോടെല്ലാം വിതുമ്പി കരഞ്ഞുകൊണ്ടവൾ ഇതൊക്കെ പറയുമ്പോൾ അവളെ താലികെട്ടി സ്വന്തമാക്കുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു..
" കാണുവാൻ കറുമ്പിയെങ്കികും ആ കറുപ്പിനു ഒരു പ്രത്യേക അഴകായിരുന്നു...കാർവർണ്ണനെപ്പോലെ...
"വീട്ടുകാർ എതിർക്കുമെങ്കിലും രണ്ടും കൽപ്പിച്ചു ഞാനവളെ കെട്ടി..ശരിക്കും പറഞ്ഞാൽ എതിർത്ത അവളെ ഞാൻ സമ്മതിപ്പിക്കുക ആയിരുന്നു... വീട്ടുകാരെ പതിയെ കാര്യങ്ങൾ പറഞ്ഞു സമ്മതിക്കാമെന്നു കരുതി...അവിടെ പ്രതീക്ഷകളെല്ലാാം തകർന്നു...
" ചങ്കുകളുടെ സഹായത്തോടെ ഒരു വാടക വീട് സംഘടിപ്പിച്ചു ഞങ്ങൾ താമസം തുടങ്ങി.. വാർക്കപ്പണിയുമായി ഞാൻ പൊരുത്തപ്പെട്ടു...
"മിച്ചം പിടിച്ചവൾ ഒരു ചെറുസമ്പാദ്യം ഉണ്ടാക്കി..അയൽക്കൂട്ടം വഴി ലോണെടുത്ത് അവൾ ഒരു തയ്യൽക്കടയും തുടങ്ങി..കൂടെ ചിട്ടിയും പാട്ടവും കോഴി വളർത്തലും...
" ഇതിനിടെ നിലച്ചു പോയ പഠനം ഞങ്ങൾ സമയം കിട്ടുന്നതു പോലെ പഠിച്ചു പരീക്ഷയെഴുതി പാസായി...
"" അവളുടെ അമ്മയെ കൂട്ടിക്കൊണ്ടുവന്നു നല്ലയൊരു ആശുപത്രിയിൽ ചീക്ത്സിപ്പിച്ചു..അതോടെ കുറുമ്പിയുടെ അമ്മക്കു എഴുന്നേറ്റു നടക്കുവാൻ കഴിഞ്ഞു..
"എന്റെ കുറുമ്പി ഒരാൺകുഞ്ഞിനു ജന്മം നൽകിയെങ്കിലും എന്റെ വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല...അവർക്ക് അവരുടെ അഭിമാനമായിരുന്നു വലുത്...
" എനിക്കെന്റെ അമ്മയും അച്ഛനും സഹോദരിയുമായൊക്കെ കുറുമ്പി മാറി..എങ്കിലും എന്റെ വീട്ടുകാർ എന്നെ തിരക്കി വരുമെന്ന് വെറുതെയെങ്കിലും ഞാൻ പ്രതീക്ഷിച്ചു....
"ഏഴ് വർഷങ്ങൾക്കുശേഷം അച്ഛനും അമ്മയും ഞങ്ങളെ തേടിയെത്തി...
" പെങ്ങൾ മറ്റൊരാളുമായി ഇഷ്ടത്തിലാണെന്നും അവരുടെ വിവാഹം നടത്താൻ കാശു തികയില്ലെന്നും പറഞ്ഞാണു അവർ വന്നത്..അവർക്ക് നല്ല തുക സ്ത്രീധനമായി വേണമത്രേ...
"അമ്മയും അച്ഛനും ഒരുപാട് ക്ഷീണിച്ചിരിക്കുന്നു...എന്റെ ഉള്ളം നീറി..ഇടക്കിടെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും വീട്ടിലെനിക്ക് പ്രവേശനം ലഭിച്ചിരുന്നില്ല...കൊതിയോടെ നോക്കി നിന്നിട്ടുണ്ട് മതിക്കെട്ടിനു വെളിയിൽ....ദൂരെ നിന്നെങ്കിലും അച്ഛനെയും അമ്മയെയും കാണുവാനായി...
