ഒരു Complicated ലൗ സ്റ്റോറി, പാർട്ട് 26

Valappottukal

രാവിലെ എഴുന്നേറ്റു തലയ്ക്കു കൈ കൊടുത്തിരിക്കുകയാണ് കൊച്ചു. അവളുട സൈഡിൽ പൊന്നുവും അന്നയും കിടപ്പുണ്ട്. ഹാങ്ങോവർ കാരണം കൊച്ചുവിനു അവളുടെ തലയുടെ ഭാരം അവൾക്കു തന്നെ താങ്ങാൻ ആവുന്നില്ലെന്നു തോന്നി. കുറച്ചു നേരം കണ്ണ് പോലും തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അല്പം നേരം അങ്ങനെ ഇരുന്നതിന് ശേഷം, അവൾ എഴുന്നേറ്റു ബാത്‌റൂമിൽ പോയി ഫ്രഷ് ആയി. മുഖത്തു തണുത്ത വെള്ളം വീണപ്പോൾ, അവൾക്കൊരു ഉന്മേഷം തോന്നി. പക്ഷെ തലയുടെ വെയ്റ് അപ്പോഴും അങ്ങനെ തന്നെ ഉണ്ട്. ബാത്‌റൂമിൽ നിന്ന് ഇറങ്ങി, അവൾ പൊന്നുവിനെയും അന്നയെയും നോക്കി. നല്ല ഉറക്കം ആണ് അവർ. അവരെ ഉണർത്താതെ, അവൾ ബെഡ്‌റൂം ഡോർ തുറന്നു പുറത്തിറങ്ങി. ഹാളിൽ 5 പേരു കിടപ്പുണ്ട്. ഹാഷിമും, വരുണും, അമനും താഴെ ബ്ലാങ്കറ്റ് വിരിച്ചു കിടക്കുന്നു. അങ്ങോട്ടും ഇങ്ങോട്ടും കെട്ടിപ്പിടിച്ചും, ഒരാളുടെ തലയിൽ വേറെ ഒരാളുടെ കാലുമൊക്കെ വച്ച് കിടപ്പുണ്ട്. റയാനും, ഇഷാനും 2 സോഫയിൽ കിടക്കുന്നു. അനിരുദ്ധിനെ കാണാൻ ഇല്ല.
Loading...

കൊച്ചു കുറച്ച നേരം ഇഷാനെ നോക്കി നിന്നു. ചുരുണ്ടു കൂടി ഒരു കൊച്ചു കുഞ്ഞിനെ പോലെ ഉറങ്ങുകയാണ്. അവൾ ഇന്നലെ ഉണ്ടായ കാര്യങ്ങൾ ഓർത്തു. കുറെ ഒക്കെ അവ്യക്തം ആണ്. അവന്റെ നെഞ്ചിൽ അവന്റെ ചൂട് പറ്റി കിടന്നുറങ്ങിയതും, അവൻ പാട്ടു പാടി തന്നതും ഒക്കെ ഓർമ്മയുണ്ട്. അതോർത്തപ്പോൾ അവളുടെ മുഖത്തു നാണമുള്ള ഒരു പുഞ്ചിരി വിരിഞ്ഞു.

"എന്താണ് രാവിലെ തന്നെ കിളി പോയ പോലെ ചിരിച്ചോണ്ട് നിക്കുന്നെ? കെട്ടിറങ്ങിയില്ലേ?"

സൗണ്ട് കേട്ട് സൈഡിലേക്ക് നോക്കിയാ കൊച്ചു കോമണ് ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്ന അനിരുദ്ധിനെ കണ്ടു. അവൾ വെറുതെ അവനെ നോക്കി ചിരിച്ചു.

"എങ്ങനെ ഉണ്ട്?" അവൻ ചോദിച്ചു.

"തലയ്ക്കു ഒടുക്കത്തെ വെയ്റ്റ് " അവൾ തലയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"താൻ വാ! നല്ലൊരു കോഫി ഇട്ടു തരാം. അത് കുടിക്കു. അല്പം ആശ്വാസം കിട്ടും."

അവൻ അവളെയും വിളിച്ചു കിച്ചണിലേക്കു പോയി.

അവൻ കോഫി ഇടാൻ തുടങ്ങി. അവൾ ഏന്തി വലിഞ്ഞു കിച്ചൻ സ്ലാബിൽ കയറി ഇരുന്നു. ഇത് കണ്ടു അനിരുദ്ധ് ചിരിച്ചു.

