ക്ഷണിക്കപ്പെടാത്ത അതിഥി....

Valappottukal

രചന: Reshma Hemachandran Chinchus
മഴ തകർത്ത് പെയ്തുകൊണ്ടിരിക്കുന്ന ആ രാത്രിയിൽ, പെട്ടെന്ന് തൻ്റെ കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്.അവൻ കതക് തുറക്കുമ്പോൾ മുൻപിൽ മഴയിൽ കുളിച് വസ്ത്രം ശരീരത്തോട് ഒട്ടിനിൽകുന്ന ഒരു പെൺകുട്ടി. അവളുടെ മുഖത്ത് വല്ലാത്ത ഭയം നിഴലിക്കുന്നു.

"എന്താ "അവൻ ആ പെൺകുട്ടിയോട് ചോദിച്ചു
അവൾ പെട്ടെന്ന് അകത്തേക്കു കയറി. അവിടെ കണ്ട ഒരു കസേരയിൽ ഇരുന്നു. ഇടറിയ സ്വരത്തിൽ പറഞ്ഞു.
"ആ കതക് ഒന്ന് അടയ്ക്കുമോ പ്ലീസ് "അടുത്ത നിമിഷം അവൾ പൊട്ടിക്കരയാൻ തുടങ്ങി.
അത് കണ്ടു അവൻ ഞെട്ടി പോയി. പെട്ടെന്നു കതക് അടച്ചു.

"എന്തിനാ കുട്ടി താൻ കരയുന്നത്? അത് മാത്രമല്ല ഈ 12മണിക്ക് താൻ എന്താ ഈ പുറത്തൊക്കെ നടക്കുന്നെ? ഇതിന് മുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ.? "
പെൺകുട്ടി മറുപടി നൽകാതെ കരഞ്ഞു കൊണ്ടിരുന്നു.
അവൻ അടുത്ത് ചെന്നിരുന്നു.

"താൻ കാര്യം എന്താണെന്നു വെച്ച പറ ഇങ്ങനെ കരയാതെ "
അവൾ പെട്ടെന്ന് അവന്റെ കയ്യിൽ പിടിച്ച വിക്കി വിക്കി പറഞ്ഞു.
"ചേട്ടാ അവർ എന്നെ കണ്ടാൽ വെറുതെ വിടില്ല...ഞാൻ അവരുടെ.... കയ്യിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. "

"താൻ പേടിക്കണ്ട തന്നെ ആരും വന്ന് കൊണ്ടുപോകില്ല "
അവളെ ആകാമാനാം വിറയ്ക്കുകയായിരുന്നു. അവൻ അകത്തേക്കു നടന്നു. ഒരു ഗ്ലാസ്‌ വെള്ളം അടുക്കളയിൽ നിന്ന് എടുത്തു. ആ പെൺകുട്ടിയുടെ അടുത്തേക് നടന്നു.

"താൻ ഇത് കുടിക്ക് "
അവൾ അത് വാങ്ങാതെ അവനെ ഒന്ന് നോക്കി.
"താൻ പേടിക്കണ്ട ഇതിൽ ഞാൻ ഒന്ന് ചേർത്തിട്ടില്ല "

"അയ്യോ അങ്ങനെ അല്ല ഞാൻ.... "

"മനസിലാകുമെടോ എനിക്കുമുണ്ട് ഒരു പെങ്ങൾ "
അവൾ ആ വെള്ളം ഒറ്റ വലിക്ക് കുടിച്ചു.
"ഇനി പറ എന്താ പ്രശ്നം? താൻ രാത്രിയിൽ എങ്ങനെ ഇവിടെ എത്തി "
അവൾ അവന്റെ മുഖത്തേക്ക് നോക്കി.

