ഇനിയും ഉറക്കമില്ലാത്ത രാത്രികളാണ് നിനക്ക് വേണ്ടിയുള്ള മധുര സ്വപ്നങ്ങളുടെ പ്രണയരാത്രികൾ.....
WRITTEN BY : ബിനുവിന്റെ പ്രണയകഥകൾ
ഈ കളിയും ചിരിയും തമാശയുമൊക്കെ വെറും നേരമ്പോക്കാണെന്നറിഞ്ഞപ്പോഴാണ് അഭിക്ക് അവളോടുള്ള പ്രണയം നൂറിരട്ടികൂടിയത്.....
കാവിലെ വേലക്കും പൂരത്തിനുമൊക്കെ അവളുടെ ആഗ്രഹം ചൊല്ലുമ്പോ മുത്ത്മണി മാലയായാലും കരിമഷി ആയാലും കരിവാളയായാലും കീശയിലെ കാശറിയാതെ വേണ്ടത്ര ചിലവാക്കിയിട്ടുണ്ട്..
അവളൊരു നർത്തകിയായിരുന്നു...
ഒരിക്കൽ അമ്പലത്തിൽ വച്ച് മോഹിനിയാട്ടം കളിക്കുന്നതിനിടക്ക് കെട്ടിയആടകൾ ഉർന്നിറങ്ങിയപ്പോ ഓടി ഒരുമറക്ക് എന്റടുത്തേക്കണവൾ വന്നത്...
അന്ന് ശരിക്കും അവൾ പേടിച്ചിരുന്നു...
ഒരുപാട് കരഞ്ഞിരുന്നു...
എന്റെ നെഞ്ചിലേക്ക് ചേർത്തവളെ ആശ്യസിക്കുമ്പോ അവക്ക് ഞാൻ മാത്രമേ ഉള്ളു എന്ന് ഞാൻ വെറുതെ ആശിച്ചിരുന്നു ...
അവളുടെ കൈ പിടിച്ചു നടക്കുമ്പോ തന്നെ വല്ലാത്തോരു വിറയലുണ്ടായിരുന്നു...
എവിടോ പറഞ്ഞുകേട്ടോരറിവുണ്ട് പെണ്ണിന്റ ശരീരത്തിന് പഞ്ഞിയെക്കാൾ കട്ടി കുറവാണെന്ന് അത്രക്ക് മൃദുവായിരിക്കുമെന്ന്..
അതായിരിക്കാം അവളുടെ കയ്യിൽ പിടിച്ചു നടക്കുമ്പോ എന്റെ കൈ വിറക്കുന്നത്...
എന്ത് ആവശ്യത്തിനും അഭിയേട്ട എന്നവൾ വിളിച്ചുകൊണ്ട് ഓടി വരും അല്ലെങ്കിൽ ഫോൺ ചെയ്തു വെറുപ്പിക്കും പക്ഷെ അതൊക്കെ എനിക്ക് ഇഷ്ടമായിരുന്നു..
എന്റെ നല്ല നിമിഷങ്ങളിലെല്ലാം അവൾ എന്നോടൊപ്പം ഉണ്ടായിരുന്നു..
കോളേജിലേക്ക് പോകുമ്പോഴും കുറച്ചു താമസിച്ചാൽ ഉറക്കത്തിൽ കിടക്കുന്ന എന്നെ വിളിച്ചുണർത്താൻ ശ്രമിക്കുമ്പോ അവളുടെ അരയിലൂടെ കയ്യിട്ട് കെട്ടിപിടിച്ചു ഞാൻ നിന്നെ കെട്ടിക്കോട്ടെ എന്ന് ചോദിക്കാൻ നാവ് പലതവണ പൊങ്ങിയിട്ടുണ്ട്...
പിന്നെയാകട്ടെ അവൾ പടിക്കുകയല്ലേ എന്ന മനോഭാവം അവനെക്കൊണ്ട് പറയിപ്പിച്ചില്ല.....
ദിവസങ്ങൾ കഴിയുമ്പോഴും അവളുമൊത്തുള്ള ജീവിതം സ്വപ്നം കണ്ട് ഉറങ്ങാൻ കഴിയാത്ത അവസ്ഥയിലേക്ക് അവനെത്തിക്കൊണ്ടേയിരുന്നു...
