ഇന്ദുലേഖ, ഭാഗം: 6

Valappottukal
ഇന്ദുലേഖ, ഭാഗം: 6



"ഞാൻ ഇന്ദുന്റെ കൂടെ ഇവിടെ ഒക്കെ ഒന്ന് കാണാം എന്ന് കരുതി വന്നതാ... "

"ബോസ്സ് ഇരിക്കൂ... "

"ഇല്ലെടോ സമയം പോലെ ഇറങ്ങാം.. ഇന്ദു ന്റെ അച്ഛനെ ഒന്ന് കാണണം... "

"ഇന്ദു നെ.... എങ്ങനെ... "

"എന്റെ വുഡ് ബി ആണ്.. നിങ്ങൾ തമ്മിൽ പരിചയം ഉള്ള സ്ഥിതിക്ക് ഞാൻ ഇനി പരിയാച്ചപ്പെടുത്തേണ്ട കാര്യം ഇല്ലാലോ... "

മറുപടി പറഞ്ഞത് ഞാൻ ആയിരുന്നു... സത്യത്തിൽ ഇതൊന്നും വിശ്വസിക്കാൻ ആകാതെ അന്തം വിട്ടു നിൽകുവായിരുന്നു ഞാൻ.. എങ്കിലും ദേവേട്ടന് മുന്നിൽ തോറ്റു കൊടുക്കില്ല ഞാൻ...

ദേവേട്ടന്റെ മുഖത്തെ പകപ്പ് ഞാൻ കണ്ടു.. അതിൽ ഞാൻ ഒരുപാട് സന്തോഷിച്ചു...

"വൈഫ്‌ എവിടെ.."

"അകത്തുണ്ട് വിളിക്കാം... "

ദേവേട്ടൻ അകത്തു പോയി ദിവ്യയെ കൂട്ടി വന്നു...

കാണാൻ തരക്കേടില്ലാത്ത ഒരു കുട്ടി...

"ഇതു ഇന്ദു.. അമ്മാവന്റെ മകൾ ആണ്.. "

അവള്ടെ മുഖത്തെ അവിഞ്ഞ ചിരി കണ്ടപ്പോൾ എനിക്ക് ശരിക്കും ദേഷ്യം വന്നു..

"ഞാൻ ഇറങ്ങട്ടെ ദേവ... ലീവ് കഴിഞ്ഞു താൻ നാളെ അല്ലെ ജോയിൻ ചെയ്യണേ.. "

"അതെ ബോസ്സ്... "

"ഞാനും ഇന്ദുവും കൂടെ അങ്ങോട്ട്‌ വരുന്നുണ്ട്.. ഇനി അങ്ങോട്ട്‌ കണക്കുകൾ ഒക്കെ ഇന്ദുവിനെ കാണിച്ചാൽ മതി.. "

"ഓക്കേ ബോസ്സ്.. "

ദേവേട്ടന്റെ മുഖം വെട്ടിയാൽ ചോര വരില്ല.. എനിക്ക് സന്തോഷം ആയി...

വാടോ എന്ന് പറഞ്ഞു അജു എന്നെ തോളിലൂടെ കൈ ഇട്ടു നടന്നു...

അപ്പോളേക്കും അമ്മാവനും അമ്മായിയും വന്നു..

"ഇന്ദു എപ്പോ വന്നു... "

"ഇപ്പൊ വന്നതേ ഉള്ളു...."

"ഇത്  എന്റെ ബോസ്സ് ആണമ്മേ... "

"ആഹാ എന്നിട്ട് വല്ലതും കഴിച്ചോ നിങ്ങൾ... "

"സമയം ഇല്ല അമ്മായി.. ഞങ്ങൾ നാളെ കഴിഞ്ഞു പോകും.. ഞാൻ വീട്ടിലേക്കു പോകും വഴി ആണ്... ഇവിടെ എത്തിയപ്പോൾ ഏട്ടന്റെ സ്റ്റാഫ്‌ ആണെന്ന് പറഞ്ഞപ്പോൾ ഒന്ന് കാണാം എന്ന് വിചാരിച്ചു കയറിയതാ ... "

ഞാൻ അത് പറയുമ്പോൾ അമ്മായിയും അമ്മാവനും ആകെ ചൂളി നില്പുണ്ട്...

എന്റെ കൃഷ്ണ... ഈ അവസരം നീ എനിക്ക് തന്നതിന് ഒരുപാട് നന്ദി കണ്ണാ...

