ഇന്ദുലേഖ, ഭാഗം: 3
അയാളുടെ നോട്ടം ഏൽക്കാൻ മടിച്ചു ഞാൻ പിന്നിലെ സിറ്റ് ഔട്ട് ൽ വന്നിരുന്നു...
പുഴ ഒരു വെള്ളിനൂൽ പോലെ ഒഴുകുന്നു... അവിടെ ആരോ കുളിച്ചു നിവരുന്ന പോലെ എനിക്ക് തോന്നി...
ഞാൻ എഴുന്നേറ്റു അകത്തേക്ക് പോന്നു...
വാതിൽ അടച്ചതും വലിയൊരു ഇടിയോടു കൂടി മഴ തകർത്തു പെയ്തു...
ഈശ്വര.... ഇത്രയും വലിയ വീട്ടിൽ ഒറ്റക്ക് ശരിക്കും എനിക്ക് ശ്വാസം മുട്ടുന്നുണ്ട് കണ്ണാ...
എന്നിട്ടും പിടിച്ചു നില്കുന്നത്... ദേവേട്ടനെ കാണാൻ ഉള്ള ശക്തി ഇല്ലാത്തോണ്ടാണ്...
ദേവേട്ടൻ കൂടെ ഉള്ളപ്പോൾ ഇന്ദു നു മഴ ഒരുപാട് ഇഷ്ടം ആയിരുന്നു.. ഇന്നത് കണ്ണീരും...
****
"ദേ പെണ്ണേ... മതി നീ കേറി പോന്നെ... ഇനി നനഞ്ഞാൽ ജലദോഷം പിടിക്കും... "
"പിന്നെ ഒന്ന് പോ ദേവേട്ടാ... ഇതു നല്ല രസം അല്ലെ... "
ഞാൻ ദേവേട്ടനെ പിടിച്ചു വലിച്ചു മുറ്റത്തേക്ക് ഇട്ടതും കറന്റ് പോയി...
ഹാളിൽ അമ്മായിയും അമ്മാവനും അച്ഛനും അമ്മയും എല്ലാവരും ഇരിപ്പുണ്ടായിരുന്നു..
"ദേവേട്ടാ... വിട്... കറന്റ് വന്നാൽ ആരേലും കാണും.. നമ്മൾ നാണം കെടും ട്ടോ.. "
"എന്നായാലും എനിക്കുള്ള പെണ്ണല്ലേ നീ... അവർ കണ്ടാലും ഒന്നും പറയില്ല... "
കവിളിൽ ദേവേട്ടന്റെ ചുംബനം ഏറ്റു വാങ്ങി... പാദസരം കിലുക്കി ഞാൻ ഓടുമ്പോൾ ദേവേട്ടൻ പിന്നിന്നു വന്നെന്നെ വട്ടം പിടിച്ചതും കറന്റ് വന്നു...
"പിള്ളേർക്ക് കളി അല്പം കൂടുന്നുണ്ട്... അല്ലെ അളിയാ... "
"അതെ.. ഇനി നീട്ടി കൊണ്ടു പോകണ്ട ... "
ഓർമ്മകൾ ഇന്നലെ കഴിഞ്ഞ പോലെ കണ്മുന്നിൽ തെളിഞ്ഞു കാണുന്നു... എന്ത് ചെയ്യണം എന്നെനിക്കു അറിയുന്നില്ല...
നാളത്തോടെ ദേവേട്ടൻ എന്റെ അല്ലാതാകും... എല്ലാം സഹിക്കാൻ ശക്തി തരണേ എന്റെ കണ്ണാ..
പുറത്തു കാറ്റ് ശക്തമായി തുടങ്ങി... കറെന്റും പോയി...
എന്തോ വല്ലാത്ത പേടി തോന്നി എനിക്ക്...
പെട്ടന്ന് അകത്തുന്നുള്ള വാതിൽ ആരോ തുറന്നു... റാന്തൽ വെളിച്ചത്തിൽ മുഖം ഞാൻ കണ്ടു... അജു...
