ഒരു Complicated ലൗ സ്റ്റോറി, Part 41

Valappottukal

അവസാനഭാഗം


കൊച്ചുവും ഇഷാനും വേഗം വണ്ടിയിൽ കയറി. സമയം ഒട്ടും കളയാതെ, ഇഷാൻ വണ്ടി എടുത്തു.

"എങ്ങോട്ടാ, ഇച്ചായി?"

"സർപ്രൈസ്!!!" ഇഷാൻ ചിരിച്ചു കൊണ്ട് അവളുടെ വലതു കൈയിൽ, അവന്റെ കൈ കോർത്ത് പിടിച്ചു.

പോവുന്ന വഴി ഇഷാൻ കൊച്ചുവിനെ കാറിൽ ഇരുത്തി, അവർക്കു ഇട്ടുമാറാനുള്ള ഒരു ജോഡി ഡ്രസും, നൈറ്റ് വെയറും വാങ്ങി.

ഇഷാന്റെ വണ്ടി ചെന്ന് നിന്നതു ലീലാ റാവിസ്ലാണ്. കൊച്ചു ഇഷാനെ നോക്കി പുരികം പൊക്കി. ഇഷാൻ മറുപടി പറയാതെ പുറത്തിറങ്ങി. കൊച്ചുവും ഇറങ്ങി. ഇഷാൻ valet പാർക്കിംഗ് നു കീ കൊടുത്തു അകത്തേക്ക് കയറി.

റിസപ്ഷനിൽ നിന്ന് കീ വാങ്ങി, അവർ റൂമിലേക്ക് ചെന്ന്. ബീച്ച് ഫേസിങ് ആയിട്ടുള്ള ഒരു ക്ലബ് suit ആയിരുന്നു അവൻ അവർക്കായി ബുക്ക് ചെയ്തത്. butlerനെ പറഞ്ഞു വിട്ടു, ഇഷാൻ അകത്തേക്ക് ചെല്ലുമ്പോൾ, കൊച്ചു റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്ന് കടലിലേക്ക് നോക്കി നിൽക്കുകയാണ്. അവളുടെ മുടി കാറ്റിൽ പറക്കുന്നുണ്ട്. അസ്തമയ സൂര്യന്റെ ചുവപ്പിൽ അവളുടെ മുഖത്തുള്ള ചുവന്ന മൂക്കുത്തി വെട്ടിത്തിളങ്ങുന്ന പോലെ. അതെല്ലാം അവളുടെ മുഖത്തിന്റെ ശോഭ കൂട്ടുന്നു. ഒരു മാലാഖയെ പോലെ തോന്നിച്ചു അവളുടെ മുഖം.

''she's മൈ വൈഫ്! മൈ വൈഫ്!' ഇഷാൻ മനസ്സിൽ പറഞ്ഞു. 'വിശ്വസിക്കാൻ പറ്റുന്നില്ല. കാത്തിരുന്നിരുന്നു അവസാനം അവൾ എന്റെ ആയിരിക്കുന്നു. ഇനി ഇവൾ എന്റെ മാത്രം.' അവന്റെ മനസ്സിൽ സന്തോഷം നുരഞ്ഞു പോങ്ങി.

അവൻ അവളുടെ പുറകിൽ ചെന്ന് നിന്ന്, അവളുടെ വയറിലൂടെ ചുറ്റി പിടിച്ചു. അവൾ മുഖം ചരിച്ചു അവനെ നോക്കി. ഇഷാൻ അവന്റെ കവിൾ അവളുടെ കവിളിനോട് ചേർത്ത് നിന്നു. കുറേ നേരം അങ്ങനെ നിന്നിട്ടു ഇഷാൻ അവളെയും വിളിച്ചു അകത്തേക്ക് വന്നു. വരുന്ന വഴി വാങ്ങിയ ഡ്രെസ്സിന്റെ ബാഗ് അവൻ അവളെ ഏല്പിച്ചു.

"ഇന്നത്തെ ഡിന്നറിനു പോവുമ്പോ ഇടാൻ." അവൻ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് അത് വാങ്ങി.

അവൾ റെഡി അവൻ ബാത്റൂമിലേക്കു കയറി. ഒരു blush പിങ്ക് കളർ സ്ലീവെലെസ്സ് എ ലൈൻ ടാങ്ക് ഡ്രസ്സ് ആണ് ഇഷാൻ അവൾക്കായി വാങ്ങിയിരുന്നത്. ഡ്രസ്സ് ഒക്കെ ഇട്ടു, അവൾ പുറത്തിറങ്ങി. അവൾ റൂമിലേക്ക് ചെല്ലുമ്പോ ഒരു ലൈറ്റ് ഗ്രേ ഷർട്ടും ബ്ലാക്ക് പാന്റ്സും ഇട്ടു ഇഷാൻ റെഡി ആയി നിൽക്കുന്നുണ്ടായിരുന്നു.

കൊച്ചുവിനെ ഇഷാൻ കണ്ണിമയ്ക്കാതെ നോക്കി നിന്നു. മുഖത്തു make up ഒന്നും ഇല്ല. ആകെ ഉള്ളത് അല്പം ലിപ് balm മാത്രം. എന്നിട്ടും അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാൻ ആവുന്നില്ല.

കൊച്ചു നടന്നു വന്നു, ഇഷാന്റെ മുന്നിൽ വന്നു നിന്ന് അവന്റെ കണ്ണിനു മുന്നേ കൈ വീശി. അപ്പോഴാണ് ഇഷാൻ സ്വപ്നലോകത്തു നിന്ന് തിരിച്ചു വന്നത്.

"പോവണ്ടേ?" ചിരിച്ചു കൊണ്ട് കൊച്ചു ചോദിച്ചു.

അവൻ അവളെ അരയിൽ പിടിച്ചു അവനോടു ചേർത്തു.

"പോണോ?" അവൻ ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

"പിന്നെ പോണം പോണം! വിശന്നിട്ടു കുടലൊക്കെ കരിഞ്ഞു ഒരു പരുവം ആയി." കൊച്ചു അവനെ പതിയെ തള്ളിക്കൊണ്ട് പറഞ്ഞു.

"ഇങ്ങനെ ഒരു സാധനം." ഇഷാൻ അവളെ പുറകിലേക്ക് തള്ളി. കൊച്ചു ചിരിച്ചു.

അവർ രണ്ടു പേരും റെസ്റ്റാറന്റിലേക്കു ചെന്നു.

ഇഷാൻ അവർക്കായി സീ സൈഡ് ടേബിൾ ബുക്ക് ചെയ്തിരുന്നു. അവർ തമ്മിൽ സംസാരിച്ചു ഫുഡ് നല്ലോണം എന്ജോയ് ചെയ്തു കഴിച്ചു. ഇടയ്ക്കു ഫോട്ടോ എടുത്തു, ഇഷാൻ ഗ്രൂപിലേക്കും അയച്ചു.

"എന്താ ഇച്ചായി അപ്പയോടും പേപ്പനോടും പറഞ്ഞെ?" കൊച്ചു പെട്ടന്ന് ഓർത്തിട്ടെന്നതു പോലെ ഇഷാനോട് ചോദിച്ചു.

"അവന്മാര് നമ്മുടെ ഫസ്റ്റ് നൈറ്റ് കുളം ആക്കും, അതുകൊണ്ടു നമ്മൾ ഹോട്ടലിൽ ഫസ്റ്റ് നൈറ്റ് സെലിബ്രറ്റി ചെയ്തോളാന്നും."

"അയ്യോ! അങ്ങനെ പറഞ്ഞോ? അവരെന്തു കരുതിക്കാണും!"

"അവരെന്തു കരുതാൻ! ഈ പ്രായം കഴിഞ്ഞല്ലേ അവരും വന്നത്."

