ത്രീ റോസസ്, നോവൽ ( FULL PARTS)

Valappottukal
ത്രീ റോസസ്, ഭാഗം: 1



"പ്രാണ... ഞാൻ കുറെ ആയി തന്റെ പിന്നാലെ നടക്കുന്നു... ഇനി ഞാൻ തന്റെ പിറകെ വരില്ല... "

"സന്തോഷം... "

"അപ്പൊ തനിക്ക് എന്നോട്... "

"തന്നോട് ഒരു ചുക്കും ഇല്ല... "

"ഓക്കേ... ഇനി തന്നെ ഞാൻ ശല്ല്യം ചെയ്യില്ല... "

"താൻ പറഞ്ഞത് തന്നെ പിന്നേം പറയാതെ ഒന്ന് പോകുന്നുണ്ടോ... "

നിറഞ്ഞ കണ്ണുകളോടെ അവൻ എന്റെ മുന്നിലൂടെ പോകുമ്പോൾ സന്തോഷം കൊണ്ടെന്റെ മനസ്സ് തുടികൊട്ടുന്നുണ്ടായിരുന്നു...

പാടം കടന്നു അമ്പലം എത്തിയതും ഞാൻ വേഗം നടന്നു...

"വേഗം ചെല്ലൂ കുട്ടി നട അടക്കാറായി... "

"വന്നപ്പോൾ ലേറ്റ് ആയി ഗോവിന്ദേട്ടാ... "

എന്റെ ദേവി....വീട് മാറി നിന്നിട്ടില്ല... ആദ്യായിട്ടാ അമ്മേ... അതാ പറ്റാതെ ഒരു ആഴ്ച ആയപ്പൊളേക്കും ഇങ് പോന്നെ... നാളെ പോകും... കാത്തോണേ അമ്മേ.. കാവിലമ്മേ...

തൊഴുതു പുറത്തു കടന്നതും ദേവി ചേച്ചിയും അമ്മയും വരുന്ന കണ്ടു..

"ആഹാ മോൾ എപ്പോ വന്നു... "

"വന്നതേ ഉള്ളു... അപ്പൊ തന്നെ കുളിച്ചു ഇങ്ങ് പോന്നു... "

"എങ്ങനുണ്ട് മോളെ കോളേജ് ഒക്കെ... "

"പരിചയം ആയി വരനുള്ളൂ.. ഹോസ്റ്റൽ ഫുഡ് ഒക്കെ എങ്ങനെ ഉണ്ട്... "

"ഓ... ഭക്ഷണം കഴിക്കാൻ ഒന്നും തോന്നാറില്ല... ആദ്യായിട്ടല്ലേ മാറി നിൽക്കനേ.... പിന്നെ കാണാം ചേച്ചി... "

താഴെ കാവിൽ കൂടെ തൊഴുതു വീട്ടിലേക്കു നടന്നു ഞാൻ...

ഒതുക്കുകൽ കടന്നു ഉമ്മറത്തു എത്തിയതും അച്ഛമ്മയുടെയും അമ്മയുടെയും അങ്കം കേട്ടു എനിക്ക് ദേഷ്യം വന്നു..

"സന്ധ്യ നേരത്ത് ഇങ്ങനെ തല്ലിടാൻ നാണം ഇല്ലേ രണ്ടിനും... "

"ഈ തള്ളേടെ നാവ് എടുത്തു കളയണം നന്നാകണേൽ... "

"ഞാൻ എന്ത് ചെയ്തിട്ടാ... നീ അല്ലെ കാരണം ഉണ്ടാക്കുന്നത്... ഈ മുടിഞ്ഞ സാധനം വന്ന അന്ന് തുടങ്ങിയതാ... "

"ഒന്ന് നിർത്തോ രണ്ടും... "

"ദേഷ്യം വരാതെ ഇരിക്കണ എങ്ങനാ മോളെ... ഇവിടെ പാഷാണം വാങ്ങാൻ കാശില്ല അപ്പോള പുകല തീർന്നുന്നു  പറഞ്ഞു ഈ നിലവിളക്കിനു മുന്നിൽ ഇരുന്നു പ്രാകുന്നത്... "

"എന്തിനാ അച്ചമ്മേ ഈ സന്ധ്യ നേരത്ത് ഇങ്ങനെ പ്രാകനെ... ഇനി നശിക്കാൻ ഈ വീട്ടിൽ ഒന്നും ഇല്ല.
അതൂടെ ഓർത്തോളൂ... "

ദേഷ്യത്തോടെ ഞാൻ അകത്തേക്ക് പോന്നു...

