വിശ്വഗാഥ💕
ഭാഗം- 16
വിശ്വ എങ്ങോട്ടാണ് തന്നെ കൊണ്ടുപോകുന്നത് എന്നറിയാതെ ഗാഥ ആകെ ടെൻഷനിലാണ് ഇരിക്കുന്നത്. അത് മനസ്സിലാക്കിയെന്ന വണ്ണം അവൻ പറഞ്ഞു.
"എടോ... താൻ ടെൻഷനടിക്കണ്ട. മെയിൻ റോഡിലൊന്നും നമ്മൾ പോകുന്നില്ല"
"പിന്നെ? എവിടെയാന്ന് പറയ്..."
"അതൊക്കെയുണ്ട്..."
"പറയ്... പ്ലീസ്..."
വിശ്വ അതിനൊന്നും മറുപടി പറഞ്ഞില്ല.
ഇനി ഗംഗ പറഞ്ഞതുപോലെ വാലെന്റൈൻസ് ഡേ ആയിട്ട് വല്ല ഗിഫ്റ്റും തരാനാണോ?!
"അതേ... ചിലപ്പോൾ താൻ ചിന്തിക്കുന്നുണ്ടാകും, ഇന്ന് വാലെന്റൈൻസ് ഡേ ആയതുകൊണ്ട് തനിക്ക് എന്തേലും ഗിഫ്റ്റ് തരാനോ മറ്റോ ആയിരിക്കുമെന്ന്. അങ്ങനെയൊന്നുമല്ലട്ടോ... നമ്മൾ ഇപ്പോൾ പോകുന്നത് താൻ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം തന്നെയാ..."
"ഏഹ്? എനിക്കോ?"
"ആഹ്... അതെ. താൻ ഇതുവരെ പോയിട്ടില്ലാത്ത ഒരിടത്തേക്ക്..."
ഗാഥക്ക് അതേതാ സ്ഥലമെന്ന് മനസ്സിലായില്ല.
"അതേതാ?"
"നമ്മൾ അങ്ങോട്ട് അല്ലേ പോകുന്നെ. ഇനി
കാണാലോ..."
"മ്മ്..."
"തന്റെ കൂട്ടുകാരിയുടെ വീട് ഇവിടെ അടുത്തല്ലേ... റോഡ് സൈഡ് ആണോ?"
"അല്ലാ... കുറച്ചു താഴോട്ട് ഇറങ്ങിപ്പോണം"
"ഹാ... അപ്പോൾ ഓക്കേ..."
"എന്നാലും പറയ്..."
"ജസ്റ്റ് വെയിറ്റ് ആൻഡ് സീ..."
"ഹ്മ്മ്..."
ശ്വേതയുടെ വീടും കഴിഞ്ഞ് വലത്തോട്ടുള്ള ഒരു ഇടവഴിയിലേക്ക് വിശ്വ ബുള്ളറ്റ് തിരിച്ചു. അങ്ങോട്ടൊന്നും പോകാത്തതിനാൽ ഗാഥക്ക് ഏതാ സ്ഥലമെന്നൊന്നും അറിയാൻ പറ്റിയില്ല. ഇടവഴി കഴിഞ്ഞ് കുറച്ചും കൂടി വീതിയുള്ള വഴിയിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. രണ്ടുവശവും റബ്ബർ മരങ്ങൾ തിങ്ങി നിറഞ്ഞ് നിൽക്കുന്നു. മുന്നോട്ട് പോകുംതോറും അവിടെത്തെ തണുപ്പ് കൂടി വന്നു. റബ്ബർ മരങ്ങൾ നീങ്ങിത്തുടങ്ങിയപ്പോൾ ഒരു കേറ്റമായി. കേറ്റമിറങ്ങിയതും പിന്നെ വളവായിരുന്നു. ഒരു രണ്ടു മൂന്നു വളവ് കഴിഞ്ഞതും പച്ചപ്പിന്റെ മണം അവിടേക്ക് ഒഴുകിയെത്തി. കുന്നിലേക്കാണോ പോകുന്നതെന്ന് ഗാഥക്ക് സംശയമായി. അവൾ അത് ചോദിക്കാൻ വന്നതും വിശ്വ ബുള്ളറ്റ് നിർത്തി. ഗാഥ പതിയെ അതിൽ നിന്നും ഇറങ്ങി.
