രചന: ദേവൻ ഉണ്ണി
ഒരു ആർമിക്കാരന്റെ ഭാര്യ ആവണം എന്ന അവളുടെ ജീവിത അഭിലാഷം സാധ്യമാകാനാണ് എന്നെ വിവാഹം കഴിച്ചത്… അങ്ങനെ അവൾ ദേവി അജിത് ആയി… അന്ന് ആദ്യരാത്രിയിൽ…
"ഡീ…"
"മ്മ്…"
"നീ എന്തിനാണ് ഒരു ആർമിക്കാരനെയെ കേട്ടു എന്ന് വാശിപിടിച്ചത്…???"
"അത്… ഈ രാജ്യത്തെ സംരക്ഷിക്കാൻ മരിക്കാൻ വരെ തയാറായി നിൽക്കുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യ ആവാനും വേണം ഭാഗ്യം… ആ ഭാഗ്യം സ്വന്തമാക്കാൻ വേണ്ടി…"
"ശെരിക്കും…"
"സത്യം… രാജ്യത്തെ കാക്കുന്ന ഈ കൈ ഇങ്ങനെ ചേർത്ത് പിടിച്ച് രാജ്യത്തിന്റെ പേര് തുടിക്കുന്ന ഈ നെഞ്ചിൽ ഇങ്ങനെ ചായാൻ…"
"അപ്പോൾ ഞാൻ എങ്ങാനും മരിച്ചു പോയാലോ…??"
"ഇതാണോ ഇന്ന് പറയേണ്ട കാര്യം…??"
"അല്ല… പറയെടോ…"
"ഞാൻ എന്റെ ഈ ജവാന്റെ കുഞ്ഞിനെ മാറോടു അടക്കി പിടിച്ചിട്ട് പറയും… ഇനി നീ വേണം അച്ഛനു.പകരം ഈ രാജ്യത്തെ കാക്കാൻ എന്ന്…"
ആ ഒരു മറുപടി കേട്ടപ്പോൾ തന്നെ ഞാൻ അവളെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു…
"നീ തന്നെയാണ് എന്റെ പെണ്ണ്…"
"ശെരിക്കും…"
"മ്മ്… സത്യം…"
അവളുടെ നെറുകയിൽ സിന്ദൂരം ചാർത്തിയതിന് ശേഷം നാലു വർഷം കാത്തിരിക്കേണ്ടി വന്നു ഒരു കുഞ്ഞു സന്തോഷം അവളുടെ ഗർഭപാത്രത്തിൽ വളരാൻ… അപ്പോൾ ഞാൻ രാജസ്ഥാനിലായിരുന്നു…
"ഏട്ടാ…"
"എന്താടി… വേഗം പറ… ഡ്യൂട്ടിക്ക് സമയമായി…"
"എന്നാൽ ഡ്യൂട്ടി കഴിഞ്ഞിട്ട് വാ…"
"ഇല്ല… നീ പറ…"
"ഒരു ആർമിക്കാരൻ ഇപ്പോൾ എന്റെ വയറ്റിൽ ഉണ്ടുട്ടോ…"
"ഏഹ്…"
"കുന്തം…"
"ശെരിക്കും… അപ്പോ നമ്മൾ…"
"ആഹ്…"
"ആയോ സന്തോഷം കൊണ്ട് എനിക്ക്… ഡീ എനിക്ക് ഇപ്പോൾ നിന്നെ കാണണം…"
"ഇപ്പോൾ അല്ല ഡ്യൂട്ടി കഴിഞ്ഞു വാ… വീഡിയോ കാൾ ചെയ്യാം…"
"ഓക്കേ… ഉമ്മ…"
"ഉമ്മ…"
