രചന: Hari VS
വരുത്തി വെച്ച കടങ്ങൾ തീർക്കാൻ പറ്റാത്ത കൊണ്ട് അച്ഛൻ കണ്ടു പിടിച്ച മാർഗ്ഗം ആയിരുന്നു ആത്മഹത്യാ..
എല്ലാം എന്നെ ഏല്പിച്ചു അച്ഛൻ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു
നാട്ടിൽ കടം കൊണ്ട് നിൽക്കാൻ വയ്യാത്ത കൊണ്ടാണ് പ്രവാസം തിരഞ്ഞെടുത്തത്,
അച്ഛന്റെ മരണത്തിൽ മനസ്സ് തകർന്ന് പോകാതിരുന്നാ അമ്മയാണ് എനിക്ക് ധൈര്യം തന്നത്.
കടം കൊടുക്കാനുള്ളവരെ എല്ലാം ഒരു വിധം പറഞ്ഞു നിർത്തി.
ഞാൻ ഗൾഫിലേക്ക് ഫ്ലൈറ്റ് കയറി..
സങ്കല്പിച്ചു കൂട്ടിയ ഗൾഫിൽ നിന്ന് വിപരീതമായ ഗൾഫ് ആണ് ഞാൻ കണ്ടത്..
വന്ന നാൾ മുതൽ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. വാശി ആയിരുന്നു ജീവിതത്തോട്. തോൽക്കാൻ മനസ്സില്ലാരുന്നു പണം ഉണ്ടാക്കുക മാത്രമായിരുന്നു ലക്ഷ്യം.
ആത്മാർത്ഥയും കഠിനാധ്വാനവും പലരുടെ സഹായവും കൊണ്ട് എനിക്ക് നല്ലൊരു നിലയിൽ എത്തിചേരാൻ സാധിച്ചു. സ്വന്തമായി ബിസിനസ് തുടങ്ങി
ഈശ്വരാനുഗ്രഹം അത് നല്ല നിലയിൽ മുൻപോട്ട്
പോകുന്നു.
കടങ്ങൾ എല്ലാം വീട്ടി നല്ലൊരു വീട്ടിലേക്ക് അമ്മയുമായി താമസം മാറി, കയ്യിൽ കാശ് ആയപ്പോൾ ബന്ധങ്ങൾ ആയി ബന്ധുക്കൾ ആയി.
പക്ഷെ അച്ഛന്റെ വേർപാട് മനസ്സിൽ ഒരു മുറിപാട് ആയി കിടന്നു..
അമ്മയുടെ നിർബന്ധ പ്രകാരം കല്യാണത്തിന് സമ്മതം മൂളി. ആലോചിച്ചപ്പോൾ ശെരിയാണ്
ഞാൻ തിരിച്ചു പോകുമ്പോൾ അമ്മ ഒറ്റക്ക് ആകും..
അങ്ങനെയാണ് അവളെ കണ്ടത് "കാർത്തിക" വല്ല്യ സാമ്പത്തികം ഒന്നും ഉള്ള കൂട്ടത്തിൽ അല്ല.
ആ ഒരു നിബന്ധന മാത്രമേ ഞാൻ അമ്മക്ക് മുൻപിൽ വെച്ചത്. പാവപെട്ട വീട്ടിലെ കുട്ടി മതി
പണം കാരണം ഒരുപാട് കണ്ണുനീർ കുടിച്ചതാണ് ഞാൻ, ഇപ്പോളത്തെ സ്ഥിതി വെച്ചു
എത്ര വലിയ ആലോചനയും നടക്കും
പക്ഷെ പണം നോക്കി കെട്ടുന്ന ബന്ധത്തിന്
ജീവിതത്തിൽ എന്ത് ആത്മാർത്ഥയും സ്നേഹവും കാണും..
അവളെ കണ്ടു ഇഷ്ടപ്പെട്ടു അവളോട് സംസാരിച്ചപ്പോൾ മനസ്സിലായി ആൾ നല്ല ബോൾഡ് ആണെന്ന്.