"വാ... "
ബുള്ളറ്റിന്റെ ഫ്രന്റിൽ വെച്ചിരുന്ന ഒരു ചെറിയ കവറും എടുത്തുകൊണ്ട് അവൻ മുന്നോട്ട് നടന്നു. അവൾ അവന്റെ പിന്നാലെ നടന്നു. തുറസ്സായ ഒരു ചെറിയ പാർക്ക് ആയിരുന്നു അത്. ഗാഥ അവിടെ ചുറ്റും ഒന്നു വീക്ഷിച്ചു. അവിടെയെങ്ങും പച്ചപ്പുൽത്തകിടികളാൽ സമൃദ്ധമായിരുന്നു. ഇടക്കിടക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ ഇട്ടിട്ടുണ്ട്. അവിടെന്ന് നോക്കിയാൽ ചെറിയൊരു കേറ്റം കാണാം. വലിയ പാറക്കല്ലുകളിൽ ചവിട്ടിക്കയറി വേണം കുന്നിൻ മുകളിൽ എത്താൻ. ഗാഥക്ക് അവിടെയാകെ ഇഷ്ടപ്പെട്ടു. അവളങ്ങനെ നോക്കി നിൽക്കേ ഒരു ഇളംകാറ്റ് വന്ന് അവളുടെ മുഖത്തെ തലോടി പോയി. അറിയാതെ അവൾ മിഴികൾ അടച്ചു. പെട്ടന്ന് ഗാഥ തിരിഞ്ഞു നോക്കി. വിശ്വ അവിടെയൊരു ബെഞ്ചിൽ ഇരുന്ന് അവളെ തന്നെ നോക്കി ഇരുപ്പാണ്. അവൻ കണ്ണുകൊണ്ട് അവന്റെ അടുത്ത് ഇരിക്കാൻ ആംഗ്യം കാണിച്ചു. ഗാഥ വിശ്വയുടെ അടുത്ത് നിന്നും കുറച്ച് മാറി ഇരുന്നു.
അവൾ അവനെ നോക്കി ചിരിച്ചു. അവനും തിരിച്ച് ചിരിച്ചു. എന്നിട്ട് പുരികം പൊക്കി എന്താ എന്ന് ചോദിച്ചു.
"താങ്ക് യൂ സോ മച്ച്... ഇവിടെ വരാൻ പറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരുന്ന സമയത്ത് ഞാനും ഗംഗയും പിന്നെ ശ്വേതയും കൂടി ഇങ്ങോട്ടേക്ക് വരാൻ പ്ലാൻ ഇട്ടതാ. പക്ഷേ, ശ്വേതയുടെ ചേട്ടൻ വഴക്ക് പറഞ്ഞു. ഇങ്ങോട്ടൊന്നും പോകരുതെന്ന് പറഞ്ഞു. ആളുകൾ ഒന്നുമില്ല കാടുപിടിച്ചു കിടക്കുവാണ് എന്ന്. പിന്നെ, ഞങ്ങൾ ആ ആഗ്രഹം ഉപേക്ഷിച്ചു"
"ആഹ്... കുറച്ചു വർഷം മുൻപ് ഇവിടെ കാടുപിടിച്ച് തന്നെയാ കിടന്നിരുന്നെ. ഇതുപോലെ പാർക്ക് പോലെ വന്നിട്ട് ഒരു വർഷം എന്തോ ആകുന്നുള്ളു"
"അപ്പോൾ ഇതിന് മുൻപ് ഇവിടെ വന്നിട്ടുണ്ടോ?"
"ഇല്ല..."
"ഏഹ്?! അപ്പോൾ വഴിയൊക്കെ?"
"എന്റെ ഒരു ഫ്രണ്ട് പറഞ്ഞതാ. ഷാജഹാൻ. തന്റെ ഫ്രണ്ട് സാഹിറയുടെ ബ്രദർ"
"ഓഹ്... അവൾ ഇന്ന് വന്നിരുന്നു വീട്ടിൽ"
"മ്മ്... എന്നെ വിളിച്ചായിരുന്നു. ആ രമേശിന്റെ കാര്യം പറയാൻ. അവൻ വീട് മാറിപോവുകയാ അല്ലേ?"
