വിശ്വഗാഥ💕
ഭാഗം- 8
ഒരു ആംബുലൻസ് വരുന്ന ശബ്ദം കേട്ടപ്പോൾ രണ്ടുപേരും പെട്ടന്ന് അകന്നുമാറി. അവർ ചുറ്റുപാടും നോക്കി. ആകെ കുറച്ചു പേരെ അവിടെ ഉണ്ടായിരുന്നുള്ളു. അവരൊക്കെ ആംബുലൻസിലേക്കായി ശ്രദ്ധ. വിശ്വ ഗാഥയുടെ കൈപിടിച്ച് അവിടെ നിന്ന ഒരു മരത്തിന്റെ മറവിലേക്ക് കൊണ്ടുപോയി. അവൻ അവളെ ഇമ വെട്ടാതെ നോക്കിക്കൊണ്ട് നിന്നു.
"വിശ്വാ... തനിക്ക് ഒന്നും പറ്റിയില്ലലോ... അല്ലേ?"
അവൻ ഇല്ലെന്ന് തലയാട്ടി. ഗാഥ അവന്റെ കവിളിൽ തലോടി. അവളുടെ കണ്ണുകൾ നിറഞ്ഞു.
"ഞാൻ കാരണമല്ലേ ഇത്...?"
"ഇതൊരു ചെറിയ മുറിവല്ലേ... പെട്ടന്ന് മാറും. അല്ലാ താൻ എന്താ ഇവിടെ?"
"എന്റെ ഒരു ഫ്രണ്ടിനെ ഇവിടെ ഹോസ്പിറ്റലിൽ കൊണ്ടു വന്നു. അങ്ങനെ വന്നതാ"
"ഹ്മ്മ്... എന്തു പറ്റിയതാ?"
"അറിയില്ല. മിസ്സ് കൂടെ ഉണ്ടായിരുന്നു. എന്നോട് ക്ലാസ്സിൽ പൊയ്ക്കോളാൻ പറഞ്ഞു"
"ആഹ്... സമയം കളയണ്ട. വാ..."
ഗാഥ ഒന്നും മിണ്ടാതെ അവന്റെ കണ്ണുകളിലേക്ക് നോക്കി.
"എന്തേ? ക്ലാസ്സിൽ പോകുന്നില്ലേ?"
അവൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു. അവൾ ചെറുതായൊന്നു മൂളി.
വിശ്വയും ഗാഥയും റോഡിലേക്ക് നടന്നു. അവൻ ഒരു ഓട്ടോക്ക് കൈ കാണിച്ചു. ഓട്ടോയിൽ കേറാൻ നേരം അവൾ അവനെ നോക്കി പുഞ്ചിരിച്ചു. വിശ്വയും അവളെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. ഓട്ടോ പോകുന്നതും നോക്കി വിശ്വ അവിടെ നിന്നു.
ഒരു പത്തുമിനിറ്റ് കഴിഞ്ഞതും ഗാഥയുടെ ഫോൺ റിങ്ങ് ചെയ്തു.
"ഹെലോ... ആഹ് ഛോട്ടു... ഞാൻ വന്നോണ്ടിരിക്കുവാ"
"മ്മ്... ഞാൻ ഗേറ്റിന്റെ അവിടെയുണ്ട്. പെട്ടന്ന് വാ..."
"ശെരി..."
ഗാഥ കാൾ കട്ട് ചെയ്തു. വൈകാതെ അവൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവിടെയെത്തി.
"നീയെന്താ ഓട്ടോയിൽ വന്നേ?"
ഗാഥ ആശയോട് മാളവികയുടെ കാര്യം പറഞ്ഞു.
"അയ്യോ... ചിലപ്പോൾ അതൊക്കെ കേട്ട് ഷോക്ക് ആയി കാണും. ഉച്ചക്ക് മിസ്സ് വരുമ്പോൾ ചോദിക്കാം. പിന്നെ, നാളെയല്ലേ ശ്വേത എത്തുമെന്ന് പറഞ്ഞേ?"
