ഒരു Complicated ലൗ സ്റ്റോറി, Part 35

Valappottukal


രാത്രി അത്താഴം കഴിക്കുമ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത മാത്യു കൊച്ചുവിനോട് പറയുന്നതു.

"എടി മോളെ... നമ്മടെ തോട്ടുങ്കലെ റോബ്‌സണിനെ നിനക്കrറിയത്തില്ലിയോ?"

"ആ അറിയാം. അങ്കിൾടെ മോളും മോനും ഞങ്ങളുടെ സീനിയർസ് ആയിരുന്നു സ്കൂളിൽ ." വെജിറ്റബിൾ കറി പാത്രത്തിലേക്ക് ഒഴിച്ച് കൊണ്ട് കൊച്ചു പറഞ്ഞു.

"ആ അങ്ങേരു കഴിഞ്ഞ ദിവസം കണ്ടപ്പോ ഒരു കാര്യം പറഞ്ഞായിരുന്നു. അങ്ങേരുടെ മോൻ അലൻ ഇപ്പൊ കാനഡയിൽ ആണ്. pr ഒക്കെ എടുത്തു, അവിടെ ജോലി ചെയ്യുവാ. ഇപ്പൊ ലീവ് നു വന്നിട്ടുണ്ട്. അവര് വന്നു നിന്നെ ഒന്ന് കണ്ടിട്ട് പോവട്ടെ എന്ന്." മാത്യു സാറയെ ഒന്ന് പാളി നോക്കിക്കൊണ്ടു കൊച്ചുവിനോട് ചോദിച്ചു.

"അങ്ങേരെന്തിനാ എന്നെ കാണാണെ?" കാര്യം കത്തി എങ്കിലും, മനസിലാവാത്തത് പോലെ അവൾ ചോദിച്ചു.

"ഓഹ് എന്റെ കൊച്ചെ, നിന്നെ വന്നു പെണ്ണ് കാണുന്ന കാര്യമാ അപ്പൻ പറഞ്ഞെ." സാറ വിശദീകരിച്ചു കൊടുത്തു.

"ഇപ്പോ എനിക്ക് കല്യാണം ഒന്നും നോക്കേണ്ട എന്ന് പറഞ്ഞതല്ലേ ഞാൻ, അത് നിങ്ങൾ സമ്മതിച്ചതും അല്ലെ. പിന്നെ എന്തിനാ ഇപ്പൊ പെട്ടന്ന്." അവൾ മുറിച്ചെടുത്ത ചപ്പാത്തി, ഇഷ്ടക്കേടോടെ പാത്രത്തിലേക്ക് ഇട്ടു.

"അത് പിന്നെ വാവേ... നിന്നെ ഒരു കൈപിടിച്ച് കൊടുത്താലല്ലേ, ഞങ്ങൾക്ക് ഒരു സമാധാനം ആവത്തൊള്ളൂ. നീ ഇവിടെ ഉണ്ടാവുന്നത് തന്നെ ആണ് ഞങ്ങൾക്ക് സന്തോഷം. പക്ഷെ, കെട്ടു പ്രായം ആയ പെൺ പിള്ളേര് വീട്ടിൽ നിക്കുന്നത്, എപ്പോഴും അപ്പനും അമ്മയ്ക്കും മനസ്സിന് ഒരു വിഷമം ആണ്."

സാറ ഒരു ചെറിയ സങ്കടത്തോടെ പറഞ്ഞു. മാത്യു സാറയുടെ കൈയ്യിൽ, ആശ്വസിപ്പിക്കാൻ എന്നോണം പിടിച്ചു.

"എന്നാലും മമ്മി... പെട്ടന്ന് ഒരു കല്യാണം എന്നൊക്കെ പറയുമ്പോ..." കൊച്ചുവിനും ആകെ സങ്കടം ആയി.

