വിശ്വഗാഥ💕
ഭാഗം- 5
അയ്യോ നാനി... കണ്ണൻ ചോദിച്ചത് കേട്ടോ എന്തോ... മുഖഭാവം കണ്ടിട്ട് കേട്ടെന്ന് തോന്നുന്നു.
ഗംഗ ഗാഥയെ നോക്കി. അവൾ ഗംഗയെയും നാനിയെയും മാറി മാറി നോക്കുവാണ്.
നാനി ഗാഥയുടെ അടുത്തേക്ക് ചെന്നു.
"ബേട്ടാ... നീ എന്തിനാ അന്ന് ജംഗ്ഷനിൽ പോയത്? നിന്റെ കൂട്ടുകാരിയുടെ വീട് അവിടെ അല്ലാലോ... അപ്പോൾ അവിടെന്നാണോ ഓട്ടോയിൽ വന്നത്? ഇവിടുന്ന് കുറച്ചു ദൂരം ഇല്ലേ? ബതാവോ..."
ഓഹ് അപ്പോൾ നാനി എല്ലാം കേട്ടു. എന്താന്ന് വെച്ചാൽ പറഞ്ഞോ...
ഗംഗ ഇങ്ങനെ മനസ്സിൽ പറഞ്ഞുകൊണ്ട് അവൾ ഗാഥയുടെ മുഖത്ത് നോക്കി.
"അത് നാനി... അത് ഞാൻ പറയാം. ഗംഗേ... അമ്മ വരുന്നുണ്ടോ എന്ന് നോക്കിയേ"
"മ്മ്... ശെരി"
ഗംഗ വാതിൽക്കൽ ചെന്നുകൊണ്ട് അകത്തേക്ക് നോക്കി.
"ഇല്ല ചേച്ചി..."
"മ്മ്... നീ അവിടെ തന്നെ നിൽക്ക്"
"എന്താ മോളെ കാര്യം പറയൂ..."
അന്ന് ഉണ്ടായ കാര്യമെല്ലാം ഗാഥ നാനിയോട് പറഞ്ഞു.
"ഹൊ... ഇനി മോള് ഒറ്റക്ക് ഒരിടത്തും പോകണ്ട. കേട്ടോ? വഹ് ലഡ്‌കാ കോൻ ഹെ? ആരാന്ന് അറിയാമോ? ഇതിനുമുമ്പ് കണ്ടിട്ടുണ്ടോ?"
"ഇല്ല നാനി. പിന്നെ, ഇതൊന്നും അമ്മയോട് പറയല്ലേ..."
"ഹേ... ഞാൻ പറയില്ല. രാധിക അറിഞ്ഞാൽ അത് ഉടനെ കൈലാസ് അറിയും. അവൾ ഒന്നും മറച്ചുവെക്കില്ല. ഭഗവാൻ ആ മോനെ അനുഗ്രഹിക്കട്ടെ. പിന്നെ ഇനി എവിടേലും പോകുന്നുണ്ടങ്കിൽ ഇവളെ കൊണ്ടു പോ. കരാട്ടെ അല്ലേ..."
"ആഹ്... ഇനി എന്നെ കളിയാക്ക്. ഈ കരാട്ടെ വെച്ച് ബൈക്കിൽ പോകുന്നവനെയൊക്കെ എങ്ങനെ പിടിക്കാനാ?"
"ഓ ഞാൻ ഒന്നും പറഞ്ഞില്ല. ബേട്ടാ, നീ അകത്തേക്ക് വാ..."
അപ്പോഴേക്കും രാധിക അവിടെ വന്നു.
"ഗാഥേ നീ വന്നോ? വന്നിട്ട് എന്താ അകത്ത് കയറാതെ നിൽക്കുന്നെ?"
"ഒന്നുമില്ലമ്മേ... ലവ് ബേർഡ്സ്..."
"ഓഹ്... അതിനൊക്കെ ഞാൻ ഇപ്പോഴായിട്ട് കൊടുത്തേ ഉള്ളു. നിനക്ക് വിശക്കുന്നില്ലേ? ജൽദി ആവോ... ഗംഗേ... നിന്നോടും കൂടിയാ പറഞ്ഞേ..."
ഇത് കേട്ട് മൂവരും വീടിനകത്തേക്ക് കയറി. റൂമിൽ ചെന്ന് ഗാഥ ബാഗെടുത്ത് മേശപ്പുറത്ത് വെച്ചു.
