കൊച്ചു ഞെട്ടിപോയി. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവിടെ അവന്റെ സ്ഥായി ഭാവം - കുസൃതി ചിരി. അവൾ അവന്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു," എന്താ ഈ കാണിക്കുന്നേ? വിട്ടേ." അവന്റ പിടുത്തം ഒന്ന് കൂടെ മുറുകിയതല്ലാതെ, അയഞ്ഞില്ല. അവൾ പിന്നെയും അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്തൊക്കെ ചെയ്തിട്ടും പറ്റാതെ വന്നപ്പോ, അവൾ അവനെ ദയനീയം ആയി നോക്കി.
"കഴിഞ്ഞോ?" ഇഷാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
"ആ കഴിഞ്ഞു. ഇനി വീടു" അവൾ അവനെ നോക്കാതെ പറഞ്ഞു.
"എന്തിനാ എന്റെ കൊച്ചു, നീ വെറുതെ എനർജി വേസ്റ്റ് ആക്കുന്നെ? ഇന്ന് വരെ ഞാൻ നിന്നെ പിടിച്ചിട്ടു, നിനക്ക് എന്റെ കൈ വിടുവിക്കാൻ പറ്റിയിട്ടുണ്ടോ?" അവൻ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.
അവൾ കപട ദേഷ്യം വരുത്തി അവനെ നോക്കി പേടിപ്പിച്ചു.
"ഡീ ഉണ്ടക്കണ്ണി... ഇങ്ങനെ കണ്ണുരുട്ടാതെ.അതിങ്ങു ഉരുണ്ടു വീഴും, പിന്നെ കാണാൻ ഒരു ഭംഗി ഉണ്ടാവില്ല." അവൻ അവളുടെ കണ്ണിലേക്കു പതുക്കെ ഊതി. അവൾ കണ്ണടച്ച് പോയി.
"എവിടെ ആയിരുന്നു ഇത്ര ദിവസം?" ഇഷാൻ അവളുടെ കവിളിൽ ഒരു കൈ പത്തി കൊണ്ട് പിടിച്ചു കൊണ്ട് ചോദിച്ചു.
"തിരക്കായിരുന്നു. ഹോസ്പിറ്റലിൽ വർക്ക് ഉണ്ടായിരുന്നു." അവൾ പറഞ്ഞു.
"ഐ മിസ്ഡ് യൂ." അവൻ ആർദ്രമായി പറഞ്ഞു.
"ഇത്ര നാളായിട്ടു നിനക്ക് ഇപ്പോഴാണോ ഇഷാൻ എന്നെ മിസ് ചെയ്തതു. എനിക്കിപ്പോ അത് യൂസ്ഡ് ആയി. കുറെ ആയില്ലേ നിന്നെ മിസ് ചെയ്യാൻ തുടങ്ങിയിട്ട്." ഇത് പറയുമ്പോൾ അവളുടെ മുഖത്തു പുച്ഛം നിറഞ്ഞൊരു ചിരി ഉണ്ടായിരുന്നു.
