ഒരു Complicated ലൗ സ്റ്റോറി, പാർട്ട്: 29

Valappottukal


കൊച്ചുവിന് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല. അവൾ ഒന്നും പറയാനും ചെയ്യാനും ആവാതെ അവനെ തന്നെ നോക്കി നിന്നു. ഇഷാനെ കണ്ടു പൊന്നുവിന്റെ മുഖം വലിഞ്ഞു മുറുകി. രൂക്ഷമായി അവൾ അനിരുദ്ധിനെ നോക്കി. അവൻ അവളുടെ നോട്ടം നേരിടാനാവാതെ തല താഴ്ത്തി. മെഹറുവും അമ്മുവും ടെറസിലേക്കു ഇറങ്ങി വന്നു. അവരും ഇഷാനെയും അനിരുദ്ധിനെയും മാറി മാറി ദേഷ്യത്തിൽ നോക്കുന്നുണ്ട്.

"ഇതാണോ അനുവേട്ടൻ പറഞ്ഞ ഫ്രണ്ട്? " ഇഷാനെ ചൂണ്ടി പൊന്നു ചോദിച്ചു.

അനിരുദ്ധ് :"പൊന്നു, അത്. .. "

പൊന്നു :"യെസ് ഓർ നോ?"

അനിരുദ്ധ് :"അതെ"

പൊന്നു :"ഇയാള് തന്നെ ആണോ ഏട്ടന്റെ പാർട്ണർ ?"

അനിരുദ്ധ് :"അതെ."

പൊന്നു :"എന്തിനിയാളെ പാർട്ണർ ആക്കി എന്ന് ഞാൻ ചോദിക്കുന്നില്ല, പക്ഷെ എന്തുകൊണ്ട് എന്നോട് ഇത് മുന്നേ പറഞ്ഞില്ല? ശരി, അതും പറയണ്ട. ഇയാളെയും കൊണ്ട് ഇങ്ങോടു വരാൻ ഏട്ടന് എങ്ങനെ ധൈര്യം ഉണ്ടായി? "

അനിരുദ്ധ് ഒന്നും മിണ്ടാതെ നിന്നു.

ഇഷാന് :"പൊന്നു, ഞാൻ പറഞ്ഞിട്ടാ. .."

ഇഷാനെ പറയാൻ സമ്മതിക്കാതെ, പൊന്നു കൈ എടുത്തു തടഞ്ഞു.

പൊന്നു :"തന്നോട് ഞാൻ ഒന്നും ചോദിച്ചില്ല. ഞാൻ സംസാരിക്കുന്നതു അനുവേട്ടനോടാണ്."

അനിരുദ്ധ് :"ഞാൻ പറയാൻ വന്നതാണ്... പക്ഷെ നീ എങ്ങനെ react ചെയ്യും എന്ന് അറിയാത്തതു കൊണ്ട്..." അനിരുദ്ധ് മുഴുമിപ്പിക്കാതെ നിർത്തി.

പൊന്നു:"അപ്പൊ ഇയാളെ ഇങ്ങോട്ടു കൊണ്ട് വരുന്നത് എനിക്ക് ഇഷ്ടം അല്ല എന്ന് അറിയാൻ വയ്യാഞ്ഞിട്ടല്ല. അതിന്റെ കാരണവും അറിയാഞ്ഞിട്ടല്ല. ഒക്കെ അറിയാമായിരുന്നിട്ടും മനപ്പൂർവം ചെയ്തതാണ്. എന്തിനു?"

ഇഷാൻ :"എനിക്ക് വേണ്ടിയിട്ട്... "

ഇഷാൻ പറഞ്ഞു തീരുന്നതിനു മുന്നേ പൊന്നു പറഞ്ഞു," നിങ്ങളോടല്ല സംസാരിക്കുന്നതു എന്ന് ഞാൻ ഒരു തവണ പറഞ്ഞു. "

ഇഷാൻ :"പക്ഷെ എനിക്ക് സംസാരിക്കണം, കൊച്ചുവിനോട്. "

മെഹ്രു :"അവൾക്കു നിങ്ങളോടു സംസാരിക്കാൻ ഒന്നും ഇല്ല. "

ഇഷാൻ :"അത് അവള് പറയട്ടെ. "

അമ്മു :"തല്ക്കാലം ഞങ്ങൾ പറഞ്ഞാൽ മതി. കൊച്ചു നീ അകത്തേക്ക് പോ."