"അതെ. എത്തുമ്പോൾ വൈകുന്നേരമാകും"
"മ്മ്... വാ ക്ലാസ്സിലേക്ക് പോകാം..."
അന്ന് ലഞ്ച് ബ്രേക്ക് ആയപ്പോൾ അവർ രണ്ടുപേരും മിസ്സിനെ കാണാൻ പോയി.
"മിസ്സ്..."
"ആഹ് ഗാഥ... വരൂ... മാളവികയുടെ കാര്യം അറിയാനായിരിക്കും അല്ലേ?"
"അതെ മിസ്സ്. അവൾക്ക് എന്താ പറ്റിയത്?"
"എന്തോ ഷോക്ക് ന്യൂസ് കേട്ടതിന്റെയാകും എന്നാ ഡോക്ടർ പറഞ്ഞെ. മാധവൻ സർ വന്നപ്പോഴാ മാളവികക്ക് ബോധം വന്നത്. അദ്ദേഹത്തെ കണ്ടതും അവൾ വയലന്റ് ആയി. ആരെയോ കൊന്നു കളഞ്ഞോ എന്നോ മറ്റും അദ്ദേഹത്തിനോട് ചോദിക്കുന്നുണ്ടായിരുന്നു. കരഞ്ഞു ബഹളമുണ്ടാക്കി. അപ്പോൾ അദ്ദേഹം എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. ഇഷ്യു എന്തോ ഉണ്ടായിട്ടുണ്ട്. നിങ്ങൾ അതോർത്ത് ടെൻഷൻ ആകണ്ട. അവൾ ഓക്കേ ആയിക്കോളും"
ഗാഥയും ആശയും തലയാട്ടിക്കൊണ്ട് ക്ലാസ്സിലേക്ക് തിരിച്ചു പോയി.
"ഞാൻ പറഞ്ഞില്ലേ നിന്നോട്... അവർ തമ്മിൽ പ്രേമമാണെന്ന്. അവൾക്ക് അവനെ ഒരുപാട് ഇഷ്ടമുണ്ടായിരിക്കും. അതല്ലേ കരഞ്ഞു ബഹളമായുണ്ടാക്കിയത്"
"നീയെന്താ ഇരുന്ന് ആലോചിക്കുന്നെ?"
"അത്... മാളുവിന്റെ അവസ്ഥ ഓർത്തതാ"
"മ്മ്... സ്നേഹിക്കുന്ന ആൾക്ക് ഇങ്ങനെ പറ്റിയെന്നു അറിഞ്ഞാൽ ചിലപ്പോൾ ഇങ്ങനെയൊക്കെ ആകുമായിരിക്കും.അവളുടെ അച്ഛന്റെ ആളുകൾ തന്നെ ആയിരിക്കുമോ ഇതിന്റെ പിന്നിൽ?"
"അറിയില്ല..."
"അവൾ ഇനി ക്ലാസ്സിൽ വരുമ്പോൾ ചോദിക്കാം. നീ ഇരുന്ന് കഴിച്ചേ..."
"മ്മ്..."
************--------------************
"ഹാ... ആരാ ഇത് മാധവൻ സാറോ? ഇരിക്കണം"
"ഹ്മ്മ്..."
"എന്താ സർ ഇങ്ങോട്ട്? കേസ് വല്ലതും?"
"ആഹ്... ഇവിടെ ഒരു അനന്തുവും പ്രദീപും ഉണ്ടോ?"
"മ്മ്... അവരെ അന്വേഷിച്ചു വന്നതാണോ? ഇവിടുത്തെ സെല്ലിൽ കിടപ്പുണ്ട്. ഇന്നലെ കുറച്ച് തിരക്കായി പോയി. ചാർജ് ഷീറ്റ് കംപ്ലീറ്റ് ആക്കിയിട്ടു വേണം കോടതിയിൽ ഹാജരാക്കാൻ"
"എനിക്കൊന്നു അവരെ കാണാൻ പറ്റുമോ?"
