ഒരു Complicated ലൗ സ്റ്റോറി, Part 38

Valappottukal

മെഹ്രുവിന്റെ bachelorette പാർട്ടി ആണ് ഇന്ന്. അവരുടെ സ്കൂളിലെയും കോളേജിലെയും കുറച്ചു ഫ്രണ്ട്സ് എത്തിയിട്ടുണ്ട്. ഉച്ചയോടെ പരിപാടികൾ തുടങ്ങാൻ ആണ് പ്ലാൻ. ഇതിനായി റിസോർട്ടിലെ പൂള് വില്ല ആണ് ബുക്ക് ചെയ്തിരിക്കുന്നത് .

മെഹ്രു ഇതുവരെ എത്തിയിട്ടില്ല. അവളെ കാത്തിരിക്കുകയാണ് എല്ലാവരും. അമ്മു വിളിക്കാൻ പോയിരിക്കുന്നു. എല്ലാവരും അകത്തു സംസാരിച്ചിരിക്കുമ്പോൾ, കൊച്ചു മാത്രം പുറത്തേക്കിറങ്ങി.

'ഞായറാഴ്ച രാവിലെ സംസാരിച്ചതാണ് ഇഷനോട്. പിന്നീട് അവനെ വിളിച്ചിട്ടു കിട്ടിയിട്ടില്ല. ഇന്നലെ വരുമെന്ന് പറഞ്ഞിരുന്നതാ. ഇന്നിപ്പോ tuesday ആയി; ഇത്രയും നേരം ആയി. ഒരറിവും ഇല്ല. ഇന്നലത്തെ ഗെറ്റ് togetherനും വന്നില്ല. അനു ചേട്ടായി ആണെങ്കിൽ ഇഷാനെ കുറിച്ച് ചോദിക്കുമ്പോൾ മനപ്പൂർവം ഒഴിഞ്ഞു മാറുന്നത് പോലെ.' കൊച്ചുവിന് ആകെ പേടി ആയി. ടെൻഷനിൽ നഖവും കടിച്ചിരിക്കുമ്പോഴാണ് പൊന്നു അങ്ങോട്ടേക്ക് വന്നതു.

"കൊച്ചു, അനു ചേട്ടായി banquet ഹാളിൽ ഉണ്ട്. ബാക്ക്ഡ്രോപ്പിന്റെ കാര്യത്തിൽ എന്തോ കൺഫ്യൂഷൻ. നീ ഒന്ന് ചെല്ലാവോ?"

"ഹ്മ്മ്മ്... നീ വരുന്നില്ലേ?"

"ഇല്ലെടാ... ഞാൻ ഇവിടെത്തെ കാര്യങ്ങൾ നോക്കട്ടെ."

അതും പറഞ്ഞു പൊന്നു അകത്തേക്ക് പോയി. കൊച്ചു banquet ഹാളിലേക്കും.

കൊച്ചു അവിടെ ചെല്ലുമ്പോൾ, ഹാളിൽ ആരും ഇല്ല. അവൻ അനിരുദ്ധിന്റെ നമ്പർ ഡയല് ചെയ്യുമ്പോഴാണ് , അവളുടെ പുറകിൽ നിന്ന് 2 കൈകൾ അവളെ ചുറ്റിവരിഞ്ഞത്. തിരിഞ്ഞു നോക്കാതെ തന്നെ, അവൾക്കു ആളെ മനസ്സിലായി. അവൾ അനങ്ങാതെ നിന്നു.

പേടിപ്പിക്കാൻ വേണ്ടി പുറകിൽ നിന്ന് കെട്ടിപ്പിടിച്ചിട്ടും അനങ്ങാതെ നിൽക്കുന്ന കൊച്ചുവിനെ കണ്ടു, ഇഷാൻ ഞെട്ടി.

"നീ എന്താ പേടിക്കാത്തെ?" ഇഷാൻ അവളുടെ മേലുള്ള പിടി വിട്ടു, അവളെ തിരിച്ചു നിർത്തി.

"ഇമ്മാതിരി അലമ്പ് കാണിക്കാൻ, തൽകാലം ഈ പരിസരത്തു നീ മാത്രേ ഉള്ളു എന്ന് എനിക്കറിയാ. അത് കൊണ്ട്."

"ഓഹോ! അങ്ങനെ!"

"അതെ അങ്ങനെ തന്നെ!"

ഇഷാൻ ചിരിച്ചു കൊണ്ട്, കൊച്ചുവിനെ വീണ്ടും പിടിക്കാൻ ചെന്നു. അവള് അവന്റെ വയറ്റിൽ കൈ ചുരുട്ടി ഒറ്റയിടി!