അവൾ ഒറ്റക്കാര്യം മാത്രമേ എന്നോട് ആവിശ്യപ്പെട്ടുള്ളു സ്വന്തംകാലിൽ നിൽക്കണംകല്യാണം കഴിഞ്ഞാലും എന്നെ ജോലിചെയ്യാൻ അനുവദിക്കണം.
എന്നെ ഇഷ്ടപ്പെട്ടോ എന്നുള്ള ചോദ്യത്തിന് അവൾ ഒന്ന് പുഞ്ചിരിച്ചു..
കല്യാണത്തിന് ഒരു വർഷത്തെ സാവകാശം അവർ ചോദിച്ചു.. അമ്മ അതിനു സമ്മതിച്ചു.
അവളെ ആകപ്പാടെ രണ്ടോ മൂന്നോ പ്രാവിശ്യം
മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ.
ശെരിക്കും ഒന്ന് പരിചയപെടുന്നതിന് മുൻപേ
എനിക്ക് തിരിച്ചു പോകേണ്ടി വന്നു..
പക്ഷെ അവളുമായിട്ടുള്ള ഫോൺ വിളികൾ തുടർന്ന് കൊണ്ടിരുന്നു. കണ്ടു കൊതിതീരാത്ത അവളുടെ മുഖത്തിനെക്കൾ കൂടുതൽ അവളുടെ ശബ്ദത്തെ ഞാൻ പ്രണയിച്ചു..
പക്ഷെ ഇപ്പോൾ കുറച്ചുനാൾ ആയിട്ട് അവളുടെ ഫോൺ വിളി ഇല്ലാ ഒരു വിവരവും ഇല്ലാ.
അമ്മയെ വിളിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലാ
അവളുടെ ഫോൺ കേടായിക്കാണും എന്നാണ് അമ്മ പറഞ്ഞത്..
മാസം ഇപ്പോൾ രണ്ട് കഴിഞ്ഞു അവള് മായിട്ട്
ഒന്ന് സംസാരിച്ചിട്ട്, എന്തോ പ്രശ്നം ഉണ്ട്.
അമ്മയാണെങ്കിൽ ഒന്നും വിട്ട് പറയുന്നില്ല.
ആലോചിച്ചിട്ട് മനസ്സിന് ഒരു സമാധാനവും ഇല്ലാ..
അടുത്ത ഡേറ്റ് നു ടിക്കറ്റ് ബുക്ക് ചെയ്ത് ഞാൻ നാട്ടിലോട്ട് യാത്ര തിരിച്ചു..
അപ്രതീക്ഷിതമായി എന്നെ കണ്ടാ അമ്മ ചോദിച്ചു നീ എന്താണ് ഒരു മുന്നറിയിപ്പും ഇല്ലാതെ വന്നത്.
ഞാൻ പറഞ്ഞു എന്താണ് അമ്മേ ഇവിടെ നടന്നത്, അവൾക്ക് എന്ത് പറ്റി, ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല, ഒരു വിവരവും ഇല്ലാ.
കല്യാണത്തിന് ഡേറ്റ് ആകുംതോറും ആർക്കും ഒരു സന്തോഷവും ഒരുക്കങ്ങളും ഒന്നും
കാണുന്നില്ല എന്ത് പറ്റി അമ്മേ..
വിഷ്ണു ഒരുകാര്യം അമ്മ പറഞ്ഞാൽ നീ സങ്കട പെടരുത് ഇ കല്യാണം നടക്കില്ല..
അമ്മ പറഞ്ഞത് കേട്ടു വിശ്വസിക്കാനാകാതെ
ഞാൻ അമ്മയോട് ചോദിച്ചു എന്ത് പറ്റി അമ്മേ
ഇപ്പോൾ പെട്ടന്ന് ഇങ്ങനെ..
നീ ഒന്നും ഇങ്ങോട്ട് പറയണ്ട അമ്മ പറയുന്നത് കേട്ടാൽ മതി..
