ഇന്ദുലേഖ, ഭാഗം: 2

Valappottukal
ഇന്ദുലേഖ, ഭാഗം: 2




ബുള്ളറ്റ് സൈഡിലെ വിശാലമായ പാർക്കിങ് ൽ വച്ചു അയാൾ താഴത്തെ സിറ്റ് ഔട്ട്‌ ലേക്ക് നടന്നു...

കാളിംഗ് അടിക്കുന്ന സൗണ്ട് ഇങ്ങോട്ട് കേൾക്കുന്നുണ്ട്..

"നീ എപ്പോളാ വന്നേ... ചായ എടുക്കട്ടെ... "

"വേണ്ട... "

അപ്പോളേക്കും താഴത്തെ ഡോർ അടച്ചു.. പിന്നെ ഒന്നും കേൾക്കുന്നില്ല..

ഞാൻ താമസിക്കുന്ന ഭാഗത്തിന്റെ ഹാൾ നോട് ചേർന്നു ഒരു ഡോർ ഉണ്ട്... അത് അവർ അകത്തുന്നു പൂട്ടിയേക്കുവാണെന്ന് തോന്നുന്നു.. അത് തുറന്നെങ്കിൽ എല്ലാം നല്ലോണം കേൾക്കാമായിരുന്നു...

എന്തായാലും ഇയാൾ ഊമ ഒന്നും അല്ല..

എന്നാലും ഇങ്ങനെ ഉണ്ടോ മനുഷ്യർ...

ഞാൻ മുറിയിൽ വന്നു കുളിച്ചു.. കിടന്നിട്ടും ഉറക്കം വരുന്നില്ല...

ചെയർ എടുത്തു ഉമ്മറത്തെ സിറ്റ് ഔട്ട്‌ ൽ ഇട്ടു... പുറത്തേക്കു നോക്കി ഇരുന്നു ഞാൻ...

താഴെ ഗാർഡനിൽ പല നിറത്തിലുള്ള ലൈറ്റുകൾ തിളങ്ങുന്നു.. അപ്പോളാണ് താഴെ ഗാർഡനിലെ ബഞ്ചിൽ ആകാശത്തേക്ക് നോക്കി ഇരിക്കുന്ന അയാളെ ഞാൻ കാണുന്നത്..

ഞാൻ പയ്യെ ഒന്ന് ചുമച്ചു...

അയാൾ തല ഉയർത്തി എന്നെ നോക്കി...

ഞാൻ ഒന്ന് കൈ വീശി കാണിച്ചു.. എവിടെ നോ റിപ്ലൈ...

ഇതു മനുഷ്യൻ അല്ലെ...

ഞാൻ സ്റ്റെപ് ഇറങ്ങി താഴേക്കു ചെന്നു..

"Hi.. "

മറുപടിയില്ല...

"ഞാൻ ഇന്ദു... പുതിയ താമസക്കാരി ആണ്.. "

"ഉം.. "

"സ്വന്തം വീട്ടിലേക്കുള്ള വഴി ചോദിച്ചത് കൊണ്ടാണോ പറഞ്ഞു തരാതെ ഇരുന്നത്... "

"താൻ ഇവിടെ താമസിക്കുന്നത് ഒക്കെ കൊള്ളാം.. എന്റെ നെഞ്ചത്തോട്ട് കേറാൻ വരണ്ട .. "

ചെ.. ഞാൻ ആകെ ചൂളി ഇല്ലാതായി...

"ഓ.. സോറി... "

അയാൾ അത് കേൾക്കാത്ത മട്ടിൽ എണീറ്റു അകത്തേക്ക് പോയി...

ഞാൻ ആ ബെഞ്ചിൽ ഇരുന്നു...

ഇയാൾ എന്താ ഇങ്ങനെ..

