ഇന്ദുലേഖ, ഭാഗം: 4

Valappottukal
ഇന്ദുലേഖ, ഭാഗം: 4





ഇയാൾ എന്തിനാ ഇപ്പൊ എന്നെ ഓടിപ്പിച്ചു വിട്ടത്...

ഒരു പിടിയും കിട്ടുന്നില്ല... ഞാൻ മുറിയിൽ വന്നു കുളിച്ചു ഫ്രഷ് ആയി...

ഒന്ന് പുറത്തേക്കു ഇറങ്ങാം എന്ന് കരുതി... പേഴ്സും കുടയും എടുത്തു താഴേക്കു പോന്നു...

ഉമ്മറത്തു ആന്റി ഇരിപ്പുണ്ട്..

"ഞാൻ ഒന്ന് പുറത്തു പോയി വരാം .. ഇവിടെ ഇരുന്നിട്ട് ഭയങ്കര ബോറിങ്.. "

"ആണോ... ഇവിടന്ന് ഒരു ഔട്ടോ പിടിച്ചാൽ നാണിക്കവല ചെല്ലാം... അവിടെ തേയില തോട്ടവും കൊച്ചു കൊച്ചു ചോലകളും ഉണ്ട്.. "

"ആണോ.. എങ്കിൽ അങ്ങോട്ട്‌ പോകാം.. ശരി ആന്റി.. "

ഞാൻ ഇടവഴി നടന്നു റോഡിൽ എത്തി.. ഒരു ഓട്ടോ പിടിച്ചു..

നാണിക്കവല എത്തിയതും അയാൾ വഴി പറഞ്ഞു തന്നു...

ഞാൻ ഇറങ്ങി നടന്നു...

നല്ല മനോഹരമായ സ്ഥലം... തേയിലത്തോട്ടങ്ങൾക്കിടയിൽ വെള്ളിയരഞ്ഞാണം പോലെ ഒഴുകുന്ന കൊച്ചു അരുവി...

വെള്ളത്തിനൊക്കെ എന്ത് തണുപ്പാണ്..

ഞാൻ കുറച്ചു എടുത്തു എന്റെ മുഖത്തു തളിച്ചു... എന്റെ മനസൊന്നു തണുക്കാൻ...

തേയിലത്തോട്ടത്തിന്റ ഇടയിലൂടെ ഉള്ള കൊച്ചു വഴിയിലൂടെ ഞാൻ മുകളിലോട്ടു കയറി... ഓറഞ്ച് മരങ്ങൾ ഇടകലർന്നു നിൽപ്പുണ്ട്.. ഞാൻ ഏറ്റവും മുകളിൽ എത്തി..

താഴെ നീണ്ടു കിടക്കുന്ന പുൽമേട്...  അടിയിൽ വലിയ പുഴയും.. ഒന്ന് തെറ്റിയാൽ ഉരുണ്ടു പുഴയിലേക്ക് അലിഞ്ഞു ചേരാം...

ഇപ്പൊ ദേവേട്ടന്റെ കെട്ടു കഴിഞ്ഞു കാണും...

ഉള്ളിലെ സങ്കടം ഞാൻ അഴിച്ചു വിട്ടു.. ഉറക്കെ ഉറക്കെ പൊട്ടി കരഞ്ഞു...

ആരും ഇല്ലാത്ത ഇങ്ങനെ ഒരു സ്ഥാലം അത് തന്നെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്...

ദേവേട്ടൻ എന്റെ കയ്യിൽ അണിയിച്ച മോതിരം ആ പുഴയിലേക്ക് ഞാൻ വലിച്ചെറിഞ്ഞു..

ഇനി ഇന്ദുവിന്‌ ആ ഓർമ വേണ്ട... എല്ലാം ഇവിടെ അവസാനിക്കട്ടെ...

എത്ര നേരം അവിടെ ഇരുന്നു എന്ന് അറിയില്ല...

ഉച്ച ആയതും വൈകുന്നേരം ആയതും ഒന്നും ഞാൻ അറിഞ്ഞില്ല...

വിശപ്പും ദാഹവും എല്ലാം നശിച്ചു...

ഫോണിൽ സമയം നോക്കി... ആറു മണി കഴിഞ്ഞു..

ഞാൻ വേഗം താഴേക്കു ഇറങ്ങി..

