വിശ്വഗാഥ, ഭാഗം: 29

Valappottukal
വിശ്വഗാഥ💕
ഭാഗം- 29(അവസാനഭാഗം❣️)

വിശ്വ ഗാഥയുടെ താടിയിൽ ഉമ്മ വെച്ച ശേഷം അവളെ പതിയെ താഴെ നിർത്തി.

"ഇനി ഇവിടെ നിന്നാൽ ആരേലും കാണും. ഞാൻ പൊയ്ക്കോട്ടേ..."

വിശ്വ പോകാനൊരുങ്ങിയതും ഗാഥ അവന്റെ കയ്യിൽ കേറി പിടിച്ചു. എന്നിട്ട് അവന്റെ തോളിൽ കയ്യിട്ട് നിന്നു. അവൻ എന്താ എന്ന് തന്റെ പുരികം പൊക്കി കൊണ്ട് ചോദിച്ചു.  അവൾ ഒരു പുഞ്ചിരിയോടെ വിശ്വയുടെ താടിന്മേൽ ചുംബിച്ചു.

"ഇനി പൊയ്ക്കോ..."

അവൻ ഗാഥയെ നോക്കി ഒരു കള്ളച്ചിരിയോടെ അവിടെ നിന്നും പോയി. അവളും മഞ്ഞൾ കഴുകി കളഞ്ഞ ശേഷം അവരുടെ അടുത്തേക്ക് ചെന്നു.

കല്യാണത്തിന്റെ തലേദിവസം രാത്രി ഉറങ്ങാതെ  തന്റെ കയ്യിൽ ഇട്ടേക്കുന്ന മൈലാഞ്ചി നോക്കി  കിടക്കുകയാണ് ഗാഥ.

"ഗാഥേച്ചി... ഞാൻ ലൈറ്റ് ഓഫ്‌ ചെയ്യാൻ പോവാ... മതി....ചേട്ടന്റെ പേര് വായിച്ചു കിടന്നത്. ഇനി ഉറങ്ങാൻ നോക്ക്..."

"മ്മ്..."

"നാളെ സാഹിറ ചേച്ചി എത്തുമെന്ന് പറഞ്ഞോ?"

"മ്മ്... എത്തുമ്പോൾ വെളുപ്പിനെയാകും"

"ഓക്കേ..."

ഗംഗ ലൈറ്റ് ഓഫ്‌ ചെയ്ത് വന്ന് ഗാഥയെ കെട്ടിപ്പിടിച്ചു കിടന്നു.

"ഗാഥേച്ചി... അയാം ഗോയിങ് ടു മിസ്സ്‌ യൂ... ഇനി ഇങ്ങനെ കിടക്കാൻ പറ്റില്ലാലോ..."

ഇത് കേട്ട് ഗാഥക്ക് വിഷമമായി. അവൾ ഉടനെ തിരിഞ്ഞ് ഗംഗയെ കെട്ടിപ്പിടിച്ചു.

"ഞാൻ ഇവിടെ അടുത്ത് അല്ലേ പോകുന്നേ... പിന്നെ,  നല്ല കുട്ടി ആയിട്ട് ഇരിക്കണട്ടോ... അമ്മയുടെ കയ്യിൽ നിന്ന് തല്ല് വാങ്ങിച്ചു കൂട്ടരുത്..."

അത്രയും പറഞ്ഞപ്പോൾ ഗാഥയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു...  ഗംഗക്കും വിഷമമായി.

"ഐ ലവ് യൂ ചേച്ചി..."

"ലവ് യൂ ടൂ..."
അവർ പരസ്പരം കെട്ടിപ്പിടിച്ചു കിടന്നുറങ്ങി.

പിറ്റേന്ന് അതിരാവിലെ തന്നെ എല്ലാവരും എണീറ്റു. ഗാഥയെ വിളിച്ചുണർത്തിയത് വിശ്വയുടെ കാൾ ആയിരുന്നു.

"ഹെലോ... ഗുഡ് മോർണിംഗ്..."

"വെരി ഗുഡ് മോർണിംഗ്. താൻ എണീറ്റോ?"

"പിന്നേ... ഞാൻ എപ്പോഴേ എണീറ്റു. തന്റെ അടുത്തേക്ക് വരാൻ കൊതിയായി നിൽക്കുവാ..."

"ഓഹോ..."

"അതേടോ... തന്നെ ആ വിവാഹവേഷത്തിൽ കാണാൻ എന്റെ കണ്ണുകൾ കൊതിക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറേയായി..."

"മ്മ്..."

