ഇന്ദുലേഖ, ഭാഗം: 5
ബാങ്കിൽ എത്തിയതും നേരെ ജ്യോതിടെ അടുത്തേക്ക് പോയി..
"ജ്യോതി.. "
"എന്താടി... "
"എനിക്ക് ഒരു വീട് തരപ്പെടുത്തി തരുമോ.. "
"ഇപ്പൊ താമസിക്കുന്ന വീടിനേക്കാൾ സൗകര്യം ഉള്ള വീട് ഇനി നിനക്ക് ഈ മലയോരത്തു കിട്ടില്ല മോളെ.. "
"എനിക്ക് ആ വീട് പറ്റനില്ല... "
ഞാൻ ഉണ്ടായതെല്ലാം അവളോട് പറഞ്ഞു..
"നീ ടെൻഷൻ ആകണ്ട... നമുക്ക് നോക്കാടോ.. "
ഞാൻ തിരിച്ചു എന്റെ സീറ്റിൽ വന്നിരുന്നു...
മാസാവസാനം ആയതോണ്ട് നല്ല പിടിപ്പത് പണി ഉണ്ടായിരുന്നു... ബാങ്കിന്ന് ഇറങ്ങുമ്പോൾ സമയം ആറ് കഴിഞ്ഞു...
ഇരുട്ട് മൂടിയ റോഡ് കാണുമ്പോൾ തന്നെ എനിക്ക് പേടി ആയി തുടങ്ങി...
തിങ്ങി നിറഞ്ഞു വന്നൊരു ബസിൽ നുഴഞ്ഞു കേറി ഞാൻ..
വീട്ടിലേക്കുള്ള ഇടവഴി നടന്നു... അപ്പോൾ ആണ് വീട്ടിലെ പണികൾ കഴിഞ്ഞു ഭാരതി ചേച്ചി പോകുന്നത് കണ്ടത്...
"ഇന്ന് ചേച്ചി വൈകിയോ.. "
"ഉവ്വ് കുഞ്ഞേ... പറമ്പോക്കെ ഒന്ന് വെടിപ്പാക്കാൻ നിന്നു...സുജി കുഞ്ഞു വരുന്നുണ്ട്.
"
"ഉം... "
"മോളിനി എന്നാ നാട്ടിൽ പോണേ... "
"ഇപ്പൊ ഒന്നും പോണില്ല... കുറച്ചു നാൾ കഴിയട്ടെ., "
"മോളെ കാണുമ്പോൾ മായക്കുഞ്ഞിനെ ഓർമ വരും... "
"അതെന്താ... "
"മോൾടെ അത്രയും മുടി ഒന്നും ഇല്ല... എങ്കിലും സുന്ദരി ആയിരുന്നു... "
"അവർക്ക് എന്താ പറ്റിയെ.....? "
"പുഴയിൽ ചാടിയതാ .... !!'"
