രാവിലെ എഴുന്നേൽക്കുമ്പോൾ കുറച്ചു നേരം അവിടെ തന്നെ കിടന്നു.. ഇന്ന് കോളേജിൽ ജോയിൻ ചെയ്യേണ്ട ദിവസം ആണ്. പുതിയ അന്തരീക്ഷം, കുട്ടികൾ, ഇത്തിരി ടെൻഷൻ ഇല്ലാതില്ല.. ഞാൻ ഒരു ടീച്ചർ ആയിരിക്കുന്നു.
വേഗം കുളിച്ചിറങ്ങി അടുക്കളയിൽ കുറച്ചു നേരം അമ്മയോടൊപ്പം കൂടി.. ചായ എടുത്തു.. രാവിലത്തെ പണികൾ ഒതുക്കാൻ അമ്മയെ സഹായിച്ചു.. അച്ഛനും എനിക്കും നിഖിലേക്കും എല്ലാം പോകാൻ ഉള്ളതാണ്. പണികൾ എല്ലാം കഴിഞ്ഞു വേഗം ഒരുങ്ങി . ഒരു കോട്ടൻ സാരിയാണ് ഉടുത്തത്.. ആദ്യ ദിവസം അല്ലെ അമ്മ പുതിയത് തന്നെ ഉടുക്കാൻ പറഞ്ഞു..
മുത്തശ്ശിയെയും ചെന്നു കണ്ടു യാത്ര പറഞ്ഞു ഇറങ്ങി.
വഴിയിൽ ഉമ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
ടീച്ചർ അങ്ങു തകർത്തല്ലോ? അവൾ കൈ വിരലുകൾ ചേർത്തു കാണിച്ചു പറഞ്ഞു.
സാരി ഉടുത്തത് നന്നായി.. അല്ലെങ്കിൽ കോളേജ് പിള്ളേര് ആണ്.. ടീച്ചർ ആണെന്ന് വിചാരിക്കില്ല.. നിന്നെ കണ്ടാൽ ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല..
നീ രാവിലെ തുടങ്ങിയോ ഉമേ?
പറഞ്ഞന്നെ ഉള്ളു..
മ്മ്..
നിന്റെ ആങ്ങള നാളെ പോകുവല്ലേ?
നീ അറിഞ്ഞ ശേഷം അല്ലെ നാത്തൂനേ ഞാൻ അറിയുന്നെ.. പിന്നെ ഇപോ എന്താ ഒരു ചോദ്യം.
ഒന്നും ഇല്ല.. അടുത്ത പ്രാവശ്യം വരുമ്പോൾ വീട്ടിൽ കാര്യം അവതരിപ്പിക്കാം എന്നു പറഞ്ഞു.
ആഹാ... അപ്പൊ സദ്യയ്ക്ക് കോളായല്ലോ?
പക്ഷെ അതിനു മുൻപ് നിന്റേത് നടക്കണം എന്നുണ്ട് ഉണ്ണിയേട്ടനു..
അഖിലയുടെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി.
അതിനിപ്പോ നിർബന്ധം ഒന്നും ഇല്ലലോ? ഞങ്ങൾ ഒരു വീട്ടിൽ ഒന്നും അല്ലാലോ.. പിന്നെന്താ..
മ്മ്.. ഉണ്ണിയേട്ടൻ കേൾക്കേണ്ട.. വീട് രണ്ടു ആയാലും ആള് നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.. ഒറ്റ മോൻ ആയതു കൊണ്ടും നീ ആണ് എന്നും കൂടിപ്പിറപ്പ്.. ആദ്യം കണ്ട കുഞ്ഞനുജത്തി.
അറിയാഞ്ഞിട്ടല്ല ഉമേ.... ഇപ്പോഴേ പറഞ്ഞു നീ എന്റെ ശ്വാസം എടുക്കല്ലേ.. സമയം ഉണ്ടല്ലോ..
റോയിച്ചൻ വിളിച്ചോ നിന്നെ..
ഉമയുടെ ചോദ്യം അഖിലായിൽ ഒരു ഞെട്ടൽ ഉണ്ടാക്കി.
എന്റെ നമ്പർ അറിയില്ല..
