ഒരു Complicated ലൗ സ്റ്റോറി, Part 37

Valappottukal

ഏലിയാമ്മ പിന്നെയും ഉടക്കുണ്ടാക്കാൻ നോക്കിയെങ്കിലും, ജോർജും ഫിലിപ്പും വിട്ടു കൊടുത്തില്ല. അവസാനം ഒരിക്കലും മിണ്ടാത്ത റേച്ചൽ കൂടെ, മകനു വേണ്ടി എതിർത്ത് സംസാരിച്ചപ്പോൾ, അവർ ഒന്നടങ്ങി. ചെറിയ മുറുമുറുപ്പുകൾ പിന്നെയും ഏലിയാമ്മയുടെ ഭാഗത്തു നിന്നും ഉണ്ടായി എങ്കിലും, ആരും അത് ഗൗനിച്ചില്ല. അത്താഴം കഴിഞ്ഞു എല്ലാവരും ഉറങ്ങാനായി പിരിഞ്ഞു.

തിരിച്ചു റൂമിൽ എത്തിയപ്പോഴാണ് ഇഷാൻ ഫോൺ എടുത്തു നോക്കുന്നത്. കൊച്ചുവിന്റെ 2 മിസ്സ്ഡ് കോൾസും ഒരു മെസ്സേജും കിടപ്പുണ്ട്. എന്തായി എന്ന് അറിയാൻ ആണ്.

അവൻ അവളുടെ നമ്പർ ഡയല് ചെയ്തു. ഒറ്റ റിങ്ങിൽ ഫോൺ എടുത്തു.

"ഹലോ ഇച്ചായ..."

"എന്താ വാവേ കിടന്നില്ലേ?"

"കിടക്കാനോ? അവിടെ എന്തായി എന്ന് അറിയാഞ്ഞിട്ടു എനിക്ക് ഇരിക്കാൻ പോലും പറ്റിയിട്ടില്ല. അപ്പോഴാ കിടക്കാൻ."

"അച്ചോടാ...  വാവ കാൾ കാത്തിരിക്കുവായിരുന്നോ?"

"കൊഞ്ചാതെ കാര്യം പറ മാൻ!"

"ഹോ! റൊമാന്റിക് ആവാനും സമ്മതിക്കൂല്ല ഈ മൂരാച്ചി."

"റൊമാൻസ് ഒക്കെ പിന്നെ ആവാം, ഇപ്പൊ കാര്യം പറ."

"കാര്യം പറഞ്ഞാൽ റൊമാന്റിക് ആകുവോ?"

"അതൊക്കെ ആലോചിക്കാം. ഇപ്പൊ പറ." കൊച്ചു ആകെ ടെൻഷനിൽ ആണ്.

"ഇവിടെ വല്യമ്മച്ചി ഒരു രക്ഷ ഇല്ല. അടുക്കുന്നില്ല. പക്ഷെ അപ്പനും പെപ്പനും ബാക്കി എല്ലാവരും കട്ടയ്ക്കു കൂടെ ഉണ്ട്. എന്ത് വന്നാലും നടത്തും എന്ന് ഡിക്ലറേഷൻ ഒക്കെ ഉണ്ടായിരുന്നു പേപ്പന്റെ വക."

"ശരിക്കും? പേപ്പൻ സമ്മതിച്ചു???" കൊച്ചുവിന് വിശ്വസിക്കാൻ ആയില്ല.

"ആടോ! പേപ്പൻ അറിഞ്ഞപ്പോ തൊട്ടു ഫുൾ സപ്പോർട്ട് ആണ്. നിന്നെ എത്രയും വേഗം നേരിൽ കാണണം എന്നൊക്കെ പറയുന്നുണ്ട്. പേപ്പൻ മാത്രം അല്ല. നിന്റെ ഭാവി അമ്മായി അപ്പനും അമ്മയും നിന്നെ കാണാൻ ധൃതി വച്ചിരിക്കുവാ."

കൊച്ചു ചിരിച്ചു.

"ഇപ്പൊ ടെൻഷൻ ഒക്കെ മാറിയോ?"

"ഹ്മ്മ്മ് ഏറെകുറെ! പക്ഷെ വല്യമ്മച്ചി...!"