"എന്തിന്... "
"അതൊന്നും അറിയില്ല കുഞ്ഞേ.. അന്ന് വീട്ടിൽ മാഡം മാത്രം ഉണ്ടായിരുന്നുള്ളൂ... "
"അപ്പോ അജു സർ.. "
"സർ അന്ന് കമ്പനിയിൽ പോയിരിക്കുകയായിരുന്നു.. "
"സർ നു കമ്പനി ഒക്കെ ഉണ്ടോ.. "
"ഉവ്വ്.. ഇപ്പൊ അത് ആരെയോ നോക്കാൻ ഏല്പിച്ചിരിക്കുകയാണ്.. "
"സർ നു മായയെ ഇഷ്ടം ആയിരുന്നില്ലേ.. "
"അതെനിക്ക് അറിയില്ല കുഞ്ഞേ... സർ അന്നൊന്നും ഇങ്ങനെ ആയിരുന്നില്ല.. ഇങ്ങോട്ട് വരാറേ ഇല്ലായിരുന്നു... "
"ചേച്ചി അപ്പോ ഇവിടെ എത്ര നാളായി.. "
"അജു കുഞ്ഞിന് അഞ്ചാറ് വയസായപ്പോൾ വന്നതാ ഞാൻ.. "
"ചേച്ചിയോട് മായ സംസാരിക്കാറില്ലേ.. "
"ആ കുഞ്ഞു എല്ലാവരോടും നല്ല അടുപ്പം ആണ് മോളെ... വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത ഒരു കുട്ടി... "
"ആത്മഹത്യാ ചെയ്യണേൽ എന്തെങ്കിലും കാരണം വേണ്ടേ.. "
"അതൊന്നും എനിക്ക് അറിയില്ല കുഞ്ഞേ... "
"ചേച്ചി എനിക്ക് ഒരു ഉപകാരം ചെയ്തു തരുമോ.. "
"എന്താ... "
"എനിക്കൊരു വീട് തരപ്പെടുത്തി തരുമോ... "
"എന്താ മോളെ.. എന്തിനാ മാറുന്നെ.. "
"അതല്ല ചേച്ചി... ഇവിടെ എന്തൊക്കെയോ..എനിക്ക് പേടി പോലെ...രാത്രിയിൽ ഒരു നിഴൽ പോലെ ഒക്കെ ഞാൻ കാണുന്നു... "
"അതൊക്കെ മോൾടെ തോന്നൽ ആകും.. ഇതുവരെ ഇവിടെ ആരും അങ്ങനെ ഒന്നും കണ്ടിട്ടില്ല... മായമോൾ ആരെയും ദ്രോഹിക്കില്ല കുഞ്ഞേ... "
"ഞാൻ കണ്ടു ചേച്ചി... "
"അജു സർ നു മോളെ വല്ല്യ കാര്യം ആണ്... മോൾ ഇവിടന്നു പോണ്ട... ഇന്നലെ സർ എന്നോട് പറയാ..ഇന്ദുനും കൂടെ ഉള്ള ഭക്ഷണം ഇവിടെ വച്ചാൽ പോരെ.. ആ കുട്ടി വന്നിട്ട് വേണ്ടേ എന്തേലും വച്ചുണ്ടാക്കാൻ.. ചേച്ചി ആ കുട്ടിയോട് ഒന്ന് പറയാൻ... "
"അതൊന്നും വേണ്ട ചേച്ചി... ഭക്ഷണം വേണം എന്ന് തന്നെ നിർബന്ധം ഇല്ല.. "
"പിന്നെ കാണാം മോളെ.. ഞാൻ നടക്കട്ടെ.. പിള്ളേർ ഒറ്റക്കാ വീട്ടിൽ... "
"ഉം... "
ഞാനും വേഗം നടന്നു.. എന്നാലും ഈ മായ എന്തിനാ അങ്ങനെ ചെയ്തെ എന്ന് ഓർത്തിട്ടു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല...
എന്തൊക്കെയോ നിഗൂഢതകൾ ഉണ്ടിവിടെ...
ഞാൻ വേഗം മുറിയിൽ വന്നു.. കുളിച്ചു കണ്ണനെ തൊഴുതു.. ഒരു ചായ കുടിച്ചു... മുടിയിൽ വന്നു തുണികൾ ഒക്കെ മടക്കി വച്ചു...
പെട്ടന്ന് കറന്റ് പോയി..
"ഹോ.. എന്ത് കഷ്ടം ആണിത്.. ഒരു കാറ്റുപോലും ഇല്ല... "
ഞാൻ മൊബൈൽ തപ്പി..കിട്ടിയില്ല ..
കട്ടിലിൽ ഇരുന്നു... ഇനി കറന്റ് വരട്ടെ... എന്നിട്ട് മടക്കാം..
ഞാൻ കട്ടിലിൽ തലയിണ ചാരി അവിടെ ഇരുന്നു...
പെട്ടന്ന് ചുവരിൽ ഒരു വെളിച്ചം പോലെ തെളിഞ്ഞു വന്നു...
ആ മുഖം....
ഈശ്വര ..... മായ.....