മുച്ചക്രമോടിച്ച് അവനോടിയുണ്ടാക്കിയത് അവളോടുള്ള പ്രണയമായിരുന്നു...
ബീഡിയും സിഗരറ്റും സ്വല്പം കള്ളുകുടിയും നിർത്തിയത് അവൾക്ക് വേണ്ടി....
വയസറിയിച്ചു അവൾ പെണ്ണായി എന്നറിഞ്ഞപ്പോ മുതൽ അവളോട് പ്രണയം തോന്നിത്തുടങ്ങി....
അതിന് ശേഷമായിരിക്കണം അവളോട് അത്ര അടുത്ത് ഇടപഴകിയത്..
പിന്നീട് ഒരു സൗഹൃദത്തിനപ്പുറം അഭി അവളെ പ്രണയിക്കുകയായിരുന്നു...
അവൾ നടക്കുമ്പോ ചിരിക്കുന്ന കാൽത്തളകൾക്കും
കണ്ണിനും ചുണ്ടിനും കവിളിനും മുടിക്കും എന്തിന് അവൾ ചവിട്ടി നടക്കുന്ന മൺതരികൾക്ക് പോലും നൂറഴകയിരുന്നു...
അവളുടെ കുട്ടിത്തം എന്നെ പലപ്പോഴും മത്ത് പിടിപ്പിച്ചിട്ടുണ്ട് ചിലപ്പോ അവള് എന്റെ പെങ്ങളെപ്പോലെ പെരുമാറും..
ചിലപ്പോ അമ്മയുടെ സ്നേഹം...
ചിലപ്പോ കാമുകിയുടെ അല്ലെങ്കിൽ ഭാര്യയുടെ...
അവളുടെ ഓരോ സ്പർശനവും എനിക്ക് അമൃതായിരുന്നു...
ഇനിയും പിടിച്ചു നിർത്താൻ എനിക്ക് കഴിയില്ല എങ്ങനെയെങ്കിലും പറയണം..
അത് കേൾക്കാൻ അവളും ആഗ്രഹിക്കുന്നുണ്ടാകും എന്തും വരട്ടെ എന്നാലോചിച്ച് അവൾ ബസിറങ്ങുന്ന ജംഗ്ഷനിൽ അവളെയും കാത്തിരിക്കുമ്പോ അവളോട് പ്രണയം പറയാൻ വാങ്ങിയ കുഞ്ഞു മോതിരത്തിനും ചുവന്ന റോസപൂവിനും ഒരായിരം മുത്തം അവൻ കൊടുത്തിരുന്നു...
പതിവിനുമപ്പുറം നല്ല സന്തോഷത്തിലാണ് അവൾ ഓട്ടോയിലേക്ക് വന്നു കയറിയത് ചിരിച്ചോണ്ട് പിന്നിലേക്ക് തിരിഞ്ഞ്
"എന്താടി ഇത്ര സന്തോഷം മുഖത്ത്..?
എന്ന് ചോദിച്ചു...
ആദ്യം കണ്ണടച്ച് ഒന്നുമില്ല എന്നവൾ പറയുമ്പോഴും മുഖത്ത് എന്തോ കുസൃതിയുടെ ചിരി മുളച്ചിരുന്നു...
പറയ് നീയ്....
ഞാനറിയാത്ത എന്ത് രഹസ്യമാണ്...അച്ചുട്ട്യേ നിനക്ക്..?
അത് പറയാൻ കേൾക്കാൻ കാത്തിരുന്നോണം അവൾ പറഞ്ഞു തുടങ്ങി...
കുറച്ചു നാളുകളായ് അവളും ആരെയോ പ്രണയിക്കുകയായിരുന്നു...
ഒരു തുറന്നു പറച്ചിലിലൂടെ അവക്ക് പ്രീയപ്പെട്ടവരാരോ അവളിലേക്ക് കടന്നു വന്നു എന്നറിഞ്ഞത് നേർത്ത വേദനയോടെ ഞാൻ മനസിലാക്കി...
തിരിച്ചൊരു മറുപടിപറയാൻ പറ്റാത്തക്കവിധത്തിൽ തൊണ്ടയിലെന്തോ അടഞ്ഞപോലെ തോന്നി...
