പിന്നീടങ്ങോട്ട് തിരിക്കിന്റെ ദിവസങ്ങൾ ആയിരുന്നു. മെഹ്രുവിന്റെ കല്യാണത്തിന് ഇനി വെറും 2 ആഴ്ചകൾ മാത്രം. ഇഷാനും അനിരുദ്ധും അതിന്റെ തിരക്കിലായിരുന്നു. കൊച്ചുവും പൊന്നുവും എന്നും അവരെ കാണാൻ റിസോർട്ടിലേക്കു ചെല്ലും. പക്ഷെ കല്യാണം അടുത്തതിനാൽ, കുടുംബത്തിലെ മൂത്തവർ ആരെങ്കിലും ഇപ്പോഴും അവിടെ ഉണ്ടാവും. അത് കൊണ്ട് തന്നെ കൊച്ചുവും ഇഷാനും ഒറ്റയ്ക്ക് കാണുവാൻ ആകുമായിരുന്നില്ല. എന്നാലും അവർ വളരെ ഹാപ്പി ആയിരുന്നു.
ഇതിനിടയ്ക്ക് മാളുവിന്റെ ചേട്ടൻ, അതായതു അമ്മുവിൻറെ മുറച്ചെറുക്കൻ, കിച്ചു എന്ന് വിളിക്കുന്ന മിഥുൻ ലാൻഡ് ചെയ്തു . അങ്ങേരെത്തുന്ന തീയതി അറിഞ്ഞപ്പോഴേ, എല്ലാം കൂടെ അമ്മുവിനെ കൊണ്ട് മാളുവിന്റെ അടുത്ത് കൊണ്ടുപോയി കുമ്പസരിപ്പിച്ചു. കേട്ടതും മാളു പെരുത്ത് ഹാപ്പി. ഇത്ര നാളു പറയാതിരുന്നതിനു കുറച്ചു ചവിട്ടും തൊഴിയും കൊള്ളേണ്ടി വന്നു, എന്നാലും സാരമില്ല. ആ ഒരു കടമ്പ കഴിഞ്ഞല്ലോ. അവളുടെ ഗ്രീൻ സിഗ്നൽ കൂടെ കിട്ടിയതോടെ, കാര്യങ്ങൾ ഇനി മുഴുവൻ കിച്ചുവിന്റെ കയ്യിൽ ആണെന്ന് മനസ്സിലായി. അടുത്ത കുമ്പസാരം ഇനി അവിടെ, mr. മിഥുൻ ശേഖറിന്റെ മുൻപിൽ.
ഉച്ചയ്ക്ക് ഭക്ഷണം ഒക്കെ കഴിഞ്ഞു, ഒരു ഉച്ചമയക്കത്തിന് റെഡി ആയിരിക്കുമ്പോഴാണ്, ആരൊക്കെയോ റൂമിന്റെ പുറത്തു നിന്ന് പരുങ്ങുന്നതു കിച്ചു കണ്ടതു. എത്തി നോക്കിയപ്പോൾ 5 പേരും ഉണ്ട് അവിടെ.
"എന്താണ് എല്ലാവരും കൂടെ അവിടെ ഒരു ലഹള?" കിച്ചു സംശയത്തോടെ വിളിച്ചു ചോദിച്ചു.
സ്വിച്ച് ഇട്ടതു പോലെ അവർ സൈലന്റ് ആയി.
"ഒന്നും ഇല്ല കിച്ചുവേട്ട..." മെഹ്രു വിളിച്ചു പറഞ്ഞു.
"അങ്ങനെ വരാൻ വഴി ഇല്ലല്ലോ? ഒന്നുമില്ലാതെ നീ ഒന്നും ഇവിടെ കിടന്നു കറങ്ങില്ലല്ലോ? കാര്യം പറ. "
"അത്... പിന്നെ... ആഹ്... കിച്ചു ഏട്ടന്റെ കയ്യിൽ ഇനിയും ചോക്ലേറ്സ് ഉണ്ടെന്നു അമ്മ പറഞ്ഞല്ലോ. എവിടെ?" മാളു വാതിൽക്കൽ നിന്ന കിച്ചുവിനെ തള്ളി മാറ്റി അകത്തേക്ക് കയറി.
