വിശ്വഗാഥ💕
ഭാഗം- 10
ഗാഥ മറയുവോളം അവൻ നോക്കി ഇരുന്നു. ആ പുഞ്ചിരിയോടു കൂടി തന്നെ വിശ്വ തിരിച്ചു പോയി. അവൾ വീട്ടിൽ എത്തിയപ്പോൾ ഗംഗയും നാനിയും മുൻവശത്ത് തന്നെ ഉണ്ടായിരുന്നു.
"ഗാഥേച്ചി... ഇങ്ങനെ ലേറ്റ് ആയി ഇറങ്ങല്ലേ... ഒരു അനുഭവം ഉണ്ടല്ലോ. മറന്നോ?"
"അതെ ബേട്ടാ... എനിക്കും അന്നത്തെ സംഭവം ഓർത്ത് ഉള്ളിൽ ഭയമായിരുന്നു"
"ഇനി ലേറ്റ് ആകുന്നതിനു മുൻപ് എത്താൻ ശ്രമിക്കാം നാനി... "
"ആഹ് നീ വന്നോ? ഇരുട്ടാകുന്നതിനു മുൻപ് നിനക്ക് അവിടെന്ന് ഇറങ്ങിക്കൂടെ? ഹ്മ്മ്...വേഗം പോയി കുളിച്ചു വന്നേ... വിളക്ക് തെളിയിക്കാൻ സമയം ആയി... "
ഗാഥ തലയാട്ടിക്കൊണ്ട് അകത്തേക്ക് കയറി. പ്രാർത്ഥിച്ചു കഴിഞ്ഞ സമയത്തു അവൾ ഗംഗയെ മുറിയിലേക്ക് വിളിച്ചുകൊണ്ട് പോയി. എന്നിട്ട് ഗാഥ രമേശനെ പറ്റി അവിടെ നടന്നതൊക്കെ പറഞ്ഞു.
"അയ്യേ... വൃത്തികെട്ടവൻ... ഇങ്ങനെ ഒരു ആളിനെയാണോ നമ്മൾ ചേട്ടാ എന്ന് വിളിച്ച് ബഹുമാനം കൊടുത്തത്? നാറി...
ആ ചേട്ടൻ വന്നില്ലായിരുന്നുവെങ്കിൽ ചേച്ചി എന്തു ചെയ്യുമായിരുന്നു? ഏതായാലും കൃത്യസമയത്ത് മഹാദേവൻ ആളെ എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു. ഇനി ഇങ്ങനെ ലേറ്റ് ആയി വരല്ലേ ചേച്ചി... എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ"
"ഹ്മ്മ്... ഇല്ലാ... "
"ഇങ്ങേർക്ക് ഒരു പണി കൊടുക്കണമല്ലോ..."
"ഒന്നും വേറെ വേണ്ട ഗംഗേ... "
"അതെങ്ങനെ ശെരിയാകും? വെറുതെ വിടാനോ?"
"ഇയാൾക്ക് മഹാദേവൻ കൊടുത്തോളും"
"ആഹ് കൊടുക്കട്ടെ. കൂടെ എന്റെ വകയിലും ഒന്നു ഇരിക്കട്ടെ. മറ്റവന്മാർക്ക് ഗാഥേച്ചിയുടെ വിശ്വ നല്ലതുപോലെ കൊടുത്തില്ലേ... അവർക്കോ എനിക്കൊന്നും കൊടുക്കാൻ പറ്റിയില്ല. ഇയാൾക്ക് എങ്കിലും കൊടുക്കണ്ടേ? കൊടുക്കാതെ ഇരുന്നാൽ ഞാൻ ചേച്ചിയുടെ അനിയത്തി എന്ന് പറയുന്നതിൽ അർത്ഥമുണ്ടോ? കണ്ണൻ ഉണ്ടായിപ്പോയി. ഇല്ലായിരുന്നെങ്കിൽ ഞാൻ വനജ ചേച്ചിയോട് ഇങ്ങേരുടെ ശെരിക്കുള്ള സ്വഭാവം എന്താന്ന് പറഞ്ഞേനെ"
"അയ്യോ ഗംഗേ... നീ ഒന്നും പോയി പറയല്ലേ പ്ലീസ്... അറിഞ്ഞാൽ ഒരുപാട് വിഷമിക്കും"
"ഹ്മ്മ്... അതെനിക്കറിയാം. പക്ഷേ, ഇങ്ങേർക്ക് ഞാൻ എന്തേലും ഒന്നു കൊടുക്കും. ഇല്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല ചേച്ചി. എന്താ ഇപ്പോ ചെയ്ക?"
