അവൾ....

Valappottukal

വിവാഹശേഷം ജീൻസും ചന്ദനക്കുറിയും പോലെയായിരുന്നു ഞാനും അവളും.....,
ഒട്ടും ചേർച്ചയില്ലായിരുന്നു...,

തൊട്ടതിനും പിടിച്ചതിനും ഒക്കെ  വഴക്കുണ്ടാക്കുന്നത് അവൾക്കൊരു വിനോദമായിരുന്നു...,

ഞാൻ എത്ര അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചാലും അതിന്നൊത്തവൾ പിന്നെയും വഴക്കിനു വരും....

ഞങ്ങളുടെ മുറിയിലെ അലമാരയുടെ അകത്തെ ചെറിയ ഷെൽഫിന്റെ താക്കോൽ മാത്രം ഞാനവൾക്കു വിട്ടു കൊടുത്തില്ല

അതിന്റെ നീരസം കല്ല്യാണം കഴിഞ്ഞ അന്നു തൊട്ടെ അവൾക്കുണ്ട്...,

എന്നും എന്നോടു പിണങ്ങി എന്നെ തൊടാതെ കിടക്കുന്നത് വലിയ മനോശക്തിയായ് അവൾ കണക്കാക്കുന്നു...,

അവളെ നാശാക്കുന്നത് മൊത്തം അവളുടെ ഫ്രൻസാണ്...,

ഏതുനേരവും അവരുമായ്
WhatsApp ചാറ്റിങ്ങാണ്

വെടക്കുക്കെട്ട കുറെ എണ്ണം കൂടി ഗ്രൂപ്പുണ്ടാക്കി ഒരോ കുടുബത്തിന്റെയും പ്രശ്നം എടുത്തിട്ട് കൂലങ്കർഷമായ ചർച്ചയാണ് എന്നും...,

അവർ ആണ് പല കുടുംബത്തിലെയും ഭർത്താക്കൻമാരോട് എങ്ങിനെ വേണം
ഒരോ കാര്യത്തിലും പെരുമാറാൻ എന്നു പോലും തീരുമാനിക്കുന്നത്....,

കുടുംബം കുട്ടിച്ചോറാവാൻ പിന്നെന്തു വേണം...?

അല്ലെങ്കിലും ആരാന്റെ വീട്ടിലെ പ്രശ്നം തീർക്കാനല്ലെ എല്ലാവർക്കും അറിയൂ.....,

വന്ന് വന്ന് അവളോടൊന്നും പറയാൻ പോലും പറ്റാത്ത അവസ്ഥയായി എന്തു പറഞ്ഞാലും ദേഷ്യം....,

അതിനിടയിൽ കൂനിനു കുരുപോലെ
എന്റെ പഴയ പ്രണയത്തെ കുറിച്ച്
ആരോ അവളോട് പറഞ്ഞു കൊടുത്തു

അതറിഞ്ഞതും
വെടിക്കെട്ടിനു തീ കൊടുത്ത പോലെയായി കാര്യങ്ങൾ....,

അവൾ ഭദ്രകാളിയായി....!

എരി തീയിൽ എണ്ണ ഒഴിക്കാൻ WhatsApp കൂട്ടായ്മ്മക്കാരു കൂടി തയ്യാറായതോടെ...,

പെരുന്നാളും ക്രിസ്തുമസ്സും ഒാണവും ഒന്നിച്ച് ഒരേ  ദിവസം വന്നതുപോലെ സംഭവം കളറായി....,

എല്ലാം അവളോട് മറച്ചു വെച്ചു വെന്നും അവളുടെ ജീവിതം നഷ്ട്ടപ്പെടുത്തിയെന്നും പറഞ്ഞ് കൂലങ്കർഷമായ ചർച്ചക്ക് ശേഷം   WhatsApp നീതിന്യായക്കോടതിയുടെ വിധി വന്നു...

അവളും അത് അംഗീകരിക്കാൻ തുടങ്ങിയതോടെ

പിറ്റെ ദിവസം അവൾ അവളുടെ വീട്ടിലെക്കു പോവുകയാണെന്നും പറഞ്ഞ് ഭീഷണി മുഴക്കി

അവൾ അവളുടെ സാധനങ്ങളെല്ലാം വാരിക്കെട്ടി പെട്ടിയിലാക്കി...