"അതിനെന്താ? സർ പോയി കണ്ടോളൂ... കോൺസ്റ്റബിൾ..."
"യെസ് സർ"
" ഇദ്ദേഹത്തെ അവർ കിടക്കുന്ന സെല്ല് കാണിച്ചു കൊടുക്കൂ..."
മാധവനെ കോൺസ്റ്റബിൾ സെല്ലിന്റെ അടുത്തേക്ക് കൊണ്ടു പോയി. അനന്തുവും പ്രദീപും അയാളെ കണ്ടതും എണീറ്റു.
"മാധവേട്ടാ..."
"മിണ്ടിപ്പോകരുത് നീയൊക്കെ... ഒരുത്തനെ ഒന്നു വിരട്ടി നിർത്തണമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ തല്ലിച്ചതച്ചേക്കുന്നു. അല്ലേടാ?"
"അത് മാധവേട്ടാ... അവൻ അനുസരിക്കില്ലെന്ന് പറഞ്ഞപ്പോൾ..."
"പറഞ്ഞപ്പോൾ...? അവന്റെ അവസ്ഥ അറിഞ്ഞ് എന്റെ മോള് ഇപ്പോൾ ഹോസ്പിറ്റലിലാ... അവിടെ കിടന്ന് കരഞ്ഞ് ബഹളം ഉണ്ടാക്കി പിച്ചും പേയും പറയുവാ. അവൾക്ക് അവനോട് ഇഷ്ടമുണ്ടോ എന്നൊന്നും അന്വേഷിക്കാതെയാ നിങ്ങളെ ഈ പണി ഞാൻ ഏൽപ്പിച്ചേ. എന്റെ മോൾക്ക് അവനൊരു ശല്യം ആയിരിക്കുമെന്ന് ഞാൻ കരുതി. അത് എന്റെ തെറ്റ് തന്നെയാ. നിങ്ങളെ ഏൽപ്പിച്ചത് അതിനേക്കാൾ വലിയ തെറ്റ്. അവനെ ICU വിൽ നിന്നും ഇപ്പോഴാ വാർഡിലേക്ക് മാറ്റിയത്. അവിടെ അവൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ മോളെയും കൂട്ടി കാണാൻ പോയി. അവനെ കണ്ടപ്പോഴാ അവൾ ഒന്നു ഓക്കേ ആയത്. ഞാൻ അവനെ കുറിച്ച് അന്വേഷിച്ചു. പണം കുറവാണെന്നേ ഉള്ളു. നല്ല കുടുംബമൊക്കെ തന്നെയാണ്. അവന് ബാങ്കിൽ ജോലിയും. ഇനി കൂടുതലൊന്നും ഞാൻ അന്വേഷിക്കുന്നില്ല. എന്റെ മോളെ അവന് കല്യാണം കഴിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു. എനിക്ക് എന്റെ മോളെ നഷ്ടപ്പെടുത്താൻ വയ്യ. എന്നോടുള്ള പേടി കൊണ്ടായിരിക്കും ഇതുവരെ പറയാതെ ഇരുന്നത്. ഇനി നിന്നെയൊക്കെ എന്റെ കണ്മുന്നിൽ കണ്ടുപോകരുത്. കേട്ടോടാ?"
"എന്താ സാറേ പ്രശ്നം?"
"ഒന്നുല്ല. ഇവന്മാരെ ഇപ്പോൾ എന്തിനാ അറസ്റ്റ് ചെയ്തേ?"
"അത് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാൻ ശ്രമിച്ചതിനാ"
ഇത് കേട്ടതും മാധവൻ അവരെ തറപ്പിച്ചൊന്നു നോക്കി. എന്നിട്ട് വേഗം അവിടെ നിന്നും ഇറങ്ങി.
***********------------************
വൈകിട്ട് ആശ ഗാഥയോട് ഞായറാഴ്ച പെണ്ണുകാണാൻ വരുന്നതിനെ പറ്റി ഓരോന്നും പറഞ്ഞുകൊണ്ടിരുന്നു. എന്നാൽ അവൾ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
"ഡി ഗാഥേ... ഞാൻ പറയുന്നത് വല്ലതും നീ കേൾക്കുന്നുണ്ടോ?"