അനിരുദ്ധ് :"ഇന്നലത്തെ വല്ലതും ഓർമ്മ ഉണ്ടോ?"

കൊച്ചു :"കുറെ ഒക്കെ! " അവൾ ചിരിച്ചു.

അനിരുദ്ധ് : "ഇന്നലെ കള്ളും പുറത്താണോ അവനോടു ഓരോന്ന് പറഞ്ഞെ? അതോ ഇപ്പോഴും അങ്ങനെ തന്നെ ആണോ? "

കൊച്ചു :"ചേട്ടായി. . ഞാൻ... "

അനിരുദ്ധ് :"കുഞ്ഞുന്നാള് മുതലേ അവനെ എനിക്ക് അറിയാം. ഈ പുറമെ കാണുന്ന അല്പം ദേഷ്യം ഒക്കെയേ ഉള്ളു. വെറും പാവം ആണവൻ. നിന്നെ ഒരുപാട് ഇഷ്ടം ആണ്. അവൻ കാരണം നീയോ നിന്റെ വീട്ടുകാരോ ഒരിക്കലും വിഷമിക്കില്ല. ആ ഒരു ഉറപ്പു എനിക്ക് തരാൻ പറ്റും."

കൊച്ചു :"ചേട്ടായി. .. ഞാൻ സ്വയം പൊക്കി പറയുവാണെന്നു വിചാരിക്കരുത്, പക്ഷെ പറയുമ്പോ പറയാണല്ലോ. .. ഒരുപാട് പേര് എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞു വന്നിട്ടുണ്ട്, ഞാൻ സ്കൂളിൽ പഠിക്കുന്ന ടൈം തൊട്ടേ. നമ്മുടെ കോളേജിലും ഉണ്ട് കുറചു പേര്. ഇതുവരെ ആരോടും എനിക്കൊന്നും തോന്നിയിട്ടില്ല. അപ്പന് കൊടുത്ത വാക്കായിരുന്നു എപ്പോഴും വലുത്. അത് തെറ്റിക്കണോ വേണ്ടയോ എന്ന് എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി പോലും വന്നിട്ടില്ല. അങ്ങനെ ഞാൻ ആലോചിച്ചത് ഇഷാൻ ചേട്ടായിടെ കാര്യത്തിൽ മാത്രം ആണ്. അപ്പന് കൊടുത്ത വാക്കു തെറ്റിക്കാതെ എങ്ങനെ ചേട്ടായിയെ സ്നേഹിക്കാം എന്നൊക്കെ ആലോചിച്ചു നല്ലോണം തലപുണ്ണാക്കിയിട്ടുണ്ട് ഞാൻ. പക്ഷെ ചേട്ടായിനെ വിട്ടുകളയാൻ എനിക്ക് പറ്റില്ല, അനു ചേട്ടായി. അധികം നാളായില്ല ഞങ്ങൾ പരിചയപ്പെട്ടിട്ടു. ബട്ട് കണ്ട അന്ന് തൊട്ടേ അങ്ങേരു എന്റെ ആണെന്ന് ഒരു ഫീലിംഗ്. ഇനി ഞാൻ ഒക്കെ കർത്താവിനു വിട്ടു കൊടുത്തിരിക്കുവാ ചേട്ടായി. അങ്ങേരെ എനിക്ക് വേണം, ഞാൻ മരിക്കുന്നതു വരെ. അതെനിക്കുറപ്പാ. പക്ഷെ എന്തെങ്കിലും കാരണം കൊണ്ട് എന്റെ അപ്പൻ സമ്മതിക്കാതിരുന്നാൽ, ഞാൻ ഇറങ്ങി വരാത്തൊന്നും ഇല്ല ചേട്ടായി. പക്ഷെ വേറൊരാൾ ഈ കൊച്ചുവിന്റെ കഴുത്തിൽ മിന്നു കെട്ടത്തില്ല.
അനിരുദ്ധ് അവളെ നോക്കി പുഞ്ചിരിച്ചു, "ഈ ഒരു ഉറപ്പു മതിയെടി കൊച്ചെ എനിക്ക്. നിന്റെം അവന്റെം കേട്ട് നിന്റെ അപ്പനെ കൊണ്ട് ഞാൻ നടത്തിച്ചിരിക്കും. നിന്റെ ആഗ്രഹം പോലെ തന്നെ. പോരെ? " അവൻ അവളുടെ കവിളിൽ തട്ടി.

"മതി!" അവൾ ചിരിച്ചു കൊണ്ട് അവന്റെ കൈയിൽ പിടിച്ചു.
Loading...

"എന്നാ പിന്നെ എന്റെ പെങ്ങളു ഈ കോഫി അങ്ങ് കുടിച്ചെ." അവൾ അവൾക്കു ഒരു കപ്പിൽ കോഫി എടുത്തു കൊടുത്തു.

അവൾ അതിൽ നിന്ന് ഒരു സിപ് എടുത്തു," ഐവ! കോഫി പൊളിച്ചു! ചേട്ടായിയും പൊന്നുവും കല്യാണം കഴിഞ്ഞു എവിടെ ആണോ താമസം ഞങ്ങൾ അതിന്റെ തൊട്ടടുത്ത് തന്നെ വന്നു താമസിക്കും. ഇത് പോലെ നല്ല ഫുഡ് കഴിച്ചു ജീവിക്കാല്ലോ. എനിക്ക് ചായ പോലും ഇടാൻ അറിയത്തില്ല."

"അതിനു നീ വിഷമികണ്ട! എന്റെ അളിയൻ, നിന്റെ മറ്റവൻ, നല്ല ഒന്നാന്തരം കുക്ക് ആണ്, നിനക്ക് എന്നും നല്ല കിടിലൻ ഫുഡ് കഴിക്കാം." അവനും ഒരു കപ്പ് കോഫിയും ആയി അവളുടെ ഒപ്പം സ്ലാബിൽ കയറി ഇരുന്നു.

"ശരിക്കും?" അവൾ കണ്ണ് മിഴിച്ചു അവനെ നോക്കി.

"ആടി! അവൻ നല്ല അടിപൊളി ആയി ഫുഡ് ഉണ്ടാക്കും. ഇവിടെത്തെ ആസ്ഥാന കുക്കർ ആണ് അവൻ."

അവന്റെ പറച്ചിൽ കേട്ട് അവൾ ചിരിച്ചു.

"അല്ല ചേട്ടായി, നിങ്ങളുടെ പ്ലാൻ എന്താ? ചേട്ടായി ഹിന്ദു അല്ലേ? അപ്പൊ എന്റെ പൊന്നുനെ കെട്ടാൻ വീട്ടിൽ സമ്മതിക്കുവോ?"

"എന്റെ വീട്ടിൽ അമ്മാതിരി ഇഷ്യൂസ് ഒന്നും ഇല്ല. എനിക്ക് ഇഷ്ടപ്പെട്ടാൽ മതി എന്നേ ഉള്ളു അവർക്കു. പൊന്നുവിനെ അവർക്കു എന്തായാലും ഇഷ്ടപ്പെടും. നിന്റെ പേരപ്പൻ പണി തരാതിരുന്നാ മതി. വല്യ രക്ഷ ഇല്ലാന്ന് കണ്ടാ ഞാൻ ഇങ്ങു വിളിച്ചിറക്കി കൊണ്ട് പോരും. അത്ര തന്നെ."

"അങ്ങനെ പ്രെശ്നം ഉണ്ടാവാൻ ചാൻസ് ഇല്ല. അറ്റ് ലീസ്റ് പേരപ്പൻ ആൻഡ് മരിയമ്മ വിൽ ബി ഓക്കേ വിത്ത് ഹേർ ചോയ്സ്. പക്ഷെ ഞങ്ങളുടെ ഒരു അച്ചൻ പെങ്ങൾ ഉണ്ട്. അവർ പാര ആണ്. പണ്ട് എന്റെ പാവം പിടിച്ച അമ്മേനേം, അത്ര പാവം അല്ലാതെ എന്നേം ഒക്കെ എന്തോരം വിഷമിപ്പിച്ചിട്ടുണ്ടെന്നു അറിയ്യോ? അപ്പടെ ലവ് മാര്യേജ് ആയതാണ് എന്റെ മമ്മിയോടുള്ള ദേഷ്യത്തിന് കാരണം. ഞാൻ പിന്നെ, ഈസ് a പ്രോഡക്റ്റ് ഓഫ് എന്റെ അപ്പാ ആൻഡ് aamma's പ്രേമം. സ്നേഹം കൂടി പോയപ്പോ പറ്റിയ ഒരു കൈയബദ്ധം." അവൾ അനിരുദ്ധിനെ നോക്കി കണ്ണിറുക്കി കാണിച്ചു," അത് കാരണം എന്നോട് ദേഷ്യം. ഞാൻ ഇല്ലായിരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞു അവർക്കു എന്റെ അപ്പനെ കൊണ്ട് മമ്മിനെ കെട്ടിക്കാതിരിക്കായിരുന്നല്ലോ! സൊ അങ്ങനെ ഒരു ദേഷ്യം എന്നോട്. പേരപ്പനും മരിയമ്മക്കും ഞങ്ങളളോടു ഇഷ്ടം കാണിക്കുന്നത് കൊണ്ട് ആന്റിക്കു അവരോടു ദേഷ്യം. പൊന്നു ആയിരുന്നു എന്റെ ബോഡി ഗാർഡ്. ആയിരുന്നു അല്ല. ഇപ്പോഴും. എനിക്കെന്തെങ്കിലും പറ്റിയാൽ എന്നെ കൂടുതൽ സങ്കടം അവൾക്കാണ്. വെല്യ ബോൾഡ് ആണെന്നൊക്കെ കാണിക്കും എങ്കിലും തൊട്ടാവാടി ആണ്. ചെറിയ കാര്യം മതി സങ്കടം വരാൻ. പക്ഷെ ഇഷ്ടം ഉള്ളവർക്ക് എന്തെങ്കിലും പറ്റിയാൽ, അവൾ എന്തും ചെയ്യും. അനു ചേട്ടായി ശരിക്കും ലക്കി ആണ്. അവളെ പോലെ ഒരു കേറിങ് പാർട്ണറെ കിട്ടിയതിൽ. കണ്ണുമടച്ചു വിശ്വസിക്കാം അവളെ. അത്രയ്ക്ക് ലോയൽ ആയ ഒരാളെ ചേട്ടായിക്ക് വേറെ കിട്ടില്ല." അവൾ പറഞ്ഞു നിർത്തി.

അനിരുദ്ധ് :"ഹ്മ്മ്മ്. .. എനിക്കറിയാം. വിട്ടുകളായില്ലെടോ. അവൾ ഈ ജീവിതം ജീവിച്ചു തീർക്കാൻ പോവുന്നത് ഈ എന്റെ കൂടെ ആയിരിക്കും. " അവൻ കൊച്ചുവിനെ നോക്കി ചിരിച്ചു.

"എന്താ ഇവിടെ ഭയങ്കര സീരിയസ് ഡിസ്കഷൻ ആണല്ലോ?" അങ്ങോട്ടേക്ക് വന്ന റയാൻ ചോദിച്ചു.

"അങ്ങനെ ഒന്നും ഇല്ല ചേട്ടായി. ചുമ്മാ സംസാരിച്ചിരുന്നതാ.അല്ലാ. .. നിങ്ങൾ ഒക്കെ ഇന്നലെ എപ്പോഴാ കിടന്നേ?" അവൾ ചോദിച്ചു.

"ഒരു 3 മണി ആവാറായെന്നു തോന്നുന്നു. അല്ലേടാ?" സ്വയം ഒരു കപ്പ് കോഫീ പകർന്നു കൊണ്ട്, റയാൻ അനിരുദ്ധിനോടായി ചോദിച്ചു.

"അത്ര ഏതാണ്ടായി. ഇന്നലെ നിങ്ങൾ സെറ്റ് ആയതിന്റെ ചെറിയൊരു വൈൻ കുടി സെലിബ്രേഷൻ ഉണ്ടായിരുന്നു. " അനിരുദ്ധ് അവളെ നോക്കി കണ്ണിറുക്കി.

"ഞാൻ ഇല്ലാതെയോ ?" കൊച്ചു കണ്ണ് മിഴിച്ചു.

"ഇല്ല... നീ ഇന്നലെ കല്ല് കുടിച്ചപ്പോ ഞങ്ങളെ വിളിച്ചോ?" റയാൻ അവളുടെ എതിർ വശത്തുള്ള സ്ലാബിൽ വന്നിരുന്നുകൊണ്ടു ചോദിച്ചു.

"അത് പിന്നെ... ഇന്നലെ... ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചു പോയതല്ലേ!" കൊച്ചു മുഖത്തു നോക്കാതെ പറഞ്ഞു.

"എന്നാ ഇതും ഒരു പ്രത്യേക സാഹചര്യത്തിൽ സംഭവിച്ചതാ." റയാൻ തിരിച്ചടിച്ചു.

"എന്ത് പ്രത്യേക സാഹചര്യം?" അവൾ ചോദിച്ചു.

"നീയും നിന്റെ മറ്റവനും സെറ്റ് ആയ സാഹചര്യം. അല്ലാതെന്തു!" റയാൻ ചോദിച്ചു.

"ഞാൻ ഇന്നലെ ഒറ്റയ്ക്ക് പോയി കള്ളുകുടിച്ചില്ലായിരുന്നെങ്കിലെ ആ സാഹചര്യം ഉണ്ടാകുവായിരുന്നോ? സ്മരണ വേണം മനുഷ്യാ! സ്മരണ." അവൾ കിറി കൊട്ടി.

"പാതിരാത്രി ഒറ്റയ്ക്ക് പോയി കള്ളും കുടിച്ചു വന്നു തന്നന്തരവ് കാണിച്ചതും പോരാ, അവൾക്കു സ്മരണ ഉണ്ടാക്കണെന്നോ? ! അടിക്കെടാ അനു അവളെ." റയാൻ സ്ലാബിൽ നിന്ന് ചാടി ഇറങ്ങിക്കൊണ്ടു പറഞ്ഞു. അനിരുദ്ധ് അവളുടെ തലപിടിച്ചു കുനിച്ചു മുതുകത്തു അടിച്ചു!

"അയ്യോ! തല്ലല്ലേ! ചേട്ടായി സോറി സോറി! ഞാൻ ഇനി കുടിക്കത്തില്ല. മാപ്പാക്കു മാപ്പാക്കു!" അവൾ ഒച്ചയെടുത്തു.

"എന്താടാ നീ ഒക്കെ എന്റെ പെണ്ണിനെ ചെയ്യുന്നേ!" ഇഷാൻ അങ്ങോട്ടേക്ക് കയറി വന്നു.

"ആ എത്തിയാ! കാമുകൻ ചോദിക്കാൻ വന്നതായിരിക്കും" റയാൻ ഇഷാനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ആ ചോദിക്കുട... ഞാൻ ചോദിക്കും! ഞാൻ അല്ലാതെ വേറെ ആര് ചോദിക്കാനാ... അല്ലെ കൊച്ചു?"

ഇഷാനെ കണ്ടതും കൊച്ചുവിന്റെ കവിളുകൾ നാണം കൊണ്ട് ചുവന്നു. അവൾ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് തലകുനിച്ചു.

"ഇത്രേം നേരം ഇവിടെ വായിട്ടലച്ചോണ്ടിരുന്ന കൊച്ചാണ്! ഇവനെ കണ്ടപ്പോ മിണ്ടാട്ടം മുട്ടിയോ?" റയാൻ കളിയാക്കി.

"ഒന്ന് പോയെ, ചേട്ടായി." അവൾ സ്ലാബിൽ നിന്ന് താഴെ ഇറങ്ങി,"ഞാൻ ഫ്ലാറ്റിലേക്ക് ചെല്ലട്ടെ." ആരെയും നോക്കാതെ പറഞ്ഞു കൊണ്ട് അവൾ പോവാൻ തുടങ്ങി.

"ഡി ഡി! നീ എങ്ങോട്ടാ ഒടണെ? ഇവനോട് സംസാരിച്ചിട്ട് പോയാ മതി. വാടാ അനു!" റയാൻ അനുവിനെയും വിളിച്ചു പുറത്തേക്കു പോയി.

കിച്ചണിൽ ഇഷാനും കൊച്ചുവും തനിച്ചായി. കൊച്ചുവിന് ഇഷാൻ നോക്കാൻ ചമ്മൽ ആയി. അവൾ തലകുനിച്ചു കോഫിമഗിലേക്കു നോക്കി നിൽക്കുകയാണ്. ഇഷാൻ അവളെ തന്നെ നോക്കി അവളുടെ എതിർ വശത്തെ കിച്ചൻ സ്ലാബിൽ ചാരി നിന്നു.

"ഹലോ...! എന്താണ് മാഡം? ഇത്ര നേരം നല്ല സംസാരം ആയിരുന്നല്ലോ. നിങ്ങളുടെ സംസാരം കേട്ടാണ് ഞാൻ എഴുന്നേറ്റത് തന്നെ. എന്നിട്ട് ഞാൻ വന്നപ്പോ, താൻ എന്താ ഇങ്ങനെ മിണ്ടാതിരിക്കുന്നേ?"

ഒന്നുമില്ലെന്ന്‌ അവൾ ചുമൽ അനക്കി.

"അതെന്നാടോ ഒന്നും ഇല്ലാത്തെ?" അവൻ പതിയെ അവളുടെ അടുത്തേക്ക് വന്നു. അവൾ അപ്പോഴു താഴേക്ക് നോക്കി തന്നെ നിന്നു.

"കൊച്ചു..." അവൻ അവളുടെ അടുത്ത് വന്നു നിന്ന് വിളിച്ചു.

അവൾ മുഖം ഉയർത്തി അവനെ നോക്കി.

"ഇന്നലെ പറഞ്ഞതു ശെരിക്കും ആണോ? അതോ... തന്റെ മനസ്സ് മാറിയോ?" അതു പറയുമ്പോൾ അവന്റെ കണ്ണുകളിൽ ഭയം നിഴലിച്ചതു അവൾ കണ്ടു.

അവൾ അവന്റെ കയ്യിൽ അവളുടെ വിരലുകൾ ചേർത്ത് പിടിച്ചു. അത് അവളുടെ മുഖത്തോടടുപ്പിച്ചു അമർത്തി ചുംബിച്ചു. അതോടെ അവന്റെ കണ്ണുകളിലെ ഭയം മാറി, പകരം സന്തോഷം നിറഞ്ഞു. അവൻ അവളുടെ ഇടുപ്പിൽ പിടിച്ചു പൊക്കി എടുത്തു സ്ലാബിലേക്കു ഇരുത്തി. അവർ മുഖത്തോടു മുഖം നോക്കി.

"അപ്പൊ പറ എന്നാൽ..."

"എന്ത്?" അവൾ മനസിലാവാത്തത് പോലെ ചോദിച്ചു.

"do യൂ ലവ് മീ, കൊച്ചു?"

അവൾ അവന്റെ കണ്ണുകളിലേക്കു ഉറ്റു നോക്കികൊണ്ട് പറഞ്ഞു..."മോർ താൻ മൈസെൽഫ്. .."

അവൻ അവളുടെ കഴുത്തിൽ കൈ പിടിച്ചു അവളുടെ മുഖം അവനോടടുപ്പിച്ചു. പതിയെ അവളുടെ അധരങ്ങളിലേക്കു അവന്റെ അധരങ്ങൾ അടുപ്പിച്ചതും

"അയ്യോ! കിസ്സടിക്കല്ലേ, അളിയാ!"

ഇഷാനും കൊച്ചുവും ഞെട്ടി അകന്നു മാറി. കൊച്ചു സ്ലാബിൽ നിന്ന് ചാടി ഇറങ്ങി. നോക്കുമ്പോ കിച്ചനിന്റെ വാതിൽക്കൽ വരുൺ.

"നീ എന്തിനാടാ ഇപ്പൊ ഇങ്ങോട്ടു കെട്ടിയെടുത്തത്?" ഇഷാൻ പല്ലിറുമി കൊണ്ട് പറഞ്ഞു.

"അതിനു ഞാൻ അറിഞ്ഞ നിങ്ങൾ ഇവിടെ റോമൻസികൊണ്ടു ഇരിക്കുവാണെന്ന്. ഇച്ചിരി വെള്ളം കുടിക്കാൻ വന്നതാ. അപ്പോഴാ നിങ്ങൾ..." അവൻ അവർ നോക്കി ഒരു വഷളൻ ചിരി ചിരിച്ചു.

കൊച്ചു ചമ്മലിൽ ഇഷാന്റെ പുറകിൽ ഒളിച്ചു.

"എന്താണ് എടുക്കണ്ടേന്നു വച്ചാ എടുത്തിട്ട് പോടാ കോപ്പേ!" ഇഷാന് അവനെ നോക്കി ദേഷ്യപ്പെട്ടു.

"ദേ പോയി!" വരുൺ ഒരു കുപ്പി വെള്ളവും എടുത്തിട്ടു ഓടി.

ഇഷാൻ തിരിഞ്ഞു കൊച്ചുവിനെ നോക്കി. അവൾ അപ്പോഴും ആകെ ചമ്മി നിൽപ്പാണ്.

"ചേട്ടായി, ഞാൻ പോട്ടേ." അവൾ പുറത്തേക്കു നടക്കാനാഞ്ഞു.

"അങ്ങനെ ഇപ്പൊ പോവണ്ട." അവൻ അതും പറഞ്ഞു അവളെ വീണ്ടും എടുത്തു പൊക്കി സ്ലാബിൽ ഇരുത്തി.

"ആരെങ്കിലും ഒക്കെ ഇനിയും വരും." കൊച്ചു വാതിൽക്കലേക്കു നോക്കി കൊണ്ട് പറഞ്ഞു.

"ആരും വരത്തില്ലെടി. നീ അടങ്ങി ഇരി" അവൻ അവളുടെ 2 കയ്യും കൂട്ടി പിടിച്ചു പറഞ്ഞു.

"എന്നതാ ചേട്ടായി?" അവൾ വാതിൽക്കലേക്കുള്ള നോട്ടം മാറ്റി, ഇഷാന്റെ മുഖത്തേക്ക് നോക്കി.

"ഡി, ചേട്ടായി അല്ല... ഇച്ചായൻ. ഇനി അങ്ങനെ വിളിച്ചാൽ മതി. കേട്ടല്ലോ?"

അവൾ നാണത്തോടെ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി.

"പിന്നെ, അവൻ വരുമ്പോ നമ്മൾ എവിടെ ആയിരുന്നു?"

"നമ്മൾ... ഇവിടെ തന്നെ!" അവൾ നിഷ്കു ഭാവത്തിൽ പറഞ്ഞു.

"അതെ... ഇവിടെ തന്നെ... എന്ത് ചെയ്യുവായിരുന്നു?"

"സംസാരിക്കുന്നു."

"അല്ലല്ലോ... നമ്മൾ സംസാരിക്കുവല്ലായിരുന്നല്ലോ..."

"ആയിരുന്നെന്നെ..." അവൾ അവനെ പതിയെ പുറകോട്ടു തള്ളി.

അവൻ അവളുടെ അരയിൽ ചുറ്റിപിടിച്ചു, അവനോടു അടുപ്പിച്ചു. അവൾ ഒരു നറുപുഞ്ചിരിയോടെ അവന്റെ കണ്ണുകളിലേക്കു നോക്കി ഇരുന്നു. അവന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ നെറ്റിയിൽ നിന്ന് പതിയെ താഴേക്ക് കൊണ്ട് വന്നു, ചുണ്ടിൽ തഴുകി. ആ കൈ അവളുടെ കവിളോട് ചേർത്ത്, അവൻ അവന്റ മുഖം അവളിലേക്ക്‌ അടുപ്പിച്ചു. അപ്പൊ, വീണ്ടും ഒരു അശിരീരി.

"ഹെലോ ഹലോ ഹലോ! എന്താ ഇവിടെ! ഇതൊന്നും ഇവിടെ നടക്കില്ല. കല്യാണപ്രായം കഴിഞ്ഞ ചെക്കന്മാരുള്ള വീടാണ്."

ഇഷാൻ കണ്ണടച്ച്, മുഷ്ടി ചുരുട്ടി, ദേഷ്യം കണ്ട്രോൾ ചെയ്യാൻ എന്നോണം ഒരു ദീർഘശ്വാസം എടുത്തു. വാതിൽക്കൽ ഇത്തവണ അമൻ ആണ്. അവൻ കയ്യും കെട്ടി ഇവരെ നോക്കി നിൽക്കുന്നു. കൊച്ചു വീണ്ടും സ്ലാബിൽ നിന്ന് ഇറങ്ങി ഇഷാന്റെ പുറകിൽ നിന്നു.

"നീ എന്ത് എടുക്കാനാ വന്നേ?" ഇഷാൻ അവനോടു ചോദിച്ചു.
Loading...

"എനിക്ക് നല്ല വിശപ്പ്. എന്തെങ്കിലും കഴിക്കാൻ ഉണ്ടന്ന് നോക്കാൻ വന്നതാ." അവൻ അകത്തേക്ക് കയറിക്കൊണ്ട് പറഞ്ഞു.

"ഇവിടെ ഒന്നും ഇരിപ്പില്ല. നീ പോയി എന്തെങ്കിലും വാങ്ങിച്ചിട്ടു വാ."

"അങ്ങനെ വരാൻ വഴി ഇല്ലല്ലോ. ഇവിടെ എന്തെങ്കിലും ഒക്കെ കാണണം. ഡാ ഹാഷിമേ.. ഒന്നിങ്ങു വന്നെടാ."