ഗംഗ അങ്ങനെ ആലോചിച്ചുകൊണ്ടിരുന്നപ്പോഴാണ് ആശ ഗാഥക്ക് കാൾ ചെയ്തത്.
"ഹെലോ... പറയ് ഛോട്ടു... ആഹ്... ശെരി... ഓക്കേ ഞാനും പോകുന്നില്ല. ഹ്മ്മ്... ഗുഡ് നൈറ്റ്"
"എന്താ ഗാഥേച്ചി?"
"അത് അവൾ നാളെ വരുന്നില്ല എന്നു പറഞ്ഞതാ. ശ്വേതയും ഇല്ലെന്ന് പറഞ്ഞു. കവിത മിസ്സ് പിന്നെ നാളെ ലീവും"
"അപ്പോൾ ചേച്ചിയും നാളെ പോണില്ലേ?"
"ഇല്ലാ..."
"ആണോ? എന്നാൽ ഞാനും പോണില്ല. നാളെ എന്തോ സെമിനാറോ മറ്റോ ആണ്. പഠിപ്പിക്കാൻ ഏതായാലും വരില്ല. ഉച്ച ആകുമ്പോൾ വിടുകയും ചെയ്യും. പിന്നെ എന്തിനാ പോണേ?"
"മ്മ്... അപ്പോൾ നാളെ ഇവിടെ ഇരുന്ന് ടിവി കാണാതെ പഠിക്കാൻ നോക്ക്. നിന്റെ റെക്കോർഡ്സൊക്കൊക്കെ കംപ്ലീറ്റ് ആക്കിയോ?"
"ഏഹ്? റെക്കോർഡോ? ആഹ്... അതേ ചേച്ചി... ഫോൺ തന്നേ... എനിക്ക് ഒരാളെ വിളിക്കണം"
"ആരെ?"
"ശംഭുവിനെ വിളിക്കാൻ"
"ശംഭുവിനെയോ? എന്തിന്?"
"എന്റെ ഫിസിക്സ് റെക്കോർഡ് അവന് കൊടുത്തേക്കുവാ... കൊണ്ടുവരാൻ പറയാൻ"
"ആഹ് തരാം... "
"മ്മ്... ഞാൻ എന്റെ പോക്കറ്റ് ഡയറി ഒന്നു എടുത്തോട്ടെ... അതിലാ അവന്റെ നമ്പർ എഴുതിയേക്കുന്നെ?"
ഗംഗ അവളുടെ സ്കൂൾ ബാഗ് തുറന്ന് ഡയറി എടുത്തു. എന്നിട്ട് നമ്പർ ഡയൽ ചെയ്ത് ശംഭുവിനെ വിളിച്ചു.
"ഹലോ... ഡാ.. ഇത് ഞാനാ ഗംഗ. ഇത് ഗാഥേച്ചിയുടെ നമ്പറാ. പിന്നേ... ഞാൻ ഇപ്പൊ വിളിച്ചത് എന്റെ ഫിസിക്സ് റെക്കോർഡ് കൊണ്ടുവരാനാ... "
"ആഹ് അത് നാളെ കൊണ്ടുവരാലോ..."
"എടാ ഞാൻ അതിന് നാളെ വന്നിട്ട് വേണ്ടേ... എനിക്ക് ഇന്ന് തന്നെ വേണം"
"ഇന്നോ?"
"ആഹ് ഇന്ന് തന്നെ. നീ എഴുതി കഴിഞ്ഞോ?"