"നിനക്കൊക്കെ ഉള്ളത് ഞാൻ അമ്മയെ ഏൽപ്പിച്ചല്ലോ?" കിച്ചു മാളുവിനോട് ചോദിച്ചു.
"എന്നാലും ഞങ്ങൾക്ക് തരാതെ, എന്ത് ചോക്ലേറ്റ് ആണ് ഇവിടെ ഒളിപ്പിച്ചു വച്ചിരിക്കുന്നെ എന്ന് അറിയാണല്ലോ."
മാളു അതും പറഞ്ഞു ഷെൽഫ് ഒക്കെ തപ്പാൻ തുടങ്ങി.
ബാക്കി ഉള്ളവർ ഒന്നും മിണ്ടാതെ റൂമിനു പുറത്തു പരുങ്ങി നിൽപ്പാണ്.
"നീ അളിയന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണോ?"കിച്ചു അവളുടെ അടുത്തേക്ക് ചെന്ന് തലയിൽ ഒരു കൊട്ട് കൊടുത്തിട്ടു വേറെ ഒരു ഷെൽഫ് തുറന്നു, ഒരു ചോക്ലേറ്റ് ന്റെ ബോക്സ് എടുത്തു അവൾക്കു കൊടുത്തു.
അവൾ അവനെ ചിരിച്ചു കാണിച്ചു ഒരു hugഉം കൊടുത്തു, പുറത്തേക്കു നടന്നു. അവൻ കാണാതെ അമ്മുവിനോട് അകത്തേക്ക് കയറാൻ കണ്ണ് കൊണ്ട് കാണിച്ചു.
അമ്മു പതിയ അകത്തേക്ക് കയറി. അവരൊക്ക പോയിട്ടും അമ്മു അവന്റെ റൂമിൽ തന്നെ നിൽക്കുന്നത് കണ്ടു, കിച്ചു കട്ടിലിൽ ഇരുന്നു കൊണ്ട് അവളോട് എന്താ എന്ന് ചോദിച്ചു.
അവൾ ഒന്നും ഇല്ലെന്നു ചുമൽ അനക്കി.
"അങ്ങനെ ഒന്നും ഇല്ലാതെ നീ ഒക്കെ ഒന്നും ചെയ്യില്ലല്ലോ. എന്താ മോളെ, അമ്മു, ഒരു ചുറ്റിക്കളി?" അവൻ ചെറിയ ഒരു ചിരിയോട് ചോദിച്ചു.
"ഹ്മ്മ്മ്... കിച്ചു ഏട്ടനോട് ഒരു കാര്യം ചോദിച്ചോട്ടെ?"
"നീ ഒന്നോ രണ്ടോ എത്രയെന്നു വച്ചാൽ ചോദിക്കു."
"കിച്ചു ഏട്ടൻ എന്താ കല്യാണം കഴിക്കാതെ?"
അവളുടെ ചോദ്യം കേട്ട്, അവനു പെട്ടന്ന് ചിരി വന്നു.
"സോറി, വാട്ട്?"
"കിച്ചു ഏട്ടൻ എന്താ കല്യാണം കഴിക്കാതേ ന്നു." അവള് വാക്കുകൾ നിർത്തി നിർത്തി ചോദിച്ചു കൊണ്ട് അവന്റെ അടുത്ത് വന്നു കട്ടിലിൽ കയറി ഇരുന്നു.
"അതിപ്പോ, മാളുവിന്റെ കല്യാണം കഴിഞ്ഞിട്ട് കുറച്ചല്ലേ ആയുള്ളൂ. പിന്നെ ഇപ്പൊ തന്നെ കല്യാണം കഴിക്കാൻ എനിക്കത്ര പ്രായം ഒന്നും ആയില്ലല്ലോ!"
"ഓക്കേ. കിച്ചു ഏട്ടന് affair വല്ലതും ഉണ്ടോ?" അവൾ പുരികം ഉയർത്തി ചോദിച്ചു.
"എന്തെ നീ അങ്ങനെ ചോദിച്ചേ? "
"അല്ല, ഇനി അത് കൊണ്ടെങ്ങാൻ ആണോ കല്യാണം കഴിക്കാതെ എന്ന് അറിയാനാ."
