വിശ്വഗാഥ💕
ഭാഗം- 15
"വനജേ... ഞാൻ... "
"ഗാഥ പൊയ്ക്കോ..."
"ചേച്ചി..."
"മ്മ്... പൊയ്ക്കോ... "
ഗാഥ വനജയെയും രമേശിനെയും മാറി മാറി നോക്കി. എന്നിട്ട് അവിടെ നിന്നും ഇറങ്ങി.
"ഗാഥ ചേച്ചി... ഇതാ വിക്സ്..."
കണ്ണൻ അകത്തു നിന്നും ഓടി വന്നു. വനജ അവനെ പിടിച്ചുകൊണ്ട് അകത്തേക്ക് കയറി പോയി. രമേശൻ വനജയോട് എന്തു പറയണമെന്നറിയാതെ അവിടെ തന്നെ നിന്നു.
"ആഹ് ഗാഥ മോള് വന്നോ... ഒരാൾ വന്നയുടനെ റെക്കോർഡ് കംപ്ലീറ്റ് ആക്കണമെന്ന് പറഞ്ഞ് മുറിയിൽ ഒരേ ഇരുപ്പാ... ഇതുവരെ താഴേക്ക് വന്നില്ല"
"മ്മ്..."
"എന്താ ബേട്ടാ... എന്ത് പറ്റി?"
"തലവേദന എടുക്കുന്നു നാനി... കിടന്നാൽ മാറുമായിരിക്കും..."
"മ്മ്മ്... ചായ ഇപ്പോൾ വേണ്ടേ?"
"വേണ്ടാ..."
"മ്മ്... കുറച്ചു കഴിഞ്ഞ് വന്നാൽ മതി"
ഗാഥ റൂമിൽ ചെന്നപ്പോൾ ഗംഗ കട്ടിലിൽ ഇരുന്നുകൊണ്ട് റെക്കോർഡ് എഴുതുകയായിരുന്നു.
"നിനക്ക് ഇത് മേശപ്പുറത്ത് വെച്ച് എഴുതിക്കൂടെ ഗംഗേ?"
"അയ്യോ... സോറി ചേച്ചി... ഞാൻ ദേ ഇപ്പൊ മാറ്റി തരാം"
ഗംഗ വേഗം ബുക്‌സൊക്കെ എടുത്ത് മേശപ്പുറത്ത് വെച്ചു. ഗാഥ ബാഗ് കട്ടിലിൽ വെച്ചിട്ട് ബാത്‌റൂമിൽ കയറി കയ്യും കാലും മുഖവും കഴുകിയിട്ട് വന്നു.
"ഗാഥേച്ചി... നമുക്ക് താഴെ പോകാം... "
"ഞാൻ ഇപ്പോൾ വരണില്ല..."
"എന്താ ചേച്ചി? ചേച്ചിയുടെ മുഖം ഒരുമാതിരി ഇരിക്കുന്നുവല്ലോ? അളിയനുമായി പിണങ്ങിയോ?"
"ഇല്ല..."
"പിന്നെ?"
"അത്... അത് വനജ ചേച്ചി എല്ലാം അറിഞ്ഞു?"
"എല്ലാം അറിഞ്ഞെന്നോ? എന്ത്?"
ഗാഥ ഗംഗയെ നോക്കി തലയാട്ടി. എന്നിട്ട് കണ്ണന്റെ വീട്ടിൽ പോയ കാര്യമൊക്കെ പറഞ്ഞു.
"ശേ... അങ്ങേർക്ക് ഒരു നാണവും ഇല്ലാലോ... നാറി... ഈ അടി ചേച്ചി അന്ന് കൊടുത്തിരുന്നുവെങ്കിൽ ഇപ്പോൾ ഇങ്ങനെ സംസാരിക്കില്ലായിരുന്നു. അളിയൻ അറിഞ്ഞാൽ ഇടിച്ച് അങ്ങേരുടെ പരിപ്പ് പുറത്തെടുക്കും. മഹാദേവൻ കൊടുത്ത പണിയൊന്നും പോരെന്നാ തോന്നുന്നുന്നെ. കയ്യൊക്കെ പെട്ടന്ന് ശെരിയാവുകയും ചെയ്തു"
"എനിക്ക് വനജ ചേച്ചിയെ കുറിച്ചോർത്താ ടെൻഷൻ"
"ഗാഥേച്ചി ടെൻഷൻ അടിക്കുകയൊന്നും വേണ്ട. കണ്ണനെ ഓർത്ത് അവരൊന്നും ചെയ്യില്ല. വനജ ചേച്ചിയുടെ കയ്യിൽ നിന്നും കൂടി അങ്ങേർക്ക് കിട്ടിയിരുന്നുവെങ്കിൽ ഓക്കേ ആയേനെ... അളിയനോട് പറയുന്നില്ല..."