"മ്മ്... ഇനി രണ്ടു എക്സ്പിരിമെന്റോ എന്തോ ഉണ്ട്"
"അത്രേ ഉള്ളോ. സാരമില്ല. നീ ഇപ്പോൾ തന്നെ കൊണ്ടുവാ. പിന്നേ... വരുമ്പോൾ കുറച്ച് നായിക്കുരണപ്പൊടി എവിടെ നിന്നേലും കൊണ്ടു വാ..."
"ഏഹ്? എന്തിന്?"
"ഒരാൾക്ക് പണി കൊടുക്കാനാ. ഇപ്പോൾ നീ അത്രയും അറിഞ്ഞാൽ മതി. അതൊരു ചെറിയ കവറിലാക്കി റെക്കോർഡ് ബുക്കിന്റെ അകത്തു വെച്ചു വേണം കൊണ്ടുവരാൻ. കേട്ടോ?"
"ആഹ് നോക്കാം... "
"നോക്കിയാൽ പോരാ. എനിക്കിന്ന് തന്നെ സാധനം കിട്ടണം"
"ഓ ശെരി. കൊണ്ടുവരാം"
"മ്മ്... ഓക്കേ"
ഗംഗ കാൾ കട്ട് ചെയ്ത ശേഷം ഫോൺ ഗാഥക്ക് കൊടുത്തു.
"എന്തിനാ ഗംഗേ... നീ ശംഭുവിനോട് നായിക്കുരണപ്പൊടി കൊണ്ടുവരാൻ പറഞ്ഞേ?"
"എന്തിനാന്ന് മനസ്സിലായില്ലേ? അങ്ങേർക്ക് പണി കൊടുക്കാനാ. ശംഭുവിന്റെയിൽ അതൊക്കെ സ്റ്റോക്ക് കാണും. സ്റ്റാലിൻ സാറിന് അവൻ ഒരു പണി കൊടുത്തതാ..."
"ഏഹ്? എന്തിന്?"
"അയാൾക്ക് ക്ലാസ്സിലെ പെൺപിള്ളേരെ കാണുമ്പോൾ ഒരു ഇളക്കം. ഒരു ദിവസം അവൻ ലൈൻ അടിക്കുന്ന പെണ്ണിനെ അയാളൊന്നു കയ്യിൽ നുള്ളിയോ എന്തോ ചെയ്തു. അതും വെറുതെ... അതിന്റെ പിറ്റേന്ന് ശംഭു പണി കൊടുത്തു. അയാളുടെ പീരിയഡ് ആയപ്പോൾ ചോക്കിലും ചോക്ക് ബോക്സിലൊക്കെ അത് തട്ടിയിട്ടു. അത് പെട്ടന്ന് ശ്രദ്ധിക്കില്ല. കാരണം, ആ ബോക്സിലൊക്കെ ചോക്ക് പൊടിഞ്ഞു കിടക്കുവായിരുന്നു. ചോക്കിന്റെ അലർജിയായിരിക്കും എന്നാ അയാൾ പറഞ്ഞു കൊണ്ടിരുന്നെ. പിന്നെ, നമ്മുടെ ക്ലാസ്സിലെ ആരോ കംപ്ലയിന്റ് ചെയ്‌തെന്ന് തോന്നുന്നു. ഇപ്പോൾ ഡീസന്റാ...
എന്റെ കയ്യിൽ നിന്ന് പണി കിട്ടുന്നത് നാളെ അങ്ങേർക്കാ... രമേശന്..."
"ദേ ഗംഗേ... ആവശ്യമില്ലാത്ത പണിക്കു പോകണ്ട കേട്ടോ... അവസാനം നീ ഇവിടെ ഇരുന്ന് ചൊറിയരുത്"
"ഓഹ് പിന്നെ... ഗാഥേച്ചി ഒന്നു മിണ്ടാതെ ഇരുന്നേ... എനിക്കൊന്നും പറ്റില്ല. ചേച്ചി അമ്മക്ക് തലയിൽ മയിലാഞ്ചിപ്പൊടി വെച്ച് എന്തോ ചെയ്ത് കൊടുത്തില്ലേ..."
"മ്മ്... ഹെന്ന... "
"ആഹ് അത് തന്നെ. അപ്പോൾ ഗ്ലൗസ് ഇട്ടല്ലേ ചെയ്തേ. അതൊന്നു എനിക്ക് നാളെ തരണേ ചേച്ചി..."