"ആഹ് പറയ്..."
"നീ ഞായറാഴ്ച വരുമല്ലോ അല്ലേ..."
"ഹാ... വരും. അപ്പോൾ ശെരി ഞായറാഴ്ച കാണാം. ദേ ബസ് വരുന്നു"
"അയ്യോ ഡി പോകല്ലേ... നെല്ലിക്ക വാങ്ങണം. ഇന്ന് നേരത്തെയല്ലേ നമ്മൾ ഇറങ്ങിയേ. അടുത്ത ബസിനു പോകാം"
"മ്മ്...ശെരി..."
അവർ രണ്ടുപേരും റോഡ് ക്രോസ്സ് ചെയ്ത് നെല്ലിക്ക വാങ്ങാൻ പോയി. വിശ്വ അത് ഗ്ലാസ്സ് ഡോറിലൂടെ കണ്ടു. അവൻ ഡോർ തുറന്ന് പുറത്തിറങ്ങി. അവിടെ നിന്നും ഗാഥ ഒരു നെല്ലിക്ക എടുത്ത് കടിക്കാൻ പോയപ്പോഴാ വിശ്വ നിന്ന് നോക്കുന്നത് കണ്ടത്. ഉടനെ അവൾ അത് താഴെയിട്ടു. നെല്ലിക്കയും വാങ്ങി ആശയുമായി വേഗം ഇപ്പുറത്ത് വന്നു. ആശ കൂടെയുള്ളതിനാൽ അവൾ അധികം അവനെ നോക്കിയതേ ഇല്ല. ആശ പോയതും അവൻ അകത്തു കയറി. അത് ഗാഥയെ വിഷമപ്പെടുത്തി.
വൈകാതെ അവൾക്ക് പോകാനുള്ള ബസ്സും വന്നു. അന്ന് കുറച്ചു തിരക്കുണ്ടായിരുന്നു ബസ്സിൽ. ഗാഥ അതിൽ കേറുന്ന സമയം വിശ്വ അവൾ കാണാതെ അന്നത്തെ പോലെ പുറകിലൂടെ കേറി. ബസ്സ് അവിടെ നിന്നും എടുത്തപ്പോൾ അവൾ കടക്കുള്ളിലേക്ക് നോക്കി. ആരെയെയും കാണാൻ പറ്റിയില്ല. കുറച്ചു കഴിഞ്ഞതും കണ്ടക്ടർ ടിക്കറ്റ് എടുക്കാൻ ഗാഥയുടെ അടുത്തേക്ക് വന്നു. അവൾ പൈസ കൊടുക്കും മുന്പേ വിശ്വ കണ്ടക്ടർക്ക് പൈസയും അവൾക്ക് ഇറങ്ങാനുള്ള സ്ഥലവും പറഞ്ഞു. അവന്റെ ശബ്ദം കേട്ട് ഗാഥ പെട്ടന്ന് തിരിഞ്ഞു നോക്കി. തന്റെ തൊട്ടടുത്ത് നിൽക്കുന്ന വിശ്വയെ കണ്ട് അവൾ അത്ഭുതപ്പെട്ടു. അവൻ അവളെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. പിന്നീടങ്ങോട്ട് തിരക്ക് കൂടി വന്നു. ആളുകൾ ഇടിച്ചു കയറാൻ ശ്രമിച്ചപ്പോൾ ഒരു സംരക്ഷണവലയം പോലെ വിശ്വ ഗാഥയെ ചേർത്ത് പിടിച്ചു. അവന്റെ സ്പർശനം തന്റെ ഹൃദയമിടിപ്പ് കൂട്ടുന്നതായി അവൾ അറിഞ്ഞു. ഗാഥക്ക് ഇറങ്ങാനുള്ള ബസ്സ് സ്റ്റോപ്പ് ആയപ്പോഴേക്കും തിരക്ക് കുറഞ്ഞു. അവൻ പതിയെ അവളുടെ തോളിൽ നിന്നും കൈ എടുത്തു. പക്ഷേ, അന്ന് അവൻ അവളുടെ ഒപ്പം ഇറങ്ങിയില്ല. ബസ്സിനെ ഒന്നു തിരിഞ്ഞുനോക്കി കൊണ്ട് ഗാഥ നടന്നു. തന്റെ ഹൃദയതാളം അവന് വേണ്ടി തുടിച്ചു തുടങ്ങിയെന്ന് അവളും മനസ്സിലാക്കി.