ഡ്യൂട്ടി കഴിഞ്ഞ് വന്നപ്പോൾ തന്നെ അവളെ വീഡിയോ കാൾ ചെയ്തു… സന്തോഷം കൊണ്ട് വിടർന്നു നിന്ന അവളുടെ മുഖം എന്റെ കൈയിൽ ഒതുക്കി പിടിച്ചു കൊണ്ട് നെറ്റിയിൽ ഒരു ചുംബനം നൽകി എന്റെ നെഞ്ചോടു ചേർക്കാൻ ഞാൻ ഒരുപാട് കൊതിച്ചു… പക്ഷെ ആഗ്രഹിക്കുന്നത് പോലെ ലീവ് എടുത്ത് പോകാൻ കഴിയില്ലല്ലോ ഞങ്ങൾക്ക്…
ഇനി രണ്ട് മാസം കഴിഞ്ഞാണ് ഒരു ലീവ് കിട്ടാൻ ചാൻസ്… രണ്ട് മാസം മുന്നേയാണ് ലീവിന് നാട്ടിൽ വന്നത്… ഇനി അടുത്ത ലീവ് വരെ ഇങ്ങനെ വീഡിയോ കാളിൽ കാണാനേ വഴിയുള്ളു…
അങ്ങനെ ഒരു മാസം കഴിഞ്ഞു… ഞാൻ ഓഫീസിൽ പോയപ്പോൾ ലീവ് കിട്ടി എന്ന് അറിഞ്ഞു… ആ സന്തോഷം ആദ്യം അറിയിച്ചതും അവളെ തന്നെയായിരുന്നു…
"ഡീ.. ദേവി…"
"ഏട്ടാ… ലീവ് കിട്ടിയോ…??"
"ഇല്ലടി… ഇനി നീ എന്റെ മോനെ എന്റെ കൈയിൽ തരുന്ന ദിവസം ഞാൻ വരാം…"
"ഏഹ്… ആയ്യോ അതെന്താ ഈ മാസം ഒരു ലീവ് കിട്ടാൻ ചാൻസ് ഉണ്ടെന്ന് പറഞ്ഞിട്ട്…"
"മ്മ് കിട്ടിയില്ല…"
അവൾ അത് കേട്ട് വിതുമ്പുന്നുണ്ടായിരുന്നു…
"ഡീ… നീ കരയുകയാണോ…??"
"ഏയ്… ഇല്ലല്ലോ… ഏട്ടൻ ഭക്ഷണം കഴിച്ചോ…??"
"മ്മ്… നീ കഴിച്ചില്ലേ…??"
"ഇല്ല… കഴിക്കണം…"
"മ്മ്…"
"മ്മ്…"
"പിന്നെ…"
"വേറെന്താ…"
"ഞാൻ ഈ മാസം 25ന് വരും… എന്നിട്ട് അടുത്ത മാസം 20ന് തിരിക്കും…"
"ഏഹ്… ശെരിക്കും…"
"ആഹ് എന്റെ ദേവി കുട്ടി…"
"എനിക്ക് എത്ര സങ്കടായി എന്നോ… ഇവിടെ വാ ഞാൻ കാണിച്ചു തരാം…"
"2 ആഴ്ച കൂടി കഴിഞ്ഞാൽ ഞാൻ അവിടെ എത്തും പോരെ…"
"മ്മ് മതി… ഞാൻ കാത്തിരിക്കും…"
"ഉമ്മ… രണ്ടു പേരും ഉറങ്ങിക്കോ…"
"രണ്ട് പേരോ…??"
"ആഹ്… നീയും എന്റെ മോനും…"
"ആഹ് ഉമ്മ… ബൈ… നാളെ രാവിലെ വിളിക്കണം… നാളെ ഡോക്ടറെ കാണാൻ പോകുന്നുണ്ട്…"
"ആ… ശെരി…"
******
അടുത്ത ദിവസം ഉച്ചക്ക് ഞാൻ അവളെ വിളിച്ചു…
"ഡീ… ഡോക്ടറെ കണ്ടോ…"
"ആ കണ്ടു… വീട്ടിലേക്ക് തിരിക്കുകയാണ്…"
"ആ… ഡോക്ടർ എന്ത് പറഞ്ഞു…"
"ബിപി ഷുഗർ ഓക്കേ നോർമൽ ആണ്… സ്കാനിംഗ് ചെയ്തു… ഞാൻ സ്കാൻ റിപ്പോർട്ട് ഫോട്ടോ അയച്ചുതരാംട്ടോ…"
"മ്മ്… ഇപ്പോൾ എത്ര മാസമായി…??"