"എന്റെ പൊന്നു മോളെ, എനിക്ക് പ്രേമവും മണ്ണാങ്കട്ടയും ഒന്നും ഇല്ല."
'അപ്പൊ ആ പ്രശ്നം ഇല്ല.' അവൾ മനസ്സിൽ പറഞ്ഞു.
"എന്നാലും എന്താ നിനക്ക് ഇപ്പൊ ഇത്രേം doubts?"
അവൾ, മറുപടി പറയാതെ, ഒരു മിനിറ്റ് അവന്റെ മുഖത്തു നോക്കി ഇരുന്നു.
"വളച്ചു കെട്ടില്ലാതെ ഞാൻ ഒരു കാര്യം പറയാം. എനിക്ക് കിച്ചു ഏട്ടനെ ഇഷ്ടം ആണ്. കിച്ചു ഏട്ടന് എന്നെ കെട്ടാൻ പറ്റുവോ? ഉത്തരം ഇപ്പൊ പറയണ്ട. പറ്റും എന്ന് ആണ് എങ്കിൽ ഇന്ന് വൈകുന്നേരം എന്നെ അമ്പലത്തിലേക്ക് കൊണ്ട് പോവാൻ വീട്ടിലേക്കു വരണം. ഇല്ലെങ്കിൽ ഇന്ന് വീട്ടിലെക്കേ വരണ്ട."
അവൾ കട്ടിൽ നിന്ന് ഇറങ്ങി പുറത്തേക്കു നടന്നു. വാതിൽക്കൽ എത്തിയിട്ട് അവൾ തിരിഞ്ഞു നോക്കി പറഞ്ഞു, "ഇഷ്ടം അല്ല എന്നാണെങ്കിലും എന്റെ അടുത്ത് മിണ്ടാതിരിക്കരുതെട്ടോ. പഴയതു പോലെ തന്ന മിണ്ടണം എന്നോട്. പക്ഷെ, ഇന്ന് വീട്ടിൽ വരരുത്. അപ്പൊ ബൈ". അതും പറഞ്ഞു അവൾ പുറത്തേക്കു ഓടി പോയി.
കിച്ചു അപ്പോഴും എന്താ സംഭവിച്ചത് എന്ന് മനസിലാവാതെ ബെഡിൽ തന്നെ ഇരുന്നു.
**********************************************************************************************************************************
വൈകുന്നേരം 5 മണി തൊട്ടേ അമ്പലത്തിൽ പോവാൻ സെറ്റും മുണ്ടും ഒക്കെ ഉടുത്തു റെഡി ആയി റൂമിൽ ഇരിക്കുകയാണ് അമ്മു. ബാക്കി 4 പേരും കൂടെ തന്ന ഉണ്ട്.
"ഇനി വരാതെ എങ്ങാൻ ഇരിക്കുവോ?" അമ്മു നഖം കടിചു സംശയത്തോടെ ചോദിച്ചു.
ബാക്കി ഉള്ളവർ തമ്മിൽ തമ്മിൽ നോക്കി. ആരും ഒന്നും പറഞ്ഞില്ല.
"സമാധാനിപ്പിക്കാൻ എങ്കിലും വരും എന്ന് പറയെടി പോത്തുകളെ." അമ്മു നു ദേഷ്യം വന്നു.
"വരും വരും." chorus പോലെ അവർ പറഞ്ഞു.
അമ്മു എല്ലാവരേം കലിപ്പിച്ചു ഒന്ന് നോക്കി.
സമയം കടന്നു പൊയ്ക്കൊണ്ടേ ഇരുന്നു. ആറര ആയിട്ടും ആളുടെ പൊടി പോലും ഇല്ല.
അത്രയും നേരം ആയിട്ടും വരാതിരുന്നപ്പോൾ അമ്മു ആകെ അപ്സെറ്റ് ആയി. അവൾ ഒരു തളർച്ചയുടെ അവളുടെ റൂമിലെ സോഫയിലേക്ക് ഇരുന്നു. കൊച്ചു കട്ടിലിൽ നിന്ന് എഴുന്നേറ്റു വന്നു, അവളുടെ അടുത്തിരുന്നു, കൈയിൽ പിടിചു. അമ്മു അവളുടെ തോളിലേക്ക് ചാഞ്ഞിരുന്നു. അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു.
