ഇന്ദുലേഖ, ഭാഗം: 8

Valappottukal
ഇന്ദുലേഖ, ഭാഗം: 8



ഞാൻ അവരെ സൂക്ഷിച്ചു നോക്കി..

"ഇന്ദു അല്ലെ... "

"അതെ... "

"ഞാൻ സമീര... "

"ഉം... "

"നമുക്കൊന്ന് മാറിയിരുന്നു സംസാരിക്കാം.. "

"വരൂ .. "

ബാങ്കിന്റെ അപ്പുറത്തെ നീണ്ടു കിടക്കുന്ന തെളിയത്തോട്ടങ്ങൾക്കിടയിലെ ബെഞ്ചിൽ ഞങ്ങൾ ഇരുന്നു..

"ഇന്ദു വും അജുവും തമ്മിൽ ഇഷ്ടത്തിൽ ആണല്ലേ... "

സത്യത്തിൽ ഞാൻ ശരിക്കും ഒന്ന് ഞെട്ടി... ഇത് എങ്ങിനെ അവൾ അറിഞ്ഞു എന്ന് ഒരു പിടിയും ഇല്ല..

"ഞാൻ എങ്ങനെ അറിഞ്ഞു എന്നാകും താൻ കരുതുന്നത്... അല്ലെ.. "

"ഉം.. "

"ഞാൻ ഇപ്പൊ അജുവിനെ കാണാൻ പോയിരുന്നു.. അയാൾ തന്നെ ആണ് എല്ലാം എന്നോട് പറഞ്ഞത്...
"

ഞാൻ ഒന്നും മിണ്ടിയില്ല..

"അജുവും ഞാനും കുറച്ചു കാലം ആയി പരിചയം ഉണ്ട്... "

"എങ്ങനെ... "

"ഞാൻ അജുവിന്റ കമ്പനിയിൽ കുറച്ചു കാലം വർക്ക്‌ ചെയ്തിരുന്നു... മീര മാഡം പറഞ്ഞിട്ട്... മീര മാഡത്തിന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ നല്ല പോലെ അടുത്തു... അതിനൊക്കെ പിന്നിൽ മാടത്തിനു കുറച്ചു ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു... "

"എന്ത് ലക്ഷ്യം..??? "

"നാണിക്കവല മുതൽ ആ കമ്പനി വരെ ഗോപൻ സർ അജു സർ ന്റെ പേരിൽ ആയിരുന്നു എഴുതി വച്ചിരുന്നത്.. അത് മാറ്റിയെഴുതി എടുക്കാൻ വേണ്ടി ആണ് എന്നെ അജുവിന്റെ സ്റ്റെപ് ആകാൻ ഉള്ള ദൗത്യം മാഡം ഏല്പിച്ചത്.. "

ഇടിത്തീ പോലുള്ള ഈ വാക്കുകൾ കേൾക്കാൻ ഉള്ള ശക്തി എനിക്കില്ലായിരുന്നു....

ഇത്രയും ക്രൂര ആയിരുന്നോ അവർ...

"പക്ഷെ എനിക്ക് അതിന് കഴിഞ്ഞില്ല... പിന്നെ പിന്നെ അജു എന്നിൽ നിന്നും മായയിലേക്ക് അകലുവാൻ തുടങ്ങി..പക്ഷെ അഭിനയിക്കാൻ ആയിരുന്നു എന്നെ ഏല്പിച്ചത് എങ്കിലും... ഇന്നും എനിക്ക് അജു നെ ഒരുപാട് ഇഷ്ടം ആണ്... അവനെ മറക്കാൻ എനിക്ക് കഴിയില്ല... "

"അപ്പൊ നിങ്ങളുടെ ഭർത്താവ്..... !!!"

"എന്റെ വിവാഹം കഴിഞ്ഞിട്ടൊന്നും ഇല്ല... അജുവുമായി ഉള്ള നാടകത്തിൽ എനിക്ക് മറ്റൊരാളുടെ ഭാര്യാവേഷം ആയിരുന്നു... "

ഞാൻ ഒന്നും പറയാൻ ആകാതെ ദൂരേക്ക് നോക്കി ഇരുന്നു...