"ഞാൻ ശ്രേയ. ഇവിടെ ഒരു ഇന്റർവ്യൂവിന് വന്നതാ. "

"ഓക്കെ ഇന്റർവ്യൂ തീരാൻ വൈകിയോ? "
അതിന് അവൾ പൊട്ടി കരഞ്ഞു.
"താൻ ഇങ്ങനെ കരയാതേടോ "
അവൾ കണ്ണ് തുടച്ച എഴുന്നേറ്റു.

"ഞാൻ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വരുകയാണ്. ഇവിടുത്തെ ചതി ഒന്നും എനിക്ക് വലിയ വശമില്ല. അതുകൊണ്ടാ ഞാൻ ഇപ്പോൾ ഇവിടെ.... "

വീണ്ടും കരഞ്ഞു. കണ്ണീർ തുടച്ചു

"എന്റെ വീട്ടിലെ മൂത്തമകളാണ്. അച്ഛൻ വളരെ ചെറുപ്പത്തിലേ മരിച്ചു. അമ്മ പശുവിനെ വളർത്തിയ എന്നെയും അനിയത്തിയേയും പഠിപ്പിച്ചത്. അമ്മയ്ക്ക് ഇപ്പോൾ തീരെ വയ്യ.അതുകൊണ്ടാ ഞാൻ ഈ പത്രപരസ്യം കണ്ടു വന്നത്. "

"ഇവിടെ അങ്ങനെ ആടോ നല്ലതും ഉണ്ട് മോശപെട്ടതും ഉണ്ട്. കമ്പനിയുടെ നെയിം എന്താ "

"നെയിം ഇല്ലായിരുന്നു.+2 കഴിഞ്ഞവർക്ക് ഒരു സുവാരണാവസരം എന്നാരുന്നു പരസ്യം. ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ പേരും ഉണ്ടായിരുന്നു. "

"കൊള്ളാം. ഹോട്ടലിൽ വച്ചല്ല ഇന്റർവ്യൂ നടക്കാർ ഇത് അവന്മാർ മനഃപൂർവം ചെയ്തതാ. ആട്ടെ താൻ എങ്ങനെ രക്ഷപെട്ടു. "

"എങ്ങനൊക്കെയോ രക്ഷപെട്ടു "

"തനിക്കു ഒരു സഹോദരനെ പോലെ എന്നെ വിശ്വസിക്കാം. നാളെ രാവിലെ നമുക്ക് പോലീസിൽ പരാതി കൊടുകാം. "

"വേണ്ട. പോലീസ് കേസിന് ഒന്നും ഞാൻ ഇല്ല. എനിക്ക് വീട്ടിൽ എത്തിയാൽ മതി. ഇപ്പോൾ തന്നെ അമ്മ ആധി പിടിച്ചിട്ടുണ്ടാവും. "

"നമ്പർ അറിയാമെങ്കിൽ അമ്മയെ വിളിച്ചു പറ. ഫോൺ അവിടെ ഉണ്ട് "
അവൾ അവന്റെ ഫോൺ വാങ്ങി വിളിച്ചു. താൻ ഒരു കൂട്ടുകാരിയുടെ വീട്ടിലാണെന്നു. നാളെ എത്തുമെന്ന് പറഞ്ഞു.

"താൻ ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ലലോ. ഇവിടെ ഫുഡ്‌ തീർന്നു. ബ്രെഡ് ഉണ്ട് അത് മതിയോ തനിക്ക്. "

"മതി "

അവൻ അകത്തു പോയി. ബ്രെഡും രണ്ട് ഓംപ്ലേറ്ററും ഉണ്ടാക്കി കൊണ്ട് വന്നു.