അമ്മയോട് ഒന്നും മറുത്തു പറഞ്ഞു ശീലമില്ലാത്ത ഞാൻ ഒന്നും മിണ്ടാതെ
റൂമിലോട്ട് പോയി..
അന്ന് രാത്രിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല..
എന്താണ് ഞാൻ ഇല്ലാതിരുന്നപ്പോൾ ഇവിടേ സംഭവിച്ചത്..
എന്തായാലും നാളെ അവളെ പോയി ഒന്ന് കാണാം, എന്താണ് സംഭവിച്ചത് എന്ന് അറിയണം ബാക്കി എല്ലാം പിന്നെ മനസ്സിൽ
ഉറപ്പിച്ചു. അങ്ങനെ ഒരുവിധം നേരം വെളുപ്പിച്ചു..
രാവിലെ കാറും എടുത്ത് കൂട്ടുകാരനെ കാണാൻ ആണെന്ന് അമ്മയോട് കള്ളം പറഞ്ഞു അവളുടെ
വീട് ലക്ഷമാക്കി കാർ ഓടിച്ചു..
ഒരു പ്രാവിശ്യം പോയ ഓർമ്മയും ആളുകളോട് ചോദിച്ചും അവസാനം അവളുടെ വീട്ടിൽ എത്തി.
കാറിൽ നിന്ന് പുറത്തിറങ്ങി വീടിന്റെ വാതിലിൽ എത്തിയ എന്നോട്, അവളുടെ അച്ഛൻ
വെറുപ്പോടെ ആണ് സംസാരിച്ചത്..
എന്താണ് വന്നത് അവൾ മരിച്ചോ എന്ന് അറിയാൻ വന്നതാണോ..
എന്റെ കുട്ടി എനിക്ക് ഒരു ബാധ്യതയും അല്ലാ.
കല്യാണം കഴിഞ്ഞിട്ട് ആണ് അവൾക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് എങ്കിൽ നിങ്ങൾ അപ്പോഴും ഇങ്ങനെ തന്നെ ചെയ്യും അത് നേരത്തെ മനസ്സിലാക്കി തന്നതിന് ദെയിവത്തിനു നന്ദി..
ഒന്നും മനസ്സിലാകാതെ നിന്ന ഞാൻ അവളുടെ അച്ഛനോട് ചോദിച്ചു അച്ഛൻ എന്തക്കെ ആണ് ഇ പറയുന്നത്..
ഞാൻ ഇന്നലെ വന്നതേ ഉള്ളു. അവളുടെ കാൾ
ഒന്നും കാണുന്നില്ല ഒരു വിവരവും ഇല്ലാ വീട്ടിൽ വിളിക്കുമ്പോൾ അമ്മ ഒന്നും വിട്ട് പറയുന്നില്ല എനിക്ക് അവിടെ നിന്നിട്ട് ഒരു സമാധാനവും ഇല്ലാത്ത കൊണ്ടാണ് ഞാൻ
നാട്ടിലോട്ട് ്ഫ്ലൈറ്റ് കയറിയത്..
വീട്ടിൽ വന്നു അമ്മയോട് സംസാരിച്ചപ്പോൾ ആണ് അമ്മ പറയുന്നത് ഇ വിവാഹം നടക്കില്ലെന്ന്. വീട്ടിൽ ഇരുന്നിട്ട് എനിക്ക് ഒരു സമാധാനവും ഇല്ലാ അതാണ് ഞാൻ ഇങ്ങോട്ട് വന്നത്..
ഇ നിമിഷം വരെ എനിക്ക് ഒന്നും അറിയില്ല ഇവിടെ എന്തക്കെയാണ് സംഭവിക്കുന്നത് എന്ന്. പറയു അച്ഛാ അവൾ എവിടെ എന്ത് സംഭവിച്ചു അവൾക്ക്..
