മെഹ്രുവിന്റെ കല്യാണം അടുത്ത് വരുന്നതു കാരണം അതിന്റെ തിരക്കിൽ ആയിരുന്നു എല്ലാവരും. കല്യാണത്തിന് ഇനി 3 ആഴ്ചയേ ഉള്ളു. ഒരു ബീച്ച് സൈഡ് റിസോർട്ടിൽ വച്ചാണ് കല്യാണം. അവിടെ തന്നെ വച്ചാണ് കല്യാണത്തിനോടനുബന്ധിച്ചുള്ള പല ചടങ്ങുകളും. ഹാഷിമും ഫാമിലിയും നേരെത്തെ വരുന്നതു കൊണ്ടും, നിറയെ പരിപാടികൾ ഉള്ളത് കൊണ്ടും, റിസോർട്ട് ഫുൾ ആയി തന്നെ ബുക്ക് ചെയ്തിട്ടുണ്ട് സൽമാൻ.
കല്യാണത്തിന് ഒരാഴ്ച മുന്നേ പരിപാടികൾ തുടങ്ങും. ആദ്യത്തെ ദിവസം ഒരു ഗെറ്റ് ടുഗെതർ, അടുത്ത ഫാമിലിയും ഫ്രണ്ട്സും മാത്രം. രണ്ടാമത്തെ ദിവസം മെഹ്രുവിന്റെ bachelorette പാർട്ടി. മൂന്നാമത്തെ ദിവസം ആണ് ഹാഷിമും ഫാമിലിയും ഒക്കെ എത്തുന്നത്. അന്ന് മിസ്രി പോലെ ഒരു ചടങ്ങു വച്ചിട്ടുണ്ട്. വെറുതെ ഒരു ഓളത്തിനു.നാലാമത്തെ ദിവസ്സം ഹാഷിമിന്റെയും മെഹ്രുവിന്റേയും ഫ്രണ്ട്സിനു വേണ്ടി ഒരു ഡിജെ നൈറ്റ്. അഞ്ചാമത്തെ ദിവസ്സം ഹൽദി ആൻഡ് സംഗീത്. ആറാമത്തെ ദിവസ്സം, അത് പിന്നെ കല്യാണത്തലേന്നാണല്ലോ! ഏഴാമത്തെ ദിവസ്സം കല്യാണം. ചില പരിപാടികൾ വീട്ടിൽ നടത്താൻ ആലോചിച്ചെങ്കിലും, സൗകര്യം മാനിച്ചു ഒക്കെ റിസോർട്ടിൽ വച്ച് തന്നെ ആക്കാം എന്ന് തീരുമാനിച്ചു.
പൊന്നുവും മാളുവും അമ്മുവും ആണ് എല്ലാ സെറ്റിങ്ങിന്റെയും മേൽനോട്ടം. ഇഷാനെ കാണുന്നത് ഒഴിവാക്കാൻ ആയി, അവർ ഒഴിവുകഴിവുകൾ പറഞ്ഞു നോക്കി എങ്കിലും, വീട്ടിൽ എല്ലാവരും അവരെ ഉന്തി തള്ളി വിടും. വീട്ടിലെ ആണുങ്ങൾ വേറെ തിരക്കുകൾ ആയതാണു കാരണം. പിന്നെ ഇപ്പോഴത്തെ ട്രെൻഡും കാര്യങ്ങളും ഒക്കെ അവർക്കാണല്ലോ അറിയാവുന്നതു.
ഇതൊക്കെ കാരണം കൊച്ചു ഒക്കെ ആകെ പെട്ട അവസ്ഥയിൽ ആയിരുന്നു. ഇഷാനെ അവോയ്ഡ് ചെയ്യാൻ നോക്കുമ്പോ, ദേണ്ടെ എല്ലാവരും കൂടെ അവളെ ഉന്തി തള്ളി അവന്റെ മുന്നിൽ തന്നെ കൊണ്ട് പോയി നിര്ത്തുന്നു.