"എന്റെ മാതാവേ!" അവൻ കരഞ്ഞു കൊണ്ട് അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. 1-2 മിനിറ്റ് വയറിൽ പിടിച്ചു കുനിഞ്ഞിരുന്നിട്ടു, അവൻ നേരെ ഇരുന്നു. നോക്കുമ്പോ, അവനെ നോക്കി തന്നെ, കാലിന്മേൽ കാലും കയറ്റി വച്ച്, കൊച്ചു അടുത്തുള്ള കസേരയിൽ ഇരിക്കുന്നു. കലിപ്പിൽ ആണ്.

"നിനക്കിതെന്തിന്റെ പ്രാന്താടി, കുരിപ്പേ! എന്റെ വയറിടിച്ചു കലക്കി." ഇഷാൻ അവളെ നോക്കി ദേഷ്യത്തിൽ ചോദിച്ചു.

"നിന്റെ വയറു മാത്രം അല്ല, ഫുൾ ബോഡി ചവിട്ടി കൂട്ടാൻ ഉള്ള ദേഷ്യം ഉണ്ട് എനിക്ക്. എവിടെ പോയി കിടക്കുവായിരുന്നു ഇത്ര ദിവസം?" അവളും തിരിച്ചു ദേഷ്യപ്പെട്ടു.

"ഹോ! അതിനായിരുന്നോ ? എടി പോത്തേ! ഞാൻ പറഞ്ഞതല്ലേ അമ്മാച്ചനൊക്കെ വരുന്ന കാര്യം. അവര് എന്നേം പിടിച്ചു വലിച്ചു ഇന്നലെ കുടുംബത്തോട്ടു കൊണ്ട് പോയി. പിന്നെ ഇന്ന് ഇങ്ങനെ പെട്ടന്ന് വന്നു മുന്നിൽ നിന്ന്, നിനക്കൊരു സർപ്രൈസ് തരാൻ അല്ലെ ഞാൻ മിണ്ടാതെ വന്നേ? എന്നിട്ടു നീ എനിക്ക് തന്നതോ, ഷോക്ക്! മനുഷ്യന്റെ വയറു വേദനിച്ചിട്ടു വയ്യ."

"അപ്പൊ ഫോൺ വിളിച്ചിട്ടു എടുക്കാഞ്ഞതോ? ഒരു മെസ്സേജ് പോലും അയക്കാൻ വയ്യായിരുന്നോ?" കൊച്ചുവിന്റെ കലിപ്പ് തീർന്നിട്ടില്ല.

"അത്, ചുമ്മാ... നിന്നെ ഒന്ന് പ്രാന്ത് പിടിപ്പിക്കാൻ. എന്നാലല്ലേ, സർപ്രൈസ് തരുമ്പോ ഒരു ഖും ഉണ്ടാവുള്ളു." ഇഷാൻ അവളെ ഇളിച്ചു കാണിച്ചു.

"ഭ്രാന്ത് പിടിപ്പിക്കാൻ ചെയ്തതല്ലേ? ആ ഭ്രാന്തു കൊണ്ടാ നിന്നെ ഇടിച്ചേ! ഇപ്പൊ ഹാപ്പി ആയില്ലേ?" അവൾ ദേഷ്യപ്പെട്ടു പോവാൻ എഴുന്നേറ്റു.

"ഹാ! പോവാതെടി, കാന്താരി." ഇഷാൻ അവളുടെ കൈ പിടിച്ചു വലിച്ചു, അവളെ അവന്റെ മടിയിലേക്കിട്ടു. പിന്നെയും എഴുന്നേറ്റു പോകാൻ പോയ കൊച്ചുവിനെ ചുറ്റി പിടിച്ചു. അവൾ അനങ്ങാതെ അവന്റെ മടിയിൽ ഇരുന്നു. അവന്റെ താടി അവളുടെ കഴുത്തിൽ വച്ചുകൊണ്ടു ചോദിച്ചു,"പേടിച്ചു പോയോ? ഞാൻ വീണ്ടും ഇട്ടിട്ടു പോയിന്നു തോന്നിയോ?"

"ഹ്മ്മ്മ്...മ്മ്മ്... അങ്ങനെ പോവത്തില്ല എന്ന് അറിയാം. പക്ഷെ പണ്ടത്തെ കുറെ ഓർമ്മകൾ വന്നു."

"സോറി! ഞാൻ വെറുതെ ഒരു തമാശയ്ക്കു ചെയ്തതാ!"

"സാരില്ല... ഇച്ചായി വരുമെന്ന് എനിക്ക് അറിയായിരുന്നു. " അവൾ പുഞ്ചിരിച്ചു.

"ഉവ്വ! അതെനിക്ക് മനസ്സിലായി. എന്ത് ഇടി ആയിരുന്നു. " അവൻ വയറു തിരുമി.