വീട്ടിൽ ചെന്നപ്പോൾ ഗാഥയുടെ മുഖഭാവം കണ്ടിട്ട് വിശ്വയെ കണ്ടു കാണുമെന്ന് ഗംഗ ഉറപ്പിച്ചു. അവരുടെ മുറിയിൽ വെച്ച് വിശ്വയെ രാവിലെ ഹോസ്പിറ്റലിൽ വെച്ച് കണ്ടതും മാളവികയുടെ കാര്യവും ഗാഥ ഗംഗയോട് പറഞ്ഞു.
"ആഹ്... ഇപ്പോൾ ഗാഥേച്ചിക്ക് സമാധാനം ആയില്ലേ? ഞാൻ പറഞ്ഞില്ലേ ആ ചേട്ടന് ഒന്നും സംഭവിക്കില്ലെന്ന്"
"മ്മ്... പിന്നെ ഗംഗേ... ഒരു അബദ്ധം പറ്റി"
"അബദ്ധമോ?"
"എന്താ ചേച്ചി?"
വിശ്വയെ കണ്ടപ്പോൾ അറിയാതെ കെട്ടിപ്പിടിച്ച കാര്യം ഗാഥ പറഞ്ഞു.
"ഓഹ് കെട്ടിപ്പിടിച്ചോ? അത്രേ ഉള്ളോ? ഏഹ്? എന്ത് കെട്ടിപ്പിടിച്ചെന്നോ? അയ്യോ... അവിടെ നിന്ന എല്ലാവരും കണ്ടോ?"
"അത് ഞാൻ... വിശ്വയെ കണ്ട മാത്രയിൽ വേറൊന്നും ചിന്തിച്ചില്ല. അവിടെ അപ്പോൾ അത്ര ആളുകളൊന്നും ഇല്ലായിരുന്നു"
"ശോ... എന്നാലും... ചേച്ചിയെ പരിചയമുള്ള ആളുകൾ വല്ലതും കണ്ടിട്ടുണ്ടെങ്കിൽ പിന്നെ തീർന്നു"
"അങ്ങനെ കണ്ടിട്ടുണ്ടെങ്കിൽ മഹാദേവൻ എന്നെ രക്ഷിച്ചോളും"
"മ്മ്... അല്ലാ ഗാഥേച്ചി... ആർ യൂ സീരിയസ്?"
"ഏഹ്?"
"ആ ചേട്ടന്റെ കാര്യമാ ഞാൻ ചോദിച്ചേ?"
"അത്... എനിക്കൊരിക്കലും വിശ്വയെ മറക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ഗംഗേ... ഇതുവരെ എന്റെ ഹൃദയം ഇങ്ങനെ ആർക്കുവേണ്ടിയും ഇത്ര വേഗത്തിൽ മിടിച്ചിട്ടില്ല"
"അപ്പോൾ ഇത് ലവ് തന്നെ. ഹാ... ഇത് നാനിയെ പോലെ ലവ് മാര്യേജ് തന്നെന്നാ തോന്നുന്നെ. ഇതറിയുമ്പോൾ അച്ഛനും അമ്മയും സമ്മതിച്ചാൽ മതിയാർന്നു"
ഗംഗ അങ്ങനെ പറഞ്ഞപ്പോൾ പിന്നെ അതിനെപ്പറ്റിയായി ഗാഥയുടെ ചിന്ത.