എന്റെ കയ്യും കാലും വിറച്ചു തുടങ്ങി... എന്റെ കൃഷ്ണ... പരീക്ഷിക്കല്ലേ...
ഞാൻ കാലുകൾ രണ്ടും കുത്തി വച്ചു മുഖം അതിനുള്ളിൽ പൂഴ്ത്തി വച്ചു...
പെട്ടന്ന് കറന്റ് വന്നു... ഞാൻ ചുറ്റും നോക്കി.. ആരും ഇല്ല..
അപ്പൊ എനിക്ക് തോന്നിയതാകും...
പെട്ടന്നാണ് ഞാൻ ആ ചുവരിലേക്ക് നോക്കിയത്...
"എന്നെ കൊന്നതാണ്.... !!!!"
അത് വായിച്ചതും എന്റെ കണ്ണുകൾ രണ്ടും തുറിച്ചു ചാടി...
ആ ചുവന്ന അക്ഷരങ്ങളിലേക്ക് ഞാൻ പിന്നെയും നോക്കി...
ഞാൻ വേഗം വാതിൽ തുറന്നു താഴേക്കു ഇറങ്ങി... പുറത്തു ഫോൺ ചെയ്യുവായിരുന്ന അജു ന്റെ കയ്യിൽ പിടിച്ചു വലിച്ചു മുകളിലേക്ക് ഓടി..
"നോക്കു.... "
"എന്ത്.. "
"ചുവരിലേക്ക് നോക്കു... "
"തനിക്ക് വല്ല വട്ടും ഉണ്ടോ.. ഇവിടെ ഒന്നും ഇല്ലാലോ... "
എനിക്ക് തല പെരുത്തു കേറി...
"നേരത്തെ കറന്റ് പോയപ്പോൾ... "
"എപ്പോ കറന്റ് പോയി... താൻ ഉറങ്ങുവായിരുന്നോ... "
"അല്ല... പ്ലീസ്.. എന്നെ ഒന്ന് വിശ്വസിക്കൂ... "
പെട്ടന്ന് കറന്റ് വീണ്ടും പോയി.. ഞാൻ അജു വിനെ അള്ളിപ്പിടിച്ചു...
ചുവരിൽ ആ അക്ഷരങ്ങൾ വീണ്ടും തെളിഞ്ഞു വന്നു..
ഇത്തവണ അയാളും ഞെട്ടി...
അജു എന്നെ പിടിച്ചു മാറ്റി അയാളുടെ മുന്നിലേക്ക് നിർത്തി..
"താൻ പേടിക്കണ്ട... എല്ലാം തോന്നലാകും... "
"അല്ല.... ഞാൻ ഇവിടന്നു മാറാൻ പോവാ.. എനിക്ക് പേടി ആകുന്നു... "
"പേടിക്കണ്ട... ഞാൻ ഉണ്ട്... "
എന്ന് പറഞ്ഞു അയാൾ എന്നെ അയാളിലേക്ക് അടുപ്പിച്ചു... എന്റെ നെറുകയിൽ അയാളുടെ അധരങ്ങൾ അമർന്നു..
എതിർക്കാൻ എനിക്ക് തോന്നിയില്ല...
"താഴേക്കു പോരു... ഇവിടെ ഇനി കിടക്കേണ്ട... "
"വേണ്ട... ഞാൻ ഇവിടെ കിടന്നോളാം... "
"താൻ പോരെ... അമ്മ നേരത്തെ ഉറങ്ങി.. അമ്മയെ എണീപ്പിച്ചു ഇങ്ങോട്ട് വീടണോ.. "
"വേണ്ട... എന്റെ അടുത്ത് കുറച്ചു നേരം ഇരിക്കുമോ... "
അയാൾ എന്റെ അടുത്ത് വന്നിരുന്നു..
"എന്താടോ... "
"മായയെ സാർ നു ഇഷ്ടം ആയിരുന്നില്ലേ.. "
അയാൾ ഒന്നും പറഞ്ഞില്ല...