"ഇനി ഇതിന്റെ പേരിൽ പ്രശ്നമുണ്ടാക്കാൻ വയ്യ മോളെ..."
"ചേച്ചി വാ... താഴെ പോയി ചായ കുടിക്കാം. വനജ ചേച്ചി എങ്ങാനും ഇതിന്റെ പേരിൽ ഇവിടെ വരികയാണേൽ ഞാൻ സംസാരിച്ചോളാം..."
എന്നും പറഞ്ഞ് ഗംഗ ഗാഥയുടെ കൈ പിടിച്ച് താഴേക്ക് കൊണ്ടുപോയി. അന്ന് രാത്രി വനജയെ ഓർത്ത് ടെൻഷനടിച്ച് ഗാഥ നേരത്തെ കിടന്നുറങ്ങിപ്പോയി. ഫോണിലെ സൈലന്റ് മോഡ് മാറ്റാൻ മാറ്റുന്ന കാര്യം അവൾ മറന്നിരുന്നു. ഇതറിയാതെ വിശ്വ അവളെ കാൾ ചെയ്തു. രണ്ടുതവണയും അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ അവൻ പിന്നെ വിളിച്ചില്ല.
"നീ എന്താ ഫോണും കയ്യിൽ പിടിച്ചിരിക്കുന്നേ? ആരേലും വിളിക്കാമെന്ന് പറഞ്ഞിരുന്നോ?"
"അത് അമ്മേ... ഗാഥ..."
"ങേ? ഗാഥയോ? നീ അവൾക്ക് നിന്റെ നമ്പർ കൊടുത്തായിരുന്നോ?"
വിശ്വ അന്ന് ബസ്സിൽ വെച്ച് ഗാഥയുടെ നമ്പർ വാങ്ങിയ കാര്യം രാഗിണിയോട് പറഞ്ഞു.
"എടാ മിടുക്കാ? ഇതെപ്പോൾ? എന്നോട് പറഞ്ഞില്ലാലോ..."
"അത്..."
"ഡാ... ഞാൻ ഇപ്പൊ വരാം..."
രാഗിണി വാതിലിന്റെ അടുത്ത് ചെന്ന് പുറത്തേക്ക് നോക്കി. എന്നിട്ട് തിരികെ വിശ്വയുടെ അരികിൽ വന്നിരുന്നു.
"അതേ മോനെ... ഇന്ന് വൈകുന്നേരം ഏട്ടത്തിയും സൗമ്യയും കൂടി നിന്റെ കാര്യം പറയുന്നത് കേട്ടു. നീ ഏത് പെണ്ണിനെയാ പ്രേമിക്കുന്നതിനെ കുറിച്ച് ചർച്ച തന്നെ ആയിരുന്നു. തുണി അലക്കാൻ സോപ്പ് തീർന്നപ്പോൾ ഞാൻ അടുക്കളയിലേക്ക് ചെന്നു. അങ്ങനെ കേട്ടതാ... നമ്മൾ സംസാരിച്ചതൊക്കെ ഒളിഞ്ഞു നിന്ന് കേട്ടെന്നു തോന്നുന്നു..."
"ഹ്മ്മ്... അമ്മയും മോളും കേൾക്കട്ടെ. ഇതിൽ വല്ലതും തലയിടാൻ വരട്ടെ... അപ്പോൾ നോക്കാം..."
"ഹ്മ്മ്... അല്ലാ... വിളിച്ചിട്ട് അവൾ എടുത്തില്ലേ? "
"ഇല്ലമ്മേ..."
"മ്മ്... ഉറങ്ങിക്കാണും. നീ ഇനി വിളിക്കണ്ട. കിടന്നുറങ്ങ് കേട്ടോ..."
വിശ്വ രാഗിണിയെ നോക്കി തലയാട്ടി. അവനെ നോക്കി ചിരിച്ചുകൊണ്ട് അവരും ഉറങ്ങാൻ പോയി.
