ഇന്ദുലേഖ, ഭാഗം: 9

Valappottukal
ഇന്ദുലേഖ, ഭാഗം: 9



ഭാരമേറിയ എന്റെ കൺപോളകൾ ഞാൻ വലിച്ചു തുറക്കുമ്പോൾ എവിടെ ആണ് ഞാൻ എന്നെനിക്കു ഒരു പിടുത്തവും ഇല്ലായിരുന്നു..

ശരീരം നുറുങ്ങുന്ന വേദന... കയ്യും കാലും ഒന്നും അനക്കാൻ പറ്റുന്നില്ല..

എന്റെ കണ്ണാ.. എന്താ എനിക്ക് പറ്റിയെ എന്ന് മനസിലാകുന്നില്ല..

ഞാൻ ചുറ്റും നോക്കി...

ഒരു ചൂരൽ കട്ടിലിൽ ആണ് ഞാൻ കിടക്കുന്നത്...
ചുറ്റും ഓല കൊണ്ടു മറച്ചിരിക്കുന്നു...

മുകളിൽ പുല്ലു പോലെ എന്തോ ഒന്ന് മേഞ്ഞിരിക്കുന്നു..

പുറത്തു ആരുടെ ഒക്കെയോ സംസാരം കേൾക്കുന്നുണ്ട്... പക്ഷെ അവരുടെ ഭാഷ എനിക്ക് മനസിലാകുന്നില്ല...

അപ്പോളാണ് എന്റെ തലക്കൽ വന്നു നിൽക്കുന്ന മായയെ ഞാൻ കാണുന്നത്...

"ഇന്ദു... "

"എനിക്ക് എന്താ പറ്റിയെ മായേ... ഞാൻ എന്താ ഇവിടെ... "

"നിന്നെ കൊന്ന് പുഴയിൽ തള്ളിയതാ അവർ.. പക്ഷെ നിന്റെ ഭാഗ്യം കൊണ്ടു ജീവൻ പോയില്ല... മലവെള്ളത്തിൽ ഊത്തൽ മീൻ പിടിക്കാൻ ഇറങ്ങിയ മലയന്മാർ ആണ് നിന്നെ കണ്ടത്... അവർ ആണ് ഈ ജീവൻ നിനക്ക് തന്നതും... "

എന്റെ ഭഗവാനെ.. എന്തെല്ലാം പരീക്ഷണങ്ങൾ ആണ്...

"മായേ... ആരാ എന്നെ... തലയ്ക്കു അടിച്ചത് ഭാരതി ചേച്ചി ആയിരുന്നു അതൊരു മിന്നായം പോലെ എനിക്ക് ഓർമ്മ ഉണ്ട്... "

"അതെ... മീരയുടെ വലം കൈ ആണവർ.... അന്നെന്നെ പുഴയിലേക്ക് തള്ളിയതും അവരും കൂടി ചേർന്നാണ്.. "

"എന്തിനാ എന്നെ... "

"ഇന്നലെ അജു നിന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്നത് അവർ കണ്ടു...അജു വിനൊരു ജീവിതം അവർ കൊടുക്കില്ല.... "

"ഈശ്വര... അജു... അയാൾക്ക്‌ എന്തെങ്കിലും.... "

"ഓർമ വീണിട്ടില്ല... "

"അപ്പോ അയാളേം അവർ ... "

"എന്റെ കൃഷ്ണ... "

ഞാൻ എണീക്കാൻ ശ്രമിച്ചു... പറ്റുന്നില്ല...

"അജു നു എന്താ പറ്റിയെ മായേ... "

"കുറച്ചു പേർ ചേർന്നു അയാളെ പിടിച്ചു കെട്ടി കൊണ്ടു പോകാൻ ശ്രമിച്ചു... അതിനിടയിൽ വെട്ടേറ്റു... പക്ഷെ അപ്പോളേക്കും സജു ഓടി വന്നതും... അവരെല്ലാം കൂടെ ഓടി... "

"സജു.... "

"അയാൾ പാവം ആണ്... അവൻ ആണ് അജുവിനെ ഹോസ്പിറ്റലിൽ കൊണ്ടു പോയത്... നല്ല വലിയ മുറിവുകൾ ആണ്... "

"എന്തിനാ അജുനെ അവർ പിടിച്ചു കെട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്... "

"എല്ലാം എഴുതി വാങ്ങാൻ... "

എല്ലാം ഒരു സ്വപ്നം പോലെ തോന്നി എനിക്ക്...