കൊച്ചു പിന്തിരിഞ്ഞു നടക്കാൻ ആഞ്ഞു.

"കൊച്ചു. .." ഇഷാൻ അവളെ വിളിച്ചു.

അവൾ ഒന്നു നിന്നു. തുളുമ്പി വന്ന കണ്ണീർതുള്ളികളെ തടഞ്ഞു, പകരം ദേഷ്യം ചാലിച്ച്, കത്തുന്ന മിഴികളോടെ അവൾ തിരിഞ്ഞു അവനെ നോക്കി,"ഹന്നാ! മൈ നെയിം ഈസ് ഹന്നാ എലിസബത്ത് തരകൻ, ആൻഡ് യു കാൻ കാൾ മി ഹന്നാ. പിന്നെ, നിങ്ങൾ ഇവര് പറഞ്ഞത് കേട്ടില്ല എന്നുണ്ടോ? എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല. ഇവിടെ വന്ന പണി എന്താണെന്നു വച്ചാൽ അത് ചെയ്യാൻ നോക്ക്."

അവൾ തിരിഞ്ഞു നടന്നു അകത്തേക്ക് പോയി.

പൊന്നു ഇഷാന്റെ മുന്നിൽ വന്നു നിന്നു, "കേട്ടല്ലോ അവൾ പറഞ്ഞത്. ഇനി മേലാൽ ഈ പേരും പറഞ്ഞു ഇങ്ങോട്ടു വരരുത്. നിങ്ങളെ ഇങ്ങോട്ടു കയറ്റി വിട്ടത്, നിങ്ങള്ക്ക് തന്ന പണി ചെയ്യാൻ ആണ്. അല്ലാതെ ഇവിടെത്തെ പെൺപിള്ളേരുടെ പുറകെ നടക്കാനല്ലാ." അത്രയും ഇഷനോട് പറഞ്ഞിട്ട് അവൾ അനിരുദ്ധിന് നേരെ തിരിഞ്ഞു, "പിന്നെ അനിരുദ്ധ്, ഹൽദിടെയും ബാക്കി ഇവെന്റ്‌സിന്റെയും ലൊക്കേഷൻ നോക്കി, സ്റ്റേജ് സെറ്റിങ്ങ്സും കാര്യങ്ങളും എങ്ങനെ വേണം എന്നുള്ളത് ഡിസൈഡ് ചെയ്തിട്ട്, ഡിസൈൻസ് എനിക്ക് മെയിൽ ചെയ്യൂ. അത് നോക്കിയിട്ടു, we കാൻ ഡിസ്‌കസ് further." അവളും അകത്തേക്ക് നടന്നു. അനിരുദ്ധ് അവളെ വിളിച്ചെങ്കിലും അവൾ നിന്നില്ല. അവളുടെ പുറകെ, അവരെ ഒന്ന് കൂടെ തറപ്പിച്ചു നോക്കിയിട്ടു മെഹ്രുവും അമ്മുവും പോയി.

അനുവേട്ടാ എന്ന് വിളിക്കാതെ അനിരുദ്ധ് എന്ന് തന്നെ പൊന്നു വിളിച്ചപ്പോഴേ അനിരുദ്ധിന് മനസിലായി അവൾക്കുണ്ടായ ദേഷ്യത്തിന്റെ ആഴം. എന്ത് ചെയ്യണം എന്ന് അറിയാതെ അവൻ നിന്നു.

നിറഞ്ഞു വന്ന മിഴികൾ ഇഷാൻ തുടച്ചു, അനിരുദ്ധിന്റെ അടുത്തേക്ക് ചെന്നു.

"അനു, സോറി എടാ... ഞാൻ കാരണം നിങ്ങൾ തമ്മിൽ..."

"ഹ്മ്മ്മ്... ഞാൻ പ്രതീക്ഷിച്ചതാ ഇത്. പറഞ്ഞാൽ അവൾ സമ്മതിക്കില്ലായിരുന്നു. അതാ പറയാതിരുന്നേ. ഇതിപ്പോ ഇങ്ങനെ ആയി." അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു,"നീ വാ, സമയം കളയാതെ ഇവിടെത്തെ കാര്യങ്ങൾ നോക്കാം."

അവൻ ജോലിയിലേക്ക് മടങ്ങി.

ഇഷാൻ അരമതിലിൽ ചാരി നിന്ന് കൊച്ചുവിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. 'പണ്ടത്തെ പോലെ തന്നെ സുന്ദരി ആയിരിക്കുന്നു. നീണ്ട വലിയ കണ്ണുകളും, സ്റ്റൗബെറി പോലെത്തെ അവളുടെ ചുണ്ടുകളും, ചിരിക്കുമ്പോൾ വിരിയുന്ന ചെറിയ നുണകുഴികളും... പുതുതായി ഉള്ളത് കുറച്ചു കൂടെ നീണ്ട മുടിയും, പിന്നെ മുഖത്തെ മൂക്കുകുത്തിയുമാണ്. നന്നായി ചേരുന്നുണ്ട് അവൾക്ക്. മുക്കുത്തിയിലെ കല്ലിന്റെ തിളക്കം അവളുടെ മുഖത്തിനു മുഴുവൻ ഒരു ശോഭ നൽകുന്നത് പോലെ... പക്ഷെ തന്നെ നോക്കുമ്പോൾ പണ്ട് ആ കണ്ണുകളിൽ കണ്ടിരുന്നു പ്രണയം. .. അത് ഇപ്പൊ ഇല്ല. പകരം ദേഷ്യവും സങ്കടവും ഒക്കെ നിറഞ്ഞു നിൽക്കുന്നു.' എങ്കിലും ആ കണ്ണുകളിൽ എവിടെയോ ഇപ്പോഴും തന്നോടുള്ള സ്നേഹം ഒളിഞ്ഞിരിക്കുന്നുണ്ടെന്നു അവന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു.

********************************************************************************************************************************

മെഹ്രുവിന്റെ മുറിയിൽ എത്തിയതും അവൾ തടഞ്ഞു വച്ച കണ്ണീർതുള്ളികളെല്ലാം അനുസരണ ഇല്ലാതെ പുറത്തു ചാടി. നില്ക്കാൻ പോലും ശക്തി ഇല്ലാതെ അവൾ ബെഡിലേക്കു വീണു. അകത്തേക്ക് കയറി വന്ന പൊന്നുവിന്റെയും മെഹ്രുവിന്റേയും അമ്മുവിന്റെയും മനസ്സ് അവളുടെ അവസ്ഥ കണ്ടു നീറി പുകഞ്ഞു. മെഹ്രു ഡോർ അടച്ചു ലോക്ക് ചെയ്തു.

പൊന്നു ചെന്ന് അവളുടെ അടുത്തിരുന്നു അവളുടെ ചുമലിൽ കൈ വച്ചു. പൊന്നു എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു കരഞ്ഞു.

"എന്തിനാടാ ഇപ്പൊ വന്നേ? ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുവല്ലായിരുന്നോ? എന്തിനാ ഒക്കെ ഓർമ്മിപ്പിക്കാൻ വീണ്ടും..." ബാക്കി പറയാൻ ആവാതെ അവൾ പൊട്ടിക്കരഞ്ഞു.

"സോറി, കൊച്ചു. ഒരു വാക്ക് അനുവേട്ടൻ എന്നോട് പറഞ്ഞിരുന്നെങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു... ഞാൻ നിന്നെ ഇങ്ങോട്ടു കൊണ്ട് വരില്ലായിരുന്നു." പൊന്നുവും കരഞ്ഞു.

"എന്തിനാടാ ചേട്ടായി എന്നോട് ഇത് ചെയ്തേ? ഞാൻ അന്ന് എത്രത്തോളം വിഷമിച്ചതാണെന്നു കുറെ ഒക്കെ ചേട്ടായിക്കും അറിയാവുന്നതല്ലേ. പിന്നെയും, എങ്ങനെ തോന്നി അയാളുടെ മുന്നിൽ എന്നെ കൊണ്ട് ചെന്ന് നിർത്താൻ. ഞാൻ എന്ത് തെറ്റ് ചെയ്തിട്ട പൊന്നു എല്ലാവരും എന്നോടിങ്ങനെ?" കൊച്ചു കരഞ്ഞു കൊണ്ട് ഇരുന്നു.

മെഹറുവും അമ്മുവും അവരുടെ കൂടെ വന്നിരുന്നു. കുറെ നേരം അവർ ഒന്നും മിണ്ടാതെ ഇരുന്നു. ഇടയ്ക്കിടെ കൊച്ചുവിൽ നിന്ന് ഏങ്ങലുകൾ മത്രേം ഉയർന്നു വന്നു, പതിയെ അതും നിലച്ചു.

കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവൾ എഴുന്നേറ്റു ബാത്റൂമിലേക്കു പോയി, മുഖം കഴുകി തിരിച്ചു വന്നു. കണ്ണാടിയുടെ മുന്നിൽ പോയി ചെറുതായി ഒരുങ്ങി. ബാക്കി ഉള്ളവർ ഒന്നും മനസിലാവാതെ അവളെ നോക്കി ഇരുന്നു.

ഒരുങ്ങി കഴിഞ്ഞു അവൾ തിരിഞ്ഞു അവരെ നോക്കി ചിരിച്ചു, ഒട്ടും തെളിച്ചമില്ലാത്ത ഒരു ചിരി.

"എന്താ നോക്കുന്നേ?" അവൾ അവരോട് ചോദിച്ചു.

"നീ എന്താ ഇപ്പൊ ഒരുങ്ങുന്നെ?" അമ്മു ചോദിച്ചു.

"പിന്നെ? ഞാൻ കരഞ്ഞു കൊണ്ട് അവന്റെ മുന്നിൽ പോയി നിൽക്കണോ? എന്നിട്ടു ഞാൻ പ്രേമനൈരാശ്യത്തിൽ കരഞ്ഞൊലിപ്പിച്ചു നടക്കുവാണെന്ന ഒരു സാറ്റിസ്ഫാക്ഷന് അവനു കൊടുക്കണോ? നോ! നെവർ. അവനു വേണ്ടി ഞാൻ കുറെ കണ്ണീരൊഴുക്കിയതാണ്. ബട്ട്, ഇനി ഇല്ല. അവന്റെ മുന്നിൽ ഞാൻ കരഞ്ഞാൽ, അവന്റെ പ്രേമം എനിക്ക് എന്തൊക്കെയോ ആയിരുന്നു എന്ന് അവനു തോന്നും, അവൻ സന്തോഷിക്കും. പാടില്ല. ആ സന്തോഷം ഞാൻ അവനു കൊടുക്കില്ല." എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവൾ പറഞ്ഞു.

ബാക്കി ഉള്ളവരുടെ മുഖവും ഇത് കേട്ട് തെളിഞ്ഞു.

"that's മൈ ഗേൾ!" അമ്മു അവളെ കെട്ടിപിടിച്ചു. മെഹറുവും പൊന്നുവും അവരുടെ കൂടെ ചേർന്നു.

*********************************************************************************************************************************

അവര് താഴേക്ക് ചെല്ലുമ്പോ, ഇഷാനും അനിരുദ്ധും മെഹ്രുവിന്റെ ഉപ്പയും റിസ്‌വാനും ആയി സംസാരിക്കുകയായിരുന്നു. അവരെ കണ്ടതും റിസ്‌വാൻ ചോദിച്ചു,"ഇവരോട് സംസാരിച്ചു കാര്യങ്ങൾ തീരുമാനിക്കാൻ പറഞ്ഞിട്ട്, നിങ്ങളിത് എവിടെ പോയി?"

"അവരോടു സ്ഥലം ഒക്കെ നോക്കി ഡിസൈൻസ് അയച്ചു തരാൻ പറഞ്ഞിട്ടുണ്ട് ഇക്ക" അമ്മു പറഞ്ഞു.