"ഹ്മ്മ്... മനസ്സിലായി. അയാളുടെ സ്വഭാവം ഇനിയെങ്കിലും മാറിയില്ലെങ്കിൽ മഹാദേവൻ അപ്പോൾ കൊടുത്തോളും. നമ്മൾ ആരെയും ദ്രോഹിക്കാൻ പോകണ്ട. ദൈവം അതിനുള്ള ശിക്ഷ നമുക്ക് തരും"
"മഹാദേവൻ ഈ ഗംഗയെ ഒന്നും ചെയ്യില്ല. കാരണം, പുള്ളിയോട് മുൻകൂർ ജാമ്യം എടുത്തിട്ടേ ഞാൻ എന്തിനും പോകാറുള്ളു. അത് ഗാഥേച്ചിക്ക് അറിയില്ലേ?"
"നിന്റെ കാര്യം കൊണ്ട് ഞാൻ തോറ്റു"
"ഹി...ഹി...ഹി..."
"ഇരുന്ന് ചിരിക്കാതെ താഴെ പോയിരുന്ന് പഠിക്ക്. ഇല്ലേൽ അമ്മ ഇപ്പോൾ നിന്നെ അന്വേഷിച്ചു വരും"
"ഹാ പോകാം... പിന്നെ, ഗാഥേച്ചി... ഒരു സാഹിറയെ പറ്റി ആ ചേട്ടൻ പറഞ്ഞില്ലേ? അതാരാ?"
"ആവോ..."
"ചേച്ചിയുടെ കൂടെ പ്ലസ് ടു വിന് പഠിച്ച ഒരു സാഹിറയെ എനിക്ക് ഓർമ ഉണ്ട്. നല്ല ഗ്ലാമർ ഉള്ള ചേച്ചി. ഒരു ദിവസം ഗാഥേച്ചിക്ക് മൈലാഞ്ചിയൊക്കെ ഇട്ടു തന്നത്. ഞാൻ ആ ഡിസൈൻ വേണമെന്ന് പറഞ്ഞപ്പോൾ എനിക്ക് അത് നോക്കി ചേച്ചി ഇട്ടു തന്നതൊക്കെ എനിക്കോർമയുണ്ട്"
"മ്മ്... പ്ലസ് ടു കഴിഞ്ഞ ശേഷം അവളുടെ ഒരു അറിവുമില്ല. അവൾ തന്ന നമ്പറിൽ വിളിച്ചിട്ട് പിന്നെ കിട്ടിയതേ ഇല്ല"
"ഇനി ആ സാഹിറ ആയിരിക്കുമോ?"
"ആവോ... അറിയില്ല. നീ വാ താഴെ പോകാം"
"മ്മ്... ശെരി"
അവർ രണ്ടുപേരും താഴേക്ക് പോയി. കുറച്ചുകഴിഞ്ഞപ്പോൾ ശംഭു വന്നു. അവൻ സൈക്കിളിലെ ബെൽ അടിക്കുന്നത് കേട്ട് ഗംഗ എണീറ്റു.
"ചേച്ചി... ശംഭു വന്നെന്ന് തോന്നുന്നു. നാനി... അത് ശംഭുവാണോ എന്ന് നോക്കിയേ..."
"ഹാ നോക്കാം..."
നാനി വാതിലിന്റെ അവിടെ നിന്നും പുറത്തോട്ട് നോക്കി.
"ആഹ്... അവൻ തന്നെയാ..."
"ഗാഥേച്ചി... അപ്പൊ ഞാൻ പോയി വാങ്ങിയിട്ട് വരാം"
ഗംഗ വേഗം പുറത്തിറങ്ങി ശംഭുവിന്റെ അടുത്തേക്ക് ചെന്നു.
"ഡാ... എന്തായി? കൊണ്ടുവന്നോ?"
"പിന്നെ കൊണ്ടുവരാതെ... ഇന്നാ..."
ശംഭു റെക്കോർഡ് ഗംഗക്ക് കൊടുത്തതും കൈലാസിന്റെ കാർ വന്നു.