ഇഷാൻ അവളെ കാണാൻ ഉള്ള ഒരു ചാൻസും മിസ് ആവാതിരിക്കാൻ ഫുൾ ടൈം അവിടെ ഒക്കെ തന്നെ ആണ്. കൊച്ചുവിനെ കാണുമ്പോൾ അവൻ കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി ഇരിക്കും. അവൾ അത് കാണുമ്പോൾ മുഖം തിരിക്കും. എത്ര ഒക്കെ അവനോട് ദേഷ്യം കാണിച്ചാലും, അവളുടെ ഉള്ളിലെ പഴയ ആ ഇഷ്ടം ഇടയ്ക്കു തലപൊക്കും. പക്ഷെ, അപ്പോൾ തന്നെ, താൻ കരഞ്ഞു തീർത്ത രാത്രികളെ കുറിച്ചും ഓർക്കും. അപ്പൊ തന്നെ ആ തല പൊക്കിയ ഇഷ്ടം, തലയ്ക്കടി കിട്ടിയതു പോലെ താണും പോവും. അവൻ സംസാരിക്കാൻ ഉണ്ടാക്കുന്ന അവസരങ്ങൾ എല്ലാം അവൾ എങ്ങനെ എങ്കിലും ഇല്ലാതാക്കും. അതിനു അവൾക്കു സപ്പോർട്ട് ആയി അവളുടെ ചങ്ക്‌സും കാണും. ഇഷാൻ എത്ര ഒക്കെ ശ്രമിച്ചാലും അവനു കൊച്ചു ആയി ഒറ്റയ്ക്ക് സംസാരിക്കാൻ ഉള്ള ഒരു അവസരം അവരുണ്ടാക്കില്ല, ഉണ്ടാക്കാൻ ആരെയും സമ്മതിക്കുകയും ഇല്ല.
*****************************************
bachelorette പാർട്ടിയുടെ ഡിസ്കഷനിൽ ആണ് അമ്മുവും കൊച്ചുവും ഇഷാനും അനിരുദ്ധും. പൊന്നുവിന്റെ ബ്രദർ റോഷനും ഉണ്ട് അവിടെ. അവൻ പക്ഷെ ഇതിൽ ഇടപെടാതെ മാറി നിന്നു.
പൂള് പാർട്ടി ആണ് അവർ പ്ലാൻ ചെയ്യുന്നതു. കല്യാണത്തിനായി ബുക്ക് ചെയ്ത banquet ഹാളിൽ ഇരുന്നു , അതിന്റെ ഡെക്കറേഷൻസിനു കുറിച്ചാണ് സംസാരം. അപ്പോഴാണ് റോഷൻ അവരുടെ അടുത്തേക്ക് ചെന്നത്.
റോഷൻ :"അമ്മു, ഇപ്പൊ നിന്റെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു, കുറച്ചു കഴിയുമ്പോൾ നിന്നെ കാണാൻ ആരോ വരുന്നുണ്ടെന്നു. അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. "
അമ്മു :"ഒഹ് ആണോ? എന്നാൽ വാ, നമുക്ക് വീട്ടിലേക്കു പോവാം. കൊച്ചു വാ."
റോഷൻ :"കൊച്ചു എന്തിനാ വരുന്നേ? അവൾ ബാക്കി കാര്യങ്ങൾ തീരുമാനിക്കട്ടെ. നീ വാ."
അമ്മു :"പക്ഷെ നമ്മൾ ഒരുമിച്ചല്ലേ വന്നേ. ഇവളെങ്ങനെ തിരിച്ചു വരും?"
റോഷൻ:"ഇവരുണ്ടല്ലോ ഇവിടെ. ഡാ അനു, ഒക്കെ കഴിയുമ്പോ ഇവളെ ഒന്ന് ഡ്രോപ്പ് ചെയ്തേക്കണേ. "
അനിരുദ്ധ് :"പിന്നെ എന്താ റോഷിച്ചാ. ഞങ്ങൾ ആക്കിയേക്കാം. " അവൻ ഇഷാനെ ഒന്ന് പാളി നോക്കി. ഇഷാന്റെ മുഖത്തു ഒരു ചിരി വിടർന്നു. കൊച്ചുവിന്റെയും അമ്മുവിന്റെയും മുഖത്തു ഒരു ഞെട്ടലും.