"മെഹ്രുവിന്റെ കല്യാണം കഴിഞ്ഞിട്ട് അവർ ഒന്ന് വന്നു കണ്ടിട്ട് പോട്ടെ. അത് കഴിഞ്ഞിട്ടു, പിന്നെയും കാര്യങ്ങൾ ഉണ്ടല്ലോ നോക്കാൻ. അത് മാത്രം അല്ല. .. നിനക്ക് കൂടെ ഇഷ്ടപ്പെടുവാനെങ്കിൽ മതിന്നെ. " മാത്യു അവൾക്കു ഉറപ്പു കൊടുത്തു.

"അവര് വന്നോട്ടെ അല്ലെ, മോളെ?" സാറ അവളെ നോക്കി. മാത്യുവും അവളെ നോക്കി ഇരിക്കുകയായിരുന്നു.

കൊച്ചു പതിയെ തലയാട്ടിയിട്ടു എഴുന്നേറ്റു പോയി.

മകളുടെ മുഖത്തെ സങ്കടം കണ്ടിട്ട്, മാത്യു ഒരു വിഷമത്തോടെ സാറയെ നോക്കി. അവർ കുഴപ്പമില്ല എന്ന് കണ്ണടച്ച് കാണിച്ചു.

റൂമിൽ എത്തിയതും കൊച്ചു ഇഷാനെ വിളിച്ചു, നാളെ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞു. അവൻ കാര്യം ചോദിച്ചെങ്കിലും നേരിട്ട് കണ്ടു സംസാരിക്കാം എന്ന് പറഞ്ഞു അവൾ കാൾ കട്ട് ചെയ്തു.

********************************************
പിറ്റേന്ന്, കൊച്ചു പറഞ്ഞത് അനുസരിച്ചു, ഇഷാൻ റിസോർട്ടിന് അടുത്തുള്ള കോഫി ഷോപ്പിൽ എത്തി, മുകളിലത്തെ നിലയിലെ ഒരു കോർണർ ബൂത്തിൽ ഇരുന്നു. രാവിലെ ആയതിനാൽ തിരക്ക് കുറവായിരുന്നു. അവൻ എത്തി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോ കൊച്ചുവും എത്തി. അവനെ കണ്ടു, അവൾ വന്നു അവനു എതിർ വശത്തു ഇരുന്നു.

"എന്താണ് കുഞ്ഞാടെ അത്യാവശ്യം ആയി കാണണം എന്ന് പറഞ്ഞെ?" അവൻ അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.

"ഇച്ചായ... ഇച്ചായന്റെ വീട്ടിൽ ശെരിക്കും എന്നെ കല്യാണം കഴിക്കാൻ എല്ലാവരും സമ്മതിച്ചോ?" കൊച്ചു ചോദിച്ചു.

"അപ്പനും അമ്മയും സമ്മതിച്ചു."

"അപ്പൊ വല്യമ്മച്ചിയും പേപ്പനും"?

"വല്യമ്മച്ചി ഇപ്പോഴും ഇടഞ്ഞിട്ടാ... പേപ്പനോട് സംസാരിച്ചിട്ടില്ല. ഞാൻ സംസാരിചോളാം അത്. എന്നാ പറ്റി ഇപ്പൊ? നിന്റെ മുഖം എന്താ വല്ലാണ്ടു? " ഇഷാനിന് ടെൻഷൻ ആയി.

"ഇന്നലെ അപ്പൻ ഒരു പ്രൊപോസലിന്റെ കാര്യം പറഞ്ഞു. അപ്പയുടെ ഫ്രണ്ടിന്റെ മോൻ. മെഹ്രുവിന്റെ കല്യാണം കഴിഞ്ഞിട്ട് അവര് കാണാൻ വരും എന്നാണു പറഞ്ഞത്. എനിക്കാകെ പേടി ആവുന്നിച്ചായ." അവൾ അവന്റെ കയ്യിൽ പിടിച്ചു.