"എന്നാൽ ശെരി... താൻ പോയി റെഡി ആകാൻ നോക്ക്. ഞങ്ങൾ കറക്റ്റ് ടൈമിൽ അവിടെയെത്തും"

"ഓക്കേ... സീ യൂ..."
      *********---------*******
അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വെച്ചാണ് അവരുടെ കല്യാണത്തിന്റെ ഒരുക്കങ്ങൾ എല്ലാം ചെയ്തത്. ചുവപ്പും ഓറഞ്ചും ഇടകലർന്ന  കളർ സാരി   ഉടുത്തു നിൽക്കുന്ന ഗാഥയെ കാണാൻ പതിവിലും മനോഹരമായിരുന്നു. അവസാന ഒരുക്കത്തിന്റെ നിമിഷത്തിൽ രാധികയും ഗംഗയും കൂടി ചേർന്ന് അവളുടെ തലയിൽ മനോഹരമായ ഒരു ഓറഞ്ച് കളർ ദുപ്പട്ട അണിയിച്ചു.

"ഇപ്പോൾ ഒരുക്കം കംപ്ലീറ്റ് ആയി. അല്ലേ അമ്മേ?"

"മ്മ്... അതെ... ഇനി മോള് എണീറ്റോ. മുഹൂർത്തത്തിന് ഇനി വളരെ കുറച്ചു സമയമേ ഉള്ളു"

"ശെരി അമ്മേ..."

ഗാഥ എണീറ്റ് കണ്ണാടിയിൽ നോക്കി. അവൾക്ക് തന്നെ താൻ സുന്ദരിയായിരിക്കുന്നു എന്ന് തോന്നി. അവൾ അറിയാതെ പുഞ്ചിരിച്ചു. വിശ്വ തന്നെ ഈ വേഷത്തിൽ കാണുന്ന നിമിഷത്തെ കുറിച്ച് അവൾ ആലോചിച്ചു.

"ദീദി... മതി സൗന്ദര്യം നോക്കിയത്. സമയമായി. വാ..."

"മ്മ്..."

എല്ലാവരും ക്ഷേത്രത്തിലേക്ക് നടന്നു. അവിടെ പൂജാരി ഹോമകുണ്ഡമൊക്കെ ഒരുക്കിയിരുന്നു.

"വധു ഇരുന്നോളൂ... മുഹൂർത്തം ആകാറായി"

ഗാഥ ഉടനെ പുറത്തേക്ക് നോക്കി. വിശ്വയും കുടുംബവും എത്തിച്ചേർന്നിരുന്നു. അവൾക്ക് സമാധാനമായി. പുഞ്ചിരിച്ചുകൊണ്ട് അവൾ അവിടെ ഇരുന്നു. ഒരു ഗോൾഡൻ കളർ ഷർവാണി ആയിരുന്നു വിശ്വയുടേത്.

"വിശ്വാ... നിന്നേ..."

"എന്താ ഭയ്യാ?"

"ദേ ഈ തൊപ്പി കൂടി വെക്കണം"

"ആഹാ... എന്നാൽ  ദാ വെച്ചോളൂ..."
വിശ്വ തല കുനിഞ്ഞു. വിഷ്ണു അവന് തൊപ്പി വെച്ചു കൊടുത്തു.

"ആഹ്... ഇപ്പോൾ നിന്നെ കാണാൻ ഒരു രാജകുമാരനെ പോലെയുണ്ട്"

"ചുമ്മാ കളിയാക്കാതെ ഭയ്യാ..."

"സത്യം പറഞ്ഞതാടാ..."

"മോനെ അങ്ങോട്ട് ചെല്ല്... മുഹൂർത്തം ആയി"

വിശ്വ ഗാഥയുടെ അടുത്തേക്ക് ചെന്നു.

"വരൻ ഇരുന്നോളൂ..."

അവൻ അവളെ നോക്കിക്കൊണ്ട് അവളുടെ അടുത്തിരുന്നു. അവർ പരസ്പരം പുഞ്ചിരിച്ചു. കണ്ണുകൊണ്ട് സൂപ്പർ ആണെന്ന് വിശ്വ പറഞ്ഞു. അപ്പോൾ ഗാഥയുടെ മുഖത്ത് നാണത്താൽ വിടർന്നു.

"രണ്ടാളും വരണമാല്യം ചാർത്താൻ എണീറ്റ് നിന്നോളൂ..."

രണ്ടാളും എണീറ്റ് നിന്നു. ഗാഥ ആദ്യം വിശ്വയെ മാലയണിയിച്ചു. എല്ലാവരും അവരുടെ മേൽ പൂക്കൾ ചൊരിഞ്ഞു. പരസ്പരം മാല അണിയിച്ച ശേഷം അവർ ഇരുന്നു.

"ഇനി നിങ്ങൾ ഇവരുടെ വസ്ത്രങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് കൊടുത്തോളൂ..."
എന്നും പറഞ്ഞ് ഒരു ദുപ്പട്ട പൂജാരി രാധികയുടെ കയ്യിൽ കൊടുത്തു. രാധിക അത് വാങ്ങി അവർ രണ്ടുപേരുടെ വസ്ത്രങ്ങൾ ദുപ്പട്ട കൊണ്ട് ബന്ധിപ്പിച്ചു. പൂജാരി മന്ത്രോച്ചാരണം തുടങ്ങി.