"അത് സാരമില്ല. ഇനി ഇങ്ങനെ തമാശ ഒപ്പിക്കാൻ തോന്നുമ്പോ, ഇത് ഓർത്താൽ മതി. "

"പോടീ, പിശാശേ!" ഇഷാൻ അവളെ തള്ളി, മടിയിൽ നിന്ന് താഴേക്കിട്ടു.

"ഡാ കൊരങ്ങാ... " കൊച്ചു താഴെ നിന്ന് ചാടി എഴുന്നേറ്റു, അവനെ അടിക്കാൻ ഓങ്ങി. ഇഷാൻ ഓടി കളഞ്ഞു.

അവനെ അവൾ ആ ഹാൾ മൊത്തം ഇട്ടു ഓടിച്ചു. അവസാനം തളർന്നു അവർ താഴെ ഇരുന്നു.

കിതച്ചു കൊണ്ടിരിക്കുന്ന കൊച്ചുവിന്റെ മടിയിലേക്കു ഇഷാൻ കിടന്നു. അവൾ അവനെ തള്ളിയിടാൻ പോവുന്നത് പോലെ കാണിച്ചു. ഇഷാൻ പെട്ടന്ന് അവളുടെ കൈ പിടിച്ചു അവന്റെ നെഞ്ചോടു ചേർത്ത് വച്ചു.

"നിന്നെ ഒഫീഷ്യൽ ആയി, ഈ ഇഷാൻ സാമുവേൽ നു വേണ്ടി, പെണ്ണ് ചോദിക്കാൻ മാളിയേക്കൽ തറവാട്ടിൽ നിന്ന് mr. ജോർജ് സാമുവേൽ വരുന്നു. കൂടെ തറവാട്ടിലെ ഇപ്പോഴത്തെ കാർന്നോത്തി ഏലിയാമ്മച്ചിയും." കൊച്ചുവിന്റെ മുഖത്തു നോക്കി കിടന്നു കൊണ്ട് ഇഷാൻ പറഞ്ഞു.

"ഏഹ്? വല്യമ്മച്ചി സമ്മതിച്ചോ?" കൊച്ചുവിന്റെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.

"സമ്മതിപ്പിച്ചു. ഇപ്പൊ നിന്നെ കാണാൻ ധൃതി പിടിച്ചിരിക്കുവാ ഇപ്പൊ അവിടെല്ലാവരും." അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.

കൊച്ചു സന്തോഷം കൊണ്ട് പെട്ടന്ന് കുനിഞ്ഞു, അവന്റെ മുഖം മുഴുവനും ചുംബനങ്ങൾ കൊണ്ട് മൂടി.

"ആഹാ! വാവ ഫുൾ ഹാപ്പി ആയല്ലോ!" അവന്റെ കവിളിൽ തടവിക്കൊണ്ട് അവൻ എഴുന്നേറ്റിരുന്നു,

"വേണെങ്കിൽ കുറച്ചു കൂടെ സന്തോഷിച്ചോ, കേട്ടോ?" അവൻ അവളെ സൈറ്റ് അടിച്ചു കാണിച്ചു.

"അയ്യടാ! ഇത്രേം സന്തോഷമേ ഉള്ളു. ബാക്കി കെട്ടു കഴിഞ്ഞിട്ട്. എന്റെ അപ്പൻ സമ്മതിച്ചിട്ടില്ല എന്ന് അറിയാല്ലോ അല്ലെ?"

"വല്യമ്മച്ചി സമ്മതിച്ചു. പിന്നെയാ നിന്റെ അപ്പൻ. ചീള് കേസ്! നമുക്ക് റെഡി ആക്കാം." ഇഷാൻ നിസാരമട്ടിൽ പറഞ്ഞു.

കൊച്ചുവിന്റെ ഫോൺ ബെൽ അടിച്ചു. അവൾ കാൾ അറ്റൻഡ് ചെയ്തു സംസാരിച്ചു. വച്ചിട്ട് ഇഷനോട് പറഞ്ഞു,

"പൊന്നു ആണ് വിളിച്ചത്. മെഹ്രു ഒക്കെ ഇപ്പൊ എത്തും. ഞാൻ പോകുവാണേ!" അവൾ എഴുന്നേറ്റു. കൂടെ ഇഷാനും.

അവർ രണ്ടു പേരും കൂടെ പുറത്തേക്കു നടന്നു. ഡോറിനടുത്തെത്തിയപ്പോൾ, കൊച്ചു തിരിഞ്ഞു ഇഷാനെ നോക്കി, "പോട്ടേ ?" എന്ന് ചോദിച്ചു. ഇഷാൻ അവളെ ചേർത്ത് നിർത്തി, നെറ്റിയിൽ ഉമ്മ വച്ചു. "ഇനി പൊയ്ക്കോ."

അവൾ അവനെ നോക്കി ചിരിച്ചിട്ട് പുറത്തേക്കു പോയി.