അപ്പോഴേക്ക് വെയ്റ്റർ വന്നു. ഇഷാൻ അവനു ഒരു espressoയും കൊച്ചുവിന് ഒരു mocha ഫ്രാപ്പെയും പറഞ്ഞു. കൊച്ചു വേണ്ടാന്ന് പറഞ്ഞിട്ടും, അവൾക്കിഷ്ടമുള്ള ചോക്ലേറ്റ് pastry കൂടെ അവൻ ഓർഡർ ചെയ്തു.

വെയ്റ്റർ പോയി കഴിഞ്ഞപ്പോൾ, അവൻ എഴുന്നേറ്റു അവളുടെ അടുത്ത് വന്നിരുന്നു. അവന്റെ ഇടതു കൈ അവളുടെ തോളിൽ ഇട്ടു, അവന്റെ വലതു കൈകൊണ്ടു അവളുടെ വലതു കയ്യിൽ പിടിച്ചു.

"നീ വിഷമിക്കേണ്ട. ഞാൻ പറഞ്ഞല്ലോ. നിന്റെ അപ്പൻ നിന്റെ കൈ ഈ എന്റെ കയ്യിലെക്കെ പിടിച്ചു തരത്തൊള്ളൂ. നീ അത് പേടിക്കേണ്ട. ഞാൻ വീട്ടിൽ സംസാരിച്ചു, കാര്യങ്ങൾ ഒക്കെ വേഗം ആക്കാം. അവര് കാണാൻ വരുന്നതിനു മുന്നേ, എന്നെ അപ്പനും അമ്മയും വന്നു നിന്നെ പെണ്ണ് ചോതിച്ചിരിക്കും. പോരെ?"

"പേപ്പന്റെ കാര്യം അറിഞ്ഞു, അപ്പ ആ പ്രൊപോസൽ വേണ്ടാന്ന് വച്ചാലോ?" അവൾ പേടിയോടെ അവനെ നോക്കി ചോദിച്ചു.

"അതപ്പോഴല്ലേ! അപ്പൊ നോക്കാം" അവൻ നിസാരമായി പറഞ്ഞു. കാര്യം അവളെ സമാധാനിപ്പിക്കാൻ പറഞ്ഞതാണെങ്കിലും, അവനും ആ പേടി ഉണ്ടായിരുന്നു.

"എന്നാലും ഇച്ചായി..." അവളുടെ പേടി മാറിയില്ല.

"എടി നിന്റെ അപ്പൻ എങ്ങാനും ഉടക്കിയാൽ, പിന്നെ ഞാൻ രണ്ടാമതൊന്നു നോക്കില്ല. അറ്റകൈക്ക്‌ ഞാൻ അങ്ങേരുടെ..." അവൻ ഒന്ന് നിർത്തി, അവൾ ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി, അവൻ തുടർന്ന്," കാലിലോട്ടു അങ്ങ് വീഴും! നിന്നെ കിട്ടിയില്ലെങ്കിൽ, എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞു, പട്ടി മോങ്ങുന്ന പോലെ അങ്ങ് മോങ്ങും. നിന്റെ അപ്പൻ സമ്മതിക്കാതെ, ഞാൻ അങ്ങേരുടെ കാലിൽ നിന്ന് വിടത്തും ഇല്ല. പോരെ?" ഇഷാൻ വളരെ സീരിയസ് ആയി പറഞ്ഞു. അവന്റെ പറച്ചിൽ കേട്ട്, അവളുടെ മുഖത്തു ഒരു ചെറിയ ചിരി വന്നു.

"നല്ല best ചളി." അവൾ നെഞ്ചിൽ ചൂണ്ടു വിരൽ കൊണ്ട് കുത്തി പറഞ്ഞു. അവൻ ചിരിച്ചു.

