കാവ്യം, ഭാഗം 7

Valappottukal
കാവ്യം, ഭാഗം 7



രചന: Ullas Os
സുധി തിരികെ വീട്ടിൽ എത്തിയപ്പോൾ മിത്ര ആരെയോ ഫോണിൽ വിളിച്ചു കൊണ്ട് ഇരിക്കുക ആണ്..

ആഹ് ഏട്ടാ.... ഇന്ന് നേരത്തെ ആണോ... അവൾ കസേരയിൽ നിന്നു എഴുനേറ്റു കൊണ്ട് ചോദിച്ചു.

മ്... കുറച്ചു.. അവൻ അലസമായി പറഞ്ഞുകൊണ്ട് മുകളിലെ നിലയിലേക്ക് കയറി പോയി.

സാധാരണ അവൻ ഭക്ഷണം കഴിക്കുവാനായി ഇറങ്ങി വരണത് ആണ്, അവനെ കാണാതായപ്പോൾ മിത്ര അവന്റെ റൂമിലേക്ക് കയറി പോയി.

അവൾ നോക്കിയപ്പോൾ സുധി വെറുതെ കട്ടിലിൽ കിടക്കുക ആണ്..

കറങ്ങുന്  ഫാനിലേക്ക് ആണ് അവന്റെ കണ്ണ്..

ഏട്ടാ.... അവൾ വിളിച്ചു.

എന്താ മിത്തു.. അവൻ എഴുനേറ്റു.

ഏട്ടൻ എന്തെ ഊണ് കഴിക്കാൻ വരാത്തത്. അവൾ ചോദിച്ചു.

ചെറിയ തലവേദന... അതുകൊണ്ട് കിടന്നതാണ്... നീ വാ..

അവൻ മിത്രയും ആയിട്ട് ഭക്ഷണം കഴിക്കുവാനായി പോയി.

ഭക്ഷണം കഴിച്ചിട്ട് അവൻ വെറുതെ ടി വി ഓൺ ചെയ്തു.

അവൻ അതൊന്നും കാണുക അല്ല എന്ന് മിത്രക്ക് മനസിലായി.

ഏട്ടനിന്നു എന്തോ പറ്റി.. അവൾക്കു ഉറപ്പുണ്ട്.

വല്ലാത്ത തലവേദന... ഒന്ന് കിടക്കട്ടെ.. അവൻ സെറ്റിയിൽ നിന്നു എഴുനേറ്റു തന്റെ റൂമിലേക്ക് പോയി.

അനുഗ്രഹയോട് താൻ അധികസ്വന്തത്ര്യം എടുത്തോ.. അവൻ ആലോചിച്ചു..

താൻ ഇന്ന് കാർ നിർത്തിയപ്പോൾ അവൾ അതിൽ കയറാതെ പോയത് അതുകൊണ്ട് ആണോ...

അവൾ എല്ലാവരെയും പോലെ തന്റെ ഹോസ്പിറ്റലിലെ ഒരു ഡോക്ടർ.... മറ്റേതു സ്റ്റാഫിനെയും പോലെ ആണ് അവളും..

വേറെ ആരോടും തോന്നാത്ത ഒരു സോഫ്റ്റ്‌ കോർണർ അവളോട് എന്തിനു... അവൻ ആകെ അസ്വസ്ഥൻ ആയി.

ഇന്നു അവൾ കാറിൽ കയറാതെ പോയപ്പോൾ തന്റെ മനസിൽ ആകെ ഒരു വല്ലാഴിക അവനു അനുഭവപെട്ടു.

അവളുടെ മുൻപിൽ താൻ ചെറുതായത് പോലെ..

ഓഹ്.... പോകാൻ പറ... എത്ര എത്ര പെണ്ണുങ്ങളെ കണ്ടിരിക്കുന്നു... എന്നിട്ടും ഇവളോട് എന്താ.... അവൻ കട്ടിലിൽ നിന്നെഴുന്നേറ്റു....

കുറച്ചു സമയം കണ്ണുകൾ അടച്ചിരുന്നു...

എന്നിട്ട് അവൻ വാഷ്‌റൂമിൽ പോയി ഫ്രഷ് ആയി വന്നു.

മിത്ര മുറ്റത്തെ കിളിക്കൂട്ടിൽ എന്തൊക്കെയോ ചെയ്തു കൊണ്ട് ഇരിക്കുന്നു.

അവൻ പതിയെ അവിടേക്ക് ചെന്നു.

തലവേദന കുറഞ്ഞോ ഏട്ടാ... അവൾ ഏട്ടനെ നോക്കി..