"എന്നാലും. .."

"ഒരെന്നാലും ഇല്ല! നീ കഴിക്കു. "

"ഇച്ചായി എന്താ കുറെ കീ കൊണ്ട്കൊടുത്തേ ?"

"അത് അവന്മാരുടെ വണ്ടിടെ കീ ആണ്! എങ്ങനെ എങ്കിലും അവന്മാര് റൂമിന്റെ പുറത്തിറങ്ങിയാലും, നാളെ ആവാതെ ഒറ്റ കീ പോലും അവന്മാർക്ക് കൊടുക്കരുതെന്ന് പറഞ്ഞു ഏല്പിച്ചു. കൂടെ നമ്മുടെ ബെഡ്റൂമിന്റെ keyum ഏൽപ്പിച്ചിട്ടുണ്ട്." ഇഷാനും കൊച്ചുവും ചിരിച്ചു.

പിന്നെയും കുറെ നേരം കൂടെ അവർ അവിടെ ഇരുന്നു.

ഫുഡ് കഴിച്ചു കഴിഞ്ഞു അവർ റൂമിലേക്ക് നടന്നു. റൂമിലേക്ക് അടുക്കും തോറും അവരുടെ രണ്ടു പേരുടെയും ഹൃദയം ഉറക്കെ ഇടിക്കാൻ തുടങ്ങി.

ആദ്യം റൂമിൽ കയറിയത് കൊച്ചു ആണ്. അവൾ തിരിഞ്ഞു നോക്കാതെ പുറത്തിരുന്ന നൈറ്റ് ഡ്രെസ്സിന്റെ കവർ എടുത്തു ബാത്റൂമിലേക്കു പോയി. കവർ തുറന്നു നോക്കിയതും അവൾ ഞെട്ടി പോയി. ഒരു spaghetti സ്ട്രാപ്പ്, ഓപ്പൺ ബാക്, knee length നൈറ്റ് ഡ്രസ്സ് ആയിരുന്നു അവൻ വാങ്ങിയിരുന്നത്.

"ഐ ആം ട്രാപ്പ്ഡ്" അവൾ സ്വയം പറഞ്ഞു. പിന്നെ എന്തോ ആലോചിച്ചുറപ്പിച്ചു അവൾ ആ ഡ്രസ്സ് എടുത്തിട്ടു.

bathroomle കബോർഡിൽ വച്ചിരുന്ന bathrobe കൂടെ അതിന്റെ മേലെ .

ഡോർ തുറക്കുന്നതിനു മുന്നേ, അവൾ ലോക്കിൽ പിടിച്ചു, ഒരു ദീർഘ നിശ്വാസം എടുത്തു.

"യൂ can do this, കൊച്ചു." അവൾ സ്വയം കോൺഫിഡൻസ് കൊടുത്തു.

പുറത്തേക്കിറങ്ങി ചെല്ലുമ്പോൾ, ഇഷാൻ ബാല്കണിയിൽ നിൽക്കുകയാണ്.

ഡോർ തുറക്കുന്ന ഒച്ച കേട്ട്, ഇഷാൻ തിരിഞ്ഞു നോക്കി. അവൻ വാങ്ങിയ നൈറ്റ് വെയർ ഇട്ടു വരുന്ന കൊച്ചുവിനെ പ്രതീക്ഷിച്ചു നിന്ന ഇഷാന്, ബാത്ത് റോബിൽ നിൽക്കുന്ന കൊച്ചുവിനെ കണ്ടപ്പോ വിഷമം ആയി.

അവൻ അകത്തേക്ക് ചെന്നു. ബാൽക്കണി ഡോർ അടച്ചിട്ടു, അവൻ ഡോറിൽ ചാരി അവളെ നോക്കി നിന്നു.

അവൾ എന്തേ എന്ന് പുരികം ഉയർത്തി ചോദിച്ചു.

"ഞാൻ വാങ്ങിയ നൈറ്റ് ഡ്രസ്സ് എന്ത്യേ?"

"ഇട്ടിട്ടുണ്ടല്ലോ... റോബിന്റെ ഉള്ളിലുണ്ട്"

"എവിടെ? റോബ് മാറ്റിയേ..." ഇഷാന്റെ മുഖത്തു അവന്റെ ട്രേഡ് മാർക്ക് കള്ള ചിരി വിരിഞ്ഞു.അവൻ അവളുടെ അടുത്തേക്ക് നടന്നു.

"ഡ്രസ്സ് കണ്ടിട്ടല്ലേ വാങ്ങിയേ?" കൊച്ചു പുറകിലേക്കും നടന്നു.

"നീ ഇട്ടു കാണാൻ അല്ലെ വാങ്ങിയേ!"

കൊച്ചു അപ്പോഴേക്ക് മതിലിൽ തട്ടി നിന്നിരുന്നു. ഇഷാൻ അവളുടെ ഇരു വശത്തും കൈ കുത്തി നിന്നു.

അവൾ അനങ്ങാതെ നിന്നു. ഇഷാൻ ഒരു കൈ കൊണ്ട്, റോബിന്റെ വള്ളിയിൽ പിടിക്കാൻ ആഞ്ഞു.

"ഇത് അഴിക്കാൻ വല്ല വിചാരവും പൊന്നു മോനുണ്ടെങ്കിൽ അത് 8 ആയി മടക്കി പോക്കറ്റിൽ വച്ചേക്കു. എന്റെ ദേഹത്തു തൊടാൻ ഞാൻ സമ്മതിക്കില്ല." കൊച്ചുവിന്റെ വാക്കുകളും മുഖവും ഗൗരവം നിറഞ്ഞതായിരുന്നു.

അവളുടെ ഭാവമാറ്റം കണ്ടു ഇഷാൻ പകച്ചു.

"കൊച്ചു... എന്താ നീ പറയുന്നേ?"

"ഇയാള് എന്നെ വേണ്ടാന്ന് വച്ച് പോയതല്ലേ! അതിനു തനിക്കു ഒരു പണി. ആ മടങ്ങി വരവിൽ ഇയാള് എന്നേം കൊണ്ടേ പോവൂ എന്ന് എനിക്കറിയാം ആയിരുന്നു. അന്നേ ഞാൻ ഓങ്ങി വച്ചതാ. പൊന്നു മോൻ പോയി കുളിച്ചിട്ടു വന്നു കിടന്നു ഉറങ്ങാൻ നോക്ക്." കൊച്ചു ഇഷാന്റെ താടിയിൽ പിടിച്ചു മുഖം അങ്ങോട്ടും ഇങ്ങോട്ടും ആക്കി.

"വല്ലാത്തൊരു ചെയ്തായി പോയി. കിടന്നുറങ്ങാൻ ആയിരുന്നേൽ അത് വീട്ടിൽ ആയാ പോരായിരുന്നോ. ഇങ്ങോട്ടു വരാനായിരുന്നോ? അല്ലാ നീ എന്തിനാ ഇത്രയും നേരം അതിനു വെയിറ്റ് ചെയ്തേ? നേരെത്തെ പറയാമായിരുന്നില്ലേ?"

"നേരെത്തെ പറഞ്ഞാൽ ഈ ഒരു പഞ്ച് കിട്ടില്ലല്ലോ?" കൊച്ചു ചിരിച്ചു.

ഇഷാൻ അവളെ ദേഷ്യത്തോടെ നോക്കി.

"നിന്ന് കലിപ്പിക്കാതെ പോയി കുളിക്കാൻ നോക്ക്! പോടാ... ചെള്ള് ചെക്കാ!" കൊച്ചു ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞു.

ഇഷാൻ അവളെ ഒന്ന് കൂടെ നോക്കിയിട്ടു കുളിക്കാൻ പോയി.