"അത് നീ പേടിക്കേണ്ട, ഇനിയൊപ്പോ കല്യാണം വരെ ഉടക്കുണ്ടാക്കാൻ ചാൻസ് ഇല്ല. പക്ഷെ നീ ഇച്ചിരി prepared ആയിട്ട് വേണം വരാൻ. മുറ്റു ഐറ്റം ആണ്. നല്ലോണം ചൊറിഞ്ഞു പണ്ടാരം അടക്കും. ക്ഷമയുടെ ഉസ്താദ് ആയ സിസിലി ആന്റിയെ വരെ ഓടിച്ച ആളാണ്."

"ഇച്ചായ... എനിക്കെന്തോ പേടി ആവുന്നു."

"നീ ധൈര്യം ആയിട്ടിരി. ഞാൻ ഇല്ലേ നിന്റെ കൂടെ?" ഇഷാൻ അവളെ സമാധാനിപ്പിച്ചു.

"ഹ്മ്മ്മ് ഓക്കേ... ഇച്ചായൻ എപ്പോഴാ വരുന്നേ?"

"നാളെ തിരിക്കാൻ ആണ് ഇരുന്നെ. പക്ഷെ, ഇവിടെ കുറച്ചു പരിപാടി ഉണ്ട്. അമ്മാച്ചനും അമ്മാമ്മയും, ചാച്ചനും ഒക്കെ വരുന്നുണ്ട്. നമ്മുടെ കാര്യം സംസാരിക്കാൻ തന്നാ. സോ, monday വരാം എന്ന് വച്ചു."

"അവർക്കൊക്കെ എതിർപ്പ് കാണുവോ ഇച്ചായി?" കൊച്ചുവിന് വീണ്ടും ടെൻഷൻ.
ഹേയ്! അവർക്കൊക്കെ സമ്മതം ആണ്. അന്ന് ഞാൻ പിണങ്ങി പോയപ്പോൾ തന്നെ അമ്മനേം അപ്പേനേം ഇവരൊക്കെ കുറെ ചീത്ത പറഞ്ഞതാ. പഴയ കാര്യങ്ങൾ പറഞ്ഞു, ചെക്കന്റെ ജീവിതം നശിപ്പിക്കുന്നു എന്ന് പറഞ്ഞു. സൊ ഇവരെ പേടിക്കാൻ ഇല്ല."

"നിങ്ങൾ ഒക്കെ എപ്പോഴാ ഇങ്ങോട്ടേക്കു വരുന്നേ?"

"അത് ഹാഷിടേം മെഹ്റുവിന്റേം കല്യാണം കഴിഞ്ഞേ കാണുള്ളൂ. അത് കഴിഞ്ഞാൽ എത്രയും പെട്ടന്ന് തന്നെ വരും."

"ഹ്മ്മ്മ്... റോബ്സൺ അങ്കിലും ഫാമിലിയും ഇവരുടെ കല്യാണം കഴിഞ്ഞാൽ ഉടനെ തന്നെ വരും എന്നാണു അന്ന് അപ്പ പറഞ്ഞെ."

"നീ പേടിക്കാതെടി മോളെ! അതൊക്കെ ശരിയാക്കാൻ അല്ലിയോ നിന്റെ ഇച്ചായൻ."

കൊച്ചു ഒന്ന് മൂളുക മാത്രം ചെയ്തു.

"നിനക്ക് ഇപ്പോഴും സംശയം ആണോ കൊച്ചു, ഞാൻ നിന്നെ ഇട്ടിട്ടു പോകുവോ എന്ന്?"

"അതല്ല, ഇച്ചായി. എന്തോ വെല്യ ഒരു പേടി മനസ്സില്. ഒക്കെ കൈവിട്ടു പോകുവോ എന്ന്."

"വാവേ... നീ ഇങ്ങനെ ടെൻഷൻ ആകാതെ. നിന്നെ ഒരിക്കൽ കൂടെ ഞാൻ കൈവിട്ടു കളയില്ല. നീ എന്റെ പെണ്ണ് ആണ്, കൊച്ചു. നിന്നെ കണ്ണ് വച്ച് ഒരു റോബ്സണും വരണ്ട, അയാടെ മോനും വരണ്ട."