"പ്രദിക്ഷണം വെക്കാനായി രണ്ടുപേരും എഴുന്നേറ്റ് നിന്നോളൂ..."
അവർ എണീറ്റ് നിന്നു.

"ആദ്യത്തേതിൽ വരൻ മുന്നിലും വധു പിന്നിലായും നടക്കൂ..."

പൂജാരി പറഞ്ഞതിനനുസരിച്ച് വിശ്വ മുന്നിലും ഗാഥ പിന്നിലായും നടന്നു.

നമ്മൾ ഈ ഭൂമിയിലുള്ള കാലം മുഴുവനും ഒരുമിച്ചു ജീവിക്കും. തന്നെ തനിച്ചാക്കി ഞാൻ ഒരിടത്തേക്കും പോകില്ല. എന്നും തന്റെ കൂടെ ഉണ്ടാകും. ഒരു ശക്തിക്കും നമ്മളെ പിരിക്കാനാവില്ല.
വിശ്വ മനസ്സിൽ പറഞ്ഞു.

"ഇനി വധു മുന്നിലായി നടക്കൂ..."

നമ്മൾ എന്നും പരസ്പരപൂരകങ്ങൾ ആയിരിക്കും. എല്ലാ സത്യങ്ങളും പരസ്പരം തുറന്ന് പറയും. ഒന്നും ഒളിപ്പിച്ചു വെക്കില്ല. എന്ത് പ്രശ്നം ഉണ്ടായാലും ഞാൻ തന്റെ കൂടെ നിൽക്കും. ഒരിക്കലും തന്നെ തള്ളിപ്പറിയില്ല.
ഗാഥയും മനസ്സിൽ പറഞ്ഞു.

"പ്രദക്ഷിണം പൂർത്തിയായി. വരനും വധുവും അവിടെ ഇരുന്നോളൂ..."
അവർ രണ്ടുപേരും ഇരുന്നു.

"ഇപ്പോൾ വരൻ വധുവിന്റെ കഴുത്തിൽ ഈ താലിമാല അണിയിച്ചു കൊടുക്കണം"

എന്നും പറഞ്ഞ് പൂജാരി താലം വിശ്വയുടെ നേരെ നീട്ടി.അവൻ അതെടുത്ത് ഗാഥയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കഴുത്തിൽ അണിയിച്ചു. അവൾ താലിയിൽ മുറുകെ പിടിച്ചുകൊണ്ട് അവനെ നോക്കി പുഞ്ചിരിച്ചു.

"ഇനി വരൻ വധുവിന്റെ നെറ്റിയിൽ സിന്ദൂരം ചാർത്തി കൊടുക്കാ..."

വിശ്വ സിന്ദൂരചെപ്പ് തുറന്ന് അതിൽ നിന്നും ഒരു നുള്ളു കുങ്കുമം എടുത്ത് ഗാഥയുടെ നെറ്റിയിൽ നിന്നും നെറ്റിച്ചുട്ടി മെല്ലെ മേലോട്ട് പൊക്കിയശേഷം അവളുടെ സീമന്തരേഖയിൽ സിന്ദൂരം ചാർത്തി കൊടുത്തു.

" ചടങ്ങുകൾ സമാപ്തമായിരിക്കുന്നു. ഇനി ഇന്ന് മുതൽ നിങ്ങൾ ഭാര്യഭർത്താക്കന്മാർ ആണ്"

വിശ്വയുടെയും ഗാഥയുടെയും അവിടെ നിന്നവരുടെയും കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു. ഗിരിയും കോമളവും സൗമ്യയും വന്നിരുന്നു. അവൻ അവളുടെ വലതു കരം മുറുകെ പിടിച്ചു. അവരുടെ പ്രണയം സാക്ഷാത്കരിച്ചതിന്റെ സന്തോഷം രണ്ടുപേരുടെയും മുഖത്ത് കാണാമായിരുന്നു. വിശ്വ തന്റെ പുരികം പൊക്കിയും താഴ്ത്തിയും ഗാഥയോട്  എന്താ എന്ന് ചോദിച്ചു. അവൾ ഒന്നുമില്ലെന്ന് തലയാട്ടി. അവർ എണീറ്റ് നിന്ന് രാധികയുടെയും കൈലാസിന്റെയും നാനിയുടെയും പിന്നെ രാഗിണിയുടെയുമൊക്കെ അനുഗ്രഹം വാങ്ങി.


"ഇവർ തമ്മിൽ നല്ല മാച്ച് ആണല്ലേ... ഡി ശ്വേതേ... നീ ഇത് എവിടെയാ വായിനോക്കുന്നേ... ശോ... വിച്ചുവേട്ടനെ പിന്നെ നോക്കാടി. ആദ്യം നീ ഇവരെ നോക്ക്..."

"പോടീ..."

ശ്വേത ആശക്കൊരു നുള്ള് കൊടുത്തു.

അവിടെന്ന് ഇറങ്ങാൻ നേരത്ത് കൈലാസ് വിശ്വയെ കെട്ടിപ്പിടിച്ചു.