കുറച്ചു നേരം അവിടെ ഇരുന്നു.. താഴത്തെ അറ്റത്തെ മുറിയിൽ വെളിച്ചം കാണുന്നുണ്ട്.. അത് ചിലപ്പോൾ നമ്മുടെ കലിപ്പന്റെ മുറി ആകും എന്നെനിക്കു തോന്നി...

*****

രാവിലെ എഴുന്നേറ്റു അടിച്ചു വാരി തുടച്ചു.. എന്നിട്ട് കുളിച്ചു...

എന്റെ ബാഗിലെ കൃഷ്ണന്റെ ഫോട്ടോ ജനലിനോട് ചേർന്ന ചെറിയ ബർത്തിൽ വച്ചു പ്രാർത്ഥിച്ചു... ഇനി ഒരു കൊച്ചു വിളക്കും തിരിയും വാങ്ങണം...

പുറത്തെ വാതിൽ തുറന്നു... എന്ത് ഭംഗിയാണ്... സുന്ദരിയായി പയ്യെ കുണുങ്ങി കുണുങ്ങി നീങ്ങുന്ന പുഴ.. എത്ര നോക്കി നിന്നാലും മതി വരില്ല...

പുഴക്ക് അപ്പുറം മലയന്മാർ ആണെന്ന് തോന്നുന്നു.. കുറച്ചു കുട്ടികൾ അവിടെ കളിക്കുന്നുണ്ട്..

ഞാൻ സ്റ്റെപ് ഇറങ്ങി വീടിന്റെ പിറകിലെ വഴിയിലൂടെ നടന്നു... ആ വഴി ചെന്നു മുട്ടുന്നത് പുഴയിലേക്കാണ്... ചുറ്റും പാറക്കൂട്ടങ്ങൾ...

കുറച്ചു നേരം അവിടെ നിന്നു ഞാൻ തിരിഞ്ഞതും പിറകിൽ നിന്നൊരാൾ പുഴയിലേക്ക് ചാടി...

ഞാൻ ഞെട്ടിത്തരിച്ചു പിറകിലേക്ക് മാറി...

അയാൾ ആണ്...

ഞാൻ തിരിച്ചു മുറിയിലേക്ക് വന്നു.. ഹാൻഡ് ബാഗും കുടയും എടുത്തു നടന്നു...

"മോളെ ഭക്ഷണം കഴിച്ചിട്ട് പൊക്കൊളു ... "

"വേണ്ട ആന്റി... "

"എന്തിനാ ഫോര്മാലിറ്റി... മോള് കഴിക്കു... "

ഞാൻ അകത്തേക്ക് കയറി... അയാൾ കുളി കഴിഞ്ഞു വരുമ്പോളേക്കും ഇവിടെ നിന്നു ഇറങ്ങണം..

അപ്പോളാണ് ചുവരിൽ തൂക്കി ഇട്ടിരിക്കുന്ന ഫോട്ടോ ഞാൻ കാണുന്നത്.. നിഷ്കളങ്ക മുഖമുള്ള ഒരു സുന്ദരിയായ പെൺകുട്ടി..

ഞാൻ അതിലേക്കു നോക്കുന്നത് ആന്റി കണ്ടു കാണും..

"അത് മായമോൾ ആണ്... അജുന്റെ ഭാര്യ... "

"അജു...?? "

"അജിത്, സജിത്ത് എന്റെ മക്കൾ... മൂത്തവന്റെ ഭാര്യ ആണത്... നല്ല കുട്ടി ആയിരുന്നു... ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പൊ രണ്ടു വർഷം കഴിയുന്നു.. "

"എന്ത് പറ്റിയതാ... "

അവർ അത് പറഞ്ഞു തുടങ്ങിയതും അയാൾ അങ്ങോട്ട്‌ കയറി വന്നു..

ഞാൻ ചാടി എണീറ്റു ..

പ്ലേറ്റ് എടുത്തു കഴുകാൻ പോയതും..

"അവിടെ വച്ചേക്കു... ഭാരതി കഴുകിക്കോളും .. "

ഞാൻ വാ കഴുകി.. ബാഗിൽ നിന്നും ടവൽ എടുത്തു മുഖം തുടച്ചു ..