കൊച്ചു :"അത് കുഴപ്പമില്ല, റോഷിച്ചാ. ബാക്കി പിന്നെ നോക്കാം. "
ഇഷാൻ :"അയ്യോ. .. ഇന്ന് തന്നെ ഇത് ഫിനിഷ് ചെയ്യാം ആയിരുന്നെങ്കിൽ നല്ലതായിരുന്നു. നമുക്ക് ടൈം കുറവാണ്. അറിയാല്ലോ?"
റോഷൻ :"യു ആർ റൈറ്റ്. കൊച്ചു, നീ ഒന്ന് ബാക്കി കൂടെ സംസാരിച്ചു തീരുമാനം ആക്കു. വെറുതെ ലേറ്റ് ആക്കണ്ട. "
കൊച്ചു ഇഷാനെ രൂക്ഷം ആയി നോക്കി. അവൻ ബാക്കി ഉള്ളവർ കാണാതെ അവളെ സൈറ്റ് അടിച്ചു കാണിച്ചു.
റോഷൻ അമ്മുവിനെയും വിളിച്ചു കൊണ്ട് നടന്നകന്നു.
ഇഷാൻ അവൾക്കു നേരെ തിരിഞ്ഞു നിന്നു. അവൾ അവനെ നോക്കി.
ഇഷാന് :" അപ്പൊ പറ, കൊച്ചൂസെ."
കൊച്ചു :"എടോ, തന്നോട് ഞാൻ പല തവണ പറഞ്ഞു എന്നെ കൊച്ചു എന്ന് വിളിക്കരുതെന്ന്. തനിക്കു പറഞ്ഞാൽ മനസ്സിലാവില്ല? അധികം വിളച്ചിൽ എടുത്താ, ഞാൻ പറഞ്ഞല്ലോ, ഈ കോൺട്രാക്ട് ഞാൻ ക്യാൻസൽ ചെയ്യും. " അവൾ അവനു നേരെ വിരല് ചൂണ്ടി.
ഇഷാൻ :"ഓഹോ! കാന്സല് ചെയ്യുവോ? ആട്ടെ. .. എന്ത് പറഞ്ഞു കാന്സല് ചെയ്യും? ഞാൻ നിന്നെ കൊച്ചു എന്ന് വിളിച്ചെന്നു പറഞ്ഞോ? അതും പോട്ടേ, ഞങ്ങളുടെ കോൺട്രാക്ട് കാന്സല് ചെയ്തിട്ട്, നിങ്ങൾ എങ്ങനെ ഈ പരിപാടി ഒക്കെ നടത്തും? ഇത്ര ചുരുങ്ങിയ ടൈമിൽ വേറെ ആര് ചെയ്യും? ഒന്നേന്നു വീണ്ടും തുടങ്ങണ്ടേ? "
അവൻ അവളെ നോക്കി കളിയാക്കുന്നത് പോലെ ചിരിച്ചു.
അവൾ എന്ത് പറയേണം എന്ന് അറിയാതെ നിന്നു. ഒന്നും കിട്ടാതെ വന്നപ്പോൾ, മുഖം വെട്ടി തിരിച്ചു നടന്നു പോവാൻ തുടങ്ങി.
ഇഷാൻ അവളുടെ കയ്യിൽ പിടിച്ചു. അവൾ കൈ തട്ടിയെറിഞ്ഞു.
ഇഷാൻ :"താൻ ഇങ്ങനെ ദേഷ്യപ്പെടാതെ. അത് കള... ബാക്കി കാര്യങ്ങൾ പറ. "
കൊച്ചു :"തന്നോടെനിക്ക് ഒന്നും പറയാനില്ല. "
അവൻ ചിരിച്ചു കൊണ്ട് താടിയിൽ കൈ വച്ച് അവളെ നോക്കി.
ഇഷാൻ :"ഇവിടെത്തെ പരിപാടിടെ കാര്യം ആണ് കൊച്ചു പറഞ്ഞേ"
കൊച്ചു ചമ്മി. ഇഷാൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു, എന്തോന്നെടേയ് എന്ന ഭാവത്തിൽ നിൽക്കുന്ന അനിരുദ്ധിനെ നോക്കി.
ഇഷാൻ :"അളിയാ, വാ. നമുക്ക് ഈ പാർട്ടിയുടെയും സംഗീതിന്റെയും ഇന്നെങ്കിലും നോക്കണം."
