ഇന്ദുലേഖ, ഭാഗം: 7

Valappottukal
ഇന്ദുലേഖ, ഭാഗം: 7



"ആര് കൊല്ലാൻ.. നിങ്ങൾ എന്തൊക്കെ ആണ് പറയുന്നത്... എനിക്കൊന്നും മനസിലാകുന്നില്ല... "

"വൈകാതെ എല്ലാം നിനക്ക് മനസിലാകും... എനിക്ക് കൂടുതൽ സമയം ഇവിടെ നിൽക്കാൻ പറ്റില്ല.. തന്റെ കയ്യിലെ ചരട് ന്റെ ചൂട് എന്നെ ദഹിപ്പിക്കുന്നു.. "

"നിങ്ങൾ പോകണ്ട.. ഞാൻ ഇതു അഴിച്ചു വക്കാം.. "

ഞാൻ എന്റെ കയ്യിലെ ചരട് ഊരി കട്ടിലിനു താഴേക്കു ഇട്ടു...

അവർ എന്റെ അടുത്ത് വന്നിരുന്നു..

"ഇന്ദു... തനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇവിടെ... "

"എന്താത്... "

"അജു.... അജു മീരേടെ മകൻ അല്ല... "

"പിന്നെ...???? "

"മീരയുടെ ഭർത്താവ് ഒരു നല്ല പട്ടാളക്കാരൻ ആയിരുന്നു... ഒരിക്കൽ അയാൾ ലീവിൽ നാട്ടിലേക്കു വരുന്ന സമയത്തു ട്രെയിനിൽ കിടന്നു കിട്ടിയ കുഞ്ഞാണ് അജു... മക്കൾ ഇല്ലാത്ത മീരക്കും ഗോപനും അജു മകനായി... അങ്ങനെ ഇരിക്കെ ആണ് അവർക്ക് സജു ഉണ്ടാകുന്നത്... അതോടെ മീരക്ക് അജു ഒരു കരടായി... "

"ഈശ്വര... എന്നിട്ട്... "

"പക്ഷെ ഗോപനു അജുനെ ഒരുപാട് ഇഷ്ടം ആയിരുന്നു... അയാൾ മരിച്ച അന്നുമുതൽ അജു വീട്ടിൽ ഒരുപാട് ഒറ്റപെട്ടു... പിന്നീട് അയാൾ ജീവിതം പല വഴിക്കും തിരിച്ചു വിട്ടു... മദ്യം.. മയക്കുമരുന്ന്.. പക്ഷെ ഒടുവിൽ പെണ്ണ്... എല്ലാത്തിനും സപ്പോർട്ട് മീരയും.... "

"ഈശ്വര.... "

"ഞങ്ങളുടെ കല്യാണം കഴിഞ്ഞതോടെ എന്റെ കണ്ണീരും പ്രാർത്ഥനയും കൊണ്ടു... അജു കുറെ ഒക്കെ മാറിയിരുന്നു.... അയാൾ എന്നെ സ്നേഹിച്ചു തുടങ്ങിയിരുന്നു... "

"ഉം.... "

പെട്ടന്ന് ആരോ വാതിലിൽ മുട്ടി .. ഞാൻ മായേടെ മുഖത്തേക്ക് നോക്കി...

അവർ നിന്നിടത്തും നിന്നും  മാഞ്ഞു ഒരു പൂച്ചക്കുട്ടിയുടെ രൂപം പൂണ്ടു...

എന്റെ കാലിന്റെ പാദങ്ങൾക്ക് ഇടയിൽ അത് മുഖമുരസി നിന്നു...

ഞാൻ പോയി വാതിൽ തുറന്നു...

സജു... !!!!

"തന്നെ ഒന്ന് പരിചയപ്പെടാൻ വന്നതാട്ടോ... ബുദ്ധിമുട്ട് ആയോ.. "

"ഇല്ല വരൂ... "

"നാട്ടിൽ എന്തുണ്ട് വിശേഷം... "

"നല്ലത് തന്നെ... "

"അമ്മ വിളിക്കുമ്പോൾ പറയാറുണ്ട് തന്നെ പറ്റി... "

"ആണോ... "

"അമ്മ പറഞ്ഞതിലും സുന്ദരി ആണ് താൻ... "

അയാൾ എന്തൊക്കെയോ കുറെ പറഞ്ഞു... ഞാൻ എല്ലാം മൂളി കേട്ടു എങ്കിലും... മായയുടെ വാക്കുകൾ ആയിരുന്നു മനസു നിറയെ....