" സ്കൂളിൽ നിന്നും വന്ന ഞങ്ങളുടെ മകനെ അമ്മയും അച്ഛനും വാരിപ്പുണർഞ്ഞ്..ഇതുവരെ തങ്ങളുടെ കൊച്ചു മകനു നൽകാതിരുന്ന സ്നേഹമവർ വാരി നൽകി...
"അച്ഛനും അമ്മയും ഞങ്ങളെ വീട്ടിലേക്ക് തിരികെ ചെല്ലാൻ നിർബന്ധിപ്പിച്ചു...ഇല്ലെങ്കിൽ കൊച്ചു മകനെ വിട്ടു തരില്ലാന്ന്...
" ഞങ്ങളെയും കൂട്ടി വീട്ടിലേക്ക് തിരികെ ചെല്ലുമ്പോഴെ ഞാൻ കണ്ടു...വാതിൽപ്പടിയിൽ നിന്നും അലറിക്കരഞ്ഞു കൊണ്ടു വരുന്ന എന്റെ കുഞ്ഞിപ്പെങ്ങളെ...
"ഓടിവന്ന് എന്റെ ചുമലിലേക്കവൾ ചാഞ്ഞു...
" ഏട്ടന്റെ കുഞ്ഞിയോട് ക്ഷമിക്കണേ ഏട്ടാ...എന്റെ അറിവില്ലായ്മകൊണ്ട് പറഞ്ഞതാണെല്ലാം"
"അരുത് കുഞ്ഞി നീ കരയരുത്..നിന്റെ സ്ഥാനത്ത് ഏട്ടനാണെങ്കിലും അങ്ങനെ പറയൂ... സാരമില്ലെടാ.".....
" മരുമകളെ അമ്മ ഏഴുതിരിയിട്ട നിലവിളക്കു കൊളുത്തി അകത്തേക്ക് ആനയിച്ചു....
"എന്റെ മോൾ വലതുകാൽ വെച്ചു കയറൂ..ഇതിനി നിന്റെ വീടാണു".....
" ഏഴുവർഷങ്ങൾക്കു മുമ്പ് കേൾക്കാൻ അവളൊരുപാട് കൊതിച്ചിരുന്നു....താമസിച്ചാണെങ്കിലും ആ സ്വരമവളിൽ നിലവിളക്കിനിനേക്കാൾ ദീപപ്രഭ മുഖത്ത് ചൊരിഞ്ഞു....
"തങ്ങളുടെ ആകെയുള്ള സമ്പാദ്യം ചെക്കായി അച്ഛന്റെ കയ്യിലവൾ ഏൽപ്പിക്കുമ്പോൾ അതുവാങ്ങിയ അച്ഛന്റെ കൈകൾ വിറകൊളളുന്നത് ഞാൻ കണ്ടു....
" നിറത്തിലല്ല മോളെ മനസിന്റെ വെളുപ്പിലും പ്രവൃത്തിയിലുമാണു സൗന്ദര്യം..അച്ഛനതു മനസിലാക്കാൻ ഒരുപാട് താമസിച്ചു... "
"കുറുമ്പിയെ ചേർത്തു നിർത്തി ആശീർവദിക്കുമ്പോൾ അച്ഛന്റെ സ്വരം ഇടറിയിരുന്നതായി തോന്നി...
" ഇനിയുള്ള കാലം എനിക്ക് അച്ഛന്റെ സ്നേഹം കൂടി നൽകിയാൽ മതി..എനിക്ക് ഇതുവരെ അത് ലഭിച്ചിട്ടില്ല."
"കുറുമ്പിയത് പറയുമ്പോൾ അച്ഛൻ അവളോട് വാത്സല്യത്തോടെ പറഞ്ഞു...