"ഗാഥേച്ചി... അന്ന് ബൈക്കിൽ വന്നവരെ പിന്നെ കണ്ടോ?"
"ഏയ്... ഇല്ല. എന്താ ചോദിച്ചേ?"
"അല്ലാ... കണ്ടായിരുന്നുവെങ്കിൽ വീണ്ടും ചേച്ചിയെ ഉപദ്രവിക്കാൻ വന്നാലോ?"
"അതിനു ഞാൻ ഒന്നും ചെയ്തില്ലലോ..."
"ആഹ്... ഗാഥേച്ചി ഒന്നും ചെയ്തില്ല. പക്ഷേ, ആ ചേട്ടനെ വിളിച്ചുകൊണ്ട് വന്നത് ചേച്ചിയെന്നേ അവന്മാര് വിചാരിക്കുള്ളു. ഒന്നു സൂക്ഷിക്കണേ ചേച്ചി..."
ഗംഗ പറഞ്ഞതു കേട്ട് ഗാഥക്ക് പേടിയായി. അവൾ അവന്മാരെ പറ്റി ആലോചിച്ച് കട്ടിലിൽ ഇരുന്നു.
***********------------***********
"ഡാ... മാധവേട്ടൻ നമ്മളെ എന്തിനാ ഇവിടെ വരാൻ പറഞ്ഞേ?"
"ആവോ എനിക്ക് അറിയില്ല. ദാ കാർ വരുന്നുണ്ട്"
"എന്താടാ അനന്തു... നിന്റെ മൂക്കിന് പറ്റിയേ?"
"അത്... അത് ഒന്നുല്ല മാധവേട്ടാ..."
"കാര്യം പറയെടാ... പ്രദീപേ... നീ പറയ്"
"മാധവേട്ടാ... ഇതൊരു തല്ലുണ്ടായപ്പോൾ ജസ്റ്റ് ഒന്നു തട്ട് കിട്ടി. അത്രേ ഉള്ളു"
"ഹ്മ്മ്..."
"എന്താ മാധവേട്ടാ... ഞങ്ങളോട് വരാൻ പറഞ്ഞത്"
"മ്മ്... പറയാം. ഈ മാധവൻ തമ്പിക്ക് രണ്ടു പെണ്മക്കൾ ആണെന്നറിയാലോ? മൂത്തവൾ ഇവിടെ അടുത്തുള്ള ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നു. പെൺകുട്ടികൾ മാത്രമേ അവിടുള്ളു. ഒരുത്തൻ കുറച്ചു നാളായി പുറകെ നടന്ന് ശല്യപ്പെടുത്താൻ തുടങ്ങിയിട്ട്. ക്ലാസ്സ് കഴിഞ്ഞ് പോകുന്ന സമയത്താണ് അവനെ മിക്ക ദിവസങ്ങളിലും കണ്ടിട്ടുള്ളത്. എന്റെ ബന്ധത്തിലെ ഒരാള് പറഞ്ഞ് ഞാൻ അറിഞ്ഞതാ. പിന്നെയുള്ള ദിവസങ്ങളിൽ എന്റെ മോള് അറിയാതെ ഞാൻ അവളുടെ പുറകെ ഉണ്ടായിരുന്നു. അപ്പോൾ കാര്യം ശെരിയാണ്. അവനെയൊന്നു ഒതുക്കണം"
"തട്ടിക്കളയാൻ ആണോ മാധവേട്ടൻ പറയുന്നത്?"
"തട്ടാനല്ല പറഞ്ഞത്. അവൻ ഇനി മോളുടെ പുറകേ നടക്കരുത്. നിങ്ങൾ അവളുടെ വകയിലെ ആങ്ങളന്മാരെന്നു വേണം അവൻ കരുതാൻ. നിങ്ങൾക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ? ഒന്നു വിരട്ടി നിർത്തണം. എന്നിട്ട് പിന്നെ നോക്കാം"
"ഹ്മ്മ്... അപ്പോൾ മാധവേട്ടാ പൈ..."
അനന്തു പറഞ്ഞ് മുഴുവനാക്കും മുന്പേ പ്രദീപ് അവന്റെ കാലിൽ ചവിട്ടി.
"ആാാാ..."
"എന്താടാ? എന്ത് പറ്റി?"
"അത് എന്റെ കാലിൽ എന്തോ കടിച്ചുവെന്ന് തോന്നുന്നു..."