കൊച്ചു വീണ്ടും മൂളി.

"മതി കൊച്ചു ടെൻഷൻ അടിച്ചത്. നീ വേറെ ഒന്നും ആലോചിക്കേണ്ട. നിന്നെ ഞാൻ കെട്ടും. ഞാനേ കെട്ടതുള്ളു. അത്രേം മാത്രം നീ ആലോചിച്ചാൽ മതി. വേറെ ഒരു scenario യും ആലോചിച്ചു ആ കുഞ്ഞിത്തല പൊകയ്ക്കണ്ട. കേട്ടല്ലോ?"

"ആയ്കോട്ടെ ." കൊച്ചു ചിരിച്ചു.

"ഇനി എന്റെ മോള് ഇച്ഛയാനു ഒരു പട്ടു പാടി തന്നേ..."

"അയ്യടാ... ഒരു പാട്ടു. വന്നു വന്നു ഇച്ചായി ഭയങ്കര പൈങ്കിളി ആയി കേട്ടോ?"

"സ്നേഹം കൂടുമ്പോ, പ്രേമിക്കുന്ന ഒരു മാതിരി പെട്ട എല്ലാ ആൾക്കാരും നല്ല പൈങ്കിളി ആവും. അങ്ങനെ ആവാതെ വളരെ rare ആയിട്ടുള്ള കുറച്ചു സാധനങ്ങളെ കാണു. അതിൽ പെട്ടതാണ് നീ!"

"ഹിഹി! ചെക്കൻ കലിപ്പായല്ലോ! പിണങ്ങാതെന്നേ. ഇപ്പൊ എന്താ? ഞാൻ പാട്ടു പാടണം, അത്രല്ലേ ഉള്ളു? പാടി തരാം."

"എനിക്കെങ്ങും കേൾക്കേണ്ട നിന്റെ പാട്ടു. ഞാൻ ഉറങ്ങാൻ പോകുവാ. നീ പോയി എന്താന്നു വച്ചാൽ ചെയ്യൂ."

അതിനു മറുപടി ആയി, കൊച്ചു പാടി തുടങ്ങി,

Moongil Thottam.. Mooligai Vaasam..
Neranja Vaanam.. Nee Paadum Geetham..
Pournami Iravu.. Pani Vizhum Kaadu..
Othaiyadi Paatha.. Unkuda Podinada..
Ithu Pothum Enaku.. Ithu Pothume..
Vaerenna Venum Nee Pothume..
Ithu Pothum Enaku.. Ithu Pothume..
Vaerenna Venum Nee Pothume..

Moongil Thottam.. Mooligai Vaasam..
Neranja Vaanam.. Nee Paadum Geetham..

Marangal Nadungum, Maargazhi Erikka..
Ratham Uraiyum Kulirum Irukka..
Ushnam Yaasikkum, Udalum Irukka
Otha Porvaiyila, Iruvarum Irukka..
Ithu Pothum enaku.. Ithu Pothume..
Vaerenna Venum Nee Pothume..
Ithu Pothum enaku.. Ithu Pothume..
Vaerenna Venum Nee Pothume..

Moongil Thottam.. Mooligai Vaasam..
Neranja Vaanam.. Nee Paadum Geetham..
Pournami Iravu.. Pani Vizhum Kaadu..
Othaiyadi Paatha.. Unkuda Podinada..
Ithu Pothum enaku.. Ithu Pothume..
Vaerenna Venum Nee Pothume..
Ithu Pothum enaku.. Ithu Pothume..
Vaerenna Venum Nee Pothume..

പാട്ടു പാടി നിർത്തി കഴിഞ്ഞിട്ടും ഇഷാന്റെ ഒച്ചയൊന്നും കേട്ടില്ല.

"ഇച്ചായ... ഉറങ്ങിയോ?"

"ഇല്ല, വാവേ..."

"പിന്നെ എന്താ ഒന്നും മിണ്ടാത്തെ?"

