കൊച്ചുവും പൊന്നുവും ഹോസ്പിറ്റലിലേക്ക് പോവാൻ ഇറങ്ങുമ്പോഴാണ് മാത്യു അവരോടു പറഞ്ഞത്.
"ഡി പിള്ളാരെ... ഞാൻ നമ്മുടെ ഹോസ്പിറ്റലിന്റെ 40th ആനിവേഴ്സറി സെലിബ്രേഷൻ നിന്റെ ചെക്കന്റെ കമ്പനിക്ക് കൊടുത്തു കേട്ടോ. " പൊന്നുവിനെ നോക്കി മാത്യു പറഞ്ഞു.
കൊച്ചുവും പൊന്നുവും പരസ്പരം നോക്കി.
"അനു ചേട്ടായിടെ കമ്പനിക്കോ?" കൊച്ചു കണ്ണ് മിഴിച്ചു ചോദിച്ചു.
"അത് വേണോ? നമുക്ക് തന്നെ ഓർഗനൈസ് ചെയ്യാവുന്നതല്ലേ ഉള്ളു."
"ശെടാ! സന്തോഷിക്കുന്നതിനു പകരം നിങ്ങളെന്നാ ഇങ്ങനെ പറയുന്നേ? കുറെ vip കളൊക്കെ വരുന്ന പരുപാടി അല്ലേ! ഇവരെ ഏൽപ്പിച്ച നമ്മൾക്ക് ടെൻഷനും വേണ്ട, അവർക്കു ഒരു exposure ഉം ആവും." മാത്യു പറഞ്ഞു.
"ശരി, അപ്പേ" കൊച്ചു പറഞ്ഞു കൊണ്ട്, പൊന്നുവിന്റെ കൂടെ പോവാനിറങ്ങി.
"അപ്പോ, അതിന്റെ കാര്യം സംസാരിക്കാൻ ആയി, അവന്മാര് ഇന്ന് ഹോസ്പിറ്റലിലേക്ക് വരാം എന്ന് പറഞ്ഞിട്ടുണ്ട്. എനിക്കും അവൾക്കും ഇന്ന് തിരക്കുള്ള ദിവസം ആണ്. നിങ്ങൾ അവരായിട്ടു ഒന്ന് മീറ്റ് ചെയ്തു വേണ്ട കാര്യങ്ങളൊക്കെ ഒന്ന് തീരുമാനം ആക്കു." മാത്യു പറഞ്ഞു.
കൊച്ചുവും പൊന്നുവും തമ്മിൽ ഒന്ന് നോക്കി, ഒന്നും പറയാതെ തലയാട്ടി വണ്ടിയിൽ കയറി, ഹോസ്പിറ്റലിലേക്ക് തിരിച്ചു.
"ഡാ... എന്താ ആലോചിക്കുന്നേ?" മിണ്ടാതിരിക്കുന്ന കൊച്ചുവിനോട് പൊന്നു ചോദിച്ചു.
"ഹേയ്... പ്രത്യേകിച്ച് ഒന്നും ഇല്ലെടാ. കാണാനായി ആഗ്രഹിച്ചപ്പോളൊന്നും കാണിക്കാത്ത ആളെ, ഒരിക്കലും കാണരുതെന്ന് ആഗ്രഹിച്ചു തുടങ്ങിയപ്പോ എന്റെ മുന്നിൽ കൊണ്ട് വന്നു കർത്താവ് നിർത്തിയത് എന്തിനാ എന്ന് ആലോചിക്കുകയായിരുന്നു. അതെന്തെങ്കിലും ആവട്ടെ! വരുന്നിടത്തു വച്ച് കാണാം. നീ ഇത് പറ, അനു ചേട്ടായിനോട് സംസാരിച്ചോ?"
"ഇന്നലെ കുറെ വിളിച്ചു. പിന്നെ മെസ്സേജസും. സോറി പറഞ്ഞിട്ട്. ഞാൻ റെസ്പോണ്ട് ചെയ്തില്ല. " പൊന്നു താൽപ്പര്യം ഇല്ലാത്തതു പോലെ പറഞ്ഞു പുറത്തേക്കു നോക്കി ഇരുന്നു.