മ്.. കുറഞ്ഞു.. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

രണ്ട് പേരും കൂടി കുറേ നട്ടുവർത്തമാനം ഒക്കെ പറഞ്ഞു. പിന്നീട് അവരുടെ ചർച്ച ആഗോളതരത്തിലേക്ക് വ്യാപിച്ചു.

നിങ്ങൾ രണ്ടാളും എന്തെടുക്കുകയാ അവിടെ... അമ്മ വന്നപ്പോൾ മക്കൾ രണ്ടുപേരും കൂടി ചിരിച്ചു.

അങ്ങനെ ആ ദിവസവും കടന്നു പോയി.

അനുവിന്റെ ഫോണിൽ അന്ന് രാത്രിയിലും മാധവും അമ്മയും വിളിച്ചു...

അവൾക്ക് അവരുടെ ശബ്ദം അലോസരപ്പെടുത്തി...

അനു.... ഐ മിസ് യൂ... രാത്രിയിൽ അനുവിന്റെ ഫോണിലേക്ക് മാധവിന്റെ മെസേജ് വന്നു..

അവൾ ഫോൺ എടുത്തു സൈലന്റ് മോഡിലിട്ടു.

സുധിയുടെ കാറിൽ കയറാതെ പോന്നത് കൊണ്ട് അവൾക്ക് അവളുടെ മനസ്സിൽ ആകെ ഒരു നീറ്റൽ ആയിരുന്നു.

അവനോട് കാറിൽ കയറണില്ല എന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം..... അതോർത്തപ്പോൾ അവൾക്ക് കണ്ണു നിറഞ്ഞു.

വെറുതെ..... എന്തിനാണ്.....

വീണ്ടും അവളുടെ ഫോണിലേക്ക് മെസ്സേജ് വന്നു കൊണ്ടിരിക്കുന്നു.

എല്ലാം മാധവ് ആണ്.

ഇയാൾ ആയിരിക്കും തന്റെ ഭാവി വരൻ... തന്നെ ജീവന് തുല്യം സ്നേഹിക്കുമായിരിക്കും ഇയാൾ.. ഇയാളുടെ മക്കളെ ആയിരിക്കും താൻ പെറ്റുവളർത്തുന്നത്....

എങ്കിലും... എങ്കിലും...

തന്നിലെ കൗമാരകാരിയുടെ മനസ്സിൽ എപ്പോളും വർണ്ണങ്ങളോടും, മഞ്ചാടി കുരുവിനോടും, വളപൊട്ടുകളോടും ഒക്കെ ആയിരുന്നു പ്രണയം..

എങ്കിലും ഏതൊരു പെൺകുട്ടിയെയും പോലെ അവൾക്കും പ്രണയം എന്ന വികാരം തോന്നിയിട്ടുണ്ട്..

ഇടക്ക് പെയ്യുന്ന ഇടവപ്പാതിയും,  വൃശ്ചിക മാസത്തിലെ മരംകോച്ചുന്ന തണുപ്പും, മുറ്റത്തു വിരിയുന്ന നന്തിയാർവട്ടവും,...... എല്ലാത്തിനോടും അവൾക്ക് പ്രണയം ആയിരുന്നു...

ഭഗവതി കാവിലെ അമ്പലത്തിൽ ഉത്സവത്തിന് പോകുമ്പോൾ താൻ കാണുന്ന കഴുകൻ കണ്ണുകൾ... അമ്മയുടെ ഭയത്തോട് കൂടി ഉള്ള നിർദ്ദേശം.... ഓരോരോ പത്രവാർത്തകൾ... എല്ലാം കാണുമ്പോൾ അവൾക്കു പ്രണയം കാമത്തിന് വഴി മാറിയതായി തോന്നി.

പിന്നീട് താൻ അസൽ ഒരു പഠിത്തക്കാരിയായി മാറി..

ഡോക്ടർ അനുഗ്രഹ ആയി...

ഈ കാലത്തിനോടിടക്ക് തന്റെ മനസ്സിൽ വീണ്ടും ഒരു പ്രണയം തോന്നിയത് സുധിയോട് ആണ്.

അമ്പലമുറ്റത് വെച്ചു ആണ് താൻ ആദ്യമായി സുധിയെ കണ്ടത്..

കള്ള കണ്ണന്റെ മുൻപിൽ താൻ കണ്ണടച്ച് നിൽക്കുക ആണ്...

പെട്ടന്ന് ഒരാൾ തന്റെ മുൻപിലേക്ക് വന്നതായി തോന്നി..

നോക്കിയപ്പോൾ കസവു കര മുണ്ട് ഉടുത്തു മേൽമുണ്ട് പുതച്ചു ഒരു ചെറുപ്പക്കാരൻ..