കുറച്ചു കഴിഞ്ഞതും മൂപ്പൻ വന്നെന്റെ മുറിവുകളിൽ ഒക്കെ മരുന്ന് വച്ചു കെട്ടി...

*****

ഇപ്പൊ എനിക്ക് എഴുന്നേറ്റു നടക്കാം എന്നായിട്ടുണ്ട്... പക്ഷെ ഞാൻ മായയോട് സംസാരിക്കുന്നത് കണ്ടിട്ട് എന്റെ മാനസിക നില തെറ്റിയോ എന്നിവർക്ക് സംശയം ഉണ്ട്...

എങ്കിലും ഇവർ എന്നെ ഒരുപാട് കെയർ ചെയ്യുന്നുണ്ട്...

മുളയരി ഇട്ടു ഉണ്ടാക്കിയ കഞ്ഞി ആണ് മിക്കവാറും
... മുറുക്കിചുവപ്പിച്ച അവരുടെ പല്ലുകൾ കാണുമ്പോൾ എനിക്ക് ഓക്കാനം വരുന്നു...

എങ്കിലും എങ്ങനെയോ അവിടെ കഴിച്ചു കൂട്ടി..

അവരിലെ ഒരു സ്ത്രീ എന്റെ മേലൊക്കെ എന്തോ എണ്ണ പുരട്ടി തന്നു... പുഴയിൽ പോയി കുളിക്കാൻ പറഞ്ഞു...

ഞാൻ കുളിച്ചു വന്നപ്പോളേക്കും എന്റെ ശരീരത്തിലെ പാടുകൾ എല്ലാം മാഞ്ഞു പോയിരുന്നു..

"മായ... അജു... "

"അജു... ഇപ്പൊ ഡിസ്ചാർജ് ആയിട്ടുണ്ട്... നീ മരിച്ചു എന്ന വിശ്വാസത്തിൽ ആണ് അവർ.. "

"അജുവും വിശ്വസിച്ചോ.. "

"ഉം.. ആ മുറിയിൽ.. നിന്റെ ബ്ലഡ്‌ ആയിരുന്നു നിറയെ.. എല്ലാവരും നീ മരിച്ചു എന്ന വിശ്വാസത്തിൽ തന്നെ ആണ്...ഇത്രയും ഒഴുക്കുള്ള പുഴയിൽ പെട്ടാൽ ബോഡി കിട്ടാൻ സമയം എടുക്കുമല്ലോ.... "

എന്ത് ചെയ്യണം എന്നെനിക്കു അറിയില്ല...

"എന്റെ വീട്ടിൽ എല്ലാം അറിഞ്ഞു കാണുമോ.. "

"ഇല്ല അറിയിച്ചില്ല..ബോഡി കിട്ടിയിട്ടില്ലല്ലോ... പക്ഷെ തന്റെ വിളി ഒന്നും ഇല്ലാതെ ആയപ്പോൾ അച്ഛൻ അന്നെഷിച്ചു വന്നിരുന്നു... "

"അയ്യോ എന്നിട്ട്... "

"അച്ഛൻ ആകെ കരഞ്ഞു തളർന്നാണ് പോയത്... "

കയ്യും കാലും തളർന്നു ഞാൻ പുഴക്കരയിൽ ഇരുന്നു... കരച്ചിൽ അടക്കാൻ ഞാൻ പാടു പെട്ടു...

അച്ഛനെ ഒന്ന് വിളിക്കാൻ ഒരു മാർഗം ഇല്ല...

എങ്ങനെ തിരിച്ചു പോകും... ഒന്നും അറിയില്ല...

"മായെ... എനിക്ക് പോണം.. പക്ഷെ എങ്ങനെ പോകും... "

"വഴി ഞാൻ പറഞ്ഞു തരാം ഇന്ദു എന്റെ കൂടെ വാ..."

മൂപ്പന്റെ കാല് തൊട്ടു തൊഴുതു ഞാൻ...