"നിനക്കറിയില്ല കൊച്ചു, ഞാൻ എങ്ങനെയാ ആ ടൈം ഒക്കെ ജീവിച്ചു തീർത്തത് എന്ന്. നിന്നെ മറക്കാൻ കുറെ ശ്രമിച്ചു. അതിനു വേണ്ടി ആണ് ആരോടും പറയാതെ us ലേക്ക് പോയത് തന്നെ. പക്ഷെ, പറ്റിയില്ലേടാ. ഓരോ ദിവസവും, നിന്നെ ഒന്ന് കാണാതെ, നിന്റെ ശബ്ദം ഒന്ന് കേൾക്കാതെ, നിന്നെ കുറിച്ച് ഒന്നും അറിയാതെ... ശെരിക്കും ജീവിക്കാൻ പോലും ആഗ്രഹം ഉണ്ടായിരുന്നില്ല. പക്ഷെ അന്നത്തെ അവസ്ഥ അതായിരുന്നു, വാവേ. നീ എന്നെ വെറുത്തോട്ടെ എന്ന് വിചാരിചാണ് ഞാൻ ഒന്നും പറയാതെ പോയെ. പക്ഷെ..." അവൻ ഒന്ന് നിർത്തി, കുഞ്ഞു കുട്ടി കഥ കേൾക്കുന്നത് പോലെ,തന്നെ നോക്കി നിൽക്കുന്ന മുഖത്തു നോക്കി തുടർന്നു, "നീ എന്നെ മറന്നു കാണും എന്നാ ഞാൻ വിചാരിച്ചേ... ഐ thought യു would ഹാവ് moved ഓൺ. നിന്നെ ഒന്നു കണ്ടാൽ മാത്രം മതി എന്ന് വിചാരിച്ചാണ്, അനു വേണ്ടാന്ന് വിലക്കിയിട്ടു പോലും, അത് വക വയ്ക്കാതെ ഞാൻ അന്ന് വന്നേ. അന്ന് നിന്നെ കണ്ടപ്പോ എനിക്ക് മനസിലായി കൊച്ചു, നിനക്കെന്നെ മറക്കാൻ കഴിഞ്ഞിട്ടില്ലെന്ന്. അത് മറയ്ക്കാൻ നീ എത്ര കഷ്ടപ്പെട്ടാലും, ദേ ഈ 2 ഉണ്ടക്കണ്ണ്കൾ ഉണ്ടല്ലോ, അത് നിന്നെ ഒറ്റും. അവരിപ്പോഴും, പണ്ടത്തെ പോലെ തന്നെ, അവരുടെ ഈ ഇച്ചായനെ കാണുമ്പോ ഒന്ന് തിളങ്ങും. നിന്റെ കണ്ണുകൾ തന്ന ആ ഒരു ഉറപ്പാണ്, അന്നും ഇന്നും നിന്നെ ഇങ്ങനെ എന്നോട് ചേർത്ത് പിടിക്കാൻ എനിക്ക് ധൈര്യം തരുന്നത്."
കൊച്ചു ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.
"ഇത്ര ഇഷ്ടം ആയിരുന്നെങ്കിൽ പിന്നെ എന്തിനാ ഇഷാൻ അവളോട് ഒന്നും മിണ്ടാതെ പോയെ?"
സൈഡിൽ നിന്ന് ഒരു ഒച്ച കേട്ട്, അവർ ഞെട്ടി അടർന്നു മാറി. ഇഷാൻ അപ്പോഴും അവളുടെ കയ്യിലെ പിടി വിട്ടിരുന്നില്ല.
പൊന്നു ആണ് അത് ചോദിച്ചത്. മാളു വിളിച്ചു പറഞ്ഞതനുസരിച്ചു, ഇഷാനെ കാണിക്കാതെ കൊച്ചുവിനെ വിളിച്ചു കൊണ്ട് പോവാൻ വന്നതാണവൾ.
അവളുടെ പുറകിൽ മെഹറുവും, അനിരുദ്ധും ഉണ്ട്.
"പൊന്നു, അത് അന്നത്തെ സിറ്റുവേഷൻ അങ്ങനെ ആയിരുന്നെടോ. ഞാൻ ആലോചിച്ചെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല. പെട്ടന്ന് അന്നത്തെ അവസ്ഥയിൽ, എടുത്തു ചാടി ചെയ്തതാ. അത് ഞാൻ റിഗ്രെറ്റ് ചെയ്യാത്ത ഒരു നിമിഷം ഇന്ന് വരെ ഇല്ല." ഇഷാൻ ഒരു ഇടർച്ചയോടു പറഞ്ഞു.
ഗയ്‌സ്, lets സിറ്റ് somewhere ആൻഡ് ടോക്ക്. ഇവിടെ വച്ച് വേണോ?" അനിരുദ്ധ് മുന്നോട്ടു വന്നു പറഞ്ഞു.