"അയ്യോ ഓംപ്ലേറ്റ് ഒന്നും വേണ്ടായിരുന്നു. "

"സാരമില്ല താൻ കഴിക്ക്. "
അവൾ ആദ്യമായി ആഹാരം കഴിക്കുന്ന പോലെ ഭക്ഷണം ആർത്തിയോടെ കഴിച്ചു.
"താൻ എന്ത് വിശ്വാസത്തിലാ ഇത് കഴിച്ചത്. "

"എനിക്ക് ചേട്ടനെ വിശ്വാസമാ. "
"ഉം. താൻ നന്നായിട്ട് നനഞ്ഞിട്ടുണ്ടല്ലോ.മാറാൻ തനിക്ക് പറ്റിയ ഡ്രസ്സ്‌ ഇവിടെ ഇല്ലാലോ "

"സാരമില്ല. ഇത് തന്നെ ആരും ചെയുന്ന ഉപകാരമല്ല. ഏതാണെന്നു പോലും അറിയാത്ത പെണ്ണിന് അഭയം തന്നില്ലേ. ചേട്ടൻ ഒറ്റയ്ക്ക് ആണോ ഇവിടെ താമസം? "

"അല്ല എന്റെ ഫ്രണ്ട്സുണ്ട്. ഞങ്ങൾ ഒരു കമ്പനിയിൽ വർക്ക്‌ ചെയ്യുന്നു. ഇത് ഞങ്ങൾ മൂന്ന് പേരും കൂടി റെന്റിനു എടുത്ത് വീടാ. "

"ചേട്ടന്റെ പേര് മാത്രം പറഞ്ഞില്ല? "

"ഞാനും യെദു. തനിക്ക് തണുക്കുന്ന ഉണ്ടാകുമല്ലോ. എന്റെ ഒരു ഷർട്ടും ലുങ്കിയും തരാം താൻ ഇത് മാറ് അല്ലേൽ നാളെ കാലത്ത് തനിക്ക് പനി ആയിട്ടുണ്ടാവും. "
അവൻ റൂമിലേക്കു പോയി. ഒരു ഷർട്ടും ഒരു ലുങ്കിയുമായി തിരിച്ചു വന്നു.

"അതാണ് റൂം താൻ പോയി ലോക്ക് ചെയ്ത് ഡ്രസ്സ്‌ മാറിയ്ക്കോ. ഞാൻ ഇവിടെ ഇരിയ്ക്കാം "
അവൾ അകത്തേക്കു പോയി. അവൻ ഹാളിൽ ഫോണുമായി രുന്നു. പെട്ടെന്ന് കറന്റ്‌ പോയി. അവൻ ഫോണിന്റെ ലൈറ്റിൽ ഒരു മെഴുകുതിരി കണ്ടു പിടിച്ചു കത്തിച്ചു.
അപ്പോഴാണ് പാകമല്ലാത്ത ഷർട്ടും ഇട്ട് ശ്രേയ അവന്റെ മുൻപിൽ. അവൾക് ഒരു പ്രത്യേക ഭംഗി അവൻ തോന്നി.
അവൾ ഷർട്ടിന്റെ കയ്യ് ചുരുട്ടി വെച്ച് കൊണ്ട് ചോദിച്ചു, "അയ്യോ കറന്റ്‌ പോയല്ലോ "

"തനിക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ കിടന്നോ. പേടിക്കണ്ട റൂം ലോക്ക് ചെയ്തോ അകത്തുന്ന. "

"ഇല്ല ഉറക്കം വരുന്നില്ല."

"എന്തായലും താൻ കയറി വന്ന് ദിവസം കൊള്ളാം അവന്മാർ രണ്ടും നാട്ടിൽ പോയതാ. അല്ലേൽ ഇപ്പോൾ ഇവിടെ കോഴികൾ രണ്ടും പറന്നു നടന്നേനെ തന്റെ ചുറ്റും. "

"അയ്യോ അത്രക്കും കുഴപ്പക്കാര '