"എങ്ങനെ നന്ദി പറയണം എന്നെനിക്കു അറിയില്ല... ഇതെന്റെ പുനർജ്ജന്മം ആണ്... മറക്കില്ല... ഞാൻ ഇനിയും വരും.. മൂപ്പനെ കാണാൻ... "

എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു.. അവർക്ക് ഞാൻ പറഞ്ഞത് മനസ്സിലായോ എന്നറിയില്ല.. എങ്കിലും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...

ഒരാഴ്ചയിൽ അധികം അവരിൽ ഒരാൾ ആയിരുന്നല്ലോ ഞാനും...

മായയുടെ പിറകെ നടന്നു ഞാൻ... തൂക്കുപാലം കടന്നു നേരെ കാട്ടിലൂടെ നടന്നു.... പിന്നെയും കുറെ നടന്നപ്പോൾ.. തേയില തോട്ടങ്ങൾ കണ്ടു തുടങ്ങി...

നടക്കാൻ വയ്യാതെ ഞാൻ പല വട്ടം ഇരുന്നു...

വീണ്ടും എഴുന്നേറ്റു നടക്കുമ്പോൾ തൊണ്ട ഒക്കെ വരളുന്ന പോലെ...

കാട്ടരുവിയിൽ നിന്നും വെള്ളം കുടിച്ചു വീണ്ടും നടന്നു...

വിശന്നിട്ടാണെൽ വയ്യ... ഇട്ടിരിക്കുന്ന ഡ്രസ്സ്‌ മൂപ്പന്റ പെണ്ണുങ്ങൾ എന്റെ ഇട്ടു വന്ന പാവാടേം ബ്ലൗസും കഴുകി ഇടിച്ചു തന്നതാണ്... പക്ഷെ ഇതാണേൽ അവിടെയും ഇവിടെയും ആയി നിറയെ കീറിപറിഞ്ഞു ഇരിക്കുന്നു.....

ഇതുമായി നാട്ടിലേക്കു കയറി ചെല്ലാനും വയ്യ..

എങ്കിലും പോകാതെ വയ്യ...

"ഇന്ദുന് വിശക്കുന്നുണ്ടോ... "

"ഉണ്ടോന്നോ.. വയറൊക്കെ കത്തിക്കാളുന്നു... "

"എങ്കിൽ ആ കാണുന്നത് ഞാവൽ മരം ആണ്... കുറെ പഴുത്തു വീണിട്ടുണ്ട്.. താൻ കഴിച്ചോളൂ... "

ഞാൻ അതെല്ലാം കുരുവോടെ വിഴുങ്ങി..

കുറച്ചു നടന്നതും വയ്യാതെ ഒരു മരച്ചുവട്ടിൽ ഇരുന്നു ഞാൻ..

"ഇന്ദു... ആ കാണുന്ന സ്ഥലം മനസ്സിലായോ തനിക്ക്... "

"ഇല്ല....ഇത് നാണിക്കവലയിലെ മലമേട് ആണ്.. ഇച്ചിരി കൂടെ നടന്നാൽ അജു ഇരിക്കാറുള്ള സ്ഥലത്തു എത്താം... "

"എനിക്ക് വയ്യ മായ... ഇനിയും നടന്നാൽ ഞാൻ ചത്തു പോകും... "

ക്ഷീണം കൊണ്ടു ഞാൻ അവിടെ കിടന്നു ഉറങ്ങി പോയി..

പെട്ടന്ന് ആരോ വിളിക്കുന്ന പോലെ തോന്നി ഞാൻ കണ്ണു തുറന്നു..

"ഇന്ദു... ഇന്ദു... "

"ആ.... "

"ഹോ എത്ര നേരം ആയി ഞാൻ വിളിക്കുന്നു.. കുലുക്കി വിളിക്കാൻ കഴിയുമായിരുന്നു എങ്കിൽ ഞാൻ അങ്ങനെ വിളിച്ചേനെ... "

"എന്താ... എന്താ... "

"അജു... "

"അജു.... "

"അജു അവിടെ ഇരിപ്പുണ്ട്... "

"എവിടെ... "

"നാണിമലയിൽ... "

എന്റെ കാലുകൾക്കു വല്ലാത്ത ഒരു ശക്തി വന്നു... ഞാൻ വേഗം വേഗം നടന്നു....