"സാധനങ്ങൾ വാങ്ങണേൽ ഭാരതിയെ വിടാം.. "

"വേണ്ട ആന്റി ... ഞാൻ വാങ്ങിയിട്ട് വരാം... "

"ഉം.. ഇരുട്ടാണെന്നു മുന്നേ വന്നോളൂ... പരിചയം ഇല്ലാത്ത സ്ഥലം അല്ലെ..കുറെ ഇരുട്ടിയാൽ റോഡിൽ ഒക്കെ ആന ഇറങ്ങും.. "

അത് ശരിക്കും എനിക്ക് പേടി തോന്നിച്ചു.. കാരണം ഒറ്റയാൻ ഇറങ്ങിയാൽ പ്രോബ്ലം ആണെന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്..

ഞാൻ ബാഗെടുത്തു ഇറങ്ങി..

അയാൾ അകത്തേക്ക് പോയിട്ട് പിന്നെ കണ്ടില്ല.. പക്ഷെ അയാൾ പോയ മുറി.. ഇന്നലെ ഞാൻ രാത്രിയിൽ വെളിച്ചം കണ്ട മുറിയല്ല...

എന്തൊക്കെയോ സംശയങ്ങൾ എന്നെ അലട്ടി...

വേറൊരു വീടൊത്താൽ മാറണം എന്നെന്റെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു...

ഈ പുഴ ആണെന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്...

ഞാൻ ദ്രിതിയിൽ നടന്നു...

കുറെ നേരം കാത്തു നിന്നപോൾ.. സ്റ്റെപ്പിൽ പോലും ആൾക്കാർ തൂങ്ങി കിടക്കുന്ന ബസ് വന്നു ..

നിറയെ കുട്ടയും... കൂടയും ഒക്കെ ആയി മൊത്തം തിക്കും തിരക്കും..

ഇവിടന്ന് കുറച്ചു മാറിയാൽ തേയില തോട്ടങ്ങൾ ആണ്.. അവിടെ തേയില നുള്ളാൻ പോകുന്ന ജോലിക്കാർ ആണെല്ലാം..

ആ തിക്കിലും ഊളക്കിട്ടു ഞാൻ കയറിക്കൂടി..

ബാങ്കിന്റെ മുന്നിൽ എത്തിയതും ഒരു ആശ്വാസം വീണു..

ആദ്യത്തെ ദിവസം ആയോണ്ട് ഇന്ന് ജോലി ഒന്നും ചെയ്യാൻ ഒരു മൂടില്ലായിരുന്നു.. കുറച്ചു നേരം ക്യാഷിൽ പോയിരുന്നു സമയം കളഞ്ഞു..

ഉച്ചക്ക് പുറത്തു പോയി ഫുഡ് കഴിച്ചു..

വൈകിട്ട് നേരത്തെ ഇറങ്ങി... മാർകെറ്റിൽ പോയി വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങി..

തിരിച്ചു മുറിയിൽ വരുമ്പോൾ നേരെ ആ കട്ടിലിലേക്ക് കിടക്കാൻ തോന്നി എനിക്ക്...

ഒരു തോർത്തെടുത്തു പുഴയിലേക്ക് നടന്നു..

കുളിച്ചു...

നല്ല ഒരു കുളിർമ കണ്ണിനും ശരീരത്തിനും... മേലെ ചൂടെല്ലാം പോയതു പോലെ...

ഈറനോടെ പുഴയിൽ നിന്നു തിരിച്ചു ഓടുമ്പോൾ അജുന്റെ ബുള്ളറ്റ് ഗേറ്റ് കടക്കുന്നുണ്ടായിരുന്നു...

ഞാൻ വേഗം അകത്തു കയറി ഡ്രസ്സ്‌ മാറി...

ഒരു ചായ ഇട്ടു... പിന്നിലെ സിറ്റ് ഔട്ട്‌ ൽ പുഴയിലേക്ക് നോക്കി ഞാൻ ഇരുന്നു...