"എന്ത് സംസാരിക്കാൻ ആണ് അനുവേട്ടാ? അതിനൊക്കെ ഉള്ള ടൈം കഴിഞ്ഞു പോയി. ഇനി സംസാരം ഒന്നും വേണ്ട. കൊച്ചു വാ" പൊന്നു ചെന്ന് കൊച്ചുവിന്റെ കൈ പിടിച്ചു.
"പൊന്നു നിക്ക്." അവൻ അവളെ പിടിച്ചു നിർത്തി,"അവന്റെ ഭാഗത്തു തെറ്റുണ്ട്. സ്നേഹിച്ച പെണ്ണിനെ ഇട്ടിട്ടു പോയതു, എന്ത് കാരണം കൊണ്ടായാലും, തെറ്റ് തന്നെ ആണ്. ആ തെറ്റ് ക്ഷെമിക്കണം എന്ന് ഞാൻ പറയില്ല. പക്ഷെ, listen to ഹിം, once. നീ എന്റെ ആണെന്നുള്ള അധികാരത്തിൽ പറയുവാ, ഐ നീഡ് യൂ to ഗിവ് ഹിം എ ചാൻസ്. hear ഹിം ഔട്ട്. "
പൊന്നു ഒന്നും മിണ്ടിയില്ല.
"ഡാ വാ. അവിടെ എവിടെ എങ്കിലും പോയി ഇരിക്കാം." അനിരുദ്ധ് പൊന്നുവിന്റെ കൈ പിടിച്ചു മുന്നോട്ടു നടന്നു.
ഫുഡ് കോർട്ടിന്റെ ഒരു കോർണറിൽ പോയി അവർ ഇരുന്നു. ആരും കുറച്ചു നേരം ഒന്നും മിണ്ടിയില്ല.
"ഡാ, മിണ്ടാതിരിക്കാൻ അല്ല. ഉണ്ടായതു പറ! അതോ ഇനിയും മിണ്ടാതിരിക്കാൻ ആണോ ഉദ്ദേശം?" അനിരുദ്ധ് ഇഷനോട് ചോദിച്ചു.
"അത്... ഞാൻ പറയുന്നതിനു മുന്നേ ഒരു കാര്യം പറയാം. ഞാൻ ചെയ്തതിനെ ഒന്നും ന്യായീകരിക്കുന്നില്ല. അന്നത്തെ ആ അവസ്ഥയിൽ പറ്റിപ്പോയതാണ്." ഇഷാൻ മുൻകൂർ ജാമ്യം എടുത്തു.
"ഇതൊരിക്കൽ പറഞ്ഞതല്ല ചേട്ടായി. കാര്യം പറ." മെഹ്രു പറഞ്ഞു.
"അത്... ഞാൻ നിങ്ങളുടെ അടുത്ത് നിന്നൊക്കെ മറച്ചു വച്ച ഒരു കാര്യം ഉണ്ട്. കൊച്ചുവിന്റെ അമ്മയുടെ കല്യാണം പണ്ട് ഉറപ്പിച്ചത് എന്റെ പേപ്പനും ആയിട്ടാണ്. എന്റെ പപ്പയുടെ അനിയൻ, ഫിലിപ്പ് സാമുവൽ."
അനിരുദ്ധ് ഒഴികെ എല്ലാവരും ഞെട്ടി.