അകലെ നിന്നെ എനിക്കെന്റെ അജുവിനെ കാണാം..അയാൾ ചങ്കു പൊട്ടി കരയുന്നുണ്ട്...

താഴേക്കു ചാടാൻ ആഞ്ഞുള്ള നിൽപ് പോലെ എനിക്ക് തോന്നി....

ശരിയാണ് അയാൾ വീണ്ടും വീണ്ടും മുന്നോട്ടു നടക്കുന്നു...

"അജു....... "

ഞാൻ നീട്ടി വിളിച്ചു.....

അയാൾ കേൾക്കുന്നില്ല... ഞാൻ പിന്നേം പിന്നേം വിളിച്ചു....

"അജു.... അജു.... "

ഇത്തവണ അയാൾ എന്നെ തിരിഞ്ഞു നോക്കി...

"അജു .. ചാടരുത്...ഞാൻ വന്നു... എന്നെ ഇട്ടിട്ടു പോകല്ലേ... "

ഞാൻ ഓടി.... പെട്ടന്ന് അടുത്തുള്ള പാറയിൽ തട്ടി ഞാൻ വീണു...

അപ്പോളേക്കും അജു എന്റെ അടുത്തേക്ക് ഓടിയെത്തി...

"മോളെ.... ഇന്ദു... നീ..... നീ... "

"എനിക്കൊന്നും പറ്റിയിട്ടില്ല അജു.... എന്തിനാ ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്യാൻ.... "

"അത്..... നീ കൂടെ പോയപ്പോൾ..... "

ആ മാറിലേക്ക് ഞാൻ വീണു...

അജുവിനെ ചേർന്നിരുന്ന് നടന്നതെല്ലാം പറയുമ്പോൾ ഞങ്ങൾ രണ്ടു പേരും കരയുവായിരുന്നു....

അജുവിന്റെ അപ്പുറത്തായി... എന്റെ മായ ഞങ്ങളെ തന്നെ നോക്കി നിൽപ്പുണ്ട്... പാവം....

അജു ഇട്ടിരുന്ന ജാക്കറ്റ് ഊരി എന്നെ ഇടിച്ചു .. .

ആ കയ്യും പിടിച്ചു ഞാൻ മലയിറങ്ങി....

"ഇന്ദു... നിന്റെ മുടിയൊക്കെ.... "

"പോയി... തലയിലെ മുറിവിൽ വച്ച മരുന്നിന്റെ ആണെന്ന് തോന്നുന്നു... "

"എനിക്ക് ഒരുപാട് ഇഷ്ടം ആയിരുന്നു നിന്റെ മുടി... എന്നാലും നിന്നെ തിരിച്ചു കിട്ടും എന്ന് ഞാൻ കരുതിയില്ല.... "

തിരിച്ചു കാറിൽ കയറി പോരുമ്പോൾ.. ആ വീട്ടിലേക്കു തിരിച്ചു ചെല്ലുമ്പോൾ എങ്ങനെ അവർ പ്രതികരിക്കും എന്നോർത്ത് ഞാൻ ഭയന്നു...

കാർ ഗേറ്റ് കടന്നതും... ഉമ്മറത്തു ഇരിപ്പുണ്ടായിരുന്ന സജു ചാടി എണീറ്റു ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു...

"ഇന്ദു.....താൻ.... "

ഞാൻ അജുവിന്റെ കൈകളിൽ മുറുകെ പിടിച്ചു ..

അപ്പോളേക്കും മീരയും ഭാരതിയും ഉമ്മറത്തേക്ക് വന്നു... എന്നെ കണ്ട അവരുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നു....

"നിയോ... "

"ചത്തില്ല... കൊന്ന് പുഴയിൽ തള്ളിയതല്ലേ നിങ്ങൾ പക്ഷെ... ദൈവം അങ്ങ് എടുത്തില്ല... "

എന്റെ വാക്കുകൾ കേട്ടു എല്ലാവരും ഞെട്ടി...

അപ്പോളേക്കും സജു എന്റെ മുന്നിലേക്ക് കയറി നിന്നു...