"നിന്റെ പാട്ടു കേട്ടപ്പോൾ, ഐ ഫീൽ ലൈക് seeing യൂ. "

"വേഗം വാ... എനിക്ക് ഇങ്ങനെ പിരിഞ്ഞിരുന്നു മടുത്തു ഇച്ചായി. ഐ want to be yours. എത്രയും വേഗം."

"ഇച്ചായൻ വേഗം വരാം, കേട്ടോ. എന്നിട്ടു എന്റെ പെണ്ണിനേം കെട്ടിക്കൊണ്ടു ഇങ്ങു പോരാം."

അവൾ ചിരിച്ചു.

"എന്നാ ശരി. ഇച്ചായി കിടന്നോ. എനിക്ക് ഉറക്കം വരുന്നു. "

"ഹോ! ഇങ്ങനെ ഒരു അൺറൊമാന്റിക് മൂരാച്ചി. ഒന്ന് റോമൻസി വന്നപ്പോഴേക്കും ഉറങ്ങാൻ. നിന്നെ ഞാൻ ശെരിയാക്കി താരാട്ടാ. കല്യാണം ഒന്നും കഴിഞ്ഞോട്ടെ. നീ ഉറങ്ങുന്നത് എനിക്കൊന്നു കാണണം."

"അയ്യടാ! ഒന്ന് പോയെടാർക്കാ!" അവൾ ചിരിച്ചു.

"എന്നാൽ നീ പോയി കിടന്നു ഉറങ്ങു. നാളെ വിളിക്കാം."

"ഗുഡ് നൈറ്റ്, ഇച്ചായാ... ഐ ലവ് യൂ."

"ലവ് യൂ റ്റൂ, വാവേ... മതി ഉണ്ടകണ്ണു തുറന്നിരുന്നു. അടച്ചു വയ്ക്കു. ഗുഡ് നൈറ്റ്."

"ശരി... അടച്ചു. വയ്ക്കുവാണെ"

"ഹ്മ്മ്മ്... ഓക്കേ."

**********************************************************************************************************************************

പിറ്റേന്ന് റേച്ചലിന്റെ വീട്ടുകാർ എത്തി ചേർന്നിരുന്നു. അവർക്കും ഈ പ്രൊപ്പോസലിനോട് 100 വട്ടം സമ്മതം ആയിരുന്നു. ഏലിയാമ്മ കുത്തിതിരിപ്പുണ്ടാക്കാൻ നോക്കി എങ്കിലും, അവർ അത് പ്രതീക്ഷിച്ചിരുന്നത് കാരണം, അത് ഏറ്റില്ല. പ്രൊപ്പോസലും ആയി മുൻപോട്ടു പോവാൻ തന്നെ ആയി തീരുമാനം.

"എന്റെ ഇഷ്ടത്തിന് ഈ കല്യാണം നടക്കില്ല. അത് നിങ്ങൾ ഒക്കെ ഓർത്തോ." ഏലിയാമ്മ തറപ്പിച്ചു പറഞ്ഞു.

"അമ്മച്ചിയുടെ സമ്മതം ഞങ്ങൾ നോക്കുന്നില്ല അമ്മച്ചി." ഫിലിപ്പ് പറഞ്ഞു, " എന്തൊക്കെ ചെയ്താലും ഇത് തന്നെ നടക്കും. പിന്നെ അമ്മച്ചി ഉടക്കാനും, കയറി വരുന്ന ആ പെങ്കൊച്ചിനെ വിഷമിപ്പിക്കാനും ആണ് ഭാവം എങ്കിൽ, പിന്നെ ഈ വയസ്സാംകാലത്തു ഇവിടെ ഒറ്റയ്ക്ക് താമസിക്കേണ്ടി വരും. അല്ല, മര്യാദയ്ക്ക് പെരുമാറാം എങ്കിൽ, ഞങ്ങളൊക്കെ എന്നും അമ്മച്ചിടെ കൂടെ തന്നെ ഉണ്ടാകും."

"എവിടെയോ കിടക്കുന്ന ഒരു പെണ്ണിന് വേണ്ടിയാണോടാ നീ ഒക്കെ സ്വന്തം അമ്മച്ചിയെ തള്ളിപ്പറയുന്നത് ."