" എന്താ മിണ്ടാതിരിക്കുന്നെ....?
സന്തോഷമായോ...?
പിന്നിലിരുന്നുകൊണ്ട് അവൾ പറയുമ്പോ അവന്റെ കണ്ണുകളിൽ ചൂട് വെള്ളം നിറഞ്ഞിരുന്നു...
മ്മ് ഇത്രേ ഉള്ളോ..?
എന്റെ അച്ചുട്ടിടെ ഇഷ്ടം അല്ലെ എന്റേം ഇഷ്ടം...
കൈകൊണ്ട് ഇരുവശതത്തെയും കണ്ണാടികൾ തിരിച്ചത് ഞാൻ കരയുന്നത് അവൾ കാണരുത് എന്ന് വല്ലാതെ ആഗ്രഹിച്ചതുകൊണ്ടാണ്....
പെട്ടെന്നാണ് അവളുടെ കണ്ണുകൾ വണ്ടിയുടെ ഡാഷിന്റെ മുകളിൽ എന്ത് ചെയ്യണമെന്നറിയാതെയിരിക്കുന്ന പനിനീർ പൂക്കൾ കണ്ണിൽ പെട്ടത്... "
ആർക്ക് കൊടുക്കാന ഇത്..?
കണ്ടപ്പോ നിനക്ക് തരാൻ വാങ്ങി വച്ചതാ..
എടുത്തോ..
ആഹാ ഇഷ്ടായിട്ടോ...
അവളതെടുത്ത് കയ്യിൽ പിടിച്ചിട്ട് വീണ്ടും സംസാരിച്ചു തുടങ്ങി....
പിന്നീട് പറഞ്ഞതൊക്കെ അവളുടെ മുന്നോട്ടുള്ള പ്രണയവും സങ്കല്പങ്ങളും ഒക്കെയായിരുന്നു ഒക്കെ മൂളിക്കേൾക്കുമ്പോഴും ഞാൻ കണ്ട സ്വപ്നത്തതിനെക്കാളും മനോഹരമായി തോന്നി...
എങ്ങാനോ ഓട്ടോ വീടിന്റെ മുന്നിൽ കൊണ്ടിട്ടു...
ഒന്നും പറയാതെ ഞാനിറങ്ങി വീട്ടിലേക്ക് നടന്നു..
അവളും വീട്ടിലേക്ക് നടക്കുമ്പോ തിരിഞ്ഞ് നിന്ന് അഭിയെ വിളിച്ചു...
"അഭിയേട്ട...
എന്താ.. ടീ...
ആ ചുവന്ന പൂക്കൾ ശരിക്കും ആർക്ക് വേണ്ടി വാങ്ങിയതാ..?
ഞാൻ പറഞ്ഞില്ലേ...
മ്മ് എങ്കിലേ രാവിലെ എനിക്കൊരെണ്ണംകൂടി വേണം....
മ്മ് നോക്കട്ടെ...
അവൻ വീട്ടിനുള്ളിലേക്ക് കയറി...
അപ്പോഴേക്കും നിർത്തിപ്പിടിച്ച കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു...
വാതിൽ ചാരി കട്ടിലിലേക്ക് കമിഴ്ന്നു കിടന്നു...
ഫോണിൽ നിറഞ്ഞിരുന്ന അവളുടെ ഓരോ ചിത്രങ്ങളും നോക്കി ഏറെ നേരം അങ്ങിനെ കിടന്നു..
പെട്ടെന്ന് വാതിൽ തള്ളിത്തുറക്കുന്ന ശബ്ദം കേട്ട് ഫോൺ ഓഫാക്കി കണ്ണുകളിൽ പറ്റിപ്പിടിച്ച കണ്ണീർ തുടച്ചു...
യൂണിഫോം പോലും അഴിക്കാതെ അതെ കോലത്തിൽ പത്രത്തിൽ ചോറും കറിയുമൊക്കെയെടുത്ത് അവൾ എന്റടുത്തേക്ക് വന്നു...
എന്തുപറ്റി പതിവില്ലാതെ ഒരുറക്കം..
ഏയ് ഒന്നുല്ല...