"ഇന്ദു... താൻ എന്തൊക്കെ ആണ് പറയണേ... "

"അതെ സജു... എന്നെ കൊല്ലാൻ ശ്രമിച്ചത് ഈ നിൽക്കുന്ന നിങ്ങളുടെ അമ്മയും... ഈ സ്ത്രീയും കൂടിയാണ്... "

"ശുദ്ധ നുണ... ഡി.. നിനക്ക് എന്നെ അറിയില്ല.. താമസിക്കാൻ സ്ഥലം തന്നതും പോരാ.... "

"നിങ്ങൾ നിന്നു തുള്ളണ്ട....മായയെ കൊന്ന പോലെ നിങ്ങൾ എന്നെയും കൊല്ലാൻ നോക്കി... പക്ഷെ എന്റെ ദൈവാനുഗ്രഹം കൊണ്ടു ചത്തില്ല...കയ്യോടെ അജുവിനെ കൊല്ലാനും നിങ്ങൾ ആളെ ഏർപ്പാടാക്കി... സജു വന്നതോടെ ആ പ്ലാനിംഗ് ഉം നടന്നില്ല... അല്ലെ.... "

അജുവും സജുവും വിശ്വാസം വരാതെ മിഴിച്ചു നിന്നു...

"നിങ്ങളുടെ സ്വത്തു മുഴുവൻ വളർത്തുമകന്റെ പേരിൽ നിങ്ങളുടെ ഭർത്താവ് എഴുതി വച്ചതു ഈ വൃത്തികെട്ട സ്വഭാവം അയാൾക്ക്‌ മനസിലായതുകൊണ്ടാണ്... ഇതിനൊക്കെ നിങ്ങൾ അനുഭവിക്കും നോക്കിക്കോ... അന്ന് മായയെ സ്നേഹത്തോടെ നിങ്ങൾ പാലുകുടിപ്പിച്ചപ്പോൾ ആ പാവം അറിഞ്ഞില്ല നിങ്ങൾ ആ പാവത്തിനെ കൊല്ലാൻ ഉള്ള തിരക്കിൽ ആണെന്ന്.... "

"അമ്മേ.... "

സജു വിന്റെ ശബ്ദം ഇടക്ക് വച്ചു മുറിഞ്ഞു വീണു...

"അജു ഒരു അച്ഛൻ ആകാൻ പോകുന്നു എന്ന ആ സന്തോഷം പോലും പങ്കിടാൻ അവളെ നിങ്ങൾ അനുവദിച്ചില്ല.... ഉറക്കഗുളിക നൽകി മയങ്ങി കിടന്ന ആ സാധുവിനെ പുഴയിലേക്ക് എറിയുമ്പോൾ ഒരു കുഞ്ഞ് ജീവൻ കൂടെ അതിൽ ബലിയാടായി... അത് നിങ്ങൾ ഓർത്തോ.... "

അവർക്ക് മാത്രം അറിയുന്ന സത്യങ്ങൾ എന്നിൽ നിന്നും വീണപ്പോൾ അവരുടെ മുഖത്തു ആ ഞെട്ടൽ ഞാൻ കണ്ടു..

വീഴാതിരിക്കാൻ തൂണിൽ ചാരി നിന്നു പോയി അജു...

"അതേടി... കണ്ട വേശ്യകൾ പെറ്റു ഉപേക്ഷിച്ചിട്ടു പോയ കുഞ്ഞിനെ അയാൾ എന്റെ കയ്യിൽ ഏൽപ്പിക്കുമ്പോൾ എനിക്കന്നു അത്രക്കുള്ള വിവരം ഉണ്ടായിരുന്നുള്ളു... പക്ഷെ... എന്റെ മകൻ അനുഭവിക്കേണ്ട എല്ലാ സ്വത്തും ഈ തന്തേം തള്ളേം ഇല്ലാത്തവന്റെ തലയിൽ അയാൾ എഴുതി വച്ചിട്ട് പോയി എന്ന് അയാൾ മരിച്ചപ്പോൾ ആണ് ഞാൻ അറിയണേ....എന്റെ സ്വത്തുക്കൾക്കു ഒരു അവകാശി ഉള്ളു അതെന്റെ ഈ നിൽക്കുന്ന മകൻ സജു ആണ്... "

