കാവ്യം, ഭാഗം 8

Valappottukal
കാവ്യം, ഭാഗം 8



രചന: Ullas Os
 ഏട്ടൻ ഇതെന്താ അമ്പലത്തിൽ കയറുന്നില്ലേ...?

 സുധിയെ കാണാഞ്ഞു  മിത്ര അവന്റെ അടുത്തേക്ക് വന്നു.

 ഞാൻ വരുവാണ് മോളേ... ഒരു മിനിറ്റ്.. സുധി പെട്ടന്ന് അവളെ നോക്കി..

ഏട്ടാ... അനു ചേച്ചി പോയോ.. അവൾ അനു നിന്ന ഭാഗത്തേക്ക്‌ നോക്കി.

നീ വരുന്നുണ്ടോ മിത്ര... അവൾ ചോദിച്ചതിന് ഉള്ള മറുപടി അവൻ പറഞ്ഞില്ല,,

അവൻ അമ്പലത്തിന്റെ അകത്തേക്ക് മെല്ലെ കയറി പോയി.

മിത്ര ഒന്നും മനസിലാകാത്തത് പോലെ നിന്നു.

ഈശ്വരാ... നിന്റെ മുൻപിൽ വെച്ച് ഞാൻ അവളെ കണ്ടത്, ഇപ്പോൾ അവളുടെ വരനെയും നീ കാണിച്ചു തന്നു...

അവൾക്ക് നല്ലത് മാത്രം വരുത്തണം, ആ ഒരു പ്രാർത്ഥനയെ തനിക്ക് ഒള്ളൂ..

സുധി മിഴികൾ ഇറുക്കി അടച്ചു..
അവൻ കോവിലിൽ നിന്ന് ഇറങ്ങി വരുന്നതും കാത്തു മിത്ര നോക്കി നിൽപ്പുണ്ടായിരുന്നു.

ഏട്ടാ... അനുചേച്ചി എന്നോട് പറഞ്ഞതാണ് ഇവിടെ കാത്തു നിൽക്കാം എന്ന്.

എന്നിട്ട് എവിടെ പോയി ആവോ...മിത്ര ചുറ്റിലും തിരഞ്ഞു.

അയാൾ പോയി മിത്ര... നീ വന്നു വണ്ടിയിൽ കയറു.. സുധി കാറിന്റെ അടുത്തേക്ക് നടന്നു.

പോകെയോ.. എങ്ങട്.... മിത്രക്ക് അതു വിശ്വസം ആയില്ല..

അയാളുടെ ഭാവി വരൻ വന്നു കൂട്ടി കൊണ്ട് പോയി.. അത്ര തന്നെ.. സുധി ഡോർ തുറന്നു അകത്തേക്ക് കയറി.

മിത്രയും ഗത്യന്തരം ഇല്ലാതെ കാറിലേക്ക് കയറി.

സുധി വണ്ടി സ്റ്റാർട്ട്‌ ചെയ്തതും അവൾ അവനെ തടഞ്ഞു..

ഏട്ടൻ പോകാൻ വരട്ടെ... എന്നോട് ഏട്ടൻ പറഞ്ഞത് ഇപ്പോൾ എനിക്ക് മനസിലായില്ല.

അനുചേച്ചിടെ ആരാണ് വന്നത്? അവൾ സുധിയുടെ കൈയിൽ കടന്നു പിടിച്ചു.

അനുഗ്രഹയുടെ വിവാഹം ഉറപ്പിച്ചു. അയാൾ ഡോക്ടർ ആണ്, നിശ്ചയം എന്നാണ് എന്ന് തീയതി പിന്നെ അറിയിക്കും.

ഇപ്പോൾ അയാൾ ആണെന്ന് തോന്നുന്നു, ഒരു ചെറുപ്പക്കരൻ വന്നു, അയാളുടെ കൂടെ അനുഗ്രഹയും പോയി.

ഇപ്പോൾ കാര്യങ്ങൾ മനസിലായോ, എങ്കിൽ നമ്മൾക്ക് പോകാം...

സുധി വണ്ടി മുന്നോട്ട് എടുത്തു.