"അച്ഛൻ വന്നു. നീ പൊയ്ക്കോ. മറ്റന്നാൾ കാണാം"
"മ്മ്... ശെരി"
ശംഭു സൈക്കിളോടിച്ചു തിരിച്ചു പോയി.
"ആരാ മോളെ അത്?"
"അത് ശംഭുവാ അച്ഛാ..."
"ആഹ്... ഇതെന്താ?"
"റെക്കോർഡാ. നാളെ ക്ലാസ്സിൽ പോണില്ല. സെമിനാറാണ്. ഇവന് ഞാൻ ഇന്ന് വരയ്ക്കാൻ കൊടുത്തിരുന്നു. അതുകൊണ്ട് തിരികെ കൊണ്ടുവരാൻ പറഞ്ഞു"
"നാളെ രാവിലെ കൊണ്ടുവരാൻ പറഞ്ഞാൽ പോരായിരുന്നോ?"
"ചിലപ്പോൾ ഇതിന്റെ കാര്യം ഞാൻ മറന്നുപോകും അച്ഛാ... അതാ..."
"ഹ്മ്മ്... അകത്തേക്ക് കയറ്...."
ഗംഗയുടെ മുഖത്തെ തിളക്കം കണ്ടപ്പോൾ നായിക്കുരണപ്പൊടി കിട്ടിയെന്ന് ഗാഥക്ക് മനസ്സിലായി. അന്ന് രാത്രി രമേശന് എങ്ങനെ പണി കൊടുക്കാമെന്ന് ആലോചിച്ച് ആലോചിച്ച് ഗംഗ ഉറങ്ങി. ഇവൾ എന്താ ചെയ്യാൻ പോകുന്നെ എന്ന ടെൻഷനിൽ ഗാഥയും.
അവിടെ വിശ്വ തന്റെ ഹെൽമെറ്റിനെ നോക്കി ചിരിച്ചുകൊണ്ട് കിടന്നു.
**********----------------***********
ഗാഥ രാവിലെ എണീറ്റ് താഴേക്ക് ചെന്ന് വാതിൽ തുറന്നു. പത്രം എടുത്ത് വായിച്ചുകൊണ്ടിരിക്കുമ്പോൾ വിശ്വ അവിടെ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നതായി തോന്നി. അവൾ വേഗം അവന്റെ അടുത്തേക്ക് പോയി.
"വിശ്വാ... താൻ ഇവിടെ? ആരേലും കാണും. ഒന്നു പോയേ..."
"ആരും കാണില്ല. ഇവിടെ നമ്മൾ മാത്രമേ ഉള്ളു"
വിശ്വ ഗാഥയുടെ തൊട്ടടുത്ത് വന്നു. എന്നിട്ട് അവളുടെ മുഖത്ത് വീണുകിടന്ന മുടിയിഴകളെ വകഞ്ഞു മാറ്റികൊണ്ട് കവിളിലേക്ക് കൈ വെച്ച്കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി.
"താൻ എന്താ ഈ ചെയ്യാൻ പോകുന്നെ?"
വിശ്വ അതിന് മറുപടി ആയി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് മെല്ലെ മുഖം കുനിച്ചു.
"അയ്യോ... വിശ്വാ... വേണ്ടാ..."
"എന്താ ചേച്ചി...?"
"ഏഹ്? സ്വപ്നമായിരുന്നോ?"
ഗാഥ വേഗം മൊബൈൽ എടുത്ത് സമയം നോക്കി.
"അഞ്ചരയോ... ശോ വെളുപ്പിനെ ആണല്ലോ..."
"ചേച്ചി വല്ല സ്വപ്നവും കണ്ടോ?"
"ഹ്മ്മ്..."
"ആഹ്... സമയം എന്തായി...?"
"അഞ്ചര ആയി..."
"ആണോ? അപ്പോൾ ഇനിയും ഉറങ്ങാൻ ടൈം ഉണ്ട്. ഗുഡ് മോർണിംഗ് ഡിയർ"
ഗംഗ ഒന്നും കൂടി പുതപ്പ് വലിച്ച് മുഖത്തേക്ക് ഇട്ട് മൂടി കിടന്നു. ഗാഥക്ക് പിന്നെ ഉറക്കം വന്നില്ല. അവൾ എണീറ്റ് രാധിക ഉണർന്നോ എന്നറിയാൻ അടുക്കളയിലേക്ക് പോയി.
