ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 28

Valappottukal

മൂന്നു വര്ഷങ്ങള്ക്കു അടുത്താവുന്നു ഇഷാനെ കണ്ടിട്ട്. കോഴ്സ് കഴിഞ്ഞു പോയിട്ടും 2-3 തവണ കാണാൻ വന്നിരുന്നു. പിന്നീട് ഒരു കോണ്ടാക്റ്റും ഇല്ല. എംബിഎ ചെയ്യാൻ us il പോവാനിരിക്കുകയായിരുന്നു. ഒന്നും അറിയാതെ വന്നപ്പോ, അവന്റെ എല്ലാ ഫ്രണ്ട്സിനോടും അന്വേഷിച്ചു. അനിരുദ്ധിനെ നിരന്തരം ശല്യം ചെയ്തു, ഇഷാന്റെ എന്തെങ്കിലും ഒരു വിവരം അറിയുവാനായി. പക്ഷെ ആരിൽ നിന്നും ഒന്നും അറിയാൻ കഴിഞ്ഞില്ല. പിന്നീട് അനിരുദ്ധ് പറഞ്ഞു അറിഞ്ഞു, അവൻ usലേക്ക് പോയി എന്ന്. ഒരു വാക്ക് പോലും പറയാതെ അവൻ എന്തിനു പോയി എന്നത് അവൾക്കു മനസ്സിലായില്ല. fbയിലും ഇൻസ്റ്റഗ്രാമിലും വാട്സാപ്പിലും ഒക്കെ പോവുന്നതിനു മുൻപേ അവളെ ഇഷാൻ ബ്ലോക്ക് ചെയ്തിരുന്നു. അവൻ പോയി കുറച്ചു മാസം കഴിഞ്ഞപ്പോൾ പൊന്നു കാണിച്ചു തന്നു, fbയിൽ അവൻ പോസ്റ്റ് ചെയ്ത ഫോട്ടോ. 4-5 പേരുടെ കൂടെ എവിടെയോ വച്ച് എടുത്ത ഫോട്ടോ. പുതിയ കൂട്ടുകാർ ആവണം.

കൊച്ചു ആ ഫോട്ടോയിൽ നോക്കി കുറെ നേരം ഇരുന്നു. അവന്റെ ചിരി. അത് ആദ്യമായി അവളുടെ മനസ്സിനെ മുറിവേൽപ്പിച്ചു. താൻ എന്ന ഒരാളെ അവൻ ഓർക്കുന്നുണ്ടാവില്ലേ? അഭിനയിക്കാൻ ആണെങ്കിൽ പോലും, അവനു എങ്ങനെ ഇത്ര സന്തോഷം ആയിരിക്കാൻ പറ്റുന്നു? അവനു താൻ ഒന്നും അല്ലായിരുന്നോ? അവൻ ചെയ്തതും പറഞ്ഞതും ഒക്കെ വെറും ടൈം പാസ്സിനായിരുന്നോ?

അവളുടെ സംസാരവും, കളിയും, ചിരിയും ഒക്കെ കുറഞ്ഞു. എപ്പോഴും റൂമിൽ ചടഞ്ഞിരുന്നു. പലപ്പോഴും ക്ലാസ്സിൽ പോവാതെ ഫ്ലാറ്റിൽ തന്നെ ഇരുന്നു, വൈകുന്നേരങ്ങളിൽ അവർ എപ്പോഴും ഒരുമിച്ചിരിക്കാറുള്ള ടെറസിലും. അവൾക്കു സമനില തെറ്റുന്നത് പോലെ തോന്നി.

ഒരിക്കൽ ക്ലാസ് വിട്ടു വന്ന പൊന്നുവിനെ കെട്ടിപിടിച്ചു അവൾ കരഞ്ഞു.

"പൊന്നു, എടാ... എനിക്ക് പറ്റുന്നില്ലെടാ. ഐ തിങ്ക് ഐ ആം ലൂസിങ് മൈ മൈൻഡ്! ഐ നീഡ് ഹെല്പ്. ഇല്ലെങ്കിൽ ചിലപ്പോ വീണ്ടും പണ്ടത്തെ പോലെ! എന്റെ അപ്പയ്ക്കും അമ്മയ്ക്കും അത് സഹിക്കാൻ പറ്റില്ലെടാ. ഐ നീഡ് to സീ എ സൈക്കിയാട്രിസ്റ്. നീ എന്നെ കൊണ്ട് പോകാവ്വോ? "

പൊന്നുവും അവളെ കെട്ടിപിടിച്ചു കുറെ കരഞ്ഞു.