"എന്റെ പാറുവിനെ ഞാൻ പറയാതെ തന്നെ നീ നല്ലതുപോലെ നോക്കുമെന്ന് അറിയാം. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ..."

ഇത് കേട്ട് വിശ്വക്കും ഗാഥക്കും മറ്റു എല്ലാർക്കും സന്തോഷമായി.

"നാനി..."

"സന്തോഷമായി പോകൂ ബേട്ടാ..."

പിന്നെ... ഗാഥയും ഗംഗയും പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. കാറിൽ കേറാൻ നേരം അവളുടെ കണ്ണുകളിൽ അവരെയൊക്കെ വിട്ടു പോകുന്നതിന്റെ സങ്കടം കാണാമായിരുന്നു.

"ഗാഥ ആർ യൂ ഓക്കേ..."

"യെസ്. അയാം ഫൈൻ"

"എന്നാൽ താൻ കേറടോ... അമ്മ അവിടെ വെയിറ്റ് ചെയ്യുന്നുണ്ടാകും..."

"മ്മ്..."

കാറിൽ ഇരുന്നുകൊണ്ട് ഗാഥ എല്ലാവരെയും നോക്കി കൈവീശികൊണ്ട് യാത്ര പറഞ്ഞു. അവർ നേരെ പോയത് വിശ്വയുടെ സ്വന്തം വീട്ടിലേക്ക് ആയിരുന്നു.

"ഇതേതാ ഈ  വീട്?  താൻ ഫോട്ടോയിൽ കാണിച്ചു തന്നത്  ഇതല്ലാലോ..."

"ഇത് അച്ഛൻ ഇരിക്കുമ്പോൾ എനിക്ക് വേണ്ടി പണി കഴിപ്പിച്ചതാ..."

"ആണോ? നൈസ്..."

"ഭയ്യക്കും ഇതുപോലെ വീടുണ്ട്"

"മ്മ്..."

"താൻ നമ്മുടെ വീടിന്റെ പേര് വായിച്ചോ..."

വിശ്വ പറഞ്ഞത് കേട്ട് ഗാഥ ഗേറ്റിന്റെ അവിടേക്ക് നോക്കി പേര് വായിച്ചു.

"വിശ്വഗാഥ..."

"യാ... എങ്ങനെയുണ്ട്?"

"ഒത്തിരി ഇഷ്ടമായി"
അവർ പരസ്പരം നോക്കി പുഞ്ചിരിച്ചു.

കാർ ഗേറ്റും കടന്ന് അകത്തേക്ക് കേറി.വിശ്വ പറഞ്ഞതുപോലെ  രാഗിണി അവർക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരെ ആരതി ഉഴിഞ്ഞു രാഗിണി അകത്തേക്ക് കയറ്റി. അവരുടെ മുറി ഒരുക്കിയിരുന്നത് രണ്ടാം നിലയിൽ ആയിരുന്നു.

"നൈസ് റൂം... നല്ല വലുതാണല്ലോ..."

"തനിക്ക് ഇഷ്ടായി കാണുമെന്ന് അറിയാം"
എന്നും പറഞ്ഞ് വിശ്വ ഗാഥയെ കെട്ടിപ്പിടിച്ചു.

"ശോ... ഡോർ അടച്ചില്ല..."

"ഏഹ്?  താൻ എന്തൊരു മണ്ടിയാ? നമ്മുടെ കല്യാണം കഴിഞ്ഞ കാര്യം മറന്നോ?  ഇവിടേക്ക് ആരും വരില്ല"

ഇത് കേട്ട് അവൾ ഒരു ചമ്മലോടെ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകളിൽ  കുസൃതിച്ചിരി തിളങ്ങി നിന്നു. വിശ്വ ഗാഥയുടെ നെറ്റിന്മേൽ ഒരു ഉമ്മ കൊടുത്തു.

"ബാക്കി പിന്നെ..."
എന്നും പറഞ്ഞ് അവനവളെ തന്റെ കരവലയത്തിനുള്ളിലാക്കി.

"ബാക്കി പിന്നെയെന്ന് പറഞ്ഞിട്ട്... ഇത് എന്താ?"

"താൻ ഇപ്പോൾ എന്റെ സ്വന്തമല്ലേ... ഇപ്പോൾ തന്നെ നോക്കുമ്പോൾ എനിക്ക് കൂടുതൽ സന്തോഷം തോന്നുന്നു..."

"സത്യത്തിൽ നമ്മുടെ  മഹാദേവൻ അങ്കിൾ ശെരിക്കും മഹാദേവൻ ആണോ?"

"അതെന്താ താൻ അങ്ങനെ ചോദിച്ചേ?"

"അല്ലാ... അന്ന് അച്ഛനോട്‌ നമ്മുടെ കാര്യം പറഞ്ഞു ഓക്കേ ആക്കിയത് മഹാദേവൻ അങ്കിൾ അല്ലേ?"