പിന്നെ അവർ മൂന്നു പേരും കൂടെ ഡിസ്കസ് ചെയ്തു, ഡിസൈൻസും പ്രോഗ്രാംസിന്റെ കാര്യങ്ങളും ഫൈനലൈസ് ചെയ്തു....
ഇഷാൻ അവളുടെ മുഖത്തു തന്നെ നോക്കി ഇരിക്കുമ്പോൾ അവൾക്കു ഇടയ്ക്കു വാക്കുകൾ കിട്ടാത്തതു പോലെ തോന്നി. എത്രയൊക്കെ അവനെ നോക്കേണ്ട എന്ന് വിചാരിച്ചാലും, അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളും ആയി ഉടക്കും. ആ നിമിഷങ്ങളിൽ അവൾക്കു താൻ പതറി പോവുന്നത് പോലെ തോന്നും. വീണ്ടും കഷ്ടപ്പെട്ട് അവൾ അവളെ തന്നെ കണ്ട്രോൾ ചെയ്യും. എങ്ങനെ ഒക്കെയോ എല്ലാം തീരുമാനിച്ചു കഴിഞ്ഞപ്പോൾ അവൾ പോവാൻ എഴുന്നേറ്റു.
അനിരുദ്ധ് :"കൊച്ചു, നീ ഫ്രണ്ടിൽ റിസെപ്ഷനിന്റെ അവിടെ നില്ക്കു. ഞാൻ പോയി വണ്ടി എടുത്തിട്ട് വരാം."
കൊച്ചു തലകുലുക്കി. അവൻ കാർ പാർക്കിങ്ങിലേക്കു പോയി.
അവൾ നടക്കാനാഞ്ഞതും, ഇഷാൻ അവളുടെ കൈ പിടിച്ചു നിർത്തി.
"എന്റെ കയ്യിന്നു വിടെടോ." അവൾ അവന്റെ കൈ വിടുവിക്കാൻ ശ്രമിച്ചു കൊണ്ട്, അവനോടു ദേഷ്യത്തിൽ പറഞ്ഞു.
"വിടാം. ആദ്യം എന്നെ ഒരു തവണ ഇച്ചായാ ന്നു വിളിക്കു." അവൻ അവളുടെ കയ്യിലെ പിടി മുറുക്കി.
"പറ്റത്തില്ല! ഞാൻ എന്തിനു തന്നെ അങ്ങനെ വിളിക്കേണം. അതിനു താൻ എന്റെ ആരാ?"
ഇഷാൻ അവളെ വലിച്ചടുപ്പിച്ചു, ചേർത്ത് പിടിച്ചു,"ഞാൻ നിന്റെ ആരാണെന്നു നിനക്കറിയില്ലേ കൊച്ചു?"
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു. അവൾ അപ്പോഴും അവന്റെ കൈ വിടുവിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
"ഇഷാൻ... പ്ളീസ്. .. എന്റെ കൈ വിടു." അവളുടെ കണ്ണുകൾ തുളുമ്പി. അതു കണ്ടു ഇഷാൻ പെട്ടന്ന് അവളുടെ കൈ വിട്ടു. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. ഇഷാൻ അവളുടെ ഒപ്പം ചെന്നു.
"ഞാൻ കൊണ്ട് വിട്ടോട്ടേ തന്നെ?" ഇഷാൻ മെല്ലെ ചോദിച്ചു.
"വേണ്ട." അവൾ ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.
"ഞാൻ ഒന്നും മിണ്ടില്ല. അത്രയും നേരം കൂടെ നിന്റെ കൂടെ ഇരിക്കാനാ.പ്ളീസ്..." ഇഷാൻ അവളുടെ മുൻപിലായി നിന്ന് കൊണ്ട് പറഞ്ഞു.
"ഇഷാൻ... നിനക്കെന്താ? എന്തിനാ നീ ഇങ്ങനെ എന്നെ ടോർച്ചർ ചെയ്യുന്നേ." കൊച്ചു തലയിൽ കൈ വച്ചു.