കൊച്ചു അവന്റെ പോക്ക് നോക്കി ചിരിച്ചു കൊണ്ട് നിന്നു.

ഇഷാൻ തിരിച്ചു വരുമ്പോ കൊച്ചു ബെഡിൽ ഇരുന്നു ഫോണിൽ ആരോ ആയി ചാറ്റ് ചെയ്യുകയാണ്. ഇഷാൻ അവളെ മൈൻഡ് ചെയ്യാതെ കണ്ണാടിയുടെ മുന്നിൽ വന്നു മുടി ചീകാൻ തുടങ്ങി.

കൊച്ചു ഒളികണ്ണിട്ടു അവനെ നോക്കി. സ്ലീവെലെസ്സ് ബനിയനും ഷോർട്സും ആണ് അവന്റെ വേഷം. അവൾ മിറാറിലുള്ള അവന്റെ റിഫ്ലക്ഷൻ നോക്കി ഇരുന്നു.

'അവന്റെ വെട്ടി ഒതുക്കിയ താടിയും, കുഞ് എന്നാൽ നീണ്ട കണ്ണുകളും, പിന്നെ triceps! അത് ഒരു രക്ഷ ഇല്ല. .. എന്റെ പൊന്നു സാറേ!' കൊച്ചുവിന്റെ ഉള്ളിലെ ആ കുളക്കോഴി ഉണർന്നു.

പെട്ടന്ന് ഇഷാൻ കണ്ണാടിയിലൂടെ അവളെ നോക്കി. അവൾ നോട്ടം മാറ്റി.

'കണ്ട്രോൾ, ഹന്നാ! കണ്ട്രോൾ!' അവൾ വീണ്ടും സ്വയം പറഞ്ഞു.

"എന്തോന്നാടി! ആണുങ്ങളെ വെറുതെ വിടരുത്. നോക്കി ഇരുന്നു ഒലിപ്പിച്ചോണം."

"അയ്യടാ! നോക്കാൻ പറ്റിയ ഒരു ഐറ്റം" അവൾ പുച്ഛത്തോടെ ചുണ്ടു കോട്ടി.

"ആ ചുണ്ടത്തിരിക്കുന്നത് തുടച്ചു കളയെടി! ഒലിക്കുന്നു."

അവൾ വീണ്ടും ഒന്ന് പുച്ഛിച്ചിട്ടു, വെള്ളം കുടിക്കാൻ ആയി എഴുന്നേറ്റു. ഫ്രിഡ്ജ് തുറന്നു, ഒരു ബോട്ടിലെ മിനറൽ വാട്ടർ എടുത്തു കുടിച്ചു.

അവൾ കുടിച്ചു കൊണ്ടിരിക്കുമ്പോൾ, ഇഷാൻ ഒന്നും അറിയാത്തതു പോലെ വന്നു, ബോട്ടിലിന്റെ താഴെ പിടിച്ചു ഞെക്കി. വെള്ളം മുഴുവൻ അവളുടെ മുഖത്തും, ദേഹത്തും ആയി വീണു.

ഇഷാൻ മാറി ഇരുന്നു ചിരിച്ചു. അവൾ ദേഷ്യത്തോടെ ഓടി വന്നു, ഇഷാനെ ഇടിക്കാൻ തുടങ്ങി. അവൻ അവളെ പിടിച്ചു തള്ളി. അവൾ പിന്നെയും അവന്റെ നേരെ വന്നു വീണ്ടും ഇടിക്കാൻ ആഞ്ഞു. ഇഷാൻ അവളുടെ കൈ രണ്ടും പിടിച്ചു, അവന്റെ ഒരു കയ്യിലാക്കി പിടിച്ചു വച്ചു. മറു കൈ കൊണ്ട്, അവന്റെ ഫോൺ പോക്കറ്റിൽ നിന്ന് എടുത്തു, അവളെ ശ്രദ്ധിക്കാതെ, ഫോണിൽ സ്ക്രോൽ ചെയ്തു കൊണ്ടിരുന്നു. കൊച്ചു പിന്നെയും അവനെ ഇടിക്കാനും, മാന്താനും, അവളുടെ കൈ വിടുവിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കൊച്ചുവിന്റെ അനക്കം ഒന്നും ഇല്ലാതായപ്പോൾ ആണ് ഇഷാൻ ഫോണിൽ നിന്ന് തല ഉയർത്തി നോക്കിയത്. മുഖം വീർപ്പിച്ചു, ആകെ നനഞ്ഞു നിൽക്കുന്ന കൊച്ചുവിനെ കണ്ടപ്പോ അവനു ഒരേ സമയം ചിരിയും, വാത്സല്യവും തോന്നി.

"ഇടിക്കണോ?" അവൻ ചോദിച്ചു.

"ഹ്മ്മ്മ്..." അവൾ തലയാട്ടി.

അവൻ അവളുടെ കൈ അയച്ചു കൊടുത്തു. അവൾ അവന്റെ കയ്യിൽ 2-3 തവണ ഇടിച്ചു.

"മതിയോ?"

"ഇപ്പൊ ഇത് മതി." അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

"ഹാ! അങ്ങനെ അങ്ങ് പോയാലോ." അവൻ അവളുടെ വയറിൽ പിടിച്ചു അവനോടു അടുപ്പിച്ചു, " നീ എന്നെ ഇടിച്ചതിനു എനിക്ക് പ്രതികാരം ചെയ്യേണ്ടേ!"

അവൾക്കെന്തെങ്കിലും പറയാൻ ആവും മുന്നേ, ഇഷാൻ അവളുടെ കവിളിൽ കടിച്ചു.

"സ്സ്... ആഹ്!" അവൾ കവിളിൽ പിടിച്ചു നിന്നു.

ഇഷാൻ അവളെ പിടിച്ചു തിരിച്ചു നിർത്തി.

"ആകെ നനഞ്ഞല്ലോ. ഈ ബാത്ത് റോബ് മാറ്റിയേക്ക്. വെറുതെ നനഞ്ഞതിട്ടു കിടക്കേണ്ട. " ആ കള്ള ചിരി വീണ്ടും അവന്റെ ചുണ്ടിൽ വിരിഞ്ഞു.

"സാരില്ല! ഞാൻ അങ്ങ് സഹിച്ചു." കൊച്ചു അവന്റെ കൈ തട്ടി മാറ്റി പോവാനാഞ്ഞു.

"അങ്ങനെ പറ്റില്ലല്ലോ. നിന്റെ അപ്പൻ എന്നോട് പ്രത്യേകം പറഞ്ഞതാ, നിന്നെ നല്ലോണം നോക്കണേ എന്ന്. ഇങ്ങനെ കിടന്നു നിനക്ക് വല്ല പനിയും പിടിച്ചാൽ, ഞാൻ എന്ത് സമാധാനം പറയും അപ്പനോട്. അത് കൊണ്ട്, മോളിതിട്ടു കൊണ്ട് ഇനി നടക്കേണ്ട!" എന്താണ് നടക്കുന്നത് എന്ന് കൊച്ചുവിന് മനസിലാവുന്നതിനു മുൻപേ, അവൻ അവളെ പിടിച്ചു വച്ച് ബാത്ത് റോബ് ഊരി മാറ്റി, അവളേ മുന്നിലേക്ക് തള്ളി. ഇഷാന്റെ മുന്നിൽ ആയി ഞെട്ടി കൊച്ചു നിന്നു. അവൻ അവളെ അടിമുടി നോക്കി.