"ആഹ്... ഇത് പറഞ്ഞപ്പോഴാ ഓർത്തത്. നമുക്ക് നാളെ രാവിലെ അന്ന് പോയില്ലേ... ആ ശിവക്ഷേത്രത്തിൽ പോകണം"

"മ്മ്... പിന്നേ... ഞാനൊരു കാര്യം പറയാൻ മറന്നുപോയി"

"എന്താടോ?"

"ആശ ഇവിടെ വന്നപ്പോഴാ പറഞ്ഞത്"

"എന്ത്?"

"അന്ന് അശോകേട്ടൻ നമ്മളെ ബസ്സിൽ വെച്ച് കണ്ടായിരുന്നു"

"ആണോ? സാരമില്ല..."
എന്നും പറഞ്ഞ് വിശ്വ ചിരിച്ചു. ഗാഥ അവന്റെ നെഞ്ചിൽ ചെറുതായി ഇടിച്ചു.

"താൻ കുറച്ചു റസ്റ്റ്‌ എടുത്തോ... എനിക്ക് ഈവെനിംഗ് റിസപ്ഷന് ചില കാര്യങ്ങൾ സെറ്റ് ആക്കാൻ ഉണ്ട്"

"മ്മ്... ശെരി"

വിശ്വ അവളെ സ്വതന്ത്രമാക്കി. ഗാഥ തലയിൽ അണിഞ്ഞിരുന്ന ദുപ്പട്ട എടുത്ത് മാറ്റി. അപ്പോൾ അവൻ വന്ന് അവളുടെ പിൻ കഴുത്തിലായി ഒന്നു ചുംബിച്ചു. അവൾ ഉടനെ തിരിഞ്ഞുനോക്കി. വിശ്വ അവളെ നോക്കി കണ്ണിറുക്കി കാണിച്ചിട്ട് താഴേക്ക് ചെന്നു.

വൈകുന്നേരം റിസപ്ഷൻ അതിഗംഭീരമായി തന്നെ നടന്നു. ഗാനമേളയും ഡാൻസും എല്ലാം ഫങ്ക്ഷന് മാറ്റ് കൂട്ടി. അവിടെ നിൽക്കുന്ന ഓരോ നിമിഷവും എങ്ങനെയെങ്കിലും റിസപ്ഷൻ കഴിഞ്ഞാൽ മതിയെന്നായിരുന്നു വിശ്വക്ക്. ഗാഥക്ക് കാര്യം മനസ്സിലായി. അവന്റെ മുഖം കണ്ടിട്ട് അവൾക്ക് ചിരി വന്നു.

റിസപ്ഷൻ എല്ലാം കഴിഞ്ഞ് അവർ റൂമിലേക്ക് ചെന്നു. വിശ്വ മുറിയിൽ കയറിയപാടേ വാതിൽ കുറ്റിയിട്ടു. അവിടെയാകെ റോസാപുഷപങ്ങളാലും മെഴുകുതിരികളാലും മനോഹരമായി അലങ്കരിച്ചിരുന്നു. അതൊക്കെ കണ്ട് ഗാഥയുടെ കണ്ണുകൾ ഒന്നും കൂടെ വിടർന്നു.

"വൗ... ഇതാരാ ഇങ്ങനെ ഒരുക്കിയേ?"

"ഇതൊക്കെ ഭയ്യയുടെ പണി ആണെന്ന് തോന്നുന്നു"

"ആഹാ വിച്ചുവേട്ടൻ നല്ല റൊമാന്റിക് ആണല്ലോ..."

"അപ്പോൾ ഞാൻ റൊമാന്റിക് അല്ലേ?"
എന്നും പറഞ്ഞ് വിശ്വ ഗാഥയെ കെട്ടിപ്പിടിച്ചു.

"ആ... ഇത് കുത്തുന്നു..."

"ഓ സോറി. ഈ കുർത്തയുടെ കുഴപ്പമാ. ഞാൻ ഇതങ്ങു മാറ്റിയേക്കാം"
വിശ്വ ഇട്ടിരുന്ന കുർത്ത ഊരി മാറ്റി.

"ഈ ബനിയനും കൂടി അങ്ങ് മാറ്റിയാലോ?"

"അയ്യേ..."
ഗാഥ ഉടനെ തിരിഞ്ഞു നിന്നു. വിശ്വ അവളെ പിറകിലൂടെ കെട്ടിപ്പിടിച്ചു.

"ഇതിനൊക്കെ അയ്യേ എന്ന് പറഞ്ഞാലോ... ഏഹ്?"
അവൻ അവളുടെ കാതിൽ മെല്ലെ പറഞ്ഞു. എന്നിട്ട് അവളെ തിരിച്ചു നിർത്തി. ഗാഥ പ്രണയാർദ്രമായി അവനെ നോക്കി.