"എനിക്ക് നിങ്ങളുടെ ഒന്നും വേണ്ട... ഏട്ട എന്നും ഞാൻ വിളിച്ചത് ആ സ്ഥാനം ഞാൻ കൊടുത്തത്... എന്റെ ഉള്ളിൽ തട്ടി ആണ്... നിങ്ങൾ എന്ത് പറഞ്ഞാലും എനിക്ക് വെണം എന്റെ ഏട്ടനെ.. ഒരു സ്വത്തും എനിക്ക് വേണ്ട... ഇനി എനിക്ക് നിങ്ങളെ കാണുകയും വേണ്ട... ഇത്രയും ക്രൂരയായ നിങ്ങളെ അമ്മേ എന്ന് വിളിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു... "

"അമ്മക്ക് എങ്ങനെ കഴിഞ്ഞു ഇങ്ങനെ ഒക്കെ ചെയ്യാൻ..... അമ്മേ എന്ന് തന്നല്ലേ ഞാനും വിളിച്ചേ.. ഈ മടിയിൽ കിടന്നല്ലേ ഞാനും വളർന്നെ... എന്നിട്ട് എന്തിനാ.... ഒന്ന് പറഞ്ഞെങ്കിൽ എല്ലാം തന്നെന്നില്ലേ ഞാൻ.... "

മീരയുടെ മുഖത്തു വിഷാദം കുമിഞ്ഞു കൂടുന്നത് ഞാൻ കണ്ടു... എല്ലാം വെട്ടിപിടിച്ചു മകന് നൽകാൻ പോയപ്പോൾ ഒടുവിൽ മകനും അവരെ വേണ്ട എന്ന് കേട്ടതും അവർ തകർന്നു...

"ഏട്ട...എനിക്ക് ഒന്നും വേണ്ട....ഇന്ന് തന്നെ ഞാൻ തിരിച്ചു പോകുവാണ്... ഇനി നാട്ടിലേക്കു ഞാൻ വരില്ല... "

"നീ എന്തിനാ പോകുന്നത് സജി.. പോകേണ്ടത് ഞാൻ ആണ്... ഇനി ഇവിടെ ഒരു കരടായി ഞാൻ നിൽക്കില്ല... "

അജു എന്റെ കയ്യും പിടിച്ചു ആ മുറ്റത്ത്‌ നിന്നു ഇറങ്ങി...

പിന്നാലെ സജുവും...

എല്ലാം വെട്ടിപിടിച്ചു ഒറ്റക്കു നേടി അനുഭവിക്കാൻ ആരും ഇല്ലാതെ... ആ സ്വത്തിനോക്കെ കാവൽ ആയി പൂമുഖത്തു മീര തനിച്ചായി....

"അജു... ഞാൻ എന്റെ ബാഗ് എടുത്തിട്ട് വരാം... "

ഞാൻ സ്റ്റെപ് കയറി മുകളിലേക്ക് ചെല്ലുമ്പോൾ വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു...

എന്റെ ബാഗ് എടുത്തു ഞാൻ തിരിച്ചു ഇറങ്ങി...

സാലറി കിട്ടിയ പൈസ ബാഗിൽ തന്നെ ഇരിപ്പുണ്ടായിരുന്നു... എല്ലാം എടുത്തു ഞാൻ തിരിച്ചു ഇറങ്ങി...

അജുവിന്റെ കൈ പിടിച്ചു ഞാൻ നടന്നു...

*******

നേരെ എന്റെ വീട്ടിൽ പോയി ഉണ്ടായതെല്ലാം പറയുമ്പോൾ അച്ഛന്റെ കൂടെ ഞാനും കരഞ്ഞു...

എങ്കിലും മരിച്ചെന്നു കരുതിയ മകളെ തിരിച്ചു കിട്ടിയ സന്തോഷം ആയിരുന്നു അവർക്ക്...

കൃഷ്ണന്റെ അമ്പലത്തിൽ പോയി താലി കെട്ടി ഞാൻ എന്റെ അജുവിന്റ കൂടെ തിരിച്ചു പൊന്നു...