"പൊന്നു... നീ ഈ പേരും പറഞ്ഞു വെറുതെ അനു ചേട്ടായിയോട് വഴക്കിടേണ്ട. വിട്ടു കള. ചേട്ടായി ഒരു ഫ്രണ്ടിന്റെ കടമ ചെയ്തു. എനിക്ക് വേണ്ടി നീ ആണെങ്കിലും ഇതൊക്കെ തന്നെ ചെയ്യും. അത് കൊണ്ട്, നീ ഇത് വിട്ടു കള."
"നിനക്കെങ്ങനെയാ കൊച്ചു, അവരുടെ സൈഡ് നിന്ന് സംസാരിക്കാൻ പറ്റുന്നേ?"
"അവരുടെ സൈഡ് അല്ല, പൊന്നു. അനു ചേട്ടായിടെ. അനു ചേട്ടായിയുടെ മാത്രം സൈഡ് നിന്നാ പറയുന്നേ. ചേട്ടായി നിന്നെ കളഞ്ഞിട്ടു പോയോ? വാക്ക് തന്നത് പോലെ, ഇന്നും നിന്റെ കൂടെ ഇല്ലേ? അപ്പൊ ചേട്ടായിയുടെ സ്നേഹത്തിൽ എന്തൊക്കെയോ സത്യം ഇല്ലേ, പൊന്നു? അത് നീ എന്റെ പേരിൽ, എന്റെ പ്രേമം എന്ന് പോലും വിളിക്കാൻ പറ്റാത്ത, പൊള്ളയായ, എന്നോ തകർന്നു പോയ ഒരു ബന്ധത്തിന്റെ പേരിൽ കളയരുത്. "
പൊന്നു അവളെ ആശ്വസിപ്പിക്കാൻ എന്നോണം അവളുടെ തോളിൽ കൈ വച്ചു. അവൾ പൊന്നുവിനെ നോക്കി പുഞ്ചിരിച്ചു.
"നീ വിളിച്ചു ഇപ്പോഴേ ഒക്കെ സോൾവ് ചെയ്‌തേക്കു, പൊന്നു. ഇഷാനിന്റെ കാര്യം നിങ്ങൾ ഡിസ്‌കസ് ചെയ്യേണ്ട. അവർക്കു വേണ്ടത്, അവർ എന്താ എന്ന് വച്ചാൽ ചെയ്തോട്ടെ. നീ ഇടപെടേണ്ട. നീ എന്നെ കുറിച്ച് ആലോചിച്ചു ടെൻഷൻ ആവേണ്ട. എന്റെ കൂടെ ഇപ്പോഴും നീ ഉണ്ടായാൽ മതി, പൊന്നു. തളർന്നു പോവുമ്പോ, ഒന്ന് താങ്ങി പിടിച്ചു നിർത്താൻ. അത്ര മതി."
പൊന്നു, അവളുടെ നിറഞ്ഞ കണ്ണുകൾ കയ്യാൽ തുടച്ചു. പിന്നെ ഫോൺ എടുത്തു അനിരുദ്ധിന് മെസ്സേജ് അയച്ചു. മെസ്സേജ് കിട്ടാൻ കാത്തിരുന്നത് പോലെ , അനുവിന്റെ കാൾ അവൾക്കു വന്നു.
പൊന്നു ഒന്നും സംഭവിക്കാത്തത് പോലെ അവനോടു സംസാരിച്ചു. മാത്യു പറഞ്ഞ മീറ്റിങ്ങിനു എപ്പോഴാ വരുന്നേ എന്ന് ചോദിച്ചറിഞ്ഞു. അൽപ നേരം കൂടെ സംസാരിച്ചു ഫോൺ കട്ട് ചെയ്തു.
"അവര് ഒരു 2 ആവുമ്പൊ വരുമെന്ന പറഞ്ഞത്."
കൊച്ചു ഒന്ന് മൂളി.