"എനിക്ക് താൻ ഇല്ലാതെ പറ്റില്ലടോ... ഈ ഗാഥ ഇല്ലാതെ ഈ വിശ്വ ഇല്ല. തന്നിൽ നിന്ന് വേർപ്പെട്ടാൽ ഞാൻ എന്നിൽ നിന്ന് തന്നെ വേർപെടും. ബികോസ്,  യൂ ആർ മൈ ലൈഫ്. എന്റെ സുഖവും ദുഃഖവും ആശ്വാസവുമെല്ലാം താനാണ്"

ഗാഥ പുഞ്ചിരിച്ചുകൊണ്ട് വിശ്വയെ കെട്ടിപ്പിടിച്ചു. അവന്റെ കൈകൾ   അവളുടെ ഇടുപ്പിലൂടെ വയറിലേക്ക് ചെന്നു. അവൾ ഉടനെ അവനിൽ നിന്നും മാറി. വിശ്വ ഒരു കള്ളച്ചിരിയോടെ അവളോട് എന്താന്ന് ചോദിച്ചു. അവൾ പുറകിലോട്ട് നടന്നു. അവൻ അടുത്ത് എത്താറായതും ഗാഥ  തിരിഞ്ഞു ഓടാൻ പോയി. വിശ്വക്ക് പിടുത്തം കിട്ടിയത് അവളുടെ ബ്ലൗസ്സിലെ കെട്ടായിരുന്നു. അത് അഴിഞ്ഞതും അവൾ അവിടെ നിന്നു. അവൻ പതിയെ അവളെ തന്നിലേക്ക് അടുപ്പിച്ചു. എന്നിട്ട് അവിടെ അമർത്തി ചുംബിച്ചു. അവിടെന്ന് മെല്ലെ മുഖം ഉരസികൊണ്ട് പിൻ കഴുത്തിലേക്ക് ചെന്ന് തന്റെ ചുണ്ടുകൾ പതിപ്പിച്ചു. ഗാഥ തന്റെ കണ്ണുകൾ അടച്ചു. വിശ്വ അവളെ അവന് അഭിമുഖമായി പിടിച്ചു നിർത്തി. എന്നിട്ട് അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തുകൊണ്ട് അവളുടെ അധരങ്ങളെ സ്വന്തമാക്കി.

അവൻ ഗാഥയെ പിടിച്ച് കട്ടിലിൽ ഇരുത്തി. അവളുടെ ആഭരണങ്ങളെല്ലാം അഴിച്ചു മാറ്റാൻ തുടങ്ങി.

" തനിക്ക് ഇപ്പോൾ ഈ താലിമാല മാത്രം മതി"

 ഉയർത്തിക്കെട്ടി വച്ചിരുന്ന അവളുടെ തലമുടിയും വിശ്വ അഴിച്ചിട്ടു. എന്നിട്ട് അവളെ ചെരിച്ചു കിടത്തി. ഗാഥയുടെ കഴുത്തിന്റെ ഇടയിലേക്ക്  അവൻ തന്റെ  മുഖം ഒളിപ്പിച്ചു. അവന്റെ നിശ്വാസം അവളുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിച്ചു. അവന്റെ കൈകൾ പതിയെ വയറിലേക്ക് ചെന്നതും അവൾ കണ്ണുകൾ അടച്ചു. വിശ്വ ഉടനെ എണീറ്റ് ഗാഥ ഇട്ടിരുന്ന ലാച്ചയുടെ പാവാട മെല്ലെ പൊക്കി. അവൾ പെട്ടന്ന് ചാടി എണീറ്റു. ഇതു കണ്ട് അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"എടോ താൻ പേടിക്കണ്ട. തന്റെ പാദസരം  ഇതുവരെ എനിക്ക് കാണാൻ പറ്റിയിട്ടില്ല. ഈ ലാച്ച പാദം വരെ മൂടികിടക്കുവല്ലേ... അതുകൊണ്ട് ഒന്നു പൊക്കിയെന്നേ ഉള്ളു"

എന്നും പറഞ്ഞ് വിശ്വ അവളുടെ പാദം കയ്യിലെടുത്ത് അതിന്മേൽ ചുംബിച്ചു. ഗാഥ പുഞ്ചിരിയോടെ അവനെ കെട്ടിപ്പിടിച്ചു. എന്നിട്ട്  അവന്റെ മുഖമൊട്ടാകെ ഉമ്മ വെച്ചു.

"സമയം ഒരുപാടായി. നമുക്ക് ഉറങ്ങിയാലോ... റിസപ്ഷൻ കഴിഞ്ഞപ്പോൾ നല്ല ലേറ്റ് ആയല്ലേ... നാളെ രാവിലെ ക്ഷേത്രത്തിൽ പോകാനുള്ളതാ..."

"മ്മ്..."

വിശ്വ അവളെ തന്റെ നെഞ്ചിലായി കിടത്തി.

"പിന്നേ... നാളെ ക്ഷേത്രത്തിൽ പോയി വന്നിട്ട് നമുക്ക് ഒരിടം വരെ പോകണം. ഡ്രെസ്സൊക്കെ വന്നിട്ട് പാക്ക് ചെയ്യാം"

"എവിടെ?"

