കാവ്യം, ഭാഗം 6
രചന: Ullas Os
ഡോക്ടർ അനുഗ്രഹയുടെ വീടല്ലേ ഇത്. കാറിൽ നിന്നും ഇറങ്ങിയ മധ്യവയസ്ക അവരെ നോക്കി ചോദിച്ചു.
അതേ.. ആരാണ്.. അമ്മാവൻ മുറ്റത്തേക്ക് ഇറങ്ങിയത് അനു അകത്തു നിന്നു കണ്ടു.
ഞാൻ സുലോചന... അവർ സ്വയം പരിചയപെടുത്തി.
കൂടെ എന്റെ മകനും ഉണ്ട്.. അവർ എല്ലാവരെയും നോക്കി ചിരിച്ചു.
ഏതോ സമ്പന്ന കുടുംബത്തിലെ സ്ത്രീയായി അവൾക്കു തോന്നി
അപ്പോളേക്കും കാറിൽ നിന്നു ഒരു സുമുഖൻ ആയ ചെറുപ്പക്കാരൻ ഇറങ്ങി വന്നു.
ഇത് എന്റെ മകൻ മാധവ്.. അവർ ഇറങ്ങി വന്ന ആ ചെറുപ്പക്കാരനെ കൂടി പരിചയപ്പെടുത്തി. അയാൾ പുറം തിരിഞ്ഞു നിന്നതിനാൽ അനുവിന് ആളെ കാണാൻ സാധിച്ചില്ല.
അമ്മവാനും അച്ഛനും വന്ന ആളെ മനസിലാകാതെ നിൽക്കുക ആണ്.
നമ്മൾക്കു അകത്തേക്ക് ഇരുന്നു സംസാരിക്കാം...
ആ ചെറുപ്പക്കാരൻ അല്പം സ്വന്തന്ത്ര്യത്തോടെ എല്ലാവരെയും നോക്കി.
അകത്തേക്ക് വരിക... അച്ഛൻ അത് പറഞ്ഞപ്പോൾ എല്ലാവരും കയറി വന്നു.
ഞങ്ങൾ കുറച്ചു വടക്കുന്നാണ് വരണത്.
ഇത് എന്റെ മകൻ മാധവ്, മോൻ ഡോക്ടർ ആണ്. അവർ ഏതോ ഹോസ്പിറ്റലിന്റെ പേര് പറയണത് അനു കേട്ടു.
ഞങ്ങൾ മകന് വിവാഹം ആലോചിച്ചു വന്നതാണ്. എന്റെ നാട് കൃഷ്ണൻകോവിലിന്റെ അടുത്ത ആണ്. ഞാൻ ഈയിടെ അമ്പലത്തിൽ വന്നപ്പോൾ ഇവിടുത്തെ കുട്ടിയെ കണ്ടത്.
അവർ അമ്മാവനോടും അച്ഛനോടുമായി പറയുക ആണ്.
എന്നിട്ട് അമ്പലത്തിലെ തിരുമേനിയോട് അന്വേഷിച്ചത്. അദ്ദേഹം കൂടുതൽ അറിയില്ല,ഈ കഴിഞ്ഞയിടെ മുതൽ വരാൻ തുടങ്ങിയ കുട്ടി ആണെന്ന് പറഞ്ഞു, വീട് ഇവിടെ ആണ് എന്ന് പറഞ്ഞു, ഞാൻ അങ്ങനെ എന്റെ സഹോദരനോട് പറഞ്ഞു, ആൾ ഇപ്പോൾ നാട്ടിൽ illa, പിന്നെ അവൻ ആണ് ഈ കുട്ടിയുടെ വിവരങ്ങൾ ഒക്കെ കല്ക്ട് ചെയുവാൻ ഒരാളെ ഏർപ്പെടുത്തിയത്, അവർ ഇരുന്നിടത്തു നിന്നു ഒന്നിളകി..