എന്നെ എന്തിനാ അവർ കൊല്ലും എന്ന് പറഞ്ഞെ... എത്ര ആലോചിട്ടും ഒരു പിടിയും കിട്ടുന്നില്ല..

ഒക്കേം സ്വപ്നം പോലെ തോന്നുന്നു...

"ഏട്ടത്തി പോയിട്ട് ഇപ്പൊ മൂന്ന് വർഷം ആയി.. അതിൽപിന്നെ അമ്മ ഒന്ന് ഹാപ്പി ആയി കാണുന്നത് താൻ വന്നതിനു ശേഷം ആണ്... "

"ഉം... ഇനി എന്നാ തിരിച്... "

"കല്യാണം നോക്കുന്നുണ്ട്... ഒക്കെ അയാൽ അത് കഴിഞ്ഞ് പോകുള്ളൂ... "

"ഉം... "

"തന്റെ മാര്യേജ്.. "

"കഴിഞ്ഞിട്ടില്ല... "

"ഉം.. ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ... "

"ഉം.. പരിചയപ്പെട്ടതിൽ സന്തോഷം.. "

അയാൾ പടികൾ ഇറങ്ങി പോകുന്നതും നോക്കി ഞാൻ നിന്നു...

തൊട്ടു പിന്നാലെ ആന്റി അങ്ങോട്ട്‌ കയറി വന്നു..

"മോൾ ഉറങ്ങാറായോ.. "

"ഇല്ല ആന്റി.  "

ആന്റി അകത്തേക്ക് കയറി എന്റെ അടുത്ത് വന്നിരുന്നു..

ഈ പ്രസാദം ഇവിടെ വച്ചോളു... ഇന്ന് ഞാനും സജു വും കൂടെ അമ്പലത്തിൽ പോയിരുന്നു .

"ഉം... "

ഞാൻ അതെടുത്തു അല്പം നെറ്റിയിൽ തൊട്ടു.. ബാക്കി ജനലിൽ വച്ചു ..

"മോളോട് ഒരു കാര്യം ചോദിക്കാൻ കൂടി ആണ് ഞാൻ വന്നത്. . "

"എന്താ ആന്റി... "

"സജു നു കല്യാണം ആലോചിക്കുന്നുണ്ട്... "

"ഉം... "

"മോൾക്കു  എതിർപ്പൊന്നും ഇല്ല എങ്കിൽ ഞങ്ങൾ വീട്ടിൽ വന്നു ചോദിക്കട്ടെ.. "

എന്ത് പറയണം എന്നെനിക്കു അറിയില്ല...

ദേവേട്ടൻ ഇപ്പൊ എന്റെ മനസ്സിൽ ഇല്ല... എന്നെ അല്ലാലോ അയാൾ സ്നേഹിച്ചത് . എന്റെ അച്ഛന്റെ സ്വത്തു മാത്രം ആയിരുന്നല്ലോ അയാൾക്ക്‌ വലുത്...

പക്ഷെ അജു സർ... ആ പാവം മനുഷ്യനോട് ഇടയ്ക്കു എപ്പോളോ ഒരു ഇഷ്ടം എന്റെ മനസ്സിൽ തോന്നിയില്ലേ എന്നൊരു സംശയം...

"ഞാൻ ആലോചിച്ചു ഒരു മറുപടി പറയാം ആന്റി.. "

"മോൾടെ മനസ്സിൽ ആരെങ്കിലും... "

"ഏയ്... "

"സജു നു മോളെ നല്ല ഇഷ്ടം ആയി... "

"ഉം... "

"എങ്കിൽ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.. സജു ഒന്നും കഴിച്ചിട്ടില്ല... മോളും വാ.. ഇന്ന് അവിടന്ന് കഴിക്കാം... "

"വേണ്ട ആന്റി.. ഞങ്ങൾ പോരും വഴി കഴിച്ചിരുന്നു.. "

"എങ്കിൽ മോൾ കിടന്നോ.. "

അവർ ഇറങ്ങി പോകുന്നത് നോക്കി ഞാൻ നിന്നു...

അവരോടു എന്ത് മറുപടി  പറയണം എന്നറിയാതെ ഞാൻ ശരിക്കും വിഷമിച്ചു...

താഴെ എല്ലാരും കിടന്നു എന്ന് തോന്നുന്നു.. അജു എന്നെ ഇവിടെ ആക്കി ബുള്ളറ്റ് എടുത്തു പോകുന്നത് കണ്ടു... പക്ഷെ ഇതുവരെ വന്നില്ല എന്ന് തോന്നുന്നു...

ഞാൻ താഴെ ഗാർഡനിൽ വന്നിരുന്നു...

അപ്പോളേക്കും അജു വന്നു...