ജോലി ഉപേക്ഷിക്കാൻ കഴിയില്ലല്ലോ... കുറച്ചു ദിവസം കഴിഞ്ഞു ഞാൻ വീണ്ടും ബാങ്കിൽ ജോയിൻ ചെയ്തു... അജുവിനു ജോലി ഒന്നും ആയിട്ടില്ല... ഒരു കൊച്ചു വീടെടുത്തു ഞങ്ങൾ മാറി... എനിക്ക് കിട്ടുന്നത് കൊണ്ടു കഴിഞ്ഞു കൂടി ...

മീരയെ കുറിച്ചു ഞങ്ങൾ അന്നെഷിക്കാനും പോയില്ല... അവർ ഇപ്പോളും ഒറ്റക്കാണ് താമസം എന്ന് അറിഞ്ഞിരുന്നു...

******

ബാങ്കിൽ തിരക്കിട്ട ജോലികൾക്കിടയിൽ ജ്യോതി ഓടി വന്നു ന്യൂസ്‌പേപ്പർ ൽ എന്തോ എന്റെ നേരെ നീട്ടി പിടിച്ചു...

"വീട്ടമ്മയെ തട്ടിക്കൊണ്ടു പോയി സ്വത്തു തട്ടാൻ ശ്രമം യുവാവും അയാളുടെ പിതാവും അറസ്റ്റിൽ... "

ഞാൻ ആ തലക്കെട്ട് വായിച്ചു താഴേക്കു നോക്കി... അതിലെ മുഖങ്ങൾ കണ്ടു എനിക്ക് തല ചുറ്റി... ദേവേട്ടനും... അമ്മാവനും... മീരയും

ഞാൻ എന്റെ ഉന്തിയ വയർ താങ്ങി പിടിച്ചു എഴുന്നേറ്റു...മാറിനിന്നു അജുവിനെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു....

"ഇന്ദു.... ഞാൻ വായിച്ചു... "

"നമുക്ക് ഒന്ന് പോകണ്ടേ.. അത്രേടം വരെ ... "

"അത് വേണോ മോളെ... അമ്മ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.. നിനക്കണേൽ ഇപ്പൊ തീരെ വയ്യല്ലോ... "

"പോവാം അജു... അവർക്ക് ചെയ്തതിനൊക്ക ഇപ്പൊ ഒറ്റക്ക് അനുഭവിച്ചു തീർത്തില്ലേ... "

ഞാൻ ഹാഫ് ഡേ ലീവ് പറഞ്ഞു ഇറങ്ങി... അടുത്ത ആഴ്ച മുതൽ മറ്റെർനിറ്റി ലീവ് തുടങ്ങുവാന്... അതിനിടയിൽ വീണ്ടും ലീവ്... മാനേജർ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്...

ആ വീട്ടിലേക്കുള്ള വഴി കടന്നതും എനിക്ക് വല്ലാത്ത ഭയം തോന്നി...

അവിടെ ഒന്നും ആരും ഇല്ല.. പോലീസും ബഹളവും ഒക്കെ കഴിഞ്ഞിരിക്കുന്നു...

അജു എന്നെ താങ്ങി പിടിച്ചു ഓട്ടോയിൽ നിന്നും ഇറക്കി...

അകത്തേക്ക് കടക്കുമ്പോൾ എന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു...

കിടക്കയിൽ കിടക്കുന്ന മെലിഞ്ഞൊട്ടിയ ആ രൂപം കണ്ടു എനിക്ക് സങ്കടം തോന്നി...

"കിഡ്നി ഫെയിൽ ആണ്... എത്ര നാൾ എന്നറിയില്ല... "

പണിക്കു നിൽക്കുന്ന പെണ്ണാണെന്ന് തോന്നുന്നു.. അത് പറഞ്ഞത്... ഭാരതി ഒക്കെ ജീവനും കൊണ്ടു സ്ഥലം വിട്ടു...

ഞങ്ങളെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞൊഴുകി...

അജുവും ആന്റിയും എന്തൊക്കെയോ സംസാരിച്ചു ഇരുന്നു..

ഞാൻ ഹാളിൽ തൂക്കിയിട്ടിരിക്കുന്ന മായയുടെ ഫോട്ടോയിൽ നോക്കി നിന്നു...

