ഇന്ദുലേഖ, ഭാഗം: 1
"എസ്ക്യൂസ് മി.. "
ഇതെന്തു മനുഷ്യനാ ഒന്ന് തിരിഞ്ഞു നോക്കിക്കൂടെ...
"അതെ ഈ അമ്പലത്തറയിലെ മീര ടീച്ചർടെ വീടൊന്ന് പറഞ്ഞു തരോ... "
ഇത്രയും ചോദിച്ചിട്ടും അയാൾ മിണ്ടാതെ നില്കുന്നത് കണ്ടപ്പോൾ എനിക്ക് അരിച്ചു കേറി..
"തുടക്കത്തിലേ കല്ലുകടിച്ചല്ലോ എന്റെ കണ്ണാ... "
"എന്താ മോളെ.. "
തിരിഞ്ഞു നോക്കിയപ്പോൾ അടുത്തുള്ള ചായക്കടയിലെ ചേട്ടൻ ആണ്..
"ഈ മീര ടീച്ചർ ടെ വീട്.. "
"ഇച്ചിരി അങ്ങോട്ട് നടക്കണം കുട്ടി... ഈ വഴി നേരെ അങ്ങ് പോയാൽ മതി.. പിന്നെ കയ്യിൽ ടോർച് വല്ലതും ഉണ്ടോ കുട്ടി.. "
"മൊബൈലിൽ ടോർച് ഉണ്ട്.. "
"എങ്കിൽ ആ കാണുന്ന ഇടവഴി നേരെ നടക്കുമ്പോൾ നാലാമത്തെ വളവിൽ കാണുന്ന രണ്ടു നില വീടാണ്... "
"ഉം... "
"അവിടെ പുതിയ താമസക്കാരി ആണോ.. "
"അതെ... "
"എവിടാ ജോലി... ഇവിടുത്തെ ടൌൺ ബാങ്കിൽ ആണ്.. "
"ആഹാ.. അപ്പൊ താമസം ബാങ്ക് തരോ.. "
"ഇല്ല.. കയ്യിന്ന് പോകും.. "
"ഉം.. കുട്ടി നടന്നോളു ഇരുട്ടായി തുടങ്ങി... "
"ഒരുപാട് നന്ദി അങ്കിൾ.. "
ബാഗുമെടുത്തു നടക്കുമ്പോൾ ഞാൻ ആ ചെറുപ്പക്കാരനെ തുറിപ്പിച്ചു ഒന്ന് നോക്കി.. എന്തൊരു മര്യാദ ഇല്ലാത്ത മനുഷ്യൻ..
എത്ര വട്ടം ചോദിച്ചു ഞാൻ...
പുതിയ ജോലി ആയിട്ട് വന്നതാ ഈ കുഗ്രാമത്തിൽ.. . താമസിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത് മീര ടീച്ചറുടെ വീടിനു മുകളിൽ ആണ്..
ബാങ്കിലേക്ക് കുറച്ചു കൂടെ ദൂരം ഉണ്ട്.. ഡെയിലി ബസ് നു പോകേണ്ടി വരും എന്നാലും വാടക അല്പം കുറവ് കിട്ടുമല്ലോ എന്ന് കരുതി ഇവിടെ മതി എന്ന് വച്ചതാ..
സത്യത്തിൽ ഇങ്ങനൊരു കട്ടുമുക്കിൽ തന്നെ ജോലി വെണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു...
അത് കൊണ്ടു തന്ന ഇവിടേക്ക് വന്നതും...
മലപ്രദേശം ആയതോണ്ട്... ചുറ്റും ചീവീടുകളുടെ ശബ്‌ദം എന്നെ കുറച്ചു പേടിപിക്കുന്നുണ്ട്..
ബാഗ് രണ്ടു സൈഡിലും ഇട്ടു സ്പീഡിൽ നടന്നു ഞാൻ..
നടവഴികളിൽ മുഴുവൻ പാറകളും കുഴികളും... പക്ഷെ വണ്ടികൾ ഒക്കെ പോയ പാടു കാണുന്നുണ്ട്..