*************************************
മെഹ്രുവിന്റെ കല്യാണത്തിനോട് അനുബന്ധിച്ചുള്ള പരിപാടികൾ ഒക്കെ നല്ലോണം തന്നെ നടന്നു. എല്ലാം നല്ലോണം organize ചെയ്തു ഇഷാനും അനിരുദ്ധും എല്ലാവരുടെയും അഭിനന്ദനങ്ങൾ പിടിച്ചു പറ്റി. ഇഷാൻ മാത്യുവിൽ മതിപ്പുളവാക്കാൻ കിട്ടുന്ന എല്ലാ സന്ദര്ഭങ്ങളും ഉപയോഗിച്ചു. അത് നല്ലോണം വർക്ക് ഔട്ട് ആവുകയും ചെയ്തു. അതുപോലെ തന്നെ, ഇഷാൻ കൊച്ചുവിനെ നോക്കുന്നതും മാത്യു ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മാത്യു പറഞ്ഞു, ബാക്കി ഉള്ള അച്ചന്മാരും അവനെ ശ്രദ്ധിച്ചു തുടങ്ങി. എല്ലാവര്ക്കും അവനെ നല്ല മതിപ്പായിരുന്നു. കൊച്ചുവിന്റെയും ഇഷാന്റെയും കല്യാണകാര്യം മെഹ്രുവിന്റെ കല്യാണത്തിനു ശേഷം, അവനോട് സംസാരിക്കാം എന്ന് അവർ തീരുമാനിച്ചു. ഈ തിരക്കൊക്കെ കഴിഞ്ഞിട്ട്, അനിരുദ്ധ് വഴി പ്രൊപോസൽ മുന്നോട്ടു കൊണ്ട് പോവാം എന്നാണ് അവർ തീരുമാനിച്ചത്.

കല്യാണത്തിന് 3 ദിവസ്സം മുന്നേ തന്നെ ഹാഷിമിന്റെ ഒക്കെ എല്ലാ ഫ്രണ്ട്സും എത്തിച്ചേർന്നു. പിന്നെ എല്ലാം കൊണ്ടും സന്തോഷവും ബഹളവും ആയിരുന്നു.

************************************************************************************************************************************

മെഹ്രുവിന്റെയും ഹാഷിമിന്റെയും കല്യാണത്തലേന്നാണ് ഇന്ന്. പാട്ടും ഡാൻസും ഒക്കെ ഒരു സൈഡിലും, ഫുഡും കാര്യങ്ങളും വേറെ ഒരു സൈഡിലും നടക്കുന്നു.

മെഹ്രു ഒഴികെ ബാക്ക് എല്ലാവരും, കോളേജിലെ അവരുടെ ഫ്രണ്ട്സും ഒക്കെ, ഡാൻസ് ഫ്ലോറിൽ ഉണ്ട്.

മാത്യുവും പോളും അതിഥികളോടൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ്, അനിരുദ്ധിന്റെ പരെന്റ്സ് വന്നത്. പോൾ മാത്യുവിനേയും വിളിച്ചു കൊണ്ട്, അവർക്കടുത്തേക്കു ചെന്നു.

"ഹലോ ജയമോഹൻ!" പോൾ അനിരുദ്ധിന്റെ അച്ഛനെ വിഷ് ചെയ്തു.

"ആഹ്! പോൾ! സുഖം ആണോ?" ജയമോഹൻ പോളിന് കൈ കൊടുത്തുകൊണ്ട് ചോദിച്ചു.

"സുഖം സുഖം. എപ്പോ എത്തി?" പോൾ വിശേഷം ചോദിച്ചു.

"വൈകുന്നേരം ആയി. നേരെത്തെ ഇറങ്ങണം എന്ന് വിചാരിച്ചതാണ്. പക്ഷെ ജോർജിനു ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കഴിയാൻ അൽപം താമസിച്ചു. " അടുത്ത് നിൽക്കുന്ന ആളെ കാണിച്ചു കൊണ്ട് ജയമോഹൻ പറഞ്ഞു.

"ഇത്?" പോളിന് ആളെ മനസിലായില്ല.

"ഇത് ജോർജ്. ജോർജ് സാമുവൽ. അനുവിന്റെ ഫ്രണ്ടിന്റെ ഫാദർ ആണ്... ആഹ്.... നിങ്ങൾ അറിയും, ഇഷാനില്ലേ... അവന്റെ അപ്പൻ." ജയമോഹൻ ജോർജിനെ പോളിനും മാത്യുവിനും പരിചയപ്പെടുത്തി.

ഇഷാന്റെ അപ്പൻ എന്ന് കേട്ടപ്പോൾ പോളും മാത്യുവും തമ്മിൽ ഒന്ന് നോക്കി.

രണ്ടു പേരും ജോർജിന് കൈ കൊടുത്തു.

