വിശ്വഗാഥ 6

Valappottukal
വിശ്വഗാഥ💕
ഭാഗം- 6

"മോളെ പാറു... ഞാൻ ഇന്ന് വരാൻ ലേറ്റ് ആകും"

"അതെന്താ അച്ഛാ? എവിടേലും പോകുന്നുണ്ടോ?"

"മ്മ്... ഭക്ഷണം കഴിച്ചതിനു ശേഷം പോയി കിടന്നു ഉറങ്ങണം. എനിക്കു വേണ്ടി കാത്തിരിക്കണ്ട രണ്ടുപേരും. ഇവിടെ എത്തുമ്പോൾ ഞാൻ രാധികയെ ഫോണിൽ വിളിച്ചോളാം. കേട്ടോ?"

ഗംഗയും ഗാഥയും ശെരിയെന്നു തലയാട്ടി.

"പിന്നെ അച്ഛാ... ഈ സൺ‌ഡേ ഗാഥേച്ചിയുടെ ബെസ്റ്റ് ഫ്രണ്ട്‌ ഇല്ലേ ഛോട്ടു. അല്ല ആശ. ആ ചേച്ചിയെ പെണ്ണുകാണാൻ വരുന്നുണ്ട്. ഞങ്ങളും പൊയ്ക്കോട്ടേ അച്ഛാ. അവിടെന്ന് ഇറങ്ങുമ്പോൾ വിളിക്കാം. അപ്പോൾ അച്ഛൻ  അമ്മയെയും  നാനിയെയും കൂട്ടി ഗാഥേച്ചിയുടെ ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്ന വഴിക്കുള്ള ബസ് സ്റ്റോപ്പിന്റെ അവിടെ വരണം. ഞങ്ങൾ അവിടെ വെയിറ്റ് ചെയ്യാം. ഒരു മാറ്റിനിക്ക് പോകാം. കുറേ നാളായില്ലേ... പിന്നെ തിയേറ്റർ അടുത്താണല്ലോ. സിനിമ കണ്ടു കഴിഞ്ഞുവരുന്ന സമയത്ത് കുറച്ചു ഡ്രസ്സ്‌ മേടിക്കണം. അവിടെയൊരു പുതിയ ടെക്സ്റ്റൈൽ ഷോപ്പ് വന്നിട്ടുണ്ട്. നല്ല സെലക്ഷനും പിന്നെ വിലക്കുറവുമെന്നാ ഗാഥേച്ചി പറഞ്ഞെ. നമുക്കൊന്ന് ജസ്റ്റ്‌ കേറി നോക്കാം അച്ഛാ. അന്ന് അച്ഛന് വേറെ വല്ല പ്രോഗാമും ഉണ്ടോ?"

"അന്നൊന്നും ഇല്ല. നമുക്ക് പോകാം. നിങ്ങൾ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്ക്. സമയം ആയി. ഞാൻ ഇറങ്ങട്ടെ" രാധികേ..."
രാധിക ഉടൻ മുൻവശത്തേക്ക്  വന്നു.

"റ്റാറ്റാ അച്ഛാ..."

കൈലാസ് അവരെ നോക്കി ചിരിച്ചുകൊണ്ട് കാറോടിച്ചു പോയി. ഗാഥ ഗംഗയുടെ തലക്കിട്ടൊരു ചെറുതായൊന്നു കൊട്ട് കൊടുത്തു.

"അദ്ദേഹം സമ്മതിച്ചപ്പോൾ നിങ്ങൾക്ക് സന്തോഷമായില്ലേ...  വാ... വന്ന് കഴിക്ക്. ബ്രേക്ക്‌ ഫാസ്റ്റ് എടുത്ത്  വെച്ചിട്ടുണ്ട്"

അവർ രണ്ടുപേരും വേഗം ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചിട്ട് പോകാൻ റെഡി ആയി.
************----------------*************
"ഛോട്ടു... നിന്നെ ശ്വേത  വിളിച്ചായിരുന്നോ?"

"ഏയ്... ഇല്ല. നിന്നെയോ?"

"ഇല്ല. പക്ഷേ, വാട്സാപ്പിൽ മെസ്സേജ് അയച്ചു ബിസി ആയതുകൊണ്ടാട്ടോ വിളിക്കാത്തെ എന്നും പറഞ്ഞ്..."