അവളുടെ അച്ഛൻ എന്റെ കയ്യിൽ പിടിച്ചിട്ട് പറഞ്ഞു. ക്ഷെമിക്കു മോനെ ഞാൻ എന്റെ
ഉള്ളിലെ സങ്കടം കൊണ്ട് പറഞ്ഞു പോയതാണ്.
ഞാൻ വിചാരിച്ചു മോനു എല്ലാം അറിയാമായിരുന്നു എന്ന്..
രണ്ട് മാസം മുൻപ് അവൾക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി..
റോഡ് മുറിച്കടക്കുന്നതിന് ഇടയിൽ അവളെ
ഒരു കാർ ഇടിച്ചുതെറിപ്പിച്ചു.
ബോധം വീഴുമ്പോൾ എന്റെ കുട്ടി ഹോസ്പിറ്റലിൽ ആണ്..
ആ വീഴ്ചയിൽ അവളുടെ ശരീരം ഒരു സൈഡ് തളർന്നു പോയി, രക്ഷപെടും രെക്ഷപെടുത്താം
എന്ന് ഡോക്ടർമാർ പറഞ്ഞു.
പക്ഷെ നിന്റെ അമ്മ ഇവിടെ വന്നത് അവളെ ആശ്വസിപ്പിക്കാൻ അല്ലാ മറിച് ഇ ബന്ധം ഒഴിയണം എന്ന് പറയാൻ ആയിരുന്നു.
പാതി തളർന്ന അവളുടെ ശരീരത്തിന്റെ മനസ്സും തളർത്തിയിട്ട് ആണ് അവർ അന്ന് പോയത്..
ഇത് എന്ത് കൊണ്ട് എന്നെ അറിയിച്ചില്ല ഞാൻ
ചോദിച്ചു.
ഞാൻ പലപ്രാവിശ്യം നിന്നെ വിളിക്കാൻ ശ്രെമിച്ചത്ആണ് അവൾ ആണ് തടഞ്ഞത്.
അച്ഛാ എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ ഞാൻ ഒന്ന് കണ്ടോട്ടെ അവളെ..
മോൻ ചെല്ല് അവൾ അകത്തുണ്ട്..
ഞാൻ അകത്തു ചെല്ലുമ്പോൾ എല്ലാം കേട്ടുകൊണ്ട് അവൾ വീൽചെയറിൽ ഇരിക്കുവാണ്. എന്നെ കണ്ടതും ഇറ്റു വീഴുന്ന കണ്ണുനീർ അവൾ സാരിതുമ്പു
കൊണ്ട് തുടച്ചു.. എന്നെ നോക്കി ചിരിക്കാൻ
ശ്രെമിച്ചു..
ഞാൻ അവളുടെ അടുത്ത മുട്ടുകുത്തി ഇരുന്നിട്ട് ആ വീൽചെയറിൽ കയ്യ് പിടിച്ചിട്ട് പറഞ്ഞു എന്തിനാ മോളേ നീ ഇത് എന്നോട്
മറച്ചുവെച്ചത്, അത്രക്ക് സ്നേഹമേ നിനക്ക് എന്നോട് ഉണ്ടായിരുന്നുള്ളു, പറഞ്ഞു തീരുന്നതിനു മുൻപേ അവൾ എന്റെ വായപൊത്തി,
ഏട്ടാ ഞാൻ
ഞാൻ അവളുടെ കയ്യിൽ ഒരു ഉമ്മ കൊടുത്തിട്ട് പറഞ്ഞു പിന്നെ എന്തിനാ എന്നിൽ നിന്ന് ഇത്
മറച്ചു വെച്ചത്..
ഏട്ടന്റെ അമ്മ അന്ന് എന്നോട് മാത്രംമായിട്ട്
സംസാരിച്ചിരുന്നു ഇ കല്യാണം ഇനി നടക്കില്ല
ഇനി അവനെ ഫോൺ വിളിക്കരുത്.