ഇത് ആരാണെന്നോ, ഇവർ പറയുന്നത് സത്യം ആണെന്നോ ഒന്നും തങ്ങൾക്ക് അറിയില്ല, എന്നാണ് അനുവിന്റെ അച്ഛൻ ഓർത്തത്.
നിങ്ങൾ ഇപ്പോൾ വിചാരിക്കുന്നത് ഇതൊക്കെ സത്യം ആണോ എന്നാണ് അല്ലേ, മോളെവിടെ... അവർ ഇരിപ്പിടത്തിൽ നിന്നു എഴുനേറ്റു.
അനുവാദത്തിനു പോലും കാക്കാതെ അവർ അകത്തേക്ക് കടന്നു.
ആഹാ ഇവിടെ നിൽപ്പുണ്ടായിരുന്നു നമ്മുടെ ആള്, അവർ അനുവിനെ നോക്കി ചിരിച്ചു,
മോളെ എനിക്ക് രണ്ട് മക്കൾ ആണ്, മോൾ പൂനെ യിൽ ആണ്, അവൾ പഠിക്കുക ആണ്, എന്റെ മകൻ ആണ് അവിടെ ഇരിക്കുന്നത്. അവൻ, ഹോളി ക്രോസ് ഹോസ്പിറ്റലിലെ ഓർത്തോ സർജൻ ആണ്. ഞങ്ങൾ മകനുവേണ്ടി മോളെ വിവാഹം ആലോചിക്കുവാൻ ആണ് ഇവിടെ എത്തിയത്.
മാട്രിമോണിയൽ ഒക്കെ ഞങ്ങൾ രജിസ്റ്റർ ചെയ്തതാണ്,ഇതാണ് അവന്റെ ഡീറ്റെയിൽസ്.. അവർ മാട്രിമോണി പേജ് എടുത്തു അവളെ കാണിച്ചു.
ഹോസ്പിറ്റൽ ഡീറ്റൈൽസും മാധവ് മേനോൻ എന്ന പേരും ഇയാളുടെ ഫോട്ടോയും എല്ലാം ഒന്നാണ് എന്ന് അനു തിരിച്ചറിഞ്ഞു.
എനിക്ക് മോളേ കണ്ടപ്പോൾ ഇഷ്ടം ആയി, മോൾ ഡോക്ടർ ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു എനിക്ക് ഈ കുട്ടി തന്നെ മതിയെന്ന്..
അവർ പറയുന്നതിൽ കള്ളത്തരം ഒന്നും ഉള്ളതായി അവൾക്കു തോന്നിയില്ല. കാരണം അയാളുടെ ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആയിരുന്നു.
ഇതിനോട് ഇടയ്ക്ക് അമ്മാവൻ, അവരുടെ കുടുംബ വീടിനെക്കുറിച്ചും, സുലോചനയുടെ സഹോദരനെ കുറിച്ചും ചോദിച്ചു മനസ്സിലാക്കിയിരുന്നു.
സ്ഥലത്തെ പ്രമാണിമാരാണ് അവരെന്ന് അമ്മാവന് മനസ്സിലായി.
വന്ന സ്ത്രീയും അമ്മയും കൂടി സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്.ആ ചെറുപ്പക്കാരൻ ആരെയോ ഫോൺ ചെയ്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി.
നമ്മുടെ കുട്ടിയുടെ ഭാഗ്യമാണ് ഈ ആലോചന ഇവരുമായി ബന്ധുത്വം കൂടുന്നത് നമ്മളെ പോലെ ഉള്ളവർക്ക് ആലോചിക്കാൻ പോലും സാധിക്കുകയില്ല.
ഇവർ പോയതിനുശേഷം ഞാൻ ദല്ലാൾ രാഘവനോട് ഇവരെ കുറിച്ച് കൂടുതലായി അന്വേഷിക്കാം. അമ്മാവൻ വാചാലനായത് അനു അറിഞ്ഞു.