"അല്ല എന്നാലും ഒരു സുന്ദരി കൊച്ചിനെ കണ്ടാൽ വിടില്ല. താൻ സൂപ്പർ അല്ലെ "
അവൾ നാണം കൊണ്ട് ചിരിച്ചു.
പെട്ടെന്ന് തന്നെ അവർ ഒരുപാട് അടുത്ത്. അവൻ അവന്റെ വീട്ടിലെ വിശേഷങ്ങൾ ഒകെ പറഞ്ഞു.
അവൻ കിട്ടിയ അടിപൊളി തേപ്പ് കഥയും പറഞ്ഞു. അവളുടെ ഓരോ ചിരിയും അവന്റെ നെഞ്ച് വല്ലാതെ പിടിച്ചു കുലുക്കി.
അവൾ മനോഹരമായി പാട്ട് പാടുമായിരുന്നു. അവൾ അവൻ ചോദിച്ചു പാട്ടുകൾ ഒകെ പാടി കൊടുത്തു. അവൻ അവളെ തന്നെ നോക്കി നിന്നും. ഒരു കാന്തം പോലെ അവൾ അവനെ ആകർഷിച്ചു. അവന്റെ മനസ്സിൽ അവളോട് പ്രണയം പൂത്ത് തുടങ്ങി. ഇടക് അവൾ അവർക്ക് രണ്ടു പേർക്കും ചായ ഇട്ടു. അവർ ഓരോന്ന് പറഞ്ഞു ചായ കുടിച്ചു.
പെട്ടെന്ന് ജനലിലൂടെ കാറ്റ് അകത്തേക്കു വന്നു. അവളുടെ കണ്ണിലേക്കു കരട് വീണു.

"ചേട്ടാ എന്റെ കണ്ണിൽ എന്തോ വീണു "
അവൻ അടുത്തേക് ചെന്ന് അവളുടെ കണ്ണിലേക്ക് ഊതി. അവൻ അവളൂടെ മുഖം അവന്റെ കയ്യ് കുമ്പിളിൽ തന്നെ വെച്ച് നോക്കി ഇരുന്നു.അവളും അവന്റെ കണ്ണിലേക്കു നോക്കി. പതിയെ അവന്റെ മുഖം അവളുടെ മുഖത്തേക്ക് അടുപ്പിച്ചു. ചുണ്ടോട് അടുത്ത്.....
പെട്ടെന്ന് വാതിൽ ഒരു മുട്ട് കേട്ടു. യെദു ഉറക്കത്തിൽ നിന്ന് ഉണർന്നു. കണ്ണ് തുറന്നു. ക്ലോക്കിൽ സമയം 6മണി. നെഞ്ചിൽ അവൻ തലേ രാത്രിയിൽ വായിച്ച പുസ്തകം ഉണ്ടായിരുന്നു.
'മഴയുള്ള രാത്രി "
അപ്പോഴാണ് അവൻ അറിഞ്ഞത് കണ്ടത്തൊരു മനോഹരമായ കിനാവിയിരുന്നു എന്ന്.
അവൻ പോയി കതക് തുറന്നു. മുൻപിൽ അവന്റെ കൂടെ താമസിക്കുന്ന വിഷ്ണു.

"എന്ത് ഉറക്കമാണെടാ അളിയാ എത്ര നേരമായി വിളിക്കുന്നു. "
"നീ എത്തിയോ "

"ഓ ഞാൻ ഇങ്ങു പോന്നു. ഒന്ന് കുളിക്കട്ടെ. "
വിഷ്ണു കുളിക്കാൻ പോയി.
യെദുവിന് എപ്പോഴും കണ്ടത് സ്വപ്നം ആണെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ആ മുഖം ആ പേര് അത്രക്കും അവനെ പ്രണയപരവശൻ ആക്കിയിരുന്നു. അവൻ തന്റെ റൂമിലേക്കു പോയി. അവൾക്ക് അണിയാൻ കൊടുത്ത് ഷർട്ട്‌ ആയിരുന്നു അവൻ ഇട്ടിരുന്നത്.

അവൻ കണ്ടു മനോഹരമായ സ്വപ്നം ശ്രേയ.... വിളികാതെ വന്ന് അതിഥി...... സ്വപ്നത്തിലെങ്കിലും സന്തോഷം നൽകിയ അതിഥി.....

രചന: Reshma Hemachandran Chinchus
To Top