"നല്ല കാറ്റും മഴയും ഉണ്ട് പുറത്ത്.. പേടി ഉണ്ടങ്കിൽ താഴേക്കു പോന്നോളൂ.. "
ഞാൻ മറുത്തൊന്നും പറയാതെ... എന്റെ ഫോണും ഷാളും എടുത്തു അവിടന്ന് എണീറ്റു..
"താൻ വല്ലതും കഴിച്ചോ... "
"ചപ്പാത്തി ഉണ്ടാക്കി.. "
ഇയാൾ മൂരി ആണെങ്കിലും നല്ലൊരു മനസുണ്ട് എന്ന് ഇപ്പൊ മനസിലായി..
റാന്തൽ പിടിച്ചു അയാൾ മുന്നേ നടന്നു.. ഇടക്ക് നിന്നു എന്റെ നേർക്ക് വെളിച്ചം നീട്ടി പിടിച്ചു...
നല്ല ഒത്ത ശരീരവും ബാസുള്ള സൗണ്ടും...
സ്റ്റെപ് ഇറങ്ങി നേരെ നോക്കിയത് മായയുടെ ഫോട്ടോയിൽ ആണ്...
"അമ്മക്ക് നല്ല പനി ആണ്... താൻ ആ മുറിയിൽ കിടന്നോളു.. "
ഞാൻ ആ മുറിയിലേക്ക് നോക്കി... സത്യത്തിൽ ഉള്ളിൽ വല്ലാത്ത പേടി പോലെ..
"ഞാൻ ഈ ഹാളിൽ കിടന്നോളാം.. "
"എന്തിനു... ആ മുറിയിൽ എന്താ കുഴപ്പം.. "
അയാളുടെ ഉറച്ച ശബ്ദം കേട്ടു ഞാൻ പേടിച്ചു ആ മുറിയിലേക്ക് കയറി..
പെട്ടന്ന് കറന്റ് വന്നു... ഞാൻ ആ കട്ടിലിൽ ഇരുന്നു ചുറ്റും നോക്കി...
ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന മായയുടെ ഫോട്ടോ... ചുവന്ന സാരിയും വട്ടപ്പൊട്ടും... തിളങ്ങുന്ന കണ്ണുകളും....
എനിക്ക് ആകെ പേടി തോന്നി...
ഉറക്കം വരാതെ ഞാൻ കട്ടിലിന്റെ ഒരു മൂലയ്ക്ക് ഇരുന്നു..
അജു അകത്തേക്ക് കയറി വാതിൽ അടച്ചു ഉറങ്ങി എന്ന് തോന്നുന്നു...
ഞാൻ ലൈറ്റ് ഓഫ് ചെയ്യാതെ അവിടെ ഇരുന്നു..
പെട്ടന്ന് അജു വാതിൽ തുറക്കുന്ന സൗണ്ട് കേട്ടു..
വെള്ളം കുടിക്കാൻ ആണെന്ന് തോന്നുന്നു അയാൾ അടുക്കളയിലേക്കു പോകുന്നത് കണ്ടു..
"താൻ ഉറങ്ങുന്നില്ലേ...? "
"എനിക്ക് പേടി ആകുന്നു... "
"പേടിക്കണ്ട ഞാൻ ഇവിടെ സെറ്റിയിൽ കിടന്നോളാം.. സമാധാനം ആയി ഉറങ്ങിക്കോളൂ... "
ഞാൻ ആ ഫോട്ടോയിലേക്ക് നോക്കുന്നത് അയാൾ കണ്ടെന്നു തോന്നുന്നു..
"പ്രേതോം ബൂതോം ഒന്നും വരില്ല.. താൻ പേടിക്കണ്ട... അവൾ പാവാ.. "
എന്ന് പറഞ്ഞു അയാൾ ആ സെറ്റിയിൽ പോയി കിടന്നു..
ഞാൻ ഒന്നും മിണ്ടാതെ ആ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു.. ഷാൾ കൊണ്ടു പുതച്ചു..
എപ്പോളോ ഉറങ്ങി...
കണ്ണടച്ചപ്പോൾ ദേവേട്ടന്റെ ഓർമ്മകൾ ആയിരുന്നു മനസ്സ് നിറയെ... മണവാട്ടി ആയി മണ്ഡപത്തിലേക്ക് ഞാൻ കാലെടുത്തു വച്ച നിമിഷങ്ങൾ...