"അന്ന് മെഹ്രു, കൊച്ചുവിന്റെ പാസ്റ്റിനെ കുറിച്ച് പറഞ്ഞപ്പോ, എനിക്ക് സംശയം തോന്നിയിരുന്നു. പിന്നീട് വീട്ടിൽ പോയപ്പോ, പപ്പയോടു തിരക്കി ഡീറ്റെയിൽസ് അറിഞ്ഞു. അപ്പോഴാണ് അത് നിന്റെ മമ്മി തന്നെ ആണെന്ന് ഉറപ്പിച്ചത്. നിങ്ങളുടെ വീട്ടുകാരോട് വല്യ ദേഷ്യം ആയിരുന്നു ഞങ്ങൾക്കെല്ലാം. കൊച്ചുവിന്റെ അമ്മയ്ക്കും സമ്മതം ആണെന്ന് പറഞ്ഞിട്ടാ, കല്യാണം ഉറപ്പിച്ചെ. പേപ്പൻ ആണെങ്കിൽ വല്യ സന്തോഷത്തിൽ ആയിരുന്നു. ഞാൻ അപ്പൊ കുഞ്ഞാണ്. 2-3 വയസ്സോ മറ്റോ. കല്യാണത്തിന് ഒരാഴ്ച മാത്രം ബാക്കി ഇരിക്കുമ്പോഴാണ് പ്രേശ്നങ്ങൾ ഒക്കെ ഉണ്ടായെ. അത് നാണക്കേട് മാത്രം അല്ല, പേപ്പനെ ആകെ തകർത്തും കളഞ്ഞു. നിന്റെ മമ്മിയെ വല്ലാതെ ഇഷ്ടം ആയിരുന്നു. വേറെ ഒരു കല്യാണം കഴിക്കാൻ കുറെ നിർബന്ധിച്ചെങ്കിലും കേട്ടില്ല. പേപ്പന്റെ സമ്മതം നോക്കാതെ, വല്യമ്മച്ചി ആലോചിച്ചപ്പോ, ഒരിക്കൽ കല്യാണം മുടങ്ങിയത് കൊണ്ട്, നല്ല ആലോചനകൾ വന്നതും ഇല്ല. പതിയെ പതിയെ പേപ്പൻ കള്ളുകുടിയിലേക്കു തിരിഞ്ഞു. വെള്ളമടിക്കാതെ ഒരു സമയത്തു പേപ്പനെ കാണാറില്ലായിരുന്നു. പേപ്പനെ കാണുമ്പോഴൊക്കെ നിന്റെ മമ്മിയെയും ചീത്ത പറയുക എന്നത് വീട്ടിൽ ഒരു സ്ഥിരം പരിപാടി ആയി മാറിയിരുന്നു. അതൊക്കെ കേട്ട് വളർന്നത് കൊണ്ടാവാം, എനിക്കും ദേഷ്യം ആയിരുന്നു, പേപ്പനെ ഇങ്ങനെ ആക്കിയവരോട്. പിന്നെയും 10-11 വർഷങ്ങൾ കഴിഞ്ഞപ്പോൾ, പേപ്പൻ സിസിലി ആന്റിയെ കല്യാണം കഴിച്ചു കൂട്ടികൊണ്ടു വന്നു. സിസിലി ആന്റി ഓർഫൻ ആണ്. വല്യമ്മച്ചിക്കു അത് കൊണ്ട് ആ ബന്ധം ഇഷ്ടം അല്ലായിരുന്നു. പാവം ആണ് ആന്റി. അനാഥ ആണെന്നുള്ള ഒരേ ഒരു കാരണം കൊണ്ട്, വല്യമ്മച്ചി അവരെ എന്നും ദ്രോഹിക്കുന്നതും ശപിക്കുന്നതും സ്ഥിരം ആയി. പേപ്പൻ ആന്റിയെ കല്യാണം കഴിച്ചതിനും, നിന്റെ മമ്മിയെ ആണ് വല്യമ്മച്ചി കുറ്റം പറഞ്ഞിരുന്നത്. അവസാനം സഹികെട്ടാണ് പേപ്പൻ ആന്റിയെയും കൊണ്ട് ബാംഗ്ലൂർ ക്കു ഷിഫ്റ്റ് ചെയ്തത്. ഇപ്പൊ ഏകദേശം വല്യമ്മച്ചീടേ സ്വഭാവം മനസിലായില്ലേ? എനിക്ക് എന്തോ ഇതൊക്കെ നിങ്ങളോടു പറയാൻ തോന്നിയില്ല. ഇങ്ങനെ ഒരു റിലേഷൻ എനിക്ക് ഉണ്ടെന്നു അറിഞ്ഞാൽ, നീ എന്നിൽ നിന്ന് അകന്നു പോകുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. നിന്നെ കണ്ട അന്ന് തന്നെ എനിക്ക് നീ എന്റെ ആരെല്ലാമോ ആയി മാറിയിരുന്നു കൊച്ചു. നിന്റെ കാര്യങ്ങൾ അന്ന് മെഹ്രു പറയുമ്പോഴാണ്, ഞാൻ നിന്റെ മമ്മിയുടെ സൈഡിൽ നിന്ന് ആലോചിച്ചത്. അവർ ചെയ്തതിൽ എനിക്ക് അന്നാദ്യമായി തെറ്റൊന്നും കാണാൻ കഴിഞ്ഞില്ല എന്ന് മാത്രം അല്ല, അത് ആയിരുന്നു ശരി എന്നും എനിക്ക് തോന്നി." അടുത്തിരുന്ന കൊച്ചുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ പറഞ്ഞു.
"നിന്നെ വിട്ടു പിരിയാൻ ആവില്ലെന്ന് ഉറപ്പായപ്പോ ആണ്, us ലേക്ക് പോവുന്നതിനു മുന്നേ, ഒഫീഷ്യൽ ആയി മൂവ് ചെയ്യാൻ ഞാൻ പപ്പയോടു ഒക്കെ പറഞ്ഞത്. കാര്യങ്ങൾ ഒക്കെ പറഞ്ഞപ്പോ, പപ്പ പറഞ്ഞിരുന്നു വല്യമ്മച്ചി സമ്മതിക്കത്തില്ലെന്നു. പക്ഷെ എങ്ങനെ എങ്കിലും സമ്മതിപ്പിക്കാം എന്ന് കരുതി, ഞാൻ വീട്ടിൽ ബാക്കി എല്ലാവരോടും തുറന്നു പറഞ്ഞു. പക്ഷെ, ഞാൻ വിചാരിച്ചതിലും violent റിയാക്ഷന് ആയിരുന്നു വല്യമ്മച്ചിയുടെ. വല്യമ്മച്ചിയോടു എതിർത്ത് പറയാൻ പപ്പയ്ക്കും അമ്മയ്ക്കും ആവുമായിരുന്നില്ല. ആരൊക്കെ എതിർത്താലും കൊച്ചുവിനെ കെട്ടും എന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു. അന്ന് രാത്രി വല്യമ്മച്ചിക്കു നെഞ്ചു വേദന വന്നു, ഹോസ്പിറ്റലിൽ കൊണ്ട് പോയി. അറ്റാക്ക് ആയിരുന്നു. സീരിയസ് ആയി iccuവിലൊക്കെ ആയിരുന്നു. അന്ന് പപ്പയും മമ്മയും എന്റെ അടുത്ത് വന്നു കരഞ്ഞു പറഞ്ഞു, ഞാൻ ഈ റിലേഷനിൽ നിന്ന് പിന്മാറണം എന്ന്. ആ ടൈമിൽ എനിക്ക് എല്ലാവരോടും ദേഷ്യം ആയിരുന്നു. ഒരു വാശിപ്പുറത്തു ആണ്, ഞാൻ us ലേക്ക് പോയത്. സമയം ഉണ്ടായിട്ടു പോലും, വല്യമ്മച്ചി ഡിസ്ചാർജ് പോലും ആവുന്നതിനു മുന്നേ ഞാൻ പോയി.നീ എന്നെ വെറുത്ത്, എന്നിൽ നിന്ന് മൂവ് ഓൺ ചെയ്യാൻ വേണ്ടി ആണ് ഞാൻ നിന്നെ സോഷ്യൽ മീഡിയയിൽ ഒക്കെ ബ്ലോക്ക് ചെയ്തതും, എന്റെ സന്തോഷത്തോടെ ഉള്ള ഫോട്ടോസ് ഒക്കെ പോസ്റ്റ് ചെയ്തതും. അവിടെ ചെന്നിട്ടുള്ള 2 വർഷത്തിനിടയ്ക്കു ഒരിക്കൽ പോലും ഞാൻ വീട്ടിലേക്കു വിളിച്ചില്ല. അനു അവിടെ വന്നു കഴിഞ്ഞു കുറച്ചു കഴിഞ്ഞാണ് അവനെ പോലും contact ചെയ്തതു. അതും, നിന്നെ കുറിച്ച് അറിയാൻ വേണ്ടി മാത്രം ആണ്, അവനെ പോലും വിളിച്ചത്. പക്ഷെ, പിന്നീട് പൊന്നു അവനോടു, ഇനി ഇതിനെ കുറിച്ച് ഒന്നും പറയരുതെന്ന് പറഞ്ഞപ്പോൾ അതും അറിയാതെ ആയി. പിന്നീട് വെറുപ്പായിരുന്നു, എല്ലാത്തിനോടും എല്ലാവരോടും. ഞാൻ ഓരോ നിമിഷവും ജീവിച്ചത്, നിന്നെ ഓർത്തു മാത്രം ആണ് കൊച്ചു. എന്നെങ്കിലും ഒരിക്കൽ നിന്നെ എനിക്ക് ഒന്ന് കാണാൻ പറ്റും എന്ന് കരുതി. അതിന് വേണ്ടി മാത്രം ആണ്, ഞാൻ extreme ആയി ഒന്നും ചെയ്യാതിരുന്നത്. അവസാനം കോഴ്സ് കഴിഞ്ഞും ഞാൻ തിരിച്ചു വരുന്നില്ലെന്ന് കണ്ടപ്പോഴാണ്, പപ്പയും അമ്മയും പറഞ്ഞത്, അവർക്കു കല്യാണത്തിന് സമ്മതം ആണ് എന്ന്. അവരുടെ വാക്കിന്റെ ബലത്തിൽ ആണ് ഞാൻ തിരിച്ചു വന്നതു. " അവൻ പറഞ്ഞു നിർത്തി, കൊച്ചുവിന്റെ മുഖത്തേക്ക് നോക്കി.
എല്ലാവരും അവനെ തന്നെ നോക്കി ഇരിക്കുകയാണ്. ആരും ഒന്നും പറഞ്ഞില്ല. പൊന്നു എഴുന്നേറ്റു, ഫുഡ് വാങ്ങി വരാം എന്ന് പറഞ്ഞു, മെഹ്റുവിനെയും അനിരുദ്ധനെയും വിളിച്ചു അവിടെ നിന്ന് പോയി.
കൊച്ചു ഒന്നും മിണ്ടാതെ ഇഷാനെ തന്നെ നോക്കി ഇരുന്നു.
"എന്തെങ്കിലും പറയെടാ...നീ ഇനിയും ഇങ്ങനെ മിണ്ടാതിരിക്കാതെ." തന്റെ കൈകളിൽ ഇരുന്ന കൊച്ചുവിന്റെ കയ്യിൽ കയ്യമർത്തി അവൻ പറഞ്ഞു,"ദേഷ്യം ആണോ എന്നോട്?"
"മ്മ്മ്... ഹ്മ്മ്മ്" അവൾ തലയാട്ടി.
"ഉറപ്പായും?" അവൻ അവളുടെ അടുത്തേക്കിരുന്നു കൊണ്ട് ചോദിച്ചു.
അവൾ തലകുലുക്കി അതെ എന്ന് പറഞ്ഞു.
"പക്ഷെ എന്നോട് പറഞ്ഞിട്ട് പോവായിരുന്നു. കാത്തിരുന്നേനെല്ലോ ഞാൻ." കൊച്ചു തെല്ലൊരു പരിഭവത്തോടെ പറഞ്ഞു.
"എനിക്ക് ഒരു ഹോപ്പും ഇല്ലായിരുന്നു വാവേ... അതല്ലേ! നീ ആണെങ്കിൽ കുടുംബക്കാരുടെ സമ്മതത്തോടെ അല്ലെ എന്നെ കെട്ടു. അതാ, നിന്നെ വെറുപ്പിക്കാൻ നോക്കിയേ. പക്ഷെ, നീ ഉണ്ടല്ലോ! യൂ ആർ a gem. നിന്നെ പോലെ ആർക്കും എന്നെ സ്നേഹിക്കാൻ പറ്റില്ല കൊച്ചു. ഇനി നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. അതെന്റെ വീട്ടുകാർക്കു വേണ്ടി ആയാലും, നിന്റെ വീട്ടുകാർക്ക് വേണ്ടി ആയാലും ശരി. ഈ ജന്മം നീ എന്റെ ആണ്."
"ഹ്മ്മ്മ് ഉവ്വ! ഇതൊക്കെ കുറെ കേട്ടിട്ടുണ്ട്..." അവൾ അവനെ കളിയാക്കി.
"ശവത്തിൽ കുത്താതെടി. ഒരബദ്ധം ഏതു പോലീസ്കാരനും പറ്റും. പക്ഷെ ഇനി ഇല്ല. എന്റെ അപ്പനേം അമ്മനേം ഞാൻ സമ്മതിപ്പിച്ചിട്ടുണ്ട്. ഇനിയിപ്പോ നിന്റെ അപ്പൻ മത്തായിച്ചൻ കയറി ഒടക്കാന് നിന്നാൽ, അങ്ങേർടെ മുന്നിൽ വച്ച് തന്നെ ഞാൻ നിന്നെ തൂക്കി എടുത്തോണ്ടു പോവും. അങ്ങ് മാളിയേക്കൽ തറവാട്ടിൽ കൊണ്ട് ചെന്നേ താഴെ വയ്ക്കത്തൊള്ളൂ . എന്റെ പൊന്നുമോള് അപ്പൊ കാണാകുണാ എന്ന് പറഞ്ഞു വരരുത്. . " അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.
"അയ്യടാ... അതൊന്നും പറ്റത്തില്ല. മര്യാദയ്ക്ക് വെയിറ്റ് ചെയ്തോണം. എന്റെ അപ്പൻ സമ്മതിക്കുന്നത് വരെ." കൊച്ചു പറഞ്ഞു.
"വെയിറ്റ് ഒക്കെ ചെയ്തോളാം. പക്ഷെ വേറെ ആരെ എങ്കിലും കെട്ടി ജീവിക്കാം എന്ന വല്ല വിചാരവും ഉണ്ടെങ്കിൽ, പൊന്നു മോളെ, അതങ്ങെടുത്തു മാറ്റിയേരെ." ഇഷാൻ അവളുടെ മുഖത്തേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു. കൊച്ചു അവൻ ചൂണ്ടിയ വിരലിൽ കടിക്കാൻ പോവുന്നത് പോലെ കാണിച്ചു.
അവൻ ചിരിച്ചു. കൂടെ അവളും.
"ഐ really മിസ്സ്ഡ് ദിസ്, വാവേ! നിന്റെ ഈ ചിരി, സംസാരം, ഈ നോട്ടം..." ഇഷാൻ അവന്റെ നെറ്റി അവളുടെ നെറ്റിയിലേക്ക് മുട്ടിച്ചു കൊണ്ട്, പ്രണയാർദ്രൻ ആയി പറഞ്ഞു.
"ഓയ്! ഇത് പബ്ലിക് പ്ലേസ് ആണ്. ഇങ്ങനെ ഒക്കെ ഇരുന്നാൽ ആള്ക്കാര് പോലീസിനെ വിളിക്കും." അവരുടെ ടേബിളിനു അടുത്തേക്ക് വന്നു കൊണ്ട് പൊന്നു പറഞ്ഞു.
"അപ്പൊ പിന്നെ കാര്യങ്ങൾ ഒകെ ഈസി ആയല്ലോ. അവർ തന്നെ കെട്ടിച്ചു തന്നോളും. വേറെ പ്രേശ്നങ്ങൾ ഒന്നും ഇല്ല." ഇഷാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവർ എല്ലാവരും ചിരിച്ചു.