അടുത്ത് നിൽക്കുന്ന ഭാര്യയെ ജോർജ് അവർക്കു പരിചയപ്പെടുത്തി, "ഇതെന്റെ ഭാര്യ, റേച്ചൽ."

അവർ റേച്ചലിന് നമസ്കാരം പറഞ്ഞു.

പോൾ അടുത്തുണ്ടായിരുന്ന റോഷനോട് മരിയയെയും സാറയെയും പൊന്നുവിനെയും കൊച്ചുവിനെയും വിളിച്ചു കൊണ്ട് വരാൻ പറഞ്ഞു.

റോഷൻ സാറയെയും മരിയയെയും കണ്ടു പിടിച്ചു, മാത്യുവിന്റെ ഒക്കെ അടുത്തേക്ക് വിട്ടു. അപ്പോഴേക്ക് ഇഷാനും അനിരുദ്ധും അവരുടെ അടുത്ത് എത്തിയിരുന്നു.

കൊച്ചുവിനെയും പൊന്നുവിനെയും ഡാൻസ് ഫ്ലോറിൽ നിന്ന് പൊക്കാൻ റോഷൻ അൽപം കഷ്ടപ്പെട്ടു. ഒരുകണക്കിന് അവരെയും വിളിച്ചു കൊണ്ട് റോഷൻ മാത്യുവിന്റെയും പോളിന്റെയും അടുത്തേക്ക് ചെന്നു.

ഡാൻസ് കളിക്കുന്നതിനിടെ വിളിച്ചു കൊണ്ട് വന്നതിനു പൊന്നുവും കൊച്ചുവും റോഷിനെ ചീത്ത പറഞ്ഞു കൊണ്ട് വരികയായിരുന്നു. കൊച്ചു റോഷിയെ ഇടിക്കുന്നുണ്ട്. ഇടി നിർത്താൻ അവൻ, അവളുടെ കൈ രണ്ടും കൂട്ടി പിടിച്ചു വച്ചു.

അങ്ങനെ വരുന്നതിനിടെ ആണ് അവൾ മാത്യുവിന്റെ അടുത്ത് നിൽക്കുന്ന ഇഷാനെയും ഇഷാന്റെ കൂടെ നിൽക്കുന്ന ആളുകളെയും കണ്ടത്. മുന്നേ അവരുടെ ഫോട്ടോ കണ്ടിട്ടുള്ളതിനാൽ, ഇഷാന്റെ പാരന്റ്സിനു തിരിച്ചറിയാൻ അവൾക്കു ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

കൊച്ചു പെട്ടന്ന് റോഷിയുടെ കൈ വിടുവിക്കാൻ നോക്കി എങ്കിലും, വീണ്ടും ഇടിക്കാൻ ആണെന്ന് കരുതി, റോഷി കൈ വിട്ടില്ല. കൊച്ചുകുട്ടികളെ പിടിച്ചു കൊണ്ട് വരുന്നത് പോലെ റോഷി അവളെ കൊണ്ട് വന്നത്. അവളുടെ വരവും, ചമ്മിയ മുഖവും കൂടെ കണ്ടപ്പോ, ഇഷാനും അനിരുദ്ധും ചിരി കടിച്ചമർത്തി.

"റോഷിച്ചാ, കൈ വിട്, അവരൊക്കെ നോക്കുന്നു." കൊച്ചു ദയനീയം ആയി റോഷിയെ നോക്കി പറഞ്ഞു.

"നിന്റെ കൈ ഇപ്പൊ വിട്ടാൽ ചിലപ്പോ നിനക്ക് എന്നെ വീണ്ടും ഇടിക്കാൻ തോന്നും. അത് കൊണ്ട് ഇപ്പൊ വിടുന്നില്ല."

"ഇല്ല, ഇടിക്കത്തില്ല! സത്യം. നാറ്റിക്കല്ലേ.. പ്ളീസ്!"

റോഷി അവളെ ഒന്ന് നോക്കിയിട്ടു കൈ വിട്ടു. അപ്പോഴേക്ക് അവർ അവരുടെ അടുത്തെത്തി കഴിഞ്ഞിരുന്നു. പൊന്നു വേഗം അനിരുദ്ധിന്റെ അമ്മ, ലക്ഷ്മിയുടെ അടുത്ത് ചെന്ന് നിന്നു. അവർ അവളുടെ കയ്യിൽ പിടിച്ചു.

"എന്നതാടാ, നീ കൊച്ചിന്റെ കയ്യ് പിടിച്ചു കെട്ടിക്കൊണ്ടു വന്നേ ?" പോൾ കൊച്ചുവിനെ ചേർത്ത് പിടിച്ചുകൊണ്ടു, മകനോട് ചോദിച്ചു.