അപ്പോഴേക്ക് അവർ ഹോസ്പിറ്റലിൽ എത്തിയിരുന്നു. അവർ അവിടെത്തെ തിരക്കുകളിൽ മുഴുകി. പർച്ചെസിങ്ന്റെ files നോക്കി കൊണ്ടിരിക്കുമ്പോഴാണ്, കൊച്ചുവിന് പൊന്നുവിന്റെ കാൾ വരുന്നത്.
"എന്താടാ?" കാൾ എടുത്തു അവൾ ചോദിച്ചു.
"എടാ, ഇപ്പൊ ആ lawyer ന്റെ ഓഫീസിൽ നിന്ന് വിളിച്ചിരുന്നു. അയാള് 1:30 ക്കു അവൈലബിൾ ആണെന്ന് മീറ്റ് ചെയ്യാൻ. എന്താ ചെയ്യേണ്ടേ? അനുവേട്ടനെ വിളിച്ചിട്ടു, അവരായിട്ടുള്ള മീറ്റിംഗ് മാറ്റി വച്ചാലോ?"
കൊച്ചു ഒന്ന് ആലോചിച്ചു, എന്നിട്ടു പറഞ്ഞു," ഇല്ലെടാ. .. വേണ്ട. ഞാൻ ഡീൽ ചെയ്തോളാം അത്. നീ പോയി ലോയറിനെ കണ്ടിട്ട് വാ."
"ആർ യൂ sure?"
"yup! എത്ര നാള് ഇങ്ങനെ ഒളിച്ചിരിക്കാൻ പറ്റും. നീ ഇപ്പോഴേ ഇറങ്ങിക്കോ. കാർ എടുത്തോ. തിരിച്ചു ഇവിടെ വന്നിട്ട് എന്നെ പിക്ക് ചെയ്‌താൽ മതി."
"ഓക്കേ ഡാ. ഞാൻ എന്നാൽ ഇപ്പൊ ഇറങ്ങുവാ. ബ്ലോക്ക് ഒക്കെ കഴിഞ്ഞു അവിടെ എത്തുമ്പോ ഒരു സമയം ആവും."
കുറച്ചു സമയം കഴിഞ്ഞപ്പോൾ കൊച്ചുവിന് ആളുകൾ കാണാൻ വന്നിരിക്കുന്നു എന്നുള്ള PA യുടെ മെസ്സേജ് എത്തി. അവർ അകത്തേക്ക് വരുന്നത് നോക്കി അവള് ഇരുന്നു.
ഇഷാൻ അകത്തേക്ക് കടന്നു വന്നപ്പോൾ ഔപചാരികമായ ഒരു ചിരി അവളുടെ മുഖത്ത് സ്ഥാനം പിടിച്ചു.
"പ്ലീസ് ഹാവ് your seat..." ചേയറിലേക്ക് ചൂണ്ടി അവള് പറഞ്ഞു.
ഇശാൻ ഒരു ചിരിയോടെ ത്തന്നെ അവൾക്ക് മുൻപിൽ ഇരുന്നു.
ഒരിക്കൽ അവളുടെ ഹൃദയ താളം കൂട്ടുവാൻ കേൽപ്പുണ്ടയിരുന്ന അവന്റെ പ്രണയം നിറഞ്ഞ നോട്ടത്തെ പാടെ അവഗണിച്ച് കൊണ്ട് അവള് പറഞ്ഞു തുടങ്ങി...
"അപ്പ പറഞ്ഞിരുന്നു നിങ്ങള് ആണ് ഇവന്റ് കവർ ചെയ്യാൻ പോവുന്നത് എന്ന്. പക്ഷേ സത്യം പറയാലോ... I have my doubts...അതെന്താണെന്നു വച്ചാൽ നിങ്ങൾ ഈയിടെ സ്റ്റാർട്ട് ചെയ്തതല്ലേ ഉള്ളു."
"we കാൻ ഡെഫിനിറ്റിലി do ഇറ്റ്, മാഡം. യൂ ഹാവ് മൈ വേർഡ്."