*********---------------********
"ഏഹ്? നീ പറഞ്ഞത് സത്യമാണോ? ആ കുട്ടി ഓടി വന്ന് നിന്നെ കെട്ടിപ്പിടിച്ചെന്നോ? ദേ വിശ്വാ നീ കള്ളം പറയല്ലേ..."
"ഞാൻ അമ്മയോട് ഇതുവരെ കള്ളം പറഞ്ഞിട്ടുണ്ടോ?"
"അതില്ല. എന്നാലും... ശോ... അപ്പോൾ അവൾക്കും നിന്നെ ഒരുപാട് ഇഷ്ടമാണെന്ന് തോന്നുന്നു. അല്ലെങ്കിൽ ഇങ്ങനെ പരിസരം മറന്ന് കെട്ടിപ്പിടിക്കോ? അല്ലാ... അവൾ കെട്ടിപ്പിടിച്ചപ്പോൾ നീയും തിരികെ...? ഏഹ്?"
ഇത് കേട്ട് വിശ്വ ചിരിച്ചുകൊണ്ട് തല താഴ്ത്തി ഇരുന്നു.
"എടാ കള്ളാ... നീ ആള് കൊള്ളാലോ? നിനക്കും പരിസരബോധം പോയോ? ആംബുലൻസ് ഉടനെ വന്നത് നന്നായി. ഇല്ലായിരുന്നുവെങ്കിലോ..."
"ദേ അമ്മാ കളിയാക്കല്ലേ..."
കട്ടിലിൽ ഇരുന്ന ഒരു തലയിണ എടുത്ത് വിശ്വ രാഗിണിയെ എറിഞ്ഞു. പിന്നെ അവർ പരസ്പരം നോക്കി ചിരിച്ചുകൊണ്ടിരുന്നു. ഇതൊക്കെ മുറിക്കു പുറത്ത് സൗമ്യ ഒളിഞ്ഞുനിന്ന് കേൾക്കുന്നുണ്ടായിരുന്നു.
***********------------************
പിറ്റേന്ന് സെക്കന്റ് സാറ്റർഡേ ആയതിനാൽ ഗംഗക്ക് ക്ലാസ്സ് ഇല്ലായിരുന്നു. അവൾ രാവിലെ മുതൽ ഗാഥയുടെ പുറകെ നടക്കാൻ തുടങ്ങി.
"ഗാഥേ.... ദേ ഈ സാരിയൊക്കെ ടെറസ്സിൽ കൊണ്ടുപോയി ഒന്നു വിരിച്ചേ..."
"ശെരി അമ്മേ..."
"ചേച്ചി... ഞാനും വരാം..."
"എന്നാൽ വാ... ഈ ബക്കറ്റ് ഒന്നു പിടിക്ക്"
അവർ രണ്ടുപേരും തുണി വിരിക്കാനായി ടെറസ്സിലേക്ക് പോയി.
"ഗാഥേച്ചി... വനജ ചേച്ചി തുണി വിരിക്കുന്നു. പുഴുപ്പല്ലനെ കാണാൻ ഇല്ലാലോ..."
"ഗംഗേ..."
"സോറി... കണ്ണനെ കാണാൻ ഇല്ല. അല്ലെങ്കിൽ അവൻ രാവിലെ ഇവിടെ വന്നേനെ ആയിരുന്നു. ഒന്നു ചോദിച്ചുനോക്കാം"
വനജ ചേച്ചി... ഓയ്... കണ്ണൻ എവിടെ? അവനെ കണ്ടില്ലലോ. ഇന്നലെ വൈകുന്നേരവും കണ്ടില്ല"
"അവന് പനി ആയി ഗംഗേ... മെനിഞ്ഞാന്ന് രാത്രി തുടങ്ങിയതാ. ഇന്നലെ രാവിലെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഇപ്പോൾ കുറച്ചു കുറവുണ്ടെന്ന് പറയാം"
"അയ്യോ... പനി പിടിച്ചോ? മ്മ്മ്..."