"ഹ്മ്മ്... ഫോട്ടോസ്റ്റാറ്റ് കോപ്പി എല്ലാം ആ ചേച്ചി എടുത്തോ എന്തോ... വാ കയറി നോക്കാം..."

"ആഹ് നിങ്ങൾ വന്നോ? എല്ലാം സെറ്റ് ആക്കിയിട്ടുണ്ട്"

"ആണോ?  നല്ല ചേച്ചി. ഞാൻ വിചാരിച്ചു ഇനിയും കാണുമെന്ന്"

"കറന്റ്‌ ഒന്നും പോകാത്തോണ്ട് വേഗം തീർക്കാൻ പറ്റി"

"എത്ര ആയി ചേച്ചി?"

"എല്ലാം കൂടി കാൽകുലേറ്റ് ചെയ്തിട്ട് 840 ആയി. നിങ്ങൾ ആയതുകൊണ്ട് 700 തന്നാൽ മതി. ഇവിടെയല്ലേ എപ്പോഴും വന്നു എടുക്കുന്നെ. അതുകൊണ്ട് ഇത്രയും ഡിസ്‌കൗണ്ട് ഇരിക്കട്ടെ"

"വൗ... ഞങ്ങൾ അപ്പുറത്ത് പോകാത്തത് അവിടെ നിൽക്കുന്നതൊരു മറുത ആയതോണ്ടാ. ചേച്ചി അങ്ങനെയല്ല പാവമാ..."

"മതി മതി... ഇത് കൊണ്ടുപോകാൻ നോക്ക്.  അല്ലാ... ഇത് പുതിയ മാലയാണോ?  കൊള്ളാം... നല്ല ലോക്കറ്റ്"

"ആഹ് ചേച്ചി... ഇന്നലെ അമ്മ വാങ്ങി തന്നതാ. പിന്നെ, ഇതിന്റെ പൈസ വൈകിട്ട് തരാട്ടോ..."

"മ്മ്... ശെരി"

"വാ ഗാഥേ... പോകാം"

ഫോട്ടോസ്റ്റാറ്റ് കോപ്പിയും എടുത്തുകൊണ്ട് അവർ ക്ലാസ്സിലേക്ക് നടന്നു.

"ആ ചേച്ചി പറഞ്ഞപ്പോഴാ ഞാൻ നോക്കിയത്. ഇന്നലെ നീ വിളിച്ചപ്പോൾ പറഞ്ഞില്ലാലോ മാലയെ പറ്റി"

"അത്...ഞാൻ കിടന്നുറങ്ങാൻ പോയപ്പോഴാ അമ്മ ഈ മാലയുമായി വന്നേ. അപ്പോൾ തന്നെ ഇതെടുത്തു ഇട്ടു ഞാൻ. എന്റെ വിഷമം മാറ്റാൻ കൊണ്ടുവന്നതാ പുള്ളിക്കാരി. മൂന്നു പവനെന്തോ ഉണ്ട്"

"മ്മ്..."

"അതേ... നമുക്ക് ക്ലാസ്സിൽ ഇതിന് 840 ആയെന്ന്  പറഞ്ഞാൽ മതിട്ടോ. ബാക്കി പൈസ നമുക്ക് എടുക്കാമെന്നേ"

"ദേ ഛോട്ടു... വേണ്ടാട്ടോ. 700നെ ഡിവൈഡ് ചെയ്താൽ മതി"

"ഓഹ് വേണ്ടെങ്കിൽ വേണ്ട. പിന്നെ, നീയും ഗംഗയും ഞായറാഴ്ച വരില്ലേ? ഞാൻ പറയാൻ മറന്നു പോയി"

"ആഹ് വരും. അച്ഛനോട്‌ ഗംഗ പറഞ്ഞു. സമ്മതിക്കുകയും ചെയ്തു"

"ആണോ?  അപ്പോൾ നമുക്ക് അന്ന് ഫുൾ ഡേ പൊളിക്കാം"

"ഇല്ലാടി. ഗംഗക്ക് വേറെ പ്ലാൻ ഉണ്ട്. മാറ്റിനി കാണാനോ എന്തോ"

"മ്മ്... ശെരി നടക്കട്ടെ. രാവിലെ നേരത്തെ അങ്ങ് എത്തിക്കോണം"

"ഓക്കേ..."