കൊച്ചുവിന് ആ നൈറ്റ് വെയറിൽ അവന്റെ മുന്നിൽ നില്ക്കാൻ നാണം ആയി. അവന്റെ നോട്ടം കൂടെ ആയപ്പോൾ അവൾ കൈകൾ മാറിൽ പിണച്ചു വച്ചു. ഇത് കണ്ടു ഇഷാൻ ചിരിച്ചു.

അവൻ അവളുടെ അടുത്തേക്ക് നടന്നു ചെന്നു. കൊച്ചു അനങ്ങാതെ നിന്നു.

അവൻ അവളുടെ മുഖം മെല്ലെ പിടിച്ചുയർത്തി, അവന്റെ മുഖം അവളോടടുപ്പിച്ചു.

പെട്ടന്നാണ്, കൊച്ചു ഇഷാന്റെ പുറകിൽ എന്തോ കണ്ടത് പോലെ ഞെട്ടി അയ്യോ എന്ന് പറഞ്ഞു. ഇഷാനും ഞെട്ടി പുറകിലേക്ക് നോക്കിയതും, കൊച്ചു ഇഷാനെ പിടിച്ചു തള്ളി താഴെ ഇട്ടു.

"അയ്യടാ! എന്റെ പ്രതികാരം ഫ്ലോപ്പ് ആക്കാൻ നോക്കുന്നോ? അങ്ങനെ ഒന്നും ഈ കൊച്ചു വീഴില്ല. നീ പോ മോനേ ദിനേശാ. .. " കൊച്ചു ഇഷാനെ നോക്കി ലാലേട്ടൻ സ്റ്റൈലിൽ പറഞ്ഞു.

"ആഹാ! നീ അത്രയ്ക്കായോ! അവളുടെ ഒരു പ്രതികാരം! നിന്നെ ഞാൻ ഇപ്പൊ ശരിയാക്കി തരാം." ഇഷാൻ താഴെ നിന്ന് ചാടി എഴുന്നേറ്റു.

ഇനി അവിടെ നിന്നാൽ പണി കിട്ടും എന്ന് അറിയാവുന്നതു കൊണ്ട്, കൊച്ചു ഓടി. ഇഷാൻ അവളുട പുറകെയും. ആ റൂമിൽ മൊത്തം ഇഷാൻ അവളെ ഇട്ടു ഓടിച്ചു. അവസാനം കട്ടിലിനു അപ്പുറത്തും ഇപ്പുറത്തും ആയി 2 പേരും നിന്നു. ഇഷാൻ കട്ടിലിന്റെ മേലെ ചാടി കയറി അവളെ പിടിക്കാൻ നോക്കിയെങ്കിലും അവൾ വഴുതി ഓടി, ഇപ്പുറത്തെ സൈഡിൽ വന്നു. അവൻ അവളുടെ അടുത്തേക്ക് വരുന്നത് കണ്ടു, കൊച്ചു കട്ടിലിന്റെ മേലെ ചാടി കയറി. ഇഷാൻ നിന്ന് കിതച്ചു. കൊച്ചുവും.

അവൻ പെട്ടന്നു വലതു വശത്തേക്ക് ആഞ്ഞതും, കൊച്ചു ഇടതു വശത്തേക്ക് ചാടാനായി പോയി. അടുത്ത സെക്കൻഡിൽ തന്നെ ഇഷാൻ ഇടത്തേക്ക് വന്നു, കൊച്ചുവിനെ കയറി പിടിച്ചു കൊണ്ട് കിടക്കയിലേക്ക് വീണു.

"നീ എന്നെ ഇട്ടു ഓടിക്കും അല്ലെ?" അവൻ അവളുടെ കൈ രണ്ടും മുകളിലേക്കാക്കി, അവന്റെ ഒരു കൈ കൊണ്ട് ലോക്ക് ചെയ്തിട്ട്, മറ്റേ കയ്യും, താടിയും വച്ചു അവളുടെ ദേഹത്താകെ അവളെ ഇക്കിളിയാക്കി.

"അയ്യോ! ഇച്ചായി... സോറി! ഇക്കിളി ആക്കല്ലേ!" കൊച്ചു ഉറക്കെ ചിരിക്കാൻ തുടങ്ങി. അവളുടെ ചിരി കേട്ട് ഇഷാനും.

പതിയെ പതിയെ അവൻ ഇക്കിളി ആക്കുന്നതിനൊപ്പം, അവന്റെ അധരങ്ങൾ ചില കുസൃതികളും ഒപ്പിച്ചു തുടങ്ങിയപ്പോൾ ആ ചിരി പതിയെ കെട്ടടങ്ങി, അവിടെ ഉയർന്നു വരുന്ന ശ്വാസോഛ്വാസങ്ങളുടെ ശബ്‍ദം മാത്രം കേൾക്കാനായി.പറഞ്ഞറിയിക്കാൻ ആവാതെ നിർവൃതിയിൽ കൊച്ചു പോലും അറിയാതെ അവളിൽ നിന്ന് ഉയരുന്ന നേർത്ത ശബ്‍ദം പോലും, ഇഷാനിൽ ഒരു ഭ്രാന്തമായ ആവേശം ഉണർത്തി. അവൻ അവളിലേക്ക്‌ പടർന്നു കയറി. അവളുടെ നഖം അവന്റെ മുതുകിലും കഴുത്തിലും കൈകളിലും ഒക്കെ ആഴ്ന്നിറങ്ങി. അവന്റെ പ്രണയത്തിലും, ആണ്മയിലും, അതിനൊക്കെ മുകളിൽ, അവനു അവളോടുള്ള കരുതലിലും , ഒരു ഘട്ടത്തിൽ ശരീരത്തിൽ ഉണ്ടായ വേദന പോലും അവൾക്കു സുഖമുള്ളതായി അനുഭവപ്പെട്ടു. രാത്രിയുടെ ഏതോ ഒരു യാമത്തിൽ, ac യുടെ തണുപ്പിലും, വിയർപ്പിൽ കുളിച്ചു അവൻ അവളുടെ ദേഹത്തേക്ക് തളർന്നു വീണു.

അവളുടെ കൂമ്പി അടഞ്ഞ മിഴികളിലെ വിയർപ്പു തുള്ളികൾ അവന്റെ അധരങ്ങൾ കൊണ്ട് ഒപ്പി എടുത്തുകൊണ്ട്, അവൻ നോക്കി കണ്ടു, എല്ലാ അർത്ഥത്തിലും അവന്റേതായ, അവന്റെ പെണ്ണിനെ! ഇവൾ തന്റേതാണെന്നുള്ള ആ ഓർമ്മയും, അവളുടെ പാതി അടഞ്ഞ മിഴികളും, ആദ്യമായി അനുഭവിച്ച സുഖത്തിന്റെ നിർവൃതിയിൽ അവളുടെ ചുവന്നു തുടുത്ത ചുണ്ടിൽ തങ്ങി നിൽക്കുന്ന വശ്യമായ ഒരു ചെറു പുഞ്ചിരിയും, അതിൽ ഇപ്പോഴും നിൽക്കുന്ന ഒരു ചെറിയ ചോരതുള്ളിയും, അവളുടെ കഴുത്തിലും മാറിലും ഒക്കെ അവൻ കൊടുത്ത സ്നേഹചുംബനങ്ങളുടെ അവശേഷിപ്പായികിടക്കുന്ന പാടുകളും, അവനെ മത്തു പിടിപ്പിച്ചു. അവന്റെ ശരീരം വീണ്ടും ചൂട് പിടിക്കുന്നത് അവൻ അറിഞ്ഞു. അവൾ ഒരു സ്വപ്നത്തിൽ എന്നോണം അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു.

"എന്താടി പെണ്ണെ? " അവൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു.