"എനിക്ക് നിന്നെ വേണം, കൊച്ചു. നീ ഇല്ലാതെ എനിക്ക് പറ്റില്ല. സോ യൂ ബെറ്റർ ഗെറ്റ് യൂസ്ഡ് ടു ദിസ്." എന്നിട്ടു അവൻ തോളൊന്നു ചരിച്ചിട്ടു പറഞ്ഞു,"wherever യു ഗോ, ഐ ആം ദേർ".
അവൾക്കു അത് കണ്ടപ്പോൾ പണ്ട് അവൻ ബാസ്കറ്റ് ബോൾ കോർട്ടിൽ വച്ച് അവളെ പ്രൊപ്പോസ് ചെയ്തതാണ് ഓർമ്മ വന്നതു. അവൾ പോലും അറിയാതെ അവളുടെ ചുണ്ടിൽ ഒരു നിമിഷം ഒരു ചിരി വിരിഞ്ഞു. പെട്ടന്ന് തന്നെ അവൾ അത് മറച്ചു. പക്ഷെ അവളെ തന്നെ നോക്കി നിന്നിരുന്ന ഇഷാൻ അത് കണ്ടിരുന്നു.
"ഞാൻ പറഞ്ഞില്ലേ, കൊച്ചു, നിനക്ക് അത്ര പെട്ടന്നൊന്നും എന്നെ മറക്കാനും വെറുക്കാനും പറ്റില്ല. നിനക്കിപ്പോ എന്നോടുള്ളത്, ഞാൻ വിട്ടിട്ടു പോയതിൽ എന്നോടുള്ള പിണക്കം ആണ്. അല്ലാതെ എന്നോട് വെറുപ്പല്ലാ. ഇത് ഞാൻ പറയുന്നത് എന്റെ ഉള്ളിലുള്ള പ്രണയത്തിൽ ഉള്ള വിശ്വാസം കൊണ്ടല്ല. നിനക്ക് എന്നോട് ഉണ്ടായിരുന്ന, ഇപ്പോഴും ഉള്ള പ്രണയത്തിൽ വിശ്വാസം ഉള്ളത് കൊണ്ടാണ്. യൂ സ്റ്റിൽ ലവ് മീ, കൊച്ചു. ആൻഡ് ഐ ക്യാൻ സീ ഇറ്റ് ഇൻ യുവർ eyes."
"ആണോ, ഇഷാൻ? നീ എന്റെ കണ്ണുകളിൽ, എനിക്ക് നിന്നോടുള്ള ഇഷ്ടം കാണുന്നുണ്ടോ? അത് മാത്രേ നിനക്ക് കാണാൻ കഴിയുന്നുള്ളോ, ഇഷാൻ? ഡോണ്ട് യു സീ ദി pain ഇൻ മൈ eyes? " അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു. അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി.
അവൻ അവളുടെ മുഖം കൈകളിൽ കോരി എടുത്തു. അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു. "എനിക്ക് ഒരു ചാൻസ് കൂടെ താ, കൊച്ചു. ഒരേഒരു ചാൻസ് കൂടെ. പ്ളീസ്. എന്നെ വിശ്വസിക്ക്. "
അവൾ അവന്റെ കോളറിൽ കുത്തി പിടിച്ചു, "ഹൌ ക്യാൻ ഐ എവർ ട്രസ്റ്റ് യു again? ഒരിക്കൽ ഞാൻ നിന്നെ വിശ്വസിച്ചതല്ലേ. സ്നേഹിച്ചതല്ലേ... എന്നിട്ടു ചതിച്ചില്ലേ? തകർത്തു കളഞ്ഞു ഇഷാൻ, നീ എന്നെ! ഇനി നീ തന്നെ പറ എങ്ങനെയാ ഞാൻ നിന്നെ വിശ്വസിക്കണ്ടേ? ഇനി ഒരു തവണ കൂടെ ഒക്കെ താങ്ങാൻ ഉള്ള ശക്തി എന്റെ മനസ്സിനില്ല, ഇഷാൻ. " അവൾ അവന്റെ നെഞ്ചിൽ തല വച്ച് പൊട്ടിക്കരഞ്ഞു.