എന്ന് പറഞ്ഞിട്ട് അനന്തു പ്രദീപിനെ ദേഷ്യത്തോടെ നോക്കി.
"മ്മ്... എന്റെ മോളെ നീ കണ്ടിട്ടുണ്ടോ? ഇതാണ്.."
മാധവൻ തന്റെ മകളുടെ ഫോട്ടോ അനന്തുവിന് ഫോണിൽ കാണിച്ചു കൊടുത്തു.
"ഇതാണോ? കൊള്ളാം. മാധവേട്ടനെ പോലെയുണ്ട്. ഈ ഫോട്ടോയൊന്നു എന്റെ വാട്സ്ആപ്പ് നമ്പറിൽ അയച്ചേക്ക്"
ഇത് കേട്ടതും മാധവൻ അനന്തുവിനെ കനപ്പിച്ചൊന്നു നോക്കി.
"അല്ലേൽ വേണ്ട മാധവേട്ടാ... ഞാൻ ഓർത്ത് വെച്ചോളാം"
"ഹ്മ്മ്... ഞാൻ നോക്കട്ടെ ഇനി അവൻ എന്റെ മോളുടെ പുറകേ നടക്കുമോ എന്ന്. ആ കാര്യം തീരുമാനമായിട്ട് എന്താന്ന് വെച്ചാൽ അപ്പോൾ ഞാൻ നിങ്ങൾക്ക് തരും. ഹ്മ്മ്... എന്നാൽ ശെരി. മണിക്കുട്ടാ... വണ്ടിയെടുക്ക്"
മാധവന്റെ കാർ അവിടെന്നും പോയതും അനന്തു പ്രദീപിന്റെ കഴുത്തിൽ കുത്തി പിടിച്ചു.
"എന്തിനാടാ തെണ്ടി... എന്റെ കാലിൽ ചവിട്ടിയത്. എനിക്ക് നല്ല വേദനിച്ചു"
"ആഹ്... ഞാൻ ചവിട്ടിയില്ലായിരുന്നുവെങ്കിൽ നീ മാധവേട്ടനോട് പൈസ ചോദിക്കുമായിരുന്നു"
"അതെന്താ ചോദിച്ചാൽ...?"
"എടാ അത് നിനക്ക് അങ്ങേരെ ശെരിക്ക് അറിയാത്തോണ്ടാ. പൈസ ചോദിക്കാതെ ഇരുന്നാൽ നമ്മൾ വിചാരിക്കുന്നതിലും കൂടുതൽ കിട്ടും"
"ആണോ... മ്മ്... അപ്പോൾ പിന്നെ അവന്റെ കാര്യം പറയാത്തതെന്താ?"
"ബെസ്റ്റ്. നിനക്ക് മാധവേട്ടനെ പറ്റി ശെരിക്ക് അറിയാത്തോണ്ടാ. അങ്ങേരുടെ പെണ്മക്കൾ എന്നു വെച്ചാൽ ജീവനാ. അതുപോലെ തന്നെയാ എല്ലാ പെൺപിള്ളേരെയും കാണുന്നെ. നീ ആ പെണ്ണിന്റെ ബുക്ക് തട്ടിപ്പറിച്ചതിനാണ് നിനക്ക് ഈ ഇടി കിട്ടിയതെന്നറിഞ്ഞാൽ അങ്ങേര് ഈ പണി നമുക്ക് തരില്ലായിരുന്നു. അപ്പോഴാ അവൻ ഫോട്ടോ വാട്സ്ആപ്പിൽ അയച്ചേക്കാൻ പറഞ്ഞേക്കുന്നു"
"ഓ ശെരി. പിന്നേ നീ അങ്ങേരുടെ മോളെ കണ്ടിട്ടുണ്ടല്ലോ അല്ലേ? ഞാൻ നേരെ കണ്ടില്ല"
"ഹാ... എനിക്ക് അറിയാം"
"അപ്പോൾ ഓക്കേ. അവനെ ഒതുക്കിയിട്ട് വേണം അവളെ ശെരിയാക്കാൻ. നീ നാളെ നിന്റെ അളിയന്റെ വർക്ക് ഷോപ്പിൽ നിന്നും ആ വാൻ പറഞ്ഞ് ശെരിയാക്ക്"
"നീ ഇപ്പൊ പറഞ്ഞത് ആ പെണ്ണിനെ പറ്റിയാണോ? ശേ... നീ ആ കേസ് വിടുന്നില്ലേ?"