"അങ്ങനെ ഒക്കെ വേണോ പൊന്നുക്കുട്ടാ... നമ്മടെ കൊച്ചനല്ലേ അനിരുദ്ധ്. നിങ്ങളെല്ലാവരും കൂടെ സംസാരിച്ചു തീരുമാനിച്ചാൽ പോരെ?" സൽമാന് സംശയം ആയി.

"അതെങ്ങനെയാ സല്ലുപ്പ ശെരിയാവണേ? റിലേഷൻസ് വേറെ ബിസിനസ് വേറെ. ഇതു ഇവരുടെ ബിസിനസ് അല്ലെ? അപ്പൊ, ഒക്കെ പ്രൊഫഷണൽ ആയി ഡീൽ ചെയ്യാം. അതിന്റെ procedure അനുസരിച്ചു കാര്യങ്ങൾ നടക്കട്ടെ. അപ്പൊ ഒന്നും മിസ് ആവുകയും ഇല്ലല്ലോ. അവർക്കും നമ്മൾക്കും അത് ഉപകാരം അല്ലെ?" പൊന്നു ചോദിച്ചു.

"എന്നാൽ പിന്നെ അങ്ങനെ ആവട്ടെ." സൽമാൻ പറഞ്ഞു.

"ഞങ്ങൾ പൊന്നുവിന്റെ വീട്ടിലേക്കു പോയിട്ട് വരാം, ഉപ്പ. ഉമ്മിച്ചിയോടു പറഞ്ഞേക്കെ." മെഹ്രു, അവളുടെ ഉപ്പയോട്‌ പറഞ്ഞു കൊണ്ട്, ബാക്കി ഉള്ളവരും ആയി പുറത്തേക്കിറങ്ങി.

തന്നെ നോക്കി ഇരുന്ന ഇഷാന്റെ കണ്ണുകളെ കൊച്ചുവും, പൊന്നുവിനെ നോക്കിയ അനിരുദ്ധിന്റെ കണ്ണുകളെ പൊന്നുവും കാണാത്ത ഭാവം നടിച്ചു പുറത്തേക്കിറങ്ങി.

************************************************************************************************************************************

വൈകുന്നേരം ഇഷാന്റെ വീട്ടിൽ ഇരിക്കുകയാണ് അനിരുദ്ധ്, റയാനും എത്തിയിട്ടുണ്ട്. ഇഷാന്റെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ ഇരിക്കുകയാണ് മൂവരും. ഇന്നുണ്ടായ കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അവർ.

റയാൻ :"നീ പിന്നെ പൊന്നുവിനോട് സംസാരിച്ചോ ?"

അനിരുദ്ധ് :"കുറെ തവണ വിളിച്ചു, മെസ്സേജ് അയച്ചു. അവൾ റെസ്പോണ്ട് ചെയ്യുന്നില്ല. " അവൻ തലയ്ക്കു കൈ കൊടുത്തു മുന്നോട്ടാഞ്ഞിരുന്നു.

റയാൻ :"നീ പറഞ്ഞിട്ട് പോയാൽ മതിയായിരുന്നു. അങ്ങനെ ആണെങ്കിൽ ഇത്രയും പ്രെശ്നം ഉണ്ടാവില്ലായിരുന്നു. "

അനിരുദ്ധ് :"പറഞ്ഞിരുന്നേൽ അവൾ എന്നെപ്പോലും ആ ഭാഗത്തേക്ക് അടുപ്പിക്കില്ല. "

ഇഷാൻ :"അളിയാ. .. സോറി. "

അനിരുദ്ധ് :"അത് കൊണ്ട് പോയി നീ ഉപ്പിലിട്ടു വയ്ക്ക്. എനിക്ക് അത് കൊണ്ട് പ്രത്യേകിച്ച് പ്രയോജനം ഒന്നും ഇല്ല. ഞാൻ അപ്പോഴേ നിന്നോട് പറഞ്ഞതാ, ഇത് ശരിയാവില്ല എന്ന്. കേൾക്കില്ലല്ലോ. എനിക്കും കൂടെ പണി കിട്ടിയപ്പോ സമാധാനം ആയല്ലോ??!?." അനിരുദ്ധിന് ദേഷ്യം വന്നു.

ഇഷാൻ :"എനിക്ക് ഒന്ന് കാണാൻ വേണ്ടി. .. ഇനിയും കാണാതിരിക്കാൻ പറ്റാഞ്ഞിട്ടാടാ."

അനിരുദ്ധ് :"നീ ആയിട്ട് വേണ്ട എന്ന് വച്ചതല്ലേ! എന്നിട്ടു ഇപ്പൊ അവനു കാണാതിരിക്കാൻ പറ്റുന്നില്ല പോലും. എവിടെ ആയിരുന്നു ഈ ആഗ്രഹങ്ങൾ ഒക്കെ ഇത്രയും നാൾ. പാവം ആ പെണ്ണ്, എത്ര തവണ എന്നെ വിളിച്ചു കരഞ്ഞു, നിന്റെ കാര്യം എന്തെങ്കിലും അറിയാവോ ന്നു ചോദിച്ചു. അന്നേ ഞാൻ നിന്റെ അടുത്ത് പറഞ്ഞതാ ഒന്ന് വിളിക്കാൻ. നീ തന്നെ കളഞ്ഞതാടാ അവളെ. ഇനിയിപ്പോ കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല. നിന്റെ വക്കാലത്തും കൊണ്ട് ഞാൻ അവളുടെ അടുത്ത് ചെല്ലത്തും ഇല്ല."

ഇഷാന് ഒന്നും മിണ്ടാതെ ചെയറിലേക്കു ചാഞ്ഞു കിടന്നു, ഒരു കൈ കൊണ്ട് കണ്ണ് തുടച്ചു.

അനിരുദ്ധ്:"നീ വിഷമിക്കാൻ വേണ്ടി പറയുന്നതല്ല. പക്ഷെ അവള് അത്രത്തോളം വിഷമിച്ചിട്ടുണ്ടെടാ. അത് വച്ച് നോക്കുമ്പോ നിന്റെ സങ്കടം ഒന്നും അല്ല. നീ എത്രയൊക്കെ പറഞ്ഞാലും, നീ ചെയ്തത് ന്യായീകരിക്കാൻ എനിക്ക് പറ്റില്ല. "

ഇഷാൻ :"എനിക്കറിയാം. ഞാൻ ന്യായീകരിക്കുന്നും ഇല്ല. പക്ഷെ എനിക്ക് അവളെ വേണം ഡാ... ഞാൻ ചെയ്തതിനു അവളുടെ കാലിൽ വീണു ഞാൻ മാപ്പു ചോദിക്കാം. എന്ത് പ്രായശ്ചിത്തം വേണം എങ്കിലും ചെയ്യാം. പക്ഷെ അവളില്ലാതെ എനിക്ക് വയ്യ. " കണ്ണ് വീണ്ടും തുടച്ചു കൊണ്ട് അവൻ എഴുന്നേറ്റു ഹാൻഡ് റെയ്‌ൽസിൽ പിടിച്ചു നിന്നു.

റയാനും അനിരുദ്ധും ഇഷാന്റെ ഇരു വശങ്ങളിൽ ആയി ചെന്ന് നിന്നു. അനിരുദ്ധ് അവന്റെ തോളിൽ കൈ വച്ചു.

നിറഞ്ഞ കണ്ണുകളോടെ ഇഷാൻ അനിരുദ്ധിനെ നോക്കി ചോദിച്ചു, "കിട്ടുവോടാ എനിക്കവളെ? ക്ഷമിക്കുവോ എന്നെങ്കിലും അവൾ എന്നോട്?"

"എനിക്കും നിനക്കും ഒക്കെ ഒരിക്കൽ അറിയാമായിരുന്ന കൊച്ചു നിന്നോട് ക്ഷമിക്കും. പക്ഷെ ഇപ്പോഴുള്ള കൊച്ചു... അവൾ നമ്മുടെ പഴയ കൊച്ചു അല്ല. lets വെയിറ്റ് ആൻഡ് സീ. അത്രയേ എനിക്ക് പറയാൻ പറ്റു."

************************************
തുടരും...

രചന: സെഹ്‌നസീബ്
To Top