അഭി മറുപടി പറഞ്ഞു
എന്താ വയ്യേ ഓട്ടത്തിന് പോണില്ലേ..?
പോണം കുറച്ചു കഴിയട്ടെ...
നീ ഈ യൂണിഫോം അഴിക്കുന്നില്ലേ..?
മ്മ് ആദ്യം കഴിക്കട്ടെ എന്നിട്ടാകാം..
എട്ടായിക്ക് വേണോ...
വേണ്ട.. ഞാൻ കുറച്ചു മുൻപ് കഴിച്ചേ ഉള്ളു..
എന്നോടെന്തെങ്കിലും പറയാനുണ്ടോ എട്ടായി..?
എന്ത്... മുഖത്തെ വിഷാദമൊക്കെ മാറ്റി തലയുയർത്തി അവളോട് ചോദിച്ചു..
അല്ല...
എട്ടായിക്ക് എന്നോട് എന്തോ പറയാനുള്ള പോലെ തോനുന്നു..
അതോണ്ട് ചോയിച്ചതാ..
ഈ കീശയിൽ കിടക്കുന്ന മോതിരം ആർക്ക് വാങ്ങിയതാ...
ആരോടെങ്കിലും എന്തെങ്കിലും തോന്നി തുടങ്ങിയോ..?
നീയതവിടെ വച്ചിട്ട് പോയെ....
ആദ്യമായാണ് അവളോട് കടുപ്പിച്ചൊരു വാക്ക് പറയുന്നത്...
അവളോട് മാത്രം ഇന്നുവരെ ദേഷ്യപ്പെട്ടിരുന്നില്ല അതായിരിക്കും അവളോട് അങ്ങനെ പറഞ്ഞപ്പോ അവൾ പെട്ടെന്ന് വിതുമ്പിയത്...
കഴിച്ചുകൊണ്ടിരുന്നോളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോ അഭിക്കും വിഷമം വന്നു....
അഭിയേട്ടന് എന്നോട് എന്തെങ്കിലും പറയാനുണ്ടോ എന്നവൾ വീണ്ടും ചോദിച്ചു...
നിനക്കിപ്പോ എന്താ അറിയേണ്ടേ...
പോയെ അവിടുന്ന്...
നാശം ഒരു സമാധാനം തരില്ല...
കസേരയുടെ മുകളിൽ കിടന്ന കാക്കി ഷർട്ടുമെടുത്ത് ഓട്ടോയിലേക്ക് കയറുമ്പോ ഞാനറിയാതെ എന്റെ നാവിൽ നിന്ന് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
അവള് കരഞ്ഞെന്ന് തോനുന്നു..
പാവം അവളോട് എങ്ങനെയാ ഇങ്ങനൊക്കെ പറയാൻ തോന്നുന്നതെന്ന് എനിക്കെന്ത പറ്റിയെ..
അവളെ ഒരു പെങ്ങളായി കാണേണ്ട ഞാൻ ഞാനല്ലേ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചുകൂട്ടിയത്...
ഏറെ വൈകിയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്...
വന്നപ്പോ ആദ്യം അവളെ കാണാൻ വല്ലാതെ കൊതിച്ചു...
അവളോട് ആരാണ് ആളെന്ന് പോലും ഞാൻ ചോദിച്ചില്ല ഒക്കെ എന്റെ തെറ്റാണ്...
അവളുടെ വീട്ടിലേക്ക് കയറിയപ്പോ അമ്മ ഹാളിൽ തന്നെ ഉണ്ടായിരുന്നു...
എന്താടാ നീയും അവളുമായി പിണങ്ങിയോ..?
അവളെന്തി അമ്മ...
അകത്തുണ്ട്...
ഭയങ്കര കരച്ചിലായിരുന്നു...
കഴിച്ചിട്ട് കൈ കഴുകിയിട്ടുമില്ല ഇട്ടിരുന്ന തുണിപോലും മാറ്റിയിട്ടില്ല നീയൊന്നു ചെന്ന് കാണ്....
മുറുകെ അടച്ച വാതിലിൽ രണ്ടുമൂന്നു വട്ടം കൊട്ടിയെങ്കിലും രക്ഷയുണ്ടായില്ല..