കുറെ കാത്തു നിന്നിട്ടും ഒരു ഓട്ടോ പോലും കിട്ടിയില്ല...

ഒടുവിൽ ഞാൻ നടന്നു..

കുറച്ചു കഴിഞ്ഞതും ഒരു കാർ അടുത്ത് വന്നു നിർത്തി..

"കേറു... "

അജു..

ഞാൻ ഒന്നും പറയാതെ കാറിൽ കയറി..

ഇയാളെ എനിക്ക് വിശ്വാസം ആണ്.. ഒരു രാത്രി മുഴുവൻ എനിക്ക് കാവൽ കിടന്ന ഇയാളെ പോലെ വേറെ ആരുണ്ടാകും..

ഞാൻ കണ്ണാടിയിലൂടെ ആ കണ്ണുകളിൽ നോക്കി..

ചുവന്നു കലങ്ങി ഇരിപ്പുണ്ട്... മദ്യപിച്ചിട്ടുണ്ട്...

"താൻ എങ്ങോട്ട് പോയതാ... "

"ഇവിടെ നാണിക്കവല കാണാൻ... വന്നതാ.. "

"സമയം നോക്കിയില്ലേ... "

"ഓരോന്ന് ഓർത്തു ഇരുന്നു പോയി... "

"ഉം... "

"താൻ എന്തിനാ അവിടെ ഇരുന്നു കരഞ്ഞത്... "

"അത്... എങ്ങനെ... കണ്ടു.. "

"ഞാൻ സ്ഥിരം പോയി ഇരിക്കുന്ന സ്ഥലം ആണത്... ഇന്നവിടെ ചെന്നപ്പോൾ താൻ അവിടെ ഇരിക്കുന്ന കണ്ടു തിരിച്ചു പോന്നു.. "

"ഉം... ഇന്നെന്റെ ദേവേട്ടന്റെ കല്യാണം ആയിരുന്നു... "

"അതാരാ... "

"ഒരുകാലത്തു എന്റെ എല്ലാം എല്ലാം ആയിരുന്ന ആൾ.. "

കൂടുതൽ ഒന്നും അയാൾ ചോദിച്ചില്ല...

"താൻ രാവിലെ പോന്നതല്ലേ... വല്ലതും കഴിചോ... "

"ഇല്ല... "

അയാൾ ഒരു കൊച്ചു പീടികയുടെ മുന്നിൽ നിർത്തി രണ്ടു ചായ വാങ്ങി കൊണ്ടു വന്നു...

ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി കടയുടെ മുന്നിലെ ബെഞ്ചിൽ ഇരുന്നു...

"തനിക്ക് കഴിക്കാൻ വല്ലതും വേണോ... "

"വേണ്ട... "

"എന്തേലും വേണോ സർ... "

"വേണ്ട രാമേട്ടാ... "

"ഈ കൊച്ചു ഏതാ... "

"നമ്മുടെ വീടിന്റെ മുകളിലേ പുതിയ താമസക്കാരി ആണ്... "

"ആഹാ... ഇവിടെ... "

"നമ്മടെ ടൌൺ ബാങ്കിലാ ജോലി.. "

കടക്കാരനും അയാളും കൂടെ എന്തൊക്കെയോ സംസാരിച്ചു നിന്നു...

അജു ഒരു പീസ് റൊട്ടി വാങ്ങി എനിക്ക് നേരെ നീട്ടി.. ഞാൻ അത് വാങ്ങിയില്ല...

തിരിച്ചു കാറിൽ കയറി.. അവരുടെ സംസാരത്തിൽ നിന്നും ഒന്നെനിക്ക് മനസിലായി.. ഞാൻ പോയി ഇരുന്ന തേയില തോട്ടം... അജുവിന്റെ ആണെന്ന്...

മീര ടീച്ചറും ഫാമിലിയും ഇവിടുത്തെ നല്ല പ്രമാണികൾ തന്നെ ആണ്... പിന്നെ എന്തിനാ അവര് ഈ വീട് വാടകക്ക് കൊടുത്തിരിക്കുന്നെ...

വീട്ടിൽ എത്തിയതും... ഞങ്ങളെ രണ്ടു പേരെയും ഒരുമിച്ചു കണ്ടു ആന്റി ശരിക്കും ഞെട്ടി...