"എനിക്ക് തന്നൂടെ അവനെ... "

"ഞാൻ.... ഞാൻ എന്താ പറയാ.... "

"അത്രയ്ക്ക് സ്നേഹിച്ചു പോയി ഞാൻ.... "

"നമുക്ക് പിന്നെ കാണാം... എനിക്ക് അല്പം തിരക്കിട്ട ജോലികൾ ഉണ്ട്... "

എന്ന് പറഞ്ഞു ഞാൻ എണീക്കാൻ തുടങ്ങിയതും ഫോൺ ബെല്ലടിച്ചു... നോക്കിയപ്പോൾ അജു...

"ഹെലോ... "

"തന്നെ നോക്കി ഈ മലമുകളിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെ ആയി.... താൻ വരുന്നുണ്ടോ... "

"ഇല്ല... ഞാൻ അല്പം തിരക്കിൽ ആണ്... "

മറുതലക്കൽ ദേഷ്യപ്പെട്ടു ഫോൺ വച്ചു...

ഞാൻ തിരിച്ചു ഓഫീസിൽ വന്നിരുന്നു... ഹാഫ് ഡേ ലീവ് ക്യാൻസർ ചെയ്തു... വൈകിട്ട് വരെ അവിടെ ഇരുന്നു...

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ഒരു തീരുമാനം എടുക്കാൻ എനിക്ക് കഴിയുന്നില്ലായിരുന്നു...

വീട്ടിൽ വന്നു കുളിച്ചു വിളക്ക് വച്ചു സിറ്റ് ഔട്ട്‌ ൽ വന്നിരുന്നതും അജു ഗേറ്റ് കടന്നു വരുന്നത് കണ്ടു..

അയാളെ കണ്ടതും ഞാൻ അകത്തു കയറി വാതിൽ അടച്ചു...

പെട്ടന്ന് ജനലിൽ ഒരു നിഴൽ തൂങ്ങുന്ന പോലെ തോന്നി...

എന്താ മായ ഇങ്ങോട്ട് വരാതെ... ആ നിഴൽ ശക്തിയിൽ ജനൽ പാളികളിൽ അടിച്ചു.. വീണ്ടും വീണ്ടും...

അപ്പോളാണ് ആന്റി കൊണ്ടു വന്ന ചന്ദനം ജനലിൽ ഇരിക്കുന്നത് ഞാൻ കണ്ടത്.. ഞാൻ അതെടുത്തു മുറിക്കു പുറത്തേക്കു ഇട്ടു...

തിരിച്ചു അകത്തു വന്നതും മായ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു...

"എന്താ രണ്ടു ദിവസം കണ്ടില്ലല്ലോ... "

"ഇന്ദുവും തിരക്കിൽ ആയിരുന്നല്ലോ... "

"ഉം... "

"സമീര നിന്നെ കാണാൻ വന്നു അല്ലെ... "

"ഉവ്വ്‌ വന്നിരുന്നു... "

"അവൾ ഇനി കൂടെ കൂടെ നിന്നെ കാണും.... "

"എന്തിന്... "

"അവൾക്കു കൊടുക്കരുത്....അജുനെ അവൾക്കു കൊടുക്കരുത്... അജു നിങ്ങളെ സ്നേഹിക്കുന്നുണ്ട്... "

"സമീര അയാളെ ഒരുപാട് ഇഷ്ടപെടുന്നു.... "

"ഒരിക്കൽ നശിക്കാൻ കൂട്ട് നിന്നവൾ ആണ്... "

"അതൊക്കെ ആന്റിക്ക് വേണ്ടി അല്ലെ... "

"ഇതും അങ്ങനെ ആയിക്കൂടെ... "

"ഏയ്.. അവൾ ഇന്ന് ഒരുപാട് പശ്ചാത്തപിക്കുന്നുണ്ട്... "

"ശരിയായിരിക്കാം... അവൾ എന്നെ കുറെ കണ്ണീർ കുടിപ്പിച്ചവൾ ആണ്... "

"ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ... "

"എന്താ.. "

"ശരിക്കും നിങ്ങൾ എങ്ങനെ ആണ് മരിച്ചത്... "

"എനിക്ക് തന്ന പാലിൽ ഉറക്കഗുളിക ചേർത്തു തന്നു.... ഗാഢ നിദ്രയിൽ പെട്ട എന്നെ അവർ പുഴയിലേക്ക് എറിഞ്ഞു... "

"ആര്... "

പെട്ടന്ന് കതകിൽ മുട്ടു കേട്ടു ഞാൻ വാതിൽ തുറന്നു..