അവർ കോളേജിന് അടുത്തുള്ള ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു. പിന്നീട് 3-4 മാസത്തെ കൗൺസിലിങ്ങും, നീണ്ട നാളത്തെ മരുന്നുകളും വേണ്ടി വന്നു അവൾക്കു ഡിപ്രെഷനിൽ നിന്ന് പുറത്തു വരാൻ.

ഇതൊന്നും ആരെയും അവർ അറിയിച്ചില്ല. 5 കൂട്ടുകാരുടെ ഇടയിൽ തന്നെ നിന്നു.

അനിരുദ്ധും പഠിക്കാൻ ആയി us ലേക്ക് പോയി. ഒരിക്കൽ അനിരുദ്ധ് വഴി അവർ അറിഞ്ഞു ഇഷാൻ അവന്റെ അടുത്ത സ്റ്റേറ്റിൽ ഉള്ള ഒരു കോളേജിൽ ആണെന്ന്. അവർ വൈകാതെ മീറ്റ് ചെയ്യാൻ പ്ലാൻ ചെയ്യുന്നുണ്ടെന്നും. അന്ന് അവൾ അനിരുദ്ധിനോട് പറഞ്ഞു ഇനി ഒരിക്കലും ഇഷാനിന്റെ കാര്യം അവളോട് പറയരുതെന്നും, കൊച്ചുവിന്റെ കാര്യങ്ങൾ അവളോട് ചോദിക്കുകയും ചെയ്യരുതെന്നും.

ഇതിനിടയ്‌ക്കൊക്കെ കൊച്ചു അവളുടെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു. .. "എന്നെ വേണ്ടാത്തവരെ, എനിക്കും വേണ്ട. "

************************************************************************************************************************************

കോഴ്സ് കഴിഞ്ഞു വന്നു, കൊച്ചുവും പൊന്നുവും ഹോസ്പിറ്റലിന്റെയും, അമ്മു അവരുടെ സ്കൂളിന്റെയും അഡ്മിനിസ്ട്രേഷൻ ഏറ്റെടുത്തു. മെഹ്രു ടൗണിലുള്ള അവരുടെ സൂപ്പർമാർകെറ്റ് നോക്കി നടത്താൻ വാപ്പയെ ഹെൽപ് ചെയ്യുന്നുണ്ട്. അമ്മു അവളുടെ അച്ഛന്റെ ടെക്സ്റ്റിൽസും.

കോഴ്സ് കഴിഞ്ഞ ഉടനെ മാളുവിന്റെ കല്യാണം അവരുടെ സർ ഗൗതം ആയിട്ട് കഴിഞ്ഞു. അവൾ ഗൗതമിന്റെ വീട്ടിൽ ആണ് ഇപ്പൊ. മെഹ്രുവിന്റെ നിക്കാഹ് ഹാഷിം ആയി ഉറപ്പിച്ചു. വരുന്ന മാസം ആണ് നിക്കാഹ്. പൊന്നുവിന്റെയും കല്യാണം അനിരുദ്ധുമായി വാക്കാൽ പറഞ്ഞു ഉറപ്പിച്ചിട്ടുണ്ട്. അവരുടെ അച്ഛൻപെങ്ങൾ ഉടക്കുണ്ടാക്കാൻ നോക്കിയെങ്കിലും, പോളിന് വലുത് മകളുടെ സന്തോഷം ആയിരുന്നു. പൊന്നുവിന്റെ മൂത്ത ചേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് നടത്താൻ ഇരിക്കുകയാണ് അവളുടെ കല്യാണം.

അമ്മുവിന് ചെറിയ തോതിൽ കല്യാണാലോചന നടക്കുന്നുണ്ട്. കൊച്ചു കുറച്ചു നാൾ വീട്ടിൽ അപ്പനും അമ്മയും ആയി നിൽക്കണം എന്ന് പറഞ്ഞത് കൊണ്ട്, അവൾക്കു തല്ക്കാലം കല്യാണം നോക്കുന്നില്ല.

***********************************************************************************************************************************

കൊച്ചു റൂമിന്റെ ബാൽക്കണിയിലെ ഊഞ്ഞാലിൽ ഇരുന്നു ബൂക്ക് വായിച്ചു കൊണ്ടിരിക്കുമ്പോഴാണ് , പൊന്നു അങ്ങോട്ടേക്ക് വന്നതു.

"ഡി കൊച്ചു... വന്നേ! മെഹ്രുവിന്റെ അടുത്തേക്ക് പോണം."

"എന്നതാ കാര്യം?" ബുക്കിൽ നിന്ന് കണ്ണെടുക്കാതെ അവൾ ചോദിച്ചു.

"അനുവേട്ടൻ കുറച്ചു കഴിയുമ്പോ അങ്ങോട്ട് വരും. കല്യാണത്തിന്റെ ഇവന്റ് കവർ ചെയ്യാൻ അവരുടെ കമ്പനിക്ക് അല്ലെ കൊടുത്തിരിക്കുന്നെ."

അനിരുദ്ധ് ഇപ്പൊ 2-3 ഫ്രണ്ട്സിന്റെ കൂടെ ഒരു ഇവന്റ് മാനേജ്‌മന്റ് കമ്പനി നടത്തുന്നുണ്ട്. തുടങ്ങിയിട്ട് 8 മാസം ആയിട്ടുള്ളു എങ്കിലും, അത് നല്ല നിലയിൽ നടന്നു പോവുന്നുണ്ട്. അവരാണ് മെഹ്രുവിന്റെ കല്യാണവും കവർ ചെയ്യുന്നത്.

"ഞാൻ വരണോ? നീ പോയിട്ട് വാ!"

"ദേ ചുമ്മാ ജാഡ എടുത്താ, ഊഞ്ഞാലിൽ നിന്ന് വലിച്ചു നിലത്തൊട്ടിടും ഞാൻ. എഴുന്നെറ്റു വാടി പോത്തേ. അവളുടെ ഒരു ബുക്ക്!" പൊന്നു ബുക്ക് തട്ടിപ്പറിച്ചു വാങ്ങിക്കൊണ്ടു അകത്തേക്ക് പോയി.

കൊച്ചു മനസ്സില്ല മനസ്സോടെ എഴുന്നേറ്റു ചെന്നു.

"ഡ്രസ്സ് മാറ്റു കൊച്ചു. ഈ കുട്ടിനിക്കർ മാറ്റി സൽവാർ എന്തെങ്കിലും ഇട്ടിട്ടു വാ. മെഹ്രുവിന്റെ അമ്മായിടെ ബന്ധുക്കൾ ആരൊക്കെയോ ഉണ്ട് അവിടെ."

കൊച്ചു പൊന്നുവിനെ കലിപ്പിൽ ഒന്ന് നോക്കിയിട്ടു, ഷെൽഫ് തുറന്നു, ആദ്യം കിട്ടിയ ഒരു സൽവാർ എടുത്തിട്ടു.

മുടി എടുത്തു അലസമായി അഴിച്ചിട്ടു. വേറെ ചമയങ്ങൾ ഒന്നും ഇല്ല.

പൊന്നു അവളെ നോക്കി നിന്നു. ചുവന്ന സൽവാറും, അവളുടെ മൂക്കിലെ റൂബി പതിച്ച ഒറ്റക്കൽ മൂക്കുത്തിയും മാത്രം മതി അവളുടെ ഒരു അപ്സരസാക്കി മാറ്റാൻ എന്ന് അവൾക്കു തോന്നി.

"എന്തോന്നാടി നോക്കി നിക്കുന്നേ? അനുവേട്ടൻ വരുന്നു എന്ന് കേട്ടപ്പോഴേ നിന്റെ കിളി പോയാ?"

"ഹോ! നിന്റെ ഗ്ലാമർ കണ്ടു നോക്കി നിന്ന് പോയതാ."

കൊച്ചു അവളെ നോക്കി ചിറി കോട്ടി.