"ഇല്ല മോനെ വിടത്തില്ല അവളെ. ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്... ആ അരണ്ട സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിലും അവളുടെ മുഖം മിന്നി നിന്നത്. അപ്പോൾ പകൽ വെളിച്ചത്തിൽ കാണാൻ എങ്ങനെയായിരിക്കും. സോ, എനിക്ക് അവളെ വേണം. എങ്ങനെയെങ്കിലും ഞാൻ കണ്ടുപിടിച്ചിരിക്കും"
അനന്തു തന്റെ കുറ്റിത്താടി തടവിക്കൊണ്ട് പറഞ്ഞു.
**********---------------**********
"ഗാഥേച്ചി... ഞാൻ ചേച്ചിയെ പേടിപ്പിച്ചതല്ല. ഒന്നു കരുതി ഇരിക്കാനാ. ചേച്ചി താഴെ പോയി എന്തേലും കഴിക്കാൻ നോക്ക്"
"ഹ്മ്മ്..."
ഗാഥ ബാത്‌റൂമിൽ പോയി കയ്യുംകാലും മുഖവും കഴുകിയിട്ട് താഴെ ചെന്ന് നേരെ അടുക്കളയിലേക്ക് പോയി.
"അമ്മേ... എന്തേലും താ കഴിക്കാൻ. ചോറു വേണ്ട"
"അതറിയാലോ. എന്നാൽ പിന്നെ ചായയും സമോസയും എടുക്കട്ടെ"
"ഏഹ്? അമ്മ സമോസ ഉണ്ടാക്കിയോ?"
"ഏയ് ഇല്ല. നമ്മുടെ ബേക്കറിയിൽ നിൽക്കുന്ന പയ്യനോട് വിളിച്ചു പറഞ്ഞതാ"
"മ്മ്..."
"നീ അവിടെ പോയിരിക്ക്. ചായ ഞാൻ കൊണ്ടുവരാം"
"ആഹ് ശെരി"
ഗംഗയും നാനിയും അവിടെ ഡൈനിങ്ങ് ടേബിളിന്റെ അവിടെ കസേരയിൽ ഇരിക്കുവാണ്. ഗാഥയും അവിടെ പോയി ഇരുന്നു. വൈകാതെ ചായയും സമോസയും എടുത്തുകൊണ്ട് രാധിക വന്നു. അവർ എല്ലാവരും അത് കഴിക്കാൻ തുടങ്ങി.
"വെക്കേഷന് മുംബൈയിൽ പോകുമ്പോൾ അത്യാവശ്യം ഡ്രസ്സും കാര്യങ്ങളും എടുത്താൽ മതി. അല്ലേ അമ്മേ? നമുക്ക് ഈ വീട് തല്ക്കാലം ആർക്കേലും വാടകക്ക് കൊടുക്കാം"
"കൈലാസ് ഇതിനെ പറ്റി വല്ലതും പറഞ്ഞോ?"
"ഇല്ല"
"എനിക്ക് കുറേ ഡ്രസ്സ് തയ്ക്കാൻ ഉണ്ടല്ലോ. ഞാൻ സെന്റ് ഓഫിന് ദാവണിയാണ് ഉടുത്തുകൊണ്ടു പോകുന്നേ എന്ന് അമ്മയോട് പറഞ്ഞതല്ലേ. ബ്ലൗസ് തയ്ക്കണ്ടേ?"
"ഓഹ്...അതൊക്കെ ഓർമയുണ്ട്. സമയം ആകുമ്പോൾ നിനക്ക് ബ്ലൗസ് കിട്ടിയാൽ പോരേ?"
"ആഹ്... അത് മതി"
അപ്പോഴാണ് വിശ്വയുടെ കടയിൽ നിന്നും വാങ്ങിയ ചുരിദാർ മെറ്റീരിയലിനെ പറ്റി ഗാഥക്ക് ഓർമ വന്നത്.
"അമ്മേ... എനിക്ക് ഇപ്പോഴാ ഓർമ വന്നത്. ഞാനിന്നൊരു ചുരിദാർ എടുത്തു. മെറ്റീരിയൽ ആണ്. ഞാനിപ്പോ എടുത്ത്കൊണ്ടു വരാം"
എന്നും പറഞ്ഞ് ഗാഥ തന്റെ റൂമിലേക്ക് പോയി ആ മെറ്റീരിയൽ എടുത്ത് തിരികെ താഴെ വന്നു.