"താൻ എന്തിനാ എന്നെ കണ്ടതും വാതിൽ അടച്ചത്... "

"അത്... "

"പറ... എനിക്ക് അറിയണം... "

"എനിക്ക് കാണണ്ട എന്ന് തോന്നിയിട്ട്.. "

"അതിനൊരു കാരണം കാണുമല്ലോ... അതാണ് ഞാൻ ചോദിച്ചത്.. "

"പ്രത്യകിച് കാരണം ഒന്നും ഇല്ല.. "

"താൻ എന്നോട് കള്ളം പറയരുത്... "

"എനിക്ക് നിങ്ങളോട് കള്ളം പറയേണ്ട കാര്യം ഇല്ല... "
"ഇന്ന് സമീര നിന്നെ കാണാൻ വന്നിരുന്നോ... "

ഞാൻ മിണ്ടിയില്ല...

"ഇന്ദു.... "

ആ കണ്ണുകൾ കലി തുള്ളി ആണ് നില്കുന്നത്...

"ഉവ്വ്‌... "

"എന്താ പറഞ്ഞെ നിന്നോട്... "

"അജുവിനെ അവർ ഒരുപാട് സ്നേഹിക്കുന്നു.. അവർക്ക് അജുനെ വെണം എന്ന്... "

"എന്നിട്ട് നീ അങ്ങ് കൊടുക്കാം എന്ന് പറഞ്ഞ് ഇങ്ങ് പോന്നു... അല്ലെ... "

ഞാൻ മറുത്തൊന്നും പറയാതെ തല കുനിച്ചു നിന്നു...

എന്റെ കണ്ണുകൾ നിറഞ്ഞു...

അയാൾ എന്റെ അടുത്തേക്ക് വന്നു...

രണ്ടു കൈകൾ കൊണ്ടും എന്റെ മുഖം പിടിച്ചു ഉയർത്തി...

"മറ്റുള്ളവർക്ക് വിട്ടു കൊടുക്കാൻ ആണോ... ഞാൻ തന്നെ സ്നേഹിച്ചത്... "

"അവൾ ഒരിക്കൽ നിങ്ങളുടെ എല്ലാം ആയിരുന്നു... പക്ഷെ ഞാനോ... "

"അവൾ എന്റെ ആരും ആയിരുന്നില്ല... നല്ല കട്ട കമ്പനി ആയിരുന്നു എനിക്ക്... വെള്ളമടിക്കാനും ഡ്രഗ്സ് അടിക്കാനും എല്ലാം... അല്ലാതെ അവൾ എന്റെ ആരും അല്ല.. അതിനൊക്കെ അവൾക്കു അമ്മ കൂലി കൊടുത്തിരുന്നു... "

"പക്ഷെ അവൾ പറഞ്ഞത്... "

"എനിക്ക് അവളെ ഇഷ്ടം ആയിരുന്നു... അത് ഒരിക്കലും നിന്നെയും എന്റെ മായയെയും പോലെ അല്ല... അവൾ അങ്ങനെ ഒക്കെ ആക്കാൻ ശ്രമിച്ചു.. ലഹരി പിടിച്ച ഏതോ സമയത്തു എനിക്ക് പറ്റിയ ഒരു കൈയബദ്ധം... അല്ലാതെ... "

എന്റെ കണ്ണുകൾ പിന്നെയും നിറഞ്ഞൊഴുകി...