കൂടെ ഒരു പെൺകുട്ടിയും...

പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല...

പുറത്തിറങ്ങി കഴിഞ്ഞാണ് കോലാഹലം ഒക്കെ നടന്നത്.

അയാളുടെ വണ്ടി, അയാൾക്ക് വിലപ്പെട്ട സമയം... അതെല്ലാം താൻ കവർന്നെടുത്തു...

തലചുറ്റിയതു മാത്രം ഓർമ ഒള്ളു... പെട്ടന്ന് മുഖത്തു വീണ വെള്ളത്തുള്ളികൾ.. കണ്ണു തുറന്നപ്പോൾ അയാളുടെ കരവലയത്തിൽ ആണ്..

അയാളുടെ നെഞ്ചിലെ നനുത്ത രോമങ്ങൾ പോലും അവളുടെ കവിളിൽ ഉമ്മ വെച്ചു പോയി...

പെട്ടന്ന് പിന്നോട്ട് മാറിയതും.. അവർ ഹോസ്പിറ്റലിൽ കൊണ്ടുപോയതും, അയാൾ തിരക്കിട്ടു പോയി ഡ്രസ്സ്‌ മാറി പോയതും.... അപ്പോൾ ഒന്നും താൻ അറിഞ്ഞില്ല... ഇത് അവരുടെ ഹോസ്പിറ്റൽ ആണെന്ന്..

പിന്നീട് എം ഡി യുടെ മുറിയിൽ വെച്ച് അയാളെ വീണ്ടും കണ്ടപ്പോൾ തന്റെ ആത്മാവിൽ ഉണ്ടായ ഒരു ത്രസിപ്പ്...

ഡോക്ടർ പ്രിയയുടെ വിവാഹത്തിന് പോയപ്പോൾ താൻ പതിവില്ലാതെ സുന്ദരി ആയി ഒരുങ്ങിയത് ഇയാളെ കാണിക്കുവാൻ ആയിരുന്നോ...

രാത്രിയിൽ ഹോസ്പിറ്റലിൽ നിന്ന് തന്നെ വീട്ടിൽ കൊണ്ട് ചെന്നു വിടാം എന്ന് പറഞ്ഞപ്പോൾ തന്റെ മനസ് തരളിതമായത് അവൾ ഓർത്തു..

അന്ന് ആ നശിച്ച രാത്രിയിൽ....

എങ്കിലും തന്നെ ചേർത്തുപിടിച്ചു കൊണ്ട് തന്റെ കണ്ണീർ ഒപ്പിക്കൊണ്ട് തന്നെ ആശ്വസിപ്പിച്ചപ്പോൾ, ഇയാൾ തന്റെ ആരോ ആണെന്ന് ഓർത്തു.

തന്റെ പ്രാണൻ ആയത് പോലെ തോന്നി..

ഒടുവിൽ... എല്ലാ... ഇങ്ങനെ ആയി മാറി...

അവളുടെ തേങ്ങൽ മാത്രം ആണ് ഇപ്പോൾ ആ മുറിയിൽ അവശേഷിച്ചത്..

അടുത്ത ദിവസം അവൾ ഡോക്ടർ പ്രിയയുടെ അടുത്തേക്ക് ചെന്നു.

തന്റെ വിവാഹം ഉറപ്പിച്ചു എന്നും പയ്യന്റെ വിവരങ്ങൾ ഒക്കെയും പറഞ്ഞു.

ഡോക്ടർ അശ്വിൻ, സുധിയോട് ഈ കാര്യം പറയണം എന്നാഗ്രഹിച്ചു ആണ് അവൾ പ്രിയയോട് ഇത് പറഞ്ഞത്.

 പക്ഷേ അവൾ ആഗ്രഹിച്ചതുപോലെ പ്രിയ അതിനോട് ഈ വിവരം പറഞ്ഞില്ല എന്നാണ് തോന്നിയത്. കാരണം സുധിയെ പിന്നീട് ഒക്കെ കണ്ടുമുട്ടിയ എങ്കിലും അവന്റെ മുഖത്ത് പ്രത്യേകിച്ച് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു.

 അല്ലെങ്കിൽ അയാൾ അനുവിനോട് വിവാഹത്തെക്കുറിച്ച് എന്തെങ്കിലും ചോദിക്കുമായിരുന്നു എന്ന് അനുവിന് തോന്നി.

ഇടയ്ക്കു ഒരു ദിവസം സുധിയും അശ്വിനും കൂടി നടന്നു വരികയാണ്..

അനുവിന്റെ ഓ പി യിൽ  എത്തിയപ്പോൾ നല്ല തിരക്കാണ്.

 ഡോക്ടർ അനുഗ്രഹ യുടെ ഓപി നല്ല ആളാണ്, ഇനിയിപ്പോൾ അനുഗ്രഹ പോയാൽ വേറെ ആരാണ് സുധീ പുതിയ ആൾ. അശ്വിൻ പറഞ്ഞപ്പോൾ പെട്ടെന്ന് സുധിക്ക് കാര്യം പിടികിട്ടിയില്ല.

 അവൻ ചോദ്യഭാവത്തിൽ അശ്വിനെ നോക്കി.

 എന്താടാ നീ പറഞ്ഞു വരുന്നത്? സുധി ആരാഞ്ഞു.

 നിന്നോട് ഒന്നും പറഞ്ഞില്ലേ, ഡോക്ടർ അനു വിന്റെ മാരേജ് ഓൾ മോസ്റ്റ് ഫിക്സഡ് ആണ്.

 പ്രിയയോടി കാര്യം ഡോക്ടർ അനുഗ്രഹ പറഞ്ഞിട്ട് വൺ വീക്ക് ആയല്ലോ. നീ അറിഞ്ഞില്ലായിരുന്നു, ഇതും പറഞ്ഞ് അശ്വിൻ നടന്നു.

 പെട്ടെന്ന് കേട്ടതുകൊണ്ട് സുധിക്ക് തന്റെ കാതുകളോട് ഒരു വിശ്വാസക്കുറവ് തോന്നി.

 അശ്വിൻ സുധി വിളിച്ചു...

അവൻ പെട്ടന്ന് തിരിഞ്ഞു നിന്നു.

ഞാൻ അറിഞ്ഞില്ല.... എന്നോട് ഡോക്ടർ അനുഗ്രഹ ഒന്നും പറഞ്ഞില്ലാലോ... സുധി അവനെ നോക്കി.

 എൻഗേജ്മെന്റ് ആയിട്ട് പറയാനായിരിക്കും എല്ലാവരോടും, പ്രിയ യുമായുള്ള ഫ്രണ്ട്ഷിപ്പ് വെച്ചാണ് അവളോട് പറഞ്ഞത്. അശ്വിൻ പ്രതികരിച്ചു.

ഇപ്പോൾ ആണ് അവന് കാര്യങ്ങൾ ബോധ്യപ്പെട്ടത്..

അനു അന്ന് കാറിൽ കയറാതിരുന്നത് ഒരു പക്ഷേ ഈ കാരണത്താൽ ആയിരിക്കും.

അവൻ തിരികെ അവന്റെ റൂമിലേക്ക് പോയി.

അന്ന് ഉച്ചകഴിഞ്ഞു വരെ നീളുന്ന തിരക്കായിരുന്നു അനുവിനു.

ഇറങ്ങിയപ്പോൾ കുറച്ചു താമസിച്ചു.

ഡോക്ടർ അനുഗ്രഹ...സുധി വിളിച്ചപ്പോൾ അവൾ പെട്ടന്ന് പിന്തിരിഞ്ഞു.

എന്താ സാർ... അവൾ അവന്റെ അടുത്തേക്ക് നടന്നു വന്നു.
 ഡോക്ടർ അശ്വിൻ പറഞ്ഞു ഇയാളുടെ മാര്യേജ് ഫിക്സ് ആയി എന്ന് ശരിയാണോ,, അവൻ പ്രത്യേകിച്ച് ഒരു മുഖവുര ഇല്ലാതെ ചോദിച്ചു.

 പെട്ടെന്ന് അവൾ ഒന്ന് പരിഭ്രമിച്ചു.

 അതേ സാർ, എന്റെ.. എന്റെ വിവാഹം തീരുമാനിച്ചു. അവൾ വല്ലവിധേനയും പറഞ്ഞൊപ്പിച്ചു.

 ഡോക്ടർ അശ്വിൻ പറഞ്ഞിരുന്നു എന്നോട്, ഞാൻ ഇയാളോട് ജസ്റ്റ് ചോദിച്ചു എന്ന് മാത്രം. ഓൾ ദി ബെസ്റ്റ്. സുധി നടന്നുപോയി.

 ഡോക്ടർ അശ്വിൻ പറഞ്ഞുവെങ്കിലും, അനു വിൽനിന്നും അതൊന്ന് അറിയുവാൻ ആണ് സുധി അവളെ കാണാൻ കാത്തു നിന്നത്.

 ഇടയ്ക്കൊക്കെ മാധവും അമ്മയും അനുവിനെ വിളിക്കും, വിശേഷങ്ങളൊക്കെ ചോദിക്കും, എത്രയും പെട്ടെന്ന് മുൻപോട്ടുള്ള കാര്യങ്ങൾ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് അവർ.

 ഇതിനിടയ്ക്ക് അച്ഛനും അമ്മാവനും അമ്മായിയും കൂടെ മാധവന്റെ വീട്ടിൽ പോയിരുന്നു,

 അവർക്കൊക്കെ മാധവിനെ വല്ലാതെ ഇഷ്ടപ്പെട്ടു, നല്ല കുടുംബം ആണെന്ന് അവർക്ക് മനസ്സിലായി.

 അടുത്ത ദിവസം അവധി ആയിരുന്നു,

 അന്ന് കൃഷ്ണൻ കോവിൽ പോകുവാൻ അവൾ തീരുമാനിച്ചു, എല്ലാം ഭഗവാനോട് ഏറ്റു പറയണം. അവൾ ഓർത്തു.

 അന്ന് കാലത്തെ മാധവ വിളിച്ചപ്പോൾ അവൾ അമ്പലത്തിൽ പോകുവാൻ തയ്യാറെടുക്കുകയാണെന്ന് പറഞ്ഞു.

 മിത്രയും സുധിയും അന്ന് കാലത്തെ അമ്പലത്തിൽ പോകുകയാണ്. പക്ഷേ അനു വരുമെന്ന് അവർക്ക് അറിയില്ലായിരുന്നു.

 അനു തൊഴുത് ഇറങ്ങിയപ്പോഴാണ് മിത്രയെ കണ്ടത്.

അവർ കാർ പാർക്ക്‌ ചെയ്തിട്ട് വരിക ആയിരുന്നു.

 ചേച്ചി..  എത്ര നാളായി കണ്ടിട്ട്, എന്തൊക്കെയുണ്ട് വിശേഷങ്ങൾ.. അവൾ ഓടിച്ചെന്നു അനുവിനെ കയ്യിൽ പിടിച്ചു.

 ഒരു വിശേഷവും ഇല്ല മിത്ര കുട്ടി സുഖമായിരിക്കുന്നു,,, അനു തിരിച്ചു മിത്രയുടെ കയ്യിലും പിടിച്ചു.

 ചേച്ചി ഒരു അഞ്ചു മിനിറ്റ് നിൽക്കുമോ ഞങ്ങൾ വേഗം തൊഴുതു വരാം, നമ്മുക്ക് ഒരുമിച്ച് പോകാം... മിത്ര അവളെ നോക്കി പറഞ്ഞു.

 സുധി അനുവിനെ നോക്കി ചിരിച്ചു.

 ശരി മിത്രാ ഞാൻ വെയിറ്റ് ചെയ്യാം നിങ്ങൾ പോയി വരൂ... അനു മിത്രയെ നോക്കി.

 മിത്രവേഗം വഴിപാട് കൗണ്ടറിന്റെ  അടുത്തേക്ക് പോയി..

 സുധി,  അകത്തേക്ക് കടക്കുവാൻ തുടങ്ങിയതും, അനു എന്ന് ആരോ വിളിക്കുന്നത് അവൻ കേട്ടു.

 പെട്ടെന്ന് സുധി തിരിഞ്ഞു നോക്കി.

 അനുവിന്റെ അടുത്തേക്ക് സുമുഖനായ ഒരു ചെറുപ്പക്കാരൻ നടന്നു വരുന്നത് അവൻ കണ്ടു, അനുവും അവനും തമ്മിൽ സംസാരിക്കുന്നുണ്ട്.

 അവളുടെ കയ്യിൽ അവൻ തെല്ലു അധികാരത്തോടെ പിടിച്ചു.

 അതായിരിക്കും അവളുടെ ഭാവി വരൻ എന്ന് സുധിക്ക് മനസ്സിലായി.

 അവന്റെ ഒപ്പം അനൂ നടന്നുനീങ്ങി....

 ഇടയ്ക്ക് അവൾ ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ സുധി തന്നെ നോക്കി നിൽക്കുന്നത് അവൾ കണ്ടു.

 മാധവന്റെ കൈ വിടുവിച്ചിട്ട് സുധിയുടെ അരികിലേക്ക് ഓടി ചെല്ലണമെന്ന് അവൾക്കു തോന്നി..

പക്ഷെ അവൾക്ക് ആയില്ല.....

 മാധവ്ന്റെ ഒപ്പം കാറിൽ കയറി അവൾ. പോകുന്നത് സുധി നോക്കി നിന്നു. .

രചന: Ullas Os
തുടർന്ന് വായിക്കൂ....

Part 8:       CLICK HERE

To Top