അവൾ എഴുന്നേറ്റു, തലയിൽ വച്ചിരുന്ന മുല്ലപ്പൂ വലിച്ചൂരി.
അപ്പോഴാണ്, താഴെ നിന്ന് അവളുടെ അമ്മയുടെ വിളി വന്നത്, " അമ്മു, ധാ കിച്ചു വന്നിരിക്കുന്നു. വേഗം ചെല്ലു, നട അടയ്ക്കും. ഇപ്പോഴേ വൈകി."
എല്ലാവരും ഞെട്ടി. relay വന്നതും എല്ലാവരും ചാടി എഴുന്നേറ്റു ഓടി വന്നു അമ്മുവിനെ കെട്ടി പിടിച്ചു. അവൾ സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു. കിച്ചുവിന് ഇഷ്ടം ഉണ്ടോ എന്ന് ഒരു സംശയം മാത്രമേ ഇത്വരെ ഉണ്ടായിരുന്നുള്ളു. ഇപ്പൊ അത് ഉറപ്പായി. അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി.
ഡി... വേഗം ചെല്ലൂ... പോയിട്ട് വാ." പൊന്നു അവളെ ഡോറിന്റെ അടുത്തേക്ക് തള്ളി.
ഇറങ്ങാൻ തുടങ്ങിയ അമ്മു, തിരിച്ചു ഓടി വന്നു, കണ്ണാടിയിൽ നോക്കി, പരന്ന കണ്മഷി ശരി ആക്കി, ഡ്രസിങ് ടേബിളിൽ കിടന്ന മുല്ലപ്പൂ എടുത്തു തലയിൽ ചൂടിയിട്ടു, അവളുടെ ഫ്രണ്ട്സ്നെ നോക്കി ടാറ്റ കാണിച്ചു കൊണ്ട് ഓടി താഴേക്ക് ചെന്ന്.
അവിടെ അവളെ കാത്തു കിച്ചു സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു. റെഡ് ഷർട്ടും, കസവു മുണ്ടും ഒക്കെ ഉടുത്തു ഇരിക്കുന്ന അവനെ അവൾ നോക്കി നിന്നു. പിന്നെ അവന്റെ അടുത്തേക്ക് നടന്നു.
അവളെ കണ്ടതും, അവന്റെ മുഖം വിടർന്നു. അവന്റെ അടുത്തെത്തി, അവൾ ചോദിച്ചു, "അപ്പൊ എങ്ങനാ, പോകുവല്ലേ? "
അവൻ ഒന്നും മിണ്ടാതെ അവളെ നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റു. അവർ പുറത്തേക്കിറങ്ങിയപ്പോ, അവൾ അവിടെ ഒരു ബൈക്ക് ഇരിക്കുന്നത് കണ്ടത്.
"ഏഹ്? ബൈക്കോ? കാർ എവിടെ? " അവൾ അവനെ നോക്കി കണ്ണ് മിഴിച്ചു ചോദിച്ചു.
അവൻ അകത്തേക്ക് ഒന്ന് പാളി നോക്കി, ആരും അടുത്തില്ലെന്നു ഉറപ്പു വരുത്തി, അവളുടെ കാതോരം ചെന്ന് പതുക്കെ പറഞ്ഞു, "നല്ലോണം കഷ്ടപ്പെട്ട് ഒപ്പിച്ചതാ ഇത്. ഇത് ഒരു ഫ്രണ്ടിന്റെ കയ്യിൽ നിന്ന് വാങ്ങാൻ പോയത് കൊണ്ടാ ലേറ്റ് ആയേ. എന്റെ പെണ്ണിനേയും വച്ച് കൊണ്ടുള്ള ആദ്യത്തെ റൈഡ്, കുറച്ചു റൊമാന്റിക് ആയിക്കോട്ടെ ന്നു വച്ചു. അതിനു കാർ പറ്റില്ല. ബൈക്ക് തന്നെ വേണം."