എന്റെ കണ്ണുകളിലേക്ക് നോക്കി അജു അത് പറയുമ്പോൾ.... ഉള്ളിലെ എന്തൽ ഒതുക്കാൻ ഞാൻ പാടുപെട്ടു..

"തന്നെ അത്രക്കും ഇഷ്ടം ആയത് കൊണ്ടു തന്നാ അജുന്റെ ജീവിതത്തിലേക്ക് തന്നെ ക്ഷണിച്ചത്... "

ഞാൻ ആ കണ്ണുകളിൽ തന്നെ നോക്കി നിന്നു...

"എങ്ങനെ ആടോ തന്നെ മറന്നു ഇനി അവളെ ഞാൻ.... എനിക്ക് അതിന് കഴിയും എന്ന് തനിക്ക് തോന്നുന്നുണ്ടോ... "

ആ നെഞ്ചിലേക്ക് വീണ് ഞാൻ പൊട്ടിക്കരയുമ്പോൾ ഇയാളെ ഒരു നല്ല മനുഷ്യനാക്കി എനിക്ക് തന്ന മായയോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു...

ആ നിൽപ്പ് അങ്ങനെ നിന്നു പോയി ഞാൻ...

വാതിൽ തുറന്നു കിടക്കുന്നത് ഞാൻ മറന്നു..

ആരുടെയോ സംസാരം  കേട്ടതും ഞാൻ വാതിൽ അടച്ചു...

ജനലിലൂടെ നോക്കിയപ്പോൾ സജു ഗാർഡനിൽ ഇരിപ്പുണ്ട്.. ഇപ്പൊ അജു ഇവിടെ നിന്നും ഇറങ്ങിയാൽ അത് അടുത്ത പ്രശ്നം ആകും എന്നെനിക്കു തോന്നി...

"ഇന്ന് ഇവിടെ ആണോ കിടക്കണേ.. താഴേക്കു പോണില്ലേ.., "

"ഉം.. ഞാൻ പോവാ... "

"പോകാൻ വരട്ടെ.... താഴെ സജു നിൽപ്പുണ്ട്.. ഇപ്പൊ പോയാൽ നാണം കെടും... "

"എനിക്ക് പിന്നെ ഞാൻ ഉറങ്ങാൻ പോവാ... എനിക്ക് ഉറക്കം വരന്... "

"അയ്യടാ അങ്ങനെ ഇപ്പൊ ഇവിടെ കിടക്കണ്ട... "

"പിന്നെടി ഇത് എന്റെ വീട്.. എന്റെ നാട്.. എനിക്ക് തോന്നുന്ന സ്ഥലത്തു ഞാൻ കിടക്കും... "

"ആഹാ... ഇതു ഞാൻ വാടക കൊടുത്തു കിടക്കണ റൂം ആണ് മോനെ... "

"എനിക്ക് കുറച്ചു വാടക കൂടുതൽ തരണം... "

"എന്തിന്... "

"ഇപ്പൊ എന്റെ ഹൃദയത്തിൽ താങ്ങുന്നതിനുള്ള വാടക... "

"ഓ.. ചളി അടിക്കല്ലേ ബ്രോ .. "

"ബ്രോ യോ .. ഏത് വകക്ക്.... "

എന്നും പറഞ്ഞു അജു എന്റെ ചെവി പിടിച്ചു വലിച്ചു...

ഞാൻ ജനലിലൂടെ നോക്കി..

"സജു പോയി... വേഗം പൊക്കൊ.... "

അജുവിനെ താഴേക്കു വിട്ടു ഞാൻ വാതിൽ അടച്ചു കിടന്നു...

കുറെ കഴിഞ്ഞു വീണ്ടും വാതിലിൽ മുട്ടു കേട്ടു ഞാൻ വാതിൽ തുറന്നതും...

ആരോ എന്റെ തലയ്ക്കു അടിച്ചു ഞാൻ ബോധം അറ്റു വീണു.....

രചന: ജ്വാല മുഖി

തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...

അടുത്ത ഭാഗം വായിക്കുവാൻ   ഇവിടെ ക്ലിക്ക് ചെയ്യുക....

To Top