" നീയെന്റെ മകളാണു കുഞ്ഞേ..അച്ഛന്റെ സ്നേഹവും വാത്സല്യവും നിനക്കെന്നും ഉണ്ടാകും"....
"അമ്മായിയമ്മ അന്നു മുഴുവൻ മരുമകളെ കൊണ്ടൊരു ജോലിയും ചെയ്യിച്ചില്ല..പക്ഷേ അവളമ്മയെ മാറ്റിയിരുത്തി അടുക്കള ഭരണം ഏറ്റെടുത്തു....
" നിന്റെ മനസ് തങ്കമായിരുന്നെന്ന് അറിയാൻ അമ്മയും വൈകിപ്പോയി...
"അതിൽ കുഴപ്പമില്ല അമ്മേ..ഇനി ഞാനെന്നും ഇവിടെ കാണും..സ്നേഹം ഞാൻ പിടിച്ചു വാങ്ങിക്കൊളളാം"...
പറഞ്ഞിട്ടു കുറുമ്പി ഇളകി ചിരിച്ചു...
" അയാൾ എന്നെയല്ല സ്നേഹിച്ചത്..നമ്മുടെ പണത്തെയാണു അതിനാലെനിക്ക് ഈ വിവാഹം വേണ്ടച്ഛാ"....
പെങ്ങൾ ഇതു പറയുമ്പോൾ ഞങ്ങൾക്ക് അഭിമാനമായിരുന്നു...കുറുമ്പിയുടെ ഉപദേശം കൊണ്ടായിരിക്കാം പെങ്ങൾ ജീവിതം മനസിലാക്കിയിരിക്കുന്നു....
"പിറ്റേന്ന് അച്ഛനും അമ്മയും കൂടി കുറുമ്പിയുടെ അമ്മയെ കൂട്ടിക്കൊണ്ടു വന്നു..
" ഇനി മുതൽ ഇത് നിന്റെ കൂടി വീടാണു...അമ്മ തീർപ്പു കൽപ്പിച്ചു....
"കുറച്ചു നാളത്തെ ശ്രമഫലമായി അനിയത്തിക്ക് നല്ലൊരു ആലോചന ഒത്തുവന്നു....അവളുടെ സമ്മതം കൂടി നോക്കി കല്യാണം ഉറപ്പിച്ചു...
" ആ ദിവസം തന്നെ അപൂർവ്വമായൊരു സൗഭാഗ്യവുമായി ഈശ്വരൻ പോസ്റ്റുമാന്റെ രൂപത്തിൽ വീട്ടിലെത്തി...
"എനിക്കും കുറുമ്പിക്കും അനിയത്തിക്കും ഗവണ്മെന്റ് ജോലി"
ഞങ്ങളുടെ വീട്ടിൽ ആഹ്ലാദപൂത്തിരി കത്തുമ്പോൾ ഞങ്ങളുടെ മനസ് ശരിക്കും നിറഞ്ഞിരുന്നു...
"പാതിവഴിയിൽ നിലച്ചുപോയ പഠനം പൂർത്തിയാക്കാൻ സാധിച്ചതിൽ...
" സമയം കണ്ടെത്തി പി എസ് സി പരീക്ഷ എഴുതാൻ കഴിഞ്ഞതിൽ...
"ജീവിതത്തിന്റെ പല പരീക്ഷണഘട്ടങ്ങളിലും തുണയായി നിന്ന സർവ്വേശ്വരനോടു മനസു നിറഞ്ഞു തന്നെ പ്രാർത്ഥിച്ചു....
" നന്ദി....ഇനിയും തുണയായിട്ട് കൂടെയുണ്ടാകണമെന്ന്".....
A story by രചന: സുധീ മുട്ടം
കൂടുതൽ കഥകൾക്ക് ഫോളോ ചെയ്യൂ....