***********------------**********
"ഗാഥേച്ചി... എണീക്ക്..."
"ഹാ... എണീക്കാം..."
"ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത അറിയാമോ?"
"ഇന്ന് ഞായറാഴ്ച അല്ലേ?"
"അതെ... പക്ഷേ, പ്രത്യേകത അതല്ല"
"പിന്നെ?"
"ഇന്നാണ് വാലന്റൈൻസ് ഡേ"
ഗംഗ ഗാഥയെ കണ്ണിറുക്കി കാണിച്ചു.
"അതിനിപ്പോൾ എന്താ?"
"ഏഹ്? അതിനൊന്നുമില്ലേ? പ്രണയിക്കുന്നവർക്കായി ഒരു ദിനം. ഇന്നലെ ശംഭു അവന്റെ പെണ്ണിന് റോസാപ്പൂവും ഡയറി മിൽക്കും കൊടുക്കുന്നത് കണ്ടിട്ടാ ഞാൻ അവനോട് ചോദിച്ചത്. അപ്പോഴാ നാളെ വാലന്റൈൻസ് ഡേ ആണെന്ന് എന്നോട് പറഞ്ഞത്. ഹാ... നിങ്ങൾക്ക് എന്നും വാലന്റൈൻസ് ഡേ അല്ലേ? എന്തേ? ഇന്ന് ആളെ വിളിച്ച് വിഷ് ചെയ്യുന്നില്ലേ?"
"അയ്യേ... ഞാനൊന്നും ഇതും പറഞ്ഞുകൊണ്ട് വിളിക്കാൻ പോണില്ല. ഞങ്ങളുടെ മനസ്സുകൾ തമ്മിൽ എപ്പോഴും പ്രണയിക്കുന്നുണ്ട്. അത് മതി. അല്ലാതെ ഈ റോസാപ്പൂവ് കൊടുക്കലും ഡയറി മിൽക്ക് വാങ്ങിക്കലും എന്തോ എനിക്കിഷ്ടല്ല. ആഹ്... നീ വിളിക്കുന്ന കാര്യം പറഞ്ഞപ്പോഴാ ഓർമ വന്നേ... ഞാൻ ഇന്നലെ ഫോണിന്റെ സൈലന്റ് മോഡ് മാറ്റിയോ എന്തോ... എന്റെ ബാഗിൽ നിന്ന് ഫോൺ ഇങ്ങ് എടുത്ത് തന്നേ..."
ഗംഗ ഉടനെ തന്നെ ഗാഥയുടെ ബാഗ് തുറന്ന് ഫോൺ എടുത്തു.
"ദേ... അളിയന്റെ രണ്ട് മിസ്സ്ഡ് കാൾ. ചിലപ്പോൾ ഇന്ന് എവിടെയേലും കറങ്ങാൻ പോകാമെന്ന് പറയാൻ വിളിച്ചതായിരിക്കും. തിരിച്ച് വിളിക്ക്..."
ഗാഥയെ ഗംഗയെ കളിയാക്കി പറഞ്ഞു.
"അയ്യടാ... വിശ്വ അങ്ങനെയൊന്നും പറയില്ല..."
"ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ചേച്ചിക്കുട്ടി..."
ഗംഗയെ നോക്കി ചിരിച്ചുകൊണ്ട് ഗാഥ വിശ്വക്ക് കാൾ ചെയ്തു. ആദ്യത്തെ റിങ്ങിൽ തന്നെ അവൻ കാൾ എടുത്തു.
"ഹെലോ... ഇന്നലെ ഉറങ്ങിപ്പോയോ?"
"മ്മ്മ്... എന്താ വിളിച്ചേ?"
"ഏയ്... ഒന്നുല്ല. ഞാൻ വെക്കട്ടെ... കടയിൽ പോകാൻ സമയം ആയി..."
"മ്മ്... ഓക്കേ"
വിശ്വ ഉടനെ കാൾ കട്ട് ചെയ്തു.
"അമ്മേ... കഴിക്കാൻ എടുത്തേ..."
"ദാ... കൊണ്ടു വരുന്നു..."
രാഗിണി ഭക്ഷണം കൊണ്ടുവന്ന് അവിടെ മേശപ്പുറത്ത് വെച്ചു.
"മുഖത്തെ സന്തോഷം കണ്ടിട്ട് ഗാഥ ഇപ്പോൾ വിളിച്ചത് പോലെയുണ്ടല്ലോ"
"ആഹ്... വിളിച്ചു..."