"ഹണിമൂൺ..."

"ഏഹ്? നാളെ തന്നെയോ?"

"ആഹ് അതെ. എന്തേ പോകണ്ടേ?"

"പോണം. പക്ഷേ,  ഇത്ര പെട്ടെന്ന് തന്നെയുണ്ടാകും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല"
എന്നും പറഞ്ഞവൾ അവന്റെ നെഞ്ചിൽ തല വെച്ച് കിടന്നുറങ്ങി.

പിറ്റേന്ന് രാവിലെ അവർ രണ്ടുപേരും മലയുടെ മുകളിലുള്ള ശിവക്ഷേത്രത്തിൽ പോയി മഹാദേവനോട് നന്ദി പറഞ്ഞു. തിരിച്ച് വീട്ടിൽ വന്ന് ഡ്രെസ്സൊക്കെ പാക്ക് ചെയ്ത് അവരുടെ ഹണിമൂണിലേക്കുള്ള യാത്ര ആരംഭിച്ചു.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ  സുന്ദരപ്രദേശങ്ങളിൽ ഒന്നായ കാശ്മീർ ആയിരുന്നു വിശ്വ തിരഞ്ഞെടുത്തത്. അവിടെത്തെ ഹോട്ടലിൽ എത്തിയപ്പോഴേക്കും ഗാഥ തണുത്ത് വിറക്കാൻ തുടങ്ങി.

"ഈ സെറ്റർ ഇട്ടിട്ട് തനിക്കും തണുക്കുന്നോ? എങ്കിൽ ഈ ജാക്കറ്റ് കൂടി ഇട്. ഇപ്പോൾ വൈകുന്നേരമായില്ലേ... നല്ല സമയമാ അവിടെയൊക്കെ കാണാൻ..."
വിശ്വ തന്നെ ഗാഥക്ക് ജാക്കറ്റ് ഇട്ടുകൊടുത്തു.

മഞ്ഞുമൂടിയ താഴ്വാരങ്ങളിലേക്ക് അവർ ചെന്നു.അവരെ പോലെ തന്നെ പ്രണയജോഡികൾ അവിടെ  കുറച്ചു പേരുണ്ടായിരുന്നു. അവിടെത്തെ തണുപ്പ് അവരുടെ ശരീരം മാത്രമല്ല മനസ്സും തണുപ്പിച്ചു.

"താൻ അങ്ങോട്ട് നീങ്ങി നിന്നേ... ഒരു സെൽഫി എടുക്കട്ടെ..."
വിശ്വ അവരുടെ സെൽഫി എടുത്തു.

"ഇപ്പോൾ എടുത്തില്ലേൽ പിന്നെ താൻ വിറയ്ക്കുന്ന ഫോട്ടോ ആയിരിക്കും കിട്ടുക..."
എന്നും പറഞ്ഞ് അവൻ ഗാഥയെ കളിയാക്കി. അവൾ ഉടനെ ഒരു മഞ്ഞുക്കട്ട എടുത്ത് അവനെ എറിഞ്ഞു. കൂടുതൽ മഞ്ഞു വീഴാൻ തുടങ്ങിയപ്പോൾ അവർ തിരിച്ച് ഹോട്ടലിലേക്ക് പോയി.

"എന്തൊരു തണുപ്പാ? ഇവിടെയുള്ളവർ എങ്ങനെയാണാവോ താമസിക്കുന്നെ?"

"അവർ ഇതൊക്കെ ശീലിച്ചു കാണും. നമുക്ക് പരിചയം ഇല്ലാത്തോണ്ടാ"

"മ്മ്..."

ഗാഥ ജാക്കറ്റൊക്കെ ഊരി സോഫയിൽ ഇട്ടു. വിശ്വ ഉടനെ അവളുടെ പുറകിലൂടെ കെട്ടിപ്പിടിച്ചു.

"ഈ തണുപ്പ് മാറാൻ തന്നെ ഞാൻ മൊത്തത്തിൽ ചുംബനങ്ങൾ കൊണ്ടു മൂടിയാലോ...?  ഏഹ്?"
എന്നും പറഞ്ഞവൻ കള്ളച്ചിരിയോടെ അവളെ തന്റെ കൈകളിൽ കോരിയെടുത്ത് ബെഡിലേക്ക് കിടത്തി. അവന്റെ ഓരോ ചുംബനവും അവളിലെ സ്ത്രീയെ ഉണർത്തികൊണ്ടിരുന്നു. ചുംബനങ്ങൾക്കൊടുവിൽ വിശ്വ ഗാഥയിൽ അലിഞ്ഞു ചേർന്നു.

ആറു മാസങ്ങൾക്ക് ശേഷം:

 "മോളേ... സ്കാൻ ചെയ്തോ? ഡോക്ടർ എന്ത് പറഞ്ഞു?"

"അത്... അമ്മേ..."