"ദാ... ഇതാണ്. എങ്ങനെയുണ്ട്? ആശയുടെ സെലക്ഷനാണ്"
"നോക്കട്ടെ..."
രാധിക കവറിൽ നിന്നും എടുത്ത് അത് നിവർത്തി നോക്കി.
"മ്മ്മ്... കൊള്ളാം... നല്ല വർക്ക്. ഇതെവിടെന്നാ മോളെ? അല്ലാ... ഇതിനു എത്രയായി? ആഹ് ഇതിൽ ഉണ്ടല്ലോ. ങേ? ഇത്രേ ഉള്ളോ?"
"അവിടെ ബസ് സ്റ്റോപ്പിന്റെ അടുത്തായി ഒരു പുതിയ കട തുടങ്ങി. നല്ല സെലക്ഷൻ ഉണ്ട് അമ്മേ... പിന്നെ വിലയും കുറവാ..."
ഇത് കേട്ടപ്പോൾ ഗംഗ ഗാഥയെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടികൊണ്ടിരുന്നു. മിണ്ടാതെ ഇരിക്കാൻ ഗാഥ കണ്ണുരുട്ടി കാണിച്ചു.
"നോക്കട്ടെ... ബഹുത് അഛാ ഹെ... ഗാഥ മോൾക്ക് നന്നായി ചേരും. ബേട്ടാ... അവിടെ സാരിയൊക്കെ ഉണ്ടോ?"
"അത് നോക്കിയില്ല നാനി. ഉണ്ടെന്ന് തോന്നുന്നു. ഞങ്ങൾ ചുരിദാർ മാത്രമേ നോക്കിയുള്ളു. ആഹ് പിന്നെ കുഞ്ഞുപിള്ളേരുടെ ഡ്രസ്സ് ഉണ്ട്. അത് ഞാൻ ശ്രദ്ധിച്ചായിരുന്നു"
"ഹാ... ചെറിയ കട ആണോ?"
"പുറത്ത് നിന്ന് നോക്കുമ്പോൾ ചെറുതായി തോന്നും നാനി. പക്ഷേ, അങ്ങനെ അല്ല"
"മ്മ്... അദ്ദേഹം ഈ ഞായറാഴ്ച വീട്ടിൽ കാണുമല്ലോ. അന്ന് നമുക്ക് എല്ലാവർക്കും കൂടി കാറിൽ പോകാം"
"ആഹ് പോകാം. എനിക്കും കുറച്ച് ഡ്രസ്സ് എടുക്കണം"
"നീ ആദ്യം നിനക്കുള്ളതൊക്കെ ഇടാൻ നോക്ക്. മോളെ ഗാഥേ... ഇത് കവറിലാക്കി അലമാരയിൽ വെക്ക്. അമ്മ പിന്നൊരു ദിവസം അളവെടുത്ത് തയ്ച്ചു തരാം"
"ദേ ആദ്യം എന്റെ ബ്ലൗസ്..."
"ഓഹ്... ശെരി. കഴിച്ചു കഴിഞ്ഞെങ്കിൽ രണ്ടു പേരും പോയി കുളിക്ക്"
രാധിക പറഞ്ഞത് കേട്ട് ഗാഥയും ഗംഗയും റൂമിലേക്ക് പോയി.
"എടി കള്ളി ചേച്ചി... ആ ചേട്ടനെ കാണാൻ അല്ലേ കടയിൽ വീണ്ടും പോയത്"
"പിന്നേ... ഇന്നലെ ആശയും ശ്വേതയും അവിടെന്ന് എടുത്തായിരുന്നു. കണ്ടപ്പോൾ കൊള്ളാമെന്നു തോന്നി. സോ ഞാൻ ഇന്ന് എടുത്തു"
"ഹ്മ്മ്... അത് പോട്ടേ. ആ ചേട്ടൻ ചേച്ചിയെ കണ്ടപ്പോൾ എന്ത് സംസാരിച്ചു?"
"ഒരുപാട് സംസാരിച്ചു. എന്തേ?"
എന്നും പറഞ്ഞ് ഗാഥ മുഖം തിരിച്ചു നിന്നു. ഗംഗ വന്ന് അവളുടെ താടിയിൽ പിടിച്ചു.
"എന്താ ചേച്ചി? മുഖം ഇങ്ങനെ ഇരിക്കുന്നേ?"