മോളെ എന്റെ മോനെ കണ്ടില്ലല്ലോ, സുലോചന അനുവിന്റെ കരം കവർന്നു.
ഞാൻ... എനിക്ക്.. അനു എന്ത് പറയണം എന്നറിയാതെ വിഷമിച്ചു..
വരു മോളെ.. അവർ അവളെയും കൊണ്ട് വെളിയിലേക്ക് ഇറങ്ങി.
മോനേ.. അവർ നീട്ടി വിളിച്ചപ്പോൾ അയാൾ അകത്തേക്ക് കയറി വന്നു.
ഇതാണ് ഞാൻ പറഞ്ഞ പെൺകുട്ടി...
ഹെലോ.... അയാൾ അവളെ വിഷ് ചെയ്തപ്പോൾ അവൾ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
അയാൾ എന്തൊക്കെയോ ചോദിച്ചു, അവൾ മറുപടിയും കൊടുത്തു.
കുറച്ചു സമയം കൂടി സംസാരിച്ചിരുന്നു അവർ യാത്ര പറഞ്ഞു പോയി.
അപ്പോൾ മുതൽ അമ്മാവൻ ആരൊക്കെയോ ഫോൺ വിളിക്കുന്നുണ്ടായിരുന്നു.
അമ്മാവൻ അതീവ സന്തോഷത്തിൽ ആണ്.
അനുകുട്ടിടെ മഹാഭാഗ്യം... അല്ലാതെ ഒന്നും പറയാനില്ല.... അമ്മാവൻ എല്ലാവരും ആയി പറഞ്ഞു.
ആദ്യം അച്ഛനും അമ്മക്കും ഒക്കെ ഒരു ഭയം ആയിരുന്നു.
അവർ പറഞ്ഞത് സത്യമാണോ എന്ന്.
അമ്മാവന്റെ വിവരണത്തിൽ എല്ലാവരും സന്തോഷത്തിൽ ആണ് ഇപ്പോൾ.
അനു കട്ടിലിൽ ചരിഞ്ഞു കിടക്കുക ആണ്.
ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം ബാക്കി നിൽക്കുന്നു.
അതിന്റെ കാരണം അവൾക്ക് അറിയാം...
പക്ഷേ അവൾ അത് ഉള്ളിൽ ഒതുക്കി.
ആദ്യമായി ഒരു പുരുഷനോട് ഇഷ്ടം തോന്നിയത്....... അയാളുടെ ഉള്ളിൽ തനിക്ക് ഒരു സ്ഥാനവും ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് ആണെങ്കിലും അത്.... അത്.... മിത്രയുടെ സുധിയേട്ടനോട് ആയിരുന്നു.
കാരണം.... കാരണം....
ഒരു സ്ത്രീ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇന്നത്തെ കാലത്തു സുരക്ഷിതത്വം ആണ്....
ആ രാത്രിയിൽ, തന്നെ അയാൾ... അയാളോട് ചേർത്തു നിർത്തിയപ്പോൾ...തന്റെ കണ്ണീരൊപ്പിയപ്പോൾ, തന്നെ ആശ്വസിപ്പിച്ചപ്പോൾ, അയാൾ തന്റെ ആരോ ആന്നെന്നു താൻ ഓർത്തു....
അനുവിന്റെ കണ്പീലിയിൽ ഒരു കാർമേഘം ഉരുണ്ട് കൂടി...
ആരും അറിയാതെ, ആരും കാണാതെ, അവൾ അവളുടെ മഞ്ചാടികുരു ഒളിപ്പിച്ച വെള്ളാടപെട്ടിയിൽ ഇതും ഒളിപ്പിച്ചു.
ഇതൊക്കെ ഓരോരോ തോന്നലുകൾ ആണ്..... പ്രണയം തോന്നേണ്ട പ്രായത്തിൽ അങ്ങനെ തോന്നിയിട്ടില്ല, പിന്നെ ആണോ അനു ഇപ്പോൾ... അവളുടെ മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു.