"ആരും ആരെയും തള്ളിപ്പറയുന്നില്ല. അമ്മച്ചിയും തള്ളിപ്പറയരുത്. അമ്മച്ചി ഒരാളുടെ വാശി കൊണ്ടല്ലേ, എന്റെ കൊച്ചൻ ഇക്കഴിഞ്ഞ 3 വര്ഷം കണ്ണീരുകുടിച്ചതു. അത് കണ്ടിട്ട് പോലും, അമ്മച്ചിക്ക് അമ്മച്ചിടെ വാശി കളയാൻ തോന്നിയില്ലല്ലോ. അങ്ങനെ ഒരാൾക്ക് വേണ്ടി, എന്തിനു അവൻ ഇനിയും അവന്റെ ഇഷ്ടം വേണ്ട എന്ന് വയ്ക്കണം. പിന്നെ എവിടെയോ കിടക്കുന്ന കുട്ടിക്ക് വേണ്ടി അല്ല ഞങ്ങൾ അമ്മച്ചിയോടു വഴക്കിടുന്നത്. നമ്മുടെ ഉണ്ണിമോന് വേണ്ടി ആണ് ഈ തീരുമാനം. പിന്നെ, അന്ന് അമ്മച്ചിയുടെ ഇഷ്ടം പോലെ സാറയുമായി എന്റെ കല്യാണം കഴിഞ്ഞിരുന്നു എങ്കിൽ, ഇവിടെ ജനിക്കേണ്ട കുട്ടി ആണ് അവൾ, എന്റെ മകളായി വളരേണ്ടവൾ. അവളെയും വിഷമിപ്പിക്കാൻ എനിക്ക് ആവില്ല. അത് കൊണ്ട് അമ്മച്ചി വെറുതെ വാശി പിടിച്ചു നടന്നു, ബിപി കൂട്ടേണ്ട. വെറുതെ കുറച്ചു നാളു ഹോസ്പിറ്റലിൽ കിടക്കാം എന്നേ ഉള്ളു. ഒരു കാരണം കൊണ്ടും ഇവിടെ ആരും, ഈ കല്യാണത്തിൽ നിന്ന് പിന്മാറില്ല." ഫിലിപ്പ് പറഞ്ഞു നിർത്തി.

"ഏലിയാമ്മേ, എന്തിനാണ് ഇനിയും ഈ ദേഷ്യം. ഒക്കെ കഴിഞ്ഞു പോയ കാര്യങ്ങൾ അല്ലെ? ഇനി ജീവിക്കേണ്ടത് കുട്ടികൾ അല്ലെ? അവൻ അവനിഷ്ടപ്പെട്ട പെണ്ണിനെ കല്യാണം കഴിക്കട്ടെ. നമ്മൾ ഒക്കെ ഇനി എത്ര നാളാണ്. നമ്മുടെ കുറച്ചു നാളത്തെ സന്തോഷത്തിനു വേണ്ടി, പിള്ളേരുടെ ജീവിതം നശിപ്പിക്കണോ?" റേച്ചലിന്റെ അമ്മ റോസി പറഞ്ഞു.

"പിള്ളേരവർക്കു ഇഷ്ടപ്പെട്ടത് പോലെ ജീവിക്കട്ടെ ഏലിയാമ്മേ. വെറുതെ അവരുടെ സന്തോഷം തല്ലിക്കെടുത്തിയിട്ടു എന്തിനാ!" റേച്ചലിന്റെ അപ്പൻ കുര്യച്ചൻ ആണ്.

"നിങ്ങൾ എല്ലാവരും ഒറ്റക്കെട്ടായ സ്ഥിതിക്ക് ഞാൻ ഇനി എന്നാ പറഞ്ഞിട്ടെന്തിനാ. എല്ലാവരുടെയും ഇഷ്ടം പോലെ നടക്കട്ടെ. ഞാൻ ആയിട്ട് എതിര് നിക്കുന്നില്ല. " ഏലിയാമ്മ അത് പറഞ്ഞിട്ട് എഴുന്നേറ്റു അകത്തേക്ക് പോയി.

എല്ലാവരും സമാധാനത്തോടെ ഒന്ന് നിശ്വസിച്ചു.