"ആഹ്... മാറി"
"എന്ത് പറ്റി പെട്ടന്ന്?"
"അ... അത് അറിയില്ല..."
"ഹ്മ്മ്..."
"അല്ലാ... എന്നെ എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ?"
"എന്തേ? തനിക്ക് ഇഷ്ടായില്ലേ?"
"ഇഷ്ടമൊക്കെ ആയി. എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇവിടെയൊക്കെ കാണാൻ. ആ കുന്നിൻ മുകളിൽ കയറാനാ കൂടുതൽ ആഗ്രഹം"
"ആ ആഗ്രഹമൊക്കെ അവിടെ നിൽക്കട്ടെ. അതിപ്പോൾ നടക്കില്ല"
"അതെന്താ?"
"ഒന്നു അങ്ങോട്ട് നോക്കിയേ..."
വിശ്വ കൈ ചൂണ്ടിയ ഭാഗത്തേക്ക് ഗാഥ നോക്കിയപ്പോൾ കുറച്ചു ബൈക്കുകൾ അവിടെ വെച്ചിരിക്കുന്നത് കണ്ടു.
"ഇവിടെ ബൈക്കുകൾ എങ്ങനെ വന്നു?!"
"ഇങ്ങോട്ടേക്ക് വരാൻ ഇതല്ല വഴി. ആ ബൈക്ക് വെച്ചിരിക്കുന്ന അവിടെ ഒരു വഴി താഴോട്ട് ഉണ്ട്. പിന്നെ, ഇന്ന് വാലെന്റൈൻസ് ഡേ അല്ലേ... മിക്കവരും ആ കുന്നിൻ മുകളിലേക്ക് ആയിരിക്കും പോയിട്ടുണ്ടാവുക. അതാ... ഇവിടെ ആരും കാണാത്തെ. നമുക്ക് ഇവിടെ ഇരുന്നാൽ മതി. ഇനി തനിക്ക് അങ്ങോട്ട് പോകണമെന്നുണ്ടോ?"
ഗാഥ വേണ്ടെന്ന് തലയാട്ടി. വിശ്വ അവളെ നോക്കി ചിരിച്ചുകൊണ്ട് തന്റെ കയ്യിൽ ഇരുന്ന കവർ തുറന്ന് എന്തോ ഒന്ന് കയ്യിട്ട് എടുത്തു.
"തനിക്ക് ഇഷ്ടമാണോ ഇത്?"
ഏഹ്! തേൻ നെല്ലിക്ക...
"ഇഷ്ടമല്ലാലേ... അന്നൊരു ദിവസം ഞാൻ നോക്കിയപ്പോൾ താൻ ഇത് കഴിക്കാതെ നിലത്തിടുന്നതാ കണ്ടത്"
എന്നും പറഞ്ഞ് വിശ്വ ആ നെല്ലിക്ക തന്റെ വായിൽ വെച്ചു. തനിക്ക് തരാതെ അവൻ കഴിക്കുന്നത് കണ്ട് ഗാഥക്ക് വിഷമം വന്നു. അവളുടെ മുഖഭാവം മാറിയപ്പോൾ അവന് ഉള്ളിൽ ചിരി വന്നു. അതിൽ നിന്നൊരെണ്ണം എടുത്ത് വിശ്വ ഗാഥയുടെ വായയുടെ നേരെ നീട്ടി. അവൾ മെല്ലെ വാ തുറന്നതും അവൻ കൈ മാറ്റി. തന്നെ കളിപ്പിക്കുകയാണെന്ന് അവൾക്ക് മനസ്സിലായി. വീണ്ടും അവൻ ഇതുപോലെ നീട്ടിയതും ഗാഥ വിശ്വയുടെ ചൂണ്ടുവിരലിന്മേൽ കടിച്ചു. അവനത് ഒട്ടും പ്രതീക്ഷിച്ചില്ല. അവൻ തന്റെ കൈ കുടഞ്ഞു. അവൾ അവനെ നോക്കി ചിരിച്ചുകൊണ്ടിരുന്നു. വിശ്വ തന്റെ കയ്യിലുള്ള കവർ അവളുടെ കയ്യിൽ കൊടുത്തു.