"അവളെന്നെ പിടിച്ചു ഇടിക്കുവായിരുന്നപ്പ. ഡാൻസ് കളിക്കുമ്പോ വിളിച്ചോണ്ട് വന്നെന്ന് പറഞ്ഞു." റോഷി കാര്യം പറഞ്ഞു.

കൊച്ചു തല താഴ്ത്തിനിന്നു. അവൾ ആകെ ചമ്മി നിൽക്കുകയാണ്.

"അത് പിന്നെ ഡാൻസ് കളിയ്ക്കാൻ സമ്മതിക്കാതിരുന്നാൽ ആർക്കായാലും ദേഷ്യം വരും." ജോർജ് കൊച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

കൊച്ചു ഒരു വളിച്ച ചിരിയോടെ തല ഉയർത്തി ജോർജിനെ നോക്കി. അവളുടെ നിൽപ്പ് കണ്ടു എല്ലാവരും ചിരിക്കുകയാണ്.

"ഇതാണ് എന്റെ മോള്, ഹന്നാ. കൊച്ചു എന്ന് വിളിക്കും." മാത്യു അവർക്കു മകളെ പരിചയപ്പെടുത്തി.

"മോളിങ്‌ വന്നേ..." റേച്ചൽ അവളെ അടുത്തേക്ക് വിളിച്ചു. അവൾ അവരുടെ അടുത്തേക്ക് ചെന്നു. റേച്ചൽ അവളുടെ കൈയ്യിൽ പിടിച്ചു. അവർക്കു അവളെ കണ്ടിട്ടും കണ്ടിട്ടും മതി വരാത്തത് പോലെ, അവളെ തന്നെ നോക്കി നിന്നു.

അപ്പോഴേക്ക് ഏതൊക്കെയോ പരിചയക്കാര് വന്നു, മാത്യുവും പോളും അവരുടെ ഭാര്യമാരുടെ കൂടെ അങ്ങോട്ടേക്ക് പോയി. ഇഷാൻ റേച്ചലിന്റെ അടുത്ത് വന്നു, അവരുടെ തോളത്തു താടി വച്ചു നിന്നു. റേച്ചൽ അവനെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചു.

"ഞങ്ങളെ മനസിലായായിരുന്നോ?" റേച്ചൽ അവളോട് ചോദിച്ചു.

"ഹ്മ്മ്... ഫോട്ടോ കാണിച്ചു തന്നിട്ടുണ്ട്." അവൾ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു.

ഇഷാൻ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു. കൊച്ചുവിനെ കണ്ട അന്ന് മുതൽ അവൻ ആഗ്രഹിക്കുന്നതാണ് , അവന്റെ അപ്പനെയും അമ്മയെയും അവന്റെ പെണ്ണിനെ നേരിട്ട് പരിചയപ്പെടുത്തണം എന്ന്. അത് ഇന്ന് സാധിച്ചിരിക്കുന്നു. അവന്റെ സന്തോഷം മനസ്സിലാക്കിയെന്നോണം, റേച്ചൽ അവന്റെ കവിളിൽ അവരുടെ കൈവച്ച് ചേർത്തു പിടിച്ചു, കൊച്ചുവിനോട് ചോദിച്ചു, "എന്റെ മോന് മോളില്ലാതെ പറ്റില്ല എന്നൊക്കെയാ പറയുന്നേ. എന്റെ മോന്റെ പെണ്ണാവാൻ സമ്മതം ആണോ മോൾക്ക് ?"

കൊച്ചുവിന്റെ മുഖം നാണം കൊണ്ട് താഴ്ന്നു. അവളുടെ കവിളുകൾ ചുവന്നു വന്നു.

റേച്ചൽ അവളെ ചേർത്ത് പിടിച്ചു.

"എനിക്കും വയ്യ ഇനി വെയിറ്റ് ചെയ്യാൻ. എത്രയും പെട്ടന്ന് എനിക്ക് എന്റെ മോളെ കൊണ്ട് പോണം, നമ്മുടെ വീട്ടിലേക്കു, കേട്ടോ ഇച്ചായ?" റേച്ചൽ ജോർജിനെ നോക്കി പറഞ്ഞു.

"പിന്നെന്താ! മാത്യുവും സാറയും സമ്മതം എന്ന് ഒരു വാക്ക് പറഞ്ഞാ, അടുത്ത നിമിഷം മിന്നുകെട്ട്. മതിയോടാ, മക്കളെ?" ജോർജ് ഇഷനോടും കൊച്ചുവിനോടും ചോദിച്ചു.

"എനിക്ക് പണ്ടേ സമ്മതം അല്ലെ, അപ്പാ." അവൻ ജോർജിന്റെ തോളത്തു കയ്യിട്ടുകൊണ്ട് പറഞ്ഞു.