അതിനു മറുപടി ആയി, അവൾ അവന്റെ മാറിൽ കടിച്ചു. അത് മതിയായിരുന്നു ഇഷാന്. അവൻ ഒരു പേമാരി ആയി അവളിൽ വീണ്ടും പെയ്തിറങ്ങി.

******************************************************
**************************************************************************************************************************************

2 വര്ഷങ്ങള്ക്കു ശേഷം. ..

കോളേജ് റീയൂണിയനിനു കൂടാൻ വന്നിരിക്കുകയാണ് അവർ. .. എല്ലാവരും വന്നിട്ടുണ്ട്, വിത്ത് their spouses. ഇന്നലെ വന്നതാണ്. ഇന്ന് കോളേജിലെ ഫങ്ക്ഷന്. അതും കഴിഞ്ഞു ഇന്ന് രാത്രി കൂടെ എല്ലാവരും ഒരുമിച്ചു കൂടി, നാളെ അവരവരുടെ വഴിക്കു പിരിയും.

ഇന്നും അവരുടെ ബന്ധത്തിന് ഒരു കുറവും വന്നിട്ടില്ല. പണ്ടത്തെ പോലെ തന്നെ അവരെല്ലാവരും നല്ല ക്ലോസ് ആണ്. രണ്ടു മാസത്തിൽ ഒരിക്കൽ എങ്കിലും അവർ എല്ലാവരും ഒരുമിച്ചു മീറ്റ് ചെയ്യാൻ ശ്രമിക്കും. എല്ലാവരും എല്ലാ വീകെണ്ടും വീഡിയോ കോൺഫറൻസ് ചെയ്യും. ടെക്നോളജിയുടെ ഗുണം കൊണ്ട് എല്ലാരും ഇപ്പോഴും ടച്ച്il ഉണ്ട്.

കൊച്ചുവും ഇഷാനും ഇപ്പോഴും ജീവിതം അടിച്ചു പൊളിച്ചു മുന്നോട്ടു പോവുന്നു. അവർ മാത്രം അല്ല, ബാക്കി ഉള്ളവരും.

പൊന്നുവും അനിരുദ്ധും കൊച്ചുവിന്റെ ഒക്കെ വില്ലയുടെ തൊട്ടപ്പുറത്തെ വില്ലയിൽ ആണ് താമസം. അടുത്ത് തന്നെ ഹാഷിമും മെഹറുവും, റയാനും അന്നയും ഉണ്ട് .

അമ്മു മിഥുന്റെ കൂടെ ദുബായിൽ ആണ്. അവർക്കു ഒരു കുട്ടി ആയി.

മാളു ഇപ്പൊ ഗൗതമിന്റെ കൂടെ പഠിപ്പിക്കാൻ കയറി, ലെക്ചറർ ആണ്. അവർക്കും ഒരു കുട്ടി.

റയാൻ അഡ്വെർടൈസിങ് കമ്പനി സ്റ്റാർട്ട് ചെയ്തു, നന്നായി പോവുന്നു. അനിരുദ്ധിനും ഇഷാനും പാർട്ണർഷിപ് ഉണ്ടെങ്കിലും, അവർ കൂടുതലും ഇവന്റ് മാനേജ്മെന്റിൽ ആണ് ശ്രദ്ധിക്കുന്നത്.

ഹാഷിം അമ്മായിയപ്പന്റെ പാത പിന്തുടർന്ന്, നാട്ടിൽ സൂപ്പർമാർകറ്റ് തുടങ്ങി.

വരുൺ ഇവരുടെ അടുത്തല്ല താമസം എങ്കിലും അധികം ദൂരെ അല്ലാതെ ആയി ആണ് കുടുംബം ആയി താമസം.

അമൻ ലണ്ടനിൽ ആണ്. അവിടെ ഒരു മദാമ്മയേയും കെട്ടി, സ്വസ്ഥം ജീവിതം.

അന്ന ഇപ്പൊ 5 മാസം പ്രെഗ്നന്റ് ആണ്. പൊന്നു 4 മാസവും ഉം, മെഹ്രു 2ഉം.

കൊച്ചുവും ഇഷാനും ഇപ്പൊ കുട്ടികൾ വേണ്ട എന്ന തീരുമാനത്തിൽ ആണ്. അവർക്കു പ്രേമിച്ചു മതിയായില്ല പോലും.

*************************************************************************************************************************************

തുടരെ ഉള്ള കാളിങ് ബെൽ കേട്ടാണ് ഇഷാൻ ഉണർന്നത്. അവൻ കയ്യെത്തിച്ചു, ഫോൺ എടുത്തു നോക്കി. സമയം 7:45 am.

വീണ്ടും കാളിങ് ബെൽ.

അവൻ, തന്റെ മാറോടു പറ്റി കിടക്കുന്ന കൊച്ചുവിനെ ഉണർത്താതെ, അവളെ ബെഡിലേക്കു കിടത്തി. അവളെ നല്ലോണം ബ്ലാങ്കറ്റ് വച്ച് പുതപ്പിച്ചു. നെറ്റിയിൽ ഉമ്മ വച്ചു എഴുന്നേറ്റു.

നിലത്തു കിടന്നിരുന്ന അവന്റെ ടീഷർട്ടും ഷോർട്സും എടുത്തിട്ട് കൊണ്ട് ഡോറിനടുത്തേക്കു ചെന്നു.

പീപ് ഹോളിലൂടെ നോക്കിയിട്ടു അവൻ ഡോർ തുറന്നു.

"എന്നതാടാ ഈ വെളുപ്പാന്കാലത്തു തന്നെ മനുഷ്യനെ ശല്യം ചെയ്യാൻ?" ഡോർ തുറന്ന, ഉടനെ മുന്നിൽ നിന്ന അനിരുദ്ധിനെ ഇഷാൻ ചീത്ത പറഞ്ഞു.

"വെളുപ്പാൻ കാലാവോ? മണി 8 ആവാറായി. പിന്നെ നീ തന്നെ അല്ലെ, 7:30 ക്കു വിളിക്കണം എന്ന് പറഞ്ഞു ഏൽപ്പിച്ചേ?" അനിരുദ്ധ് തിരിച്ചു ചോദിച്ചു.

"ഓ! ഞാൻ പറഞ്ഞായിരുന്നോ? ആ എന്ന താങ്ക്സ്!" ഇഷാൻ ഇളിച്ചു കാണിച്ചു.

അനിരുദ്ധ് അവനെ ഒന്ന് ഇരുത്തി നോക്കിയിട്ടു, റൂമിലേക്ക് കയറാൻ പോയി.

"അളിയാ... കയറല്ലേ!" ഇഷാൻ അവനെ തടഞ്ഞു.

"എന്നതാടാ?" അനിരുദ്ധ് മനസ്സിലാവാതെ ചോദിച്ചു.

"അളിയാ... അത്... പിന്നെ... അവള് എഴുന്നേറ്റിട്ടില്ല." ഇഷാൻ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

അനിരുദ്ധിന് ആദ്യം കത്തിയില്ല. പിന്നെ ആണ്, കയറി വരുന്നിടതു തന്നെ കൊച്ചു ഇന്നലെ രാത്രി അവർ കണ്ടു പിരിയുമ്പോൾ ഇട്ടിരുന്ന ടീഷർട്ട് താഴെ കിടക്കുന്നതു കണ്ടത്.

അവൻ അർഥം വച്ച് ഇഷാനെ ഒന്ന് നോക്കി. ഇഷാൻ ചമ്മിയ ഒരു ചിരി പാസ് ആക്കി.

"കല്യാണം കഴിഞ്ഞു വര്ഷം 2 കഴിഞ്ഞിട്ടും നിനക്ക് ഹണിമൂൺ പീരീഡ് കഴിഞ്ഞില്ലേ ഇത് വരെ?"