"കൊച്ചു... ഞാൻ ഇന്ന് ഒന്ന് വീട്ടിലേക്കു പോവും. നാളെ പേപ്പൻ ഒക്കെ എത്തും. ഞാൻ കാര്യം വീട്ടിൽ വീണ്ടും present ചെയ്യും നാളെ. ആരൊക്കെ സമ്മതിച്ചില്ലെങ്കിലും ഇത്തവണ അപ്പനും അമ്മയും കൂടെ നിക്കും. എനിക്ക് അത് മതി. നമ്മൾ ആണ് ഒരുമിച്ചു ജീവിക്കേണ്ടത്. അത്യാവശ്യം നമ്മൾ 2 പേരുടെയും പാരന്റ്സിന്റെ സമ്മതം മാത്രം മതി എനിക്ക്. സൊ, വീട്ടിലത്തെ ഡിസ്കഷൻ എങ്ങനെ പോയാലും, മെഹ്രുവിന്റെ കല്യാണം കഴിഞ്ഞ ഉടനെ തന്നെ, എന്റെ വീട്ടിൽ നിന്ന് ഞാനും എന്റെ പേരെന്റ്സും, നിന്നെ എന്റെ പെണ്ണായി മാളിയേക്കൽ തറവാട്ടിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ എന്ന് ചോദിക്കാൻ വന്നിരിക്കും. ഓക്കേ?"

അവൾ അവൻ നോക്കി തലയാട്ടി.

"ഹ! ഒന്ന് ചിരിച്ചോണ്ട് പറയെടോ! ആ നുണക്കുഴി ഒക്കെ അങ്ങ് തെളിഞ്ഞിങ്ങു വരട്ടെ." അവൻ അവളുടെ കവിളിൽ ചെറുതായി കുത്തികൊണ്ടു പറഞ്ഞു. അവൾ അത് കേട്ട് ചിരിച്ചു.

അപ്പോഴേക്ക് വെയ്റ്റർ അവരുടെ ഫുഡ് കൊണ്ട് വന്നു. അവർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, ഇഷാന് അനിരുദ്ധിന്റെ കാൾ വന്നു.

"എന്നതാടാ അളിയാ? മനുഷ്യനെ ഒന്ന് മര്യാദയ്ക്ക് റൊമാൻസിക്കാൻ സമ്മതില്ലേ?" ഫോൺ എടുത്തു ഇഷാൻ ചോദിച്ചു.

"നീ അവിടെ റോമൻസിച്ചോണ്ടിരി! നിന്റെ ഭാവി അമ്മായിയപ്പൻ ഇവിടെത്തിയിട്ടുണ്ട്. കൂടെ എന്റെ അമ്മായിയപ്പനും ഉണ്ട്. നിങ്ങൾ 2 കൂടെ, പൂവിന്റെ കാര്യം നോക്കാൻ പോയതെണന്നാ പറഞ്ഞേക്കുന്നെ. അതുകൊണ്ടു രണ്ടും കുറുകലൊക്കെ നിർത്തി, ഇങ്ങു പോരെ."

"ആ ശെരി." അവൻ താല്പര്യമില്ലാതെ പറഞ്ഞു കൊണ്ട് കാൾ കട്ട് ചെയ്തു.

"എന്ത് പറ്റി? " കൊച്ചു ചോദിച്ചു.

"നിന്റെ അപ്പന് യാതൊരുവിധ ടൈമിങ്ങും ഇല്ല കേട്ടോ! അവിടെത്തിയിട്ടുണ്ട്. വേഗം കഴിക്കു. പോവാം."