വീടെത്തും വരെ അവർ രണ്ടാളും പരസ്പരം സംസാരിച്ചില്ല.

മിത്രയെ വീട്ടിൽ ഇറക്കിയിട്ട് സുധി വണ്ടി തിരിച്ചു...

ഏട്ടൻ എങ്ങോടാ.... അവൾ ചോദിച്ചു.

ഹോസ്പിറ്റലിൽ കുറച്ചു വർക്ക്‌ പെന്റിങ് ആണ് മോളെ.. ഞാൻ പോയിട്ട് വരാം.. അവൻ വേഗം കാർ ഓടിച്ചു പോയി..

എത്ര ദൂരം പിന്നിട്ടു എന്നറിയില്ല... എവിടെ ആണോ ആവോ... അവൻ ഒരു പ്രകൃതിരമണീയമായ സ്ഥലത്ത് വണ്ടി ഒതുക്കി.

കണ്ണെത്താദൂരത്തോളം നീണ്ട നെൽവയലുകൾ... അതിനപ്പുറത്തു കുറേ നാളികേരവൃക്ഷങ്ങളും.... അങ്ങ് ദൂരെ മലഞ്ചെരിവും...

അവൻ കാറിൽ നിന്ന് ഇറങ്ങി..

വിദൂരതയിലേക്ക് കണ്ണു നട്ടു നിൽക്കുക ആണ് അവൻ.

പെട്ടന്നവന്റെ തോളിൽ ആരോ പിടിച്ചു.. നോക്കിയപ്പോൾ  അനു...

സുധിയേട്ടാ... അവൾ കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു.

നിനക്ക്...നിനക്ക്,  എന്നെ പിരിയാൻ ആകില്ലെന്ന് എനിക്കു അറിയാമായിരുന്നു... അവൻ അവളുടെ നെറുകയിൽ തുരു തുരെ ഉമ്മ വെച്ചു..

പെട്ടന്നാണ് അവനു സ്ഥലകാലബോധം വന്നത്..

എവിടെ.. അനു..... അവൻ തന്റെ കൈകളിൽ നോക്കി, ആരും ഇല്ലാ..

താൻ അവളെ ഇത്രക്ക് ഇഷ്ടപ്പെട്ടോ...

തന്റെ മനസിൽ നിറയ അനു ആണ്, അവൾ മാത്രം,

ഒരു പനിനീർപൂവ് പോലെ അവൾ തന്റെ മനം കവർന്നത്.

 ഒരു പൂച്ചക്കുഞ്ഞിനെ പോല പതുങ്ങി പതുങ്ങി വരുന്ന അവളെ താൻ എപ്പോളൊക്കേയൊ തന്റ സ്വന്തമാക്കിയെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചിരുന്നു.

അന്ന് സ്ത്രീ അവളുടെ മേൽ മറ്റൊരു പുരുഷൻ കൈവച്ചപ്പോൾ, താൻ ആളിക്കത്തിയത്  അവൻ ഓർത്തു.

അവൾ നാളെ മറ്റൊരാളുടെ ആകാൻ പോകുക ആണ്..

അവളോട് തന്റെ ഇഷ്ടം ഒന്ന് പറയാൻ പോലും കഴിഞ്ഞില്ല... അതോർക്കുമ്പോൾ എവിടെയോ ഒരു വേദന... അവൻ നെടുവീർപ്പെട്ടു.

ആഹ്...... സാരമില്ല...അവൾക്ക് തന്നെ കാട്ടിലും നല്ല ഒരു പയ്യനെ ദൈവം കൊടുത്തല്ലോ...  ആശ്വസിക്കാം..

ഏട്ടാ.... ഇതെവിടെ ആയിരുന്നു... രാത്രിയിൽ പത്തു മണി ആയി കാണും സുധി തിരിച്ചു എത്തിയപ്പോൾ..

ഞാൻ ഡോക്ടർ അശ്വിൻ ആയിട്ട് ഒരു സ്ഥലം വരെ പോയതാണ്, അതാണ് ലേറ്റ് ആയത്.. അവൻ പറഞ്ഞു.