ഒരു ഏഴു മണി ആയപ്പോഴാണ് ഗംഗ ഉറക്കമുണർന്നത്. അടുത്ത് നോക്കിയപ്പോൾ ഗാഥയെ കണ്ടില്ല. അവൾ നേരെ താഴേക്ക് ചെന്നപ്പോൾ രാധികയുടെ ഒപ്പം അടുക്കളയിൽ കണ്ടു. അവൾ തിരിച്ചു മുറിയിലേക്ക് പോയി പല്ലൊക്കെ തേച്ചിട്ട് വന്നു.
"അമ്മേ... ഞാൻ അപ്പുറത്തെ കണ്ണനെ ഒന്നു കണ്ടിട്ട് വരാമേ..."
"ആഹ്..."
"ഗാഥേച്ചി ഒന്നു ഇങ്ങ് വന്നേ..."
"ദാ വരുന്നു..."
ഗാഥ ഗംഗയുടെ അടുത്തേക്ക് ചെന്നു.
"ചേച്ചി ആ ഗ്ലൗസ് എവിടെയാ വെച്ചേക്കുന്നേ?"
"ഗംഗേ നീ രാവിലെ തന്നെ പണി കൊടുക്കാൻ തുടങ്ങിയോ?"
"ആഹ്... ചേച്ചി അതൊന്നു എടുത്ത് താ... പ്ലീസ്..."
"എന്താ ഇവിടെ രണ്ടുപേരും കൂടി?"
"ഓ... ഒന്നുമില്ല നാനി... ചേച്ചി വന്നേ..."
ഗംഗ ഗാഥയുടെ കൈ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി. അവളുടെ നിർബന്ധകാരണം ഗാഥ ഗ്ലൗസ് എടുത്ത് കൊടുത്തു.
"ഗംഗേ... ഞാനും വരട്ടെ..."
"അയ്യടാ... അവിടെ വന്നിട്ട് എന്നെ ഒന്നും ചെയ്യിപ്പിക്കാതെ ഇരിക്കാനല്ലേ... വേണ്ടാട്ടോ..."
എന്നും പറഞ്ഞ് ഗംഗ തന്റെ കയ്യിലേക്ക് ഗ്ലൗസ് എടുത്തിട്ടു. എന്നിട്ട് നായിക്കുരണപ്പൊടിയും എടുത്ത് അവൾ വേഗം കണ്ണന്റെ വീട്ടിലേക്ക് പോയി.
"എന്റെ മഹാദേവാ... ഇവൾ എന്താണാവോ ചെയ്യാൻ പോണേ?"
ഗാഥ അവിടെ പ്രാർത്ഥിച്ചുകൊണ്ടു നിന്നു.
ഗംഗ അവിടെ പോയപ്പോൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. അവൾ പതിയെ അകത്തേക്ക് ചെന്നു. വനജ ഹോളിൽ രമേശന്റെ ഷർട്ട് അയൺ ചെയ്യുവാണ്. ഗംഗ തന്റെ കൈ പുറകിലേക്ക് മറച്ച് പിടിച്ചു.
"ചേച്ചി..."
"അല്ലാ ആരിത്? ഗംഗയോ? എന്താ രാവിലെ തന്നെ ഇങ്ങോട്ട്?"
"കണ്ണനെ കാണാൻ വന്നതാ..."
"ആണോ? കണ്ണനും രമേശേട്ടനും ഇപ്പോൾ നല്ല ഉറക്കമാ"
"മ്മ്... അവന് കുറവുണ്ടോ ചേച്ചി?"
"ആഹ് ഇപ്പോൾ കുഴപ്പമില്ല. എന്നാലും ഇന്നും കൂടി കഴിഞ്ഞിട്ട് സ്കൂളിൽ വിടാമെന്ന് കരുതി. അല്ലാ... ഗാഥ എവിടെ?"