അമ്മു അപ്പൊ അങ്ങോട്ടേക്ക് വന്നു, കൊച്ചുവിനെ വിളിച്ചു. അപ്പുറത്തു ആരൊക്കെയോ അന്വേഷിക്കുന്നു അവളെ എന്ന്.

കൊച്ചു റേചലിനോടും ജോർജിനോടും പറഞ്ഞിട്ട്, ഇഷാനെ ഒന്ന് പാളി നോക്കി, അമ്മുവിൻറെ ഒപ്പം പോയി.

റേച്ചലും ജോർജും ഇഷാനെ നോക്കി സെലക്ഷൻ സൂപ്പർ എന്ന് കാണിച്ചു. ഇഷാൻ നിറഞ്ഞ സന്തോഷത്തോടെ അവൾ പോവുന്നതും നോക്കി നിന്നു.

*****************************************************************
അമ്മു കൊച്ചുവിനെയും കൊണ്ട് പോയത് അവളുടെ അച്ഛൻപെങ്ങളുടെ അടുത്തേക്കാണ്.

"ധാ ലിസി ആന്റി, കൊച്ചു." കൊച്ചുവിനെ അവരുടെ അടുത്ത് നിർത്തി കൊണ്ട് അമ്മു പറഞ്ഞു.

"ആ കൊച്ചു, നീ ഇങ്ങു വാ." ലിസി അവളുടെ കൈ പിടിച്ചു കൊണ്ട്, അടുത്തുള്ള കോട്ടേജിലേക്ക് പോയി. അവൾ തിരിഞ്ഞു അമ്മുവിനെ നോക്കി, എന്താ കാര്യം എന്ന് ചോദിച്ചു. അവൾ അറിയില്ല എന്ന് പറഞ്ഞു, അവരുടെ പുറകെ ചെന്നു.

cottageലെ ഒരു ബെഡ്റൂമിലേക്ക് ആണ് അവർ കൊച്ചുവിനെ വിളിച്ചു കൊണ്ട് ചെന്നത്. അവിടെ ആരൊക്കെയോ ഉണ്ടായിരുന്നു. അവർ മുറിയിലേക്ക് ചെന്നതും, അവിടെ ബെഡിൽ ഇരുന്ന ഒരു സ്ത്രീയോടായി, ലിസി പറഞ്ഞു, "നിതാ, ഇതാ താൻ ചോദിച്ച കുട്ടി".

നിതാ എന്ന് ലിസി വിളിച്ച സ്ത്രീ എഴുന്നേറ്റു വന്നു. കണ്ടാൽ അറിയാം, ഒരു typical "സൊസൈറ്റി" ലേഡി. ഒരു ഹെവി സിൽക്ക് സാരിയും, അതിനു ചേരാത്ത കട്ടിയുള്ള കുറെ ഗോൾഡും, പിന്നെ ഇതിനോടും, അവരോടും ചേരാത്ത make അപ്പും.

അവർ വന്നു അവളെ നോക്കി ചിരിച്ചു കാണിച്ചു. കൊച്ചു അവരെ ഒരു ഫോര്മാലിറ്റിക്കു ചിരിച്ചു കാണിച്ചു.

"ആഹാ! മോളങ്ങു വല്യ പെണ്ണായല്ലോ. മോള് സ്കൂളിൽ പടിക്കുമ്പോഴാ ഞാൻ അവസാനം മോളെ കണ്ടേ. എന്നെ മനസിലായി കാണില്ല എന്ന് അറിയാം. ഞാൻ നിതാ. നിതാ കുരിയൻ. മോളുടെ അപ്പനും മമ്മി ക്കും ഒക്കെ എന്നെ അറിയാം. മോളിപ്പോ എന്ത് ചെയ്യുന്നു?"

"ഞാൻ പപ്പയെ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഹെല്പ് ചെയ്യുവാന്, ആന്റി."

അങ്ങോട്ടേക്ക് ലിസി മാത്യുവിനേയും സാറയെയും കൂട്ടി വന്നു. അവരുടെ കൂടെ നല്ലോണം ഡ്രെസ് ചെയ്ത, കാണാൻ സുന്ദരൻ ആയ ഒരു പയ്യനും ഉണ്ടായിരുന്നു.

"ഹലോ മാത്യുച്ചായ... എന്തൊക്കെ ഉണ്ട് വിശേഷം?" മാത്യുവിനെ കണ്ട മാത്രയിൽ നിത അയാളോട് ചോദിച്ചു.

"നന്നായിരിക്കുന്നു നിതാ... കുര്യൻ വന്നില്ലേ?" മാത്യു ചോദിച്ചു.