"മ്മ്...അല്ലാ... നീയിന്ന് നേരത്തെ ആണല്ലോ..."
"അത്..."
"അതെ... ഇന്ന് ചേട്ടൻ വേറെ എവിടെയേലും പോകുന്നുണ്ടോ?"
"ഞാൻ വേറെ എവിടെ പോകാൻ?"
"അല്ലാ... ഇന്ന് വാലന്റൈൻസ് ഡേ ആണല്ലോ. ഞാൻ കരുതി എവിടേലും കറങ്ങാൻ പോകാൻ വേണ്ടി നേരത്തെ റെഡി ആയതായിരിക്കുമെന്ന്"
"നീ നിന്റെ കാര്യം നോക്കിയാൽ മതി. ഞാൻ എവിടെ പോകുന്നു എന്നൊക്കെ അന്വേഷിക്കാൻ വരണ്ട. കേട്ടല്ലോ..."
"വിശ്വാ... നീ പറയ്. എവിടെ പോവുകയാ? "
"അമ്മേ... ഇന്ന് നൗഷാദ് ഇക്ക ആരെയോ കാണാൻ ഉണ്ടെന്ന് പറഞ്ഞു. അപ്പോൾ എന്നോട് നേരത്തെ വരാൻ പറഞ്ഞു"
"ഓഹ്... അതാണോ? മ്മ്..."
"എനിക്ക് മതി അമ്മേ..."
"നീ ഒരു ദോശ അല്ലേ മോനെ കഴിച്ചേ?"
"ഞാൻ ഇന്ന് ഉച്ചക്ക് നേരത്തെ വന്നോളാം..."
എന്നും പറഞ്ഞ് വിശ്വ അവിടെന്ന് എണീറ്റു. എന്നിട്ട് വേഗം തന്നെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി പോയി. സൗമ്യയെ ഒന്നു നോക്കിയ ശേഷം രാഗിണി വിശ്വ കഴിച്ച പ്ലേറ്റ്സുമായി അടുക്കളയിലേക്ക് പോയി.
**********-----------***********
"ആഹ്... രണ്ടുപേരും പല്ലൊക്കെ തേച്ചോ?"
"തേച്ചല്ലോ... ഇന്ന് എന്താ സ്പെഷ്യൽ നാനി?"
"സ്പെഷ്യൽ ഒന്നുമില്ല. പൂരിയാ..."
"അത് ഞങ്ങളുടെ ഫേവറിറ്റ് അല്ലേ..."
എന്ന് പറഞ്ഞുകൊണ്ട് ഗംഗ നാനിയുടെ കവിളിൽ പിടിച്ചു.
"ശോ...നിങ്ങൾ ഒന്നു പുറത്തേക്ക് പോയി അപ്പുറത്തേക്ക് നോക്കിയേ... അവർ ഇവിടെ നിന്നും താമസം മാറുകയാണെന്ന് തോന്നുന്നു. വണ്ടിയിൽ സാധനങ്ങൾ കേറ്റുവാ. വനജയുടെ അച്ഛനും ആങ്ങളയും വന്നിട്ടുണ്ട്. ആഹ്... ഞാൻ അടുക്കളയിൽ ചെല്ലട്ടെ. നിങ്ങൾക്ക് ഭക്ഷണം എടുത്ത് വെക്കാം..."
നാനി പറഞ്ഞത് കേട്ട് ഗംഗയും ഗാഥയും വേഗം പുറത്തേക്ക് ഇറങ്ങി ചെന്നു. അവരെ കണ്ട് കണ്ണൻ ഓടി വന്നു.
"ഗാഥ ചേച്ചി... ഞങ്ങൾ ഇവിടെ നിന്നും പോവാ... വേറൊരു സ്ഥലത്തേക്ക്... എന്തിനാ പോവുന്നെ എന്ന് അമ്മയോട് ചോദിച്ചപ്പോൾ പറയാ... അച്ഛന് ജോലിക്ക് പോകാൻ എളുപ്പത്തിന് ആണെന്ന്. നിങ്ങൾ വന്ന് അമ്മയോട് പറ... ഇവിടുന്ന് പോകണ്ടാന്ന്..."