"നമുക്കെന്നും ഹണിമൂൺ അല്ലെ! നീ ചെല്ല്... ചേട്ടന് ഇച്ചിരി പണി ബാക്കി ഉണ്ട്. " അനിരുദ്ധിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചിട്ട് ഇഷാൻ ഡോർ അടച്ചു.

അവൻ ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു. അപ്പോഴും കൊച്ചു ഉറങ്ങുകയാണ്.

അവൻ ബ്ലാങ്കറ്റിനുള്ളിൽ കയറി, അവൾക്കരുകിൽ ആയി ചേർന്ന് കിടന്നു.

"വാവേ..." അവൻ പ്രണയാർദ്രൻ ആയി വിളിച്ചു.

അവൾ ഒരു ഞരങ്ങി.

"കൊച്ചൂസെ... എഴുന്നേൽക്കേടാ...!"

"പോ...ഇച്ചായ... ഇന്നലെത്തെ ക്ഷീണം ഇത് വരെ മാറിയില്ല." അവൾ ഉറക്കപ്പിച്ചിലോടെ പറഞ്ഞു.

"അയ്യേ! അപ്പൊ ഇത്രയേ ഉള്ളോ നീ? തീരെ സ്റ്റാമിന ഇല്ലല്ലോ?" അവൻ അവളെ വാശി പിടിപ്പിച്ചു.

അവൾ ചാടി എഴുന്നേറ്റു ഇഷാനെ നോക്കി,"എന്റെ സ്റ്റാമിനയെ തൊട്ടു കളിക്കരുത് ." അവൾ അവനു നേരെ കൈ ചൂണ്ടി.

"അത്ര സ്റ്റാമിന ഉണ്ടായിട്ടാണോ, ഇപ്പൊ വയ്യാന്നു പറഞ്ഞു കരഞ്ഞതു?" ഇഷാൻ അവളെ കളിയാക്കി.

"അയ്യടാ! കാര്യം നടക്കാനായിട്ടുള്ള സൈക്കോളജിക്കൽ മൂവ്! കയ്യിൽ വച്ചിരുന്നാൽ മതി." അവൾ ബെഡ്ഷീറ് എടുത്തു വാരി ചുറ്റി ബെഡിൽ നിന്ന് ഇറങ്ങി ബാത്റൂമിലേക്കു നടന്നു. ഇഷാൻ അവളെ നോക്കി കൊണ്ട് ബെഡിൽ തന്നെ കിടന്നു.

കുളി കഴിഞ്ഞു ബാത്ത് ടവ്വലും ചുറ്റി അവൾ ഇറങ്ങി വന്നു. ഇഷാൻ ബെഡിൽ കിടന്നു കൊണ്ട് അവളെ നോക്കി ചിരിച്ചു.

"ഹെല്ലോ gorgeous!" അവൻ അവളെ കൈ നീട്ടി വിളിച്ചു.

അവൾ ഒരു മങ്ങിയ ചിരിയോടെ, അവന്റെ അടുത്ത് വന്നിരുന്നു അവന്റെ മാറിലേക്ക് ചാഞ്ഞു. അവളിലെ മാറ്റം മനസിലാവാതെ അവൻ ചോദിച്ചു," എന്ത് പറ്റി, വാവേ? മുഖം എന്താ വല്ലാതെ?"

"അറിയത്തില്ല ഇച്ചായ! വല്ലാണ്ട് ക്ഷീണം തോന്നുന്നു. കുളിച്ചിട്ടും മാറുന്നില്ല."

"ഹ്മ്മ്മ്... കുഴപ്പോം ഒന്നും കാണില്ല. ഇന്നലെ ഉറങ്ങിയില്ലല്ലോ മര്യാദയ്ക്ക്. അതിന്റെ ആവും. ഒരു കാര്യം ചെയ്യൂ. മോള് ഡ്രസ്സ് മാറി വന്നിട്ട് കുറച്ചു നേരം കിടക്കു. ഇറങ്ങുന്നതിനു ഒരു ഹാഫ് ആൻ അവർ മുന്നേ എഴുന്നേറ്റാൽ മതി."

"കിടക്കേണ്ട ഇച്ചായ... ഞാൻ കുറച്ചു നേരം ഇങ്ങനെ ഇരിക്കട്ടെ. ഇങ്ങനെ ഇരിക്കുമ്പോ, എന്തോ ഒരു സമാധാനം ഫീൽ ചെയ്യുന്നു." അവൾ കുറച്ചു കൂടെ അവനോടു ചേർന്നിരുന്നു.

"ശെരി... ഞാൻ ഫുഡ് ഇങ്ങോട്ടേക്കു ഓർഡർ ചെയ്യാം."

ഒരു കൈ കൊണ്ട് അവളെ പിടിച്ചു, മറുകൈ കൊണ്ട് അവൻ ലാൻഡ് ഫോൺ എടുത്തു റെസ്റ്റാറ്റാന്റിൽ വിളിച്ചു റൂമിലേക്ക് ബ്രേക്ഫാസ്റ്റ് പറഞ്ഞു.

"കൊച്ചുസേ... ഫുഡ് കൊണ്ട് വരുന്നതിനു മുന്നേ ഡ്രസ്സ് മാറു. " അവൻ അവളുടെ മുടിയിഴകളിൽ തലോടി.

അതിനു മറുപടി ആയി അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.

"വാവേ... എഴുന്നേൽക്കേടാ...! ഡ്രസ്സ് മാറിയിട്ട് ഇരിക്കാം നമുക്ക്." അവൻ അവളെ പതിയെ എഴുന്നേൽപ്പിച്ചു.

അവൾ ഡ്രസ്സ് മാറി വന്നു. അവളുടെ മുഖത്തെ ക്ഷീണം കണ്ടു ഇഷാന് വിഷമം ആയി. അവൻ അവളെ പിടിച്ചു സോഫയിൽ ഇരുത്തി.

"എനിക്ക് ഒന്ന് കിടക്കണം, ഇച്ചായി."

"ഫുഡ് ഇപ്പൊ വരും. അത് കഴിച്ചിട്ട് കിടന്നോ."

"ഹ്മ്മ്മ്... ഇച്ചായി... എനിക്ക് ഒരു പാട്ടു പാടി തരാവോ?"

ഇഷാൻ അവളുടെ മൂർത്താവിൽ ഉമ്മ വച്ചു, എന്നിട്ടു അവൾക്കു വേണ്ടി അവൻ പാടി,

Dil ka dariya beh hi gaya
Ishq ibadat ban hi gaya
Khud ko mujhe tu sonp de
Meri zaroorat tu ban gaya

Baat dil ki nazron ne ki
Sach keh raha teri kasam
Tere bin ab na lenge ik bhi dam
Tujhe kitna chahne lage hum

Tere bin ab na lenge ik bhi dam
Tujhe kitna chahne lage hum
Tere saath ho jayenge khatam
Tujhe kitna chahne lage hum

Baat dil ki nazron ne ki
Sach keh raha teri kasam
Tere bin ab na lenge ik bhi dam
Tujhe kitna chahne lage hum

Tere saath ho jayenge khatam
Tujhe kitna chahne lage hum
Tujhe kitna chahne lage hum

Iss jagah aa gayi chahatein ab meri
Chheen loonga tumhe saari duniya se hi
Tere ishq pe haan haq mera hi toh hai
Keh diya hai ye maine mere Rabb se bhi

Jis raaste tu na mile
Us pe na ho mere kadam

Tere bin ab na lenge ik bhi dam
Tujhe kitna chahne lage hum
Tere saath ho jayenge khatam
Tujhe kitna chahne lage hum
Tujhe kitna chahne lage hum

O...

Tujhe kitna chahne lage hum...