ഇന്ന് അതൊക്കെ വെറും ഓർമ മാത്രം...
ചുവന്ന പട്ടുസാരിയിൽ നിറയെ ആഭരണങ്ങൾ ഇട്ടു ഇറങ്ങി വന്ന എന്നെ കണ്ണിമ വെട്ടാതെ നോക്കി നിന്ന എന്റെ ദേവേട്ടൻ..
ഓർക്കും തോറും എന്റെ കണ്ണുകൾ നിറഞ്ഞു ഒരു ഏന്തൽ പുറത്തേക്കു വന്നു..
ഞാൻ മായയുടെ ഫോട്ടോയിലേക്ക് നോക്കി.. ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടോ.. അതോ എന്റെ കണ്ണുകളിലെ നീർക്കണം എനിക്ക് അതിലും തോന്നുന്നതാണോ...
ഞാൻ വീണ്ടും അതിലേക്കു തന്നെ നോക്കി..
****
"ആ.. മോള് എപ്പോളാ ഇങ്ങോട്ട് വന്നത്... "
"രാത്രി.. ഇവിടത്തെ സർ വന്നു കൊണ്ടു വന്നതാ.. "
"ആ എനിക്ക് ഇന്നലെ നല്ല പനി ആയിരുന്നു... മരുന്നിന്റെ ഡോസിൽ ഉറങ്ങി പോയി... "
"ഉം.. ഇപ്പൊ കുറവുണ്ടോ... "
"കുറഞ്ഞു... "
ഞാൻ എഴുന്നേറ്റു മുകളിൽ പോയി ഫ്രഷ് ആയി ഒരു ചായ ഇട്ടു താഴെ ആന്റിടെ അടുത്തേക്ക് ചെന്നു..
"ഗുളിക കഴിക്കു... എന്തേലും വേണെങ്കിൽ ഞാൻ മുകളിൽ ഉണ്ടാകും.. വിളിച്ചാൽ മതി... ഇന്നെനിക്കു ഓഫ് ആണ്.. "
"അതൊന്നും വേണ്ട കുട്ടി.. ഈ ചായ തന്നെ ധാരാളം... കുറച്ചു കഴിഞ്ഞു ഭാരതി വരും.. "
ഞാൻ ശരിയെന്നു പറഞ്ഞു തിരിച്ചു പോന്നു..
പുഴയിലേക്ക് കുളിക്കാൻ നടന്നു...
ഇന്നലത്തെ മഴയിൽ വെള്ളം നിറഞ്ഞു കവിഞ്ഞു ഒഴുകുന്നു...
ആകെ കലങ്ങി മറിഞ്ഞിട്ടുണ്ട് പുഴ എന്റെ മനസ്സ് പോലെ...
ഇതിൽ കുളിച്ചാൽ അഴുക്കു പോകില്ല... പക്ഷെ എന്റെ നെഞ്ചിലെ തീ അണയാൻ ഈ പുഴ മതി...
ഇന്നെന്റെ ദേവേട്ടന്റെ കല്യാണം അല്ലെ... ഈ കണ്ണുനീർ പുഴയിൽ സങ്കമിക്കട്ടെ...
ഞാൻ പുഴയിലേക്ക് ചാടാൻ ഒരുങ്ങിയതും... പുറകിൽ നിന്നൊരു വിളി കേട്ടു..
"മായേ വേണ്ട... "
ഞാൻ തിരിഞ്ഞു നോക്കി.. അജു...
മായയോ... ഞാൻ ആശ്ചര്യത്തോടെ അയാളെ നോക്കി...
"സോറി... "
ഞാൻ മിണ്ടിയില്ല..
"അടിയൊഴുക്കുണ്ട്... വീട്ടിൽ പോയി കുളിചോളൂ... ഇവിടെ അപകടം ആണ്.. "
"എനിക്ക് നീന്താൻ അറിയാം... "
"പറഞ്ഞാൽ മനസിലാകില്ലേ നിനക്ക്... "
അതൊരു ഗർജനം ആയിരുന്നു...
ഞാൻ തിരിച്ചു വീട്ടിലേക്കു ഓടി....
രചന: ജ്വാല മുഖി
തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...
അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക....