കൊച്ചുവിന് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. റൂമിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ തിരിഞ്ഞു, പകച്ചു നിൽക്കുന്ന അമ്മുവിനെ ഒന്ന് നോക്കി. അവൾ വേഗം നടന്നു, അവരെ മറികടന്നു, ഇഷാനെ അന്വേഷിച്ചു പുറത്തേക്കു പോയി.
കോട്ടേജിനു പുറത്തേക്കിറങ്ങിയിട്ടു കൊച്ചു നിന്നു. നീൽ അവളെ നോക്കി. അവൾ അവന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നില്ല.
"shall we ഗോ ഫോർ a walk, ഹന്നാ?" അവൻ ചോദിച്ചു.
"ഇവിടെ ആരെങ്കിലും അന്വേഷിക്കും." അവൾ പറഞ്ഞു.
"ആര് അന്വേഷിക്കാനാടോ? തന്റെ പപ്പയ്ക്ക് അറിയാല്ലോ, താൻ എന്റെ കൂടെ ആണെന്നു. അത് കൊണ്ട് അന്വേഷിച്ചാലും പ്രെശ്നം ഇല്ല. ഹന്നാ വാ." അവൻ മുന്നേ നടന്നു.
കൊച്ചു ചുറ്റും നോക്കി അവനു പിന്നാലെ നടന്നു. അവളുടെ കണ്ണുകൾ ഇഷാനെ തേടുകയായിരുന്നു. പക്ഷെ അവനെ അവിടെ എവിടെയും അവൾ കണ്ടില്ല. നിരാശയോടെ അവൾ നടന്നു.
നീൽ നടന്നത്, റിസോർട്ടിൽ നിന്ന് ബീച്ചിലേക്ക് ഇട്ടിരുന്ന boardwalkലേക്കാണ്. ബീച്ചിലേക്കാണ് അവൻ പോവാൻ ഉദ്ദേശിക്കുന്നതെന്ന് അവൾക്കു മനസിലായി. അവൾ മടിച്ചു നിന്നു. അല്പം മുന്നോട്ടു നടന്ന നീൽ, അവൾ കൂടെ ഇല്ല എന്ന് കണ്ടു, അവൾക്കടുത്തേക്കു വന്നു.
"താൻ എന്താടോ, ഇവിടെ തന്നെ നിൽക്കുന്നെ. വാ..." നീൽ അവളുടെ കയ്യിൽ കയറി പിടിച്ചു. കൊച്ചു ഞെട്ടി അവളുടെ കൈ അവന്റെ കയ്യിൽ നിന്ന് വലിച്ചെടുത്തു. നീൽ, അവളുടെ ഞെട്ടൽ കണ്ടു ചിരിച്ചു.
"നമുക്ക് ഇവിടെ നിന്ന് സംസാരിക്കാം, നീൽ." അവൾ പറഞ്ഞു.
"ഇവിടെ ഒരു രസം ഇല്ലെടോ. തിരക്കും, ബഹളവും. നമുക്ക് ബീച്ചിലേക്ക് പോവാം. അവിടെ ആവുമ്പൊ, ആരും കാണില്ല, പ്രൈവസി ഉണ്ടാവും. പിന്നെ ബീച്ച് അല്ലെ... അതിലും റൊമാന്റിക് ആയ ഒരു സ്പോട്ട് വേറെ കിട്ടുവോ. കം, lets ഗോ." അവൻ നടന്നു.
'കോപ്പ്! ഇവനെന്തുണ്ടാകാൻ ആണ് പ്രൈവസി' കൊച്ചു പിറുപിറുത്തു കൊണ്ട് പുറകെ ചെന്നു.
കുറച്ചു നേരം അവർ ഒന്നും മിണ്ടാതെ നടന്നു. പിന്നെ നീൽ സംസാരിച്ചു തുടങ്ങി.
"തനിക്കെന്നെ ഓർമ്മ ഉണ്ടോ?"
അവൾ അവനെ ചോദ്യ ഭാവത്തിൽ നോക്കി.
"ഈ നോട്ടത്തിൽ നിന്ന് തന്നെ മനസിലായി. തനിക്കു എന്നെ ഓർമ്മ ഇല്ല എന്ന്. ഞാൻ നിങ്ങളുടെ സ്കൂളിൽ ആണ് പഠിച്ചിരുന്നത്. ഞാൻ കണ്ടിട്ടുണ്ട് പല തവണ തന്നെ. വെൽ. .. അങ്ങനെ അല്ല. .. കാണാൻ വേണ്ടി തന്നെ നിന്നിട്ടുണ്ട്, പലയിടത്തും." നീൽ നടക്കുന്നതിനിടെ തല തിരിച്ചു അവളെ നോക്കി.
കൊച്ചു ആകെ അസ്വസ്ഥ ആയി. അവൾക്ക് എങ്ങനെ എങ്കിലും അവിടെ നിന്ന് പോയാൽ മതി എന്നായി.
"തന്നോട് വന്നു സംസാരിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ടായിരുന്നു, അന്ന്. പക്ഷെ, നിങ്ങൾ സ്കൂളിലെ ഗുണ്ടകൾ ആയിരുന്നില്ലേ. അത്കൊണ്ട്, പേടി ആയിരുന്നു. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, അന്ന് വന്നു മിണ്ടായിരുന്നു എന്ന്. പക്ഷെ എന്തായാലും ഇപ്പൊ തന്നോട് സംസാരിക്കാൻ പറ്റിയല്ലോ. അതും, ഇങ്ങനെ. വീട്ടുകാരുടെ സമ്മതത്തോടെ. " അവൻ boardwalkil തന്നെ വച്ചിരിക്കുന്ന ബെഞ്ചിൽ ഇരുന്നു.
ബീച്ചിന്റെ അടുത്തെത്തിയിരുന്നു അവർ. കൊച്ചു പിന്നെയും ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടു, നീൽ ചോദിച്ചു, "താൻ എന്താടോ ഇങ്ങനെ ഒന്നും മിണ്ടാതെ നിൽക്കുന്നത്. say something."
അവൾ എന്ത് പറയണം എന്ന് അറിയാതെ നിന്നു. പിന്നെ രണ്ടും കൽപ്പിച്ചു, പറയാൻ തുടങ്ങി,"സീ നീൽ, നീൽ നല്ല പയ്യൻ ആണ്. വെൽ ക്വാളിഫൈഡ് ആൻഡ് ഗുഡ് ലുക്കിങ്. പക്ഷെ ഞാൻ. ..."
"ഹലോ കൊച്ചു!" ആരുടെയോ ഒച്ച കേട്ട് അവർ തിരിഞ്ഞു നോക്കി.
അവരുടെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്ന ഇഷാനെയും റയനെയും വരുണിനെയും കണ്ടു, അവളുടെ മുഖത്തു സന്തോഷവും സമാധാനവും നിറഞ്ഞു.
അവർ അടുത്ത് വന്നപ്പോൾ നീൽ എഴുന്നേറ്റു. അവന്റെ മുഖത്തു ഇഷ്ടക്കേട് തെളിഞ്ഞു കാണാമായിരുന്നു.
"എന്താ മകളെ ഇവിടെ പരിപാടി? ആരാ ഇത്? " വരുൺ അവളുടെ അടുത്ത് വന്നു അവളുടെ തോളത്തു കൈ ഇട്ടു.
"വരുൺ ചേട്ടായി, ഇത് നീൽ. എന്റെ ആന്റിടെ ഫ്രണ്ടിന്റെ മോൻ ആണ്."
വരുൺ അവനു നേരെ കൈ നീട്ടി.
"ഇനി ഇപ്പൊ വേറെ ഒരു റിലേഷൻ കൂടെ ആവും. ഞങ്ങളുടെ കല്യാണത്തിന്റെ ഡിസ്‌കഷൻസ് അകത്തു നടക്കുന്നുണ്ടാവും ഇപ്പൊ." നീൽ വരുണിനു ഷേക്ക് ഹാൻഡ് കൊടുത്തിട്ടു, കൊച്ചുവിനെ നോക്കി സൈറ്റ് അടിച്ചു കാണിച്ചു.
അവൾ ഇഷ്ടക്കേടോടെ മുഖം തിരിച്ചു. അവൾ മുഖം തിരിച്ചു നോക്കിയത് ഇഷാന്റെ മുഖത്തേക്കാണ്. അവൻ ഒന്നും ഇല്ല എന്ന് അവളെ കണ്ണടച്ച് കാണിച്ചു.
"ആഹാ! അത്രയും ഒക്കെ ആയോ? ഇതൊക്കെ എപ്പോ സംഭവിച്ചു കൊച്ചു? ഞങ്ങൾ ഒന്നും അറിഞ്ഞില്ലല്ലോ! " റയാൻ കൊച്ചുവിന്റെ അടുത്ത് വന്നു നിന്നു.
"നീൽ വെറുതെ പറയുന്നത് ചേട്ടായി. ജസ്റ്റ് ഒരു പ്രൊപോസൽ വച്ചു, ചേട്ടായിടെ അമ്മ. അങ്ങനെ ഡിസ്‌കസ് ചെയ്യാൻ മാത്രം ഒന്നും ആയിട്ടൊന്നും ഇല്ല. ഞങ്ങൾ അതിനെ കുറിച്ചു ആലോചിച്ചിട്ട് പോലും ഇല്ല. ഈ നീൽ വെറുതെ തമാശയ്ക്കു പറഞ്ഞതാ."
"അതാ ഞാനും ആലോചിച്ചേ. ഇങ്ങോട്ടു വരുമ്പോ മാത്യു അങ്കിൾ വേറെ ഒരാളോട് നിന്റെ കല്യാണ കാര്യം സംസാരിക്കുന്നുണ്ടായിരുന്നു. ആകെ കൺഫ്യൂഷൻ ആയി നീൽ പറഞ്ഞത് കേട്ടപ്പോ." റയാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
നീലിന്റെ മുഖത്തെ ചിരി പെട്ടന്ന് മാഞ്ഞു.
"ഹന്നാ... കം lets ഗോ."
"നീൽ ചെല്ല്. ഞാൻ പിന്നെ വരാം." കൊച്ചു റയാന്റെ അടുത്തേക്ക് നീങ്ങി നിന്നു.
"അത് വേണ്ട. യൂ are മൈ responsibility നൗ. നീ വാ!" അവൻ അവളുടെ കയ്യിൽ കയറി പിടിച്ചു.
അത്രയും നേരം മിണ്ടാതിരുന്ന ഇഷാൻ മുന്നോട്ടു വന്നു, നീലിന്റെ കയ്യിൽ പിടിച്ചു, കൊച്ചുവിന്റെ കയ്യിൽ ഉള്ള അവന്റെ പിടി വിടുവിച്ചു, അവളെ നീക്കി അവന്റെ പുറകിലേക്ക് നിർത്തി.
"ഇപ്പോഴേ അങ്ങനെ അവളുടെ മേലെ ഉള്ള ഫുൾ റെസ്പോണ്സിബിലിറ്റി എടുക്കാതെ! വരട്ടെ... സമയം ഉണ്ടല്ലോ. ഇവളും ഇവളുടെ അപ്പനും തീരുമാനിക്കട്ടെ. എന്നിട്ടു പോരേ? ഇപ്പൊ അങ്ങോട്ട് ചെല്ലു. കല്യാണം കൂടാൻ വന്നതല്ലേ. അത് കൂടു ആദ്യം. കല്യാണം കഴിക്കുന്നത് നമുക്ക് അത് കഴിഞ്ഞു നോക്കാം. " ഇഷാൻ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു. നീൽ ഇഷാനെയും കൊച്ചുവിനെയും മാറി മാറി കലിപ്പിച്ചു നോക്കി.
"ഹാ! ചെല്ല് ഭായ്!" ഇഷാൻ അവനെ നോക്കി മീശ പിരിച്ചു.വരുണും റയാനും ഇഷാന്റെ അടുത്തേക്ക് നീങ്ങി നിന്നു. വരുൺ ഷിർട്ടിന്റെ സ്ലീവ്‌ലെസ് കൈകൊണ്ടു തിരുത്തു കയറ്റി.
മൊത്തത്തിൽ scene അത്ര ശെരി അല്ല എന്ന് മനസ്സിലാക്കി, കൊച്ചുവിനെ ഒന്ന് കൂടെ രൂക്ഷമായി നോക്കിയിട്ടു, നീൽ തിരിച്ചു പോയി.
അവൻ കണ്ണിൽ നിന്ന് മറഞ്ഞതും കൊച്ചു ഇഷാനെ ഇറുക്കെ കെട്ടിപ്പിടിച്ചു. റയാനും വരുണും ഇഷാനെ നോക്കിയിട്ടു, ബീച്ചിലേക്ക് നടന്നു.
"എന്ത് പറ്റി, കൊച്ചു?" ഇഷാൻ അവളുടെ മുടിയിൽ തഴുകി കൊണ്ട് ചോദിച്ചു.
അവൾ ഒന്നും മിണ്ടിയില്ല. പകരം, അവനെ ചുറ്റിയിരുന്ന അവളുടെ കൈകൾ ഒന്ന് കൂടെ മുറുകി. അവൾ കുറച്ചു നേരം കൊണ്ട് നല്ലവണ്ണം ടെൻഷൻ അടിച്ചു എന്ന് അവനു മനസ്സിലായി.
"എടാ... കല്യാണാലോചന അല്ലെ വന്നുള്ളൂ. അല്ലാതെ, നിന്റെ കല്യാണം ഉറപ്പിച്ചൊന്നും ഇല്ലല്ലോ? നീ ഇങ്ങനെ പേടിക്കാതെ, വാവേ. ഞാൻ ഇല്ലേ നിന്റെ കൂടെ? നിന്നെ ഞാൻ അങ്ങനെ ആർക്കെങ്കിലും വിട്ടു കൊടുക്കുവോ?"
കൊച്ചു പെട്ടന്ന് എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവന്റെ മുഖത്തേക്ക് നോക്കി; എന്നിട്ടു കാൽവിരലിൽ കുത്തിപൊങ്ങി, അവന്റെ കഴുത്തിൽ പിടിച്ചു താഴ്ത്തേക്കു ആക്കി, അവന്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
അവൾ നില്ക്കാൻ കഷ്ടപ്പെടുന്നത് മനസിലാക്കി ഇഷാൻ അവളുടെ ഇടുപ്പിൽ പിടിച്ചു, അവളെ പതിയെ പൊക്കി. അവർ മത്സരിച്ചു പരസപരം ചുംബിച്ചു കൊണ്ടിരുന്നു. അല്പം സമയത്തിനു ശേഷം, കൊച്ചു അവനിൽ നിന്ന് അകന്നു മാറി.
അവന്റെ കൈ പിടിച്ചു, അവൾ വേഗം റിസോർട്ടിലേക്കു നടന്നു. എന്താ പറ്റിയെ എന്ന് ഇഷാൻ ചോദിക്കുന്നുണ്ടെങ്കിലും, കൊച്ചു അതിനു മറുപടി പറയാതെ മുന്നോട്ടേക്കു നടന്നു. റിസോർട്ടിലെത്തി, അവൾ ആരും ഇല്ലാത്ത ഒരു കോട്ടജ് ലേക്ക് ഇഷാനെ കൊണ്ട് വന്നു നിർത്തി.
"എവിടെയും പോവരുത്. ഞാൻ തിരിച്ചു വരുന്നത് വരെ,ഇവിടെ തന്നെ വേണം." അവൾ പറഞ്ഞിട്ട് ഡോറിനടുത്തേക്കു നടന്നു.
പോയ അതെ സ്പീഡിൽ തിരിച്ചു വന്നു, ഒന്നും മനസ്സിലാവാതെ നിൽക്കുന്ന ഇഷാനെ വന്നു വീണ്ടും കെട്ടിപ്പിടിച്ചു.
"ഞാൻ ഇപ്പൊ ചെയ്യാൻ പോവുന്നത്, ശെരിയാണോ തെറ്റാണോ, നല്ലതിനാണോ ചീത്തതിനാണോ എന്ന് ഒന്നും എനിക്കറിയത്തില്ല. പക്ഷെ, ഇച്ചായൻ എന്നെ മനസിലാക്കണം. എനിക്കിനി ഇങ്ങനെ ടെൻഷൻ അടിക്കാൻ വയ്യ. അത് കൊണ്ടാ. എന്തൊക്കെ സംഭവിച്ചാലും, ഈ കൊച്ചുവിന്റെ കഴുത്തിൽ ഒരു മിന്നു വീഴുന്നുണ്ടെങ്കിൽ, അത് എന്റെ ഇച്ചായന്റെ കൈ കൊണ്ട് തന്നെ ആയിരിക്കും. അല്ല എന്ന് ഉണ്ടെങ്കിൽ, അതു ഈ കൊച്ചുവിന്റെ ശവത്തിലെ ആവത്തുള്ളു."
അവനു പറയാൻ ഉള്ളത് കേൾക്കാതെ അവൾ പുറത്തേക്കു ഇറങ്ങി പോയി. ഇഷാൻ ഒന്നും മനസിലാവാതെ അവിടെ ഒരു കസേരയിൽ ഇരുന്നു.
കൊച്ചു പുറത്തിറങ്ങി. അല്പം നടന്നു കഴിഞ്ഞിട്ടാണ് കൊച്ചു അവൾ അന്വേഷിച്ച ആളെ കണ്ടത്.
ജോർജിനോട് സംസാരിക്കുകയായിരുന്നു മാത്യു. കൊച്ചു അങ്ങോട്ടേക്ക് ചെന്ന്, അയാളുടെ കയ്യിൽ പിടിച്ചു.
അയാൾ തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി. കൊച്ചുവിന്റെ മുഖത്തെ ഗൗരവം കണ്ടപ്പോൾ, അയാളുടെ മുഖത്തുണ്ടായിരുന്നു ചിരി മാറി.
"എന്നാ പറ്റി, മോളെ?"
"അപ്പേ, ഐ നീഡ് to ടോക്ക് to യു."
"ജോർജ്, ഒരു മിനിറ്റ്, ഞാൻ ഇപ്പൊ വരാം."
"അല്ല, അങ്കിളും വരൂ." കൊച്ചു ജോർജിനെയും വിളിച്ചു.
അവൾ അവരെയും വിളിച്ചു കൊണ്ട്, കോട്ടേജിലേക്കു ചെന്നു. അകത്തേക്ക് കയറുമ്പോൾ അവിടെ ഇരിക്കുന്ന ഇഷാനെ കണ്ടു, മാത്യുവും ജോർജും ഒന്നും മനസ്സിലാവാതെ തമ്മിൽ നോക്കി. ഇഷാനും അവരെ കണ്ടു എഴുന്നേറ്റു.
എല്ലാവരും അകത്തു കയറിയതും കൊച്ചു ഡോർ അടച്ചു ലോക്ക് ചെയ്തു.
അവൾ മാത്യുവിന്റെ അടുത്ത് വന്നു നിന്നു. ഇഷാനെ അടുത്തേക്ക് വിളിച്ചു. ഇഷാൻ ഇരുവരുടെയും അടുത്ത് വന്നു നിന്നു.
"അപ്പേ... ഇത് ഇഷാൻ ചേട്ടായി... അറിയാല്ലോ, എന്റെ സീനിയർ ആയിരുന്നു കോളേജിൽ. എനിക്ക് ചേട്ടായിനെ ഇഷ്ടം ആണ്. ചേട്ടായിക്ക് എന്നെയും. പക്ഷെ അപ്പയ്ക്കിഷ്ടം അല്ലെങ്കിൽ, ഈ കല്യാണത്തിന് ഞാൻ നിര്ബന്ധിക്കത്തില്ല. പക്ഷെ, വേറെ ഒരു കല്യാണത്തിന് എന്നെ അപ്പ നിർബന്ധിക്കരുത്." നിറഞ്ഞ മിഴികളോടെ കൊച്ചു മാത്യുവിനെ നോക്കി പറഞ്ഞു.
മാത്യുവിന്റെ മുഖത്തു ഒരു ചിരി വിരിഞ്ഞു. അയാൾ കൊച്ചുവിനെ ചേർത്ത് പിടിച്ചു.
"നീ എന്നതാടി കാന്താരി വിചാരിച്ചേ? എനിക്ക് ഒന്നും മനസിലാവാത്തില്ലെന്നോ ? നിന്നേം ഇവനേം ഒരുമിച്ചു ഇവിടെ വച്ച് കണ്ട അന്നേ എനിക്ക് സംശയം ഉണ്ടായതാ, നിനക്ക് ഇവനോട് ഇഷ്ടം ഇല്ലേ എന്ന്."
കൊച്ചു കണ്ണ് മിഴിച്ചു മാത്യുവിനെ നോക്കി. ഇഷാനും. ജോർജിനു സന്തോഷം ആയി. അയാൾ അവർക്കടുത്തേക്കു വന്നു, ഇഷാന്റെ സൈഡിൽ നിന്നു.
കൊച്ചുവിന്റെ നോട്ടം കണ്ടു, മാത്യു പറഞ്ഞു, "നീ എന്നാത്തിനാ എന്റെ മോളെ ഇങ്ങനെ ഞെട്ടുന്നെ. ഒന്നില്ലെങ്കിലും ഞാൻ നിന്റെ അപ്പനെല്ലിയോ? എനിക്ക് അറിയത്തില്ലേ, എന്റെ കുഞ്ഞിന്റെ ഭാവങ്ങൾ ഒക്കെ. പിന്നെ കേൾക്കണോ ജോർജേ, ഇവനും ഇവളും തമ്മിൽ ഉള്ള കള്ള നോട്ടങ്ങൾ ഒക്കെ ഉണ്ട് ഇടയ്ക്കു. ആരും ഒന്നും കാണാത്തില്ലന്നാ വിചാരം രണ്ടിന്റേം. പിന്നെ ദേ ഇവളുടെ ഒരു ഓവർ ആക്ടിങ് ഉണ്ട്. ഒന്നും അറിയാത്തതു പോലെ ഉള്ള ഒരു ഇരിപ്പു. പണ്ടും എന്തെങ്കിലും കുരുത്തക്കേട് കാണിച്ചിട്ട് വന്നു ഈ ഇരിപ്പാ. അത് കണ്ടപ്പോഴേ ഞാൻ ഉറപ്പിച്ചു, ചില ചുറ്റിക്കളികൾ ഇവിടെ നടക്കുന്നുണ്ടെന്ന്. "
കൊച്ചു ഒരു ചമ്മിയ ചിരി ചിരിച്ചു. ഇഷാനും ആകെ ചമ്മി നിൽക്കുകയാണ്.
"അപ്പൊ എങ്ങനെയാ ജോർജേ കാര്യങ്ങൾ?" മാത്യു ചോദിച്ചു.
"എനിക്ക് നൂറു വട്ടം സമ്മതം ആണ്. ഇവൻ കഴിഞ്ഞ ദിവസം വീട്ടിൽ വന്നു കാര്യം പറഞ്ഞിരുന്നു. അത് സംസാരിക്കാൻ കൂടെ വേണ്ടി ആണ്, ഞങ്ങൾ ഇങ്ങോട്ടു വന്നത്. പക്ഷെ, ഒരു തീരുമാനം എടുക്കുന്നതിനു മുൻപ്, മാത്യു ഒരു കാര്യം കൂടെ അറിയാൻ ഉണ്ട്." ജോർജ് പറഞ്ഞു തുടങ്ങി.
ഇഷാന്റെയും കൊച്ചുവിന്റെയും മുഖത്തു വീണ്ടും ടെൻഷൻ നിറഞ്ഞു. കൊച്ചു താഴെ നോക്കി നിന്നു.
മാത്യു എന്താണെന്നുള്ള രീതിയിൽ ജോർജിനെ നോക്കി.
"എന്റെ തറവാട്ട് പേര് പറഞ്ഞാൽ ചിലപ്പോ മാത്യു അറിയും. മാളിയേക്കൽ. ഫിലിപ്പ് സാമുവേൽ എന്റെ അനിയൻ ആണ്. "
മാത്യു ഞെട്ടി നിന്നു. പഴയ കാര്യങ്ങൾ ഒക്കെ അയാൾക്ക് മുന്നിൽ മിന്നി മറഞ്ഞു. അയാൾക്ക് മനസ്സിൽ ഒരു ഭീതി വീണു. തന്റെ മകളെ ചതിക്കുവായിരുന്നോ ഇവർ. കൊച്ചുവിന്റെ മുഖത്തേക്ക് നോക്കിയാ മാത്യുവിന്, അവൾക്കു കാര്യങ്ങൾ നേരെത്തെ അറിയാമായിരുന്നു എന്ന് മനസ്സിലായി.
"മാത്യു ആലോചിക്കുന്നത് എന്താണെന്നു എനിക്ക് മനസ്സിലാവും. പകരം വീട്ടാൻ ഒന്നും അല്ല, ഇവൻ കൊച്ചുവിനെ സ്നേഹിച്ചതു. അവളെ സ്നേഹിച്ചു തുടങ്ങിയതിനു ശേഷം ആണ്, ഇവൾ നിങ്ങളുടെ മകൾ ആണെന്ന് അവൻ അറിഞ്ഞത് തന്നെ." ഒന്ന് നിർത്തിയിട്ടു അയാൾ തുടർന്നു, " വീട്ടിൽ നിന്ന് എല്ലാവരും വന്നിട്ടുണ്ട്. അമ്മച്ചിയും ഫിലിപ്പും എല്ലാവരും. അവർക്കെല്ലാം ഈ കല്യാണത്തിന് സമ്മതം ആണ്. ആരുടേയും മനസ്സിൽ ആ പഴയ കാര്യങ്ങൾ ഒന്നും ഇപ്പൊ ഇല്ല . ഇവിടെത്തെ കല്യാണം കഴിഞ്ഞു പിറ്റേന്ന് തന്നെ ഇവളെ വന്നു പെണ്ണ് ചോദിക്കാൻ ആണ് അവരൊക്ക വന്നത്. കഴിഞ്ഞതൊക്കെ മാത്യു മറക്കണം. ഞങ്ങൾ പൊന്നു പോലെ നോക്കിക്കോളാം മോളെ. ഒരു കുറവും ഉണ്ടാവില്ല കൊച്ചുവിന് അവിടെ. എന്റെ സ്വന്തം മകളായി തന്നെ ഞങ്ങൾ നോക്കിക്കോളാം. ഇവളെ എന്റെ മോന് കൊടുക്കണം. അപേക്ഷയാണ്."
മാത്യു ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു. പലതരം ചിന്തകൾ അയാളുടെ മനസ്സിൽ നിറഞ്ഞു. 'ഒരേ ഒരു മകൾ ആണ്. എന്ത് ധൈര്യത്തിൽ അവളെ മാളിയേക്കലേക്കു പറഞ്ഞയക്കും. പഴയ ദേഷ്യത്തിൽ ഇവർ എന്റെ മോളെ ഉപദ്രവിച്ചാലോ? ആല്ല ഇനി ഇവർ ആത്മാർത്ഥം ആയി ആണ് പറയുന്നത് എങ്കിലോ! എന്റെ വാവയുടെ മനസ്സ് ഞാൻ കാരണം വേദനിക്കില്ലേ!' അയാൾ ആലോചിച്ചുകൊണ്ടു തളർച്ചയുടെ അടുത്തുള്ള സോഫയിൽ ഇരുന്നു.
കൊച്ചു ഇഷാനെ നോക്കി. ഒക്കെ കൈ വിട്ടു പോയോ എന്ന് ഭയം കൊണ്ട് രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു.
ഇഷാൻ നടന്നു ചെന്ന്, മാത്യു വിന്റെ അടുത്ത് മുട്ടുകുത്തി നിന്നു, അയാളുടെ രണ്ടു കൈകളിലും പിടിച്ചു.
"അങ്കിൾ, ഒരിക്കലും കൊച്ചുവിനെ ചതിക്കണമെന്നോ, നിങ്ങളോടു പകരം വീട്ടണം എന്നോ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആകെ ആഗ്രഹിച്ചിട്ടുള്ളത് അവളെ മാത്രം ആണ്, അവളെ കണ്ട അന്ന് മുതൽ. ഒരുപാട് ഇഷ്ടപ്പെട്ടു പോയി അങ്കിൾ. അങ്കിളിന്റെ സമ്മതം ഇല്ലാതെ അവളെ എനിക്ക് സ്വന്തം ആക്കാൻ പറ്റില്ല. ഞാൻ ആഗ്രഹിച്ചാലും, അവൾ സമ്മതിക്കില്ല. പ്ളീസ് അങ്കിൾ, എനിക്ക് തന്നൂടെ കൊച്ചുവിനെ. എനിക്ക് അവളില്ലാതെ ജീവിക്കാൻ പറ്റില്ല. അവൾക്കും എന്നെ ഒരുപാട് ഇഷ്ടം ആണ്. ഞാൻ ഒരിക്കലും അവളെ വിഷമിപ്പിക്കില്ല. പൊന്നു പോലെ ഞാൻ നോക്കികൊളാം. ഞാനോ, എന്റെ വീട്ടുകാര് കാരണമോ അവൾക്കു യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. ഐ പ്രോമിസ്. പ്ളീസ് അങ്കിൾ..." അവൻ മാത്യുവിന്റെ കൈകളിൽ നെറ്റി മുട്ടിച്ചു ഇരുന്നു.
അവന്റെ വാക്കുകൾ തന്റെ ഉള്ളു തണുപ്പിച്ചത് പോലെ മാത്യുവിന് തോന്നി. അവന്റെ വാക്കുകളിൽ ആത്മാർത്ഥത അയാളുടെ മനസ്സിലെ സംശയങ്ങളെ തുടച്ചു നീക്കി. അയാൾ അവന്റെ മുടിയിൽ തലോടി.
അവൻ തല പൊക്കി മാത്യുവിനെ നോക്കി. മാത്യുവിന്റെ മുഖത്തു ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു.
മാത്യു എഴുന്നേറ്റു, ഇഷാനെയും പിടിച്ചു എഴുന്നേൽപ്പിച്ചു. അവനെ തോളോട് ചേർത്ത് നിർത്തി.
ഇത് കണ്ടു കൊച്ചുവിന്റെയും ജോർജിന്റെയും മുഖത്തും സന്തോഷത്തിന്റെ ചിരി വിരിഞ്ഞു.
മാത്യു കൊച്ചുവിനെ അടുത്തേക് വിളിച്ചു. അവൾ മാത്യുവിന്റെ അടുത്ത് വന്നു നിന്ന്.
"അപ്പൊ ഇതാണ് നിന്റെ ചെക്കൻ, അല്ലിയോ?" മാത്യു അവളോട് ചോദിച്ചു.
"അപ്പയ്ക്ക് ഇഷ്ടം ആയോ?" അവൾ അയാളെ കെട്ടിപിടിച്ചു കൊണ്ട് ചോദിച്ചു.
"എനിക്ക് ഈ ലോകത്തു എന്റെ വാവയുടെ ഇഷ്ടത്തിന് അപ്പുറത്തു എന്തെങ്കിലും ഉണ്ടോ? " അയാൾ അവളെ ചേർത്ത് പിടിച്ചു, അവളുടെ മൂർദ്ധാവിൽ ചുംബിച്ചു."പിന്നെ... ഇവൻ നല്ല ചൊങ്കൻ ചെക്കൻ അല്ലെ! എനിക്ക് ഇഷ്ടപ്പെട്ടു. ഇത് അല്ലെങ്കിലും ആലോചിക്കാൻ ഇരുന്നതാ ഞങ്ങൾ. അതിന്റെ കാര്യം ഇന്ന് സംസാരിക്കാൻ ഇരിക്കുകയായിരുന്നു. "
അപ്പോൾ നമ്മൾ ഈ പ്രൊപോസൽ proceed ചെയ്യുവല്ലേ?" ജോർജ് ചോദിച്ചു.
"എനിക്ക് സമ്മതം. ജോർജിന്റെ അമ്മച്ചി ഒക്കെ ഇവിടെ ഉണ്ടെന്നല്ലിയോ പറഞ്ഞെ. എത്രയും വേഗം എല്ലാവരും കൂടെ വീട്ടിലേക്കു വരൂ. ഒഫീഷ്യൽ ആയി നമുക്ക് അവിടെ വച്ച് ഉറപ്പിക്കാം." മാത്യു അഭിപ്രായം മുന്നോട്ടു വച്ചു
"അതെ! ഒന്നും ഇനി വച്ച് താമസിപ്പിക്കേണ്ട. മാത്യു വായോ. നമ്മടെ പെമ്പ്രന്നോത്തിമാരോടു പറയണ്ടായോ?" ജോർജ് മാത്യുവിനേയും കൂട്ടി പുറത്തേക്കു പോയി.
അവർ പോയതും കൊച്ചു ഇഷാനെ നോക്കി. അവൻ അവളെ നോക്കി കൊണ്ട് നിൽക്കുകയായിരുന്നു.
അവൻ അവളുടെ നേരെ രണ്ടും കയ്യും നീട്ടി വിളിച്ചു. അവൾ ഓടി ചെന്ന്, അവന്റെ നെഞ്ചിലേക്ക് വീണു. അവൻ അവളെ കെട്ടിപിടിച്ചു. കുറെ നേരം അവർ അങ്ങനെ തന്നെ നിന്നു.
കൊച്ചു പതിയെ തല ഉയർത്തി അവനെ നോക്കി. അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു. അവളുടെ നെറ്റിയിലും കവിളിലും, കണ്ണുകളിലും ചുണ്ടിലുമൊക്കെ മാറി മാറി ചുംബിച്ചു. രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു ഒഴുകി കൊണ്ടിരുന്നു.
"we did it, ഇച്ചായ! we finally did it!"
"ഒക്കെ കയ്യിന്നു പോയിന്നു കരുതിയതാ ഇടയ്ക്കു ഞാൻ. ബട്ട്... നൗ ഐ ഫീൽ ലൈക് ഐ ആം ഓൺ ടോപ് ഓഫ് ദി വേൾഡ്!" ഇഷാൻ കൊച്ചുവിനെ എടുത്തു പൊക്കി, വട്ടം കറക്കി. അവൾ ചിരിച്ചു കൊണ്ട് അവന്റെ കഴുത്തിൽ ചുറ്റിപിടിച്ചു.
അവൻ അവളെ അടുത്തുള്ള മേശമേലേക്കു ഇരുത്തി. ഒരു കൈ കൊണ്ട് അവളെ ചേർത്ത് പിടിച്ചു, മറുകൈ കൊണ്ട് അവളുടെ മുഖം അവന്റെ മുഖത്തോടു അടുപ്പിച്ചു, അവളുടെ അധരം നുകർന്നു. അവന്റെ അധരങ്ങൾ നൽകിയ നിർവൃതിയിൽ ലയിച്ചു കൊച്ചുവും ഇരുന്നു. അവസാനം അവളുടെ ചുണ്ടു പൊട്ടി, ചോര വന്നപ്പോഴാണ് അവൻ അവളിൽ നിന്ന് അടർന്നു മാറിയത്.
കൊച്ചു പിന്നെയും അവനെ വലിച്ചു അവളോട് അടുപ്പിച്ചു, അവനെ ചുംബിച്ചു.
കുറച്ചു സമയം അവൻ തന്ന വീണ്ടും അകന്നു മാറി.
"മതി മോളെ! ഇനി ഇങ്ങനെ നിന്നാൽ ശെരിയാതില്ല. എന്റെ കയ്യിന്നു പോവും." അവൻ അവളുടെ ചുണ്ടുകൾ അവന്റെ തള്ളവിരൽ കൊണ്ട് തുടച്ചു കൊണ്ട് പറഞ്ഞു. അവൾ അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചു.
"ഡി ഡി ഡി! ഡോണ്ട് do! dont do! എന്നെ വഴിതെറ്റിക്കാതെ." അവൻ അവളുടെ കവിളിൽ പിടിച്ചു വലിച്ചു.
"അആഹ് ! ശെരി ശെരി! വാ നമുക്ക് അങ്ങോട്ട് പോവാ! നമുക്ക് എല്ലാവരോടും പറയാം." കൊച്ചു ടേബിളിൽ നിന്ന് ചാടി താഴെ ഇറങ്ങി, അവനെയും വിളിച്ചു കൊണ്ട് പുറത്തേക്കു നടന്നു.... തുടരും....
രചന: സെഹ്‌നസീബ്