ശരിയാണ്... എത്ര എത്ര പയ്യന്മാർ തന്റെ പിറകെ വന്നു...അപ്പോൾ ഒന്നും ആരോടും തോന്നാത്തത് ...
ഓഹ് വിട്ടുകള അനു... നിനക്ക് വിധിച്ചത് മാധവൻ ആയിരിക്കും.... വീണ്ടും അവളുടെ ഉള്ളിന്റെ ഉള്ളിൽ ഇരുന്നു ആരോ പറയുകയാണ്...
മോളെ. അനുകുട്ടി.. അമ്മ വിളിച്ചപ്പോൾ അനു എഴുന്നേറ്റിരുന്നു..
ദേ... സുലോചനാമ്മ... അമ്മ ഒരു ഫോണും കൈയിൽ പിടിച്ചു കൊണ്ട് അനുവിന്റെ അടുത്തേക്ക് വന്നു.
അമ്മ ചിരിച്ചുകൊണ്ട് ഫോൺ അവൾക്ക് കൈ മാറി.
ഹലോ... അവൾ ഫോൺ കാതോടു ചേർത്തു.
മോളേ... അമ്മയാണ്.. പനി എങ്ങനെ ഉണ്ട് മോളേ... അവർ സ്നേഹത്തോടെ ചോദിച്ചു.
കുറവുണ്ട് അമ്മേ.... അവൾ മറുപടിയും കൊടുത്തു.
അവർ പിന്നെയും ഓരോ ചോദ്യങ്ങൾ അവളോട് ചോദിച്ചു കൊണ്ടിരുന്നു.
അവൾ ചിലതിനു മറുപടി പറഞ്ഞു ചിലതൊക്കെ മൂളി കേട്ടു.
ആഹ് മോളേ... വെയ്ക്കല്ലേ... ഞാൻ മോന്റെ കൈയിൽ ഫോൺ കൊടുക്കാം.... അവർ ഫോൺ കൈമാറി.
ഹെലോ അനു... ക്ഷീണം കുറഞ്ഞോ... താൻ റസ്റ്റ് എടുക്ക് കെട്ടോ... നാളെ ലീവ് കിട്ടുമോ തനിക്കു.. മാധവ് ചോദിച്ചു.
അറിയില്ല.... ഞാൻ ഇന്ന് മാത്രമേ ലീവ് എടുത്തൊള്ളൂ... അവൾ പറഞ്ഞു.
ഓക്കേ.... എടോ ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കും.. തന്റെ നമ്പറിൽ കെട്ടോ.... താൻ എടുക്കണം... അവൻ പറഞ്ഞു..
അവൾ ഒന്നും പറയാതെ ഫോൺ കട്ട് ചെയ്തു.
മോളേ നിന്റെ നമ്പർ ഞാൻ സുലോചനമ്മക്ക് കൊടുത്ത് കെട്ടോ.. അമ്മ അതു പറയുമ്പോൾ അവൾക്ക് ദേഷ്യം തോന്നി..
ആ കോവിലിന്റെ കിഴക്ക് വശം മുഴുവൻ ആ അമ്മേടെ ഒക്കെ സ്വത്തായിരുന്നു.. അവരുട സഹോദരനും ഭാര്യയും ഒക്കെ അവരുടെ മകളുടെ കൂടെ ആണ്. ഇപ്പോൾ ഇത് എല്ലാം നോക്കി നടത്തുന്നത് ഒരാളെ ഏൽപ്പിച്ചിരിക്കുന്നത് കൊണ്ട് ആണെന്ന്. അമ്മ കട്ടിലിന്റെ ഓരത്തു വന്നു ഇരുന്നു കൊണ്ട് പറഞ്ഞു,
നീ അവിടെ ചെന്നു കയറിയാൽ മഹാഭാഗ്യം ആണ് കുഞ്ഞേ... ഈശ്വരനോട് എപ്പോളും അപേക്ഷിക്കുന്നത് എന്റെ കുഞ്ഞിന് ഒരു നല്ല ജീവിതം കൊടുക്കണമെന്ന് മാത്രമാ... അമ്മയുടെ ശബ്ദം ഇടറി..