കണ്ണന്റെ മുഖം കണ്ടപ്പോൾ രണ്ടുപേർക്കും വിഷമമായി. അവർ പരസ്പരം നോക്കി. അപ്പോഴേക്കും വനജ അവരുടെ അടുത്തേക്ക് വന്നു.
"മോൻ അച്ഛന്റെ അടുത്തേക്ക് പോയേ... അമ്മ ഇവരോടൊന്നു സംസാരിക്കട്ടെ..."
"മ്മ്..."
കണ്ണൻ അവിടെ നിന്നും രമേശന്റെ അടുത്തേക്ക് ചെന്നു. അവൻ ആണേൽ അവരെ തന്നെ നോക്കി നിൽക്കുവാണ്.
"ഞങ്ങൾ ഇവിടെ നിന്നും പോവുകയാ ഗാഥേ... അതാ നല്ലതെന്ന് എനിക്ക് തോന്നി. നേരത്തെ കണ്ടുവെച്ചതാ ഞാൻ ഒരു വീട്. ബാങ്കിന്റെ അടുത്തായിട്ട്....
ഗാഥയോട് അങ്ങേർക്ക് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു. അല്ലാതെ ഇപ്പോൾ എന്ത് ചെയ്യാനാ? അങ്ങേരുടെ സ്വഭാവം മാറാൻ പോണില്ല. ഇനി മാറുമോ എന്നുമറിയില്ല. ചിലരൊക്കെ അങ്ങേരെ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അങ്ങേര് കള്ളസത്യം ഇടും എന്റെയും കണ്ണന്റെയും പേരിൽ. ഇനി ഇങ്ങനെ എന്തേലും കേട്ടാൽ എന്നെയും കൊച്ചിനെയും മറന്നേക്കാൻ ഞാൻ പറഞ്ഞായിരുന്നു. അങ്ങേർക്ക് ഞങ്ങൾ അല്ലാതെ വേറെ ആരുമില്ല. കണ്ണനെ അയാൾക്ക് ജീവനാ. ഇന്നലെ അവിടെ വെച്ച് കേട്ടപ്പോൾ തന്നെ ഞാൻ കാര്യങ്ങൾ ഊഹിച്ചു. അങ്ങേര് ഗാഥയോട് ഇങ്ങനെ മോശമായി പെരുമാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. ഇനി ഞങ്ങളെ വിട്ട് പോയാലും ഒരു കുഴപ്പവുമില്ല. ജോലി ചെയ്ത് കണ്ണനെ പോറ്റാൻ എനിക്ക് അറിയാം. ഒരു ഗവണ്മെന്റ് ജോലിക്ക് ഇന്റർവ്യൂന് പോകാൻ പോലും സമ്മതിച്ചില്ല. ഒറ്റക്ക് കുടുംബം നോക്കിക്കോളാമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കി. അങ്ങേര് പറഞ്ഞത് എല്ലാം അനുസരിച്ചത് തന്നെയാ എന്റെ തെറ്റ്. ഭാവിയിൽ കണ്ണൻ ഇതുപോലെ ആകല്ലേ എന്നാ എന്റെ പ്രാർത്ഥന. അപ്പോൾ പോട്ടെ... എവിടെ വെച്ചേലും കാണാം... സാധനങ്ങൾ കേറ്റി കഴിഞ്ഞാൽ ഞങ്ങൾ പോകും..."
വനജയുടെ കണ്ണൊക്കെ നിറഞ്ഞു വന്നു. അവളോട് എന്ത് പറയണമെന്നറിയാതെ ഗാഥയും ഗംഗയും തലയാട്ടി. പെട്ടന്ന് അവിടേക്ക് ഒരാൾ ഓട്ടോയിൽ വന്നിറങ്ങി.
"സാഹിറ..."
"ഏഹ്? സാഹിറ ചേച്ചിക്ക് നമ്മുടെ വീട് അറിയാമായിരുന്നോ?"
"അത്... പണ്ടെപ്പോഴോ വഴി പറഞ്ഞുകൊടുത്തതാ..."
"ഹായ്... ഗാഥേ..."
ഗാഥയെ നോക്കി കൈ എടുത്ത് കാണിച്ചിട്ട് സാഹിറ അപ്പുറത്തേക്ക് തിരിഞ്ഞതും രമേശനെ കണ്ടു.
അല്ലാഹ്... ഇങ്ങേര് ഇവിടെയാണോ താമസം?!...