"ഇത് തനിക്ക് വേണ്ടി തന്നെയാ വാങ്ങിച്ചേ... പിന്നെ, ഒരു ഐറ്റം കൂടി ഉണ്ട്. അതും തന്റെ ഫേവറിറ്റ് ആണ്"
ഇത് കേട്ട് ഗാഥ കവറിനുള്ളിലേക്ക് നോക്കി. വിശ്വ പറഞ്ഞത് പോലെ വേറെ ഒരു പാക്കറ്റ് കൂടിയുണ്ട്. അവൾ അത് എടുത്ത് നോക്കി. 'ഓറഞ്ച് കളർ ലഡ്ഡു'.
"ഇതെങ്ങനെ?!
"അതൊക്കെ അറിഞ്ഞു?"
"ശേ... ഇതെന്താ എല്ലാം അറിയാലോ..."
"അങ്ങനെ എല്ലാമൊന്നും അറിയില്ല. ചില കാര്യങ്ങളൊക്കെ... ഇത് അറിഞ്ഞത് സാഹിറയുടെയിൽ നിന്നാ... ഇന്ന് നൗഷാദ് ഇക്ക ഫോൺ കൊണ്ടുവരാൻ മറന്നു. അപ്പോൾ അവൾ എന്റെ നമ്പറിലേക്ക് വിളിച്ചു. അവൾ ബേക്കറിയിൽ നിൽക്കുമ്പോഴായിരുന്നു അത്. എന്ത് മേടിക്കാനാ എന്ന് ചോദിച്ചപ്പോൾ ഇതിന്റെ കാര്യവും തന്റെ വീട്ടിൽ പോകുന്നതുംമൊക്കെ പറഞ്ഞു"
"ഓഹ്... ഹ്മ്മ്..."
"സോ... ഇങ്ങോട്ട് പോരും വഴി വാങ്ങിച്ചു"
വിശ്വ പറയുന്നത് കേട്ട് ഗാഥ അവനെ നോക്കി ചിരിച്ചു. അവളുടെ ചുണ്ടിലെ ചിരിയും കണ്ണിലെ പ്രണയവും അവന് മാത്രമാണെന്ന് പറയാതെ പറയുകയാണ് എന്ന് അവന് മനസ്സിലായി.
ഇന്ന് ഇവളോട് തന്നെ കുറിച്ച് പറയണം. വിശ്വ മനസ്സിൽ പറഞ്ഞു.
"തന്റെ അച്ഛന്റെ ബേക്കറിയാണോ ഇവിടെ ജംഗ്ഷനിൽ ഉള്ളത്"
"ഹാ... അതെ. ഇവിടെ മാത്രമല്ല വേറെ രണ്ടു മൂന്നു സ്ഥലത്ത് ഉണ്ട്. പിന്നെ, ഹോട്ടലുകളും. അമ്മ മുംബൈക്കാരിയാ. അച്ഛൻ മലയാളിയും. എന്നാൽ അമ്മയും നാനിയും ഇപ്പോൾ നല്ലതുപോലെ മലയാളം സംസാരിക്കും. അച്ഛൻ മുംബൈയിൽ നിന്നും ഇവിടെ വന്നപ്പോൾ ആദ്യം ഇട്ടതാ ഈ ബേക്കറി"
"ഹ്മ്മ്..."
പിന്നെ, അങ്ങോട്ട് ഗാഥ അവളുടെ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി. വിശ്വക്ക് സംസാരിക്കാൻ അവസരം കിട്ടിയതേ ഇല്ല. പെട്ടന്ന് അവൾ പറഞ്ഞു നിർത്തി.
"താൻ ഒരാളേ ഉള്ളോ? തനിക്ക് അനിയനോ അനിയത്തിയോ അങ്ങനെ ആരേലും??"
"ഒരു ചേട്ടൻ ഉണ്ട്"
"ആഹാ... പേരെന്താ?"
"വിഷ്ണു..."
"മ്മ്... എന്ത് ചെയ്യുന്നു?"