ഒന്നേ ഒന്ന് കണ്ണേ കണ്ണു.... എന്നും പറഞ്ഞു വളർത്തിയത് ആണ് നാത്തൂനേ..... എന്റെ കുഞ്ഞിന് അവളുടെ ആഗ്രഹം പോലെ ഒരു പയ്യനെ കാണിച്ചു തരാൻ ആണ് ഞാൻ ദൈവത്തെ വിളിക്കുന്നത്..
മുറിയിലേക്ക് കയറി വന്ന അമ്മായിയോടായി അമ്മ പറഞ്ഞു.
നാളെ ജോലിക്ക് പോകണ്ടേ.... നീ കിടന്നോ മോളേ... അമ്മയും അമ്മായിയും പുറത്തേക്ക് പോയി.
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവളുടെ ഫോൺ ശബ്‌ദിച്ചു...
പരിചയം ഇല്ലാത്ത നമ്പർ കണ്ടപ്പോൾ അവൾക്ക് തോന്നി മാധവ് ആയിരിക്കുമെന്ന്.
ഹെലോ.... അവൾ ഫോൺ എടുത്തു.
ഹെലോ.. അനുഗ്രഹ....
യെസ് സാർ.... അവൾ ആഹ്ലാദത്തോടെ ഫോൺ ഒന്നുകൂടി മുറുക്കെ പിടിച്ചു.
അത് അവിനാഷ് സാർ ആയിരുന്നത് കൊണ്ട് ആണ് അവൾക്കിത്ര സന്തോഷം ആയത്.
പനി എങ്ങനെ ഉണ്ട് ഇപ്പോൾ... ഞാൻ കുറച്ചു ബിസി ആയിപോയി... അവിനാശ് പറഞ്ഞു.
കുറവുണ്ട് സാർ... ഞാൻ നാളെ ഓ പി യിൽ കാണും.. അവൾ ഉത്സാഹത്തോടെ പറഞ്ഞു.
നോ പ്രോബ്ലം അനുഗ്രഹ.. താൻ പനി കുറഞ്ഞിട്ടു വന്നാൽ മതി.
അവൻ അത് പറയുമ്പോൾ അവൾ ഫോണിലേക്ക് നോക്കി...
ആരോ വിളിക്കുന്നുണ്ട്.. മാധവ് ആയിരിക്കുമോ ആവോ.. അവൾ അസ്വസ്ഥ ആയി.
ഒക്കെ സാർ.. ഞാൻ കുറഞ്ഞു എങ്കിൽ വന്നോളാം.. അവൾ പറഞ്ഞു.
ഒക്കെ. ഗെറ്റ് വെൽ സൂൺ അനുഗ്രഹ... അവൻ ഫോൺ കട്ട് ചെയ്തു.
അനുവിന്റെ ഫോൺ വീണ്ടും ശബ്‌ദിച്ചു..
ഹെലോ.... അവൾ അത് എടുത്തു..
അനു.... ഞാൻ മാധവ് ആണ്... താൻ ബിസി ആണോ... മറുതലക്കൽ അവൾ പ്രതീക്ഷിച്ചത് പോലെ അയാൾ ആയിരുന്നു.
അല്ല.... ഞാൻ വെറുതെ.. ഹോസ്പിറ്റലിൽ നിന്ന് വന്ന കാൾ ആയിരുന്നു.. അവൾ പറഞ്ഞു.
ഓക്കേ... ഓക്കേ.. ഇത് എന്റെ നമ്പർ ആണ് കെട്ടോ... ഇയാൾ സേവ് ചെയ്യു... അവൻ പറഞ്ഞപ്പോൾ അവൾ താല്പര്യം ഇല്ലാത്ത മട്ടിൽ മൂളി.
അമ്മ പറഞ്ഞപ്പോൾ ഇയാൾ ഇത്രക്ക് സുന്ദരി ആണെന്ന് ഞാൻ ഓർത്തില്ല കെട്ടോ.. എന്റെ മനസ്സിൽ ഉള്ള അതേ ആൾ ആണ് താൻ... അനു... ഇയാൾക്ക് എന്നോട് ഇഷ്ടക്കേടില്ലാലോ അല്ലേ.. നമ്മൾക്കു ഇതങ്ങു ഫിക്സ് ചെയാം... എന്തെ... അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞപ്പോൾ അനു നിശബ്ദ ആയി...
ഹെലോ അനു... പോയോ.... അവൻ വിളിച്ചു..
ഇല്ലാ... അവളുടെ പതിഞ്ഞ ശബ്ദം അവൻ കേട്ടു.
അനു.. തനിക്ക് ഒന്നും പറയാൻ ഇല്ലേ.. അവൻ വീണ്ടും ചോദിച്ചു.
എന്റെ... എന്റെ.. അച്ഛനും അമ്മയും തീരുമാനിക്കണത് പോലെ... എനിക്ക്.. എനിക്ക്.. ആഗ്രഹം ഒള്ളു.. അവൾ വല്ലവിധേനയും പറഞ്ഞൊപ്പിച്ചു.
ഓക്കേ അനു ഓക്കേ.. മാധവന്റെ സന്തോഷത്തോടെയുള്ള ശബ്ദം അവളുടെ കാതിൽ മുഴങ്ങി.
ആഹ് അനു... നമ്മളുടെ ജാതകം ഓക്കേ ആണ് കെട്ടോ... ലുക്ക് അനു, ആക്ച്വലി, എനിക്ക് ഇതിൽ ഒന്നും താല്പര്യം ഇല്ലാ.. അമ്മ ഇപ്പോൾ അനുവിന്റെ വീട്ടിൽ വിളിച്ചു പറഞ്ഞോളും കാര്യങ്ങൾ എല്ലാം..കുറച്ചു സമയം കൂടി സംസാരിച്ചിട്ട് മാധവ് ഫോൺ കട്ട് ചെയ്ത്...
അനു എന്ത് ചെയ്യണം എന്നറിയാതെ കിടന്നു.
കാലത്തെ അവൾ എഴുനേറ്റ് മേല് കഴുകി, ഒരു കോട്ടൺ സാരീ അണിഞ്ഞു..
ക്ഷീണം ഉണ്ട്, എന്നാലും പോകാം എന്നവൾ തീരുമാനിച്ചിരുന്നു.
കുറച്ചു പൊടിയരിക്കഞ്ഞി യും, തേങ്ങ ചുട്ടരച്ച ചമ്മന്തിയും, ഒരു പപ്പടവും കൂട്ടി അവൾ കുറച്ചു കഞ്ഞി കുടിച്ചു, അപ്പോഴേക്കും ക്ഷീണം കുറച്ചു കുറഞ്ഞത് പോലെ അവൾക്ക് തോന്നി, കുറച്ചു കഴിഞ്ഞതുംഅവൾ ഹോസ്പിറ്റലിലേക്ക് പോകുവാനായി പുറപ്പെട്ടു.
അമ്മാവൻ വിളിച്ച് ഓട്ടോയിലാണ് അവൾ ജംഗ്ഷൻ വരെ പോയത്, എന്നും എത്തുന്ന സമയത്ത് തന്നെ അവൾ ഹോസ്പിറ്റലിൽ വന്നു. ഭാഗ്യത്തിന് അന്ന് ഒപിയിൽ ആള് കുറവായിരുന്നു, അതുകൊണ്ട് അവൾക്ക് വലിയ ക്ഷീണം അനുഭവപ്പെട്ടില്ല.
കുറച്ചു കഴിഞ്ഞതും, അവളുടെ ഡോറിൽ ആരോ മുട്ടിയത് ആയി അവൾക്കു തോന്നി, വാതിൽ തുറന്ന് അകത്തേക്ക് വന്നത് സുധി ആയിരുന്നു.
സാർ, അവൾ കസേരയിൽ നിന്ന് എഴുന്നേറ്റു.
പ്ലീസ് സിറ്റ് ഡൗൺ അനുഗ്രഹ, സുധി അവളുടെ അടുത്തേക്ക് വന്ന് കൊണ്ട് പറഞ്ഞു.
എങ്കിലും അവൾ ഇരുന്നില്ല,
എങ്ങനെയുണ്ട് അസുഖം ഒക്കെ ഭേദമായോ അനുഗ്രഹ?? അവൻ അനുവിനെ നോക്കി ചോദിച്ചു.
ഇപ്പോൾ കുഴപ്പമില്ല സാർ.... ചെറിയ ക്ഷീണം മാത്രം..
സുധിയുടെ കണ്ണുകളെ നേരിടാനാവാതെ അവൾ പറഞ്ഞു.
തനിക്ക് റസ്റ്റ് എടുക്കണമെങ്കിൽ ആവാം ഡ്യൂട്ടി ഡോക്ടർ ഓപ്പിയിൽ ഇരുന്നോളും.. അവൻ വീണ്ടും പറഞ്ഞു.
കാരണം അവൾക്ക് വളരെ ക്ഷീണം ഉള്ളതായി അവനു തോന്നിയിരുന്നു.
അതു പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് പോയി.
റൂമിലേക്ക് കയറി വന്ന നാൻസി സിസ്റ്റർ ആദ്യം ഒന്ന് അമ്പരന്നു.
മാഡം,, സാർ എന്തിനാണ് വന്നത് അവൾ അനുഗ്രഹ ഡോക്ടറോട് ചോദിച്ചു.
എന്നോട് ക്ഷീണം ആണെങ്കിൽ റസ്റ്റ് എടുക്കു എന്ന് പറയുവാനാണ് സാർ വന്നത്, അവൾ പറഞ്ഞു.
കണ്ടോ മാഡം ഞാൻ പറഞ്ഞില്ലേ... സാർ പാവം ആണെന്ന്... സാർ പെട്ടന്ന് ദേഷ്യപെടുന്ന സ്വഭാവം ആണ്, അതുപോലെ തണുക്കും.. അത്രയും ഒള്ളൂ.. കയ്യിൽ ഇരുന്ന ഫയൽസ് മേശമേൽ വെച്ചിട്ട് നാൻസി സിസ്റ്റർ അവളെ നോക്കി.
അനു ഒന്ന് മന്ദഹസിച്ചു.
അന്ന് ഉച്ചക്ക് അനു ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ബസ് കാത്തു nനിന്നപ്പോൾ സുധിയുടെ കാർ വന്നു നിന്നു.
അനുഗ്രഹ.. ഞാൻ ഡ്രോപ്പ് ചെയാം... അവൻ പറഞ്ഞു എങ്കിലും ബസ് ഇപ്പോൾ എത്തും എന്ന് പറഞ്ഞു അവൾ പിന്നോട്ട് മാറി..
സുധി പതിയെ വണ്ടി മുൻപോട്ട് എടുത്തു.
അവന്റെ മുഖം വാടിയതായി അവൾക്ക് തോന്നിയിരുന്നു.
ബസ് വന്നതും അവൾ വേഗം അതിൽ കയറി...
ഹൃദയം തകരുന്ന പോലെ അവൾക്ക് വേദന തോന്നി..
രചന: Ullas Os
(ഹായ്.... കഥ പുതിയ വഴിത്തിരിവിലേക്ക് ആണ്, )
തുടർന്നു വായിക്കൂ.....
Part 7: CLICK HERE