ഞാൻ നേരെ മുറിയിൽ പോയി.. ഫ്രഷ് ആയി വന്നതും ആന്റി അങ്ങോട്ട്‌ വന്നു...

"എങ്ങനുണ്ട് സ്ഥലം ഇഷ്ടായോ... "

"ഉം... ഒരുപാട് ഇഷ്ടം ആയി... "

"മായമോൾക്കും ഒരുപാട് ഇഷ്ടം ആയിരുന്നു ആ സ്ഥലം... "

ഞാൻ അത്ഭുതത്തോടെ അവരെ നോക്കി...

"അന്നൊന്നും അജു വീട്ടിലേക്കു പോലും വരില്ലായിരുന്നു... കുറെ വിഷമിച്ചു ആ കുട്ടി.. "

"അതെന്താ... "

"അവന് വേറെ ഒരു അടുപ്പം ഉണ്ടായിരുന്നു... "

"എന്റെ കൃഷ്ണ .. എന്നിട്ട്... "

"അവന്റെ ഒപ്പം വർക്ക്‌ ചെയ്തിരുന്ന കുട്ടി ആണ്.. അവള്ടെ ഭർത്താവ് പുറത്തു എവിടെയോ ആയിരുന്നു... "

"ഉം... "

"എന്റെ മോനെ വശത്താക്കി കാശ് കുറെ അവൾ വാങ്ങി എടുത്തു... "

"അപ്പൊ മായ... "

"അവളെ തിരിഞ്ഞു കൂടി നോക്കില്ലായിരുന്നു അവൻ.. പക്ഷെ ആ പാവം ഒരു പരാതിയും പറഞ്ഞില്ല.. ആരോടും.. "

മറുപടി പറയാൻ ഞാൻ വാക്കുകൾ പരതി... പക്ഷെ ഒന്നും വരുന്നില്ല..

"അവനെ നന്നാക്കി എടുക്കാൻ ഞാൻ കുറെ ശ്രമിച്ചു... നടന്നില്ല... കുടിയും ദൂർത്തും പെണ്ണുപിടിയും ... എല്ലാ ആഭാസങ്ങളും അവന് ഉണ്ടായിരുന്നു... ഒടുവിൽ ആ പെണ്ണ്  അവനെ ചണ്ടി പോലെ വലിച്ചെറിഞ്ഞപ്പോളേക്കും മായ മോൾ പോയി... "

എന്റെ ഭഗവാനെ ഇത്രയും ക്രൂരൻ ആയ ഒരാളെ ആണോ ഞാൻ നല്ലവൻ എന്ന് ഈ നേരം വരെ കരുതിയത്...

"ഇപ്പൊ അവൻ അത്തരം ദുസ്വഭാവം ഒന്നും ഇല്ലാട്ടോ.. കുടിക്കും... എവിടേലും പോയി ഇരിക്കും തിരിച്ചു വരും... "

"മായ.. "

"മായ ഒരു പാവപ്പെട്ട വീട്ടിലെ  കുട്ടി ആയിരുന്നു.. അജുന്റെ സമ്മതം വാങ്ങാതെ ഞാൻ നടത്തിയ വിവാഹം ആയിരുന്നു ഇതു..ഒരു പെണ്ണ് വന്നാൽ അവൻ നന്നാകും എന്ന് കരുതി.. പക്ഷെ ആ പെണ്ണ് ഈ ലോകത്തുന്നെ പോയപ്പോൾ ആയിരുന്നു അവൻ നന്നായത്... "

പിന്നെ എനിക്ക് ഒന്നും ചോദിക്കാൻ തോന്നിയില്ല.. അവർ കണ്ണുകൾ തുടച്ചു ഇറങ്ങിപ്പോയി...

പെട്ടന്ന് ഒരു നിഴൽ പോലെ എന്തോ ഒന്ന് എന്റെ മുറിയിൽ പാഞ്ഞു നടക്കുന്ന പോലെ എനിക്ക് തോന്നി...

ഞാൻ ഓടി താഴെ ഇറങ്ങി..

ഗാർഡനിൽ പോയിരുന്നു... ഓരോന്ന് കേട്ടിട്ട് തോന്നിയതാകും എന്നു കരുതി...

സമയം പിന്നെയും പോയി...ഇപ്പൊ ദേവേട്ടന്റെ ആദ്യരാത്രി ആയിക്കാണും...