തിരിച്ചു കാറിൽ കയറിയതും എനിക്ക് ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു.. അജു വിനോട് ചോദിക്കാൻ....

"സാർ... നു ദേവേട്ടനെ പണ്ടേ അറിയാമായിരുന്നോ.. "

"അവൻ എന്റെ കമ്പനിയിൽ ജോലി തുടങ്ങിയിട്ട് ഇപ്പൊ അഞ്ചു വർഷത്തോളം ആയി.. "

"ആണോ... "

"നല്ല പയ്യൻ ആടോ.. പിന്നെ ഇടയ്ക്കിടെ സാലറി കൂട്ടി ചോദിക്കും.. അതൊരു പ്രോബ്ലം മാത്രം ഉള്ളു.. "

"ഉം... "

"അതൊക്കെ പോട്ടെ.. നിങ്ങളുടെ വിവാഹം എന്താ നടക്കാതിരുന്നേ.... "

"എന്റെ അച്ഛൻ ഇവിടുത്തെ അത്യാവശ്യം നല്ല ഒരു ബിസിനസ്‌കാരൻ ആയിരുന്നു... പാർട്ണർ ഷിപ് ആയി ഒരു ഫിനാൻസ് നടത്തിയിരുന്നു... ഒടുവിൽ പാർട്ണർ ക്യാഷ് എല്ലാം അടിച്ചു മുങ്ങി... ഉള്ളതെല്ലാം വിറ്റുപെറുക്കി അച്ഛൻ ഡെപോസിറ്റേഴ്സ് ന്റെ പൈസ ഒക്കെ തിരിച്ചു കൊടുത്തു... പക്ഷെ എന്റെ കല്യാണത്തിന് അച്ഛൻ പറഞ്ഞു വച്ചിരുന്നത്... 300 പവനും കാറും ആയിരുന്നു... കല്യാണത്തിന് കതിര്മണ്ഡപത്തിലേക്ക് കയറുമ്പോൾ എന്റെ കഴുത്തിൽ 200 പവൻ ഉണ്ടായിരുന്നു... ഒക്കെയും അച്ഛനും അമ്മയും കൂടി പോയിട്ടാണ് എടുത്തത്... "

"എന്നിട്ട്.. "

"മുഹൂർത്തം ആകുന്നതിനു തൊട്ടു മുന്നാണ് അമ്മാവൻ ഓടി വന്നു ഇതു നടക്കില്ല എന്ന് പറയുന്നത്... എന്താണ് കാരണം എന്നെനിക്കു മനസിലായില്ല... പിന്നെ ആണ് അമ്മാവൻ പറഞ്ഞത് മുക്കുപണ്ടം ഇട്ടു.. കാൽ കാശിനു ഗതി ഇല്ലാത്ത പെണ്ണിനെ അവരുടെ മകന് വേണ്ട എന്ന്.. "

"അപ്പൊ ദേവൻ... "

"ഞാൻ അപ്പോൾ ആദ്യം നോക്കിയത് ദേവേട്ടനെ ആയിരുന്നു... എടുത്ത താലി തട്ടിൽ വച്ചു ദേവേട്ടൻ എഴുന്നേറ്റു പോകുന്നത് നോക്കി ഞാൻ നിന്നു.. അച്ഛന് നാട്ടുകാരെ ഒക്കെ പറ്റിക്കാമായിരുന്നു.. ഒന്നും തിരിച്ചു കൊടുക്കാതിരിക്കാമായിരുന്നു.. പക്ഷെ എന്റെ അച്ഛൻ ഒരു പാവം ആണ്.. അങ്ങനെ ഒന്നും ചെയ്യാൻ അച്ഛന് കഴിയില്ല.. സത്യത്തിൽ ഞാൻ അണിഞ്ഞതെല്ലാം സ്വർണ്ണം അല്ല എന്നെനിക്കു അറിയില്ലായിരുന്നു...എന്നാലും എങ്ങനെ കഴിഞ്ഞു..  "

"ദേവന് ഭാഗ്യം ഇല്ലാതെ പോയി ഇന്ദു... "

"ദേവേട്ടന്റെ വീടും മൊത്തത്തിലും വാങ്ങാൻ ഉള്ള ആസ്തി ഉണ്ടായിരുന്നു ഒരുകാലത്തു എന്റെ അച്ഛന്... "

"അതൊക്കെ വിടെടോ.. താൻ വഴി പറ... "

വഴി ഒക്കെ പറഞ്ഞു കൊടുത്തു വീട്ടിലേക്കു തിരിക്കുമ്പോൾ ഉള്ളിൽ വല്ലാത്ത പേടി ആയിരുന്നു...