"അച്ചായൻ ഡൽഹിയിൽ പോയിരിക്കുവാ, ബിസിനസ് ന്റെ ആവശ്യത്തിന്. അടുത്ത ആഴ്ച എത്തും. എന്റെ മോനെ പരിചയപ്പെട്ടോ? " അവർ കൂടെ ഉള്ള പയ്യനെ കൊച്ചുവിന്റെ മുന്നിലേക്ക് പിടിച്ചു നിർത്തിക്കൊണ്ട് പറഞ്ഞു, "മോളെ ഇതാണ് എന്റെ മോൻ, നീൽ. ഡോക്ടർ ആണുട്ടോ. md ഒക്കെ കഴിഞ്ഞു എത്തിയിട്ട് ഇപ്പൊ 7-8 മാസമേ ആയിട്ടുള്ളു."

കൊച്ചുവിനും അമ്മുവിനും അപകടം മണത്തു. അവർ പേടിയോടെ തമ്മിൽ നോക്കി. മാത്യുവിനും കാര്യം മനസിലായി. അയാൾ മകളുടെ ഭാവങ്ങൾ നോക്കി കാണുകയായിരുന്നു.

"ഹൈ ഹന്നാ... " നീൽ കൊച്ചുവിന് നേരെ കൈ കാണിച്ചു.

കൊച്ചു യാന്ത്രികമായി അവളുടെ കൈയും നീട്ടി. നീൽ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഷേക്ക് ഹാൻഡ് ചെയ്തു.

"എനിക്ക് മോളെ നല്ല ഇഷ്ടപ്പെട്ടു. കുറച്ചു മുന്നേ നീലിനു കാണിച്ചു കൊടുത്തപ്പോ, അവനും ഇഷ്ടമായി എന്ന് പറഞ്ഞു. വളച്ചു കേട്ടില്ലാതെ കാര്യം പറയാല്ലോ മാത്യുച്ചായ, എന്റെ മോനെകൊണ്ട് ഹന്നയെ കല്യാണം കഴിപ്പിച്ചാൽ കൊള്ളാം എന്ന് എനിക്കുണ്ട്. എന്താ നിങ്ങളുടെ അഭിപ്രായം?"

മാത്യു എന്തെങ്കിലും പറയുന്നതിന് മുൻപേ, ലിസി ചാടി കയറി പറഞ്ഞു, " ഇഷ്ടപെടാതിരിക്കാൻ എന്താ ഇപ്പൊ? നല്ല ഒന്നാന്തരം ഒരു പയ്യൻ. ആർക്കാ വേണ്ടാന്ന് വയ്ക്കാൻ തോന്നുന്നത്, അല്ലിയോ ഇച്ഛയാ ?" ലിസി ചിരിച്ചുകൊണ്ട് മാത്യുവിനെ നോക്കി. സാറ ഇത് കേട്ടതും, ഇഷ്ടപ്പെടാതെ പുറത്തേക്കു പോയി.

മാത്യു അവളെ ഒന്ന് നോക്കിയിട്ടു, നിതയോടു പറഞ്ഞു, "നമുക്ക് ആലോചിക്കാം, നിതാ. സമയം ഉണ്ടല്ലോ. എന്തായാലും എനിക്ക് വലുത് എന്റെ മോളുടെ ഇഷ്ടം ആണ്. അവൾക്കു ഇഷ്ടപ്പെടുവാനെങ്കിൽ നമുക്ക് ആലോചിക്കാം." മാത്യു, അപ്പോഴും ഞെട്ടി നിൽക്കുകയായിരുന്ന കൊച്ചുവിനെ ചേർത്ത് പിടിച്ചു. അവൾ മാത്യുവിനെ നോക്കി, അവളുടെ കണ്ണുകളിൽ ഭയം നിറഞ്ഞു നിന്നിരുന്നു. അയാൾ ഒന്നും ഇല്ലെന്നു, കണ്ണടച്ച് കാണിച്ചു.

"അവൾക്കെന്തു ഇഷ്ടക്കേടുണ്ടാവാനാ... എന്തായാലും ഒരു കാര്യം ചെയ്യൂ. പിള്ളേര് സംസാരിക്കട്ടെ. എന്നിട്ടു അവര് തന്നെ തീരുമാനം എടുക്കട്ടേ." ലിസി പറഞ്ഞു.

കൊച്ചു ഞെട്ടലോടെ ലിസിയെ നോക്കി.

അവർ ഒന്നും കൂസാതെ, കൊച്ചുവിനോട് പറഞ്ഞു, "കൊച്ചു, നീ നീലിനെ വിളിച്ചു കൊണ്ട് പുറത്തേക്കു ചെല്ലു. ചെല്ല് നീൽ".

കൊച്ചു ദയനീയം ആയി മാത്യുവിനെ നോക്കി, അയാൾ പറഞ്ഞു, "മോള് ചെല്ലു."

കൊച്ചു ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു. നീൽ പുറകെയും....

തുടരും

ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്
To Top