ആ ഒരു നിമിഷത്തേക്ക് ഞാൻ ഏട്ടനേയും അറിയാതെ വെറുത്തു പോയി. പക്ഷെ ഇപ്പോൾ ഞാൻ എന്നെ തന്നെ വെറുത്തു പോകുവാണ്
ഏട്ടന്റെ സ്നേഹം മനസ്സിലാക്കാൻ എനിക്ക് പറ്റിയില്ല.. ഇപ്പോൾ എനിക്ക് അതിനുള്ള അർഹതയും ഇല്ലാ..
ഞാൻ ഏട്ടന് ഒരു ബാധ്യത ആകും ജീവിതകാലം
മുഴുവൻ അത് വേണ്ടാ ഏട്ടാ അവൾ വിതുമ്പികൊണ്ടു പറഞ്ഞു..
കാർത്തി നീ എനിക്ക് ഒരു ബാധ്യത ഒരിക്കലും
ആകില്ല, കൂട്ടുകാരുമൊത്തു അടിച്ചുപൊളിച്ചു നടക്കേണ്ട പ്രായത്തിൽ, സ്വപ്നങ്ങൾക്ക് പുറകെ പോകേണ്ട പ്രായത്തിൽ കുടുംബപ്രാരാബ്ദം ചുമലിൽ ഏറ്റിയതുആണ്
ഞാൻ ജീവിതത്തിൽ തോൽക്കില്ല എന്നാ ഒറ്റ വാശി ഒന്ന്കൊണ്ട് മാത്രം ആ എനിക്ക് നീ എങ്ങനെ ബാധ്യത ആകാനാണ് കുട്ടി..
ഇ ഒരു കാരണം കൊണ്ട് നിന്നെ ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ല, ഇത് നിന്നോട് ഉള്ള സിമ്പതികൊണ്ട് പറയുന്നത് അല്ലാ അത്രക്കും ഇഷ്ടമാണ് കാർത്തിക എനിക്ക് നിന്നെ അവളുടെ കയ്യ്പിടിച്ചു കൊണ്ട് ഞാൻ പറഞ്ഞു.
അമ്മ ഇവിടെ വന്നു പറഞ്ഞതിന് എല്ലാം ഞാൻ മാപ്പ് ചോദിക്കുന്നു.
ഏട്ടാ ഞാൻ..
ഒന്നും പറയണ്ട നിന്നെ അങ്ങനെ വിട്ടുകളയാൻ എനിക്ക് സാധിക്കില്ല..
അവളോടും അച്ഛനോടും യാത്ര പറഞ്ഞു ഞാൻ
ഇറങ്ങി..
തിരിച്ചു വീട്ടിൽ എത്തിയ എനിക്ക് അന്ന് ആദ്യമായി അമ്മയോട്
കയർത്തു സംസാരിക്കേണ്ടി വന്നു..
ദേഷ്യം വന്ന ഞാൻ കാറും എടുത്ത് പുറത്തോട്ട് പോയി..
കുറച്ചു നേരം കൂട്ടുകാരുടെ അടുത്ത പോയി
ഇരുന്ന്. അവർ എന്നെ സമാധാനിപിച്ചു.
അമ്മ നിന്റെ നല്ല ഭാവി ഓർത്തു ചെയ്തത്ആയിരിക്കും നീ വിട്ടിലോട്ട് ചെല്ല്
അമ്മ ഒറ്റക്ക് അല്ലെ ഉള്ളു..
അവർ എന്നെ സമാധാനിപ്പിച്ചു വീട്ടിലോട്ട്
വിട്ടു.
ഞാൻ വീട്ടിൽ ചെന്ന് കയറുമ്പോൾ എനിക്കുള്ള ഭക്ഷണം എടുത്ത് വെച്ചിട്ട്
എന്നെ കാത്തിരുന്നു അമ്മ അതിനു അടുത്തിരുന്നു ഉറങ്ങി പോയി..