ഞങ്ങൾ ഒരുപാട് കാത്തിരുന്ന നാൾ..

കണ്ണുനീർ ലാവയായി ഒഴുകി... തൊണ്ട പൊട്ടുന്ന പോലെ തോന്നി എനിക്ക്...

പെട്ടന്ന് ആരോ തോളിൽ തട്ടിയപ്പോൾ ഞാൻ മുഖം ഉയർത്തി നോക്കി..

അജു.. !

"താൻ ഉറങ്ങുന്നില്ലേ... "

"ഉറക്കം വരുന്നില്ല... "

"സമയം കുറെ ആയി.. പോയി കിടക്കു.. "

ഞാൻ എഴുന്നേറ്റു സ്റ്റെപ് ലേക്ക് നടന്നതും.. ആ നിഴൽ എനിക്ക് മുന്നിലൂടെ പാഞ്ഞു...

ഞാൻ തിരിഞ്ഞു ഓടി...

"എന്താടോ... "

എനിക്ക് പരിഭ്രമം മാറിയില്ല... ഞാൻ എന്റെ മുറിയിലേക്ക് ചൂണ്ടി കരഞ്ഞു കൊണ്ടിരുന്നു...

അജു എന്നെ നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുകയാണ് എന്ന് പോലും ഞാൻ അറിഞ്ഞില്ല..

"ടോ.. റിലാക്സ്... അവിടെ ഒന്നും ഇല്ല.. തന്റെ തോന്നൽ ആണ്... "

അയാൾ എന്നെ താങ്ങി മുറിയിൽ എത്തിച്ചു...

പക്ഷെ ആ കൈകൾ വിടാൻ എനിക്ക് ഭയം ആയിരുന്നു... ആ നെഞ്ചിൽ മുഖം അമർത്തി ഞാൻ കരഞ്ഞു കൊണ്ടിരുന്നു...

അയാൾ എന്നെ പിടിച്ചു കട്ടിലിൽ കിടത്തി... എന്റെ നെറുകയിൽ തലോടിക്കൊണ്ടിരുന്നു... പതിയെ എന്റെ കണ്ണുകൾ അടഞ്ഞു പോയി...

*******

നേരം വെളുത്തപ്പോൾ ഇന്നലെ കണ്ടതെല്ലാം സ്വപ്നമാണോ യാഥാർഥ്യം ആണോ എന്നെനിക്കു ഓർമ കിട്ടാനില്ലായിരുന്നു...

ഒരു പക്ഷെ എല്ലാം നന്നായി.. അങ്ങനെ ഒന്ന് കണ്ടു പേടിച്ചില്ലായിരുന്നു എങ്കിൽ ഇന്നലെ രാത്രി... എനിക്ക് ഉറങ്ങാൻ കഴിയില്ലായിരുന്നു.. ദേവേട്ടന്റെ ഓർമ്മകൾ എന്നെ തളർത്തിയേനെ...

ഞാൻ തോർത്തെടുത്തു പുഴയിലേക്ക് നടന്നു...

വെള്ളം പഴയ പടി കണ്ണീർ പോലെ ആയിട്ടുണ്ട്..

തോർത്തു പാറയിൽ വച്ചു ഞാൻ ഇറങ്ങി...

ഒന്ന് രണ്ടു തവണ മുങ്ങി നിവർന്നതും എന്റെ കണ്ണിലെ ചൂടുള്ള ആവി പുറത്തേക്കു പോയി..

കുളിച്ചു കരക്ക്‌ കയറി.. തിരിച്ചു മുറിയിൽ വന്നു ഡ്രസ്സ്‌ മാറി..

ഓഫിസിലേക്കു കൊണ്ടു പോകാൻ ഉള്ള ഫുഡ് ഒക്കെ റെഡി ആക്കി...

എല്ലാം ബാഗിൽ ആക്കി തിരക്കിട്ടു ഇറങ്ങുമ്പോൾ.. എങ്ങനേലും ഇവിടെ നിന്നു മാറണം എന്നായിരുന്നു മനസ്സിൽ...

രചന: ജ്വാല മുഖി

തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...

അടുത്ത ഭാഗം വായിക്കുവാൻ   ഇവിടെ ക്ലിക്ക് ചെയ്യുക....

To Top