"നതിങ്ങ്. അയാൾ ഒന്നു ചിരിച്ചതു പോലുമില്ല. ഒരു താങ്ക്സും കൂടി പറയാമെന്ന് കരുതിയതാ"
"ഓഹ് അതാണോ കാര്യം? കടയിൽ ആയതോണ്ടായിരിക്കും. പുറത്തു വെച്ച് കാണുമ്പോൾ ചിരിക്കുമായിരിക്കും"
"കണ്ടു. അപ്പോഴും ചിരിച്ചില്ല"
"ഏഹ്?"
ഗാഥ അവിടെ വെച്ചുണ്ടായ സംഭവം ഗംഗയോട് പറഞ്ഞു.
"ഓഹോ... എനിക്ക് തോന്നുന്നു ചേച്ചിയെ ആ ചേട്ടൻ നോക്കിക്കൊണ്ട് നിന്നെന്നാ. ഗാഥേച്ചി അങ്ങോട്ട് നോക്കിയപ്പോൾ പെട്ടന്ന് ഫോൺ ചെവിയിൽ വെച്ചതായിരിക്കും. ചേച്ചി അത് വിട്. എന്നിട്ട് പോയി കുളിക്ക്. ഞാൻ രണ്ടാമത് കുളിക്കാം"
"ഹ്മ്മ്... ഞാൻ മൊബൈൽ ചാർജിൽ വെക്കട്ടെ ആദ്യം. ഇല്ലേൽ പിന്നെ മറക്കും"
ഗാഥ ബാഗ് തുറന്ന് മൊബൈൽ എടുത്തു നോക്കിയപ്പോൾ ആശയുടെ 3 മിസ്സ്ഡ് കാൾസ്.
"ങേ? ഛോട്ടുവിന്റെ മിസ്സ്ഡ് കാൾ കിടപ്പുണ്ടല്ലോ. നാളെ നേരത്തെ വരാൻ വിളിച്ചതായിരിക്കും"
ഗാഥ ആശയെ അങ്ങോട്ട് കാൾ ചെയ്തു.
"ഹലോ... ഛോട്ടു. എന്താ വിളിച്ചേ? നാളെ നേരത്തെ വരണം എന്നു പറയാൻ അല്ലേ?"
"അല്ലാടി..."
"പിന്നെ? അല്ലാ... നിന്റെ സൗണ്ടിനു ഇതെന്ത് പറ്റി?"
"എന്റെ കല്യാണം ഉറപ്പിക്കാൻ പോവാ..."
"അത് നല്ല കാര്യമല്ലേ? അതിന് നീ എന്തിനാ സങ്കടപ്പെടുന്നെ?"
"കല്യാണം അടുത്ത മാസം തന്നെ ഉണ്ടാകും. നമ്മുടെ എക്സാമിനു മുൻപ് തന്നെ?"
"ങേ? അതെന്താ പെട്ടന്ന്?"
"വേറെയെന്ത്? ജാതകം തന്നെ. അടുത്ത മാസം വരെ എനിക്ക് കല്യാണയോഗം ഉള്ളു. പിന്നെ ഭയങ്കര പാടാണെന്ന്. ആൾടെ അമ്മയും അച്ഛനും പിന്നെ അനിയത്തിയും ആയിരുന്നു ഇന്ന് വീട്ടിൽ വന്നത്. ഓഫീസിൽ അശോകേട്ടന്റെ കൂടെ വർക്ക് ചെയ്യുന്നതാ. ഇവിടെ ഇടക്ക് വന്നിട്ടുണ്ട്. ഞായറാഴ്ച ഒഫീഷ്യൽ ആയി പെണ്ണുകാണൽ"
"ആണോ? മ്മ്... നിനക്ക് ആ പുള്ളിനെ ഇഷ്ടമാണോ?"
"ഇഷ്ട്ടമൊക്കെ തന്നെയാ. നല്ല സ്വഭാവം ആണെന്ന് ഏട്ടൻ പറയാറുണ്ട് ഇവിടെ അമ്മയോടൊക്കെ"
"അപ്പോൾ പിന്നെ നീ സങ്കടപ്പെടുന്നത് എന്തിനാ?"
"അമ്മയെയും ഏട്ടനെയും വിട്ട് പെട്ടന്ന് പോകണമല്ലോ എന്നോർക്കുമ്പോൾ..."