"ഇഷ്ടം ആയി തുടങ്ങിയപ്പോളേക്കും... "
"എങ്കിൽ പിന്നെ അവർ മരിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ലല്ലോ... "
"അറിയില്ല... "
പെട്ടന്ന് വീണ്ടും കറന്റ് പോയി.. ചുവരിൽ വീണ്ടും ചോര നിറത്തിൽ അക്ഷരങ്ങൾ നിറഞ്ഞു...
"എന്റെ കുഞ്ഞ്... !!!"
അത് വായിച്ചു പേടിച്ചു നിന്നു ഞാൻ.. ഇരുട്ടിൽ സർ ന്റെ മുഖം എനിക്ക് കാണാൻ കഴിയുന്നില്ല...
അമ്പരന്നു നിൽക്കുന്ന ഞങ്ങൾക്കിടയിലേക്കു വീണ്ടും വെളിച്ചം വന്നു..
"സർ... "
"ഉം... "
"മായ... ഗർഭിണി ആയിരുന്നു.... "
"എനിക്ക് അറിയില്ല... "
എന്ന് പറഞ്ഞു ഒരു കുഞ്ഞിനെ പോലെ അയാൾ പൊട്ടി കരഞ്ഞു....
എന്റെ തോളിൽ ചാഞ്ഞു കിടന്നു കരയുന്ന ആ മനുഷ്യനോട് പിന്നെ ഒന്നും ചോദിക്കാൻ ഉള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു...
എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല...
പെട്ടന്ന് ചാടി എണീറ്റു അയാൾ താഴേക്കു പോയി..
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്യുന്ന ശബ്‌ദം കേട്ടു..
ഞാൻ സിറ്റ് ഔട്ട് ൽ വന്നിരുന്നു...
എന്റെ ആരും അല്ല അയാൾ... പക്ഷെ ആ പോക്ക് കണ്ടപ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ..
ഈ രാത്രി പോകല്ലേ എന്ന് പറയാൻ അയാൾ എന്റെ ആരും അല്ല.. എനിക്ക് അതിനുള്ള അധികാരവും ഇല്ല...
ഞാൻ കുറച്ചു നേരം അവിടെ ഇരുന്നു പിന്നെ മുറിയിൽ വന്നു കിടന്നു..
***
ഇന്നേക്ക് അജു പോയിട്ട് രണ്ടു ദിവസം ആയി...
എന്തോ വല്ലാത്തൊരു വിഷമവും പേടിയും എന്നെ അലട്ടി..
ഇനി അയാൾക്ക് വല്ല അപകടവും പറ്റിയോ ഭഗവാനെ...
ഞാൻ എന്റെ കണ്ണനോട് കരഞ്ഞു പ്രാർത്ഥിച്ചു...
കുറച്ചു കഴിഞ്ഞു ബുള്ളറ്റ് വരുന്ന ഒച്ച കേട്ടതും എനിക്ക് വല്ലാത്ത സന്തോഷം തോന്നി..
അയാൾ നേരെ കേറി വന്നത് എന്റെ അടുത്തേക്ക് ആയിരുന്നു...
"ഇന്ദു ഓഫീസിൽ പോകാൻ നിൽക്കുവാനോ... "
"അല്ല... ഞാൻ ഇന്ന് നാട്ടിൽ പോകുവാണ്... "
"എന്ത് പറ്റി.. "
അയാള്ടെ മുഖത്തു ഒരു സങ്കടം മിന്നിമറയുന്നത് ഞാൻ കണ്ടു...
"ഞാനും വരട്ടെ... തന്റെ നാട്ടിലേക്കു... "
വേണ്ട എന്ന് പറയാൻ എനിക്ക് തോന്നിയില്ല...
"പോരു... "
അയാൾ താഴെ പോയി... പൊടി പിടിച്ചു കിടക്കുന്ന ബെൻസ് കഴുകി തുടച്ചു... നല്ല കസവു മുണ്ടും ഉടുത്തു റെഡി ആയി വന്നു...
ഞാൻ വാതിൽ പൂട്ടി താക്കോൽ ആന്റിടെ കയ്യിൽ കൊടുത്തു...