"3 മാസം… മെയ് 28 ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്…"
"ആഹ്… നീ ഭക്ഷണം കഴിച്ചോ…??"
"ഇല്ല… വീട് എത്തട്ടെ…"
"ആ…"
"ഏട്ടന് മെയിൽ ലീവ് കിട്ടുമോ… മോനെ ഏട്ടൻ വേണം വാങ്ങാൻ…"
"മ്മ് നമുക്ക് നോകാം… എന്നാൽ ഞാൻ രാത്രി വിളിക്കാം…"
"ആഹ്…"
കാൾ കട്ട് ചെയ്ത് ഓരോന്ന് ആലോചിച്ചു… ഈ മാസം ലീവ് കിട്ടിയാൽ പിന്നെ അടുത്ത ലീവ് മെയിൽ എടുക്കണം… എന്നാലേ അവളുടെ ആഗ്രഹം നടക്കു… ഒരുപാട് ആഗ്രഹം ഒന്നും അവൾ പറയാറില്ല… പക്ഷെ പറയുന്നത് നടത്തി കൊടുക്കണം എന്നാണ് ആഗ്രഹം…
ഇവിടെ ഉള്ളപ്പോൾ ഓരോ ദിവസം ഓരോ യുഗം പോലെയാണ് കടന്ന് പോകാറ്… പക്ഷെ നാട്ടിൽ എത്തിയാൽ ദിവസം പോകുന്നത് പോലും അറിയില്ല…
അങ്ങനെ ഞാൻ ലീവിന് നാട്ടിൽ എത്തി… കാറിൽ നിന്ന് ഇറങ്ങുമ്പോൾ മുന്നിൽ തന്നെ ദേവിയുണ്ടായിരുന്നു…
"അമ്മേ… ഇതാ ഏട്ടൻ എത്തി…"
അമ്മയെ പുറത്ത് കാണാത്തതു കൊണ്ട് ഞാൻ നേരെ അടുക്കളയിലേക്ക് പോയി…
"എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാകുന്ന തിരിക്കാണോ അമ്മേ…"
"പോടാ… നിനക്ക് വേണ്ടിയോന്നുമല്ല… എന്റെ മോൾക്ക് വേണ്ടിയാണ്…"
"അപ്പോ ലീവിന് വന്ന എനിക്ക് ഒരു വിലയും ഇല്ലേ…??"
"ഉണ്ട്… പക്ഷെ നിന്നെക്കാൾ വില ഇപ്പോൾ ഇവൾക്കാണ്…"
"മ്മ്… തിന്ന് തിന്ന് ഗുണ്ട് മുളക് പോലെ ആകാറായി…"
"അമ്മേ എന്നെ ഗുണ്ട് മുളക് എന്ന് വിളിക്കുന്നു…"
"ടാ… എന്റെ മോളെ അങ്ങനെ ഒന്നും വിളിക്കരുത്…"
"ഓഹ്… നിങ്ങൾ അമ്മയും മോളും ഇവിടെ നിന്ന് സ്നേഹിക്കു… ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം…"
"മ്മ്… വേഗം വാ… എന്നിട്ട് ചായ കുടിക്ക്…"
"ആഹ്…"
നാട്ടിലുള്ള ദിവസങ്ങൾ മുഴുവൻ സന്തോഷം നിറഞ്ഞത് മാത്രമാണ്…
ഞങ്ങൾ എല്ലാവരും കൂടി പുറത്ത് പോയി ഭക്ഷണം കഴിക്കും… സിനിമക്ക് പോകും… ദേവിയുടെ വീട്ടിൽ കുറച്ചു ദിവസം പോയി നിൽക്കും… അങ്ങനെ ആ ലീവും പെട്ടന്ന് കടന്ന് പോകും…
"ഏട്ടാ എല്ലാം എടുത്ത് വെച്ചോ…??"