രമേശനെ നോക്കിയൊന്നു ചെറഞ്ഞുകൊണ്ട് അവൾ ഗാഥയുടെ അടുത്തേക്ക് ചെന്നു.
"നിനക്ക് ഞാൻ അന്ന് പറഞ്ഞു തന്ന വഴിയൊക്കെ ഓർമ വന്നോ?"
"ആഹ്... ചെറുതായി ഓർമ ഉണ്ടായിരുന്നു. പിന്നെ, നിന്റെ അച്ഛന്റെ പേര് പറഞ്ഞപ്പോൾ ഓട്ടോക്കാരന് അറിയാമെന്ന് പറഞ്ഞു. ഞാൻ ആ ജംഗ്ഷനിലാണ് ബസ്സ് ഇറങ്ങിയത്"
"മ്മ്..."
"ഇന്നലെ ജബീറിക്ക തിരികെ ഗൾഫിലേക്ക് പോയി. അപ്പോൾ പിന്നെ ഇന്ന് ഇങ്ങോട്ടേക്ക് വരാമെന്ന് കരുതി"
"അപ്പോൾ മോനെ കൊണ്ടു വരാത്തെ എന്താ?"
"മോൻ ഉമ്മയെ വിട്ട് വരില്ലെന്നേ... പുറത്ത് എവിടേലും പോവുകയാണേൽ ഉമ്മയും വരണം. അവന് എന്നേക്കാൾ അടുപ്പം ഉമ്മയോടാ..."
"ചേച്ചി വാ... അകത്തു ഇരുന്ന് സംസാരിക്കാം..."
"അയ്യോ... ഇതാണല്ലേ നിന്റെ അനിയത്തി?! സോറി മോളേ... ഞാൻ പരിചയപ്പെടാൻ വിട്ടു. ഗംഗ എന്നല്ലേ പേര്..."
"അതെ... ചേച്ചിക്ക് നല്ല ഓർമ ശക്തി ആണല്ലോ"
"ആഹ്... ഇവൾ ക്ലാസ്സിൽ പഠിപ്പിസ്റ്റ് ആയിരുന്നു. അപ്പോൾ നല്ല ഓർമ ശക്തി കാണും"
"ഈ പറയുന്ന നിന്റെ ചേച്ചിയും ഒരു പഠിപ്പിസ്റ്റ് തന്നെയാ..."
"ആഹ്... അത് ശെരിയാ..."
അവർ സംസാരിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. രാധികയും നാനിയും കഴിക്കാനായി പ്ലേറ്റ്സ് നിരത്തുകയായിരുന്നു.
"അമ്മേ... ഇതാണ് സാഹിറ ചേച്ചി... ഞാൻ അന്ന് പറഞ്ഞില്ലേ..."
"ഹാ... വരൂ മോളേ... ഇരിക്ക്. കഴിച്ചായിരുന്നോ?"
"ഇല്ല ആന്റി..."
"കഴിച്ചാലും ഞങ്ങൾ കഴിപ്പിച്ചേ വിടുള്ളൂ. ഇരിക്ക് ചേച്ചി..."
ഗംഗ സാഹിറക്ക് കസേര നീക്കി കൊടുത്തു. എന്നിട്ട് അവളും ഗാഥയും ഇരുന്നു.
"ഇതാ മോളേ... കുറച്ച് സ്വീറ്റ്സ് ആണ്. അവിടെ ജംഗ്ഷനിലെ ബേക്കറിയിൽ നിന്നും വാങ്ങിച്ചതാ. K.R. ബേക്കറി. നിങ്ങളുടേത് അല്ലേ അത്?"
"ഹാ... അതെ..."
"പിന്നെ, ഗാഥേ നിന്റെ ഫേവറിറ്റ് ഓറഞ്ച് ലഡ്ഡു വാങ്ങിയിട്ടുണ്ട് കേട്ടോ..."
"ആഹാ എല്ലാം ഓർത്ത് വെച്ചിട്ടുണ്ടല്ലോ... ഈ ചേച്ചി കൊള്ളാട്ടോ... എനിക്ക് ഇഷ്ടപ്പെട്ടു. പിന്നേ, എനിക്ക് കയ്യിൽ മൈലാഞ്ചി ഇട്ടുതരുമോ?"
"അതിന് ഇവിടെ മൈലാഞ്ചി ഉണ്ടോ?"