തെറ്റൊന്നും ചെയ്യില്ല എന്ന് അച്ഛനും അമ്മയ്ക്കും അറിയാം അതുകൊണ്ട് കുറച്ചൊരു ധൈര്യം ഉണ്ട്...

"ആഹാ മോളെത്തിയോ... "

"ഇതാരാ... "

"ഞാൻ വിളിക്കുമ്പോൾ പറയാറില്ലേ... അജു സർ... "

"ആഹാ മോളു പറഞ്ഞു കേട്ടിരിക്കുന്നു... മോൻ ഇരിക്കു..."

"ഇതു പണ്ടത്തെ തറവാട് ആണ്.. അച്ഛൻ വെറുതെ ഓർമ്മക്ക് വാങ്ങി ഇട്ടതാ.. ഇപ്പൊ ഇവിടെ ആണ് ഞങ്ങൾ താമസം... കുറച്ചു സൗകര്യം കുറവുണ്ടാകും.. മഴ പെയ്താൽ ചോരും... ഓടിറക്കി ഇറക്കി മേയണം.. "

"അതൊന്നും കുഴപ്പമില്ല അങ്കിൾ... എനിക്കിവിടെ ഒക്കെ നല്ല ഇഷ്ടം ആയി... "

അച്ഛനും അജുവും കൂടെ എന്തൊക്കെയോ സംസാരിച്ചു ഇരുന്നു...

രണ്ടു പേരും കൂടെ പുറത്തൊക്കെ കറങ്ങി നടന്നു.. അച്ഛൻ അജുന്റെ ബെൻസിൽ നിന്നും കണ്ണെടുക്കുന്നില്ല.. പാവം അച്ഛനും ഉണ്ടായിരുന്നു ഒരു ബ്ലാക്ക്‌ കളർ ബെൻസ്.. ഇപ്പൊ ഒരു സ്‌കൂട്ടർ പോലും ഇല്ല...

വൈകുന്നേരം വീട്ടിലെ കുളത്തിൽ പോയി കുളിച്ചു... ഊണൊക്കെ കഴിച്ചു

"ഇത്ര നല്ലൊരു ഊണ് ഞാൻ എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല... "

എന്റെ അമ്മക്ക് അതില്പരം അവാർഡ് കിട്ടാൻ ഇല്ലായിരുന്നു...

അനിയത്തി ആണേൽ ഫുൾ ടൈം അജുന്റെ കൂടെ തല്ലിട്ട് നടക്കുന്നു...

"കിടക്ക വിരിച്ചിട്ടുണ്ട് സർ പോയി കിടന്നോളു... അറ്റത്തെ ചായ്പ്പിൽ കിടന്നോ.. അവിടെ ആകുമ്പോൾ തട്ടുണ്ട്... ഇല്ലെങ്കിൽ ചിലപ്പോൾ മഴ പെയ്താൽ പാത്രം പിടിച്ചു ഇരിക്കേണ്ടി വരും .. "

"താൻ ഈ സർ വിളി ഒന്ന് നിർത്തുമോ.. എന്നെ അജു എന്ന് വിളിച്ചാൽ മതി.. "

"ഉം.. പോയി കിടക്കു... "

*******

രാവിലെ നേരത്തെ എണീറ്റു കുളിച്ചു അമ്പലത്തിൽ പോകാൻ നിൽകുമ്പോൾ അച്ഛനും അജുവും കൂടെ അമ്പലത്തിൽ പോയി വരുന്നു...

"ടോ ഞാൻ ഇനി അങ്ങോട്ട്‌ പോണില്ലാട്ടോ... "

"ആണോ.. എങ്കിൽ രണ്ടു പശൂനെ വാങ്ങി തരാം ഇവിടെ കൂടിക്കോ... "

"ആഹാ.. ആയിക്കോട്ടെ... "

ഞാൻ നേരെ അമ്പലത്തിൽ പോയി തൊഴുതിറങ്ങി... ഒരു ചരടും ജപിച്ചു വാങ്ങി

ഞാനും ദേവേട്ടനും എത്ര വട്ടം വന്ന അമ്പലം ആണിത്.. എന്റെ കൃഷ്ണ... ഒടുവിൽ നീ എന്നെ തനിച്ചാക്കി...