എന്റെ കണ്ണുകൾ ഞാൻ അറിയാതെ തന്നെ നിറഞ്ഞു... അന്ന് ആ പടിയിറക്കത്തിന്റെ അന്ന് കണ്ടതാണ് ഞാൻ മായയെ... പിന്നെ അവൾ എന്നെ തേടി വന്നിട്ടില്ല... എല്ലാ സത്യങ്ങളും പുറത്തു വരാൻ വേണ്ടി ആകും ആ ആത്മാവ് അലഞ്ഞു നടന്നത്....

ഒടുവിൽ എല്ലാം എല്ലാവരും അറിഞ്ഞിരിക്കുന്നു...

ഇന്ന് വൈകിട്ട് സജു എത്തും... അവൻ വന്നിട്ട് പോകാം എന്ന് പറഞ്ഞു ഞങ്ങൾ അവിടെ വെയിറ്റ് ചെയ്തു...

വൈകുന്നേരം ആയപ്പോൾ അവൻ വന്നു...

ചേട്ടനും അനിയനും സ്നേഹം കൊണ്ടു കരഞ്ഞു പോകുന്നത് ഞാൻ നോക്കി നിന്നു.. ഒരു വയറ്റിൽ പിറന്നില്ലേലും അവർ കൂടപ്പിറപ്പുകൾ ആയിരുന്നു...

"ഏട്ടത്തി... "

അവന്റെ സ്നേഹത്തോടെ ഉള്ള ആ വിളിയിൽ എനിക്ക് ഒരു അനിയനെ കിട്ടുകയായിരുന്നു...

പെട്ടന്ന് ഹോം നേഴ്സ് ഓടി വന്നു..

"മാടത്തിനു അല്പം കൂടുതൽ പോലെ... "

ഞങ്ങൾ അകത്തേക്ക് നടന്നു...

ആ ശരീരം തണുത്തുറഞ്ഞു തുടങ്ങിയിരിക്കുന്നു... ശ്വാസം എടുക്കാൻ അവർ പാടു പെടുന്നുണ്ട്...

നീണ്ട ഒരു ശ്വാസത്തോടെ അത് നിലച്ചു....

********

"ഞാൻ നാളെ പോകും ഏട്ടാ... ഇനി എന്നെങ്കിലും വരാം... "

"ഇപ്പൊ ഞങ്ങളും ഇന്ന് ഇറങ്ങും... "

"അത് പാടില്ല ഏട്ടാ... അച്ഛൻ ഇതെല്ലാം ഏട്ടനെ ഏല്പിച്ചത് ഏട്ടന് അതിനുള്ള കഴിവ് ഉള്ളതുകൊണ്ടാണ്... ആ മനുഷ്യന്റെ ചോരയും നീരും ആണിത്... നശിപ്പിക്കരുത്.... ഏട്ടൻ പഴയ പോലെ എല്ലാം നടത്തണം.... "

*****

അങ്ങനെ എല്ലാം പഴയ പടി ആയിരിക്കുന്നു.....

മീര ആന്റി മാത്രം ഇല്ല...

നാളെ എനിക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആകേണ്ട ദിവസം ആണ്...

"അജു... നമുക്ക് മകൾ ആണ് ഉണ്ടാകുന്നത് എങ്കിൽ മായ എന്ന് പേരിടണം ട്ടൊ... "

"തീർച്ചയായും... "

******

അജു മോൾടെ ചെവിയിൽ പേര് വിളിച്ചു...

"മായ.... മായ... മായ.... "

ആ കുഞ്ഞ് കണ്ണുകൾക്ക് അപ്പോൾ വല്ലാത്ത തിളക്കം ഞാൻ കണ്ടു...

അതെ മായ ഇന്നും ഞങ്ങളുടെ മകളിലൂടെ ഞങ്ങളോടൊപ്പം ജീവിക്കുന്നുണ്ട്... അജുവിന്റെയും എന്റെയും സ്നേഹം മതിയാവോളം ആസ്വദിച്ചു കൊണ്ടു...

അവസാനിച്ചു...

ഇഷ്ടമായെങ്കിൽ ഒന്നു ഷെയർ ചെയ്യണേ... അഭിപ്രായങ്ങൾ അറിയിക്കണേ.....


To Top