ഇഷാൻ പാടി കഴിഞ്ഞതും കൊച്ചു അവന്റെ ഇരു കവിളിലും ഉമ്മ വച്ചു. അപ്പൊ ആരോ കാളിങ് ബെൽ അടിച്ചു. കൊച്ചു ഇഷാനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ടു ചെന്ന് ഡോർ തുറന്നു.

അവർക്കുള്ള ഫുഡും ആയി വന്നതായിരുന്നു. ഫുഡ് ഒക്കെ സെർവ് ചെയ്തു വച്ചിട്ട് പോയി.

ഡോർ അടയ്ക്കാൻ പോയ കൊച്ചു തിരികെ വരുമ്പോ പെട്ടന്ന് ബാലൻസ് കിട്ടാത്തത് പോലെ തോന്നി. അവൾ മതിലിൽ അമർത്തി പിടിച്ചു. റൂം അവൾക്കു ചുറ്റും കറങ്ങുന്നതു പോലെ.

"ഇച്ചായാ..." അവൾ തളർച്ചയോടെ വിളിച്ചു.

ഇഷാൻ തിരിഞ്ഞു നോക്കുമ്പോൾ കണ്ടത് കുഴഞ്ഞു താഴേക്ക് വീഴുന്ന കൊച്ചുവിനെ ആണ്. അവൻ ഓടി ചെന്ന്, അവളെ കോരി എടുത്തു. ടെൻഷനിൽ അവൻ വിയർക്കാൻ തുടങ്ങി. അവളെയും എടുത്തു കൊണ്ട് അവൻ താഴേക്കു ഓടി. ലോബ്ബിയിൽ എത്തിയതും, ഫ്രന്റ് ഓഫീസിൽ ഉണ്ടായിരുന്ന പെൺകുട്ടിക്കു എന്തോ മെഡിക്കൽ എമെർജൻസി ആണെന്ന് മനസ്സിലാക്കി, വേഗം തന്നെ കാര് അറേഞ്ച് ചെയ്തു കൊടുത്തു.

കാർ വന്നതും അവൻ വേഗം തന്നെ അവളെ കാറിലേക്ക് കയറ്റി. കാർ അവരെയും കൊണ്ട് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പാഞ്ഞു. എത്ര സ്പീഡിൽ പോയിട്ടും കാറിനു വേഗത പോരാന്നു അവനു തോന്നി. അവൻ സ്പീഡിൽ പോവാൻ പറഞ്ഞു കൊണ്ടേ ഇരുന്നു.

നിമിഷങ്ങൾക്കുള്ളിൽ അവർ അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്‌പിറ്റലിൽ എത്തി. കൊച്ചുവിനെ കാഷുവാലിറ്റിയിലേക്കു കൊണ്ട് പോയി. ഇഷാൻ ടെന്ഷനോടെ പുറത്തു നിന്നു. ഇതിനടയ്ക്കെപ്പൊഴോ അവൻ അനിരുദ്ധിനെ വിളിച്ചു കാര്യം പറഞ്ഞു. അൽപ സമയത്തിനുള്ളിൽ റയാനും അനിരുദ്ധും അങ്ങോട്ടേക്ക് വന്നു.

casualityടെ പുറത്തു ടെൻഷനോടെ നിന്നിരുന്ന ഇഷാൻ അവരെ കണ്ടതും, അവരെ ചെന്ന് കെട്ടിപ്പിടിച്ചു.

"എടാ എന്റെ കൊച്ചു..." ഇഷാൻ പറഞ്ഞു.

"നീ ടെൻഷൻ ആവാതെ! ഒന്നും ഉണ്ടാവില്ല. ട്രാവൽ ചെയ്തതിന്റെ ഒക്കെ ക്ഷീണം കൊണ്ടോ മറ്റും ആവും faint ആയെ." അവർ അവനെ സമാധാനിപ്പിക്കാൻ നോക്കി.

അപ്പോഴേക്ക് ഒരു നേഴ്സ് വന്നു, ഇഷാനെ അകത്തേക്ക് വിളിപ്പിച്ചു. അവൻ അകത്തു ചെന്ന് ഡോക്ടറെ കണ്ടു.

"പേടിക്കാൻ ഒന്നും ഇല്ല. ബ്ലഡ് പ്രഷർ ലോ ആയതാണ്. ഇപ്പൊ ആള് ഓക്കേ ആണ്. പിന്നെ, പോവുന്നതിനു മുന്നേ ഗൈനക്കോളജിസ്റ്റ് നെ ഒന്ന് കണ്ടേക്കു. കുറച്ചു കൂടെ ഡീറ്റൈൽഡ് ആയി ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതല്ലേ." ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇഷാൻ തലയാട്ടി സമ്മതിച്ചു.

അവൻ കൊച്ചുവിന്റെ അടുത്തേക്ക് ചെന്നു. അവൾ ബെഡിൽ ഇരിക്കുകയായിരുന്നു. അവനെ കണ്ടതും അവളുടെ മുഖം വിടർന്നു.

"എന്നാ പറഞ്ഞിച്ചായി, ഡോക്ടർ?"

"പ്രഷർ ലോ ആയതാടാ... പേടിക്കാൻ ഒന്നും ഇല്ല. ഇവിടെത്തെ ഗൈനക്കോളജിസ്റ്റിനെ ഒന്ന് കണ്ടിട്ട് പോവാൻ പറഞ്ഞു. നീ വാ. നടക്കാൻ പറ്റുവോ?"

"ഹ്മ്മ്മ്... ഇപ്പൊ കുഴപ്പോം ഇല്ല. എന്തോ ഡ്രിപ് ഇട്ടായിരുന്നു. അത് കഴിഞ്ഞപ്പോ ബെറ്റർ ആയി." അവൾ ചിരിച്ചു.

അവളുടെ ചിരി കണ്ടപ്പോഴാണ് അവനു സമാധാനം ആയതു. അവൻ അവളെയും കൊണ്ട് പുറത്തേക്കു നടന്നു.

റയാൻ അവളെ കണ്ടതും പറഞ്ഞു," തല കറങ്ങി എന്ന് പറഞ്ഞത് ഇവൾക്ക് തന്നെ ആണോ ? ഇവൾക്കൊരു കുഴപ്പവും ഇല്ലല്ലോ, അളിയാ!!?! ഈ പുളിങ്കുരു പോലെ നടക്കുന്ന പെങ്കൊച്ചിനാണോ വയ്യ എന്ന് നീ പറഞ്ഞേ?"

കൊച്ചു അവനെ പതിയെ ഇടിച്ചു. അവർ എല്ലാവരും കൂടെ ഗൈനോയെ കാണാൻ പോയി. ചെക്ക് upinaayi കൊച്ചുവിനെ അകത്തേക്ക് കൊണ്ട് പോയി.

കുറച്ചു കഴിഞ്ഞു നേഴ്സ് പുറത്തു വന്നു വിളിച്ചു ചോദിച്ചു," ഹന്നാ എലിസബത്ത് ന്റെ husband ഇവിടെ ഉണ്ടോ ?"

ഇഷാൻ അവർക്കടുത്തേക്കു ചെന്നു.

"അകത്തേക്ക് വരൂ... ഇയാളുടെ വൈഫ് ധാ അവിടെ ഇരുന്നു കരയുന്നു."

നേഴ്സ് അത് പറഞ്ഞപ്പോൾ ഇഷാൻ ഞെട്ടി. അവൻ പരിഭ്രമത്തോടെ അനിരുദ്ധിനെയും റയനെയും നോക്കി. അവരുടെ മുഖത്തും ഒരു ഭയം നിഴലിച്ചു. ഇഷാൻ അകത്തേക്ക് കയറി.