അവൾ കട്ടക്കലിപ്പിലാണ് രാത്രി കിടന്നത്....,

പിറ്റെ ദിവസം ഉറക്കം ഉണർന്നപ്പോൾ അവൾ കാണ്ടത് എന്നെയായിരുന്നില്ല...,

പകരം മേശപ്പുറത്ത്
ഒരു പ്ലാസ്റ്റിക്ക് കവറും
അതിനു മേലെ
ഒരു കത്തും
അതിനു മേലെ
ഒരു താക്കോലുമുണ്ടായിരുന്നു....,

അവളതു കണ്ടതും അലമാര തുറന്നു നോക്കിയപ്പോൾ അതിനകത്തെ ചെറിയ ഷെൽഫ് തുറന്നു കാലിയായി കിടക്കുന്നു....,

അവൾ പെട്ടന്നു തന്നെ ആ താക്കോലെടുത്തു മാറ്റി ആ കത്തു വായിക്കാൻ തുടങ്ങി

" നീ കേട്ടതെല്ലാം ശരിയാണ്...,
എനിക്കൊരാളെ ഇഷ്ടമായിരുന്നു മരണം അവളെ കൊണ്ടുപോയപ്പോൾ ഞാൻ ഒറ്റക്കായി...,

മേശപുറത്തുള്ള കവറിൽ ഒരു സാരിയുണ്ട് അവൾ ഉടുത്തു കാണാൻ ഒരുപാട് മോഹിച്ചു വാങ്ങിയതാണ്
അപ്പോഴെക്കും അവൾ എന്നേ വിട്ടുപോയി...,

മറ്റൊരാളും അതണിഞ്ഞു കാണാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല...,

അതു സൂക്ഷിക്കാൻ ആ ഷെൽഫല്ലാതെ മറ്റൊരിടവും എന്നെ മുന്നിലുണ്ടായിരുന്നില്ല....,
ഇഷ്ടമുണ്ടെങ്കിൽ ഈ സാരി ഉടുക്കണം
നീ ഉടുത്തു കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്

നിന്നെ കണ്ടപ്പോൾ എവിടെയൊക്കയോ അവളുടെ രൂപം ഞാൻ നിനിൽ കണ്ടു

അതാ അവളെപ്പോലെ സ്നേഹിക്കാൻ നിന്നെ ജീവിതത്തിലെക്ക് കൂട്ടിയത്...,

നീയാണേൽ എപ്പോഴും എന്നോട് പിണങ്ങിയിരിക്കാനാണ് കൂടുതൽ ശ്രമിച്ചത്...,

ഒന്നു നീയറിയുക...,

നിന്നെ പോലുള്ള ഭാര്യമാർ പിണങ്ങുമ്പോൾ എന്നെ പോലുള്ള വരുടെ മനസ്സ് താന്നേ ആ പഴയ ഇഷ്ടങ്ങളിലെക്ക് മടങ്ങി പോവാനും അവരെ മനസ്സിലെക്ക് ചേർത്തു വെക്കാനും അപ്പോഴൊക്കെ മനസ്സ് വെമ്പൽ കൊള്ളും...,

കാരണം

ചരടു പൊട്ടിയ പട്ടം ആണെങ്കിലും എന്റെ മനസ്സിന്റെ ആകാശത്ത് അതിപ്പോഴും പാറി പറക്കുന്നുണ്ട്..."

കത്തു വായിച്ചു തീർന്നതും അവളുടെ  കണ്ണീരിൽ കൂതിർന്ന് ആ കത്ത് നനഞ്ഞു.....!

വൈകുന്നേരം അവളെന്നെ സ്വീകരിച്ചത് ആ സാരിയുടുത്തായിരുന്നു

കൂടെ WhatsApp group അവൾ വേണ്ടാന്നു വെച്ച്
അവളൊരു സ്റ്റാറ്റസ് ഇട്ടു...,

എന്റെ ഭർത്താവിന്റെ കുറ്റങ്ങളും കുറവുകളും എന്നിൽ തീരുന്നു..." എന്ന്

ഇപ്പോൾ പഴയവളെ ഒാർക്കാനാവാത്ത വണ്ണം എന്റെ മനസ്സിലും ശരീരത്തിലും കൂടുക്കൂട്ടി താമസ്സിക്കുകയാണ് ഇന്നവൾ.....!

.
രചന: Pratheesh
കൂടുതൽ കഥകൾക്ക് താഴേക്ക് സ്ക്രോൾ ചെയ്യൂ.... ഫോളോ ചെയ്യൂ വളപ്പൊട്ടുകൾ...
To Top