അയാൾ ബുള്ളറ്റ് ഷെഡിൽ വച്ചു എന്റെ അടുത്തേക്ക് വന്നു..

"ഹോ ആളെ പേടിപ്പിക്കാൻ ഇരിക്കുവാണോ താൻ... "

"ഏയ്... "

"എന്ത് പറ്റി... തന്റെ മുഖം എന്താ വല്ലാതെ... "

"അത്.... "

അയാൾ എന്റെ അടുത്തായി ഇരുന്നു..

"എന്താടോ... "

"ഞാൻ ഇന്ന് മായയെ കണ്ടു.. "

"മായയെയോ... താൻ സ്വപ്നം കണ്ടതാകും... "

"അല്ല.. ഞാൻ നേരിട്ട് കണ്ടു... എന്നോട് കുറെ സംസാരിച്ചു... "

മായ പറഞ്ഞതെല്ലാം ഞാൻ അജുവിനോട് പറഞ്ഞു..

"താൻ പേടിക്കണ്ട... കുറച്ചൊക്കെ എനിക്കും അറിയാം.. ടെൻഷൻ അടിക്കേണ്ട ഞാൻ ഉണ്ടാകും കൂടെ.. "

"അതല്ല ടെൻഷൻ,, "

"പിന്നെ...??? "

"ആന്റി എന്നെ കാണാൻ വന്നിരുന്നു... എന്നിട്ട്... "

"അമ്മ എന്താ പറഞ്ഞെ തന്നോട്... "

"സജു നു എന്നെ വിവാഹം കഴിക്കണം എന്നുണ്ടെന്ന്... "

ഞാൻ ആ മുഖത്തേക്ക് നോക്കി.. ഒരു ഞെട്ടൽ എനിക്ക് കാണാനാകുന്നുണ്ട്...

"താൻ എന്ത് പറഞ്ഞു.. "

"ഞാൻ എന്ത് പറയാൻ... "

"ഒക്കെ ആണേൽ ഓക്കേ എന്ന് പറയണം... അല്ലാതെന്താ പറയാ..."

"എനിക്ക് അങ്ങനെ ഒന്നും തോന്നിയിട്ടില്ല... ഇന്നാണ് ഞാൻ അയാളെ കാണുന്നത് പോലും... "

"തന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ... "

ഞാൻ മിണ്ടിയില്ല...

"ദേവൻ പോയില്ലെടോ... ഇനിയും താൻ അയാളെ നോക്കി ഇരിക്കുവാണോ... "

"ഏയ്... അതൊക്കെ ഞാൻ മറന്നു... "

"പിന്നെ എന്താ ഇപ്പൊ തന്റെ പ്രശ്നം... "

"അറിയില്ല... "

ഞാൻ ആ കണ്ണുകളിലേക്കു നോക്കി...

ഇതുവരെ എനിക്ക് ആ കണ്ണുകളിലേക്ക് നോക്കാൻ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല... പക്ഷെ ഇപ്പൊ.. എന്തോ കഴിയുന്നില്ല...

"താൻ പോയി കിടക്കു.. നേരം ഒരുപാട് ആയി... "

"വേണ്ട.. പൊക്കൊളു.. ഞാൻ കുറച്ചു കഴിഞ്ഞു കിടക്കുന്നുള്ളു.. "

"എങ്കിൽ ഞാനും പോണില്ല... എന്താ എന്നറിയില്ല... തന്നോട് സംസാരിച്ചു ഇരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആണ്... "

പെട്ടന്ന് കറന്റൊക്കെ പോയി... ചുറ്റും പുക നിറഞ്ഞു...

ഞാൻ പേടിച്ചു അജുവിനെ അള്ളിപ്പിടിച്ചു...

ആ പുകയിൽ തെളിഞ്ഞു വരുന്ന മായയെ ഞാൻ കണ്ടു...

ഞാൻ അജുവിനോട് കൂടുതൽ ചേർന്നു നിന്നു...

അജുവിന്റ ഷിർട്ടിന്റെ കോളറിൽ എന്റെ കൈ ഊന്നി ഞാൻ നിന്നു...

മായ കരഞ്ഞു കൊണ്ടു തിരിഞ്ഞു പോയി...

ഞാൻ അജുന്റെ മുഖത്തേക്ക് നോക്കി... അയാൾ ആകെ പകച്ചു നിൽക്കുവാന്... കറന്റും ഉണ്ട്...

ഈശ്വര അപ്പോ ഈ പുകയും ഇരുട്ടും മായയും എല്ലാം ഞാൻ മാത്രം കണ്ടുള്ളു...