"എടാ മോനെ! ഇവിടെ അപ്പൊ ഒരുമാതിരി ശെരി ആയിട്ടുണ്ട്. ഇനി അവിടെ ചെന്ന് കഴിയുമ്പോ അവളുടെ അപ്പൻ എങ്ങാനും ഇ കല്യാണം വേണ്ട എന്ന് പറയുവോ?" കുര്യച്ചൻ ഇഷാനിന്റെ അടുത്ത് വന്നു ഇരുന്നു കൊണ്ട് ചോദിച്ചു.

"സംശയമില്ലാതില്ല. നിങ്ങൾ ഒകെ കൂടെ എങ്ങനെ എങ്കിലും സമ്മതിപ്പിച്ചേക്കണേ!". ഇഷാൻ എല്ലാവരെയും നോക്കി പറഞ്ഞു.

"അവര് എതിര് നിക്കുവാണെങ്കിൽ പിന്നെ ഒന്നും നോക്കാനില്ല. നീ അവളേം വിളിചോണ്ടിങ് പോരെ!" ഇഷാന്റെ ചാച്ചൻ, സ്റ്റീഫൻ ആണ് അത് പറഞ്ഞത്.

"അതാണ് ചാച്ചാ പ്രശ്നം. അവൾക്കു അവളുടെ അപ്പന്റെ വാക്കിനു എതിര് പറയാൻ പറ്റില്ല. അതും വല്യമ്മച്ചി കാരണം ഉണ്ടായ പ്രശ്നം ആണ്. ഒരിക്കൽ എവിടെയോ വച്ച് കണ്ടപ്പോൾ അമ്മച്ചി അവളുടെ മുന്നിൽ വച്ച് ഏതാണ്ടൊക്കെ പറഞ്ഞു അവളുടെ അപ്പനേം അമ്മേനേം കുറെ ചീത്ത വിളിച്ചു. അന്ന് അവളുടെ അപ്പൻ വിഷമിച്ചതു കണ്ടപ്പോ, അവൾ കൊടുത്ത വാക്കാണ്, അപ്പൻ പറയുന്ന ആളെ കെട്ടിക്കോളാന്നു." ഇഷാൻ

വിശദീകരിച്ചു കൊടുത്തു.

"ഓഹോ! അങ്ങനെയും ഒക്കെ പ്രശ്നങ്ങൾ ഉണ്ടായോ? നമ്മൾ ഓരോ നേരത്തു തോന്നുന്നതൊക്കെ പറയുമ്പോ, നമ്മൾ പോലും അറിയാതെ എങ്ങനെ ഒക്കെ ആണ്, ഓരോരുത്തരുടെ ജീവിതം ബാധിക്കപ്പെടുന്നത്." റോസി നെടുവീർപ്പെട്ടു.

"അങ്ങനെ ഇരുന്ന കൊച്ചിനെ ആണ് അപ്പൊ പൊന്നു മോൻ ചെന്ന് വളച്ചൊടിച്ചു കുപ്പിയിൽ ആക്കിയതു." സ്റ്റീഫൻ അവനെ കളിയാക്കി.

അവൻ എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി.

അവൻ നേരെ പോയത്, ഏലിയാമ്മയുടെ മുറിയിലേക്കാണ്.

അവൻ ചെല്ലുമ്പോൾ പുതപ്പു കൊണ്ട് കണ്ണ് തുടക്കുകയിരുന്നു അവർ. അവൻ ചെന്ന് അവരുടെ അടുത്തിരുന്നു.

അവനെ കണ്ടതും അവർ പിണങ്ങിയത് പോലെ തിരിഞ്ഞിരുന്നു. അവൻ അവരുടെ മടിയിലേക്കു കിടന്നു.

"വേണ്ട പോടാ... കിന്നരിക്കാൻ വരണ്ട നീ! ഏച്ചൂ പോ" ഏലിയാമ്മ പരിഭവപ്പെട്ടു.

"എന്റെ ഏലിയാമ്മോ... പിണങ്ങാതെ!" അവൻ മടിയിൽ കിടന്നു കൊണ്ട് തന്നെ, അവരുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

"നിനക്ക് വല്യമ്മച്ചിനെ വേണ്ടല്ലോ. നിനക്ക് ഇപ്പൊ നിന്റെ പെണ്ണല്ലേ വലുത്. നീ പോയി അവളോട് സംസാരിച്ചാൽ മതി."