"ആഹ്... ഒരെണ്ണം എന്തോ ഇടാൻ മേടിച്ചത് മേശയുടെ ഡ്രോയറിൽ കിടപ്പുണ്ട്"
"എങ്കിൽ ഇട്ടുതരാം..."
"ഗംഗേ... മതി സംസാരിച്ചത്. ഈ മോളിപ്പോൾ വന്നതല്ലേ ഉള്ളു. കഴിക്കട്ടെ ആദ്യം..."
"ഓ... ശെരി..."
കഴിച്ചു കഴിഞ്ഞ ശേഷം അവർ മൂന്നുപേരും മുറിയിലേക്ക് ചെന്നിരുന്നു.
"ഗാഥേ... നിന്റെ നമ്പർ തന്നേ... അന്ന് പെട്ടന്ന് പോകുന്നതിനിടയിൽ വാങ്ങിക്കാൻ മറന്നുപോയി"
"മ്മ്..."
ഗാഥ തന്റെ നമ്പർ സാഹിറക്ക് പറഞ്ഞു കൊടുത്തു. അവളത് ഉടനെ സേവ് ചെയ്തു.
"ഇനി മോള് മൈലാഞ്ചി എടുത്തുകൊണ്ട് വാ... ഏത് ഡിസൈൻ വേണം? വല്ലതും കണ്ട് വെച്ചിട്ടുണ്ടോ?"
"ഏയ്... ഇല്ല... ചേച്ചിക്ക് ഇഷ്ടമുള്ള ഡിസൈൻ ഇട്ടോ..."
"മ്മ്... ശെരി..."
ഗംഗക്ക് മൈലാഞ്ചി ഇടുന്നതിനിടയിൽ സാഹിറ രമേശനെ പറ്റിയും അവന്റെ സ്വാഭാവത്തെ പറ്റിയും പറഞ്ഞു. അവൾ പറയുന്നത് കേട്ട് ഗാഥയും ഗംഗയും പരസ്പരം നോക്കിയത് അല്ലാതെ ഒന്നും സാഹിറയോട് പറയാൻ പോയില്ല. സാഹിറ ഒരു ഉച്ച ആയപ്പോൾ അവിടെ നിന്നും പോയി. കുറച്ചു കഴിഞ്ഞ് വനജയും കണ്ണനും അവരോട് യാത്ര പറയാൻ വന്നു. അവർ പോകും നേരം കണ്ണൻ ഗാഥക്ക് ഒരുമ്മ കൊടുത്തു. അവൾ തിരിച്ചും ഒരുമ്മ കൊടുത്തു.
അവിടെന്ന് മുറിയിലേക്ക് ചെന്നതും ഗാഥയുടെ മൊബൈൽ റിംഗ് ചെയ്തു.
"വിശ്വ ആണല്ലോ... ഹെലോ..."
"താൻ ഫ്രീയാണോ ഇപ്പോൾ?"
"അതെ. എന്താ?"
"ഒന്നുല്ല. കാണാൻ പറ്റുമോ എന്നറിയാൻ വേണ്ടി വിളിച്ചതാ..."
"ഏഹ്?"
"തനിക്ക് പുറത്തേക്ക് വരാൻ പറ്റുമെങ്കിൽ ഒരു മണിക്കൂർ കഴിയുമ്പോൾ ആ വഴിയിലൊന്ന് വരാമോ?"
"അത്..."
ഗാഥ ഉടനെ ഗംഗയുടെ മുഖത്തേക്ക് നോക്കി.
"ഞാൻ വരുമെങ്കിൽ വിളിക്കാം"
"മ്മ്... മതി"
ഗാഥ കാൾ കട്ട് ചെയ്തിട്ട് ഗംഗയോട് കാര്യം പറഞ്ഞു.
"ചേച്ചി പോണെങ്കിൽ പൊയ്ക്കോ... ശ്വേത ചേച്ചിയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാൽ മതി. നാനി എന്നെ കൂടെ പോകാൻ പറയുകയാണെൽ എനിക്ക് നാളെ എക്സാമെന്ന് പറയാം"
"ഏഹ്? ഞാൻ പോണോ?"
"ജസ്റ്റ് ഒന്നു കണ്ടിട്ട് വരില്ലേ... പാവം എന്റെ അളിയൻ കാണാൻ വിളിച്ചതല്ലേ..."
"അത്..."