ഹോസ്പിറ്റലിൽ എത്തിയിട്ടില്ലന്നു മിത്ര വിളിക്കുമ്പോൾ അറിയും എന്നവന് തോന്നി, അതു കൊണ്ട് ആണ് മുൻകൂട്ടി പ്ലാൻ ചെയ്ത പോലെ ഒരു കള്ളം തട്ടി വിട്ടത്.

നീ ഭക്ഷണം കഴിക്കുന്നില്ലേ... അമ്മ മകനെ അടിമുടി നോക്കി.

ഞാൻ കഴിച്ചു..അമ്മേ.. .. അശ്വിൻ വിശക്കുന്നു എന്ന് പറഞ്ഞപ്പോൾ... അവൻ ഒരു കോട്ടുവാ ഇട്ടുകൊണ്ട് അകത്തേക്ക് പോയി.

അവൻ കയറി  പോകുന്നത് നോക്കി മിത്ര നിന്നു.

ഏട്ടൻ എപ്പോളെങ്കിലും അനുചേച്ചിയെ ഇഷ്ടപ്പെട്ടിരുന്നോ.. ഏട്ടന്റെ കണ്ണുകൾ ഇന്നു പറഞ്ഞത് അനുചേച്ചി തന്റെ ആരോ ആണെന്ന് ആണ് എന്നവൾക്ക് തോന്നി.

ചേച്ചിയുടെ വിവാഹം ഉറപ്പിച്ചു എന്ന് തന്നോട് പറയുമ്പോൾ ഏട്ടന്റെ കണ്ണുകളിൽ ഒരു നഷ്ടബോധം ആണ് കണ്ടത്.

 കൂടുതലായി എന്തെങ്കിലും ചോദിച്ചാൽ ഏട്ടന് വിഷമം ആകും... അതുകൊണ്ട് അവൾ ഒന്നും മിണ്ടിയില്ല..

പക്ഷെ ഏട്ടന്,,, പറയാമായിരുന്നു.... എന്നവൾക്ക് തോന്നി.

അനുചേച്ചിയെ നേരിട്ട് ഒന്ന് കാണുന്നത്കൊണ്ട് എന്തെങ്കിലും പ്രയോജനം കിട്ടുമോ എന്നവൾ ചിന്തിച്ചു.

അനുവും അന്ന് ആകെ വിഷമത്തിൽ ആയിരുന്നു..

ഒട്ടും പ്രതീക്ഷിക്കാതെ ആണ് മാധവ് അവിട വന്നത്.

അല്ലെങ്കിൽ മിത്രയുടെ കൂടെ വരുമായിരുന്നു താനും..

മാധവ് കാണിച്ച അമിതസ്വാതന്ത്രം അവൾക്ക് ഒട്ടും ഇഷ്ടമായില്ല.

അമ്മയോട് ഈ കാര്യം അവൾ തുറന്ന് പറയുകയും ചെയ്തു.

ഇപ്പോളത്തെ കുട്ടികൾ എല്ലാവരും വിവാഹം ഉറപ്പിച്ചാൽ അന്ന് മുതൽ കറക്കം ആണ്... ഇതിപ്പോ ആ കുട്ടി ഒന്ന് കാറിൽ കയറ്റിയതിനാണ് ഇവിടെ ഒരാൾക്ക് വിഷമം.. അമ്മായിയും തന്റെ അമ്മയും കൂടി ചിരിച്ചു.

സുധിയുടെ മുഖം ഓർത്തപ്പോൾ അവൾക്ക് പിന്നെയും പിന്നെയും വിഷമം വന്നു..

വിവാഹനിശ്ചയം ആയി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോന്നായി എന്നും വീട്ടിൽ ചർച്ച ചെയപെടുന്നുണ്ട്. അനു ഒന്നിലും ഒരു ഉൽസാഹവും കണിച്ചില്ല.

ഡോക്ടർ പ്രിയ ഇടയ്ക്കു ഒക്കെ അനുവിനോട് വിശേഷം ചോദിക്കും.