അമ്മുവിന് ശരീരം മൊത്തം കുളിർ കോരുന്നത് പോലെ തോന്നി. അവളുടെ മുഖം നാണം കൊണ്ട് കുനിഞ്ഞു.
"വാ, വന്നു കയറു." അവൻ അവളെ വിളിച്ചു.
സാരി ഉടുത്തു ഇരിക്കാൻ അവൾക്കു നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു. ബൈക്കിൽ അധികം അവൾ കയറിയിട്ടില്ല, കയറിയപ്പോഴൊക്കെ 2 സൈഡിലും കാലിട്ടാണ് ഇരുന്നിട്ടുള്ളത്. അവൾ അവന്റെ തോളിൽ കൈ വച്ച് ഇരുന്നു. കിച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു.
കുറച്ചു ചെന്ന് കഴിഞ്ഞപ്പോൾ, കിച്ചു അവന്റെ തോളിൽ ഇരുന്ന അമ്മുവിൻറെ കൈ എടുത്തു അവന്റെ വയറിൽ ചുറ്റി പിടിപ്പിച്ചു. മിറാറിലൂടെ അവളുടെ കവിളുകൾ തുടുക്കുന്നത് അവൻ കണ്ടു.
അവരുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിലേക്കുള്ള വളവിലേക്കു തിരിയാതെ അവൻ നേരെ പോവുന്നത് കണ്ടു, അമ്മു അവനോടു ചോദിച്ചു, "ഇതെങ്ങോട്ടാ ഈ പോവുന്നെ? നമുക്ക് തിരിയേണ്ട വളവു കഴിഞ്ഞല്ലോ!"
"ഈ 10 മിനിറ്റ് ഡ്രൈവിന് വേണ്ടി അല്ല ഞാൻ കഷ്ടപ്പെട്ട് പോയി ഈ വണ്ടി ഒപ്പിച്ചോണ്ടു വന്നത്. നമ്മൾക്കു ദേവൻകുളങ്ങരയിൽ പോവാം. "
"അയ്യോ... അതിവിടെന്നു അര മണിക്കൂറില്ലേ?" അവൾ ചോദിച്ചു.
"എന്തെ? നിനക്ക് നേരത്തെ പോണോ? പോണെങ്കിൽ ഞാൻ വണ്ടി തിരിക്കാം" അവൻ വണ്ടി സൈഡിലേക്ക് ആക്കുന്നത് പോലെ കാണിച്ചു.
"ഇല്ല... വേണ്ട! നമുക്ക് ദേവൻകുളങ്ങരയിലേക്കു തന്നെ പോവാം." അമ്മു പറഞ്ഞു.
അവൻ അവളെ mirroril നോക്കി ചിരിച്ചു. അവൾ തിരിച്ചും.
അവർ അമ്പലത്തിൽ തൊഴുതു, അമ്പലകുളപ്പടവിൽ കുറച്ചു നേരം ഇരുന്നു സംസാരിച്ചിട്ടാണ് തിരിച്ചു പോയത്. തിരിച്ചു അവളെ അവളുടെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കി, അവൻ തിരിച്ചു പോയി.
പിറ്റേന്ന് തന്നെ അവൻ വീട്ടുകാരും ആയി വന്നു, ഒഫീഷ്യൽ ആയി പെണ്ണ് ചോദിച്ചു. അവരുടെ കല്യാണം, കിച്ചു അടുത്ത ലീവിനു വരുമ്പോ നടത്താം എന്ന തീരുമാനിച്ചു.
പക്ഷെ ഇതൊക്കെ കൊണ്ട് പണി കിട്ടിയതു കൊച്ചുവിനാണു. എന്താണെന്നുവച്ചാൽ, എല്ലാവരുടെയും കല്യാണം തീരുമാനിച്ചു കഴിഞ്ഞു. ഇനി അവൾ മാത്രമേ ബാക്കി ഉള്ളു. അത് കാരണം മാത്യുവും സാറയും കൊച്ചുവിന് കല്യാണം ആലോചന സ്റ്റാർട്ട് ചെയ്തു....
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
(തുടരും...)
രചന: സെഹ്‌നസീബ്