"ഈശോയേ!" അവൾ സ്പൂൺ ഒക്കെ താഴെ ഇട്ടു, ബാക്കി ഉണ്ടായിരുന്ന pastry കൈ കൊണ്ട് എടുത്തു വായിലേക്ക് ഇട്ടു, കയ്യിലേക്ക് നോക്കിയപ്പോൾ, കൈയിൽ നിറച്ചു ചോക്ലേറ്റ് ഫ്രോസ്റ്റിങ്. നാപ്കിൻ എടുക്കാൻ പോയ കൊച്ചുവിന്റെ കയ്യിൽ, ഇഷാൻ കയറി പിടിച്ചു. ചുറ്റും ഒന്ന് നോക്കിയിട്ടു, അവൻ അവളുടെ ഓരോ വിരലിൽ നിന്നും ചോക്ലേറ്റ് പതിയെ നക്കി എടുത്തു. അവളുടെ മുഖത്തോടു മുഖം അടുപ്പിച്ചു, അവളുടെ ചുണ്ടിന്റെ ഒരറ്റത്ത് പറ്റിയിരുന്ന ക്രീമും അവൻ നുകർന്നു. അവൾ കണ്ണ് ഇറുക്കി അടച്ചു ഇരുന്നു. അവളുടെ ഇരിപ്പു നോക്കി കൊണ്ട്, അവൻ പറഞ്ഞു,"എന്റെ പൊന്നു മോളെ, നീ ഇങ്ങനെ ഇരുന്നു എന്റെ കണ്ട്രോൾ കളയാതെ!" അവൾ കണ്ണ് തുറന്നു അവനെ നോക്കി ചിരിച്ചു.

"നല്ല മധുരം." അവൻ ഒരു കള്ള ചിരിയോടെ അവളുടെ മുഖത്തു നോക്കി പറഞ്ഞു.

"പോയേ!" അവൾ നാണത്തോടെ മുഖം താഴ്ത്തി.

അവൻ തന്നെ നാപ്കിൻ എടുത്തു, അവളുടെ കയ്യും ചുണ്ടും തുടച്ചു കൊടുത്തു.

"വാ! അമ്മായിഅപ്പന്‌ ഡൌട്ട് ഉണ്ടാക്കേണ്ട. അവൻ എഴുന്നേറ്റു അവളുടെ കൈ പിടിച്ചു പുറത്തേക്കു നടന്നു. അവർ റിസോർട്ടിലേക്കു തിരിച്ചു.

***********************************************************************************************************************************

മാത്യുവും പോളും പൂള് സൈഡ് റസ്റ്റാന്റിൽ ഉണ്ടെന്നു പറഞ്ഞതനുസരിച്ചു, കൊച്ചുവും ഇഷാനും അങ്ങോട്ടേക്ക് ചെന്നു.

ദൂരെ നിന്ന് അവർ നടന്നു വരുന്നത് നോക്കി ഇരിക്കുകയായിരുന്നു മാത്യുവും പോളും. എന്തോ സംസാരിച്ചു ചിരിച്ചു കൊണ്ട് നടന്നു വരുന്ന അവരെ നോക്കി പോൾ മാത്യുവിനോട് പറഞ്ഞു, " നല്ല ചേർച്ച ഉണ്ടല്ലേ അവര് തമ്മിൽ. "

പൂളിന്റെ അടുത്തുള്ള സ്റ്റെപ്പുക്കൾ നനഞ്ഞു കിടക്കുന്നതിനാൽ, ഇഷാന്റെ കയ്യ് പിടിച്ചാണ് കൊച്ചു ഇറങ്ങിയത്. ഇതൊക്കെ നോക്കികൊണ്ടിരുന്നു മാത്യുവിന്റെ മനസ്സിൽ ഒരു കുളിർ മഴ വീഴുന്നത് പോലെ തോന്നി. തന്റെ സഹോദരനെ നോക്കി അയാൾ ഒന്ന് ചിരിച്ചു.

"നമുക്ക് ഇതൊന്നു നോക്കിയാലോ മാത്യുവെ?" പോൾ ചോദിച്ചു.

"ഹ്മ്മ്മ്... അറിഞ്ഞിടത്തോളം നല്ല പയ്യനാ. വരട്ടെ. നമുക്ക് നോക്കാം." മാത്യു പറഞ്ഞു.

അപ്പോഴേക്ക് കൊച്ചുവും ഇഷാനും അവരുടെ അടുത്തെത്തിയിരുന്നു. ഇഷാൻ വന്ന ഉടനെ തന്നെ അവരെ 2 പേരെയും വിഷ് ചെയ്തു, ഷേക്ക് ഹാൻഡ് ചെയ്തു.