"എന്തൊരു കുശുമ്പ്! വെല്യമ്മച്ചിനെ വേണ്ടാന്ന് വച്ചിട്ടാണോ, ഞാൻ വെല്യമ്മച്ചീടെ ഇഷ്ടം നോക്കി, ഇത്ര നാളു അവളെ കാണാതേം, മിണ്ടാതേം നടന്നത്."

"എന്നാ പിന്നെ, ഇനിയും അങ്ങനെ ചെയ്താൽ പോരെ നിനക്ക്."

"ഞാൻ ശ്രമിക്കാഞ്ഞിട്ടല്ല. പറ്റാഞ്ഞിട്ടല്ലേ, വല്യമ്മച്ചി. " അത് പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു.

അത് അവർക്കു മനസ്സിലായി. അത് കേട്ടത് കൊണ്ടാണോ എന്തോ, അവരുടെ മനസ്സ് തണുത്തു.

"ഹ്മ്മ്മ്... സുന്ദരി ആണോടാ പെണ്ണ്?"

"ഇപ്പൊ കാണിച്ചു തരാം." അവൻ വേഗം ഫോൺ എടുത്തു അവളുടെ ഫോട്ടോ കാണിച്ചു കൊടുത്തു.

"കാണാനൊക്കെ കൊള്ളാം. നല്ല ചന്തം ഒക്കെ ഉണ്ട്. അത് പിന്നെ അവളുടെ അമ്മയും കാണാൻ നല്ലതായിരുന്നല്ലോ. സ്വഭാവം എങ്ങനാ?"

"പാവം ആണ്, വല്യമ്മച്ചി. കൊച്ചു പിള്ളേരുടെ സ്വഭാവം ആണ് ചിലപ്പോ. പിന്നെ എന്നെ ഭയങ്കര ഇഷ്ടം ആണ്. ഞാൻ മിണ്ടാതെ പോയപ്പോ പാവം കുറെ സങ്കടപ്പെട്ടു. അത് ഓർക്കുമ്പോ ഇപ്പോഴും എന്റെ ചങ്കു നീറും."

ഇഷാന്റെ കൊച്ചുവിനെ കുറിച്ച് പറയുമ്പോ, അവന്റെ മുഖത്തു അവളോടുള്ള പ്രണയം വളരെ വ്യക്തം ആയിരുന്നു. അത് കണ്ടു ഏലിയാമ്മ ചിരിച്ചു.

"ഹോ! ഒന്ന് ചിരിച്ചു കണ്ടല്ലോ. എന്റെ കർത്താവേ, ഞാൻ ഒരു പത്തു കൂടു മെഴുകുതിരി കത്തിച്ചേക്കാമെ!" അവൻ മുകളിലേക്ക് നോക്കി പറഞ്ഞു.

"പോടാ, ചെറുക്കാ." അവർ കപട ദേഷ്യത്തോടെ, അവനെ അടിക്കാൻ ഓങ്ങി.

"അപ്പൊ വല്യമ്മച്ചി, സമ്മതം അല്ലെ, എന്റെ കല്യാണത്തിന്? പൂർണ്ണ മനസ്സോടെ?" ഇഷാൻ പ്രതീക്ഷയോടെ അവരുടെ മുഖത്തു നോക്കി, അവന്റെ കൈ നീട്ടി.

അവർ ഒരുനിമിഷം അവന്റെ മുഖത്തു നോക്കി ഇരുന്നു. എന്നിട്ടു ഒരു പുഞ്ചിരിയോടെ, അവനു കൈ കൊടുത്തു.

അവൻ സന്തോഷം കൊണ്ട് ഏലിയാമ്മയെ ഇറുകെ കെട്ടിപ്പിടിച്ചു.

ഇത് കണ്ടു വാതിൽക്കൽ നിന്ന ബാക്കി എല്ലാവരുടെയും മനസ്സ് സന്തോഷത്താൽ നിറഞ്ഞു.

തുടരും

ലൈക്ക് ചെയ്ത്, അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്
To Top