"അജു... മോൾടെ കൂടെ വരുവാ അല്ലെ... "
"ആന്റി വരുന്നുണ്ടോ... "
"ഇല്ല മോളെ..
സജു വരാറായി... ഇനി രണ്ടും ദിവസം കൂടി ഉള്ളു.. അവന് എന്തേലും ഒക്കെ ഉണ്ടാക്കി വക്കണം.... "
"ഉം... ഞാൻ രണ്ടു ദിവസം കഴിഞ്ഞു വരും... "
ഞാൻ കാറിന്റെ പിറകിൽ കയറി ഇരുന്നു...
"മുന്നിൽ കയറിക്കൂടെ... "
ഞാൻ മറുത്തൊന്നും പറയാതെ മുന്നിൽ ഇരുന്നു...
ഈശ്വര ചെന്നു കേറുമ്പോൾ നാട്ടുകാർ എന്ത് പറയും എന്ന് ആലോചിച്ചു എന്റെ ചങ്ക് പിടക്കാൻ തുടങ്ങി...
ഇവിടന്ന് ഏഴു മണിക്കൂർ ട്രാവൽ ഉണ്ട്...
... ഉച്ചക്ക് ഒരു കടയിൽ കയറി ഒരു നെയ്‌റോസ്‌റ്റ് കഴിച്ചു
ഇടക്ക് ഞാൻ ഒന്ന് മയങ്ങി പോയി
കണ്ണു തുറന്നപ്പോൾ എന്റെ നാടെത്തിയിരുന്നു..
പാടത്തിനോട് ചേർത്ത് കാർ നിർത്തിയിരിക്കുന്നു ..
"എന്ത് പറ്റി .. "
"വഴി അറിയണ്ടേ... "
"ഇവിടം വരെ ജി പി സ് നോക്കി ഡ്രൈവ് ചെയ്തു... ഇനി അങ്ങോട്ട് എനിക്ക് വഴി അറിയില്ല... "
ഞാൻ വഴി പറഞ്ഞു കൊടുത്തു....
പാടം നേരെ പോകുമ്പോൾ വലതു വശത്തായി ദേവേട്ടന്റെ വീട് കണ്ടപ്പോൾ എനിക്ക് സങ്കടം വന്നു..
"ആ കാണുന്നത് ആണ് ദേവേട്ടന്റെ വീട്.. എന്റെ അമ്മായിടെ വീട്... "
"എങ്കിൽ നമുക്കൊന്ന് കേറിയിട്ടു പോയാലോ... "
"വേണ്ട... അവിടെ ഇപ്പൊ കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസം ആയുള്ളൂ... "
"എന്നിട്ട് താൻ എന്താ പോകഞ്ഞേ... "
"പോകാൻ പറ്റിയ ബന്ധം ആയിരുന്നില്ല ഞങ്ങളുടെ... "
"എങ്കിൽ നമുക്കൊന്നു കയറിട്ടു പോകാം... താൻ വാ... ചോദിച്ചാൽ തന്റെ വുഡ് ബി ആണ് ഞാൻ എന്ന് പറഞ്ഞാൽ മതി... "
എനിക്ക് ചിരി വന്നു ..
കാർ നേരെ ദേവേട്ടന്റെ വീടിന്റെ മുറ്റത്തേക്ക് ചെന്നു നിന്നു...
ഉമ്മറത്തു ചാരുപാടിയിൽ ദേവേട്ടൻ ഇരുപ്പുണ്ട്...
കാർ തുറന്നു ഞാനും അജുവും ഒരുമിച്ചു ഇറങ്ങി .. ദേവേട്ടൻ ചാടി എഴുന്നേറ്റു...
എന്നെ കണ്ടിട്ട് ആകും എന്ന് കരുതി...പക്ഷെ...
ദേവേട്ടൻ വിളറി വെളുത്തു നില്പുണ്ട്....
"ബോസ്സ്.... ഇവിടെ... "
രചന: ജ്വാല മുഖി
തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...
അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക....