വീട്ടീന്ന് പെണ്ണു കാണാൻ പോവാണെന്ന് പറഞ്ഞപ്പൊ ഒരൊറ്റ നിർബന്ധമേ ഞാനവരോട് പറഞ്ഞുള്ളൂ..
അമ്മേ,പെണ്ണ് നല്ലൊരു നാടൻ നാട്ടുമ്പുറത്തുകാരിയായിരിക്കണം എന്ന്..
ഇപ്പൊഴത്തെ കാലത്ത് അങ്ങനൊരുത്തീനെ തപ്പിപ്പിടിക്കുവാന്ന് വെച്ചാൽ ടാസ്കാണു..
വല്ല കാട്ടുമുക്കിലും ചെന്ന് തപ്പിയാ ചെലപ്പൊ കിട്ടും..
"ഡാ ചെക്കാ,അന്റെ ഇഷ്ടം പോലെ അങ്ങനൊരുത്തീനെ കിട്ടീണ്ട്,ഇയ്യ് കയ്ക്കാൻ റെഡിയായ് വന്നോ..ട്ടോ.."
എന്നും പറഞ്ഞ് അമ്മ ഫോൺ ചെയ്തപ്പൊ തന്നെ പെട്ടീം കിടക്കേം ആയി ഞാൻ ദുഫായീന്ന് നാട്ടിൽക് തെറിച്ചു..
ഇനീപ്പൊ ഓളെയൊന്ന് പോയി കാണണം..രണ്ടക്ഷരം ഓളോട് ഉരിയാടണം..എന്നിട്ട് നാട്ടാരു തെണ്ടികൾക്കൊക്കെ പായസോം,പപ്പടോം കൊടുത്ത് ഓളെ ഇമ്മടെ സ്വന്താക്കണം..
അങ്ങനെ ആ ദിനം വന്നു ചേർന്നു..
പെണ്ണിനെ വീട്ടാരു കണ്ടെത്തിയാൽ ഒരു ഗുണമുണ്ട്..
അപ്പന്റേം അമ്മേടേം അറിവോടെ ഇമ്മക്ക് പോയി ധൈര്യായ്ട്ട് പുഷ്പിക്കാം..
പോരാത്തെയ്നു ചായേം വടേം തന്ന് അവരു തന്നെ സെറ്റപ്പ് ചെയ്തു തരുവേം ചെയ്യും..
സംഗതി നാട്ടുമ്പുറത്തു കാരി ആയോണ്ട് ഞാനും തനി നാടനായി..
വെള്ള മുണ്ടും,ഷർട്ടും ഇട്ട് നെറ്റീലൊരു പൊട്ടൊക്കെ തൊട്ടാണു ഇമ്മൾ പോയത്..
ഈ വേഷങ്ങളാണല്ലൊ മനുഷ്യനെ വേർതിരിക്കുന്നത്..
ഓൾടെ വീടിന്റെ തൊടീൽ ചാഞ്ഞു കിടന്ന മരത്തേൽ കൈയ്യും ചാർത്തി ഓളൊരു നിപ്പ്..
കസവു സാരീം,ചന്തീമേൽ മുട്ടി നിക്കണ കാർ കൂന്തലും,നെറ്റീലെ ചോന്ന പൊട്ടും..
ആകെ കൂടി പഴേ സിൽമേലെ ജയഭാരതി സെറ്റപ്പ്..
സംഗതി നാടൻ ടച്ചിനു വേണ്ടി ചെറുതായി വീശണ കാറ്റും,പാറിക്കളിക്കണ തുമ്പികളും..ദൂരെ നിന്നും വൃത്തികെട്ട കുയിലിന്റെ കൂവലും..
നിന്ന നിൽപ്പിൽ നസീർ സാറിനെ പോലെ ഓൾടെ ചന്തിക്കൊരു തട്ടും കൊടുത്ത് കള്ളിപ്പെണ്ണേന്ന് പറയാനൊക്കെ തോന്നീക്ക്..
പെണ്ണിന്റെ കൈയ്യീ പിടിക്കുന്നോന്റെ .....ആന്ന് വെട്ടേണ്ടതെന്ന മഹേന്ദ്ര ബാഹൂന്റെ ഡൈലോഗ് ഓർമ്മ വന്നോണ്ട് വേണ്ടാന്ന് വെച്ചു..
എന്നെ കണ്ടതും നാണിച്ചു മൂക്കീ തോണ്ടി,കാലോണ്ട് കളോം വരച്ച് നിക്കണ പെണ്ണിന്റെ അട്ത്ത് ചെന്ന് ഞാൻ ചോയ്ച്ചു..
"എന്താ പേരു..?"
"സുമതി.."
മതീീ...എന്താ ഒരു പേരു..
സംഗതി എല്ലാം കൊണ്ടും നാടൻ തന്നെ..
ഇഷ്ടായി..നിക്കിഷ്ടായി..
അമ്മയോട് പറഞ്ഞ് സംഭവം ഒരു തീരുമാനാക്കി..
കുറച്ചു ദിവസത്തെ മധുരതരമായ സ്വപ്നങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കല്ല്യാണ ദിവസം വന്നെത്തി..
അന്ന് വന്നോർക്കും,കണ്ടോർക്കും എല്ലാം സുമതീനെ പെരുത്തിഷ്ടായി..
കൊട്ടും മേളൊം കയ്ഞ്ഞ് തട്ടീം,മുട്ടീം ആദ്യ രാത്രീം കയ്ഞ്ഞ്..
അമ്മാവന്റെ വീട്ടിൽക് വിരുന്നു പോകാൻ ഓളേം കാത്തു നിന്ന ഞാൻ ഓക്കടെ വരവു കണ്ട് അന്തം വിട്ടു..
അതുവരെ പുള്ളി സാരീം,വള്ളി ബ്ലൌസും ഇട്ട പെങ്കൊച്ച് ദാണ്ടെ വരുന്നു ഇറുകിപ്പറ്റിയ ജീൻസും,ടീ-ഷേർട്ടൊക്കെ ഇട്ട്..
ഇത് കണ്ട അമ്മേടെ വായിൽ അമ്പഴങ്ങ പോയ പോലേം,എന്റെ വായിൽ കുമ്പളങ്ങ പോയ പോലേം ആയി..
"എന്നാ കോലമാടീ ഇത്.."
കണ്ടിട്ട് കെട്ട്യോനായ എന്റെ കൺട്രോൾ വരെ പോണു,,പിന്നെ നാട്ടാർടെ അവസ്ഥ പറയണോ..
"ഇതൊക്കെയല്ലെ ഏട്ടാ സിമ്പിൾ,ഇതൊക്കെയെന്റെ പഴേ കലക്ഷനാന്ന്.."
മോങ്ങാനിരുന്ന പട്ടീടെ തലയിൽ തേങ്ങാ വീണ അവസ്ഥയായിരുന്നു എന്റേത്..
'ഇത് നാടനല്ലമ്മേ..ഇത് മറ്റേതാണു..'
എന്റെ മനസ്സ് അമ്മയോട് വിളിച്ചു പറയണുണ്ടായിരുന്നു..
കെട്ടാനുള്ളത് കെട്ടി..ഇനീപ്പൊ എന്ത് പറഞ്ഞിട്ടെന്താ..
ഒരീസം രാവിലെ ടെറസീന്ന് തട്ടും മുട്ടും കേട്ട് ഞാൻ മെല്ലെ എണീറ്റു..
വീട്ടിലെ കോഴി പോലും കൂവീല്ല..ഇതാരപ്പാ ഇത്രേം രാവിലെ..
അപ്പൊഴാണു ഞാനെന്റെ ബെഡിൽ കെട്ട്യോളെ തപ്പീത്..
ങെ! ഇതെവ്ടെ പോയി..
അതിശയോക്തിയോടെ ഞാൻ ടെറസിലേയ്ക്ക് കേറി..
അവിടെ കണ്ട കാഴ്ച എന്നെ ഞെട്ടിക്കുന്നതായിരുന്നു..
കണ്ടം ട്രൌസറുമിട്ട് ഓളു ഫുൾ അഭ്യാസം..
ഈശ്ക്വരാാ...ലെവളു വല്ല ശാഖേലേം ആന്നൊ..
അമ്മയെങ്ങാൻ കണ്ടാൽ തീർന്നു..
"ഡീ..നീ എന്തുവാടീ ഈ കാട്ടുന്നെ.."
"അയ്യെ..കണ്ടാലറിഞ്ഞൂടെ..ഇതാണു ചേട്ടായീ ഗരാട്ടെ..ഞാനേയ് ഗരാട്ടയിൽ കോളേജിലെ ചാമ്പ്യനാാ.."
അതും കൂടി കേട്ടതോടെ എന്റെ കണ്ണൊക്കെ തള്ളി ദാണ്ടെ വെളിയിലോട്ട് ചാടി..
ഒരുവിധത്തിൽ അമ്മ ഉണരും മുന്നെ ഞാനോൾടെ കാലു പിടിച്ച് താഴേയ്ക്കിറക്കി..
എന്നിട്ട് ഓളോട് കൈ കൂപ്പിക്കൊണ്ട് പറഞ്ഞു..
"എന്റെ പൊന്നു മോളേ..ഇയ്യ് ഗരാട്ടെയോ,ഗളരിയോ എന്ത് വേണേം ആയ്ക്കൊ..പക്ഷേങ്കിൽ ഇയ്യതൊന്നും ഇന്റെ നെഞ്ചത്തോട്ട് ഇറക്കല്ലെ..ഇമ്മളൊരു പാവാണു..ട്ടോ.."
എന്റെ ഭാവം കണ്ടതും ഓളു ഞമ്മളെ കെട്ടിപ്പിടിച്ചൊരു ലുമ്മ തന്നു..
എന്നിട്ട് പറഞ്ഞു..
"ചേട്ടായീ..ഞാനത്ര നാടനൊന്നും അല്ല..പിന്നെ നല്ലൊരു ചെക്കനെ കിട്ടണേൽ ഇത്തിരി നാടനാകണം എന്ന് അമ്മ പറഞ്ഞോണ്ട് നാടനായതാ..
ഈ കാലത്ത് ഇങ്ങനൊന്നും നടന്നില്ലേൽ ശരിയാവില്ല ഏട്ടോ.."
അതും ശരിയാണു..ഇത്തിരി തന്റേടമില്ലാത്ത പെൺകുട്ട്യോൾക്കൊക്കെ ഈ കാലത്ത് ജീവിക്കാൻ പാടാണു..
എന്തായാലും എന്റെ ദാമ്പത്യം ഹാപ്പിയാണു..
പെണ്ണ് നാടനായാലും,ന്യൂ-ജെൻ ആയാലും നല്ലൊരു ഭാര്യ ആയാ മതി..അത് മതി..
ലീവു കയ്ഞ്ഞ് ദുഫായീക്ക് വണ്ടി കേറുമ്പൊ മനസ്സിനൊരു ആശ്വാസമായിരുന്നു..
ഓൾടെ തടീം,അമ്മേടെ തടീം ഇനി ഓളു തന്നെ നോക്കിക്കോളും..
*പെണ്ണ് ഗരാട്ടേക്കാരിയാന്ന്..😎*
*ശുഭം*
രചന: സോളോ-മാൻ
കഥ ഇഷ്ട്ടം ആയെങ്കിൽ ഒരു ലൈക്ക് അടിക്ക് chanke, പിന്നെയാ ഫോളോ ബട്ടൺ കൂടി ....