അകത്തു അവൻ കണ്ടു, ചെയറിൽ ഇരുന്നു കരയുന്ന കൊച്ചുവിനെ. ഡോക്ടർ അടുത്ത് നിന്ന് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

"എന്താ ഡോക്ടർ? എന്താ കൊച്ചു... സോറി... ഹന്നയ്ക്ക്?" ഇഷാന്റെ വാക്കുകളിൽ ഭയം പ്രകടം ആയിരുന്നു.

"are you her husband?" ഡോക്ടർ ചോദിച്ചു.

"yes, doctor. i'm ഇഷാൻ സാമുവേൽ."

"congratulations, ഇഷാൻ. your wife is pregnant. you are going to be a father."

ഇഷാൻ വീണ്ടും ഞെട്ടി. ആ ഞെട്ടൽ പതിയെ സന്തോഷത്തിലേക്കു വഴി മാറി. അവനു അവന്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല. താൻ ഒരു അച്ഛൻ ആവാൻ പോവുന്നു. അവന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു.

പക്ഷെ അപ്പോഴും കൊച്ചു എന്തിനാണ് പറയുന്നെ എന്ന് അവനു മനസിലായില്ല.

അവൻ അവളുടെ അടുത്ത് ചെന്നിരുന്നു,"കൊച്ചു, നീ എന്തിനാ കരയുന്നേ ?"

അവൾ തല ഉയർത്തി അവനെ രൂക്ഷമായി നോക്കി. അവൻ ഒന്നും മനസിലാവാതെ അവളെ നോക്കി.

"എന്താ?" അവൻ ചോദിച്ചു.

"എന്താന്നു അറിയില്ലല്ലേ! എല്ലാം ഒപ്പിച്ചു വച്ചിട്ട്, ഇപ്പൊ എന്നോട് എന്താണെന്നോ?"

ഇഷാൻ ചിരിച്ചു പോയി. അവിടെ നിന്നിരുന്ന ഡോക്ടറും നഴ്സും ചിരിയടക്കാൻ പാട് പെടുന്നുണ്ടായിരുന്നു.

"എടാ... അതിനു നീ എന്തിനാ കരയുന്നേ? സന്തോഷിക്കേണ്ട കാര്യം അല്ലെ?" അവൻ അവളുടെ കയ്യിൽ പിടിച്ചു.

"തൊടരുത് എന്നെ! ഒരു കയ്യകലത്തിൽ ഇരുന്നോണം ഇനി. എന്റെ ദേഹത്തെങ്ങാൻ തൊട്ടാൽ ആ കൈ ഞാൻ വെട്ടും." കൊച്ചു ദേഷ്യത്തിൽ പറഞ്ഞിട്ട് എഴുന്ന്ട്ട് പുറത്തേക്കു പോയി.

ഡോക്ടര് കയ്യിലിരുന്ന പ്രെസ്ക്രിപ്ഷൻ അവനു കൊടുത്തു. താങ്ക് യൂ പറഞ്ഞു അവനും കൊച്ചുവിന്റെ പിന്നാലെ ഓടി.

പുറത്തിറങ്ങി, അവിടെ നിൽക്കുന്ന അനിരുദ്ധിനെ കണ്ടതും കൊച്ചു ഓടി അവനെ ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു.

"എന്ത് പറ്റി, കൊച്ചു? ഡോക്ടർ എന്താ പറഞ്ഞെ? എന്തിന് നീ പറയുന്നെ?" അവനെ അവളെ ആശ്വസിപ്പിക്കാൻ നോക്കി. അവൾ ഒന്നും മിണ്ടാതെ കരച്ചിൽ തന്നെ.

അപ്പോഴാണ് ഒരു വളിച്ച ചിരിയോടെ ഇഷാൻ അങ്ങോട്ടേക്ക് വന്നത്. അവനെ കണ്ടതും റയാൻ ചോദിച്ചു, "എന്താടാ സംഭവിച്ചേ ? എന്താ കൊച്ചുവിന് ?"

"ഇവനെന്നെ ചതിച്ചു, ചേട്ടായി." കൊച്ചു വിങ്ങിപ്പൊട്ടിക്കൊണ്ടു പറഞ്ഞു.

"ചതിച്ചതെന്നോ?" അനിരുദ്ധും റയാനും ഞെട്ടി ഒരേ സ്വരത്തിൽ ചോദിച്ചു.

"ഡാ ഒന്ന് പതുക്കെ! ചതിച്ചതും പീഡിപ്പിച്ചതും ഒന്നും അല്ല. ഒരു കൈയബദ്ധം. അവള് ചെറുതായിട്ടൊന്നു പ്രെഗ്നന്റ് ആയി." ഇഷാൻ ചമ്മലോടെ പറഞ്ഞു.

അനിരുദ്ധും റയാനും ആദ്യം ഞെട്ടി. പിന്നീടത് പൊട്ടിചിരിയിലേക്കു വഴി മാറി. കൊച്ചു മിഴിച്ചു അവരെ നോക്കി നിന്നു.

"ഇതിനാണോ എന്റെ കൊച്ചു, നീ ഇ ചതിച്ചെന്നു പറഞ്ഞു ഈ കരച്ചില് കരഞ്ഞത്?" അനിരുദ്ധിനെ ചിരി അടക്കാൻ വയ്യ.

"ചേട്ടായി!..." അവൾ ദേഷ്യത്തോടെ തറയിൽ കാലു അമർത്തി ചവിട്ടി.

"അയ്യോ വാവേ... നമ്മുടെ വാവ!" ഇഷാൻ പെട്ടന്ന് വന്നു അവളുടെ വയറിൽ പിടിച്ചു.

കൊച്ചുവും അപ്പോഴാണ് അത് ഓർത്തത്. തന്റെ ഉള്ളിൽ ഒരു കുഞ്ഞു ജീവൻ. അത് തുടിച്ചു തുടങ്ങിയിരിക്കുന്നു. തന്റെയും ഇച്ചായന്റെയും ജീവന്റെ തുടിപ്പ്. ആദ്യം ഡോക്ടർ അത് പറയുമ്പോൾ സിനിമയിലൊക്കെ കണ്ടിട്ടുള്ള ഡെലിവറി സ്സീനുകൾ ആണ് മനസിലേക്ക് വന്നത്. അത് ഓർത്തു പേടിച്ചിട്ടാണ് കരയാൻ തുടങ്ങിയത്. പക്ഷെ ഇപ്പൊ ഇച്ചായൻ തന്റെ വയറിൽ തൊട്ടപ്പോൾ ആണ് യാഥാർഥ്യത്തിലേക്ക് വന്നത്. we ആർ ഗോയിങ് to ബി പരെന്റ്സ്.

ഇത്തവണ കൊച്ചുവിന്റെ കണ്ണ് നിറഞ്ഞതു സന്തോഷം കൊണ്ടായിരുന്നു. അവൾ നിറമിഴികളോടെ, ചുണ്ടിൽ ഒരു പുഞ്ചിരിയും ആയി ഇഷാനെ നോക്കി. അവളുടെ വയറിന്മേലുള്ള അവന്റെ കൈകളിൽ പിടിച്ചു. അവൻ അവളെ അവനോടു ചേർത്തു, മൂർദ്ധാവില് ചുംബിച്ചു. പുറത്തു നിന്ന് ജനൽ വഴി അടിക്കുന്ന ഇളം കാറ്റ് കൊണ്ട് അവർ ഒരേ സ്വപ്നം കണ്ടു കൊണ്ട് പുറത്തേക്കു നോക്കി നിന്നു..... നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചു കൊണ്ട്. ...

The end... ❤️

ഇതുവരെയും അഭിപ്രായങ്ങൾ പറയാത്തവർ കമന്റിൽ അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്
To Top