"ആഹ് ഇപ്പോഴെങ്കിലും ആ ചെക്കൻ അടങ്ങി ഇരിക്കുമല്ലോ"
"ദേ ഗംഗേ പതുക്കെ പറയ്... അവൻ കൊച്ചല്ലേ... ഇപ്പോഴൊക്കെ അല്ലേ കളിച്ചു നടക്കേണ്ടത്"
"അവന് അത് ഇത്തിരി കൂടുതൽ ആണെന്നെ ഉള്ളു"
"മ്മ്മ്... നിന്റെ കൊച്ചും ഇതുപോലെ ആയിരിക്കും. അപ്പോഴും നീ ഇങ്ങനെ പറയണേ..."
"അയ്യോ..."
ഗാഥ അവളെ നോക്കി ചിരിച്ചുകൊണ്ട് സാരിയൊക്കെ വിരിച്ചിടാൻ തുടങ്ങി. അപ്പോഴാണ് ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടത്.
"ഗാഥേച്ചി... ഇപ്പോൾ ഒരു ബുള്ളറ്റ് വരുന്നതിന്റെ ശബ്ദം ഞാൻ കേൾക്കുന്നുണ്ട്. ആ ചേട്ടനായിരിക്കോ?"
ഗാഥ പെട്ടന്ന് താഴേക്ക് നോക്കി. ഗംഗ പറഞ്ഞത് ശെരിയായിരുന്നു. അത് വിശ്വ തന്നെയാണ്. അവൻ ഗാഥയുടെ വീടും കഴിഞ്ഞ് മുന്നോട്ട് പോയി. പിന്നെ തിരിച്ചു വന്ന് വീണ്ടും മുന്നോട്ട് പോയി.
"അതേ... ഗാഥേച്ചി എങ്ങാനും മുൻവശത്ത് കാണുമെന്നു കരുതി നോക്കുന്നുണ്ടാവും. അതാ മുകളിലേക്ക് നോക്കാത്തെ. ഇതിപ്പോൾ പുള്ളി അങ്ങോട്ടും ഇങ്ങോട്ടും പോയി ആളുകളെ അറിയിക്കുമല്ലോ. ഒരു കാര്യം ചെയ്യാം. ആള് ഇങ്ങോട്ട് വരുമ്പോൾ ദേ... ഇവിടെ വീണു കിടക്കുന്ന ഞാവൽ പഴം എടുത്ത് ഞാൻ എറിയാം. ഏതെങ്കിലും ഒന്നു കൊള്ളും. അപ്പോൾ ഇങ്ങോട്ട് നോക്കും. എങ്ങനെയുണ്ട് എന്റെ ഐഡിയ?"
"ദേ ഗംഗേ... വേണ്ടാട്ടോ..."
പക്ഷേ, ഗംഗ ഗാഥ പറഞ്ഞത് അനുസരിച്ചില്ല. അവൾ വിശ്വയെ എറിയുക തന്നെ ചെയ്തു. അതിൽ ഒന്നു രണ്ടെണ്ണം കറക്റ്റ് ആയി വിശ്വക്കിട്ട് കൊണ്ടു. അവൻ ബുള്ളറ്റ് പെട്ടന്ന് നിർത്തിയിട്ട് മുകളിലേക്ക് നോക്കി. അപ്പോൾ ഗംഗ മാറിക്കളഞ്ഞു. ഗാഥ വിശ്വയുടെ മുഖഭാവം കണ്ട് അവനെ നോക്കി ചിരിച്ചു. അവളെ കണ്ടതും അവൻ ഹെൽമെറ്റ് ഊരി. ഗാഥയെ കണ്ട സന്തോഷത്തിൽ വിശ്വ അവളെ നോക്കി പുഞ്ചിരിച്ചു.
(തുടരും)
@ഗ്രീഷ്മ. എസ്
[സമയക്കുറവ് മൂലമാണ് ഷോർട്ട് ആയി പോയത്. ക്ഷമിക്കണേ.... ഇതിനും മടിക്കാതെ ലൈക്ക് കമന്റ് ചെയ്ത് സപ്പോർട്ട് നൽകണേ...🙏]