വിക്കി വിക്കി ആണ് പറഞ്ഞത്.
എന്റെ അഖിലേ.. നീ എന്തിനാ അതിനിങ്ങനെ ടെന്ഷന് ആകുന്നേ.. ഞാൻ ചോദിച്ചെന്നെ ഉള്ളു.. ഇങ്ങനെ ആയാൽ നീ എങ്ങനെ പോയി കോളേജിൽ ക്ലാസ് എടുക്കും.
അറിയില്ല ഉമേ.. സ്നേഹം ആരോടും പറഞ്ഞിട്ടല്ല വരുന്നത്. അത് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി ആണ്.. അതിന്റെ പകപ്പിൽ ആണ് ഞാൻ.. നെഞ്ചോട് എത്രമേൽ ആഴത്തിൽ പതിയുന്നോ അതിനോളം വേദന ഉണ്ടാകും പറിച്ചെടുക്കുമ്പോൾ..
അതിനു ആര് പറിച്ചെടുക്കും എന്നാ..
ഒരു പേടി ഉണ്ട് ഉമേ.. മനസിന് ഒരു ബലക്കുറവ്...
നീ ആവശ്യം ഇല്ലാതെ ഓരോന്ന് ചിന്തിച്ചു കൂട്ടുന്ന കൊണ്ടാണ്.. ഒന്നും വരില്ല.
വേഗം നടക്കു സ്റ്റോപ് എത്താറായി ഇപ്പോൾ വരും ബസ്.
ഉമ അവളുടെ കയ്യിൽ പിടിച്ചു വേഗത്തിൽ നടന്നു.
സ്റ്റോപ്പിൽ കയാറുമ്പോഴേ കണ്ടു റോയിച്ചൻ ഒരു വശത്തു നിൽക്കുന്നു.. തോളിൽ ഒരു ബാഗും ഉണ്ട്..
ആ... മിക്കവാറും ഇവിടെ രാവിലെ ഒരു സർവേ കല്ല് സ്ഥാപിക്കപ്പെടും..
ഉമ ആണ്.
അഖില അവളെ നോക്കി പേടിപ്പിച്ചു.
അവൾ പിന്നിലേക്ക് നീങ്ങി നിന്ന്. കുറച്ചു ആളുകൾ ഉണ്ടായിരുന്നു സ്റ്റോപ്പിൽ..
റോയ് പതിയെ അവളുടെ പിന്നിലേക്കായി ചേർന്നു നിന്നു.
ആദ്യ ദിവസം അല്ലെ.. ഒരു ഓൾ ദി ബെസ്റ്റ് പറയാൻ കാത്തു നിന്നതാ..
അവൾ ഒന്ന് നോക്കി ചിരിച്ചു.
ഒരു കടലാസ് കയ്യിലേക്ക് വെച്ചു കൊടുത്തു.
അപ്പോഴേക്കും ബസ്സ് വന്നു.. അവനെ ഒന്ന് നോക്കി അവളു കയറി.. റോയ് ബാക്ക് ഡോർ വഴി കയറി.
കുറച്ചു നേരത്തെ യാത്ര..
സ്റ്റോപ്പ് എത്തി ഇറങ്ങുമ്പോൾ ഉമ റോയിച്ചനെ വിളിച്ചു.
ഇതുവരേ വണ്ടി വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങി ഇല്ലേ റോയ്ച്ചാ..
റോയ് ചിരിച്ചു.
ഉണ്ണിയോട് പറയണോ നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങാൻ.. റോയിച്ചൻ ചോദിച്ചു.
ഇങ്ങേരുടെ വായിൽ നാക്ക് ഒക്കെ ഉണ്ടായിരുന്നോടി..
ഉമാ അഖിലയെ തട്ടി ചോദിച്ചു.
അഖില ചിരിച്ചു കൊണ്ട് പറഞ്ഞു.. ഒന്ന് മിണ്ടാതെ ഇരി ഉമേ..
അല്ല നീ എന്താ ഇവിടെ ഇറങ്ങിയെ..
സ്കൂൾ രണ്ടു സ്റ്റോപ് അപ്പുറം ആണല്ലോ..
റോയ് ചോദിച്ചു.