"ആഹ് നിങ്ങൾ ഫോട്ടോസ്റ്റാറ്റ് മേടിച്ചോ? എത്രയായി മൊത്തം?"

"മൊത്തം എണ്ണൂറ്റി നാൽ... അല്ല എഴുന്നൂറ്"

ആശ ഗാഥയെ നോക്കി ഇളിച്ചു.

"അപ്പോൾ 25 അല്ലേ ഒരാൾക്ക്"

"അതെ മാളു... ദേ... എല്ലാവർക്കും ഫോട്ടോസ്റ്റാറ്റ് എടുത്തിട്ടുണ്ട്. 25 രൂപ എല്ലാവരും തരണം. വൈകിട്ട് കൊടുക്കാൻ ഉള്ളതാ"

ആശ എല്ലാവരുടെയും നിന്ന് ക്യാഷ് കളക്റ്റ് ചെയ്തു. അന്ന് വൈകുന്നേരം ഫോട്ടോസ്റ്റാറ്റിനു പൈസ കൊടുത്തിട്ട് ആശയും ഗാഥയും ബസ് സ്റ്റോപ്പിലേക്ക് നടക്കാൻ തുടങ്ങി.

"ഇന്ന് എന്നത്തേക്കാളും ലേറ്റ് ആയല്ലേ. രണ്ടും കൂടി വേണ്ടായിരുന്നു. ദേ ഗാഥേ... നോക്കിയേ...  മാളുവിന്റെ പുറകേ ഒരു പയ്യൻ നടപ്പുണ്ടല്ലോ. മിക്ക ദിവസങ്ങളിലും കാണാറുണ്ട്"

"ഹാ..."

"രണ്ടുപേരും തമ്മിൽ നല്ല പ്രേമമാണെന്നാ തോന്നുന്നെ"

"മ്മ്... അല്ലാ.. നിന്നെ കെട്ടാൻ പോകുന്ന ചേട്ടന്റെ പേര് പറഞ്ഞില്ലാലോ..."

"രതീഷ്..."

"ഏഹ്? രതീഷോ? എന്റെ ഒരു അമ്മാവന്റെ പേര് രതീഷ് എന്നാ.."

"ആണോ?  മ്മ്... നീ  സ്പീഡിൽ നടന്നേ... എന്റെ റൂട്ടിലേക്ക് ബസ് കിട്ടാൻ പാടാണെന്ന് നിനക്കറിയാലോ"

അവർ രണ്ടുപേരും വേഗത്തിൽ നടക്കാൻ തുടങ്ങി. അവർ നടക്കുന്നതിന്റെ എതിർ സൈഡിൽ ഒരു വാൻ കിടക്കുന്നത് ഗാഥ ശ്രദ്ധിച്ചതേ ഇല്ല.

"എടാ... ദേ മാധവേട്ടന്റെ മോള്. ആ ചെറുക്കൻ തന്നെയാണെന്ന് തോന്നുന്നു. അവൻ അതാ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത്  തിരിച്ചു പോകുന്നു. വേഗം വണ്ടി സ്റ്റാർട്ട്‌ ചെയ്യ്. ഡാ അനന്തു... നീ ഇത് ആരെ നോക്കുവാ?"

"ഹൊ... ഇത്ര പെട്ടന്ന് അവളെ കാണുമെന്ന് വിചാരിച്ചില്ല. അങ്ങോട്ട്‌ നോക്കടാ"

"ങേ?  ഇതവൾ അല്ലേ?  അവൾ ഇവിടെയാണോ പഠിക്കുന്നെ? ശേ... നീ വണ്ടിയെടുത്തേ... അവൻ കുറേ ദൂരം പോകും മുന്നേ പിടിക്കണം"

"അതൊക്കെ ഈ അനന്തു പിടിക്കുമെടാ. അങ്ങോട്ട് മെയിൻ റോഡൊന്നും അല്ലാലോ. വീടുകളും ഇല്ല. മാധവേട്ടന് എന്റെ ഒരായിരം നന്ദി"

എന്നും പറഞ്ഞ് അനന്തു വാൻ സ്റ്റാർട്ട്‌ ചെയ്തു. അധികം വൈകാതെ തന്നെ ഹരിയുടെ ബൈക്കിനു മുന്നിൽ വാൻ നിർത്തി അവർ രണ്ടുപേരും അതിൽ നിന്നും ഇറങ്ങി.

"നിങ്ങൾ ആരാ?  വണ്ടി മാറ്റ്"

"വണ്ടിയൊക്കെ മാറ്റാം. അതിനുമുൻപ് ഒന്നു പറഞ്ഞോട്ടെ. നീ എന്തിനാ മോനെ ആ കൊച്ചിന്റെ പുറകേ നടക്കുന്നെ? അതങ്ങ് നിർത്തിയേക്ക് കേട്ടോ"

"ആരുടെ?  മാളവികയുടെയോ?  അത് പറയാൻ നിങ്ങളാരാ?"

"ഞങ്ങളോ... ഞങ്ങൾ വകയിൽ അവളുടെ  ചേട്ടന്മാരായിട്ട്  വരും. അല്ലേടാ?  മോൻ ഞാൻ പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി കേട്ടോ"

"ഇല്ലെങ്കിൽ?"

"ഡാ പ്രദീപേ... ഇവനെ എന്ത് ചെയ്യും? അവന് അനുസരിക്കാൻ മടി"

"എന്നെ എന്ത് ചെയ്യുമെന്ന്? മാറടോ വഴിയിൽ നിന്ന്. ഞാൻ അവളുടെ പുറകേ ഇനിയും നടക്കും. എന്റെ അറിവിൽ അവൾക്ക് അങ്ങനെ ആങ്ങളമാരൊന്നും ഇല്ല. അവരുടെ കുടുംബത്തിൽ മൂത്തത് തന്നെ അവളാ..."

"ഓഹോ... അപ്പോൾ ഞങ്ങൾ പറഞ്ഞത് മോന് വിശ്വാസമായിട്ടില്ല അല്ലേ? ഡാ അതിങ്ങു എടുത്തേ..."

പ്രദീപ്‌ ക്ലോറോഫോമും പഞ്ഞിയും അനന്തുവിന്റെ കയ്യിൽ കൊടുത്തു. ഹരിക്ക് അപകടം മാനത്തു. പക്ഷേ, പ്രതികരിക്കും മുന്നേ അനന്തു അത് അവന്റെ മുഖത്ത് അമർത്തിപിടിച്ചു. ബോധം കെട്ട ഹരിയെ എടുത്ത് വാനിലുള്ളിൽ കിടത്തിയ ശേഷം അവർ അവന്റെ ബൈക്ക് സൈഡിലെ കുറ്റിക്കാട്ടിലേക്ക് തള്ളിയിട്ടു. എന്നിട്ട് അവർ  വേഗം വാനിൽ കയറി പോയി.
     ***********-----------------***********
"ഹൊ... ബസ് വരുന്നുണ്ട്. ഗാഥേ ഞാൻ പോവാണേ... പിന്നെ പറയാൻ മറന്നു പോയി.ഞാൻ നാളെ വരില്ലാട്ടൊ. ഞങ്ങൾ മാമന്റെ വീട്ടിൽ പോകും. നീ എന്തായാലും വരണം. നമ്മൾ മൂന്നുപേരിൽ ആരെങ്കിലും ഒരാൾ ക്ലാസ്സിൽ വേണം. അപ്പോ ശെരി..."

"ഛോട്ടു ഒന്നു നിന്നേ... നിന്റെ മാലയുടെ ലോക്കറ്റ് എവിടെ?"

"ഏഹ്?  അയ്യോ... ഇല്ലേ?  ഡി... വഴിയിൽ എങ്ങാനും പോയോ... പാവം എന്റെ അമ്മ ഇന്നലെ തന്നതേ ഉള്ളു..."
ആശ ഉടനെ കരയാൻ തുടങ്ങി.

"ഡി... നീ നിന്ന് ഇങ്ങനെ കരയല്ലേ... വാ നമുക്ക് തിരിച്ചു നടക്കാം. ചിലപ്പോൾ ക്ലാസ്സിൽ എങ്ങാനും കിടപ്പുണ്ടാകും. ഇങ്ങോട്ട് ഏതെങ്കിലും ഓട്ടോ കിട്ടുകയാണെങ്കിൽ അതിൽ വരാം..."

ഗാഥ ആശയുടെ കൈ പിടിച്ച് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വേഗം തിരിച്ചു നടക്കാൻ തുടങ്ങി. പോകുന്ന വഴിയിലൊക്കെ നോക്കിയെങ്കിലും കിട്ടിയില്ല. അവസാനം ഗാഥ പറഞ്ഞതുപോലെ ലോക്കറ്റ് ക്ലാസ്സിൽ  നിന്നും കിട്ടി. പക്ഷേ,  അവർക്ക് തിരിച്ചു വരാൻ ഓട്ടോയൊന്നും കിട്ടിയില്ല. പിന്നെ അവർക്ക് ബസ് സ്റ്റോപ്പിലേക്ക് എത്താൻ നടക്കേണ്ടി വന്നു. പത്തുഇരുപത് മിനിറ്റ് കഴിഞ്ഞാണ് ആശയുടെ ബസ് വന്നത്. അപ്പോഴേക്കും സമയം ആറു കഴിഞ്ഞു. ആശയെ ബസ് കയറ്റി വിട്ട ശേഷം ഗാഥ രാധികയുടെ ഫോണിൽ വിളിച്ച് എത്താൻ വൈകുമെന്ന് പറഞ്ഞു. അപ്പോഴാണ് വിശ്വ കടയുടെ പുറത്തേക്ക് വന്നത്.

"ഇക്കാ... ഞാൻ പോവാണേ..."

"ശെരി മോനെ..."

ഹെൽമെറ്റ്‌ എടുത്ത് വെക്കാൻ നേരമാണ്‌ വിശ്വ ഗാഥയെ കണ്ടത്.

"ഇവൾ ഇതുവരെ വീട്ടിൽ പോയില്ലേ? നേരം ഇരുട്ടി തുടങ്ങിയല്ലോ"

ഗാഥ ആണേൽ ആകെ മൊത്തം ടെൻഷനിലാണ് നിൽക്കുന്നത്. വിശ്വ ബുള്ളറ്റിൽ നിന്നും ഇറങ്ങി. അപ്പോഴേക്കും അവൾക്ക് പോകാനുള്ള ബസ് വന്നു.

"ഇക്കാ... ഞാൻ ഒരു സ്ഥലം വരെ പോയിട്ട് വരാം. ഈ ഹെൽമെറ്റ്‌ അങ്ങ് അകത്തേക്ക് വെച്ചേക്ക്"

ഗാഥ വിശ്വയെ കണ്ടതേ ഇല്ല. അവൾ വേഗം ബസ്സിൽ കയറി. വിശ്വ ഓടി ചെന്ന്  ബസ്സിന്റെ ബാക്ക് ഡോറിലൂടെ കയറി. ബസ്സിൽ ആളുകൾ കുറവായിരുന്നു. ഗാഥ ഇരുന്ന സീറ്റിന്റെ നേരെ എതിർ സീറ്റിൽ അവളെ നോക്കികൊണ്ട്  അവൻ ഇരുന്നു. ടിക്കറ്റ് എടുത്ത ശേഷം വിശ്വ ചെന്ന് അവളുടെ തൊട്ടു പിന്നാലെയുള്ള സീറ്റിൽ പോയിരുന്നു.

"മഹാദേവാ... ഞാൻ അവിടെ എത്തുമ്പോൾ ഒരുപാടങ്ങ് ഇരുട്ടാകല്ലേ..."

ഗാഥ കണ്ണടച്ച് കൈകൂപ്പി പ്രാർത്ഥിക്കുവാണ്.

"ഇരുട്ടാകാണ്ടെങ്കിൽ സന്ധ്യക്ക്‌ മുൻപ് വീട്ടിൽ എത്തണമായിരുന്നു"

ഗാഥ പെട്ടെന്ന് വിശ്വയുടെ ശബ്ദം കേട്ട് ഞെട്ടി തിരിഞ്ഞു നോക്കി. അവൻ പുരികം പൊക്കി എന്താന്ന് ചോദിച്ചു. അവൾക്ക് വിശ്വസിക്കാനായില്ല. ഗാഥ വേഗം മുഖം തിരിച്ചു.

ഇയാൾ ഇവിടെ?  ഈ ബസ്സിൽ എപ്പോൾ കയറി?

ഗാഥ ഇങ്ങനെ ആലോചിച്ചുകൊണ്ടിരിക്കെ അടുത്ത സ്റ്റോപ്പിൽ നിന്നും ഒരാൾ കയറി. ആള് കുറച്ചു മദ്യപിച്ചിട്ടുണ്ടായിരുന്നു. അവൻ ഗാഥയുടെ അടുത്ത് ഇരിക്കാൻ വന്നതും പെട്ടന്ന് വിശ്വ എണീറ്റ്  അവളുടെ അടുത്ത് ചെന്നിരുന്നു. ഇത് അവളെ കൂടുതൽ ഞെട്ടിച്ചു.

 ഒന്നു ചിരിക്കുക പോലും ചെയ്യാത്ത ആളിപ്പോൾ എന്റെ അടുത്ത് ഇരിക്കുന്നു. എന്താ മഹാദേവാ ഇത്?

ഗാഥ വിശ്വയുടെ മുഖത്തേക്ക് നോക്കി. അവന്റെ നോട്ടം താങ്ങാതെ വന്നപ്പോൾ അവൾ വെളിയിലേക്ക് നോക്കി ഇരുന്നു. പിന്നെ,  മുന്നോട്ട് പോകുന്ന ഓരോ നിമിഷങ്ങളിലും ഗാഥയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു. അവൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി ഇരുപ്പാണ്.

ഗാഥക്ക് ഇറങ്ങാനുള്ള ബസ്റ്റോപ്പ് ആയതും വിശ്വ എണീറ്റ് ഡോറിന്റെ അടുത്തേക്ക് ചെന്ന് നിന്നു. ബസ്സ് നിർത്തിയപ്പോൾ അവൾ അവനെ ഒന്നു നോക്കിയ ശേഷം  ഫ്രന്റ്‌ ഡോറിലൂടെ ഇറങ്ങി. അവനും ഒപ്പം ഇറങ്ങി. അവിടെയാകെ ഇരുട്ട് പരക്കാൻ തുടങ്ങിയിരുന്നു. ഗാഥ മുന്നിലും വിശ്വ പിന്നിലുമായി നടന്നു. അവൾ അവനെ തിരിഞ്ഞു നോക്കിയതും സ്ട്രീറ്റ് ലൈറ്റ് വന്നതും ഒരുമിച്ചായിരുന്നു. അവൾ വേഗം മുഖം തിരിച്ച് നടന്നു. വിശ്വ അവളുടെ എതിർ സൈഡിലൂടെ  നടക്കാൻ തുടങ്ങി. അവർ രണ്ടുപേരും ഇടയ്ക്കിടെ പരസ്പരം നോക്കി അങ്ങനെ നടന്നു.

അവളുടെ വീട് എത്തിയതും വിശ്വ നിന്നു. ഗാഥ അവനെ ഒന്നു നോക്കി. അകത്തേക്ക് കയറാൻ അവൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവൾ അവിടെ തന്നെ നിൽക്കുവാണ്. വിശ്വ ഉടനെ അവളുടെ അടുത്തേക്ക് വന്നു. ഗാഥയെ നോക്കി ഒന്നു പുഞ്ചിരിച്ചു. എന്നിട്ട്  കണ്ണുകൊണ്ട് വീടിനു നേരെ ആംഗ്യം കാണിച്ചു. അവൻ  ചിരിച്ചത് കണ്ടപ്പോൾ സ്വപ്നമാണോ എന്നൊരു നിമിഷത്തേക്ക് അവൾ ചിന്തിച്ചു പോയി. ഗാഥ അവനെ നോക്കി ചിരിച്ചുകൊണ്ട് വീടിനകത്തേക്ക് കയറി. വിശ്വ ഉടനെ തന്നെ തിരിച്ചു നടക്കാൻ തുടങ്ങി.
   ************---------------***********
ബുള്ളറ്റിന്റെ സൗണ്ട് കേട്ടതും രാഗിണി മുൻവശത്തേക്ക് വന്നു.

"എന്താടാ  ദാ വരുന്നു എന്ന് വിളിച്ച് പറഞ്ഞിട്ട്..."

അതിന് മറുപടി ഒന്നും പറയാതെ വിശ്വ രാഗിണിയെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് കയറി.

"ഏഹ്? എന്താണ് പതിവില്ലാതെ മുഖത്തൊരു തിളക്കം?"

"ഒന്നുല്ല..."

രാഗിണിയുടെ കവിളിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.

"ഹാ... എനിക്ക് മനസ്സിലായി ഇന്ന് ആ കുട്ടിയെ കണ്ടല്ലേ?"

"ഏഹ്?  അത് അമ്മക്ക് എങ്ങ..."

പെട്ടന്ന് അവൻ തലയിൽ കൈ വെച്ചു.

"മോനെ ഞാൻ നിന്റെ അമ്മയാ... മക്കളുടെ മുഖത്ത് എന്തേലും മാറ്റം വരുമ്പോൾ ആദ്യം അറിയുന്നത് അവരുടെ അമ്മന്മാരാണ്. നടക്ക് മുറിയിലോട്ട്..."

അവർ രണ്ടുപേരും വിശ്വയുടെ മുറിയിലേക്ക് പോയി.

"അമ്മേ... ഏത് കുട്ടിയുടെ കാര്യമാ മാമി ഇപ്പോൾ പറഞ്ഞേ?"

"ആവോ?  എനിക്കെങ്ങനെ അറിയാനാ?  ഞാൻ പറഞ്ഞല്ലോ... ഇനി അവന്റെ കാര്യം അന്വേഷിക്കണ്ട. അവൻ ഏതേലും പെണ്ണിനെ പ്രേമിക്കട്ടെ. നിന്നെ കെട്ടാനൊന്നും പോകുന്നില്ലലോ..."

"അത് അമ്മേ... എന്തൊക്കെ പറഞ്ഞാലും ചേട്ടൻ വേറെയൊരു പെണ്ണിനെ നോക്കുന്നത് എനിക്ക് ഇഷ്ടമല്ല. അമ്മ തന്നെയാ എന്റെ ഉള്ളിൽ ചേട്ടനോടുള്ള ഇഷ്ടം വളർത്തിയത്"

"ശ്ശെടാ... ഇവൾക്ക് കാര്യം പറഞ്ഞാൽ മനസ്സിലാകില്ലേ... അവൻ എപ്പോഴെങ്കിലും നിന്നെ മൈൻഡ് ചെയ്തിട്ടുണ്ടോ?  ഇല്ലാലോ. പിന്നെ മിണ്ടാതെ പോയി പഠിക്കാൻ നോക്ക്. എന്റെ സ്വഭാവം മാറ്റരുത്"

കോമളത്തിന്റെ സ്വരം മാറിയപ്പോൾ സൗമ്യ പിന്നെ ഒന്നും മിണ്ടിയില്ല.

"ആഹ് ഇനി പറയ്... "

"അത് അമ്മേ..."

"ആഹ് പറഞ്ഞോ..."

ഗാഥയോടൊപ്പം വീട് വരെ പോയ കാര്യം വിശ്വ രാഗിണിയോട് പറഞ്ഞു.

"ങേ?  ഇത് നീ തന്നെയാണോ പോയേ? ഇന്നലെ എന്താ എന്നോട് പറഞ്ഞതെന്ന് ഓർമ്മയുണ്ടോ? ഏഹ്?"

"അതറിയില്ല അമ്മേ... അവൾ ഒറ്റക്കാകുന്ന  സമയത്ത് ദൈവം എന്നെ കാണിക്കും. എന്തോ അവളെ ഒറ്റക്ക് വിടാൻ മനസ്സ് അനുവദിച്ചില്ല. ഞാൻ അവളുടെ അടുത്തേക്ക് ചെല്ലും മുന്നേ എന്റെ മനസ്സ് ഓടിപ്പോകും. അമ്മ പറഞ്ഞതുപോലെ  അവൾക്കായി എന്റെ ഹൃദയം തുടിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോഴും അവളുടെ അടുത്തേക്ക് ചെല്ലാൻ മനസ്സ് വിതുമ്പുവാ"

"ഹ്മ്മ്... അമ്മക്ക് ഒന്നേ പറയാൻ ഉള്ളു. നാളെയൊരു ദിവസം നിങ്ങൾ പ്രണയത്തിൽ ആയാൽ നീ അവളെ ഒരിക്കലും വിഷമിപ്പിക്കരുത്. എന്നും സ്നേഹത്തോടെ നിന്റെയൊപ്പം കൂട്ടണം. എനിക്ക് നിന്നെ നന്നായി അറിയാം. എങ്കിലും പറഞ്ഞെന്നെ ഉള്ളു. ഒരാളോട് സ്നേഹം തോന്നുന്നത് തെറ്റൊന്നുമല്ല. ജീവിതകാലം മുഴുവനും ഈ സ്നേഹം നിലനിർത്താൻ കഴിയണം. രണ്ടുപേർക്കും?  അമ്മ പറയുന്നത് മനസ്സിലാകുന്നുണ്ടോ?"
ആ കുട്ടിയുടെ മനസ്സിൽ എന്താണെന്ന് നമുക്ക് അറിയില്ല. നോക്കാം. ഇപ്പോൾ നീ പോയി കുളിച്ചിട്ട് വാ..."

വിശ്വ രാഗിണി പറഞ്ഞതൊക്കെ കേട്ട് തലയാട്ടി നിന്നു.
അവിടെ ഗാഥ ഗംഗയോടൊന്നും പറയാൻ പോയില്ല. അന്ന് രാത്രി വിശ്വയെ കുറിച്ച് ഓർത്ത് കിടന്നപ്പോൾ  അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.

പിറ്റേന്ന് രാവിലെ ഗാഥ അവളുടെ ഫ്രണ്ട്‌സ് ഇല്ലാത്തതുകൊണ്ട് വളരെ വൈകിയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.  ഇൻസ്റ്റിറ്റ്യൂട്ടിന്റെ  അടുത്ത് എത്താറായതും ഒരു വാൻ അവളുടെ മുന്നിലേക്ക് വന്നു. അനന്തുവും പ്രദീപും ആയിരുന്നു അതിൽ. അവിടെയപ്പോൾ അങ്ങനെ ആരും ഇല്ലായിരുന്നു. അവരെ കണ്ടപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും പിന്നെ ഓർത്ത് നോക്കിയപ്പോൾ ഗാഥക്ക് മനസ്സിലായി. അവൾ പെട്ടന്ന് അനന്തുവിന്റെ മൂക്കിലേക്ക് നോക്കി. അവർ അടുത്ത് വരുന്നത് കണ്ട് അവൾക്ക് പേടിയായി. ഗാഥ എന്തേലും പറയും മുന്നേ അനന്തു വേഗം അവളുടെ അടുത്ത് വന്ന് ക്ലോറോഫോം മണപ്പിച്ചു. പെട്ടന്ന് തന്നെ അവൾ ബോധം കെട്ടു. അനന്തു ഗാഥയെ  കോരിയെടുത്ത് വാനിൽ കയറ്റി കിടത്തി.

"പ്രദീപേ... വേഗം വാൻ എടുക്കടാ... എത്ര നേരമായി ഇവിടെ വെയിറ്റ് ചെയ്ത് കിടന്നിട്ട്... നേരെ വിട്ടോ നിന്റെ അളിയന്റെ വർക്ക്‌ഷോപ്പിലേക്ക്..."

അനന്തു ഗാഥയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. പ്രദീപ്‌ ഉടൻ തന്നെ വാൻ സ്റ്റാർട്ട്‌ ആക്കി. അവർ അവിടെ നിന്നും പാഞ്ഞുപോയി.
       *********-------------**********
"ഇക്കാ... ഇന്ന് ഹരിത വരില്ലെന്ന് രാവിലെ വിളിച്ചു പറഞ്ഞായിരുന്നു. അവളുടെ ചേട്ടന് ഒരു ആക്‌സിഡന്റ് പറ്റിയെന്ന്"

"അയ്യോ... ആണോ മോനെ?"

"മ്മ്... ഇവിടെ അടുത്തുള്ള ഹോസ്പിറ്റലിൽ ആണ്. ഞാനൊന്നു നോക്കിയിട്ട് വരാം"

വിശ്വ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് പോകും വഴി പെട്ടെന്ന് ബുള്ളറ്റ് നിന്നു.

ഏഹ്?  ഇതെന്തു പറ്റി? ഇന്നലെ ഉച്ചക്ക് ഫുൾ ടാങ്ക് അടിച്ചതാണല്ലോ?  അപ്പോൾ വേറെ എന്തോ പ്രശ്നമാണ്. ആഹ്... ഇവിടെ അടുത്തൊരു വർക്ക്‌ ഷോപ്പ് കണ്ടായിരുന്നല്ലോ ഞാൻ... മ്മ്... അങ്ങോട്ട്‌ കൊണ്ടുപോയി നോക്കാം...

വിശ്വ ബുള്ളറ്റും തള്ളിക്കൊണ്ട് വർക്ക്‌ ഷോപ്പ് ലക്ഷ്യമാക്കി നടന്നു.
(തുടരും)
©ഗ്രീഷ്മ. എസ്
To Top