"ഹ്മ്മ്... ആൾടെ വീട് കുറേ ദൂരമാണോ?"
"അല്ലാടി. എന്നാലും കുറച്ചുണ്ട്. ആഹ് പിന്നെ, ശ്വേതയുടെ നാക്ക് കരിനാക്കാണെന്ന് തോന്നുന്നു. ആൾക്ക് നല്ല പൊക്കമാടി. അവൾ പറഞ്ഞതുപോലെ ഹീൽസ് വാങ്ങേണ്ടി വരും"
"ശോ... അത് സാരല്ല. സ്വഭാവം നല്ലതല്ലേ. അത് നോക്കിയാൽ മതി"
"മ്മ്... ശെരിയാ. അപ്പോൾ നാളെ കാണാമേ..."
"ഓക്കേ ഡിയർ..."
ഗാഥ കാൾ കട്ട് ചെയ്തു.
"എന്താ ചേച്ചി?"
"ഏഹ്? അത് ഛോട്ടുവിന് കല്യാണം ഉറപ്പിച്ചെന്ന്. എക്സാമിനു മുൻപ് ഉണ്ടാകും"
"ആണോ? നല്ല കാര്യം. അപ്പോൾ ഒരു കല്യാണം കൂടാനുള്ള ഡ്രസ്സ് കൂടി എടുക്കാം അല്ലേ? നമുക്ക് അത് ആ ചേട്ടന്റെ കടയിൽ നിന്നും തന്നെ എടുക്കാം. എന്താ ഗാഥേച്ചിയുടെ അഭിപ്രായം?"
അതിനു മറുപടി ആയി ഗാഥ ചെറുതായൊന്നു പുഞ്ചിരിച്ചു. അന്ന് രാത്രി വിശ്വ എന്താ ചിരിക്കാത്തതിനെ കുറിച്ച് ആലോചിച്ചു കിടന്നു.
***********------------------***********
"വിശ്വാ... ഡാ... നീയെന്താ ലൈറ്റ് ഓഫ് ചെയ്യാത്തെ? നിനക്ക് വെള്ളം കൊണ്ടു വെക്കാൻ മറന്നു പോയി. ഞാൻ കരുതി നീ ഉറങ്ങിക്കാണുമെന്ന്. പനിയുണ്ടോ മോനെ?"
രാഗിണി ജഗ്ഗ് മേശപ്പുറത്തു വെച്ചിട്ട് ചെന്ന് വിശ്വയുടെ നെറ്റിയൊന്നു തൊട്ടുനോക്കി.
"എനിക്ക് പനിയൊന്നുമില്ല അമ്മേ..."
"പിന്നെ എന്താ? പോയി കുളിക്ക്. ഭക്ഷണം അമ്മ റെഡി ആക്കി കഴിഞ്ഞു"
വിശ്വ രാഗിണിയുടെ മുഖത്ത് തന്നെ നോക്കി കിടന്നു. പിന്നെ, എണീറ്റ് ഇരുന്നു. അവൻ രാഗിണിയെ പിടിച്ച് അവന്റെ അടുത്ത് ഇരുത്തി.
"അമ്മേ... ഇന്നൊരു ചെറിയ സംഭവം ഉണ്ടായി..."
"എന്താടാ? പറയ്"
വിശ്വ ഗാഥ കടയിൽ വന്ന കാര്യവും അവൾ സംസാരിച്ചതുമൊക്കെ രാഗിണിയോട് പറഞ്ഞു.
"ശ്ശെടാ... നിനക്കെന്താ ആ കൊച്ചിനെ നോക്കി ഒന്നു ചിരിച്ചാല്? നിനക്കിപ്പോൾ മിക്ക സമയവും മുഖത്ത് ഗൗരവം തന്നെയാ"
"അത്... അവളോട് മനപ്പൂർവ്വം ചിരിക്കാത്തതാ അമ്മേ..."
"ഏഹ്? എന്തിന്?"
