രചന: അഖിൽ കൃഷ്ണ
ഒ.പി യിൽ ഉള്ളവരുടെ നീണ്ട നിര അവസാനിച്ചപ്പോഴേക്കും സമയം ഒന്നര കഴിഞ്ഞിരുന്നു. കുറച്ചു നേരം ക്യാമ്പിനിലിന്നതിനു ശേഷം ഭക്ഷണം കഴിക്കാനായി കാന്റീനിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് നേഴ്സായ മേരി ചേച്ചി അങ്ങോട്ടു വന്നത്.
" ഡോക്ടർ ഒരു അർജന്റ് കേസ് വന്നിട്ടുണ്ട്. ആൾ അൽപം ഏയ്ജ്ഡ് ആണ്. ഒന്നു വരാമോ കുറച്ച് സീരിയസ്സാണ് "
"ക്വാഷ്യാലിറ്റിലേക്ക് മാറ്റിക്കോളൂ. ഞാൻ ഉടനെ വരാം"
സെതസ്സ്കോപ്പും എടുത്ത് ക്വാഷ്യാലിറ്റിയിലേക്ക് നടക്കുമ്പോഴും കാലിന്റെ വേഗത കൂടുന്നുണ്ടായിരുന്നു.
അപ്പോഴാണ് ക്വാഷ്യാലിറ്റിക്ക് മുൻപിലായി നിറകണ്ണുകളോടെ നിൽക്കുന്ന വ്യദ്ധനായ അയാളിൽ എന്റെ കണ്ണുക്കിയതും. അയാളെ ശ്രദ്ധിക്കാതെ വാതിൽ തുറന്നു അകത്തു കയറിയപ്പേൾ എഴുപതിനോട് അടുത്ത പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ ബെഡിൽ കിടക്കുന്നുണ്ടായിരുന്നു അവരുടെ തൊട്ടടുത്ത് ആയി മേരി ചേച്ചിയും ഉണ്ടായിരുന്നു. അവരുടെ പൾസ് താഴ്ന്ന നിലയിലായിരുന്നു.
പെട്ടന്ന് തന്നെ നേഴ്സിനു കുറിച്ചു കൊടുത്ത ഇഞ്ചക്ഷൻ അവരുടെ ശരീരത്തിലേക്ക് ഇറങ്ങുമ്പോഴും അവരുടെ കണ്ണുകൾ പുറത്തേക്കുള്ള ചില്ലു ഗ്ലാസ്സിനു നേരേ നീളുന്നുണ്ടായിരുന്നു.പതിയെ അവ അടഞ്ഞു പോകുമ്പോഴും അവരുടെ നോട്ടം അങ്ങോട്ടു തന്നെയായിരുന്നു.
കൊടുക്കാനുള്ള മരുന്നുകൾ എല്ലാം എഴുതി കൊടുത്തു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ വീണ്ടും ഞാൻ ആ മുഖത്തേക്ക് ഒന്നു നോക്കി. ശാന്തമായ ഒരു മയക്കത്തിലായിരുന്നു അപ്പോൾ ആ മുത്തശ്ശി.
"മേരി ചേച്ചി ഇവിടെ തന്നെ ഉണ്ടാകണം. എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ എന്നെ അറിയിക്കണം"
" ശരി ഡോക്ടർ "
ഡോർ തുറന്നു പുറത്തു ഇറങ്ങുമ്പോഴേക്കും വ്യദ്ധനായ ആ മനുഷൻ എന്റെയരികിലേക്ക് ഓടിയെത്തിയിരുന്നു.
"മോനെ എന്റെ ഭാനു ....... എന്റെ ഭാനുവിന് എങ്ങനെയുണ്ട് "
അമ്മ മരിച്ചതിനു ശേഷം ആദ്യമായിട്ടായിരുന്നു ഒരാളെന്നെ മോനെയെന്നു വിളിക്കുന്നത് .അതുകൊണ്ടായിരിക്കാം അയാളുടെ ആ വിളി എന്റെയുള്ളിലേക്ക് ആഴ്ന്നിറങ്ങിയതും.