ഒന്നും ഇല്ല ആദ്യ ദിവസം അല്ലെ ഇവളെ ഇവിടെ ആക്കിയിട്ട് പോകാം എന്ന് വെച്ചു.
അതിനെന്താ ഇയാൾ ഒന്നാം ക്ലസിൽ ചേർക്കാൻ പോകുവാണോ?
ആ... അതൊക്കെ റോയിച്ചന് വഴിയേ മനസിലാകും..
എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വേഗം പറഞ്ഞിട്ട് വാടി..
അതും പറഞ്ഞു ഉമ നടന്നു.
വൈകിട്ട് കാത്തു നിക്കോ?
നിക്കണോ?
നിന്നാൽ മറുപടി തരാം.. കയ്യിലെ കടലാസ് ഉയർത്തി അവൾ പറഞ്ഞു.
എന്നാൽ നിക്കാം.
അവൾ തലയാട്ടി തിരിഞ്ഞു നടന്നു.
HOD യെ കണ്ടു ഡിപാർട്മെന്റിൽ കയറി.. ഉമ തിരിച്ചു പോയി.
എല്ലാവരെയും പരിചയപ്പെട്ടു.
വേഗം ബാഗ് തുറന്നു കടലാസ് തുറന്നു.
" ഇനിയൊരു ജന്മം ഉണ്ടെങ്കിൽ ആരായി ജനിക്കണം എന്നു ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളു എനിക്ക്..
റോയ്..!
അഖില പ്രണയിക്കുന്ന റോയ്.
ഒരുപാട് ആളുകൾ സ്നേഹിക്കാൻ ചുറ്റും ഉണ്ടെങ്കിലും നിന്നെ പോലെ എന്നെ സ്നേഹിക്കാൻ നിനക്ക് മാത്രമേ കഴിയൂ എന്നാണ് എന്റെ വിശ്വാസം .. എന്റെ പൂമ്പാറ്റ പെണ്ണിന്..
ഇന്നും നിറം മങ്ങാതെ സൂക്ഷിക്കുന്ന ആ ക്രിസ്റ്റമാസ്കാല ഓർമകൾക്ക് ജീവൻ വച്ചിരിക്കുന്നു.. ആ മുഖംമൂടി ഇന്നും ഞാൻ സൂക്ഷിക്കുന്നു എന്റെ ആദ്യ ചുംബന ഓർമയ്ക്ക്..
നിനക്കായി ഞാൻ സൃഷ്ടിച്ച സാമ്ര്യാജ്യത്തിന് ചുവരുകൾ ഇല്ല.. മതിലുകൾ ഇല്ല.. അതിരെതും ഇല്ല.. നിനക്ക് മാത്രം സ്വന്തം ആക്കാൻ പ്രണയത്തിന്റെ നാമ്പുകൾ വിരിയിയ്ക്കാൻ ഉഴുതു മറിചിരിക്കുകയാണ് എന്റെ ഹൃദയത്തെ..
വരൂ സഖീ... എന്റെ ഹൃദയത്തിന്റെ കാവൽക്കാരി ആയി.. എന്റെ പ്രണയത്തിന്റെ രാജ്ഞി ആയി... "
അഖിലയുടെ മനസ്സ് ഒന്ന് കുളിർത്തു.
ഏറ്റവും മനോഹരമായതിനെ നിറഞ്ഞ മനസോടെ ആണെന്നിക്ക് തരുന്നത് നിന്നോടുള്ള പ്രണയം നിറഞ്ഞു വീർപ്പു മുട്ടുന്ന എന്റെ ഹൃദയം നിനക്ക് സമ്മാനിച്ചു കൊണ്ട് സ്വീകരിക്കുന്നു.. നിന്നെയും നിന്റെ പ്രണയത്തെയും..
എഴുതി അവൾ അത് മടക്കി ബാഗിലേക്ക് തന്നെ വെച്ചു.
ആദ്യ പീരിയഡ് ക്ലാസ് ഇല്ല.. രണ്ടാമത്തെ അവർ സെക്കന്റ് ഇയർ നു ഉണ്ട് അങ്ങോട്ടേക്ക് പോകാൻ ആണ് പറഞ്ഞിരിക്കുന്നത്.
പെട്ടെന്ന് ഡിപാർട്മെന്റിലേക്ക് കയറി വന്ന ഒരു ടീച്ചർ അടുത്തേക്ക് വന്നു ചോദിച്ചു.
അഖില??..
അതേ..
ദേ.. സാർ വിളിക്കുന്നു..
വതിൽക്കലേക്ക് ചൂണ്ടി ആണ് പറഞ്ഞത്.
അങ്ങോട്ടേക്ക് നോക്കി.
സുമുഖൻ ആയ ചെറുപ്പക്കാരൻ നിൽക്കുന്നു.
ഞാൻ സംശയത്തോടെ എഴുന്നേറ്റു.
കറുത്ത ഫ്രെയിം ഉള്ള കണ്ണട വെച്ച ഒത്ത ഉയരവും വണ്ണവും.. വെട്ടിയൊതുക്കി വെച്ച താടി.. മുഖത്തു ഒരു തിളക്കം ഉണ്ട്.
എനിക്ക് ആണേൽ പരിചയവും ഇല്ല.
.അടുത്തേക്ക് നടന്നു ചെന്നു.
അഖില..
അതേ.
ഞാൻ ശരത്ചന്ദ്രൻ. കെമിസ്ട്രിയിലെ അസിസ്റ്റന്റ് പ്രൊഫസ്സർ ആണ്. ഉണ്ണി എന്റെ ക്ലാസ്മേറ്റ് ആണ്.
അപ്പോൾ ഓർത്തു ഏട്ടൻ പറഞ്ഞിരുന്നു. കെമിസ്ട്രിയിൽ പരിച്ചയാക്കാരൻ ഉണ്ടെന്ന്.
ആ ഏട്ടൻ പറഞ്ഞിരുന്നു.
ഇന്ന് വരും എന്ന് അവൻ ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു.. ഒന്ന് കാണാൻ പറഞ്ഞിരുന്നു.
ഞാൻ ഒന്ന് ചിരിച്ചു.
പോകട്ടെ.. ഈ ഹവർ ക്ലാസ്സ് ഉണ്ടെനിക്ക്..
ശരി.
ഞാൻ തലയാട്ടി
അയാൾ പോയി കഴിഞ്ഞാണ് ഓർത്തത് സംസാരിച്ചപ്പോൾ ഒന്ന് ചിരിച്ചു കൂടി ഇല്ല.. ഒരു ഗൗരവം മാത്രം.. പക്ഷെ മുഖം പ്രസന്നം ആയിരുന്നു.
തിരിഞ്ഞു വന്നു സീറ്റിൽ ഇരുന്നു.. ബുക് എടുത്തു നോക്കി..
പിന്നെ ആദ്യ ദിവസം കുഴപ്പം ഇല്ലാതെ പോയി.. മൂന്ന് ക്ലാസ് ഉണ്ടായിരുന്നു.
വൈകിട്ട് കോളേജ് വിട്ടപ്പോൾ മെല്ലെ ബാഗും എടുത്തു ഇറങ്ങി.. കുട്ടികൾ നാലുപാടും ഉണ്ട്.. അതിനിടയിൽ കൂടി നടന്നു.. പിറകിൽ ഒരു വണ്ടിയുടെ ഹോൺ കേട്ടു വഴി ഒതുങ്ങി നിന്നു.. സാവധാനത്തിൽ ആ വണ്ടി നീങ്ങി അടുത്തേക്ക് വന്നു.. ഡ്രൈവിംഗ് സീറ്റിൽ ശരത് സാർ..
ഒന്ന് നോക്കി ചിരിച്ചു. തിരിച്ചു ചിരിച്ചില്ല.. ഒരു നോട്ടം മാത്രം.
വേഗം തല കുനിച്ചു മുന്നോട്ടു നടന്നു.
എനിക്കായി കാത്തു നിൽക്കുന്ന എന്റെ അക്ഷരങ്ങളുടെ അവകാശിയുടെ അടുത്തേക്ക്...
(തുടരും)
ലൈക്ക് ചെയ്ത അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ കൂട്ടുകാരെ...
രചന: ഋതു