മനസ്സിൽ ദീപുവിന്റെ ദയനീയ മുഖം തെളിഞ്ഞു വന്നു...

ഞാൻ കണ്ണുകൾ ഇറുക്കെ പൂട്ടി കിടന്നു..

*****

"ഞാൻ ഇറങ്ങാട്ടോ അമ്മേ... "

"ഇനി എന്നാ വരാ... "

"എപ്പോളും ഒന്നും വരാൻ പറ്റില്ല എങ്കിലും നോക്കാം... "

ബസ് സ്റ്റോപ്പ്‌ ലേക്ക് നടക്കുമ്പോൾ തീപ്പെട്ടി കമ്പനിയിലേക്ക് തിരക്കിട്ടു ഓടുന്ന അമ്മയുടെ മുഖം ആയിരുന്നു മനസ്സിൽ...

"പ്രാണ.... നീ ഇല്ലാതെ ഒരു സുഖം ഇല്ലായിരുന്നു ഡിയർ... "

"ഇനി ഞാൻ അടുത്തെങ്ങും നാട്ടിൽ പോകില്ല ഡിയർസ്... "

"നന്നായി... "

"ശില്പ എവിടെ..."

"അവൾ ബാൽക്കണിയിൽ വായിൽ നോക്കി നില്പുണ്ട് ടാ... "

ഇത് ലിഡിയ എന്റെ സെയിം ക്ലാസ്സ്‌ ആണ്.. ഇനി ബാൽക്കണിയിൽ നില്പുണ്ട് എന്ന് പറഞ്ഞില്ലേ... ഇവർ രണ്ടു പേരും ആണ് ഇപ്പൊ എന്റെ ചങ്ക്‌സ്...

ഈ ഹോസ്റ്റലിൽ വന്നിട്ട് ഒരാഴ്ച ആയുള്ളൂ... എങ്കിലും ഞങ്ങൾ നല്ല കമ്പനി ആയി..

"ഹായ് പാറു ... താൻ വന്നോ... "

ഞങ്ങൾ എല്ലാരും കൂടെ പുറത്തൊക്കെ ഒന്ന് കറങ്ങി അടിച്ചു നടന്നു...

തിരിച്ചു മുറിയിൽ വന്നു കുളിച്ചു കിടന്നു.. മൊബൈൽ എടുത്തു നോക്കി... കുറെ മെസ്സേജസ് വന്നു കിടപ്പുണ്ട്... കോളേജ്ലെ നമ്മുടെ കോഴി ചേട്ടന്മാർ ആണ് കൂടുതൽ...

അപ്പോളാണ് ദീപു ചേട്ടൻ എന്നെ ബ്ലോക്ക്‌ ചെയ്തിരിക്കുന്നത് ഞാൻ കണ്ടത്...

സാരല്യ പോട്ടെ.... !!

*****

കോളേജ് ഗേറ്റ് കടന്നതും ഞങ്ങൾ മൂന്ന് പേരും ഗാർഡനിലേക്ക് വിട്ടു..

ലിഡിയ, ശില്പ, പിന്നെ ഞാൻ.... നല്ല പക്കാ തല്ലുകൊള്ളികൾ...

"ഡി... ഇവിടെ വന്നേ... "

"എന്താ ചേട്ടാ... "

"ഏതാ സബ്... "

"കെമിസ്ട്രി... "

"ഓഹോ... എങ്കിൽ വാ ചേട്ടന്മാർ കുറച്ചു ചോദ്യം ചോദിക്കട്ടെ... "

"അയ്യോ... ബുദ്ധിമുട്ട് ആകും... "

"എന്ത് ബുദ്ധിമുട്ട്... ""

"ശിൽപ്പടെ അച്ഛൻ കമ്മീഷണർ ആണ്... റാഗിംഗ് ഉണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട്... "

"പിന്നെ... ഒരു കമ്മീഷണറും ഈ കോളേജിൽ കാല് കുത്തില്ല... "

"ഏയ് സൂരജ്.... ഇങ് പോരു... വെറുതെ സീൻ ഉണ്ടാക്കണ്ട... "

അവർ വന്നു സൂരജ് നെ വിളിച്ചു കൊണ്ടു പോയി...