അടുത്ത സെക്കന്റിൽ ഒന്നും അറിയാത്ത ഭാവത്തിൽ ഹാഷിം അകത്തേക്ക് വന്നു.

ഹാഷിം : "എന്താടാ അമൻ?"

അമൻ :"നിനക്ക് വിശക്കുന്നില്ലേ ?"

ഹാഷിം :"പിന്നെ നല്ല വിശപ്പുണ്ട്. "

അമൻ :"എന്ന വാ. .. നമുക്ക് കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് തപ്പാം. "

ഹാഷിം :"ആ വാ! നോക്കാം "

അവർ ഒരോ cupboardഉം അതിന്റെ ഉള്ളിലെ ഓരോ സാധനങ്ങളും എടുത്തു നോക്കാൻ തുടങ്ങി. ഇടയ്ക്കിടെ ഇഷാനെയും കൊച്ചുവിനെയും പാളി നോക്കുന്നുമുണ്ട്. കൊച്ചു ഇതൊക്കെ കണ്ടു ഇഷാന്റെ പുറകിൽ നിന്ന് ചിരിക്കുന്നുണ്ട് .

ഇഷാൻ :"ഓഹോ! പ്ലാൻഡ് ആണല്ലേ ?"

അവർ 2 പേരും കള്ളം പിടിക്കപ്പെട്ടത് പോലെ ഇളിച്ചോണ്ടു നിന്നു.

"ഇറങ്ങി പോടാ അലവലാതികളെ." ഇഷാൻ അലറികൊണ്ടു അവരുടെ അടുത്തേക് ചെന്നു.

"ഓടിക്കോടാ!" ഹാഷിം അമാനിനെയും വലിച്ചോണ്ടു പുറത്തേക്കു ഓടി.

ഇഷാൻ തിരിഞ്ഞ് നോക്കുമ്പോ കൊച്ചു ചിരിച്ചോണ്ട് നിക്കുന്നു.

"എന്നാത്തിനാടി കുരിപ്പേ ചിരിക്കുന്നെ?" അവൻ അവളുടെ അടുത്തേക്ക് ചെന്നു.

"അയ്യോ! ഒന്നൂല്ല." കൊച്ചു ചിരി പിടിച്ചു നിർത്തി, പക്ഷെ അടുത്ത സെക്കൻഡിൽ അവൾക്കു വീണ്ടും ചിരി പൊട്ടി.

"ആഹ്ഹ! നീ ചിരിക്കും അല്ലെ? നിന്നെ ഞാൻ ഇപ്പൊ ശരിയാക്കി താരാടി." ഇഷാൻ അവളെ വലിച്ചു തന്നോടടുപ്പിച്ചു, അരയിൽ പിടിച്ചുയർത്തി, സ്ലാബിൽ ഇരുത്തി, മുഖം തന്നോട് അടുപ്പിച്ചു, സമയം ഒട്ടും കളയാതെ, ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഒരു നിമിഷം ഞെട്ടി എങ്കിലും, അവളും ആ ചുംബനത്തിൽ ലയിച്ചു ചേർന്നു. അവളുടെ കൈകൾ അവന്റെ മുടിയിഴകളിൽ അമർന്നു.അവൻ അവളെ അവന്റെ ദേഹത്തോട് കൂടുതൽ ചേർത്തു പിടിച്ചു. അവനു വിധേയായി അവളും. ദീര്ഘമായൊരു ചുംബനത്തിനു ശേഷം ശ്വാസത്തിനായി അവർ അകന്നു മാറി.

അവളുടെ നാണത്താൽ താഴ്ന്ന മിഴികളിലേക്കു, പ്രണയം നിറഞ്ഞ കണ്ണുകളോടെ അവൻ നോക്കി നിന്നു. മിഴികൾ ഉയർത്തി അവനെ നോക്കിയ അവളെ, അവന്റ കണ്ണുകളിലെ പ്രണയം വീണ്ടും പ്രണയവിവശയാക്കി. അവൾ അവന്റെ മാറിലേക്ക് തല ചായ്ച്ചു, ഇറുകെ പുണർന്നു. ഇഷാൻ അവളെ ചേർത്തു പിടിച്ചു നിന്നു... ഇനി ഒരു ശക്തിക്കും അവളെ തന്നിൽ നിന്ന് അകത്താൻ ആവില്ല എന്നു ഉറപ്പു കൊടുക്കുന്നത് പോലെ...
Loading...
(തുടരും...)

രചന: സെഹ്‌നസീബ്
To Top