"അത്..."
വിശ്വ പറയാൻ തുടങ്ങിയതും ഗാഥക്ക് ഒരു കാൾ വന്നു.
"അയ്യോ അച്ഛനാ... ഹെലോ അച്ഛാ... ഏഹ്? ഇന്നോ? മ്മ്... ശെരി അച്ഛാ. ഓക്കേ..."
സംസാരിച്ചു കഴിഞ്ഞ് ഗാഥ കാൾ കട്ട് ചെയ്തു.
"എന്താ തന്റെ അച്ഛൻ ഇപ്പോൾ വിളിച്ചേ?"
"അച്ഛൻ നാളെ വരുമെന്നാ പറഞ്ഞെ. ഇപ്പോൾ പറയാ, വൈകിട്ട് എത്തുമെന്ന്"
"ഓഹ്..."
"നമുക്ക് പോകാം... ഇനി ഇങ്ങനെ ഇവിടെ ഇരുന്നാൽ സമയം പോകുന്നത് അറിയില്ല"
ഗാഥ പറഞ്ഞത് കേട്ട് വിശ്വ ആകെ വല്ലാതെ ആയി. അവളോട് ഒന്നും പറയാൻ കഴിയാത്തതിനാൽ അവന് വിഷമം വന്നു. ഇങ്ങോട്ടേക്ക് ഇവളെയും കൂട്ടി വന്നതിന്റെ പ്രധാന ഉദ്ദേശം തന്നെ അതായിരുന്നു. അവൻ ഇങ്ങനെ ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നു. വിശ്വയുടെ മുഖഭാവം കണ്ടിട്ട് ഗാഥ അവന്റെ കയ്യിന്മേൽ തൊട്ടു. അവൻ പെട്ടന്ന് അവളുടെ കൈ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു. എന്നിട്ട് അവളെ ഒരു ആശ്വാസത്തിന് എന്ന വണ്ണം നോക്കി. അവന്റെ ഉള്ളിൽ എന്തൊക്കെയോ നീറിപ്പുകയുന്നത് പോലെ ഗാഥക്ക് തോന്നി.
"വിശ്വാ... ആർ യൂ ഓക്കേ?"
"ഏഹ്? ഹ്മ്മ്..."
വിശ്വ പതിയെ ഗാഥയുടെ കൈ വിട്ടു. എന്നിട്ട് അവിടെ നിന്നും എണീറ്റു. ഒപ്പം അവളും എണീറ്റു.
"വാ... പോകാം..."
"മ്മ്..."
പോകാൻ നേരം ഗാഥ അവിടെയൊക്കെ ഒന്നും കൂടി നോക്കി. അവളുടെ മുഖം കണ്ടിട്ട് അവൾക്ക് അവിടം വിട്ട് പോരാൻ മടിയുള്ളത് പോലെ വിശ്വക്ക് തോന്നി.
"താൻ വിഷമിക്കണ്ട. തന്നെ വേറൊരു ദിവസം ഇവിടെ കൊണ്ടുവരാം"
വിശ്വ അങ്ങനെ പറഞ്ഞപ്പോൾ ഗാഥക്ക് ഒരുപാട് സന്തോഷമായി. അവൾ സന്തോഷം കൊണ്ട് പെട്ടന്ന് അവനെ കെട്ടിപ്പിടിച്ചു.
"താങ്ക് യൂ വിശ്വാ..."
അവന്റെ കൈകളും അവളെ പുണരാൻ തുടങ്ങിയപ്പോൾ ഗാഥ പെട്ടന്ന് മാറാൻ നോക്കി. പക്ഷേ, വിശ്വ അവന്റെ കൈകൾ കൊണ്ട് അവളെ പൂട്ടിട്ടു. എന്നിട്ട് അവളുടെ മുഖത്തേക്ക് നോക്കി ഒരു കള്ളച്ചിരിയോടെ എന്താ എന്ന് പുരികം പൊക്കിയും താഴ്ത്തിയും ചോദിച്ചു. അവൾ മുഖം കുമ്പിട്ട് നിന്നു. അവനോട് ചേർന്ന് നിൽക്കുംതോറും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. ഗാഥ വല്ലാതെ ആകുന്നത് കണ്ടപ്പോൾ വിശ്വ കൈകൾ അയച്ചു. അവൻ നേരെ ബുള്ളറ്റിന്റെ അടുത്തേക്ക് ചെന്നു. അവൾ അവിടെ തന്നെ നിന്നു.