ഇടയ്ക്കു രണ്ട് മൂന്ന് തവണ സുധി ജംഗ്ഷനിൽ എത്തിയപ്പോൾ അനുവിനെ കണ്ടു എങ്കിലും അവൻ വണ്ടി നിർത്തിയില്ല.

ഒരു ദിവസം വൈകുന്നേരം സുലോചനമ്മ അനുവിനെ വിളിച്ചു.

മോളേ ഈ മാസം 28നു നല്ല ഒരു മുഹൂർത്തം ഉണ്ട്, നമ്മൾക്ക് അമ്പലത്തിൽ കണ്ണന്റെ നടയിൽ വെച്ചു മോതിരം മാറാം.. എന്റെ ഒരു നേർച്ച ആണ് ഇത്. അതു കഴിഞ്ഞു ഫങ്ക്ഷൻ നമ്മൾക്ക് നന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് വെയ്ക്കാം..

അച്ഛനോട് സംസാരിക്കു എന്നാണ് അവൾ അവരോട് പറഞ്ഞത്.

അതൊക്കെ ഞാൻ സംസാരിച്ചോളാം.. ദേ ഞാൻ മാധവിന്റെ കൈയിൽ ഫോൺ കൊടുക്കാം.

അവർ ഫോൺ മകന് കൈമാറി.

ഹായ് അനു.... അവൻ വിളിച്ചു.

ഹലോ... അവളുടെ പതിഞ്ഞ ശബ്ദം
അവൻ കേട്ടു.

എടോ.. താൻ ഹോസ്പിറ്റലിൽ എന്ന് വരെ ആണ് പോകുന്നത്.. അവൻ ചോദിച്ചു.

ഞാൻ ഒന്നും തീരുമാനിച്ചില്ല. അവൾ മറുപടി കൊടുത്തു.

ഞാൻ എന്റെ ഹോസ്പിറ്റലിൽ തനിക്കു വേണ്ടി ഒരു ചെയർ ചോദിച്ചിട്ടുണ്ട്. അതു റെഡി ആകുവാൻ ആണ് സാധ്യത. ആഫ്റ്റർ മാര്യേജ് ഇത്ര ദൂരം ട്രാവൽ ചെയ്തു ഡ്യൂട്ടിക്ക് പോകുന്നത് പ്രാക്ടിക്കൽ അല്ല... അവൻ വാചാലനായി..

മ്... എനിക്ക് ഒരു കാൾ വരുന്നുണ്ട്.. അവൾ ഫോൺ കട്ട് ചെയ്തു.

 കുറച്ചുസമയം കഴിഞ്ഞതും അച്ഛനുമമ്മയും അവളുടെ റൂമിലേക്ക് കയറി വന്നു.

 മോളെ അവർ വിളിച്ചായിരുന്നു നിന്നെ?.. അച്ഛൻ അവളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു.

 വിളിച്ചിരുന്നു അച്ഛാ... അവൾ പറഞ്ഞു.

 അമ്മയ്ക്ക് ഒരേ നിർബന്ധം അമ്പലത്തിൽ വച്ച് മോതിരമാറ്റം നടത്തണമെന്ന്, അതിനുശേഷം ചടങ്ങുകൾ ഓഡിറ്റോറിയത്തിലേക്ക് മാറ്റാം, അത് നല്ലതാണ്, മോൾടെ ജീവിതത്തിലെ ഒരു പ്രധാന കാര്യമാണ് നടക്കാൻ പോകുന്നത്, അത് ഭഗവാന്റെ സാന്നിധ്യത്തിൽ നടക്കുന്നതാണ് നല്ലത. അച്ഛൻ എല്ലാവരെയും നോക്കി പറഞ്ഞു.

 നിനക്കെന്താ ഒരു ഉന്മേഷക്കുറവ് നിനക്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ലേ? അത് ചോദിച്ചപ്പോൾ, അമ്മയുടെ നെറ്റി ചുളിഞ്ഞു.