അവർ 2 പേരും മെഹ്രുവിന്റെ വീട്ടിലേക്കു ചെന്നു. വീടിന്റെ frontil എത്തിയപ്പോ മുന്നിൽ 2-3 കാറുകൾ കിടക്കുന്നതു കണ്ടു.

"ആരൊക്കെയോ വന്നിട്ടുണ്ടല്ലോ! പുറകിലൂടെ പോയാലോ?" കൊച്ചു സംശയം പ്രകടിപ്പിച്ചു.

"ആ ശെരി... വാ!" പൊന്നുവും സമ്മതിച്ചു.

മെഹ്രുവിന്റെ വീടിന്റെ സൈഡിൽ ആണ് അമ്മുവിൻറെ വീട്. അവർ ആ വീടിന്റെ കോമ്പൗണ്ടിൽ കയറി, പുറകിലേക്ക് ചെന്നു. അവിടെ നിന്ന് അപ്പുറത്തേക്ക് മതില് ചാടി.

"ഡി! ഗേറ്റ് തുറന്നിട്ടാലും നിനക്കൊക്കെ ഈ മതില് ചാടി മാത്രേ വരാൻ പറ്റുവുള്ളോ?" വീടിന്റെ ടെറസിൽ നിന്ന് മെഹ്രുവിന്റെ ഇക്ക റിസ്‌വാൻ വിളിച്ചു ചോദിച്ചു.

അവർ മുകളിലേക്ക് നോക്കി. അവിടെ ആരൊക്കെയോ ഉണ്ട്. പക്ഷെ വെയിലായതു കാരണം കാണാനും വയ്യ, മുകളിലേക്ക് നോക്കി നിക്കാനും വയ്യ.

"ധൈര്യം ഉണ്ടെങ്കിൽ ഈ പറഞ്ഞ ഡയലോഗ് ഇങ്ങള് ഭൂമിയിലേക്ക് ഇറങ്ങി വന്നിട്ട് പറ ഇക്ക." കൊച്ചു മുകളിലേക്ക് നോക്കാതെ പറഞ്ഞുകൊണ്ട് കിച്ചൻ വഴി അകത്തേക്ക് കയറി. അവിടെ മെഹ്രുവിന്റെ ഉമ്മ ആയിഷുമ്മയും, അമ്മായിയും പിന്നെ പ്രായമായ 2 സ്ത്രീകളും ഉണ്ടായിരുന്നു. അവർ അവരെ നോക്കി ചിരിച്ചു കാണിച്ചു.

"ആഹ്! നിങ്ങള് വന്നോ! നീ പൊന്നൂസേ... അന്റ പുയ്യാപ്ല എത്തീട്ടുണ്ട്ട്ടാ."

"അവര് എത്തിയോ? എന്നിട്ടു എവിടെ? അവൾ ഹാളിലേക്ക് എത്തി നോക്കി. കൊച്ചു ചിരിച്ചു കൊണ്ട് ആയിഷുമ്മയുടെ തോളിൽ തലവച്ചു നിന്നു. അവർ അവളുടെ കവിളിൽ പിടിച്ചു കൊണ്ട് പൊന്നുവിനോടായി പറഞ്ഞു, "റിസ്‌വാനേയും കൂട്ടി ടെറസിലേക്കു പോയിട്ടുണ്ട്. എന്തോ പരിപാടിക്ക് സ്ഥലം നോക്കാൻ. "

കൊച്ചുവും പൊന്നുവും ഞെട്ടി തമ്മിൽ നോക്കി. പെട്ടന്ന് പൊന്നു കൊച്ചുവിന്റെ കയ്യിൽ പിടിച്ചു വലിച്ചു മുകളിലേക്ക് സ്റ്റെപ് കയറി.

"കർത്താവേ! അത് അവരായിരുന്നോ? ഞാൻ വിചാരിചേ ഇവളുടെ ഏതേലും കസിൻസ് മറ്റോ ആയിരിക്കുമെന്ന്. നാണം കെട്ടു." പൊന്നു തലയിൽ കൈ വച്ചു.

"ഓ പിന്നെ! വല്യ കാര്യം ആയിപോയി. ഇതിന്റെ അപ്പുറം കണ്ടിരിക്കുന്നു ചേട്ടായി. പിന്നെ അല്ലെ ഈ ചെറുത്. നീ വന്നേ. ഇവിടെത്തെ പരിപാടി തീർത്തിട്ട് എനിക്ക് പോണം." കൊച്ചു അവളെയും വിളിച്ചു കൊണ്ട് മുകളിലേക്ക് ചെന്നു.

അവർ മുകളിലേക്ക് ചെല്ലുമ്പോ കണ്ടു, ടെറസിലേക്കുള്ള ഡോറിന്റെ അടുത്ത് നിൽക്കുന്ന മെഹ്റുവിനെയും അമ്മുവിനെയും. രണ്ടു പേരുടെയും മുഖം കടന്നല് കുത്തിയത് പോലെ ഉണ്ട്. കൊച്ചുവിനെയും പൊന്നുവിനെയും കണ്ടതും ആ ഭാവം മാറി ഒരു ടെൻഷൻ ആയി. ഈ മാറ്റം കണ്ടു, കൊച്ചുവും പൊന്നുവും പരസ്പരം നോക്കി. തിരിച്ചു അവരെ നോക്കി എന്താ എന്ന് മുഖം വച്ച് ചോദിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു.

അവർ ഒന്നും മിണ്ടാതെ നിൽക്കുകയാണ്.

"ഇതെന്താ നിങ്ങൾ ഇങ്ങനെ നിൽക്കുന്നെ? എന്തേലും പൊട്ട ideas പറഞ്ഞൊ അനുവേട്ടൻ?" പൊന്നു ചോദിച്ചു.

"എടാ... അത്..." മെഹ്രു പറഞ്ഞു തുടങ്ങുമ്പോഴേക്കും റിസ്‌വാൻ കൊച്ചുവിനെയും പൊന്നുവിനെയും കണ്ടു. അവൻ അവരുടെ അടുത്തേക്ക് ചെന്നു.

"ഡി മരംകേറികളെ... ചെന്നൊന്നു നോക്കിക്കേ... എല്ലാം എവിടെ ഒക്കെ സെറ്റ് ആക്കാം എന്ന്."

പൊന്നുവും കൊച്ചുവും റിസ്‌വാനെ നോക്കി ചിരിച്ചു കൊണ്ട് ടെറസിലേക്കു ചെന്നു.

"ഹൽദിക്കാണോ ഇവിടെ ഇക്ക?" കൊച്ചു പെട്ടന്ന് തിരിഞ്ഞു താഴേക്ക് പോവുന്ന റിസ്‌വാനോടു ചോദിച്ചു.

"ആ അതെ! അവർ എന്തൊക്കെയോ ഐഡിയ പറയുന്നുണ്ട്. നീ കേട്ട് നോക്ക്, ഞാൻ വരാം, അല്പം കഴിഞ്ഞു." അവൻ താഴേക്ക് പോയി. കൊച്ചു തിരിഞ്ഞു ടെറസിലേക്കു പോയി.

ടെറസിലേക്കു കയറിയ കൊച്ചു, സൈഡിലേക്ക് നോക്കി ഷോക്ക് അടിച്ചത് പോലെ നിൽക്കുന്ന പൊന്നുവിനെ ആണ് കണ്ടത്. പൊന്നു നോക്കുന്നിടത്തേക്കു അവളുടെ നോട്ടം ചെന്നു. ആദ്യ കണ്ടത് അനിരുദ്ധിനെ ആണ്. പൊന്നുവിനെ നോക്കി ഒന്ന് ചിരിച്ചു, അനുവിന്റെ അടുത്തേക്ക് നടക്കാൻ ആഞ്ഞ കൊച്ചു അപ്പോഴാണ് അവന്റെ അടുത്ത് നിൽക്കുന്ന ആളെ കണ്ടത്. അവൾ ഒരടി മുന്നോട്ടു വയ്ക്കാൻ ആവാതെ തറഞ്ഞു നിന്നു.

ഇച്ചായൻ. .. അവളുടെ ഒരു ഞെട്ടലോടെ പറഞ്ഞു.....
(തുടരും...)

രചന: സെഹ്‌നസീബ്
To Top