രചന: Aswin N Balan
അഭിയേട്ടനൊരു തേപ്പും കിട്ടിയെന്നറിയുമ്പോ ഇത്രേം കാലം പ്രാർത്ഥിച്ച ദൈവങ്ങളോടൊക്കെ ആദ്യമായൊന്ന് ബഹുമാനം തോന്നി .ബിടെക് ഉം കഴിഞ്ഞsupply അടിച്ചിരിക്കുന്ന ഒരാളെ ജീവിതത്തിൽ വേണ്ടെന്ന് നീതുവേച്ചി തീരുമാനിക്കുമ്പോ ഒരായിരം ലഡ്ഡു മനസ്സില് ഒരുമിച്ചു പൊട്ടി .പക്ഷെ ഒരു തേപ്പും കിട്ടിയ ഒരാൾക്ക് പിന്നെ സ്വന്തം 'അമ്മ ഒഴികെ മാറ്റത്തൊരു പെണ്ണിനോടും വെറുപ്പായിരിക്കുമെന്ന് പിന്നെ ആണ് മനസ്സിലായത്.അഭിയേട്ടന്റെ സ്വഭാവം മാറിയതും .താടി വളർന്നതും ...ജിമ്മിൽ പോയി body പെരുപ്പിച്ചതും അങ്ങനെ അഭിയേട്ടൻ ആകെ മാറി .പക്ഷെ താടിക്കാരൻചേട്ടൻ എത്രയൊക്കെ മാറിയാലും ..ആ താടിക്കാരൻ ചേട്ടനോടുള്ള പ്രണയമൊക്കെ അതെ പോലെ നിലനിന്നു.
അഭിയേട്ടന്റെ supply ഒക്കെ ക്ലിയർ ആയി ഒരു ജോലി കിട്ടിയെന്ന് അമ്മ പറയുമ്പോ മറ്റാരേക്കാളും സന്തോഷം എനിക്കായിരുന്നു .ഒരു തേപ്പും കിട്ടിയ അഭിയേട്ടന് ഇത്രയൊക്കെ ആവാം എങ്കിൽ ഈ തേപ്പും ഒരനുഗ്രഹം അല്ലെ .
പിന്നെ..പിന്നെ ഞാൻ കണ്ടിരുന്നു അഭിയേട്ടനിൽ വന്ന മാറ്റങ്ങളൊക്കെ .കലിപ്പൻ സ്വഭാവം ഒക്കെ മാറ്റി തന്നോടായി സംസാരിക്കുമ്പോഴും ..ക്ഷേത്രത്തിലേക്കായി തന്നോടൊപ്പം വരാൻ തയ്യാറായപ്പോഴും ഭദ്ര അഭിജിത്ത് എന്ന തന്റെ സ്വപ്നമൊക്കെ യാഥാർഥ്യം ആകാൻ പോവുന്നത്തായി തോന്നി .എന്നിട്ടും എന്തോ അഭിയേട്ടന്റെ മുന്നിൽ മനസ്സ് തുറക്കാനായി കഴിഞ്ഞില്ല .അഭിയേട്ടനോടായി പറയാൻ ഒരുങ്ങുമ്പോഴും ഒരു തേപ്പ് കിട്ടിയ ഒരാൾക്ക് പിന്നെ പ്രണയം എന്ന് കേൾക്കുന്നത് തന്നെ കലിയാവുമെന്ന് ഉള്ളിൽ നിന്നാരോ പറയുന്ന പോലെ .ഒന്നും പറയാതെ തന്നെ പിന്നെയും അഭിയേട്ടനെ പ്രണയിച്ചു
അഭിയേട്ടന്റെ പിറന്നാൾ ദിവസം ദേവിടെ മുന്നിൽ മനമുരുകി പ്രാർത്ഥിക്കുമ്പോഴും ..ഒരു താലി മാലയിൽ അഭിയേട്ടന്റെ മാത്രം ആയി മാറാനായി ആഗ്രഹിച്ചു.
അഭിയേട്ടൻ തന്ന Teddy bear ലേക്കും കണ്ണിമ്മചിമ്മാതെ നോക്കിയിരിക്കുമ്പോ അഭിയേട്ടൻ അടുത്തുള്ളതായിതോന്നും .പരസ്പരം പറയാത്ത പ്രണയത്തിന്റെ മനോഹര നിമിഷങ്ങളിൽ എപ്പോഴോ അഭിയേട്ടൻ സമ്മാനിച്ചതായിരുന്നു തനിക്കത് .
അതിനോടായി സംസാരിക്കുംമ്പോഴും ..നിനക്കു വട്ടായോ മോളെ എന്നുള്ള അമ്മേടെ ചോദ്യത്തിൽ ഒന്ന് ചിരിക്കും പക്ഷെ അമ്മക്കറിയില്ലല്ലോ ഈ പ്രണയത്തോളം ഭ്രാന്തo ആയൊരു വികാരം വേറെ ഇല്ലെന്ന് അതുംONE സൈഡ് കൂടി ആവുമ്പൊ .
.
അഭിയേട്ടനോടായി തന്റെ പ്രണയം പറയാനൊരുങ്ങുമ്പോഴും ദേവി സാക്ഷിയായിരുന്നു മൂകസാക്ഷി.അമ്മ നേർന്ന് മംഗല്യ പുഷ്പാഞ്ജലിയും ഇന്നും പതിവുപോലെ തിരുമേനിയോടായി പറയുമ്പോ ഇടക്ക് കേറി വന്ന ശബ്ദ്ദത്തെ തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല .
ഇനി അതൊന്നുംവേണ്ടെന്ന് തിരുമേനിയോടായി അഭിയേട്ടൻ പറയുമ്പോ കണ്ണിമ്മവെട്ടാതെ നോക്കി നിന്നു .അഭിയേട്ടനെന്റെ കൈയിലും ചേർത്തുപ്പിടിക്കുമ്പോ..ഹൃദയമിടിപ്പിന്റെ ശക്തിയിൽ ഹൃദയം പൊട്ടിപ്പോവുന്നതായി തനിക്ക് തോന്നി . ആ നെഞ്ചിലേക്കായി തന്നെ വലിച്ചിടുമ്പോ ആ മുഖത്തേക്കൊന്ന് നോക്കാനാവാതെ ഞാൻ തല കുനിച്ചു നിന്നു.നെറ്റിയിൽ വീണു കിടന്ന് മുടിയിഴകളെ പതുകെ ഒതുക്കിവച്ച് ഒരു വശ്യമായ ചിരിയോടെ ചുണ്ടുകൾ തന്റെ കാതോട് ചേർത്തു വച്ച് ഭദ്ര അഭിജിത്ത് ആയി ഈ ഭദ്രയെ ഞാൻ കൊണ്ട്പൊക്കോട്ടെടോ എന്ന് ചോദിക്കുമ്പോ..മറുത്തൊന്നും പറയാനാകാതെ എന്റെ കൈക്കൾ അഭിയേട്ടനെ വിരിഞ്ഞു മുറുകി ...
ചില ഇഷ്ട്ടങ്ങളൊക്കെ അങ്ങനെയാ എത്ര അകലെ പോയാലും കാലം അതിനെ ചേർത്തു വക്കും...
രചന: Aswin N Balan