എടി ഞാനാ കതക് തുറക്ക്...
കുറേ നേരങ്ങൾക്ക് ശേഷം വാതിൽ തുറന്നു..
കണ്ണ് രണ്ടും ചുവന്നു തുടുത്തു കിടപ്പുണ്ട്...
എന്ത് പറ്റി നിനക്ക്..?
ഒന്നുമില്ല...
മുഖം കടന്നൽ കുത്തിയപോലെ വീർത്തിട്ടുണ്ട്....
പോയ് ഡ്രസ്സ് മാറി വന്നേ എന്റെ അളിയനെപറ്റി സംസാരിക്കാനുണ്ട്...
ചിരിച്ചുകൊണ്ടുള്ള എന്റെ സംസാരം അവക്കത്ര രസിച്ചിരുന്നില്ല...
എന്തിനാ അഭിയേട്ട ഈ നാടകം...?
എന്നോട് എന്തെങ്കിലും പറയാനുണ്ടേൽ തുറന്നു പറഞ്ഞൂടെ...
വീണ്ടും നിശ്ശബ്ദതയിലേക്ക് പോയ എന്നെ തട്ടിവിളിച്ചുകൊണ്ട് അവളെന്നോട് ചോദിച്ചു എന്നെ എന്തിനാ ഇത്രയേറെ സ്നേഹിക്കുന്നെ...?
വീണ്ടും നിശബ്ദതയായ എന്റെ ചുണ്ടുകൾ ഉണങ്ങിപ്പോയ തൊണ്ടയിൽ ഒരിറ്റ് ഉമിനീരിറക്കി പതിയെ അവളെ നോക്കി...
ഞാൻ പോകട്ടെ...
റൂമിൽ നിന്ന് ഇറങ്ങുമ്പോ വേഗം അവൾ റൂമിന്റെ കതക് അടച്ചു...
അതിലേക്ക് ചാരി നിന്ന് എന്നോട് വീണ്ടും ചോദിച്ചു...
ഓസ്‌കാറിന് വേണ്ടിയാണ് ഈ അഭിനയം എങ്കിൽ ഇപ്പൊ ഇവിടെവച്ചു നിർത്തിയേക്കണം...
ഞാൻ കേൾക്കാൻ കൊതിച്ചതും അവൾ പറയുന്നതും ഒക്കെ ഒരു നിമിഷം സ്വപ്നം പോലെ തോന്നി....
കുറേ നാളുകളായി ഇപ്പൊ പറയും എന്നുകരുതി കാത്തിരുന്നു കാത്തിരുന്നു മടുത്തു...
ഞാനാലോചിച്ചിട്ട് ഇങ്ങനൊരു ഐഡിയെ കിട്ടിയുള്ളൂ...
ഈ ഉള്ള് നിറയെ എന്നോടുള്ള ഇഷ്ടമാണെന്നറിയാം...
തുറന്നു പറയാതെ ഇങ്ങനെ കൊണ്ടുനടന്നാൽ ഏതെങ്കിലും കാലത്ത് ഒന്നിക്കാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ..?
അവളുടെ ഓരോ വാക്കുകളും നെഞ്ചിൽ കൊണ്ട അമ്പുകൾക്ക് തുല്യമായിരുന്നു...
എനിക്കെന്റെ അഭിയേട്ടൻ ഉള്ളപ്പോ മറ്റൊരാളുടെ മുഖത്ത് പോലും നോക്കുവാൻ കഴിയില്ല ഏട്ടാ....
നിങ്ങളെ നെഞ്ചിനുള്ളിൽ ഞാൻ കൊണ്ട് നടക്കുന്നുണ്ട് എന്റെ മാത്രമായി...
സന്തോഷം കൊണ്ടവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
അവളുടെ മൂർദ്ധാവിൽ ചുടു ചുംബനം കൊടുത്തുകൊണ്ട് പതിയെ പുറത്തേക്കിറങ്ങി...
എപ്പോഴോ നിലച്ചുപോയ ഹൃദയം വീണ്ടും തുടിച്ചു തുടങ്ങി....

THE END
WRITTEN BY : ബിനുവിന്റെ പ്രണയകഥകൾ ❤️💚