"എന്താടാ എന്തേലും കുഴപ്പമുണ്ടോ?"

"കുഴപ്പൊന്നുമില്ല..."

"പിന്നെ എന്താ മോളേ..."

"അമ്മക്ക് പേരക്കുട്ടികൾ ഒന്നല്ല രണ്ടുപേരാ..."

"ഏഹ്?"

"മ്മ്മ്... ട്വിൻസ് ആണ്"

"അതെയോ? ശോ... എനിക്ക് സന്തോഷം കൊണ്ട് വയ്യ. ഞാനിത് രാധികയെയും വിച്ചുവിനെയും ഒന്നു വിളിച്ചു പറയട്ടെ..."

"ഭയ്യയെ ഇപ്പോൾ വിളിക്കണ്ട അമ്മേ... അവർ ഹണി മൂൺ പോയേക്കുവല്ലേ. വരുമ്പോൾ പറയാം"

"മ്മ്... ശെരി"

രാഗിണി രാധികയെ കാൾ ചെയ്യാൻ പോയതും വിശ്വ ഗാഥയുടെ പുറകിലൂടെ അവളുടെ വയറിൽ കൈ വെച്ചു.

"താൻ ഇപ്പോഴേ പേരൊക്കെ കണ്ടു വെച്ചോ..."

"അതൊക്കെ മനസ്സിൽ ഉണ്ട്. പെൺകുട്ടികൾ ആണേൽ ശിവാനിയെന്നും  ശിവന്യയെന്നും പേരിടാം"

"അപ്പോൾ ആൺകുട്ടികൾ ആണെങ്കിലോ?"

"അത് ശിവ എന്നും പിന്നെ....?"

"ഞാൻ ചുമ്മാ ചോദിച്ചതാ... അതൊക്കെ നമുക്ക് ടൈം ആകുമ്പോൾ കണ്ടുപിടിക്കാം. എന്തായാലും താൻ പറയുന്ന പേര് മാത്രമേ നമ്മുടെ കുഞ്ഞുങ്ങൾക്ക് ഇടുന്നുള്ളു. തന്റെ ഇഷ്ടമാണ് എന്റെയും..."

വിശ്വ ചിരിച്ചുകൊണ്ട് ഗാഥയുടെ തോളിൽ തല വെച്ചു. ഇത് കേട്ട് അവളും പുഞ്ചിരിച്ചു.

ഇതുപോലെ വിശ്വയുടെയും ഗാഥയുടെയും പ്രണയം എന്നെന്നും നിലനിൽക്കട്ടെ💕...
ശുഭം❣️
Technical Error മൂലമാണ് പോസ്റ്റിംഗ് വൈകിയത്.

[ഈ കുഞ്ഞുപ്രണയക്കഥ നിങ്ങൾ എല്ലാവർക്കും ഇഷ്ടമായോ എന്നറിയില്ല. ഇഷ്ടമായെങ്കിൽ അഭിപ്രായം പറയാതെ പോകരുതേ. തിരക്കിനിടയിൽ ടൈപ്പ് ചെയ്തതാണ്. അക്ഷരത്തെറ്റുകൾ കാണും.🙃ഭർത്താവിന്റെ വീട്ടിൽ വന്നത് മുതലാണ്‌ സ്റ്റോറി ഇടക്ക് ഗ്യാപ് വന്നത്. കുഞ്ഞിനെ കാണാൻ ബന്ധുക്കളും കൂട്ടുകാരും വന്നു കൊണ്ടിരുന്നു. നെക്സ്റ്റ് സ്റ്റോറി ഏകദേശം ടൈപ്പ് ചെയ്ത് കഴിഞ്ഞിട്ടേ വരുന്നുള്ളു. പിന്നെ,  എൻ ജീവൻ സെക്കന്റ്‌ പാർട്ടിനുള്ള സ്റ്റോറി ലൈൻ കിട്ടിയിട്ടുണ്ട്. ചിലരൊക്കെ അത് ആവശ്യപ്പെട്ടായിരുന്നു. അന്നൊന്നും ഒരു ഐഡിയയും എന്റെ മനസ്സിൽ ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കിട്ടി. പക്ഷേ,  അതിന് മുൻപ് വേറൊരു സ്റ്റോറി മനസ്സിൽ വന്നു. അഞ്ജനമിഴികളിൽ എന്നാണ് പേരിട്ടിരിക്കുന്നത്. അപ്പോൾ ഈ സ്റ്റോറിയുമായി അടുത്ത വർഷം വരാട്ടോ🤗. സപ്പോർട്ട് കാണാണേ🙏... ക്രിസ്മസ് വിഷ് ചെയ്യാൻ പറ്റിയില്ല😐.  എന്റെ വക  അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ❤️💓. എല്ലാർക്കും 2020 സന്തോഷവും സമാധാനവും നിറഞ്ഞ ഒരു വർഷമാകട്ടെ💕)
  എന്ന് സ്‌നേഹത്തോടെ ഗ്രീഷ്മ💗
To Top