"ആഹ്... ഗാഥേച്ചിക്ക് ഇഷ്ടമില്ലെങ്കിൽ പോകണ്ട"
"അയ്യോ... അല്ല..."
"എങ്കിൽ നിന്ന് ചിണുങ്ങാതെ വേഗം പോയി കുളിച്ച് പോകാൻ നോക്ക്"
"മ്മ്..."
ഗാഥ ഉടനെ താഴെ ചെന്ന് രാധികയോട് ശ്വേതയുടെ വീട്ടിൽ പോവുകയാ എന്ന് പറഞ്ഞു.
"മ്മ്... ഇവിടെ താമസിക്കാതെ എത്തിക്കോണം... കാര്യം പറഞ്ഞ് ഇരുന്ന് സമയം പോകുന്നത് മറക്കരുത്"
"ഇല്ലമ്മേ..."
അവൾ വേഗം സ്‌റ്റെപ്സ് കയറാൻ തുടങ്ങിയപ്പോൾ രാധിക വിളിച്ചു.
"ദേ... ഇങ്ങോട്ട് നോക്ക്. തയ്ച്ചത് ഇഷ്ടായോ? ഈ ചുരിദാറിന്റെ അളവിന് ചെയ്തതാ... പാന്റ് തയ്ച്ചില്ല"
വിശ്വയുടെ കടയിൽ നിന്ന് ഗാഥ ആദ്യമായി വാങ്ങിയ ചുരിദാർ മെറ്റീരിയൽ ആയിരുന്നു അത്.
"ങേ? ഇത് അലമാരയിൽ നിന്നും എപ്പോൾ എടുത്തു?"
"ഇന്നലെ എടുത്തു"
"എങ്കിൽ തന്നേ... ഇതിപ്പോൾ ഇട്ടോണ്ട് പോകാം"
രാധികയുടെ കയ്യിൽ നിന്നും ആ ചുരിദാർ വാങ്ങിക്കൊണ്ട് ഗാഥ വേഗം മുറിയിലേക്ക് ഓടി.
"ഏഹ്? ഈ തുണി അമ്മ തയ്ച്ചോ? ഇത്ര വേഗം? ഹാ... നന്നായി... ഇന്ന് ഇത് ഇട്ടോണ്ട് പോകാലോ..."
ഗാഥ ഗംഗയെ നോക്കി ചിരിച്ചുകൊണ്ട് കുളിക്കാനായി ബാത്‌റൂമിൽ കയറി. കുളിച്ച് വേഗം റെഡി ആയി അവൾ വിശ്വയെ കാൾ ചെയ്തിട്ട് വീട്ടിൽ നിന്നും ഇറങ്ങി. ആ വഴിയിലേക്ക് തിരിഞ്ഞപ്പോൾ ഗാഥയുടെ നെഞ്ച് വല്ലാതെ മിടിക്കാൻ തുടങ്ങി. വിശ്വ അവിടെ നിൽക്കുന്നുണ്ടാകും എന്ന് അവളുടെ മനസ്സ് പറഞ്ഞു. അത് ശെരിയായിരുന്നു. അവൻ അവിടെ ബുള്ളറ്റിൽ ചാരി നിൽക്കുകയാണ്. അവളെ കണ്ടതും ബുള്ളറ്റ് സ്റ്റാർട്ട് ആക്കി അവൻ അടുത്തേക്ക് വന്നു. ഗാഥയെ നോക്കി അവൻ ചിരിച്ചു. അവളും തിരിച്ച് ചിരിച്ചു.
"മ്മ്...കയറ്..."
"ഏഹ്?"
"വേഗം ഇതിൽ കയറാൻ..."
"എന്തിന്?"
"പറഞ്ഞാലേ കേറുള്ളോ?"
"അത്..."
"സമയം പോകുന്നു..."
അവൾ വിശ്വയുടെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകൾ ചിരിക്കുന്നതായി അവൾക്ക് തോന്നി. മഹാദേവനെ മനസ്സിൽ വിചാരിച്ച് ഗാഥ അവന്റെ ബുള്ളറ്റിൽ കേറി. വിശ്വ ഒരു പുഞ്ചിരിയോടെ ബുള്ളറ്റ് മുന്നോട്ട് എടുത്തു.
(തുടരും)
©ഗ്രീഷ്മ. എസ്
[തിരുത്താൻ സമയം കിട്ടിയില്ല കേട്ടോ😐🙏]