പൊന്നു ഇഷാന്റെ അടുത്ത് വന്നിരുന്നു, അവന്റെ കയ്യിൽ പിടിച്ചു, അവന്റെ മുഖത്തു നോക്കി പറഞ്ഞു," ചേട്ടായി, സോറി. ഞാൻ കാര്യങ്ങൾ ഒന്നും അറിയാതെ ചേട്ടായിയോട് കുറെ ചൂടായി. " അവളുടെയും മെഹ്രുവിന്റേയും മുഖത്തു നല്ല വിഷമം ഉണ്ടായിരുന്നു.
"പൊന്നു, നീ എന്തിനാ സോറി പറയുന്നേ. നീ ഒക്കെ ഉള്ളത് കൊണ്ടല്ലേ, കൊച്ചുവിന് പിടിച്ചു നില്ക്കാൻ പറ്റിയെ. ഞാൻ തന്നെ അല്ലെ തെറ്റ് ചെയ്തേ. വെറുതെ അവളെ! അന്ന് ഒന്നും ആലോചിക്കാൻ ഉള്ള മാനസികാവസ്ഥ ഉണ്ടായിരുന്നില്ല. ഓടി പോവാനാ തോന്നിയെ. അങ്ങനെ ചെയ്യുകയും ചെയ്തു. പിന്നീട് വീണ്ടു വിചാരം ഉണ്ടായപ്പോ, ലേറ്റ് ആയി പോയി എന്ന് തോന്നി. ഇനി കൊച്ചു എല്ലാം മറന്നിട്ടുണ്ടെങ്കിൽ വീണ്ടും ഞാൻ ചെല്ലുന്നതു അവളെ വേദനിപ്പിക്കില്ലേ എന്ന് ആണ് തോന്നിയത്. പപ്പയും അമ്മയും സമ്മതിച്ചു കഴിഞ്ഞപ്പോൾ ആണ് സമാധാനം ആയതു. പിന്നെ എത്രയും പെട്ടന്ന് ഇവളുടെ അടുത്തെത്തണം എന്നേ ഉണ്ടായിരുന്നുള്ളു. ഏതൊരു friendum ചെയ്യുന്നതേ നിങ്ങളും ചെയ്തിട്ടുള്ളു." അവൻ അവളുടെ തോളിൽ കയ്യിട്ടു അവനോട് ചേർത്തു പിടിച്ചു.
പൊന്നു അവന്റെ തോളിലേക്ക് ചാഞ്ഞു, "ഐ ആം സൊ ഗ്ലാഡ്, യു ആർ ബാക്, ചേട്ടായി. we ഓൾ മിസ്ഡ് യൂ . പിന്നെ ദേ, ഇവളുടെ ഇങ്ങനെ മനസ് നിറഞ്ഞുള്ള ഒരു ചിരി കണ്ടിട്ട് എത്ര നാളായെന്നു അറിയോ?" ചിരിച്ചു കൊണ്ടിരിക്കുന്ന കൊച്ചുവിനെ ചൂണ്ടി പൊന്നു പറഞ്ഞു.
"മതി മതി... സെന്റി അടിച്ചത്." അനിരുദ്ധ് പറഞ്ഞു. അവൻ ഒരു ഗ്ലാസ് പെപ്സി എടുത്തുയർത്തി, "a toast to all of us" എല്ലാവരും ചിരിച്ചു കൊണ്ട് ഗ്ലാസ് ഉയർത്തി, തമ്മിൽ മുട്ടിച്ചു.
അങ്ങനെ വളരെ അധികം നാളുകൾക്കു ശേഷം, അവർ ഒരുമിച്ചു, വളരെ അധികം സന്തോഷത്തോടെ കുറെ സമയം ചിലവഴിച്ചു.
നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ....
(തുടരും...)
രചന: സെഹ്‌നസീബ്