"എടി പാറു നീ എന്തിനാ ശീലു ന്റെ അച്ഛൻ കമ്മീഷണർ ആണെന്ന് പറയാൻ പോയെ... "

"പിന്നെ റബ്ബർ വെട്ടു ആണെന്ന് പറഞ്ഞാൽ അവന്മാർ ഇപ്പോളും പോകുമോ... "

"എടി മന്ദബുദ്ധി... വല്ല പേരെന്റ്സ് മീറ്റിംഗ് ഒക്കെ വന്നാൽ പെടില്ലേ... "

"ഓ... അതും ശരിയാണല്ലോ... "

ഞങ്ങൾ ക്ലാസ്സിൽ വന്നിരുന്നു...

ഫസ്റ്റ് അവർ കഴിഞ്ഞതും എന്റെ വയറു വിശന്നു കൂവാൻ തുടങ്ങി..

"ഡി നമുക്ക് ക്യാന്റീനിൽ പോകാം... "

"എടി അടിലിസി ടെ ക്ലാസ്സ്‌ ആണ്... ചാടാൻ പറ്റില്ല... "

"പ്രാണ മുരളി ... വട്ട് ആർ യൂ ഡൂയിങ് ദേർ... "

"നതിംഗ് മാം... "

അവർ കണ്ണട മൂക്കിൽ വച്ചു അതിന് മേലെ കണ്ണുരുട്ടി എന്നെ നോക്കി ഗെറ്റ് ഔട്ട്‌ അടിച്ചു...

"വന്നു കേറിയില്ല... അപ്പോളേക്കും തുടങ്ങി... "

ഞാൻ വേഗം ബാഗ്‌ എടുത്തു പുറത്തേക്കു നടന്നു..

"പ്രാണ... ബാഗ്‌ അവിടെ വച്ചിട്ട് പുറത്തു പോയാൽ മതി.. "

അവരുടെ അമ്മയെം അച്ഛനെയും മനസ്സിൽ ധ്യാനിച്ചു ഞാൻ ബാഗ്‌ അവിടെ തന്നെ വച്ചു പുറത്തു വന്നു നിന്നു...

സീനിയർ ചേട്ടന്മാർ കാക്കകളെ പോലെ എനിക്ക് ചുറ്റും വട്ടമിട്ടു പറന്നു...

"കമ്പനി വേണോ മോളെ... "

"വേണ്ട ചേട്ടാ... "

"പഠിക്കാഞ്ഞിട്ടാണോ... അതോ ക്ലാസ്സിൽ ഇരുന്നു വെള്ളമടിച്ചിട്ടോ... "

"വെള്ളം അല്ലടാ ചേട്ടായി... കഞ്ചൻ ആയിരുന്നു..
"

"എടി ഭയങ്കരി... "

എന്ന് പറഞ്ഞു അവൻ നടന്നു...

ഞാൻ പിന്നേം പോസ്റ്റ്‌..

ആ അവർ കഴിഞ്ഞതും ടീച്ചർ പുറത്തു പോയി...

നെക്സ്റ്റ് അവർ പുതിയ സർ ആണ്...

ഞാൻ വേഗം ക്ലാസ്സിൽ വന്നിരുന്നു... ബോക്സ്‌ തുറന്നു എന്റെ കുഞ്ഞി കണ്ണാടി എടുത്തു നല്ല സുന്ദരി ആണെന്ന് ഉറപ്പ് വരുത്തി...

"കൂടുതൽ ഒരുങ്ങേണ്ട മോളെ പുതിയ സർ രണ്ടു മാസം കാണുള്ളൂ.. പിന്നെ അങ്ങ് പോകും.. നീ താങ്ങില്ല... "

"സാരല്യ മുത്തേ... രണ്ടു മാസം ഉണ്ടല്ലോ... "

പെട്ടന്ന് ബെൽ അടിച്ചതും സർ അങ്ങോട്ട്‌ വന്നു.. ഞാൻ തല എത്തിച്ചു നോക്കി..ഒറ്റ നോട്ടം എന്റെ രണ്ടു ചെവിയിലൂടെയും ഓരോ കിളി പറന്നു പോയി...

താഴെയുള്ള ലിങ്കിൽ നിന്നും തുടർന്ന് വായിക്കൂ...

രചന: ജ്വാല മുഖി

ഭാഗം: 2 വായിക്കുവാൻ    CLICK HERE
To Top