"താൻ ഒന്ന് വീടു... എന്താ തനിക്കു പറ്റിയെ... "

പെട്ടന്ന് സ്ഥലകാല ബോധം വന്നു ഞാൻ മാറി നിന്നു..

"ഞാൻ ഒരു കാര്യം ചോദിച്ചാൽ തനിക്ക് എന്നോട് മുഷിച്ചിൽ ആകുമോ... "

"എന്താ.. "

"ഇതുപോലെ എന്നും എന്നോട് ചേർന്നു നിന്നുടെ തനിക്ക്... "

ഞാൻ ആഗ്രഹിച്ച ചോദ്യം ആയിരുന്നു അത്...

ഞാൻ നാണത്തോടെ താഴേക്കു നോക്കി.

"എന്താ താൻ ഒന്നും പറയാത്തെ... രണ്ടാം കെട്ടു അല്ലെ എന്ന് ആലോചിക്കുവാനോ... അതോ ഈ ആഭാസനെ ഇന്ദുന് വേണ്ട എന്നോ..ആരോ ഉപേക്ഷിച്ചു പോയ ഈ ജന്മം തന്റെ ജീവിതത്തിലേക്ക് വേണ്ട എന്നോ...എന്താണേലും താൻ പറ..."

"ഏയ്.. അങ്ങനെ ഒന്നും പറയല്ലേ "

എന്ന് പറഞ്ഞു ഞാൻ ആ വാ പൊത്തി...

ആ മാറിലേക്ക് വീഴുമ്പോൾ... ഒരു പുതിയ ജീവിതം സ്വപ്നം കാണുകയായിരുന്നു അജുവും..

"താൻ പോയി കിടന്നുറങ്ങു... നാളെ ലീവ് എടുക്കു.. നമുക്ക് നാണിക്കവല വരെ ഒന്നു പോകാം... കരയാൻ അല്ലാതെ അവിടെ ഒന്ന് പോയി ഇരിക്കണം കുറച്ചു നേരം... "

"നാളെ എന്തായാലും ഓഫിസിൽ പോണം.. കുറച്ചു ഫയൽസ് റെഡി ആക്കാൻ പോണം.. ഉച്ചതിരിഞ്ഞു ഞാൻ ലീവ് എടുക്കാം... ഞാൻ ഇറങ്ങുമ്പോൾ വിളിക്കാം... "

"എങ്കിൽ പോയി കിടക്കു... "

"ഉം.."

"പേടി ഉണ്ടെങ്കിൽ ഞാനും വരാം... "

"അയ്യടാ.. ആ പേടി ഞാൻ അങ്ങ് സഹിച്ചു... "

"ഓ ജാഡ... "

"അതെ... എനിക്ക് ഇത്തിരി ജാഡ കൂടുതൽ ആണെന്ന് കൂട്ടിക്കോ... "

"ഉം... എങ്കിൽ ആ ജാഡ എനിക്ക് ഒരുപാട് ഇഷ്ടം ആണ്..  "

"ആഹാ... "

"പോയി കിടക്കു പെണ്ണേ... "

ഞാൻ തിരിച്ചു എന്റെ മുറിയിൽ വന്നു കിടന്നു...

ക്ഷീണം കൊണ്ടു ഉറങ്ങി പോയത് അറിഞ്ഞില്ല...

********

ഓഫിസിൽ എത്തി അത്യാവശ്യം അര്ജന്റ് ആയ ഫയൽ ഒക്കെ റെഡി ആക്കി ഇരിക്കുമ്പോൾ അറ്റൻഡർ അങ്ങോട്ട്‌ വന്നു..

"മോളെ കാണാൻ ഒരു സ്ത്രീ വന്നിട്ടുണ്ട്.. "

"വരാം കുമാരാരേട്ടാ... "

ആരാണ് എന്നെ കാണാൻ വന്നിരിക്കുന്നത് എന്നെനിക്കു ഒരു പിടിയും കിട്ടിയില്ല..

ഞാൻ വെയ്റ്റിംഗ് റൂമിലേക്ക്‌ നടന്നു..

അവിടെ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന ആ സുന്ദരിയായ സ്ത്രീയിലേക്ക് എന്റെ കണ്ണുകൾ നീണ്ടു..

ഇതുവരെ ഞാൻ അവരെ കണ്ടിട്ടില്ല...

ആരാണ് ഇവർ എന്നെനിക്കു ഒരു പിടിയും കിട്ടിയില്ല...

രചന: ജ്വാല മുഖി

തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...

അടുത്ത ഭാഗം വായിക്കുവാൻ   ഇവിടെ ക്ലിക്ക് ചെയ്യുക....

To Top