ഞാൻ അമ്മയുടെ അടുത്ത ചെന്ന് കസേര
ഇട്ടിട്ട് അമ്മയെ കെട്ടിപിടിച്ചു കുറച്ചു നേരം
ഇരുന്നു, ഉറക്കത്തിൽ നിന്ന് ഉണർന്ന് അമ്മ
ചോദിച്ചു നീ എപ്പോൾ വന്നു ഞാൻ അറിഞ്ഞില്ല
അമ്മയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടായിരുന്നു
എന്നോട് ക്ഷെമിക്കു അമ്മേ ഞാൻ ആദ്യമായി അമ്മയോട് ദേഷ്യപെട്ടു.
അവളെ എനിക്ക് അത്രക്ക് ഇഷ്ടമായിരുന്നു
ഒരു ആപത്തു വരുമ്പോൾ കൈവിടുന്നത് ശെരിയാണോ അമ്മേ,
അമ്മ ഒന്ന് ആലോചിച്ചു നോക്കിക്കേ കല്യാണം കഴിഞ്ഞ് എനിക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നതെങ്കിൽ അവൾ എന്നെ ഇട്ടെറിഞ്ഞു പോയാൽ അമ്മ സഹിക്കുമോ.
ഇനിയും അമ്മ ഇതിനു എതിര് നിൽക്കരുത്
എനിക്ക് തന്നെ വേണം അമ്മേ അവളെ.
ശരിയാണ് മോനെ നീ പറഞ്ഞത്.
അമ്മക്ക് നിന്റെ കാര്യത്തിൽ സ്വാർത്ഥത കൂടി പോയി, അവളെയോ അവളുടെ മനസ്സ് കാണാനോ ഞാൻ ശ്രെമിച്ചില്ല. തകർച്ചയിൽ നിന്നും നഷ്ട പെട്ടുപോയ
സൗഭാഗ്യങ്ങൾ എല്ലാം തിരിച്ചു കിട്ടിയപ്പോൾ.
എന്നിലെ അമ്മയുടെ നല്ല മനസ്സ് എങ്ങോട്ടാ പോയി മറഞ്ഞു. അതായിരുന്നു എനിക്ക് താല്പര്യം ഇല്ലാഞ്ഞിട്ടും, നിന്റെ ആഗ്രഹത്തിനു
വഴങ്ങി ഞാൻ ഇ വിവാഹത്തിന് സമ്മതിച്ചത്..
ഒരു പണക്കാരി പെണ്ണ്കുട്ടിയെ കൊണ്ട് നിന്നെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം.
അത് നടക്കാതെ വന്നപ്പോൾ എനിക്ക് വീണു
കിട്ടിയ ഒരു അവസരം ആയിരുന്നു ഇത്.
പക്ഷെ എന്റെ ആ തീരുമാനം തെറ്റായിരുന്നു എന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി..
മോൻ ഇ അമ്മയോട് ക്ഷെമിക്കണം, എനിക്ക് അവളോട് മാപ്പ് ചോദിക്കണം മോനെ..
അതൊന്നും വേണ്ടാ അമ്മേ..
അമ്മ അവളെ മനസ്സിൽ ആക്കിയാൽ മതി
അങ്ങനെ നീണ്ട കാത്തിരുപ്പിന് ഒടുവിൽ
അവളെ എനിക്ക് കിട്ടി എന്റെ മാത്രമായി
എന്റെ പെണ്ണായി, എന്റെ നല്ലപാതി ആയി
ചെയ്ത് തെറ്റിന് പരിഹാരം എന്നാപോലെ അമ്മ അവളെ സ്നേഹിക്കുന്നു ഒരു മകളെ പോലെ.
അല്ലെങ്കിലും നല്ലപാതി എന്ന് പറയുമ്പോൾ
സന്തോഷം മാത്രം പങ്കിടൽ അല്ലല്ലോ.
അവരുടെ സങ്കടങ്ങൾ കൂടി പങ്കിടുമ്പോൾ
ആണ് യഥാർത്ഥ ബന്ധത്തിന്റെ കെട്ടുറപ്പ്.
Nb: കഥയിൽ തെറ്റുകൾ കാണാം ക്ഷെമിക്കുക ചൂണ്ടി കാണിക്കുക.
രചന: Hari VS