 എനിക്ക് അങ്ങനെ ഒന്നുമില്ല അച്ഛാ, നിങ്ങൾക്ക് വെറുതെ തോന്നുന്നതാണ്... അനു അത് പറഞ്ഞപ്പോൾ അമ്മ ചിരിച്ചു.

 അതൊന്നുമല്ല, അനു കുട്ടിക്ക് എല്ലാവരെയും പിരിഞ്ഞു പോകുന്ന ദുഃഖം ആണ്, മോളെ പെൺകുട്ടിയായി ജനിച്ചിട്ട് ഉണ്ടെങ്കിൽ, ഒരു ദിവസം നമ്മൾ മറ്റൊരു കുടുംബത്തിലേക്ക് പോകും, പിന്നെ അതാണ് നിന്റെ വീട് നിന്റെ ലോകം., അമ്മായി വന്നു അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

 എന്തിനാ എന്റെ കുട്ടി വിഷമിക്കുന്നത്, നിനക്ക്  ഒരു കുറവും വരത്തില്ല, അവൻ നിന്നെ പൊന്നുപോലെ നോക്കും, അവന്റെ അമ്മയും നല്ല ഒരു സ്ത്രീയാണ്, ദൈവം ആയിട്ടാണ് മാധവിനെ നമുക്ക് തന്നത്,,, അച്ഛൻ അനുവിനെ ചേർത്തുപിടിച്ചു.

 അങ്ങനെ വിവാഹനിശ്ചയത്തിന് ഉള്ള മുഹൂർത്തം കുറിക്കപ്പെട്ടു.
 തുലാം മാസം പതിനേഴാം തീയതി കാലത്തെ ഒൻപതിനും 9 30-നും ഇടയ്ക്ക് മോതിരം മാറുവാൻ നല്ല മുഹൂർത്തം ആണെന്നു  അവരുടെ കുടുംബ ജ്യോത്സ്യൻ പറഞ്ഞത് എന്ന സുലോചന അറിയിച്ചു.

 എല്ലാവർക്കും ആ മുഹൂർത്തം സമ്മതമായിരുന്നു.

പക്ഷേ അന്ന് വർക്കിംഗ്‌ ഡേ ആയതിനാൽ ഒരുപാട് ആളുകൾക്ക് വരാൻ സാധിക്കില്ല, അതുകൊണ്ട് വിവാഹം ആർഭാടം ആയി വെയ്ക്കാം എന്നവർ തീരുമാനിച്ചു.

അനു ഹോസ്പിറ്റലിൽ എല്ലാവരോടും വിവാഹനിശ്ചയത്തിനു വരണം എന്ന് പറഞ്ഞു ക്ഷണക്കത്തു കൊടുത്തു.

എങ്കിലും ഡോക്ടർ കൃഷ്ണമേനോനും ഡോക്ടർ അശ്വിൻ, പ്രിയ ഡോക്ടർ സൂസൻ അങ്ങനെ കുറച്ചു ആളുകൾ മാത്രമെ എത്തു എന്ന് പറഞ്ഞു.

സുധിയുടെ മുൻപിൽ മാത്രം പോയപ്പോൾ അവൾക്ക് കാലുകൾ ഇടറി..

ഞാൻ വരാം അനുഗ്രഹ...അവൻ ലെറ്റർ മേടിച്ചു കൊണ്ട് പറഞ്ഞു.

മിത്ര.... മിത്രയുടെ നമ്പർ ഒന്ന് തരുമോ സാർ.. അവൾ ചോദിച്ചു.

അവൻ നമ്പർ പറഞ്ഞു കൊടുത്തു.

അവൾ വേഗം പുറത്തേക്ക് പോയി.

മിത്രയെ വിളിച്ചു അവൾ കാര്യങ്ങൾ ഒക്കെ സംസാരിച്ചു.

മിത്രയും അമ്മയും മുത്തശ്ശിയും എല്ലാവരും ഒരുമിച്ച് അനുവിനെ നിശ്ചയത്തിന് വരുമെന്ന് മിത്ര അവൾക്ക് വാക്കുകൊടുത്തു.

 ചേച്ചി എവിടുന്നാണ് ഡ്രസ്സ് എടുക്കണത് മിത്ര അവളോട്  ചോദിച്ചു.

ഞാൻ ഒന്നും തീരുമാനിച്ചില്ല കുട്ടി.. അവൾ പറഞ്ഞു.

മിത്ര ഓരോരോ ഡിസൈൻസ് അവൾക്ക് അയച്ചു കൊടുത്ത്.

മാധവും അമ്മയും അനുവിനെ ഡ്രസ്സ്‌ എടുക്കുവാൻ അവരുടെ ഒപ്പം വരുവാൻ കുറേ നിർബന്ധിച്ചു എങ്കിലും അവൾ പോയില്ല.

ഒരു ഫ്രണ്ടും ആയിട്ട് പോയ്കോളാം എന്നവൾ പറഞ്ഞു.

മിത്ര ഒരു ദിവസം ഹോസ്പിറ്റലിൽ വന്നപ്പോൾ അനു അന്ന് കുറച്ചു നേരത്തെ ഇറങ്ങാൻ തുടങ്ങുന്നതാണ് കണ്ടത്.

അവൾ അവൾക്ക് നിശ്ചയത്തിന് എടുക്കുവാൻ ഉള്ള ഡ്രെസ്സ് എടുക്കുവാൻ പോകുക ആണെന്ന് പറഞ്ഞു.

മിത്രയും കൂടെ അവളുടെ ഒപ്പം വരാം എന്ന് പറഞ്ഞു.

അനുവും ഒറ്റക്ക് പോകുവാൻ മടിച്ചു നിൽക്കുക ആയിരുന്നു.

മിത്ര ഇപ്പോൾ വരാം എന്ന് പറഞ്ഞു അകത്തേക്ക് പോയി.

ഏട്ടനോട് യാത്ര പറഞ്ഞിട്ട് അവൾ അനുവിനൊപ്പം പോയി.

രണ്ടാളും കൂടി ഷോപ്പിംഗ് കഴിഞ്ഞു തിരികെ വീട്ടിലേക്ക് പോയി.

അങ്ങനെ നിശ്ചയദിവസം വന്നെത്തി.

നാളെ ആണ് നിശ്ചയം.

അനു ഇന്നും ഹോസ്പിറ്റലിൽ പോകുവാണോ...? രാവിലെ ഹോസ്പിറ്റലിലേക്ക് പോകുവാൻ റെഡിയായ അനുവിനെ നോക്കി അമ്മ ചോദിച്ചു.

 ഇന്ന് പോകണം എല്ലാവരോടും ഒന്നുകൂടി നിശ്ചയത്തിന്റെ കാര്യം ഓർമ്മിപ്പിക്കണം. പിന്നെ തയ്ക്കാൻ കൊടുത്ത ബ്ലൗസും മേടിക്കണം. അതും പറഞ്ഞനു  ഇറങ്ങി.

നാളെ മാധവ് അണിയിക്കുന്ന മോതിരം തന്റെ വിരലിൽ.....

പിന്നെ താൻ മറ്റൊരാളുടെ ആകും. അവൾ ഓർത്തു...

അന്ന് ഓ പി പെട്ടന്ന് കഴിഞ്ഞു.

അനു ഒന്നുകൂടി സുധിയെ ഒഴികെ എല്ലാവരെയും ക്ഷണിച്ചിട്ട് തിരികെ വീട്ടിലേക്ക് പോകുവാൻ തയ്യാറായി.

അവൾ വെളിയിൽ വന്നപ്പോൾ സുധിയുടെ കാറിൽ എന്തൊക്കെയോ കുറെ പായ്ക്കറ്റുകൾ സെക്യൂരിറ്റിയും വേറൊരാളും കൂടി കയറ്റുന്നത് കണ്ടു

 ഓൺലൈനിലൂടെ എന്തൊക്കെയോ ബുക്ക് ചെയ്തതാണ് എന്ന് അവൾക്ക് തോന്നി

 സുധിയെ അവിടെയെല്ലാം  അവൾ തിരഞ്ഞെങ്കിലും  കണ്ടില്ല.


 അവൾ ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി  നടന്നു.

സുധിയുടെ കാർ പതിയെ വരുന്നത് അവൾ കണ്ടു.
 അവളുടെ അടുത്തെത്തിയതും കാർ  നിന്നു.

 അനുഗ്രഹ ഇയാള് കയറുന്നോ...  ജംഗ്ഷനിൽ ഇറക്കാം... സുധി കാറിന്റെ ഗ്ലാസ് താഴ്ത്തി കൊണ്ട് ചോദിച്ചു.

പെട്ടന്ന് ഒരു ഇടി മുഴങ്ങി...

തുലാമഴ തുടങ്ങുവാണല്ലേ... ഹോസ്പിറ്റലിൽ നിന്നും മരുന്നു മേടിച്ചു കൊണ്ട് പോകുന്ന രണ്ട് ആളുകൾ അതും പറഞ്ഞു വേഗത്തിൽ നടന്നത് അവൾ കണ്ടു.

മഴ ചന്നം പിന്നം പെയ്യുവാൻ തുടങ്ങി,

 അനുഗ്രഹ കയറിക്കോളൂ നല്ല മഴയ്ക്ക്  ആണെന്ന് തോന്നുന്നു അവൻ  ഫ്രണ്ട് ഡോർ തുറന്നു കൊണ്ട് അവളെ നോക്കി.

 സാർ ഞാൻ ബാക്കിൽ കയറി കൊള്ളാം അവൾ പറഞ്ഞു.

 അവിടെ എല്ലാം കുറച്ച് പാക്കറ്റുകളാണ് എടോ താൻ ഫ്രണ്ടിൽ കയറിക്കോ,,,, സുധി പറഞ്ഞതു മനസ്സില്ലാ മനസ്സോടെ അവൾ അവന്റെ ഒപ്പം മുൻപിൽ  കയറി.

 സാർ ആ  ഷോപ്പിൽ ഒന്ന് വണ്ടി നിർത്തുമോ... ഒരു ടൈലറിംഗ് ഷോപ്പിന്റെ  മുൻപിൽ എത്തിയപ്പോൾ അവൾ  അവനോട് ചോദിച്ചു.

അവൻ വണ്ടി ഒതുക്കി നിർത്തിയതും അവൾ വേഗം ആ കടയിലേക്ക് കയറി.

പത്തുമിനിറ്റ് കഴിഞ്ഞതും അവൾ ഇറങ്ങി വന്നു,

അപ്പോളേക്കും മഴ തുടങ്ങിയിരുന്നു.

അവളുടെ ദേഹത്തെല്ലാം മഴത്തുള്ളികൾ വീണു.

അവൾ ഓടി വന്നു കാറിൽ കയറി.

നല്ല മഴ അല്ലേ... അവൻ അവളെ നോക്കി.

നല്ല ഇടിയും ഉണ്ട്... അവൾ പറഞ്ഞു.

നളെ... നാളെ... സാർ വരില്ലേ... വണ്ടി കുറച്ചു ദൂരം മുൻപോട്ട് പോയതിനു ശേഷം അവൾ അവനെ നോക്കി.

പെട്ടന്ന് അവൻ ഒരു മറുപടി കൊടുത്തില്ല.

അവൾക്ക് ആകെ വിഷമം ആയി.

വരാം... അനു... അവൻ തെല്ലിട കഴിഞ്ഞു അവൻ പറഞ്ഞു.

മിത്ര വരണം എന്ന് പറഞ്ഞു ഇരിക്കുന്നു.. അവൻ വീണ്ടും പറഞ്ഞു.

അനുഗ്രഹക്ക് നല്ലത് വരട്ടെ.. ഞാൻ എന്നും പ്രാർത്ഥിക്കും.... അവൻ അതു പറയുകയും അവൾ പൊട്ടിക്കരഞ്ഞു പോയി..

സുധി പെട്ടന്ന് വണ്ടി ഒതുക്കി നിർത്തി.

അനു... അനു.. എന്താ.. ഇത്.. അവൻ അവളുടെ ചുമലിൽ പിടിച്ചു.

പെട്ടന്ന് അവൾ അവന്റെ കൈകൾ രണ്ടും കൂട്ടി പിടിച്ചു...

എത്ര ശ്രമിച്ചിട്ടും അവൾക്ക് കരച്ചിൽ അടക്കാൻ kഅഴിഞ്ഞില്ല.

അനു... ഇയാൾ നല്ല കുട്ടിയാണ്... എനിക്ക്... എപ്പോളോ... തന്നെ.... അവന്റെ വാക്കുകൾ മുറിഞ്ഞു..

എന്നോട് ഒന്ന് പറയാമായിരുന്നില്ലേ... ഒരു തവണ.... പറഞ്ഞിരുന്നു എങ്കിൽ.. അനുവിന്റെ കണ്ണീർ അവന്റെ കൈകളിൽ പെയ്തിറങ്ങി..

ഞാൻ എത്ര വട്ടം ആഗ്രഹിച്ചിരുന്നു എന്നറിയുമോ... അവൾ തേങ്ങി.

സാരമില്ല... പോട്ടെ.... മാധവ്... ഇയാൾക്ക് നന്നായി ചേരും, അയാൾ നല്ല പയ്യൻ ആണ്. സുധി ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

തന്റെ അച്ഛനും അമ്മയും ഒക്കെ ഒരുപാട് പ്രതീക്ഷിക്കണത് അല്ലേ തന്റെ വിവാഹം. അവരെ ആരെയും വിഷമിപ്പിച്ചുകൊണ്ട് ഒരു ജീവിതം നമ്മൾക്ക് വേണ്ട... സുധി അവളോട് പറഞ്ഞു.

അവളും തല കുലുക്കി. സുധി പറഞ്ഞത് വളരെ ശരിയാണ്. അച്ഛനും അമ്മയും അമ്മാവനും എല്ലാവരും ഒരുപാട് പ്രതീക്ഷയിലാണ്. എല്ലാവരുടെയും മുൻപിൽ തന്റെ അച്ഛന്റെ തല കുനിച്ച് നിൽക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയില്ല.

 എങ്കിലും അവർക്ക് രണ്ടാൾക്കും തോന്നി, തങ്ങളുടെ മനസ്സിലുള്ളത് പരസ്പരം പങ്കുവെച്ച് ല്ലോ.

 ഇത്രയും ദിവസം വലിയൊരു ഭാരം കൊണ്ടാണ് താൻ നടന്നതെന്ന് സുധി ഓർത്തു.

സുധി പതിയെ അവന്റെ കൈകൾ പിൻവലിച്ചു.

അനു താൻ കണ്ണുനീർ തുടയ്ക്ക്...അവൻ പറഞ്ഞു.

അവൾ പതിയെ പതിയെ സാഹചര്യത്തിലേക്ക് പൊരുത്തപ്പെട്ടു.

മാധവ് മാത്രം മതി ഇനി ഇയാളുടെ മനസിൽ.... വേറെ.. വേറെ ഒരു ചിന്തയും വേണ്ട...
ഇറങ്ങാൻ സമയം സുധി അവളോട് പറഞ്ഞു.

അവൾ അതിനു മറുപടി പറയാതെ വേഗം നടന്നു പോയി.

വീട്ടിലേക്ക് നടക്കുന്നതിനു ഇടയിൽ അനുവിന്റെ ഫോണിലേക്ക് മാധവ് വിളിച്ചു.

ഹായ്... എവിടെത്തി.. അവൻ ചോദിച്ചു.

ഞാൻ വീട്ടിലേക്ക് പോകുവാ... അവൾ പറഞ്ഞു..

എടോ... ഞാൻ ആകെ ത്രില്ലിൽ ആണ്.
നാളെ രാവിലെ 9.30നു ശേഷം താൻ ഈ മാധവിന്റെ പെണ്ണാണ് കേട്ടോ....

മാധവിന്റെ ആഹ്ലാദത്തോടെ ഉള്ള വാക്കുകൾ അവൾ  കേട്ടു...
രചന: Ullas Os
തുടർന്നു വായിക്കൂ....

Part 9:       CLICK HERE
To Top