"മ്മ്… പിന്നെ…"
"എന്തേ…??"
"നിങ്ങളോട് ആരോടും പറഞ്ഞിട്ടില്ല ആ കാര്യം… അച്ഛന് അറിയാം…"
"എന്ത് കാര്യം…"
"എനിക്ക് സ്ഥലമാറ്റം കിട്ടി…"
"എവിടേക്ക്…??"
"കശ്മീർ…"
"ഏഹ്…"
"മ്മ്… ഉറി എന്ന സ്ഥലം…"
"അവിടെ അല്ലേ ഈ ഇടയ്ക്ക് എന്തോ പ്രേശ്നങ്ങൾ ഓക്കേ നടന്നത്…"
"മ്മ് അതെ… എന്തേ നിനക്ക് പേടിയുണ്ടോ??"
"എന്തിന്…??? എവിടെ ആണെങ്കിലും മെയ് 28 ആകുമ്പോൾ എത്തിയാൽ മതി…"
"ഓക്കേ മാഡം… അപ്പോ ഞാൻ പോയിവരാം…"
"മ്മ്…"
"എന്റെ മോനെ നല്ലോണം നോക്കണം… കേട്ടല്ലോ…"
"നോക്കാമേ…"
അവളുടെ നിർഘയിൽ ഒരു മുത്തം കൊടുത്ത് അവിടെ നിന്നും ഇറങ്ങി…
കശ്മീരിൽ എത്തിയപ്പോൾ തന്നെ വീട്ടിൽ വിളിച്ചു പറഞ്ഞു… ഇനി ഓരോ ദിവസവും ഇങ്ങനെ ഫോണിൽ വിളിച്ച്… അടുത്ത ലീവ് വരെ എണ്ണി എണ്ണി തീർക്കണം…
അങ്ങനെ അവൾക്ക് 8 മാസമായി… വയറ്റിൽ നിന്ന് മോൻ ഭയങ്കര കുരുത്തക്കെടാണ് എന്ന് എപ്പോഴും വിളിച്ചു പറയും… അത് കേൾക്കുമ്പോൾ അവളുടെ വയറ്റിൽ തല വെച്ച് അത് കേൾക്കണം എന്ന് ആഗ്രഹിക്കും… പക്ഷെ എന്ത് ചെയ്യാൻ… അതിന് പകരം എന്റെ കാൾ സ്പീക്കറിൽ ഇട്ടിട്ട് അവൾ വയറ്റിന്റെ അടുത്ത് വെക്കും… അപ്പോൾ എന്റെ ശബ്ദം കേട്ട് അവൻ വീണ്ടും ചവിട്ടും…
ആയ്യോ ഏട്ടാ ചവിട്ടി എന്ന് പറയുമ്പോൾ എന്റെ കൈ വച്ച് അതൊന്ന് അറിയാൻ വേണ്ടി ഞാൻ കൊതിക്കും… അപ്പോഴാണ് ഇവിടെ ഉറിയിൽ കുറച്ചു പ്രശ്നം ഉണ്ടായത്…
"ഹലോ ഏട്ടാ…"
"ഡീ… കുറച്ചു ദിവസത്തേക്ക് എനിക്ക് ഫോൺ വിളിക്കാൻ പറ്റില്ല… നീ അമ്മയോടും അച്ഛനോടും പറയണം…"
"ഏട്ടാ… അപ്പോൾ ലീവ്…"
"അത്… അറിയില്ല… പക്ഷെ ഞാൻ വരും… എങ്ങനെയെങ്കിലും…"
"ഏട്ടാ…"
"മ്മ്… നീ നമ്മുടെ മോനെ നല്ലവണ്ണം വളർത്തണം… ഞാൻ ഇല്ലാത്ത ഒരു അവസ്ഥ വന്നാൽ നീ എന്റെ അമ്മക്കും അച്ഛനും ധൈര്യം നൽകണം… പിന്നെ… ഐ ലവ് യൂ…"
"ഏട്ടാ… ലവ് യൂ ടൂ… അധികം സെന്റി അടിക്കാതെ ഞാൻ ലേബർ റൂമിൽ കയറിയാൽ സമയം ആകുമ്പോൾ എത്തണം… കേട്ടല്ലോ…"
"നീ കരയുകയാണോ…??"
"ഏട്ടൻ പോയി ഭക്ഷണം കഴിക്ക്… ബൈ… ഉമ്മ…"
"ഉമ്മ…"
അവൾ ഫോൺ കട്ട് ചെയ്തു… ചിലപ്പോൾ ആ ഫോൺ നെഞ്ചത്ത് വെച്ച് കരയുകയായിരിക്കും… പാവം പെണ്ണ്…
നാളെ ഇവിടെ ഒരു മിലിറ്ററി ഓപ്പറേഷൻ ഉണ്ട്… അത് വിജയിച്ചാൽ എനിക്ക് നാട്ടിലേക്കു പോകാൻ കഴിയു…
ഞങ്ങൾ എല്ലാവരും നാളത്തെ ഓപ്പറേഷന് വേണ്ടി തയാറായി…
**********
നാളത്തെ ദിവസം… അതെന്റെ ജീവിതം തന്നെ മാറ്റി മാറിക്കും എന്ന് ഞാൻ കരുതിയതെ ഇല്ല…
"മോളെ… ദേവി… നീ ആ ന്യൂസ് വെച്ചേ… ഉറിയെ പറ്റി എന്തെങ്കിലും ഉണ്ടോ എന്ന് നോക്കട്ടെ…"
"ആ അമ്മേ… ഇതാ…"
"""ബ്രേക്കിഗ് ന്യൂസ്… ഉറിയിൽ നടന്ന മിലിറ്ററി ഓപ്പറേഷനിൽ 3 തീവ്രവാദികൾ മരണപ്പെട്ടു… അതോടൊപ്പം 2 സൈനികർ വീര മൃത്യു വരിച്ചു…"""
"മോളെ…"
അത് കേട്ടപ്പോൾ തന്നെ ദേവി തല കറങ്ങി വീണു… അവളെ കൊണ്ട് ഹോസ്പിറ്റൽ പോയി… ഭാഗ്യവശാൽ അവൾക്കും കുഞ്ഞിനും ഒന്നും സംഭവിച്ചില്ല… അവൾക്ക് ബോധം വന്നപ്പോൾ അവൾ ആദ്യം ചോദിച്ചതും എന്നെ പറ്റിയായിരുന്നു…
"അമ്മേ… ഏട്ടൻ… ഏട്ടന്… അമ്മ വിളിച്ചോ ഏട്ടനെ…??"
"മോളെ നീ… നീ ഇങ്ങനെ കരയല്ലേ… അവന് ഒന്നും പറ്റില്ല…"
"ഇല്ല… എനിക്ക്… അമ്മേ…"
"അവൾ അമ്മയെ കെട്ടി പിടിച്ചു ഒരുപാട് കാരഞ്ഞു…"
"മോളെ… നീ ഇങ്ങനെ കരയല്ലേ… നിന്റെ ഉള്ളിൽ ഒരു ജീവൻ കൂടി ഉണ്ടെന്ന് ഓർക്കണം…"
"ആഹ്… ഏട്ടൻ പറഞ്ഞതാണ് മോനെ നല്ലത് പോലെ വളർത്താൻ… ഇല്ല ഞാൻ കരയില്ല…"
പിന്നീട് വന്ന വാർത്തയിൽ നിന്ന് മരണപ്പെട്ട ജവാന്മാരിൽ ഞാൻ ഇല്ല എന്ന് അറിഞ്ഞു… പക്ഷെ എന്നെ പറ്റി ഒരു വിവരവും അവർക്ക് കിട്ടിയില്ല…
ദിവസങ്ങൾ കടന്നു പോയി അവളുടെ പ്രസവത്തിന്റെ ദിവസം അടുത്തു… മെയ് 27ന് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി…
"അമ്മേ… എനിക്ക്… വേദനയെടുക്കുന്നു…"
"മോളെ ഞാൻ സിസ്റ്ററെ വിളിക്കാം…"
"അമ്മേ ഏട്ടൻ… ഏട്ടൻ വിളിച്ചിരുന്നോ…??"
"അവൻ വിളിക്കും… നീ സമാധാനപ്പെട്…"
അമ്മ വേഗം പോയി സിസ്റ്ററെ വിളിച്ചു കൊണ്ട് വന്നു… അവളെ പെട്ടന്ന് ലേബർ റൂമിലേക്ക് മാറ്റി… അപ്പോഴും അവൾ എന്നെ പറ്റി തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു… അമ്മയും അച്ഛനും ലേബർ റൂമിന്റെ പുറത്ത് അവൾ നൽകുന്ന സന്തോഷ വാർത്തക്കായി കാതോർത്തിരുന്നു… അപ്പോഴും ഇടയ്ക്ക് ഇടയ്ക്ക് അച്ഛൻ എന്റെ ഫോണിലേക്കു വിളിച്ചു കൊണ്ടിരുന്നു… അപ്പോഴാണ് സിസ്റ്റർ പുറത്തേക്കു വന്നത്…
"ദേവി പ്രസവിച്ചു… ആൺകുട്ടിയാണ്… കുട്ടിയെ ഇപ്പോൾ കൊണ്ട് വരാം…"
ആ വാർത്ത കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ ഈറൻ അണിഞ്ഞു… പക്ഷെ ഒരു സങ്കടം മാത്രമേ ഉണ്ടായിരുന്നുള്ളു… അവളുടെ ആഗ്രഹം പോലെ കുട്ടിയെ വാങ്ങാൻ ഞാൻ ഇല്ല…
"ദേവിയുടെ വീട്ടുകാർ ഇവിടെ ഉണ്ടോ…"
"ആഹ് ഞങ്ങളാണ്… ഇതാ കുഞ്ഞ്…"
സിസ്റ്റർ കുഞ്ഞിനെ അമ്മയ്ക്ക് നേരെ നീട്ടി… അപ്പോൾ പെട്ടന്ന് ആരോ അതിനിടയിൽ കയറി ആ കുഞ്ഞിനെ വാങ്ങി… അത് കണ്ട് അമ്മ നോക്കിയപ്പോൾ…
"മോനെ… അജി…"
എന്റെ മോനെ ആദ്യമായി ഏറ്റു വാങ്ങിയപ്പോൾ ഞാൻ അറിയാതെ കരഞ്ഞു… എന്നെ കണ്ടതിന്റെ സന്തോഷത്തിൽ അമ്മയും അച്ഛനും കരയുന്നുണ്ടായിരുന്നു…
"കുഞ്ഞിനെ ഇങ്ങ് തരു…"
"സിസ്റ്റർ ദേവിയെ കാണാൻ…"
"നാളെ റൂമിലേക്ക് മാറ്റം…"
"സിസ്റ്റർ ദേവിയോട് അവളുടെ ഭർത്താവാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത് എന്ന് ഇപ്പോൾ തന്നെ പറയണം…"
"മ്മ് പറയാം…."
മരണ മുകത്ത് നിന്ന് ഞാൻ വന്നത് അവൾക്കും എന്റെ മോനും വേണ്ടിയായിരുന്നു…
*******
അങ്ങനെ വർഷങ്ങൾ കടന്നു പോയി…
ഇപ്പോൾ ഞങ്ങളുടെ മകൻ ആർമി ഓഫീസറായി… ഇളയ മകൾ ഐഎഎസ് ഓഫീസറും…
ഇപ്പോൾ ഞാൻ എന്റെ വീര സേന കഥകൾ പറഞ്ഞ് ദേവിയെ ശല്യം ചെയ്യുന്നു…
ശുഭം
രചന: ദേവൻ ഉണ്ണി