ഓരോന്ന് ഓർത്തു ഞാൻ നടന്നു....

******

ഇന്ന് ഞങ്ങൾ തിരിച്ചു പോകുവാണ്...

"ഇന്ദു... "

"ഇവിടന്നു പോകാൻ തോന്നണില്ലടോ... "

"ആഹാ.. അത് നല്ല കഥ... "

"തന്റെ അച്ഛനെയും അമ്മയേം നമുക്ക് കൂടെ കൂട്ടിയാലോ... "

"ഒന്ന് പോയെ.. വേഗം വാ... "

എല്ലാവരോടും യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി..

അമ്മേടെ വക പലഹാരങ്ങളും കാച്ചിയ എണ്ണയും ഒക്കെ ബാഗിൽ കുത്തി നിറച്ചിട്ടുണ്ട്... ഇത്തവണ ബസിനു അല്ലാലോ... അങ്ങനേം ഉണ്ട് കാര്യം..

*****

മീര ടീച്ചർ ടെ വീട്ടിലേക്കുള്ള വഴി തിരിഞ്ഞതും എന്റെ ഉള്ളിൽ വീണ്ടും ഭയം തുടങ്ങി...

ഉമ്മറത്തു ഇരിക്കുന്ന ആളെ ഞാൻ ശ്രദ്ധിച്ചു നോക്കി...

അപ്പോളേക്കും ആന്റി അങ്ങോട്ട്‌ വന്നു..

"നിങ്ങൾ എന്താ വൈകിയേ... "

"ബ്ലോക്ക്‌ ൽ പെട്ട്... അതാ.. "

"ഉം... "

"സജു എപ്പോ വന്നു... "

"രാവിലെ വന്നു ചേട്ടാ... "

ഞാൻ എല്ലാർക്കും ഒരു പുഞ്ചിരി കൊടുത്തു മുകളിലേക്ക് പോന്നു...

അകത്തു വന്നു അടിച്ചു വാരി തുടച്ചു.. വിളക്ക് വച്ചു...

പിന്നിലെ സിറ്റ് ഔട്ട്‌ ൽ വന്നിരുന്നു...

പുഴയിൽ ആരോ മുങ്ങി താഴുന്നു... ഞാൻ പിന്നെയും നോക്കി.. ഇപ്പൊ കാണുന്നില്ല...

ഞാൻ അകത്തു വന്നു വാതിൽ അടച്ചു... പെട്ടന്ന് ഇരുട്ട് മൂടി...

ചുവരിൽ ചുവന്ന അക്ഷരങ്ങൾ തെളിഞ്ഞു...

"സൂക്ഷിച്ചോ... "

ഞാൻ എന്റെ കയ്യിലെ ചരടിൽ മുറുകെ പിടിച്ചു.. ധൈര്യം സംഭരിച്ചു..

പണ്ട് മുത്തശ്ശി പഠിപ്പിച്ച മന്ത്രങ്ങൾ ജപിച്ചു...

"എനിക്ക് നിങ്ങളെ കാണണം... നിങ്ങൾക്ക് പറയാൻ ഉള്ളത് എന്റെ മുന്നിൽ വന്നു നിന്നു പറയു... അല്ലാതെ ഈ ചുവരിലെ ലിപികൾ.. അതെനിക്ക് കാണണ്ട... "

ഞാൻ അത് പറഞ്ഞതും... അവിടം ആകെ പുക നിറഞ്ഞു...

ഒരു രൂപം തെളിഞ്ഞു വന്നു...
ആ കണ്ണുകൾ ചുവന്നിട്ടല്ല.... പകരം കണ്ണുനീർ ഒഴുകുന്നു...

ആ രൂപം എന്റെ നേരെ വന്നു...

"ഇന്ദു........ "

"പറയു... നിങ്ങൾ എന്തിനാ എന്നെ ഇങ്ങനെ പേടിപ്പിക്കുന്നെ... "

"ഞാൻ നിന്നെ ഒന്നും ചെയ്യില്ല ഇന്ദു... പക്ഷെ അവർ നിന്നെ കൊല്ലും.... "


രചന: ജ്വാല മുഖി

തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...

അടുത്ത ഭാഗം വായിക്കുവാൻ   ഇവിടെ ക്ലിക്ക് ചെയ്യുക....

To Top