"എനിക്ക് അറിയില്ല. അന്ന് അവളെ ആദ്യമായി ക്ഷേത്രത്തിൽ കണ്ടപ്പോൾ തന്നെ ഒരു പ്രത്യേക ഇഷ്ടം ചെറുതായി തോന്നിയതാ. മഹാദേവനോട് എന്തൊക്കെയോ കാര്യമായി പ്രാർത്ഥിക്കുവാ ഞാൻ നോക്കുമ്പോൾ. പിന്നെ, കാണില്ലെന്ന് കരുതി. പക്ഷേ, അവളെ വീണ്ടും വീണ്ടും ദൈവം കാണിപ്പിച്ചു. അവളിലേക്ക് എന്നെ ദൈവം അടുപ്പിക്കുകയാണോ എന്നൊരു സംശയം. ഞാനൊന്നു ചിരിച്ചാൽ അവൾ കൂടുതൽ അടുക്കുമെന്ന് തോന്നി. പിന്നെ, അത്.... വേണ്ടമ്മേ... അമ്മാവൻ നിർബന്ധിച്ചപ്പോൾ ഞാൻ ഇങ്ങോട്ട് വരാൻ സമ്മതിച്ചത് എന്തിനാണെന്ന് അമ്മക്ക് അറിയാലോ. അതിന്റെ ഇടക്ക്... വേണ്ടാ... ഒന്നും..."
ഇത് കേട്ട് രാഗിണി ചിരിച്ചു.
"എടാ പൊട്ടാ... ദൈവം അങ്ങനെ എല്ലാവരോടുമായി നമ്മളെ അടുപ്പിക്കില്ല. നമ്മുടെ മനസ്സ് അത് അനുവദിക്കുകയുമില്ല. നമുക്കുള്ള ആളെ ദൈവം തന്നെ കാണിച്ചു തരും അത് എത്ര വൈകി ആയാലും. മഹാദേവന്റെ നടയിൽ വെച്ചല്ലേ നീ ആ കുട്ടിയെ കണ്ടേ. ചിലപ്പോൾ നിങ്ങളെ മഹാദേവൻ തന്നെ ഒന്നിപ്പിക്കും. നിന്റെ അച്ഛനെ ഞാൻ ആദ്യമായി കണ്ടതും ആ നടയിൽ വെച്ചാണ്. അതറിയോ? നിങ്ങൾ ഒന്നിക്കേണ്ടവരാണെങ്കിൽ നീ എത്ര വേണ്ടെന്നു വെച്ചാലും നിന്റെ ഉള്ളിലെ ഇഷ്ടം പുറത്തു വരിക തന്നെ ചെയ്യും. അത് ചിലപ്പോൾ നീ പോലും അറിയാതെ. അവൾക്കായി നിന്റെ ഹൃദയം തുടിക്കുന്നുവെങ്കിൽ നീ ഉറപ്പിച്ചോ വിശ്വാ..."
"അമ്മയെന്താ അമ്മയുടെ അനുഭവം പറഞ്ഞതാണോ? ഏഹ്? അമ്മക്കും അച്ഛനെ കാണുമ്പോൾ ഹാർട്ട് ബീറ്റ് കൂടിയോ മറ്റോ ചെയ്തോ?"
എന്നും പറഞ്ഞ് വിശ്വ രാഗിണിയെ കളിയാക്കി.
"നീ കളിയാക്കുകയൊന്നും വേണ്ടാട്ടോ... നിനക്ക് അത് അനുഭവത്തിൽ വരുമ്പോൾ മനസ്സിലാകും"
രാഗിണി വിശ്വയുടെ തലയിൽ തടവി.
"ഇനി നീ കിടന്നുറങ്ങിക്കോ... സമയം വൈകുന്നു. ഗുഡ് നൈറ്റ്. വന്ന് വാതിൽ അടക്ക്"
"മ്മ്..."
വിശ്വ വാതിൽ അടക്കാൻ വേണ്ടി എണീറ്റു.
"ഗുഡ് നൈറ്റ് അമ്മേ..."
അവനെ നോക്കി ചിരിച്ചുകൊണ്ട് രാഗിണി തന്റെ മുറിയിലേക്ക് പോയി. വാതിൽ കുറ്റിയിട്ട ശേഷം കട്ടിലിൽ ചെന്നിരുന്ന് രാഗിണി പറഞ്ഞ ഓരോ വാക്കും വിശ്വ ആലോചിച്ചു. പിന്നെ പോയി ലൈറ്റ് ഓഫ് ചെയ്ത് കിടന്നു. വിശ്വഗാഥ പ്രണയവസന്തത്തിനായി അവന്റെ ഹൃദയത്തിനുള്ളിൽ നാളെ മൊട്ടിട്ടു തുടങ്ങുമെന്നറിയാതെ അവൻ ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങി...
(തുടരും)
©ഗ്രീഷ്മ. എസ്
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കണേ....