ഞാൻ കാല് വലിച്ചു നീട്ടി വച്ചു നടന്നു... എന്നിട്ടും ദൂരം കൂടുന്നതല്ലാതെ കുറയുന്നില്ല...
നാലാമത്തെ വളവ് എത്തിയതും ഞാൻ നിവർന്നു നിന്നൊന്നു ശ്വാസം വിട്ടു...
മുറ്റം നിറയെ ലൈറ്റ് ഇട്ട... ചുറ്റും മതിലോട് കൂടിയ വലിയൊരു രണ്ടു നില വീട്...
നീലിമ പറഞ്ഞ പോലെ ഇവിടം ഒരു പ്രേതാലയം പോലെ തോന്നും കണ്ടാൽ.. പക്ഷെ എന്തോ ഒരു ഐശ്വര്യം ഉണ്ട്...
നീലിമ എന്റെ കൂട്ടുകാരി ആണ്.. എന്ന് പറഞ്ഞാൽ ബാങ്കിലെ ട്രെയിനിങ് ടൈമിൽ പരിചയപ്പെട്ടതാ.. അങ്ങനെ ഇടക്ക് വിളിയ്ക്കും..
അവൾടെ കല്യാണം റെഡി ആയപ്പോൾ അവൾക്കു ഈ ബ്രാഞ്ചിൽ നിന്നു എന്റെ ബ്രാഞ്ചിലേക്ക് മാറാൻ വേണ്ടി ആണ് ഈ മലമുക്ക് ഞാൻ ഏറ്റെടുത്തത്..
എന്റെ വീടിന്റെ അടുത്തേക്കാണ് അവളെ കെട്ടിച്ചിരിക്കുന്നത്..
പക്ഷെ ഒരുകണക്കിന് അത് നന്നായി... എനിക്ക് ഈ സ്ഥലം നന്നേ പിടിച്ചു..
ഞാൻ ഗേറ്റ് തുറന്നു അകത്തേക്ക് നടന്നു...
വീടിന്റെ സ്റ്റെപ്പിൽ നിന്നു കാളിംഗ് ബെൽ അമർത്തി...
ഒരു ഇടത്തരം പ്രായം ഉള്ള നല്ല ഐശ്വര്യം ഉള്ള ഒരു സ്ത്രീ വന്നു വാതിൽ തുറന്നു.. നല്ല ഉയരവും.. ഒത്തവണ്ണവും... തുമ്പ് മെടഞ്ഞു കെട്ടിയ മുടിയും...
"ആരാ... "
"ഞാൻ ഇന്ദുലേഖ... താമസത്തിനു... "
"ആ... പറഞ്ഞിരുന്നു... എന്താ വൈകിയേ.. "
"ഇറങ്ങാൻ വൈകി... "
"എന്നാ ജോയിൻ ചെയ്യണേ... "
"നാളെ.. "
"മോളു അകത്തേക്ക് വരൂ... "
"വേണ്ട ആന്റി.. മുറി കാണിച്ചു തന്നാൽ ഒന്ന് കുളിച്ചു ഫ്രഷ് ആകണം എന്നുണ്ട്... "
"വരൂ... "
അവർ ഡോർ ലോക്ക് ചെയ്തു എന്റെ കൂടെ പുറത്തെ സ്റ്റെയർകേസ് ലക്ഷ്യമാക്കി നടന്നു.. ഞാൻ പിറകെയും...
"ഇന്ദു വരും എന്ന് പറഞ്ഞിരുന്നല്ലോ.. അതുകൊണ്ട് മുറിയൊക്കെ ഞാൻ ഇന്നലെ ഒരു പെണ്ണിനെ നിർത്തി തൂത്തു വാരി വച്ചു... "
"അത് നന്നായി ആന്റി... "
"മോൾടെ വീട്ടിൽ ആരൊക്കെ ഉണ്ട്.."