"തെറ്റാണ് ഞാൻ നിന്നോട് ചെയ്തത്. ഒരു ന്യായവും എനിക്ക് പറയാനില്ല,കൊച്ചു, ഞാൻ ചെയ്തതിനു. എന്നാലും ഒരു തവണ കൂടെ വിശ്വസിച്ചൂടെ നിനക്കെന്നെ. ഐ പ്രോമിസ് യു, മോളെ! യു വിൽ നോട്ട് റിഗ്രെറ്റ് ഇറ്റ്. ഐ swear! പ്ളീസ്, നീ ഇല്ലാതെ എനിക്ക് പറ്റില്ലെടാ..." അവൻ അവളെ ഇറുകെ പുണർന്നു.
"നോ ഇഷാൻ... its ടൂ ലേറ്റ് നൗ! ഐ ഡോണ്ട് തിങ്ക് ഐ കാൻ ടൂ ഇറ്റ്." അവൾ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
"എന്റെ മുഖത്തു നോക്കി പറയു കൊച്ചു നീ അത്... tell മീ, കൊച്ചു. ഡോണ്ട് യൂ ലവ് മീ anymore? നിന്റെ ഉള്ളിൽ ഞാൻ ഇല്ല എന്ന് നീ പറ." അവൻ അവളുടെ മുഖം ബലമായി പിടിച്ചു അവനു നേരെ ആക്കി. അവൾ കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ നെറ്റിയിൽ അവൻ അമർത്തി ചുംബിച്ചു. അവൾഎല്ലാ ശക്തിയും എടുത്തു അവനെ തള്ളി നീക്കി.
"യെസ്, ഐ സ്റ്റിൽ ലവ് യു, ഇഷാൻ. ആൻഡ് ഐ ഹേറ്റ് മൈസെൽഫ് ഫോർ ദാറ്റ്. പക്ഷെ, നീ അടുത്ത് വരുമ്പോ എനിക്കു പേടി ആണ്. വീണ്ടും എല്ലാം അന്നത്തെ പോലെ സംഭവിക്കുവോ എന്ന്. ഞാൻ അത്രയ്ക്ക് തകർന്നു പോയിരുന്നു, ഇഷാൻ. ഐ ഹാഡ് ടു ടേക്ക് മെഡിസിൻസ് to കം ഔട്ട് ഓഫ് ഇറ്റ്. ഇനി ഒരിക്കൽ കൂടെ അങ്ങനെ ഒക്കെ ഉണ്ടായാൽ, ചിലപ്പോ മരുന്നിനു പോലും രക്ഷിക്കാൻ ആവില്ല എന്നെ. എന്റെ അപ്പയ്ക്കും അമ്മയ്ക്കും ആരുമില്ലാതായി പോവും. മരിച്ചു പോവും അവര്. സോ, ഇനി ഉള്ള എന്റെ ജീവിതം അവർക്കു വേണ്ടി ആണ്. എന്റെ അപ്പന്റെ അമ്മയുടെയും സന്തോഷത്തിനു വേണ്ടി ഞാൻ എന്തും ചെയ്യും. അവർ ചൂണ്ടിക്കാണിക്കുന്ന ആർക്കു മുന്നിലും ഞാൻ തല കുനിച്ചു കൊടുക്കും. അവരുടെ സന്തോഷത്തിനു വേണ്ടി, ഏതു ദുഷ്ടന്റെ കൂടെയും ഞാൻ ജീവിക്കും. ഒരിക്കൽ എന്റെ അപ്പന് കൊടുത്ത വാക്കു തെറ്റിക്കാൻ ആലോചിച്ചതിനു കർത്താവു എനിക്ക് തന്ന ശിക്ഷ ആണ്, ഇക്കഴിഞ്ഞ മൂന്നു വർഷങ്ങൾ. ആ തെറ്റ് ഞാൻ ഇനിയും ചെയ്യില്ല." അവൾ അവനെ നോക്കി കണ്ണ് തുടച്ചു," അതു കൊണ്ട് നീ എന്ത് പറഞ്ഞാലും ചെയ്താലും, അത് എന്നെ ബാധിക്കില്ല." അവൾ പുറത്തേക്കു നടന്നു. ഇഷാൻ കരഞ്ഞുകൊണ്ട് താഴേക്കു ഇരുന്നു.
continued...
രചന: സെഹ്‌നസീബ്