"thats ദി പ്രോബ്ലം, mr.ഇഷാൻ. ഐ ഡോണ്ട് ബിലീവ് ഇൻ വേർബൽ commitments. എനിക്ക് വിശ്വാസം ആക്ഷൻസിൽ ആണ്. " അവൾ അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു, " എനിവേയ്സ്, ഇത്രയും മാത്രം ആലോചിച്ചാൽ മതി നിങ്ങൾ, 2 ഇവന്റസിനും vips ധാരാളം കാണും. അത് കൊണ്ട് ഇവന്റ് മോശം ആയാൽ, ഞങ്ങളെ മാത്രം അല്ല, നിങ്ങളെയും അത് ബാധിക്കും. പ്രത്യേകിച്ച് നിങ്ങൾ ഇപ്പൊ തുടങ്ങിയതേ ഉള്ളു എന്നും ഓർക്കണം." അവൾ ഗൗരവത്തോടെ പറഞ്ഞു.
"യെസ്, മാഡം. എനിക്ക് മനസ്സിലാവുന്നുണ്ട്."
"എന്നാൽ ശരി. ഒരു കാര്യം ചെയ്യൂ. ഡീറ്റെയിൽസ് എന്റെ pa യോട് വാങ്ങിക്കോളൂ. she'll ബ്രീഫ് യു."
അവനെ ഒന്ന് കൂടെ നോക്കി ചിരിച്ചിട്ട്, അവൾ തിരികെ ഫൈലിലേക്കു നോക്കി.
അവൻ അപ്പോഴും അവളെ തന്നെ നോക്കി അവിടെ ഇരുന്നു.
അവൾ തല പൊക്കി നോക്കി.
"എനിതിങ് എൽസ്, ഇഷാൻ?"
"കൊച്ചു, നിനക്ക് എന്നോട് വേറെ ഒന്നും ചോദിക്കാൻ ഇല്ലേ?"
"ഫസ്റ്റ് ഓഫ് ഓൾ, ഇഷാൻ, ഐ തോട്ട് ഐ മേഡ് മൈസെൽഫ് ക്വയറ്റ് ക്ലിയർ യെസ്റ്റര്ടെ. ഹന്ന, അതാണ് എന്റെ പേര്. നിങ്ങൾ വിളിക്കേണ്ടതും അങ്ങനെ ആണ്. പിന്നെ വേറെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ എന്ന് ചോതിച്ചതു, എന്തെങ്കിലും questions എനിക്ക് ഉണ്ടെങ്കിൽ, എന്റെ pa നിങ്ങളെ contact ചെയ്തോളും."
"ഇവെന്റിനെ കുറിച്ചു അല്ലാതെ, നിനക്കെന്നോടൊന്നും സംസാരിക്കാൻ ഇല്ല."
"ഇല്ലല്ലോ. ഇവന്റിനെ കുറിച്ച് അല്ലാതെ നമുക്ക് എന്താണ് സംസാരിക്കാനുള്ളത് ?" കൈകൾ കെട്ടി, അവൾ ചെയറിലേക്കു ചാരി ഇരുന്നു.
"ഡാ പ്ളീസ്. നീ എന്നെ വഴക്കു പറ. തല്ലു. എന്ത് വേണമെങ്കിലും ചെയ്യ്. പക്ഷെ ഇങ്ങനെ അന്യനെ പോലെ എന്നോട് പെരുമാറാതെ."
അവൾ അവനെ നോക്കി പൊട്ടി ചിരിച്ചു.
"അന്യനെ പോലെ അല്ലാതെ ഞാൻ നിങ്ങളോടു എങ്ങനെ ആണ് പെരുമാറേണ്ടത്? അങ്ങനെ അല്ലാതെ പെരുമാറാൻ നമ്മൾ തമ്മിൽ എന്ത് ബന്ധം ആണുള്ളത്."
"ഒരു ബന്ധവും ഇല്ലേ, കൊച്ചു?" അവൻ അവളെ സങ്കടത്തോടെ നോക്കി.