കുറച്ചു കഴിഞ്ഞതും ഒരു ട്രൗസർ ഇട്ടു അജു അങ്ങോട്ട്‌ പോകുന്നത് ഞാൻ കണ്ടു...

അയാൾ പുഴയിൽ മുങ്ങി നിവരുന്നത് നോക്കി ഞാൻ അവിടിരുന്നു...

പെട്ടന്ന് അയാൾ എന്നെ നോക്കി.. ഞാൻ അറിയാത്ത മട്ടിൽ തല താഴ്ത്തി ഇരുന്നു...

എന്നാലും ഇയാളുടെ ഭാര്യ എങ്ങനെ ആണാവോ മരിച്ചേ...

ഇനി ഇയാൾ ഭയങ്കര സാധനം ആയ കാരണം ആ കുട്ടി വല്ല ആത്മഹത്യാ ചെയ്തതെങ്ങാനും ആണാവോ...

ആലോചിച്ചിട്ടു ഒരു പിടിയും കിട്ടുന്നില്ല...

ഞാൻ വേഗം അടുക്കളയിൽ കയറി.. രണ്ടു ചപ്പാത്തി ഉണ്ടാക്കി കഴിച്ചു...

അപ്പോളേക്കും വീട്ടിന്നു അച്ഛനും അമ്മയും വിളിച്ചു..

"എങ്ങനുണ്ട് മോളെ അവിടെ.. "

"കുഴപ്പം ഇല്ലാ അച്ഛാ... "

"മോളെ... "

"എന്താ അച്ഛാ... "

"നാളെ ദേവന്റെ കല്യാണം ആണ്.. "

"ഉം.. സാരല്ല്യ... നമ്മൾ ആഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടില്ലല്ലോ അച്ഛാ.. "

"അവൻ എന്നാലും... ഇങ്ങോട്ട് ഒന്ന് കടന്നു വന്നില്ല... "

"സാരല്ല്യ അച്ഛാ .. "

"മോള് വല്ലതും കഴിച്ചോ... "

"ചപ്പാത്തി ഉണ്ടാക്കി.. "

"മല ആണ്... സൂക്ഷിക്കണം... "

"മനുഷ്യരേക്കാൾ കരുണയുണ്ട് മൃഗങ്ങൾക്കു അച്ഛാ.. "

"ഉം.. അച്ഛൻ ദേ അമ്മേടേൽ കൊടുക്കാം.. "

"മോളെ... "

"പറ അമ്മേ... "

"മുടിയൊക്കെ നോക്കണം കേട്ടോ .. കാച്ചിയ എണ്ണ അമ്മ ബാഗിൽ വച്ചിട്ടുണ്ട്... "

"കിട്ടി അമ്മേ... "

"ചെറുപയർ പൊടിയും ഉണ്ട്.. ഷാംപൂ ഒന്നും തേക്കരുത് ട്ടൊ.. "

പിന്നെ അനിയത്തീടെ വക...
ചേച്ചിപ്പെണ്ണേ... അവിടെ പുഴയുണ്ടോ.. കാടുണ്ടോ...ആനയുണ്ടോ അണ്ണാൻ ഉണ്ടോ..  അങ്ങനെ കുറെ ചോത്യങ്ങൾ....

എല്ലാവരോടും സംസാരിച്ചു വച്ചപ്പോൾ സമയം എട്ടര...

ഇന്നും താഴെ ഗാർഡനിൽ അയാൾ ഇരിപ്പുണ്ട്... പക്ഷെ ഇത്തവണ അയാൾ എന്നെ തന്നെ ആണ് നോക്കിയിരിക്കുന്നത്...


രചന: ജ്വാല മുഖി

തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...

അടുത്ത ഭാഗം വായിക്കുവാൻ   ഇവിടെ ക്ലിക്ക് ചെയ്യുക....

To Top