"അമ്മയെ അടുക്കളയിൽ സഹായിക്കുവാ"
"മ്മ്... ഗംഗക്ക് ഇന്ന് സ്കൂളിൽ പോകണ്ടേ?"
"പോകുന്നില്ല ചേച്ചി. ഇന്ന് സെമിനാറാ..."
"ഓഹ്... ഗംഗ ഇവിടെ ഇരിക്ക്. ഞാൻ അവനെ ഉണർത്താം"
"അയ്യോ വേണ്ടാ... അവൻ ഉറങ്ങിക്കോട്ടെ... ഞാൻ ഇവിടെ ഇരുന്നോളാം. അവിടെ നിന്നാൽ അമ്മ അടുക്കളയിലേക്ക് വിളിക്കും"
"ഓഹ് അതാണോ? കൊള്ളാലോ... നീ ഇരിക്ക്. ചായ കുടിച്ചില്ലലോ അല്ലേ... ഞാൻ ചായ എടുക്കാം... ഒരു അഞ്ചു മിനിറ്റ്. ഞാൻ പാല് കാച്ചട്ടെ..."
"ശെരി ചേച്ചി..."
വനജ രമേശന്റെ ഷർട്ട് മടക്കിവെച്ച ശേഷം അടുക്കളയിലേക്ക് പോയി.
ഏതായാലും പാല് തിളക്കുന്നത് വരെ അവിടെ നിന്നേ പറ്റു. ഇത് തന്നെ പറ്റിയ അവസരം.
ഗംഗ അവിടെ അയൺ ചെയ്ത് വെച്ചിരുന്ന രമേശന്റെ ഷർട്ട് എടുത്ത് പയ്യെ നിവർത്തി. എന്നിട്ട് അതിന്റെ അകത്തൊക്കെ നല്ലതുപോലെ നായിക്കുരണപ്പൊടി തേച്ച് പിടിപ്പിച്ചു.
ഭഗവാനേ... ഇത് അങ്ങേര് എടുത്തിടുമ്പോൾ അറിയല്ലേ... ഇതിന് സ്മെൽ ഉണ്ടോ? മണത്തു നോക്കണോ? അയ്യോ... വേണ്ടാ.
ഗംഗ ഷർട്ട് ചുളുക്കാതെ അത് പോലെ മടക്കിവെച്ചു.
സംഗതി സക്സസ് ആകണേ മഹാദേവാ...
എന്നും പറഞ്ഞ് ഗംഗ പ്രാർത്ഥിച്ചു കൊണ്ട് നിന്നു.
"ഗംഗേ... നീ എന്താ ഇവിടെ നിൽക്കുന്നെ?"
രമേശന്റെ ശബ്ദം കേട്ട് ഗംഗ ഞെട്ടിപ്പോയി.
(തുടരും)
[ഇന്നലെ വിശ്വഗാഥ കാത്തിരുന്ന എന്റെ കൂട്ടുകാർക്ക് സോറി പറയുന്നു😐🙏. ഇന്നലെ തിരക്കിനിടയിൽ സ്റ്റോറി ടൈപ്പ് ചെയ്യാനുള്ള ഒരു മനസികാവസ്ഥ കിട്ടിയില്ല😒. ഇനി ഇതുപോലെ മുടങ്ങാതെ നോക്കിക്കോളാം കേട്ടോ👍 വായിക്കുന്ന കൂട്ടുകാർ ഒന്നു ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ,
ഹലോയിൽ 8000+ ആളുകൾ കഥ വായിച്ചിട്ട് 700 പേർ മാത്രമാണ് ലൈക്ക് കമന്റ് ചെയ്യുന്നത്... കഷ്ടം ഉണ്ട് ട്ടോ ഫ്രണ്ട്സ്, ആരൊക്കെ ആണ് ലൈക്ക് ചെയ്യാൻ മടി കാണിക്കുന്നത് എന്ന് നിങ്ങൾക്കെ അറിയൂ..നിങ്ങളുടെ സപ്പോർട്ട് കാണുമ്പോളെ എഴുതാൻ ഒരു കോണ്ഫിഡൻസ് കിട്ടു...]
രചന: ഗ്രീഷ്‌മ