അവളുടെ മുഖത്തു ദേഷ്യം നിറഞ്ഞു.
"again, mr.ഇഷാൻ, സ്റ്റോപ്പ് കാളിങ് മി കൊച്ചു. ഇനി ഒരിക്കൽ കൂടെ നിങ്ങൾ ഇങ്ങനെ unprofessional ആയി ബിഹേവ് ചെയ്‌താൽ, നിങ്ങളുമായുള്ള കോൺട്രാക്ട് ഞാൻ അങ്ങ് ക്യാൻസൽ ചെയ്യും." അവൾ അവന്റെ കണ്ണുകളിലേക്കു നോക്കി രൂക്ഷമായി പറഞ്ഞു,"ആൻഡ് ദി ആൻസർ to യുവർ question ഈസ്, നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല. ഇനി അങ്ങോട്ട് ഉണ്ടാവാനും പോവുന്നില്ല. സൊ ആ ഒരു വിചാരം മനസ്സിൽ ഉണ്ടെങ്കിൽ, വെറുതെ ടൈം കളയണ്ട."
അവളുടെ വാക്കുകളുടെ മൂർച്ച, അവന്റെ ഹൃദയത്തെ കീറി മുറിച്ചു. ഒന്നും പറയാതെ, അവൻ ഇരുന്നു.
"ഓക്കേ ദെൻ, ഇഷാൻ. യു മേ ലീവ് നൗ. എന്റെ pa വിൽ ഹെല്പ് യു വിത്ത് ദി റസ്റ്റ്."
അവൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു പോയി. അവളുടെ മുഖത്തു പുച്ഛം നിറഞ്ഞ ഒരു ചിരി വിരിഞ്ഞു.
ഡോറിനു അടുത്തെത്തിയിട്ടു അവൻ തിരിഞ്ഞു നോക്കി അവളോട് ചോദിച്ചു,"എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്. ഹോസ്പിറ്റലിന് പുറത്തു വച്ച് ഒന്ന് മീറ്റ് ചെയ്യാൻ പറ്റുവോ. ഐ ജസ്റ്റ് നീഡ് thirty minutes. പ്ളീസ്. ഫോർ ഓൾഡ് ടൈംസ് സേക്. "
"എനിക്ക് ടൈം ഇല്ല. നിങ്ങള്ക്ക് പോവാം."
"നീ എന്നെ എത്ര വേണം എങ്കിലും വെറുത്തോളു കൊച്ചു. എനിക്ക് അറിയാം കൊച്ചു നിന്നെ. നിനക്ക് വാക്കുകൾ കൊണ്ട് അഭിനയിക്കാൻ പറ്റുമായിരിക്കും . പക്ഷെ നിന്റെ കണ്ണുകൾ... അവ എന്നോട് സത്യം വിളിച്ചു പറയുന്നുണ്ട്... നിനക്കിപ്പോഴും എന്നോടുള്ള പ്രണയം എടുത്തു കാണിക്കുന്നുണ്ട്. അത് മതി എനിക്ക്. ഈ വെറുപ്പൊക്കെ ഞാൻ എന്നോടുള്ള സ്നേഹം ആക്കി മാറ്റും.നിന്റെ അടുത്ത് നിന്ന് പിരിഞ്ഞു, ആ വേദന നല്ലവണ്ണം മനസിലാക്കിയിട്ടു പറയുവാ, ഞാൻ നിന്നെയും കൊണ്ടേ പോവുള്ളു." അവൻ അവളെ നോക്കി ചിരിച്ചു, സൈറ്റ് അടിച്ചു കാണിച്ചിട്ട്, അവളുടെ മറുപടിക്കു കാക്കാതെ ഇറങ്ങി പോയി.
കൊച്ചു ദേഷ്യത്തിൽ മുന്നിൽ ഉണ്ടായിരുന്നു ഫയൽ വലിച്ചെറിഞ്ഞു...
തുടരും...
രചന: സെഹ്‌നസീബ്