"അച്ഛനും അമ്മയും ഒരു അനിയത്തിയും ഉണ്ട്... "
"ആന്റിടെ കൂടെ... "
"ഭർത്താവ് മിലിറ്ററി ആയിരുന്നു... മരിച്ചു... ഇപ്പൊ വർഷം പത്തു കഴിഞ്ഞു... രണ്ടു ആൺമക്കൾ ആണ്... മൂത്തവൻ നാട്ടിലുണ്ട്.. ഇളയവൻ കാനഡയിൽ ആണ്.. "
"ആന്റിയും മോനും മാത്രം ഉള്ളു ഇവിടെ... "
"മോൻ വരവൊക്കെ കണക്കാ.. ഞാനും എന്റെ കൈസറും ഉണ്ട്.. "
"ആരാ കൈസർ... "
"എന്റെ പൂച്ച ആണ്.. "
ഈശ്വര ... കൈസർ എന്നു പേര് പട്ടിക്കു കേട്ടിട്ടുണ്ട്..പൂച്ചക്ക് ആദ്യമായി കേൾക്കുവ...
ഞാൻ മുറിയൊക്കെ നോക്കി കണ്ടു..
ഒരു ബെഡ്‌റൂം, അറ്റാച്ഡ് ആണ് ... ഹാൾ.. ചെറിയ ഒരു അടുക്കള... പിറകിലും മുന്നിലും രണ്ടു സിറ്റ് ഔട്ട്...
"പിറകിലെ സിറ്റ് ഔട്ട് ൽ നിന്നാൽ നീണ്ടു കിടക്കുന്ന പുഴ കാണാം...ഇപ്പൊ ഇരുട്ടല്ലേ രാവിലെ നോക്കിയാൽ മതി.. "
പുറത്തെ സിറ്റ് ഔട്ട് ൽ ഇരുന്നാൽ ഞാൻ ബസ് ഇറങ്ങി നടന്ന വളവുകൾ എല്ലാം കാണാം...
ബാഗ് കട്ടിലിൽ ഇട്ടു ഞാൻ അവിടെ തന്നെ ഇരുന്നു...
"അടുക്കളയിൽ അത്യാവശ്യം പാത്രങ്ങൾ ഉണ്ട്... ഇന്റെക്‌ഷൻ കുക്കറും ഉണ്ട്.. ഗ്യാസ് നാളെ വരുത്തിക്കാം.. "
"ഉം... "
അത്യാവശ്യം ഒരു കട്ടിലും ഒരു കബോർഡും രണ്ടു ചെയറും ഉണ്ട്...
ഇത് തന്നെ ധാരാളം..
"മോൾ വല്ലതും കഴിച്ചോ.. "
"കഴിച്ചിട്ടാണ് വന്നത്... "
"രാവിലെ ഭക്ഷണം ഉണ്ടാക്കാൻ ഒന്നും ഇല്ലാലോ.. ഞാൻ കൊണ്ടു തരാം... "
"അയ്യോ വേണ്ട... ഞാൻ പുറത്തുന്നു കഴിച്ചോളാം..."
"അതൊന്നും സാരല്ല്യ കുട്ടി... "
എന്നും പറഞ്ഞു അവർ താഴേക്കു നടന്നു..
സത്യത്തിൽ നല്ലൊരു ശാന്തത ഉണ്ടിവിടെ...
ഞാൻ സിറ്റ് ഔട്ട് ൽ വന്നു നിന്നു..
ഗേറ്റ് കടന്നു വരുന്ന ബുള്ളറ്റ് ൽ എന്റെ കണ്ണുകൾ ഉടക്കി...
കുറച്ചു മുന്ന് ഞാൻ ബസ് ഇറങ്ങി പെട്ടിക്കടയുടെ മുൻപിൽ നിൽകുമ്പോൾ വഴി ചോദിച്ചിട്ടു മിണ്ടാതെ നിന്ന മഹാൻ......
രചന: ജ്വാല മുഖി
തുടർന്ന് വായിക്കൂ താഴെയുള്ള ലിങ്കിൽ നിന്നും...
അടുത്ത ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക....