ത്രീ റോസസ്, ഭാഗം: 6
"പ്രാണ... എഴുന്നേൽക്കു.. ഹോസ്പിറ്റൽ എത്തി... "
ദീപു തട്ടി വിളിച്ചതും ഞാൻ എന്തോ ഓർമ്മയിൽ അമ്മ അമ്മ എന്ന് പറഞ്ഞു കരഞ്ഞു കാറിൽ നിന്നും ഇറങ്ങി ഓടി..
"പ്രാണ നിൽക്കു... എങ്ങോട്ടാ ഈ ഓടനെ... "
ദീപു ടാക്സിക്കാരന് പൈസ കൊടുത്തു വിട്ടു... എന്റെ ബാഗ് എടുത്തു... എന്റെ കയ്യിൽ പിടിച്ചു കൊണ്ടു പോയി...
വല്യച്ചനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ്....
റിസപ്ഷനിൽ ചോദിച്ചപ്പോൾ ഐ സി യൂ വിൽ ആണെന്ന് പറഞ്ഞു... അത്രയും വലിയ ഹോസ്പിറ്റലിൽ ഒരുപാട് ഐ സി യൂ ഉണ്ട്... ദീപു ഉള്ളതുകൊണ്ട് ഒക്കേം ചോദിച്ചറിഞ്ഞു അവിടെ എത്തുമ്പോൾ വല്യച്ചനും വല്യമ്മയും ഐ സി യൂ നു പുറത്തു നിൽപ്പുണ്ടായിരുന്നു...
"എന്താ വല്യച്ഛ... ന്റെ അമ്മക്ക്.. ക്ക് ന്റെ അമ്മയെ ഒന്നു കാണണം... "
"മോളെ അമ്മക്ക് അറ്റാക്ക് ആയിരുന്നു... 48 മണിക്കൂർ കഴിഞ്ഞാലേ വല്ലതും പറയാൻ പറ്റുള്ളൂ.... "
തലയിൽ ആരോ വലിയൊരു പാറക്കല്ല് കൊണ്ടു ഇട്ടപോലെ തോന്നി എനിക്ക്...
കരയാൻ പോലും ആകാതെ ഞാൻ പുറത്തെ ബെഞ്ചിൽ ഇരുന്നു..
"മോളെ വീട്ടിൽ ശ്യാമമോൾ ഒറ്റക്ക് ഉള്ളു... ഞങ്ങൾ പോയിട്ട് നാളെ വരാം... എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി... പിന്നെ ബില്ല് എന്തോ ഒരെണ്ണം തന്നിട്ടുണ്ട്... മോൾ ഇതൊന്നു അടച്ചോളു... "
ഒഴിഞ്ഞു മാറിയതാ എന്ന് എനിക്ക് മനസിലായി... ഒരു കുടുംബം മൊത്തം തലയിൽ ആകുമെന്ന് ഭയന്നു ഓടുന്ന ആ മനുഷ്യനെ ഞാൻ ദയയോടെ നോക്കി..
ബില്ല് നോക്കിയപ്പോൾ ഞെട്ടിപ്പോയി ഞാൻ... 26000/- രൂപ... ഈ കുറച്ചു നേരത്തേക്ക്... ഞാൻ എന്റെ കഴുത്തിൽ കിടന്ന മാലയിൽ മുറുകെ പിടിച്ചു... ബില്ലുമായി നടക്കാൻ പോകലും ദീപു ആ ബിൽ എന്റെ കയ്യിൽ നിന്നും ബലമായി വാങ്ങിയിരുന്നു...
ഒന്നുമില്ലാത്തവളുടെ നിസ്സഹായത... നോക്കി നിന്ന് കണ്ണുനീർ പൊഴിച്ച് തീർത്തു...
ഇടയ്ക്കു ഐ സി യൂ നു മുന്നിലെ കൊച്ചു കർട്ടൻ നീക്കി അമ്മയെ കാണിച്ചു തന്നു....
ആ കിടപ്പ് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു...
പാതിരാത്രി ആയതൊന്നും ഞാൻ അറിഞ്ഞില്ല...
"പ്രാണ.. "
"ഉം.... "
"തനിക്ക് കുടിക്കാൻ എന്തെങ്കിലും വേണോ... "
"വേണ്ട... "
"എത്ര നേരം എന്നുവച്ചാ ഇങ്ങനെ പട്ടിണി ഇരിക്കാ.... "
"സാരല്ല്യ.... അമ്മ നോർമൽ ആകാതെ... എനിക്കിനി ഒന്നും ഇറങ്ങില്ല... "
റൂം എടുത്തു ബാഗ് അവിടെ കൊണ്ടു വച്ചു... രാവിലെ എനിക്കുള്ള ബ്രെഷും പേസ്റ്റ് ഉം ഒക്കെ ദീപു വാങ്ങി വന്നു... ബ്രഷ് ചെയ്തു മുഖമൊക്കെ ഒന്ന് കഴുകി ഞാൻ വീണ്ടും ആ ബെഞ്ചിൽ തന്നെ ഇരുന്നു...
രണ്ടു രാത്രികൾ ആ ബെഞ്ചിൽ ഞാൻ ഇരുന്നു തീർത്തു...
"പ്രിയ മുരളി ടെ ആരാ ഉള്ളെ.. "
ഞാൻ വേഗം എഴുന്നേറ്റു ചെന്നു... കൂടെ ദീപുവും വന്നു...
"ഡോക്ടർ വിളിക്കുന്നു.. "
"പ്രിയേടെ... "
"മകൾ ആണ്... "
"അമ്മക്ക് ഇത് ഇതിന് മുൻപും വന്നിട്ടുണ്ട് അല്ലെ... "
ഞാൻ ഒരു ഞെട്ടലോടെ ഡോക്ടർ നെ നോക്കി...
"പേടിക്കണ്ട.. ഇപ്പൊ എല്ലാം നോർമൽ ആയിട്ടുണ്ട്... ഇനി ഭാരം ഉള്ളതൊന്നും എടുപ്പിക്കരുത്... ടെൻഷൻ ഒന്നും ഉണ്ടാകാതെ നോക്കണം... പ്രിയക്ക് ജോലി വല്ലതും ഉണ്ടോ... "
"തീപ്പെട്ടി കമ്പനിയിൽ പോണുണ്ട്... ""
"ഇനി ജോലിക്കൊന്നും വിടണ്ട... നല്ലോണം ശ്രദ്ധിക്കണം... ഒന്ന് രണ്ടു ബ്ലോക്ക് ഉണ്ട്.. ഞാൻ മരുന്ന് എഴുതിയിട്ടുണ്ട്... പിന്നെ ബോഡി ഭയങ്കര വീക്ക് ആണ്... ഇന്നിപ്പോ ഇവിടെ തന്നെ കിടക്കട്ടെ നാളെ ഉച്ചയോടെ റൂമിലേക്ക് മാറ്റാം... "
പുറത്തേക്കു കടന്നതും ഡോക്ടർ പറഞ്ഞതെല്ലാം കേട്ട് എന്റെ ചങ്ക് പൊട്ടുന്ന പോലെ തോന്നി എനിക്ക്...
എല്ലാം അവസാനിച്ചു... ഇനി എല്ലാ ഭാരവും എന്റെ ഈ തലയിലേക്ക്... എങ്കിലും എനിക്ക് എന്റെ അമ്മയെ മതി... വേറൊന്നും വേണ്ട കാവിലമ്മേ...
"അമ്മക്ക് കഴിക്കാൻ കട്ടൻ ചായേം...പിന്നെ ബെന്നോ മറ്റോ വാങ്ങി കൊണ്ടു വരൂ ട്ടൊ... "
നേഴ്സ് അത് പറയുമ്പോൾ സമയം പത്തുമണി കഴിഞ്ഞു.. ഇത് അമ്മക്ക് തന്നെ ആണോ ആവോ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു...
ഈ നേരത്ത് ഹോസ്പിറ്റൽ കാന്റീൻ ഒക്കെ അടച്ചു കാണും.. ഹൈവേയിൽ പോകേണ്ടി വരും...
"പ്രാണ... ഞാൻ വാങ്ങിയിട്ട് വരാം ... "
"വേണ്ട ഞാൻ പൊക്കോളാം... "
"താൻ ചുമ്മാ വാശി കാട്ടല്ലേ... "
"വാശി ഒന്നും അല്ല... ഇപ്പൊ തന്നെ ദീപു ചേട്ടൻ ഒരുപാട് ബുദ്ധിമുട്ടി.. ഇനിയും അത് വേണ്ട... "
"എങ്കിൽ ഞാനും കൂടെ വരാം... "
ഒരു കൊച്ചു തൂക്കുപാത്രം വാങ്ങി അതിൽ ചായയുമായി ഞങ്ങൾ തിരിച്ചു പൊന്നു...
"പ്രാണ... "
"ഉം.. "
"താൻ വല്ലതും കഴിച്ചിട്ട് രണ്ടു ദിവസം ആയില്ലേ... നമുക്ക് ഒരു ചായ കുടിക്കാം... "
ശരിയാ... അപ്പോള ഞാൻ ദീപുവിനെ കുറിച്ച് ഓർത്തത്... അവനും ഒന്നും കഴിക്കാതെ എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു...
ഞങ്ങൾ ഓരോ ചായ കുടിച്ചു തിരിച്ചു ഹോസ്പിറ്റലിൽ വന്നു അമ്മക്കുള്ള ചായ കൊടുത്തു..
"ഇനി നിങ്ങൾ റൂമിലേക്ക് പൊയ്ക്കോളൂ... എന്തേലും ഉണ്ടേൽ റൂമിലേക്ക് വിളിക്കാം... "
ഞാൻ പോകാതെ ബെഞ്ചിൽ തന്നെ ഇരുന്നപ്പോൾ ദീപു എന്നെ എഴുന്നേൽപ്പിച്ചു റൂമിലേക്ക് നടത്തി...
മുറിയിൽ വന്നു മുഖമൊക്കെ കഴുകി... ഞാൻ ബെഡിൽ വന്നിരുന്നു...
"താൻ ഇവിടെ കിടന്നോ... ഞാൻ പുറത്തു ബെഞ്ചിൽ കാണും .. എന്തേലും വേണേൽ വിളിച്ചാൽ മതി.. "
"ഏയ്... ഇവിടെ രണ്ടു ബെഡ് ഉണ്ടല്ലോ... ദീപു ചേട്ടൻ ഇവിടെ കിടന്നോളു.. "
ആദ്യം ഒന്ന് മടിച്ചു എങ്കിലും ഒടുവിൽ അവൻ റൂമിൽ കടന്നു ഡോർ ലോക്ക് ചെയ്തു ..
രണ്ടു ദിവസത്തെ ക്ഷീണം... ബെഡ് കണ്ടപ്പോളേക്കും ഞാൻ ഉറങ്ങി പോയി..
രാത്രി എപ്പോളോ കണ്ണു തുറന്നു നോക്കുമ്പോൾ അപ്പുറത്തെ ചെറിയ ബെഡിൽ ചുരുണ്ടു കൂടി ഉറങ്ങുന്ന ദീപുവിനെ കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി... പാവം.. എനിക്ക് വേണ്ടി ഒരുപാട് സഹിക്കുന്നുണ്ട്...
ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു... ജനലിലൂടെ പുറത്തേക്കു നോക്കി ഇരുന്നു...
മനസ്സ് ആകെ കലങ്ങി മറിഞ്ഞു കിടക്കുന്നു...
എന്തോ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സങ്കടം...
പെട്ടന്ന് ദീപു കണ്ണു തുറന്നു...
"എന്താ എഴുന്നേറ്റു ഇരിക്കുന്നെ... "
"ഏയ്... ഓരോന്ന് ഓർത്തു ഇരുന്നതാ... "
"ഇപ്പൊ ഒന്നും ഓർക്കേണ്ട... ഉറങ്ങു .. "
"ദീപു ചേട്ടാ... "
ദീപു എഴുന്നേറ്റു എന്റെ അടുത്ത് വന്നു നിന്നു..
"എന്താടോ... "
"ഈ വലിയ ഭാരം തലയിൽ കേറ്റി വക്കണ്ട... പിന്നീട് ഇറക്കി വക്കാൻ പറ്റാതെ വരും... "
"താൻ ഇപ്പൊ ആവശ്യം ഇല്ലാത്തത് പറയണ്ട... "
"നാളെ രാവിലെ തന്നെ തിരിച്ചു കോളേജിൽ പൊക്കൊളു.. വെറുതെ ലീവ് എടുക്കണ്ട... "
ഞാൻ ആ പറഞ്ഞത് അവന് ശരിക്കും വിഷമം ആയിട്ടുണ്ട്...
"മൊത്തം ചിലവായ പൈസ ഞാൻ വൈകാതെ തന്നെ തരാം ട്ടോ.. "
ദീപു എന്റെ വായ പൊത്തി...
"ഇനിയെങ്കിലും തന്റെ ഈ വാശി കളഞ്ഞുടെ... എനിക്ക് വെണം നിന്നെ... ഈ കഴുത്തിൽ എന്റെ ഒരു താലി വാങ്ങി... ഈ കടം വീട്ടിക്കൊ... "
ഒരു തേങ്ങലോടെ ഞാൻ ആ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു....
പെട്ടന്ന് അങ്ങനെ ഒന്ന് പ്രതീക്ഷിക്കാത്തതു കൊണ്ടാകാം ദീപു ആദ്യം ഒന്ന് ഭയന്നു... പിന്നീട് എത്ര നേരം ഞങ്ങൾ അങ്ങനെ നിന്നു എന്നറിയില്ല...
ആ കൈകൾക്കുള്ളിൽ ഞാൻ ഒരുപാട് സുരക്ഷിതയായിരുന്നു...
തുരുതുരാ ഉമ്മകൾ കൊണ്ടു പൊതിയുമ്പോൾ എന്റെ ഉള്ളിലെ സങ്കടങ്ങൾ ഒരു മഞ്ഞുമല പോലെ ഉരുകി ഒലിക്കുകയായിരുന്നു...
പെട്ടന്ന് ആ കൈകളിൽ നിന്നും മാറി ഞാൻ പിന്തിരിഞ്ഞു...ബെഡിൽ വന്നിരുന്നു..
"എന്താടോ... "
"ഒന്നുമില്ല... ദീപു ചേട്ടൻ ഉറങ്ങിക്കോളൂ... "
നല്ലൊരു ഉറക്കം കഴിഞ്ഞു ഉണരുമ്പോൾ ബെഡിൽ ദീപു ഇല്ലായിരുന്നു.. ഡോർ പുറത്തു നിന്നു ലോക്ഡ് ആയിരുന്നു...
******
"താൻ എണീറ്റോ... ഞാൻ അമ്മക്ക് ചായ വേണം എന്ന് പറഞ്ഞു വിളിച്ചിരുന്നു .. അങ്ങോട്ട് പോയി.. "
"ഉം... "
"പ്രാണ വേണെങ്കിൽ വീട്ടിൽ ഒന്ന് പോയി ഫ്രഷ് ആയിട്ട് വരൂ .. ഇട്ടുമാറാൻ ഒന്നും ഇവിടെ ഇല്ലാലോ... അമ്മക്ക് കൂട്ടിനു ഞാൻ ഇരുന്നോളാം... "
അപ്പോളാണ് ഞാൻ അവനെ ശ്രദ്ധിച്ചത് .. അവന്റെ കുളി ഒക്കെ കഴിഞ്ഞിട്ടുണ്ട്... പുള്ളി പുറത്തു പോയി കാവി മുണ്ടൊക്കെ വാങ്ങിയിരുന്നു...
എന്തോ വീട്ടിൽ ഒന്ന് പോയി ഫ്രഷ് ആകാം എന്നെനിക്കും തോന്നി... ഉച്ചക്ക് അമ്മയെ റൂമിലേക്ക് കൊണ്ടു വരുമ്പോളേക്കും കുളിച്ചു വരാം...
ഞാൻ നേരെ വീട്ടിൽ വന്നു കുളിച്ചു അച്ചമ്മക്കുള്ള ഫുഡ് വാങ്ങി കൊണ്ടു കൊടുത്തു..
തിരിച്ചു പോന്നു... പകലൊക്കെ വല്യമ്മ അച്ചമ്മക്കുള്ള ഫുഡ് കൊണ്ടു കൊടുക്കുന്നുണ്ട്...
തിരിച്ചു ഹോസ്പിറ്റലിൽ എത്തി റൂമിന്റെ വാതിൽ തുറന്നതും... ദീപു അമ്മക്ക് കഞ്ഞി കോരി കൊടുക്കുന്നത് കണ്ടു ഞാൻ ഞെട്ടി...
"എപ്പോളാ ഇങ്ങോട്ട് മാറ്റിയെ.... "
"കുറച്ചു നേരം ആയി... ഞാൻ വിളിച്ചു നിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്... "
ഞാൻ അമ്മയുടെ അടുത്ത് ചെന്നിരുന്നു...ഈ മൂന്ന് ദിവസം കൊണ്ടു ഒരു രോഗി ആയിരിക്കുന്നു...
"മോളെ... "
"ഉം... "
"എന്റെ കുട്ടീടെ ക്ലാസ്സ്... "
"അതൊന്നും സാരല്ല്യ... ഞാൻ ഇനി കോളേജിൽ പോണില്ല... "
"അയ്യോ... അങ്ങനെ പറയല്ലേ മോളെ... മോൾ പഠിച്ചു നല്ലൊരു ജോലി വാങ്ങണം... "
"കിട്ടുന്ന ജോലി മതി അമ്മേ.... ഇപ്പൊ അമ്മ അതൊന്നും ആലോചിക്കേണ്ട... "
"മോനെ... ദീപു.... ഇനി മോൻ വീട്ടിലേക്കു പൊക്കൊളു.. ഇപ്പൊ ഇവിടെ പാറു ഉണ്ടല്ലോ... "
"ഉം.. ഞാൻ പോയിട്ട് വൈകിട്ട് വരാം...എന്തേലും ഉണ്ടേൽ വിളിച്ചോളൂ... "
എന്ന് പറഞ്ഞു ദീപു ഇറങ്ങി...
അവൻ പോകുന്നത് ജനലിലൂടെ നോക്കി നിന്നു ഞാൻ..
ക്ഷീണം കാരണം അമ്മ നല്ലപോലെ ഒന്നുറങ്ങി...
താഴത്തെ ബെഡിൽ ഞാനും കിടന്നു...
ഉച്ചക്ക് ദീപു ഞങ്ങൾക്കുള്ള ഫുഡ് ഒക്കെ വാങ്ങി വന്നു...
എന്തോ നാണം കെട്ട അവസ്ഥ ആയിരുന്നു എനിക്ക്...
എങ്ങനേലും ദീപുവിന്റെ കടങ്ങൾ ഒക്കെ ഒന്ന് വീട്ടണം...
വൈകിട്ട് ദീപുവിനോട് ഒന്നും കൊണ്ടുവരണ്ട എന്ന് ഞാൻ പറഞ്ഞിരുന്നു... എങ്കിലും അവൻ വന്നു...
പിറ്റേന്ന് അമ്മയെ ഡിസ്ചാർജ് ചെയ്തു ബിൽ അടച്ചതും ഞങ്ങളെ വീട്ടിൽ കൊണ്ടാക്കിയതും എല്ലാം അവൻ തന്നെ ആയിരുന്നു...
ആരോരുമില്ലാത്ത വേദന അന്ന് ഞാൻ അറിഞ്ഞു... എനിക്ക് അമ്മയും അമ്മക്ക് ഞാനും ഉള്ളു... ആ സത്യം ഞാൻ ഉൾക്കൊണ്ടു...
വൈകിട്ട് വല്യച്ഛൻ വീട്ടിലേക്കു വന്നു..
"പടിഞ്ഞാറെ പാടം വാങ്ങാൻ ഒരു കൂട്ടർ വന്നിട്ടുണ്ട്... പ്രിയക്ക് സമ്മതം ആണേൽ അതങ്ങു കൊടുക്കാം... "
ഞാൻ ഒന്നും മിണ്ടിയില്ല... പണ്ട് ഞാൻ ഉണ്ടായ സമയത്തു പെൺകുട്ടി അല്ലെ എന്നോർത്ത് അച്ഛൻ എനിക്ക് വേണ്ടി വാങ്ങി ഇട്ട സ്ഥലം ആയിരുന്നു അത്...
വല്യച്ചന് വല്ലതും തടയുമായിരിക്കും...
പക്ഷെ ഇപ്പോഴത്തെ അവസ്ഥയിൽ അത് വിൽക്കാതെ നിവർത്തി ഇല്ലാലോ..
എതിർത്തൊന്നും അമ്മയും ഞാനും പറഞ്ഞില്ല..
ഹോസ്പിറ്റലിൽ തന്നെ രൂപ 70000/- കഴിഞ്ഞു... എല്ലാം കടമായി നില്കുന്നതിലും ബേധം അല്ലെ...
സ്ഥലം പറഞ്ഞു ഉറപ്പിച്ചു... അഡ്വാൻസ് ഒരു ലക്ഷം രൂപ വല്യച്ഛൻ കൊണ്ടു തന്നു...
"ഹോസ്റ്റൽ ഫീ ഒക്കെ അടച്ചെക്ക് മോളെ... പിന്നെ ദീപു ന്റെ കാശും കൊടുത്തേക്ക്... എന്തായാലും മോൾ പഠിപ്പ് നിർത്തണ്ട... "
എല്ലാം ദൈവത്തിനു വിട്ടുകൊടുത്തു ഞാൻ ഉമ്മറത്തു വന്നിരുന്നു...
നാളെ ഹോസ്റ്റലിലേക്ക് തിരിച്ചു പോണം... പാവം ലീഡിം ശീലും ഇടയ്ക്കിടെ വിളിച്ചിരുന്നു...
അച്ഛമ്മ ഇപ്പൊ വീട്ടുപണികൾ ഒക്കെ ചെയ്തു തുടങ്ങിയത് കൊണ്ടു അമ്മയ്ക്കും ഒരു ആശ്വാസം ആയി...
ഇപ്പൊ സന്ധ്യ നേരത്തെ പ്രാകൽ അച്ഛമ്മ നിർത്തി...
*****
രാവിലെ യാത്രയായി കോളേജിലേക്ക് ഇറങ്ങുമ്പോൾ... അമ്മയുടെ മുഖം സന്തോഷം കൊണ്ടു നിറഞ്ഞിരുന്നു.. എന്റെ പഠിപ്പു മുടങ്ങാതിരുന്നതിൽ ഉള്ള സന്തോഷം ആണത്....
കോളേജിൽ എത്തിയതും നേരെ ഡിപ്പാർട്മെന്റ് ൽ ചെന്നു ദീപു ന്റെ അടുത്തേക്ക് നടന്നു..
"സർ... "
ദീപു എന്റെ അടുത്തേക്ക് വന്നതും കയ്യിലെ പൊതി അവന്റെ കയ്യിൽ കൊടുത്തു ഞാൻ തിരിഞ്ഞു നടന്നു...
താഴെയുള്ള ലിങ്കിൽ നിന്നും തുടർന്ന് വായിക്കൂ...
രചന: ജ്വാല മുഖി
ഭാഗം: 7 വായിക്കുവാൻ CLICK HERE