"എന്താ വരുന്നില്ലേ?"
"ആഹ്... വരുന്നു..."
ഇത് കേട്ടതും അവളെ നോക്കി ചിരിച്ചുകൊണ്ട് അവൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു. ഗാഥ വേഗം ചെന്ന് അതിൽ കേറി. അവളെ കൊണ്ടാക്കി തിരിച്ചുപോകാൻ നേരം വിശ്വ അവളെ തിരിഞ്ഞു നോക്കി. അവൾ അവന് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു. വീട്ടിലേക്ക് പോകുന്ന വഴിയിൽ ഗാഥയുടെ മനസ്സിൽ വിശ്വയോടൊപ്പമുള്ള നിമിഷങ്ങൾ ഒരു ചിത്രശലഭത്തെ പോലെ അവളുടെ മുന്നിൽ പറന്നുകൊണ്ടിരുന്നു.
പറക്കുന്ന ചിത്രശലഭത്തിന്റെ ചലിക്കുന്ന ചിറകുകള്‍ പോലെ മധുരമായ ഒന്നാണ് പ്രണയമെന്ന് അവൾ മനസ്സിലാക്കി.
വീട്ടിൽ വന്ന ഗാഥയുടെ മുഖം കണ്ടപ്പോൾ എന്തോ അവളെ വല്ലാതെ സന്തോഷിപ്പിച്ചതായി നാനിക്ക് തോന്നി. അവൾ നാനിയെ നോക്കി ചിരിച്ചിട്ട് വേഗം തന്റെ മുറിയിലേക്ക് ഓടി. പതിയെ നാനിയും അവളുടെ പിന്നാലെ ചെന്നു. ഗാഥ ഗംഗയോട് പറയുന്നതൊക്കെ നാനി ഒളിഞ്ഞു നിന്ന് കേട്ടു.
"ഗംഗേ... എനിക്ക് ഇപ്പോൾ വല്ലാതെ ദാഹിക്കുന്നുണ്ട്. ഞാൻ താഴെ ചെന്ന് വെള്ളം കുടിച്ചിട്ട് വരാമേ..."
ഇത് കേട്ട് നാനി വേഗം പടികൾ ഇറങ്ങി താഴേക്ക് പോയി ഡൈനിങ്ങ് ടേബിളിന്റെ അവിടെയുള്ള കസേരയിൽ ചെന്നിരുന്നു. ഗാഥ അവിടെ വന്ന് ജഗ്ഗിൽ ഉള്ള വെള്ളം ഒരു ഗ്ലാസ്സിൽ ഒഴിച്ച് കുടിക്കാൻ തുടങ്ങി.
"അമ്മ എവിടെ നാനി?"
"അടുക്കളയിൽ ഉണ്ട്. നിങ്ങൾക്ക് വേണ്ടി സമോസ എന്തോ ഉണ്ടാക്കുവാ"
"ആണോ?"
"മ്മ്... ഇന്ന് എന്റെ ഗാഥ മോള് നല്ല സന്തോഷത്തിലാണല്ലോ. ആ പയ്യന്റെ പേരെന്താ?"
"പേര് വിശ്വ എന്നാ..."
"ഹ്മ്മ്... കൊള്ളാം. അഛാ നാമ് ഹെ..."
"ഏഹ്?! എന്താ?"
"ആ പയ്യന്റെ പേര് എനിക്കിഷ്ടപ്പെട്ടു എന്ന്..."
അയ്യോ മഹാദേവാ... ഞാൻ എന്താ ഇപ്പോൾ നാനിയോട് പറഞ്ഞത്. അബദ്ധമായല്ലോ...
വിളറിയ മുഖത്തോടെ ഗാഥ നാനിയെ നോക്കി.
(തുടരും)
©ഗ്രീഷ്മ. എസ്
അഭിപ്രായങ്ങൾ അറിയിക്കണേ....