ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 27

Valappottukal

കിച്ചണിൽ നിന്ന് ഇഷാനും കൊച്ചുവും കൈ കോർത്ത് ഇറങ്ങി വരുന്നത് സന്തോഷത്തോടെ എല്ലാവരും നോക്കി നിന്നു.

"എന്താ അപ്പൊ ഇന്ന് നമ്മുടെ പരിപാടി?" വരുൺ ചോദിച്ചു.

"ഇവിടെ തന്നെ കൂടിയാലോ? ഇന്നലെ ലേറ്റ് ആയി കിടന്നതിനെ ആവണം. നല്ല ക്ഷീണം." അമൻ അറിയിച്ചു.

"അത് മതിയല്ലേ?" പൊന്നുവും അവളുടെ അടുത്തിരുന്ന അനിരുദ്ധിനെ നോക്കി.

"എന്ന പിന്നെ അങ്ങനെ ആവാം." അനിരുദ്ധും ശരി വച്ചു.

"അപ്പൊ ഫുഡോ?" കൊച്ചുവിന്റെ സംശയം അതാണ്.

"swiggyന്നു ഓർഡർ ചെയ്യാം. കുക്ക് ചെയ്യാനൊന്നും വയ്യ." പൊന്നു പറഞ്ഞു.

അതെല്ലാവരും ശരി വച്ചു. അങ്ങനെ ആ ദിവസം അവർ സംസാരിച്ചും മൂവി ഒക്കെ കണ്ടും ചിലവഴിച്ചു.

വൈകുന്നേരം ആയപ്പോഴാണ് കൊച്ചു ഒക്കെ അവരുടെ ഫ്ലാറ്റിലേക്ക് പോയത്. ഫ്ലാറ്റിലെത്തി കുളി ഒക്കെ കഴിഞ്ഞിരിക്കുമ്പോ അവൾക്കു, ടെറസിലേക്കു വരാൻ പറഞ്ഞു, ഇഷാന്റെ മെസ്സേജ് വന്നു. അവൾ ബാക്കി ഉള്ളവരോട് പറഞ്ഞിട്ട് വേഗം ടെറസിലേക്കു ചെന്നു. അവിടെ അവളെ കാത്തു ഇഷാൻ ഉണ്ടായിരുന്നു.

അവൾ ചെന്ന് അവന്റെ മുന്നിൽ നിന്നു. അവൻ അവളെ നോക്കി പുഞ്ചിരിച്ചു.

"എന്താ വരാൻ പറഞ്ഞെ?"

"ചുമ്മാ... നിന്നെ ഒന്ന് കാണാൻ."

"കുറച്ചു മുന്നേ അല്ലെ കണ്ടേ?" അവൾ ഒരു പുരികം ഉയർത്തി ചോദിച്ചു.

"അത് കുറച്ചു മുന്നേ അല്ലെ? " അവൻ ഒരു കള്ള ചിരിയോടെ അവളുടെ കൈ പിടിച്ചു അവന്റെ അടുത്തേക്ക് നിർത്തി.

"മോന്റെ നോട്ടം അത്ര പന്തിയല്ല... സൊ ഒരു കയ്യകലത്തിൽ നിന്നാൽ മതി." അവൾ അവനെ പതിയെ തള്ളി നീക്കി.

"ഞാൻ നിന്നെ ഒന്നും ചെയ്യത്തില്ല. ഒന്ന് കാണണം എന്ന് തോന്നി. അത്രേ ഉള്ളു." അവൻ പിണങ്ങി തിരിഞ്ഞു നിന്നു.

അവൾ ചിരിച്ചു കൊണ്ട് അവന്റെ സൈഡിൽ പോയി നിന്ന്. അവന്റെ കയ്യിൽ പിടിച്ചു തോളിൽ ചാരി നിന്നു. അവൻ അവളുടെ കൈ വിടുവിച്ചു, അവന്റെ കൈ അവളുടെ തോളിലൂടെ ഇട്ടു ചേർത്ത് പിടിച്ചു. അസ്തമയ സൂര്യനെ നോക്കി അവർ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു.

"ഇച്ചായാ..." അവൾ മെല്ലെ അവനെ വിളിച്ചു.

"എന്നാടാ?"

"നമ്മൾ ആഗ്രഹിക്കുന്നത് പോലെ ഒക്കെ നടക്കുവോ?"

"നടത്താന്നെ. നീ എന്റെ കൂടെ ഉണ്ടായാൽ മാത്രം മതി. ഉണ്ടാവില്ലേ? "

അവൾ അതിനു മറുപടി ആയി അവന്റെ അടുത്തേക്ക് കുറച്ചു കൂടെ ചേർന്ന് നിന്ന്, അവനെ കെട്ടിപിടിച്ചു.

"നിന്നെ ഞാൻ വിട്ടു കളയില്ല കൊച്ചൂസേ! ഈ ജീവിതത്തിന്റെ അവസാനം വരെ എനിക്ക് നീ വേണം. നീ എന്റെ മാത്രമാണ്." അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

പിന്നെയും കുറെ നേരം അവിടെ നിന്നതിനു ശേഷം അവർ താഴേക്ക് പോയി. അവൾ ഫ്ലാറ്റിലേക്ക് കയറുന്നതിനു മുൻപ് അവളുടെ 2 കവിളിലും ഓരോ ഗുഡ്‌നൈറ് കിസ്സ് കൊടുക്കാനും അവൻ മറന്നില്ല.

*************************************************************************************************************************************

പിന്നീടവരുടെ സ്നേഹത്തിന്റെ നാളുകൾ ആയിരുന്നു. പക്ഷെ കോളേജിൽ വച്ച് അവർ അധികം സംസാരിച്ചിരുന്നില്ല. എല്ലാവരും കൂടെ ഇരിക്കുമ്പോ ഉള്ള സംസാരം മാത്രം. ഇവരുടെ ബന്ധം കോളേജിൽ ഒരു സംസാര വിഷയം ആക്കാൻ അവർ ആഗ്രഹിച്ചിരുന്നില്ല. തങ്ങൾക്കു നാണക്കേടാവും എന്നുള്ളത് കൊണ്ട് മിയയോ ബെന്നയോ ഈ കാര്യങ്ങൾ ആരോടും പറഞ്ഞതും ഇല്ല.

എന്നും വൈകുന്നേരങ്ങളിൽ അവർ ടെറസിൽ വച്ച് മീറ്റ് ചെയ്യും... സംസാരിക്കും... കുറച്ചു പ്രണയിക്കും... വീക്കെൻഡ്‌സ് എല്ലാവരും കൂടെ എവിടെ എങ്കിലും ഒക്കെ പോവും. അങ്ങനെ ആകെ മൊത്തം സന്തോഷത്തോടെ രണ്ടര വർഷങ്ങൾ പെട്ടന്ന് കഴിഞ്ഞു പോയി.

ഇഷനൊക്കെ കോളേജിൽ നിന്ന് പടിയിറങ്ങേണ്ട സമയം ആയി. ഇന്നാണ് കോളേജിലെ അവരുടെ സെൻറ് ഓഫ്. എല്ലാ ജൂനിയർസും കൂടെ ആണ് സെൻറ് ഓഫ് കൊടുക്കുന്നത്...

രാവിലെ തൊട്ടു രാത്രി വരെ പരിപാടികൾ ഉണ്ട്. രാവിലെ ഒഫീഷ്യൽ ഇവന്റ് inauguration കഴിഞ്ഞു സീനിയർസിന്റെ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ വിളിച്ചു കൊണ്ട് പോയി. ഫോട്ടോ എടുത്തു കഴിഞ്ഞതും, മുകളിലത്തെ ഫ്ലോറിൽ നിന്ന് അവരുടെ മേലെ കളർ ചാലിച്ച വെള്ളം ഒഴിച്ചു. ആകെ ഞെട്ടിത്തരിച്ചു നിന്ന സീനിയർസിന് മേലെ വീണ്ടും അവരുടെ ജൂനിയർസ് കളർ പൊടി വാരി എറിഞ്ഞു. അതോടെ കാര്യം കത്തിയ സീനിയർസ് ജൂനിയർസിന് ഓടിച്ചിട്ട് പിടിച്ചു coloril മുക്കാൻ തുടങ്ങി.