"മോനെ ... എന്റെ ഭാനുവിന് എങ്ങനെയുണ്ട്. എന്താ അവൾക്ക് പറ്റിയത് "
"പേടിക്കാനൊന്നുമില്ല മുത്തച്ഛാ. മുത്തശ്ശിക്ക് പ്രഷർ .ഉണ്ടോ ബി.പി ലോ ആയതാ "
" എനിക്ക് ......എനിക്കൊന്ന് കാണണം. ഒരു വട്ടം കണ്ടാൽ മതി മോനെ"
എന്നെ നോക്കി അയാളതു പറയുമ്പോഴും ആ കണ്ണുകൾ ചില്ലു ഗ്ലാസ്സിലൂടെ അകത്തേക്ക് നീളുന്നുണ്ടായിരുന്നു.
" ഇപ്പോ ഒരു ഇഞ്ചക്ഷൻ എടുത്തതിന്റെ മയക്കത്തിലാണ്. എഴുന്നേൽക്കുമ്പോൾ കാണിക്കാട്ടോ .മുത്തച്ഛൻ അവിടെ പോയി ഇരുന്നോളൂ."
പതിയെ ക്യാഷ്യാലിറ്റിയുടെ ചില്ലു ഗ്ലാസ്സിലേക്ക് മുഖം ചേർത്തുവച്ചു അകത്തേക്ക് നോക്കുകയായിരുന്നു അയാൾ അപ്പോൾ .
മരിച്ചു പോയ മുത്തച്ഛന്റെ ചിത്രത്തിലേക്ക് തന്നെ നോക്കിയിരുന്നു കണ്ണു നിറയ്ക്കാറുള്ള എന്റെ അച്ഛമ്മയുടെ മുഖമായിരുന്നു അപ്പോൾ എന്റെ മനസ്സുനിറയെ .അതുകൊണ്ട് തന്നെയാണ് അയാളെ അവിടെ തനിച്ചു നിർത്താൻ എന്റെ മനസ്സ് എന്നെ സമ്മതിക്കാത്തതും.
രണ്ടടി മുൻപിലേക്ക് നടന്നെങ്കിലും തൊലി ചുക്കിചുളിഞ്ഞ അയാളുടെ കവിൾത്തടത്തിലൂടെ ഒഴുകിയിറങ്ങുന്ന കണ്ണുനീർ എന്നെ വീണ്ടും തടയുന്നുണ്ടായിരുന്നു.
"മുത്തച്ഛാ "
എന്റെ വിളി കേട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്
"എന്താ മോനെ "
"മുത്തച്ഛൻ' വല്ലതും കഴിച്ചോ "
"എനിക്കൊന്നും വേണ്ട മോനെ. എന്റെ ഭാനു ഇങ്ങനെ കിടക്കുമ്പോൾ എനിക്കൊനും ഇറങ്ങില്ല "
"മുത്തപ്പൻ വാ മുത്തശ്ശിക്ക് ഒരു കുഴപ്പവുമില്ല" പതിയെ ആ കൈകളിൽ പിടിച്ചു കാന്റീനിലേക്ക് നടക്കുമ്പോൾ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പോലെ ആണെനിക്ക് തോന്നിയത്.
കാന്റീനിലെ ഒഴിഞ്ഞ കോണിലായി കണ്ട ടേബിളിൽ ഇരുന്നു രണ്ട് ഊണിനു പറഞ്ഞു.
പക്ഷെ അപ്പോഴും ആ മുഖത്ത് നിറയുന്ന വിഷാദം അതെന്നെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
"മുത്തച്ഛാ .... മുത്തച്ഛനു മക്കൾ ആരുമില്ലേ "
" മക്കൾ.......എനിക്ക് ഭാനുവും അവൾക്ക് ഞാനും മാത്രമേയുള്ളൂ" ഇത്രയും പറഞ്ഞ് അയാളെന്നെ നോക്കി.
"മോന്റെ പേരെന്താ കുടുംബവും കുട്ടികളുമൊക്കെ എവിടെയാ "
"പേര് ആദർശ് .. കുടുംബം എന്നു പറയാൻ ആരുമില്ല. അമ്മ ഉണ്ടായിരുന്നു. രണ്ടു വർഷം മുൻപ് മരിച്ചു പോയി "എന്റെ കണ്ണിലെ കണ്ണുനീർ തിളക്കം കണ്ടതുകൊണ്ടായിരിക്കാം എന്തോ ചോദിക്കാൻ തുടങ്ങിയ മുത്തച്ഛൻ നിശബദനായതും.
"ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി മുത്തച്ഛന്റെ പേരെന്താ"
"ബാലചന്ദ്രൻ "
" അപ്പോൾ മുത്തശ്ശി ബാലേട്ടാന്നു വിളിക്കുമല്ലേ "
കറപിടിച്ചു കൊഴിഞ്ഞു തുടങ്ങിയ പല്ലുകൾ കാട്ടി അയാളെന്നെ നോക്കിയൊന്നു ചിരിച്ചു.
"നിങ്ങളു പ്രണയിച്ചു കല്യാണം കഴിച്ചതാണോ "
"എന്റെ അമ്മയാ ഭാനുവിനെ എനിക്കു വേണ്ടി കണ്ടു പിടിച്ചത്. അവളെ എന്റെ കൈയിലേക്ക് തരുമ്പോൾ അമ്മ ഒന്നേ എന്നോടു പറഞ്ഞുള്ളൂ
, 'ബാലാ എന്റെ മോളെ വിഷമിപ്പിക്കരുതെന്ന് ''
കുഞ്ഞു കണ്ണുനീർ തിളക്കം ആ മിഴികളിലും ഞാൻ കാണുന്നുണ്ടായിരുന്നു.
എന്തൊക്കയോ കഴിച്ചെന്നു വരുത്തി മുത്തച്ഛൻ എഴുന്നേറ്റു നടക്കുമ്പോൾ ഞാനും പുറകെ നടന്നു.ക്വാഷ്യലിറ്റിയുടെ മുൻപിൽ എത്തുമ്പോഴേക്കും മേരി ചേച്ചി അങ്ങോട്ടു വന്നിരുന്നു.
" ഡോക്ടർ ആ മുത്തശ്ശി കണ്ണു തുറന്നു' "
അതു കേട്ടതും മുത്തച്ഛന്റെ കണ്ണുകളിൽ തിളക്കം കൂടുന്നുണ്ടായിരുന്നു.
എന്റെയൊപ്പം അകത്തു കയറിയ മുത്തച്ഛൻ പതിയെ മുത്തശ്ശിയുടെ അരികിലേക്ക് നടന്നു.പതിയെ ഇരുവരും കൈകൾ ചേർത്തു പിടിക്കുമ്പോൾ ഇരുവരുടേയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. മുത്തശ്ശിയുടെ ബെഡിന്റെ അരികിലായി ഇരുന്ന മുത്തച്ഛനെ ഒരു കയ്യാൽ മുത്തശ്ശി തന്റെ മാറോടു ചേർക്കുന്നുണ്ടായിരുന്നു." ഞാനുണ്ട് കൂടെ എന്നും എപ്പോഴും " എന്നു പറയാതെ പറയുന്നുണ്ടായിരുന്നു അവർ. അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി നടക്കുമ്പോൾ എന്തുകൊണ്ടോ എന്റെയും കണ്ണും മനസ്സും നിറയുന്നുണ്ടായിരുന്നു.
ചില പ്രണയങ്ങൾ അങ്ങനെയാണ് ഒഴുകി കൊണ്ടിരിക്കും ഒരു പുഴ പോലെ .ഞാനും നീയും എന്ന നദിയിൽ നിന്നും നമ്മൾ എന്ന സാഗരത്തിലേക്ക്. അവിടെ പ്രായം വെറും അക്കങ്ങൾ മാത്രമായി തീരുന്നു.
A Story by Akhil Krishna

Loading...