"പ്രോഗ്രസ്സ് ഒക്കെ കണ്ടോ അങ്കിൾ?" ഇഷാൻ അവരുടെ രണ്ടു പേരോടും ആയി ചോദിച്ചു.

"കണ്ടെടാ മോനെ! ഇത് വരെ എല്ലാം ഓക്കേ അല്ലെ?" പോൾ ചോദിച്ചു.

"അതെ അങ്കിൾ. എല്ലാം ബുക്ക് ചെയ്തിട്ടുണ്ട്, സ്റ്റേജിന്റെ സെറ്റ് ഒക്കെ തലേന്നേ ചെയ്യൂ. മറ്റന്നാളേതെ bachelorrette പാർട്ടിടെ ഒക്കെ നാളെ ചെയ്യും. അനിരുദ്ധ് ആയിരിക്കും കോർഡിനേറ്റ് ചെയ്യുന്നത്. ഞാൻ ഇന്ന് വൈകുന്നേരം വീട്ടിലേക്കു ഒന്ന് പോവും. അങ്കിൾ ഒക്കെ വരുന്നുണ്ട് നാളെ. മറ്റന്നാൾ തിരിച്ചെത്തും."

"ആയിക്കോട്ടെ. അനു ഉണ്ടല്ലോ ഇവിടെ. ഇഷാൻ പോയിട്ട് വരൂ. അത് പോട്ടെ, ആരൊക്കെ ഉണ്ട് വീട്ടിൽ?" മാത്യു ചോദിച്ചു.

"അപ്പനും, അമ്മയും, പിന്നെ ഒരു ചേട്ടനും. ചേട്ടൻ ഫാമിലി ആയി us il settled ആണ്." ഇഷാൻ പറഞ്ഞു.

"അപ്പനൊക്കെ കല്യാണത്തിന് വരുന്നുണ്ടോ? നിങ്ങൾ ഒക്കെ ഹാഷിമിന്റെ ക്ലോസ് ഫ്രണ്ട്‌സ് അല്ലെ? അനുവിന്റെ അച്ഛനും അമ്മയും 2 ദിവസം മുൻപേ എത്തും എന്ന് പറഞ്ഞു." പോൾ ചോദിച്ചു.

"വരുന്നുണ്ട്, അങ്കിൾ. അവരും അനുവിന്റെ പേരെന്റ്സും ഒരുമിച്ചു വരണം എന്നാണു വിചാരിക്കുന്നത്. അപ്പന്റെ ബിസിനസ് ന്റെ കാര്യം ഒക്കെ നോക്കി, കൺഫേം ചെയ്യാം എന്ന ഇപ്പൊ പറഞ്ഞിരിക്കുന്നെ. തലേന്ന് എന്തായാലും എത്തും." ഇഷാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഇടയ്ക്കു അവൻ കൊച്ചുവിനെ പാളി നോക്കുന്നുണ്ടയിരുന്നു. ഇത് മാത്യുവും ശ്രദ്ധിച്ചു. പക്ഷെ കൊച്ചു ഫോണിൽ കുത്തി കൊണ്ടിരിക്കുകയായിരുന്നു. ആർക്കും സംശയം തോന്നാതിരിക്കാൻ ആയി ആണ് അവൾ അങ്ങനെ ചെയ്തത്. അവൾക്കറിയാമായിരുന്നു, അവൾ നോക്കിയാൽ അത് അവളുടെ അപ്പൻ കണ്ടു പിടിക്കും എന്ന്. ഇഷാന്റെ നോട്ടം മാത്യുവിന്റെ മുഖത്തു ഒരു ചിരി വിരിയിച്ചു.

അയാൾ പോളിനെ നോക്കി ഒന്ന് ചിരിച്ചു. പോൾ തിരിച്ചും.

തുടരും

അഭിപ്രായങ്ങൾ അറിയിക്കണേ...

രചന: സെഹ്‌നസീബ്
To Top