ഇങ്ങനെ സംഭവിക്കും എന്ന് ആദ്യമേ മനസിലാക്കിയ കൊച്ചുവും പൊന്നുവും കളർ വെള്ളം ഒഴിക്കാൻ ഉള്ള ഡ്യൂട്ടി ആണ് വാങ്ങിയിരുന്നത്. അതാവുമ്പോ മുകളിലത്തെ നിലയിൽ ആണല്ലോ! അവർ മുകളിൽ നിന്ന് താഴെ നടക്കുന്നതൊക്കെ ഫോട്ടോ എടുത്തു രസിച്ചു നിൽക്കുകയായിരുന്നു.

"ആഹാ! മക്കള് ഇവിടെ നിൽക്കുവായിരുന്നോ?" കൊച്ചുവും പൊന്നുവും ഞെട്ടി തിരിഞ്ഞു നോക്കി.

ഇഷാനും അനിരുദ്ധും അവരെ നോക്കി ചിരിച്ചോണ്ട് റൂമിന്റെ വാതിൽക്കൽ നിൽക്കുന്നു. അവരുടെ വൈറ്റ് ഷർട്ട് പല coloril മുങ്ങി നനഞ്ഞു ഇരിപ്പുണ്ട്. മുഖത്തും മുടിയിലും ഒക്കെ കളർ ആണ്.

"ഒക്കെ തുടങ്ങി വച്ചിട്ട്, മക്കൾ ബാൽക്കണിയിൽ ഇരുന്നു കണ്ടു രസിക്കുവാ, അല്ലിയോ?" അനിരുദ്ധ് 2 പേരെയും നോക്കി ചോദിച്ചു.

"അനുവേട്ടാ... കളർ ആക്കല്ലു... കാലു പിടിക്കാം...." പൊന്നു കെഞ്ചുന്ന പോലെ അനിരുദ്ധിനെ നോക്കി പറഞ്ഞു.

"അത്രേം പിള്ളേര് അവിടെ കളറിൽ മുങ്ങി നിക്കുമ്പോ അങ്ങനെ നിങ്ങൾ 2 പേരു മാത്രം മാറി നിന്നാൽ എങ്ങനാ! പൊന്നു മോളു വന്നേ, ഏട്ടൻ ഒന്ന് സ്നേഹിക്കട്ടെ." അനിരുദ്ധ് പൊന്നുവിന്റെ നേർക്ക് ചെന്നു. അവൾ ഓടി രക്ഷപ്പെടാൻ ഒരു ശ്രമം നടത്തി നോക്കി, അത് അങ്ങനെ തന്നെ ഫ്ലോപ്പ് ആയി. അവൾക്കു ഓടാൻ കഴിയുന്നതിനു മുന്നേ അനിരുദ്ധ് അവളെ പിടിച്ചിരുന്നു. കയ്യിലിരുന്ന കളർ മുഴുവൻ അവളുടെ മുഖത്തു തേച്ചു. അവളേം പൊക്കി എടുത്തു കൊണ്ട് താഴേക്ക് പോയി.

ഇഷാൻ അപ്പോഴും ഡോറിന്റെ അടുത്ത് തന്നെ നിൽക്കുകയാണ്.

"ഞാൻ ഓടാൻ നോക്കണ്ടല്ലോ, അല്ലെ? എന്നെ എന്തായാലും പിടിക്കില്ലേ?" കൊച്ചു ദയനീയം ആയി അവനെ നോക്കി ചോദിച്ചു.

"അത് ഉറപ്പല്ലേ." അവൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു.

"കുറച്ചെ തേക്കാവുള്ളുട്ടോ!" അവൾ അവന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു.

"ഒരുറപ്പും പറയാൻ പറ്റില്ല." അവൻ ചിരിച്ചു കൊണ്ട് അവളുടെ അടുത്തെത്തി.

"ഇച്ചായ... വേണ്ട ഇച്ചായ... നല്ല ഇച്ചായൻ അല്ലെ?" അവൾ അവന്റെ ഷിർട്ടിന്റെ സ്ലീവിൽ പിടിച്ചു കൊഞ്ചി.

"കളർ ആക്കണ്ടേ?" അവൻ അവളുടെ സൈഡിൽ മതിലിൽ ആയി ഒരു കൈ കുത്തി കൊണ്ട് ചോദിച്ചു.

"വേണ്ടന്നേ" അവൾ അവനെ നോക്കിയേ നല്ലോണം ചിരിച്ചു.

"ഓക്കേ. ആകുന്നില്ല. പക്ഷെ പകരം എന്ത് തരും?" അവൻ ഒരു കള്ള ചിരിയോടെ ചോദിച്ചു.

"എന്ത് വേണം?" അവൾ സംശയത്തോടെ പുരികം ഉയർത്തി അവനെ നോക്കി.

അവൻ അവളുടെ കൈ പിടിച്ചു ആ റൂമിൽ ഒരു ഷെൽഫിന്റെ മറവിൽ ആരും കാണാത്ത ഒരു ഭാഗത്തു കൊണ്ട് വന്നു നിർത്തി.

"ഞാൻ കളർ ആക്കില്ല. പകരം, എന്റെ മോള് ധാ ഇവിടെ ഒരു ഉമ്മ താ." അവൻ അവന്റെ കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു.

"കവിളിലോ ?" അവൾ ചോദിച്ചു.

"മ്മ്മ്..."

"ഓക്കേ. തല കുനിച്ചേ." അവൾ അവനോടു പറഞ്ഞു.

അവൻ ചിരിച്ചു കൊണ്ട് അവന്റെ തല കുനിച്ചു കൊടുത്തു. അവന്റെ കവിളിൽ അവൾ ചുംബിച്ചു.

"ഇനി ഇവിടെ" അവൻ അടുത്ത് കാവിൽ കാണിച്ചു കൊടുത്തു. അവൾ അവിടെയും ഉമ്മ വചു. രണ്ടു തവണയും ഉമ്മ വച്ച ഉടനെ, അവൾ ചുണ്ടു തുടച്ചു. കളർ ആവാതിരിക്കാൻ.

"ഇനി ഇവിടെ." അവൻ ചുണ്ടുകളിൽ തൊട്ടു കാണിച്ചു.

"അവിടെ വേണോ?" അവൾ സംശയത്തോടെ നിന്നു.

"ഉറപ്പായും വേണം. പറ്റില്ലെങ്കിൽ പറ." അവൻ പോക്കറ്റിൽ നിന്ന് കളർ എടുക്കാൻ പോവുന്നത് പോലെ കാണിച്ചു.

"അയ്യോ വേണ്ട! കളർ എടുക്കേണ്ട. ഞാൻ തരാം.കുനിയു." അവൾ അല്പം ദേഷ്യം കലർത്തി പറഞ്ഞു.
Loading...

അവൻ വേഗം തല കുനിച്ചു കൊടുത്തു.

അവൾ പതിയെ അവളുടെ ചുണ്ടുകൽ അവന്റെ ചുണ്ടിൽ മുട്ടിച്ചിട്ടു മാറി നിന്നു.

"അയ്യടാ! ഇതെന്തു ഉമ്മ. ഇത് disqualified. വേറെ വേണം." അവൻ വീണ്ടും തല കുനിച്ചു കൊടുത്തു.

"ഇല്ല! ഇതൊക്കെ മതി! ഫ്ലാറ്റിൽ ചെന്ന് ഇച്ചായി കുളിച്ചിട്ടു വരുമ്പോ ഞാൻ നല്ലതു പോലെ തരാം. " കൊച്ചു തർക്കിച്ചു നോക്കി.

"നീ ഇപ്പൊ മര്യാദയ്ക്ക് ഒരെണ്ണം തരുന്നോ, അതോ ഞാൻ കളർ എടുക്കണോ?" അവൻ പുരികം ഉയർത്തി.

അവൾ ചിണുങ്ങിക്കൊണ്ടു വീണ്ടും അവന്റെ മുഖത്തോടു മുഖം അടുപ്പിച്ചു. അവന്റെ ചുണ്ടിൽ ചുംബിച്ചു. അവൾ അകന്നു മാറാൻ ഒരുങ്ങുമ്പോളെക്ക് അവൻ അവളെ തന്നോട് അടുപ്പിച്ചു അവളുടെ അധരങ്ങൾ aഅവൻ കവർന്നു. പതിയെ അധരങ്ങളിൽ വിട്ടു അവന്റെ ചുണ്ടു അവളുടെ മുഖത്തു ഒഴുകി നടന്നു. അവൻ അവന്റെ കവിളുകൾ അവളുടെ കവിളിൽ ഉരസികൊണ്ട് കഴുത്തിലേക്ക് കൊണ്ട് വന്നു. അവന്റെ താടിരോമങ്ങൾ അവളെ ഇക്കിളിയാക്കിയപ്പോൾ അവൾ കുതറി. അവളുടെ മേലുള്ള അവന്റെ പിടി ഒന്നുകൂടെ മുറുകി. അവളുടെ കഴുത്തിൽ അവൻ പതിയെ കടിചു. പെട്ടന്നുണ്ടായ വികാരങ്ങളുടെ വേലിയേറ്റത്തിൽ അവൾ ഒന്ന് പിടഞ്ഞു. അവളുടെ ശ്വാസത്താളത്തിൽ ഉണ്ടായ വ്യത്യാസം അവന്റെ ശരീരത്തെ ചൂട് പിടിപ്പിച്ചു. അവന്റെ കൈകൽ അവളുടെ ശരീരം ആകെ ഓടി നടന്നു. അവന്റെ കൈകൾ അവളുടെ ചുരിദാറിന്റെ ഹുക്കിൽ പിടിച്ചപ്പോ, കൊച്ചു ഞെട്ടി.

"ഇച്ചായ" എന്നുള്ള കൊച്ചുവിന്റെ വിളി കേട്ടപ്പോഴാണ് ആണ് അവനു താൻ എന്താ ചെയ്യുന്നേ എന്നുള്ള ബോധം ഉണ്ടായതു.

അവൻ ഞെട്ടി പുറകിലേക്ക് മാറി. അവനു ആകെ ചമ്മൽ ആയി. അവർ ഒന്നും മിണ്ടാതെ ഒരു നിമിഷം നിന്നു.

"കൊച്ചു... സോറി! ഞാൻ... അറിയാതെ... അപ്പൊ..." അവൻ വാക്കുകൾക്കായി പരതി.

അവൾ അവന്റ കയ്യിൽ പിടിച്ചു, അവന്റെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു, "ഈ കൊച്ചു ഇച്ഛയനുള്ളതാ. .. എന്റെ കഴുത്തിൽ ഒരു മിന്നു കെട്ടിയേച്ചു, ഇച്ചായനു ഇഷ്ടം ഉള്ളത് എന്താന്നു വച്ചാ ചെയ്തോ. അത് വരെ എന്റെ ഇച്ചായി ഒന്ന് കണ്ട്രോൾ ചെയ്യെന്നെ. " അവൾ അവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.

"ഇക്കണക്കിനു പോയാ, എനിക്ക് അധിക നാളു കണ്ട്രോൾ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നിൽ. mba പ്ലാൻ ഒക്കെ ഉപേക്ഷിച്ചു, ഞാൻ മിക്കവാറും റിസൾട്ട് വന്ന ഉടനെ തന്നെ നിന്റെ അപ്പനെ കാണാൻ വരും!"

അവൾ ചിരിച്ചു കൊണ്ട് അവന്റെ തോളിലേക്ക് ചാഞ്ഞു.

**************************************************************************************************************************************

മൂന്നു വർഷങ്ങൾക്കിപ്പുറം ഈ ഓർമ്മകൾ അവളുടെ ശരീരത്തെയും മനസ്സിനെയും ഒരു പോലെ ചുട്ടു പൊള്ളിച്ചു. ആ ഓർമ്മകളിൽ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണുകളിൽ നിന്ന് ഇറ്റു വീണു...

(തുടരും...)

രചന: സെഹ്‌നസീബ്
To Top